സേവന സജ്ജരായി വിഖായ നാലാം ബാച്ച് 629 പേര്‍ കര്‍മവീഥിയില്‍

എസ്.കെ.എസ്.എസ്.എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം

മണ്ണാര്‍ക്കാട്: ജില്ലാ, സംസ്ഥാന തലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന തീവ്രപരിശീലനത്തിന് ശേഷം വിഖായ ആക്ടീവ് അംഗങ്ങളുടെ നാലാമത് ബാച്ച് പുറത്തിറങ്ങി. 629 പേരാണ് നാലാം ബാച്ചിലൂടെ കര്‍മ വീഥിയിലിറങ്ങുന്നത്. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ വിഖായ വളണ്ടിയര്‍മാര്‍ നടത്തിയ ശ്രദ്ധേയമായ മഹശുചീകരണ യജ്ഞത്തോടെയാണ് എസ്. കെ. എസ്. എസ്. എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം കുറിച്ചത്. 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പേരിലാണ് നഗരസഭാ ജീവനക്കാരോടൊപ്പം ചേര്‍ന്ന് ചേര്‍ന്ന് എസ്. കെ. എസ് .എസ് എഫ് വിഖായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. കുന്തിപുഴ, നെല്ലിപുഴ തുടങ്ങി നഗരപരിധിയിലെ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ യജ്ഞത്തില്‍ നഗരപരിധിയിലുള്ള ഇട റോഡുകളും ശുചീകരിച്ചു. കൂടാതെ കഴിഞ്ഞ പ്രളയത്തില്‍ പ്രദേശത്ത് നിന്നുംഒലിച്ചു പോയ ബണ്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറുന്നജ്ജാത്ത് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സിന്റെ സമാപനത്തോടനുബന്ധിച്ചാണ് യജ്ഞം സംഘടിപ്പിക്കപ്പെട്ടത്. വിഖായ യുടെയും നഗരസഭ ജീവനക്കാരുടെയും സംയുക്ത പ്രാതിനിധ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. യജ്ഞത്തിന്റെ ഉദ്ഘാടനം മുണ്ടേകരാട് നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന്‍ നിര്‍വഹിച്ചു. നഗരസഭയുടെ ചരിത്രത്തിലാധ്യമായാണ് ഇത്രയേറെ ജനപങ്കാളിത്തത്തോടെ ശുദ്ധീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നതെന്നും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ അധ്യക്ഷത വഹിച്ചു.

കോണ്‍ഫറന്‍സില്‍ കേരളം, ദക്ഷിണ കന്നഡ, നീലഗിരി, കൊടക് എന്നിവടങ്ങളില്‍ നിന്നുള്ള 629 പ്രതിനിധികളാണ് പങ്കെടുത്തത്. ദുരന്ത നിവാരണം, പാലിയേറ്റീവ് കെയര്‍, ആക്‌സിഡന്റ് റെസ്‌ക്യൂ, നിയമവശങ്ങള്‍ തുടങ്ങി സാമൂഹിക സേവനത്തിനാവശ്യമായ വിവിധമേഖലകളില്‍ വൈബ്രന്റ് പ്രതിനിധികള്‍ക്ക് ക്വാമ്പില്‍ വിദഗ്ധ പരിശീലനം ഏര്‍പ്പെടുത്തിയിരുന്നു.വൈകിട്ട് നടന്ന സമാപന സംഗമത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഗ്രാന്‍ഡ് സല്യൂട്ട് സ്വീകരിച്ചു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. വിഖായയുടെ പ്രവര്‍ത്തനം യുവതലമുറയ്ക്ക് പ്രചോദനമാണ് എന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എന്‍ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥി ആയി പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കോട്ടയം കൂട്ടിക്കലില്‍ സേവനം ചെയ്ത പാലക്കാട്, ആലപ്പുഴ ജില്ലകളിലെ വിഖായ പ്രവര്‍ത്തകരെ ആദരിച്ചു. വിവിധ ഗള്‍ഫ് സംഘടനകളെ പ്രതിനിധീകരിച്ച് അലവികുട്ടി ഒളവട്ടൂര്‍, സൈനുല്‍ ആബിദ് ഫൈസി നെല്ലായ, അബ്ദുല്‍ മജീദ് ചോലക്കോട് എന്നിവരും എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ റഷീദ് ഫൈസി വെള്ളായികോട്, സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, റഷീദ് കമാലി, കബീര്‍ അന്‍വരി, ഷമീര്‍ ഫൈസി, അസ്‌കറലി മാസ്റ്റര്‍, മുസ്തഫ ഹാജി, സൈനുദ്ദീന്‍ ഫൈസി, സലാം മാസ്റ്റര്‍, അബ്ബാസ് ഹാജി, മൊയ്തീന്‍ ഹാജി, ഷാഫി ഫൈസി കോല്‍പ്പാടം, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, നിസാം ഓമശ്ശേരി, റഷീദ് വെങ്ങപള്ളി, സിറാജുദ്ദീന്‍ തെന്നല്‍, കരീം മുസ്‌ലിയാര്‍ കൊടക്, റഷീദ് ഫൈസി കണ്ണൂര്‍, ജബ്ബാര്‍ പൂക്കാട്ടിരി, ഫൈസല്‍ നീലഗിരി, റഫീഖ് ഒറ്റപ്പാലം, നിഷാദ് എറണാകുളം, ബഷീര്‍ മുസ്‌ലിയാര്‍ കുന്തിപുഴ, ഷൗക്കത്ത് അലനല്ലൂര്‍, സൈഫുദ്ദീന്‍ ചെര്‍പ്പുളശ്ശേരി, നിഷാദ് ഒറ്റപ്പാലം, ജലീല്‍ മുസ്‌ലിയാര്‍, സുബൈര്‍ കിളിരാനി, റിയാസ് മണ്ണാര്‍ക്കാട്, അഷ്‌റഫ് കോങ്ങാട് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് വിഖായ ചെയര്‍മാന്‍ സലാം ഫറോക്ക് അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ ഷാരിഖ് ആലപ്പുഴ സ്വാഗതവും സ്വാദിഖ് മണ്ണാര്‍ക്കാട് നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE

അസ്മി മൂന്നാം ഘട്ട അധ്യാപക പരിശീലനം ഇന്ന് ആരംഭിക്കും

ചേളാരി: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) നടത്തുന്ന മൂന്നാം ഘട്ട അധ്യാപക പരിശീലനം ഇന്ന് മുതല്‍ ജനുവരി 1 വരെ നാല് ദിവസങ്ങളിലായി നടക്കും. പ്രീ പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം 5 സെന്ററുകളില്‍ നടക്കും. ആതവനാട് കാട്ടിലങ്ങാടി യതീംഖാന സ്‌കൂള്‍, കൊടുവള്ളി മദ്രസ്സ ബസാര്‍ ഹിദായ ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സെന്ററുകളില്‍ ഇന്നും തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 30നും, വെളിമുക്ക് ക്രസന്റ് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ സിറ്റിയിലെ അല്‍ നൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സെന്ററുകളില്‍ ജനവരി 1നു മാണ് പരിശീലനം നടക്കുക. പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് 30 ന് കോഴിക്കോട് വരക്കല്‍ അല്‍ബിര്‍റ് ഓഡിറ്റോറിയത്തിലാണ് നടക്കുക. അസ്മി ട്രെയിനിംഗ് ഫാക്കല്‍റ്റിയില്‍പ്പെട്ട പികെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഷീദ് മാസ്റ്റര്‍ കമ്പളക്കാട്, അബ്ദു റഹീം ചുഴലി, ഖമറുദ്ദീന്‍ പരപ്പില്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. 9.30 മുതല്‍ 4 മണി വരെ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം അധ്യാപകര്‍ പങ്കെടുക്കും.
- Samasthalayam Chelari

വിദ്വേഷ പ്രചാരണം നടത്തുന്നവരെ സമുദായം തിരിച്ചറിയണം: SKSSF

കോഴിക്കോട്: സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയര്‍ത്തുന്നത് സമുദായം തിരിച്ചറിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കി നില്‍ക്കാനാവില്ല. ഇത്തരക്കാരെ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് സംഘടനാ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്. അതില്‍ അനാവശ്യ വിവാദമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല യോഗം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

56 മുഅല്ലിംകള്‍ക്ക് പെന്‍ഷനും 27 ലക്ഷം രൂപ ഗ്രാറ്റിയുറ്റിയും അനുവദിച്ചു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 2021 ഡിസംബര്‍ മാസത്തില്‍ 56 മദ്‌റസാ അധ്യാപകര്‍ക്ക് പെന്‍ഷനും ഗ്രാറ്റിയുറ്റിയും അനുവദിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ നിയമനിര്‍ദ്ദേങ്ങള്‍ പാലിച്ചു 35 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് പെന്‍ഷനും ഗ്രാറ്റിയുറ്റിയും നല്‍കിവരുന്നത്. പ്രതിമാസം 1000 രൂപ വീതം ആജീവനാന്തമാണ് പെന്‍ഷന്‍ കാലാവധി. ആയിരത്തോളം പേര്‍ക്കാണ് ഇപ്പോള്‍ കൗണ്‍സിലിനു കീഴില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. 56 പേര്‍ക്ക് ഗ്രാറ്റിയുറ്റി തുകയായി 27 ലക്ഷം രൂപയും അനുവദിച്ചു.

ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം. അബൂബക്ര് മൗലവി ചേളാരി, കെ.കെ.ഇബ്രാഹീം മുസ്ലിയാര്‍ കോഴിക്കോട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സി. മുഹമ്മദലി ഫൈസി പാലക്കാട്, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, പി. എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ ആലപ്പുഴ, എ.എം. ശരീഫ് ദാരിമി നീലഗിരി, മാണിയൂര്‍ അബ്ദുര്‍റഹ് മാന്‍ ഫൈസി, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എം. ശാജഹാന്‍ അമാനി കൊല്ലം, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, എം.കെ. അയ്യൂബ് ഹസനി ബംഗളൂരു, എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോട്ടയം, അശ്റഫ് ഫൈസി പനമരം വയനാട് സംസാരിച്ചു. എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക് സ്വാഗതവും ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

'കനല്‍' ട്രെന്‍ഡ് സംസ്ഥാന എക്‌സിക്കൂട്ടീവ് ക്യാമ്പ് ജനുവരി 7, 8 തിയ്യതികളില്‍ കോട്ടക്കലില്‍

കോഴിക്കോട്:എസ് കെ എസ് എസ് എഫ് ട്രെന്റ് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നവോഥാനവും രാഷ്ട്ര പുരോഗതിയും അസൂത്രണം ചെയ്യാന്‍ മൂന്നാമത് സംസ്ഥാന എക്‌സിക്കൂട്ടീവ് ക്യാമ്പ് ജനുവരി 7, 8 വെള്ളി, ശനി ദിവസങ്ങളില്‍ കോട്ടക്കലില്‍ റെഡ് ബ്രിക്‌സ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടക്കും. പാലക്കാട്ടും, തിരുവനന്തപുരത്തും നടന്ന ഒന്നും, രണ്ടും ക്യാമ്പുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂന്നാം ക്യാമ്പ് 'കനലിന്' അരങ്ങൊരുങ്ങുന്നത്. പാലക്കാട് ധോണി യിലും(ചൂട്ട്), തിരുവനന്തപുരത്തും (തിരി) നടന്ന ക്യാമ്പുകള്‍ ട്രെന്‍ഡിന്റ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും ചിട്ടയായ നടത്തിപ്പിലും വലിയ പങ്ക് വഹിച്ചിരുന്നു.

കോട്ടക്കലില്‍ നടക്കുന്ന മൂന്നാം എക്‌സിക്കൂട്ടീവ് ക്യാമ്പ് കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ വര്‍ഷങ്ങളിലെ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യും. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന ട്രെന്‍ഡ് ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നും ഏറെ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായിട്ടിയുണ്ട്.

ട്രെന്റ് സംസ്ഥാന സമിതി യോഗത്തില്‍ യോഗത്തില്‍ സ്റ്റേറ്റ് ചെയര്‍മാന്‍ റഷീദ് കൊടിയൂറ, സ്റ്റേറ്റ് കണ്‍വീനര്‍ ഷാഫിമാസ്റ്റര്‍ ആട്ടീരി, ഡോ. മജീദ് കൊടക്കാട്, ഡോ, ഖയ്യൂം, മുനീര്‍ കെ കെ, സിദ്ധീഖ് മന്ന, ജിയാദ് എറണാകുളം, നാസര്‍ മാസ്റ്റര്‍ കൊല്ലം, ബാബു മാസ്റ്റര്‍ പാലക്കാട്, ഷമീര്‍ ഹംസ തിരുവനന്തപുരം, ജംഷീര്‍ വാഫി കുടക്, ഹസീം ആലപ്പുഴ, ഹംദുല്ല തങ്ങള്‍ കാസറഗോഡ്, നസീര്‍ സുല്‍ത്താന്‍ എന്നിവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE

സേവന സന്നദ്ധരായി വിദ്യാര്‍ത്ഥിസമൂഹം മുന്നേറുക: സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍

ചേളാരി : വിവര സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതോടൊപ്പം സേവനസന്നദ്ധരായി വിദ്യാര്‍ത്ഥി സമൂഹം മുന്നേറണമെന്ന് എസ്.കെ.എസ്.ബി.വി. സംസ്ഥാന കണ്‍വീനര്‍ പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റിയുടെ സബ്‌വിങായ ഖിദ്മയുടെ സംസ്ഥാന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡണ്ട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ പി. ഹസൈനാര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മാനേജര്‍ എം.എ. ചേളാരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എസ്.കെ.ജെ.എം.സി.സി. സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. റിസാല്‍ദര്‍ അലി ആലുവ, ഫര്‍ഹാന്‍ മില്ലത്ത് ക്ലാസിന് നേതൃത്വം നല്‍കി.

ജസീബ് വെളിമുക്ക്, ഇര്‍ഫാന്‍ കണ്ണൂര്‍, ആരിഫ് തങ്ങള്‍ മലപ്പുറം, സുഹൈല്‍ എറണാകുളം, ശിഫാസ് ആലപ്പുഴ, നാഫിഅ് ഏലംകുളം, അഫ്‌ലഹ് കണ്ണൂര്‍, റൈഹാന്‍ അലി തങ്ങള്‍ വയനാട്, അഫ്‌റസ് കൊടുവള്ളി, മഹ്ശൂഖ് പാലക്കാട്, ഇഅ്ജാസ് ആലപ്പുഴ, അഫ്‌റസ് കൊടുവള്ളി, ഇര്‍ഫാന്‍ കണ്ണൂര്‍, മുഹമ്മദ് മുശ്താഖ്, അബ്ദുല്‍ റാശിദ് കന്യാകുമാരി, അഹ്മദ് ഹസ്സാന്‍ കന്യാകുമാരി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശാഫി വയനാട് സ്വാഗതവും വര്‍കിങ് സെക്രട്ടറി ദിന്‍ശാദ് ഫറോക്ക് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

“മലബാർ സമരംഅതിജീവനത്തിന്റെ നൂറ് വർഷങ്ങൾ”; മലബാർ ഹിസ്റ്ററി കോൺഗ്രസ് ജനുവരി 15,16ന് മലപ്പുറത്ത്

മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് ജനുവരി 15, 16 തിയ്യതികളിൽ മലപ്പുറത്തു നടക്കും .

1921ൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി നടന്ന സമരങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ നിന്ന് പലായനം ചെയ്യേണ്ടിവന്നു.

ജനുവരി 15, 16 തിയ്യതികളിൽ മലപ്പുറത്തു വെച്ച്‌ നടക്കുന്ന ഹിസ്റ്ററി കോൺഗ്രസ്സിൽ തെരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഗവേഷണ സമാഹാര പ്രകാശനവും നടക്കും. അധ്യാപകർ, ഗവേഷകർ, ചരിത്ര വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.

സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, സമര - പലായന പഠനങ്ങൾ, സമരാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും,സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. സമാപന ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
- SKSSF STATE COMMITTEE

സി ഡി പി സെന്ററുകളിൽ സ്റ്റാഫ് സെലക്ഷൻ പരീക്ഷ പരിശീലനം ആരംഭിക്കുന്നു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ തിരഞ്ഞെടുത്ത സെന്ററുകൾ വഴി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. നിലവിൽ നൂറ് സെന്ററുകൾ വഴി സി ഡി പി കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീകൾക്കുള്ള പരിശീലനം നൽകി വരുന്നു. വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ കഴിഞ്ഞ ദിവസം തിരൂരിൽ ഡോ.എം.പി അബ്ദുൾ സമദ് സമദാനി എം പി ഉൽഘാടനം നിർവ്വഹിച്ചിരുന്നു. രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികൾ നിലവിൽ പരീക്ഷ പരിശീലനം നേടി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബർ 15 മുതൽ 30 വരെ പ്രചാരണ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്.
- SKSSF STATE COMMITTEE

ഇസ്തിഖാമ ആദർശ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ആദർശ പ്രചരണ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന എസ്.കെ.എസ്.എസ്.എഫിന്റെ ഉപസമിതിയായ ഇസ്തിഖാമ യുടെ കീഴിൽ മത വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു വർഷം നീണ്ടുനിൽക്കുന്ന ആദർശ പഠന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.

അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ സമഗ്രമായി പഠന വിധേയമാക്കുകയും പ്രബോധനരംഗത്ത് പുതുതലമുറയെ സുസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഗൽഭരായ പണ്ഡിതരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കോഴ്സിലേക്ക് സമസ്തയുടെ കീഴിലുള്ള ദർസ്-അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ മാസം 20 വരെയാണ് അപേക്ഷയുടെ സമയം.

അപേക്ഷ സ്വീകരിക്കാനുള്ള ലിങ്ക് SKSSF ന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Page link: https://skssf.in/6264/
- SKSSF STATE COMMITTEE

പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണം: സമസ്ത പ്രതിനിധി സമ്മേളനം

പട്ടിക്കാട്: വിവാഹം, വിവാഹമോചനം, മുത്വലാഖ്, സ്വത്തവകാശം, വഖഫ്, ഖുല്‍അ്, ബാങ്ക് വിളി, തുടങ്ങിയ ശരീഅത്ത് നിയമങ്ങളില്‍ നിയമനിര്‍മ്മാണ സഭകളും കോടതികളും ഇടപെട്ട് ശരീഅത്ത് വിരുദ്ധ നിയമങ്ങളും നിലാപാടുകളും സ്വീകരിച്ച് വരുന്നതില്‍ മുസ്‌ലിം ന്യൂനപക്ഷം അതീവ ആശങ്കയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും തുല്യനീതിയെയും ഇത് വഴി ഹനിക്കപ്പെടുന്ന ദുരവസ്ഥയാണ് കണ്ടുവരുന്നതെന്നും ഈ ഘട്ടത്തില്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണമെന്നും നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ഇന്ത്യാ മഹാ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും കൈകോര്‍ക്കണമെന്നും സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ഫൈസാബാദ് ജാമിഅ നൂരിയ്യയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
- JAMIA NOORIYA PATTIKKAD

പൈതൃക പാതയില്‍ നിന്ന് വ്യതിചലിക്കുന്നത് വജിയത്തിന് തടസ്സമാകും: ആലിക്കുട്ടി മുസ്്‌ലിയാര്‍

പട്ടിക്കാട്: പൈതൃകവഴിയെ സ്വീകരിച്ച പൂര്‍വ്വികരുടെ ചരിത്രമാണ് നാം മാതൃകയാക്കേണ്ടതെന്നും സംശുദ്ധ വഴിയില്‍ നിന്ന് വ്യതിചലിച്ചാല്‍ വിജയത്തിന് തടസ്സമാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു. പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ജാമിഅഃയില്‍ സംഘടിപ്പിച്ച മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി സമസ്ത ജില്ലാ പ്രസിഡന്റ് എം. ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കരിമ്പനക്കല്‍ ഹൈദര്‍ ഫൈസി പതാക ഉയര്‍ത്തി.

'പൈതൃകമാണ് വിജയം' സമസ്ത കേന്ദ്ര മുശാവറ അംഗം എം. പി മുസ്തഫല്‍ ഫൈസി തിരൂരൂം, 'സമസ്ത നയിച്ച നവോത്ഥാനം' എസ്. എം. എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും 'ആദര്‍ശം, അചഞ്ചലം' എസ്. വൈ. എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും 'സമുദായവും സമകാലിക സമസ്യകളും' ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറിയും അവതരിപ്പിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അഡ്വ. യു. എ ലത്തീഫ് എം. എല്‍. എ, കെ. വി അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ. കെ. എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പാതാക്കര, ഒ. എം. എസ് തങ്ങള്‍ മേലാറ്റൂര്‍, ഹംസ ഫൈസി ഹൈതമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്്ദുറഹ്്മാന്‍ ഫൈസി പാതിരമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഇ. പി. അഹ്‌മദ് കുട്ടി മുസ്്‌ലിയാര്‍, മജീദ് ദാരിമി വളരാട്, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഒ. ടി മുസ്ഥഫ ഫൈസി, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഒ. കെ. എം മൗലവി ആനമങ്ങാട്, ബി. എസ് കുഞ്ഞി തങ്ങള്‍ കീഴാറ്റൂര്‍, കളത്തില്‍ ഹംസ ഹാജി, ശമീര്‍ ഫൈസി ഒടമല, എന്‍. ടി. സി മജീദ്, അസീസ് പട്ടിക്കാട്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, ഹനീഫ് പട്ടിക്കാട് പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD

മതകാര്യങ്ങളില്‍ അറിവില്ലാത്തവര്‍ ഇടപെടരുത്: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: മതകാര്യങ്ങളില്‍ പ്രാമാണികമായി അറിവില്ലാത്തവര്‍ ഇടപെട്ട് അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ ഹംസ ഇസ് ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുര്‍ആനുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്. ഇസ് ലാമിക വിശ്വാസികള്‍ക്ക് വിവാഹത്തിന് മതത്തില്‍ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാല്‍ മതത്തെ മാറ്റി നിര്‍ത്തി വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിവാഹം നടത്താം. എന്നാല്‍ അതിനെ ഇസ് ലാമുമായി ബന്ധപ്പെടുത്തി തെറ്റുദ്ധാരണ ഉണ്ടാക്കരുത് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ദാറുല്‍ഹുദാ ശില്‍പികളുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ സദസ്സ്; സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മഃ സമുച്ചയം ഉദ്ഘാടനം ചെയ്തു

ഹിദായ നഗര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ പ്രൊ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ദേഹവിയോഗത്തിന്റെ ആറാം ആണ്ടിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സദസ്സ് അദ്ദേഹത്തിന്റെയും സ്ഥാപക ശില്‍പികളുടെയും ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി.

സ്ഥാപക പ്രസിഡന്റും പ്രിന്‍സിപ്പാലുമായിരുന്ന എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.

രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യകാര്യദര്‍ശിയും മൂന്ന് പതിറ്റാണ്ടുകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയതപ്പോള്‍ പ്രോ.ചാന്‍സലറുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യസ്മരണക്കായി കാമ്പസില്‍ പണിത സൈനുല്‍ഉലമാ സ്മാരക ദാറുല്‍ഹിക്മ: സമുച്ചയത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന ബഹുനില സമുച്ചയത്തില്‍ അമ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരണം, മറ്റു റഫറന്‍സ് പുസ്തകങ്ങള്‍, വായനാമുറി എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ ഖബ്ര്‍ സിയാറത്തിന് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.

അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബസാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരടക്കമുള്ള പൂര്‍വികരുടെ നിതാന്തശ്രമങ്ങളുടെ ഫലമാണ് ദാറുല്‍ഹുദായുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായകമായിരുന്നതെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കേരളീയ മുസ്ലിംകള്‍ ആര്‍ജിച്ചെടുത്ത സാമൂഹികപുരോഗതികള്‍ രാജ്യവ്യാപകാക്കുന്നതിനുള്ള ദാറുല്‍ഹുദായുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും സൈനുല്‍ഉലമായുടെ ജീവിത-വിജ്ഞാന മാതൃകകള്‍ തലമുറകളിലേക്കു പകരുന്നതിനു അദ്ദേഹത്തിന്റെ നാമേധയത്തിലുള്ള സമുച്ചയം നിമിത്തമാക്കട്ടെ എന്നും തങ്ങള്‍ പറഞ്ഞു.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹിക്മയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയ സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവിക്കുള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കൈമാറി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സമാപന പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, റഫീഖ് ചെറുശ്ശേരി, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ഉരുള്‍പൊട്ടലും കടല്‍ക്ഷോഭവും; ദുരിതബാധിതര്‍ക്ക് സമസ്തയുടെ സഹായം

ചേളാരി: ഉരുള്‍പൊട്ടലും കടല്‍ ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അനുവദിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്തും, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കടല്‍ക്ഷോഭം മൂലം നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്ത ലക്ഷദ്വീപ് നിവാസികള്‍ക്കുമാണ് സമസ്ത കൈത്താങ്ങ് ഫണ്ടില്‍ നിന്നും സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. കോട്ടയം കൂട്ടിക്കലില്‍ 2 വീടുകള്‍ സമസ്ത നിര്‍മ്മിച്ചു നല്‍കും. ലക്ഷദ്വീപില്‍ ദുരിതത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്യും.

സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡല്‍ഹിയില്‍ സമസ്ത മഹല്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.തമിഴ്നാട്ടിലെ പറങ്കിപേട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ജാമിഅ: കാലിമ: ത്വയ്യിബ: വിദ്യാഭ്യാസ കോംപ്ലക്സിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.

പുതുതായി മൂന്ന് മദ്റസകള്‍ക്കുകൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10446 ആയി. മബാദിഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ കൈപ്പക്കയില്‍, മുണ്ടേരി, കണ്ണൂര്‍, ഇഹ്യാഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ മേലെ പറമ്പ്, ആലത്തിയൂര്‍ മലപ്പുറം, ബദ്റുല്‍ഹുദാ മദ്റസ കാളിയാര്‍ ഇടുക്കി എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

സര്‍വകലാശാലകളിലെ എല്ലാ നിയമനങ്ങളും പി എസ്സിക്ക് വിടുക: കാമ്പസ് വിംഗ്

കോഴിക്കോട് : കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ആരോപണങ്ങള്‍ ഗൗരവകരമെന്ന് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി. എസ്. സിക്ക് വിടണമെന്നും, നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിക്കണമെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ അസ്ഹര്‍ യാസീന്‍ അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഷീര്‍ അസ്ഹദി നമ്പ്രം, ഡോ: അബ്ദുല്‍ ഖയ്യും, സിറാജ് ഇരിങ്ങല്ലൂര്‍, ഷഹരി വാഴക്കാട്, റഷീദ് മീനാര്‍കുഴി, യാസീന്‍ വാളക്കുളം, അബ്ഷര്‍ നിദുവത്ത്, സമീര്‍ കണിയാപുരം, ബിലാല്‍ ആരിക്കാടി, സല്‍മാന്‍ കൊട്ടപ്പുറം, ഹസീബ് തൂത, ശാക്കിര്‍ കൊടുവള്ളി, മുനീര്‍ മോങ്ങം, ഷഹീര്‍ കോനോത്ത്, റിസ ആരിഫ് കണ്ണൂര്‍, ഹുജ്ജത്തുള്ള കണ്ണൂര്‍, സ്വാലിഹ് തൃശ്ശൂര്‍, മുനാസ് മംഗലാപുരം സംബന്ധിച്ചു. ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും അംജദ് പാഞ്ചീരി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE