മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ (18 ചൊവ്വ) കൊടിയിറക്കം
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180-ാം ആണ്ടുനേര്‍ച്ചക്ക് നാളെ കൊടിയിറക്കം. ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന നേര്‍ച്ചക്ക് നാളെ ഉച്ചക്ക് 1:30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങലുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ്- ഖത്മ് ദുആയോടെ സമാപ്തിയാകും. നാളെ രാവിലെ എട്ട് മണി മുതല്‍ അന്നദാനം ആരംഭിക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍. എ സംബന്ധിക്കും.
ഈ മാസം 11 ന് ആരംഭിച്ച നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മൗലിദ് സദസ്സ്, മജ്‌ലിസുന്നൂര്‍, സ്വലാത്ത് മജ്‌ലിസ്, മത പ്രഭാഷണ പരമ്പര തുടങ്ങിയ വിവിധയിനം പരിപാടികളാണ് നടന്നത്. ഇന്ന് രാത്രി ദിക്‌റ്- ദുആ സമ്മേളനവും ഹിഫ്‌ള് സനദ് ദാനവും നടക്കും.
- Mamburam Andunercha