സമസ്ത: പൊതു പരീക്ഷ ഇന്ന് മുതല്‍; 2.23 ലക്ഷം കുട്ടികള്‍ പരീക്ഷാ ഹാളിലേക്ക്..

Samasthalayam Chelari's profile photo ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മദ്രസ്സ പൊതു പരീക്ഷകള്‍  ഇന്നാരംഭിക്കും. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍,മലേഷ്യ എന്നിവിടങ്ങളില്‍  5,7,10,12 ക്ലാസ്സുകളിലില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6513 സെന്ററുകളിലായി 60235 ആണ്‍കുട്ടികളും, 56295 പെണ്‍കുട്ടികളുമുള്‍പ്പെടെ 116530 കുട്ടികളും, 7-ാം തരത്തില്‍ 5702 സെന്ററുകളിലായി 44878 ആണ്‍കുട്ടികളും, 40674 പെണ്‍കുട്ടികളുമുള്‍പ്പെടെ 85552 കുട്ടികളും, 10-ാം തരത്തില്‍ 2485 സെന്ററുകളിലായി 10795 ആണ്‍കുട്ടികളും, 9091 പെണ്‍കുട്ടികളുമുള്‍പ്പെടെ 19886 കുട്ടികളും +2 ക്ലാസ്സില്‍ 225 സെന്ററുകളിലായി 669 ആണ്‍കുട്ടികളും, 367 പെണ്‍കുട്ടികളുമുള്‍പ്പെടെ 1036 കുട്ടികള്‍. ആകെ 2,23,004 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്.മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 9026 കുട്ടികളും 105 സെന്ററുകളും 7-ാം ക്ലാസില്‍ 9724 കുട്ടികളും 205 സെന്ററുകളും 10-ാം ക്ലാസില്‍ 480 കുട്ടികളും 138 സെന്ററുകളും +2 ക്ലാസില്‍ 191 കുട്ടികളും 47 സെന്ററുകളുടേയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 495 സെന്ററുകളുടേയും 19,421 കുട്ടികളുടേയും ആകെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 
128 ഡിവിഷണല്‍ സൂപ്രണ്ടുമാരെ നിയമിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവ0ര്ക്കുള്ള   പരിശീലന പരിപാടി കഴിഞ്ഞ ദിവസം നടന്നു. 
9139 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളിലെ പൊതു പരീക്ഷാ സൂപ്രവെസര്‍മാരായി നിയമിച്ച 8166 പേര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. 2012 ജൂണ്‍ 29ന് വെള്ളിയാഴ്ച 3 മണിക്ക് അതത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരീക്ഷാ സംബന്ധമായ പരിശീലന പരിപാടിയും നടന്നിരുന്നു. 
ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ല 974 സെന്ററുകള്‍ 87913 കുട്ടികള്‍, ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് കോട്ടയം ജില്ല 17 സെന്ററുകള്‍ 235 കുട്ടികള്‍. കേരളത്തിന് പുറത്ത് (ഇന്ത്യയില്‍) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് ദക്ഷിണ കന്നട ജില്ല 341 സെന്ററുകള്‍ 7801 കുട്ടികള്‍, ഏറ്റവും കുറവ് ഹസ്സന്‍ 5 സെന്റര്‍ 41 കുട്ടികള്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് യു.എ.ഇ. 11 സെന്ററുകള്‍ 449 കുട്ടികള്‍, കുറവ് മലേഷ്യാ 2 സെന്ററുകള്‍ 19 കുട്ടികള്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍, മലേഷ്യ, ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലെയും ഈ വര്‍ഷത്തെ കുട്ടികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.

സമസ്ത പൊതുപരീക്ഷാ ശില്‍പശാല സംഘടിപ്പിച്ചു

പണ്ഡിതര്‍ കാലത്തിന് മുമ്പേ നടക്കുന്നവരാകണം: ഹെദരലി ശിഹാബ് തങ്ങള്‍

ചേളാരി: കാലം ഉയര്‍ത്തുന്ന സമസ്യകളുടെ പൂരണമല്ല, ഉയര്‍ത്തിയേക്കാവുന്ന പ്രശ്‌നങ്ങളെ നേരിടാനുള്ള കരുതിവെപ്പുകളാണ് മതപണ്ഡിതര്‍ക്ക് നിര്‍വ്വഹിക്കേണ്ടതെന്ന് എസ്.വൈ.എസ്.സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.
വിഭവങ്ങളും അറിവുകളും മാനവസമൂഹത്തിന് അനുഗ്രഹമായി അവതരിപ്പിക്കാന്‍ അറിവുള്ളവര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷാ സൂപ്രണ്ടുമാരുടെ ശില്‍പശാല ചേളാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൗതിക കലാലയങ്ങളില്‍ പഠിതാക്കളുടെ എണ്ണം കുറയുമ്പോള്‍ മതപഠനരംഗത്ത് വര്‍ദ്ധിച്ചുവരുന്നത് സന്താനങ്ങള്‍ നന്നാവണമെന്ന രക്ഷിതാക്കളുടെ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്.
ഈ വര്‍ഷം സമസ്ത പൊതുപരീക്ഷയില്‍ രേഖപ്പെടുത്തിയ ഇരുപതിനായിരത്തോളം കുട്ടികളുടെ വന്‍ വര്‍ദ്ധനവ് നമ്മുടെ ചുമതലകളെയാണ് വെല്ലുവിളിക്കുന്നതെന്ന തരിച്ചറിവുണ്ടാവേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അധ്യക്ഷത വഹിച്ചു. ടി.കെ.എം. ബാവ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പിണങ്ങോട് അബൂബക്കര്‍, എ.ടി.എം. കുട്ടി മൗലവി ക്ലാസെടുത്തു. 
പൊതുപരീക്ഷ നടത്തുന്ന 123 ഡിവിഷന്‍ കേന്ദ്രങ്ങളിലെ 8198 സൂപ്രവൈസര്‍മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാലക്ക് മുന്നോടിയാണ് ഈ ശില്പശാല നടന്നത്.

ശിഹാബ്‌ തങ്ങള്‍ സ്‌മൃതിയില്‍ മലപ്പുറത്തിന്റെ മണ്ണും മനസ്സും; SYS ഉറൂസ് മുബാറകിനു വന്‍ ജനപ്രവാഹം


സുന്നി യുവജനസംഘം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ശിഹാബ്തങ്ങള്‍ മൂന്നാമത് ഉറൂസ് മുബാറക് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഹൈദരലി ശിഹാബ്തങ്ങള്‍ അടക്കമുള്ള സമസ്ത നേതാക്കള്‍ സമീപം.
ഉറൂസ്  വാര്‍ത്ത ക്കൊപ്പം മലയാള  
മനോരമ ചേര്‍ത്ത  അഡീഷണല്‍ ഫോട്ടോ  
മലപ്പുറം: സുന്നി യുവജനസംഘം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ശിഹാബ്തങ്ങള്‍ മൂന്നാമത് ഉറൂസിന് വന്‍ ജനപ്രവാഹം. 
മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാള്‍ നിറഞ്ഞുകവിഞ്ഞ സമ്മേളനം ഖുര്‍ആന്‍ പാരായണം, മൗലീദ്, തഹ്‌ലീല്‍, അനുസ്മരണ പ്രഭാഷണം എന്നിവയുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുന സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. 
സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണപ്രഭാഷണം നടത്തി. 
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ് ഫൈസി, എം.പി. മുസ്തഫല്‍ ഫൈസി, കെ.എ.റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എ. മരക്കാര്‍ ഫൈസി, പി.എ. ജലീല്‍ ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ഫൈസി, ഒ.ടി. മൂസ മുസ്‌ലിയാര്‍, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍, സി.എം. കുട്ടിസഖാഫി, ബാപ്പു ഫൈസി, ഒ. കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.കെ.സി തങ്ങള്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹൈദര്‍ ഫൈസി കക്കൂത്ത്, സയ്യിദ് കോയഞ്ഞിക്കോയ തങ്ങള്‍, അബ്ദുല്ല ഫൈസി ചെറുകുളം, അഡ്വ. യു.എ.ലത്തീഫ്, നിര്‍മാണ്‍ മുഹമ്മദാലി, കെ.ടി.മൊയ്തീന്‍ ഫൈസി, ഒ.ടി.മുസ്തഫല്‍ ഫൈസി, സലാം ദാരിമി, ഹമീദ് ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി.കുഞ്ഞാന്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, പി.കെ.ലത്തീഫ് ഫൈസി, എം.പി.എം.ഇസ്ഹാഖ് കുരിക്കള്‍, ശരീഫ് കുരിക്കള്‍, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അലി ഫൈസി പറവണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.
             ജില്ലയിലെ ഏറ്റവുംമികച്ച മുദരിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് എ. മരക്കാര്‍ ഫൈസിക്ക് ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഓര്‍മ സ്‌പെഷല്‍ പതിപ്പ് എം.പി.മുസ്തഫല്‍ ഫൈസിക്ക് കോപ്പി നല്‍കി തങ്ങള്‍ നിര്‍വഹിച്ചു. ഓസ്‌ഫോജന സ്‌കോളര്‍ഷിപ്പ് പദ്ധതി കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ തങ്ങളില്‍ നിന്ന് തുക സ്വീകരിച്ച് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പാതിരിമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇസ്മയില്‍ സഖാഫി തോട്ടുമുക്കം അഞ്ചിന് അബുദാബിയില്‍


പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരുടെ ജനാസ ഖബറടക്കി

താനാളൂര്‍: കഴിഞ്ഞ ദിവസം  തിരൂരില്‍ അന്തരിച്ച മതപണ്ഡിതനനും പൗരപ്രമുഖനനുമായ കക്കാട്ടേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാരുടെ അരീക്കാട് ഖബറടക്കി  അരീക്കോട്, രാമനനാട്ടുകര, തൃശൂര്‍ എടക്കഴിയൂര്‍, പനനയപ്പുറം, തലക്കടത്തൂര്‍, തിരൂര്‍ നനടുവിലങ്ങാടി, പുത്തനനത്താണി കാനനാഞ്ചേരി, ചെറിയമുണ്ടം, ചമ്രവട്ടം എന്നിവിടങ്ങളില്‍ മുദരിസും ഖതീബുമായി പ്രവര്‍ത്തിച അദ്ദേഹം അരീക്കാട് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, പകര നനിരപ്പില്‍ ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, പകര ഇഹ്‌യാഉല്‍ ഇസ്‌ലാം സംഘം പ്രസിഡന്റ് എന്നീ നനിലകളിലും സേവനനമനനുഷ്ഠിച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മൂസ മൗലവി, ചേകന്നൂര്‍ അബ്ദുല്‍ ഹസന്‍ മൗലവി തുടങ്ങിയവര്‍ സഹപാഠികളായിരുന്നു.
ഭാര്യ: പരേതയായ ഫാത്തിമ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ലത്വീഫ്, അബ്ദുല്‍ അസീസ് (അല്‍ഐന്‍), മറിയാമു, അബ്ദുല്ല ബാഖവി, കുഞ്ഞിപ്പാത്തു, ആയിശുമ്മു. മരുമക്കള്‍: പരേതനനായ അബ്ദുല്ല മുസ്‌ല്യാര്‍, പി മുഹമ്മദ് മുസ്‌ല്യാര്‍, എം ഹൈദ്രു മുസ്‌ല്യാര്‍, ഖദീജ, ആസ്യ, ഹഫ്‌സത്ത്. സഹോദരങ്ങള്‍: പരേതനനായ മുഹമ്മദ് മുസ്‌ല്യാര്‍ ബാഖവി, അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ ഖാസിമി, പരേതയായ പാത്തുമ്മ ഹജ്ജുമ്മ, കുഞ്ഞായിശ ഹജ്ജുമ്മ. 
അരീക്കാട് ജുമാമസ്ജിദില്‍ നനടന്ന ജനനാസ നനമസ്‌കാരത്തിനന് പാണക്കാട് മുനനവ്വറലി ശിഹാബ്തങ്ങള്‍ നേനതൃത്വം നനല്‍കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനനുശോചിച്ചു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍, ചെറുശ്ശേരി സൈനനുദ്ദീന്‍ മുസ്‌ല്യാര്‍, അസ്ഹരി തങ്ങള്‍, കെ കുട്ടി അഹമ്മദ്കുട്ടി, പി പി മുഹമ്മദ് ഫൈസി, ബഹാവുദ്ദീന്‍ നനദ്‌വി കൂരിയാട്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ സന്ദര്‍ശിച്ചു.

ജാബിര്‍ ഹുദവിയുടെ പേരില്‍ മയ്യിത്ത് നമസ്കരിക്കുക: നേതാക്കള്‍

തിരൂരങ്ങാടി: കഴിഞ്ഞ ദിവസം പുഴക്കടവില്‍ തലയടിച്ച് വീണ് മരിച്ച ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ എടയാറ്റൂര്‍ വടക്കേതലയില്‍ വാരിയക്കുണ്ടന്‍ സൈതലവിയുടെ മകന്‍ ജാബിര്‍ ഹുദവി(23)യുടെ പേരില്‍ മയ്യിത്ത് നമസ്കരിക്കാനും മഗ്ഫിറത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും എല്ലാ മഹല്ല് ഖത്തീബ്, ഖ്വാളിമാരോടും പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ ബറാഅത്ത്‌രാവ്‌ ജൂലൈ 5 ന് വ്യാഴാഴ്‌ച

കോഴിക്കോട്‌: കേരളത്തില്‍ ശഅ്‌ബാന്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനനാല്‍ റജബ്‌ 30 പൂര്‍ത്തീകരിച്ച്‌ ജൂണ്‍ 22 വെള്ളി ശഅ്‌ബാന്‍ ഒന്നായിരിക്കുമെന്നും ഇതനനുസരിച്ച്‌ ബറാഅത്ത്‌രാവ്‌ (ശഅ്‌ബാന്‍ 15)ജൂലൈ 5 ന് വ്യാഴായ്ച്ച അസ്‌്‌തമിച്ച രാത്രി ആയിരിക്കുമെന്നും ഖാസിമാരായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനനുദ്ദീന്‍ മുസ്‌്‌ല്യാര്‍, കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ ത ങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചു. തെക്കന്‍ ജില്ലകളിലും ഇപ്രകാരമായിരിക്കുമെന്ന്‌ ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ നേനതാക്കളും അറിയിച്ചു.നേതാക്കളുടെ അറിയിപ്പനുസരിച്ച്‌ കേരളത്തില്‍ സുന്നത്ത്‌ നോമ്പെടുക്കേണ്ട ദിവസം വെള്ളിയാഴ്‌ചയായിരിക്കും.
അതേ സമയം കേരളത്തില്‍ നിന്നും വ്യത്യസ്‌തമായി ഒരു ദിവസം മുമ്പായി മിഅ²്‌റാജ്‌ ദിനാചരണം നടന്ന ഗള്‍ഫ്‌ രാഷ്‌ട്രങ്ങളില്‍ റജബ്‌ 30 പൂര്‍ത്തിയാക്കി  ശഅ്‌ബാന്‍  ആരംഭിക്കുകയാണെങ്കില്‍ ജൂലായ്‌ 4ന്‌ ബുധനാഴ്‌ച അസ്‌തമിച്ച രാവായിരിക്കുമെന്നും ഇത്തരം വിഷയങ്ങളില്‍ സഊദി അറേബ്യയില്‍ നിന്നുള്ള അറിയിപ്പുകളാണ്‌ ആശ്രയിക്കുകയെന്നതിനാല്‌ ശഅ²്‌ബാന്‌ മാസപ്പിറവി സംബന്ധമായ അറിയിപ്പുകള്‌ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ഗള്‍ഫ്‌ റിപ്പോര്‍ട്ടര്‍ അറിയിച്ചു.

SYS ശിഹാബ്തങ്ങള്‍ അവാര്‍ഡ് നിറമരുതൂര്‍ മരയ്ക്കാര്‍ ഫൈസിക്ക്

മലപ്പുറം: സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ശിഹാബ്തങ്ങള്‍ സ്മാരക അവാര്‍ഡിന് നിറമരുതൂര്‍ സ്വദേശി എ. മരയ്ക്കാര്‍ ഫൈസി അര്‍ഹനായി. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗം, മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ (വെസ്റ്റ്) ജില്ലാപ്രസിഡന്റ്, സമസ്ത തിരൂര്‍ താലൂക്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച മരയ്ക്കാര്‍ ഫൈസിക്ക് ദര്‍സീരംഗത്ത് നാല്‍പത് വര്‍ഷത്തെ മികച്ച സേവനം പരിഗണിച്ചാണ് അവാര്‍ഡ്. 
വരാനിരിക്കുന്ന സുന്നി യുവജനസംഘം സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. 

മര്‍കസ് നേതാക്കള്‍ക്ക് ഇന്ന് ദുബായില്‍ സ്വീകരണം

 ദുബൈ :വളാôേരി മہ،സ് പ്രചരണാہത്ഥം യു എ യിً പര്യടനം നടത്തുَ മہ،സ് നേതാ،ളായ ആദൃبേരി ഹംസ കുട്ടി മുസ്‌ല്യാہ , കാളാവ് സൈതലവി മുസ്‌ല്യാہ എَിവہ،് 2962012 വെإി വൈകിട്ട് 4 മണി،് ദുബൈ സുَി സെന്റہ മദ്രസ(അً വുഹൈദ)യിً സ്വീകരണം നًകുَു. ഹാമിദ് കോയമ്മ തങ്ങؤ അബ്ദുً സലാം ബാഖവി തുടങ്ങി പ്രമുഖ നേതാ،ؤ സംബشി،ുَു.

ഇബാദ് ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് തിരൂര്‍ കൈതവളപ്പ് മദ്‌റസയില്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംഘടിപ്പി،ുന്ന ദഅ്‌വാ ട്രെയ്‌നിംഗ് ക്യാമ്പ് ഇന്ന് (വ്യാഴം) വൈകുന്നേരം ആറു മുതآ തിരൂہ കൈതവളപ്പ് മദ്‌റസയിآ നട،ും. എസ്.കെ.എസ്.എസ്.എഫ്. ജിأാ ജനറآ സെക്രട്ടറി പി.എം. റഫീഖ് അഹ്മദിന്റെ അധ്യക്ഷതയിآ സി.എച്ച്. ത്വ؟ിബ് ഫൈസി ഉദ്ഘാടനം ചെ؟ും. മതപ്രവہത്തനങ്ങളുടെ സാഹചര്യ പഠനം, സൂഫികؤ: കہമങ്ങളുടെ വഴി വിള،ുകؤ, നസ്വീഹത്ത്: രൂപവും രീതിയും,പാനآ ഡിസ്‌കഷന്‍ എന്നീ സെഷനുകؤ،് ശാഹുآ ഹമീദ് മേآമുറി, സാലിം ഫൈസി കൊളത്തൂہ, ആസിഫ് ദാരിമി പുളി،آ, കെ.എം.ശരീഫ് നേതൃത്വം നآകും. ദുആ മജ്‌ലിസോടെ സമാപി،ും. ജൂലൈ 1 പൊന്നാനി, 3 എട،ര, 5 പരപ്പനങ്ങാടി, 7 തിരൂരങ്ങാടി, 15 കട്ടുപ്പാറ എന്നിവിടങ്ങളിലും ക്യാമ്പുകؤ നട،ും.

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ സ്‌മാരക സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയുടെ സംസ്ഥാന തല ഫണ്ടുല്‍ഘാടനം ഇന്ന്‌ മഞ്ചേരി ടൌണ്‍ഹാളില്‍

പെരിന്തآമണ്ണപട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജ്‌ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ സ്‌മാരക സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയുടെ സംസ്ഥാന തല ഫണ്ടുല്‍ഘാടനം ഇന്ന്‌ (വ്യാഴം) കാലത്ത്‌ 10 മണിക്ക്‌ മഞ്ചേരി ടൌണ്‍ഹാളില്‍ വെച്ച്‌ നടക്കും. 
ജാമിഅഃയുടെ പ്രഥമ പ്രസിഡണ്ട്‌ സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ നാമഥേയത്തില്‍ ജാമിഅഃയിലെ മുഴുവന്‍ വിദ്യര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ്‌ ലഭ്യമാകുന്ന രീതിയിലാണ്‌ പദ്ധതിയുടെ ആദ്യഘട്ടം വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഓള്‍ഡ്‌ സ്റ്റുഡന്‍സ്‌ ഫെഡറേഷന്‍ ഓഫ്‌ ജാമിഅഃ നൂരിയ്യ (ഓസ്‌ഫോജ്‌ന) യുടെ കീഴിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.
സ്‌കോളര്‍ഷിപ്പ്‌ പദ്ധതി ചെയര്‍മാന്‍ കോഴിക്കോട്‌ വലിയ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ ജമലുല്ലൈലി തങ്ങളില്‍ നിന്ന്‌ ആദ്യ തുക സ്വീകരിച്ച്‌ കൊണ്ട്‌ ജാമിഅഃ പ്രസിഡണ്ട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, സമസ്‌ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ നാസര്‍ അബ്‌ദുല്‍ ഹയ്യ്‌ തങ്ങള്‍, ടി.എം ബാപ്പു മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, പി.പി മുഹമ്മദ്‌ ഫൈസി, കെ.എ റഹ്‌മാന്‍ ഫൈസി, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, പാതിരമണ്ണ അബ്ദുറഹ്‌മാന്‍ ഫൈസി, തുടങ്ങിയവര്‍ പങ്കെടുക്കും.

സമസ്ത മദ്രസ്സാ പൊതുപരീക്ഷ ശനിയാഴ്ച ആരംഭിക്കും

Samasthalayam Chelari's profile photo  തേഞ്ഞിപ്പലം: 2.23 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ 30ന് തുടങ്ങും. 30, ജൂലായ് ഒന്ന്, എട്ട് തീയതികളിലാണ് പരീക്ഷ. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസ്സുകളിലെ മദ്രസ്സാ വിദ്യാര്‍ഥികള്‍ക്കാണ് സമസ്ത പൊതുപരീക്ഷ സംഘടിപ്പിക്കുന്നത്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പരീക്ഷ.

ബീവി ഖദീജ അറബിക് കോളേജ്‌ ആലുവ


കേരള ഇസ്ലാമിക്‌ ക്ലസ്സ്‌ റൂം കുരുന്നു കൂട്ടം ഇന്ന്‌ (വ്യാഴം) 5 മണിക്ക്‌

KICR_SKSSF:എസ്.കെ.എസ്.എസ്.എഫ്‌ ഐടി വിംഗിനു കീഴില്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ വെള്ളിയാഴ്‌ചകളില്‍ സഊദി സമയം 2.30ന്‌ നടന്നു വരുന്ന കുട്ടികളുടെ പ്രോഗ്രാമായ കുരുന്നുകൂട്ടം പരിപാടി ചില സാങ്കേതിക കാരണങ്ങളാല്‍ ഇന്ന്‌(വ്യാഴം) ഉച്ചക്ക്‌ ശേഷം ഇന്ത്യന്‍ സമയം 5 മണിയിലേക്ക്‌ മാറ്റിയിട്ടുണ്ടെന്നും അവതാരകന്‍ ഒമാനില്‍ നിന്നുള്ള ഉസ്താദ്‌ അബ്‌ദു സമദ്‌ ഫൈസി കുരുവമ്പലം തന്നെയായിരുക്കു മെന്നും അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു.
സമയമാറ്റം മുന്‍ പ്രോഗാമില്‍ അറിയിക്കാന്‍ കഴിയാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമുള്ള ഒരറിയിപ്പായി ഇതു പരിഗണിക്കണമെന്നും പരിപാടിയിലേക്ക്‌ വിവിധ ഭാഗങ്ങളിലുള്ള കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ എല്ലാ പ്രവര്‍ത്തകരും ശ്രദ്ധിക്കണമെന്നും സൂപ്പര്‍ അഡ്‌മിന്‍ അമീര്‍ ഇരിങ്ങല്ലൂരും അഭ്യര്‍ത്ഥിച്ചു. 

എസ്.കെ.എസ്.എസ്.എഫ്. ബദിയടുക്ക മേഖല നേതൃസംഗമം സമാപിച്ചു

ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല കമ്മിنി സംഘടിപ്പി،ുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി ബദിയടുക്ക   മേഖല കമ്മിنിയുടെ നേതൃസംഗമം ബദിയടു،യിآ സമാപിച്ചു. ഒന്നാം ഘട്ടമായി മേഖലാ‏ക്ലجہ‏ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സിآ ക്യാമ്പുകളുമാണ് കാമ്പയ്‌ന്റെ ഭാഗമായി് നട،ുന്നത്. മേഖല നേതൃസംഗമത്തിآ മേഖല പ്രസിഡണ്ട് മുനീര്‍ ഫൈസി ഇഡിയടുക്ക അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. ജില്ല   ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉآഘാടനം ചെയ്തു.ജില്ല  മുബأിഗ് ലത്തീഫ് കൊأമ്പാടി കہമ്മപദ്ദതി അവതരിപ്പിച്ചു. സംطാന കൗണ്‍സിലہ ആലി،ുھി ദാരിമി, റസാഖ് അہശദി, ബഷീہ മൗലവി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, ജലാലുദ്ധീന്‍ ദാരിമി, അബ്ദുأ ഫൈസി കുഞ്ചാہ, ഹമീദ് അہശദി, അബ്ദുآ ഖാദہ കുമ്പടാജ, ബഷീہ ദാരിമി നെക്രാജ തുടങ്ങിയവര്‍ സംബشിച്ചു. 

ശിഹാബ് തങ്ങള്‍ അനുസ്മരണവും ദു ആ സമ്മേളനവും

കമ്പളക്കാട്: എസ്.കെ.എസ്.എസ്.എഫ്. മേഖലാ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദു ആ സമ്മേളനവും ജൂലായ് ആറിന് ഏഴുമണിക്ക് കമ്പളക്കാട് അന്‍സാരിയ കോംപ്ലക്‌സില്‍ നടത്തും. കെ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.എം. താഹിര്‍, റഷീദ് ഫൈസി, റഫീഖ് തോപ്പില്‍, മുഹമ്മദ് അസ്ഹരി, ഖാലിദ് ദാരിമി, പി.ടി.ഹാഷിം, വി.പി.സി.ഹക്കീം എന്നിവര്‍ സംസാരിച്ചു.

മദ്രസ അധികാരികളുടെ യോഗം 28ന്

കൊണ്ടോട്ടി: മദ്രസ നവീകരണത്തിന്റെ ധനവിനിയോഗം ചര്‍ച്ച ചെയ്യുന്നതിനായി ഉപജില്ലാ പരിധിയില്‍ മദ്രസാനവീകരണ ഫണ്ട് ലഭിച്ച മദ്രസ്സ അധികാരികളുടെ യോഗം 28ന് 10.30ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി സ്വാഗതസംഘ രൂപീകരണം

നിലമ്പൂہ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ; അറബിക് കോളേജിന്റെ സുവര്‍ണ്ണ ജൂബിലി മഹാസമ്മേളനത്തിന്റെ ഭാഗമായി നിലമ്പൂര്‍   മേഖല സ്വാഗത സംഘ രൂപീകരണം ജൂലൈ 4ന് 3.30ന് നിലമ്പൂര്‍   മര്‍കസില്‍ വെച്ച് നടക്കും. 2013 ജനുവരി 10,11,12,13 തിയ്യ തികളില്‍ നടക്കുന്ന ജാമിഅഃ സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ മേഖല തല പ്രചരണങ്ങؤ യോഗം ചہച്ച ചെ؟ും. സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ് ഫൈസി, ഓസ്‌ഫോജ്‌ന മലപ്പുറം ജിأാ പ്രസിഡണ്ട് അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ തുടങ്ങിയ പ്രമുഖہ പങ്കെടു،ും. മقലത്തിലെ റൈഞ്ച് ഭാരവാഹികؤ, എസ്.വൈ.എസ് പഞ്ചായത്ത് ഭാരവാഹികള്‍  തുടങ്ങിയവہ നിہബشമായും യോഗത്തിآ പങ്കെടു،ണം.  

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിഭജിക്കണം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കൗണ്‍സില്‍

പുത്തനത്താണി: കാലി،ن് യൂണിവേഴ്‌സിنി വിഭജിച്ച് പാല،ാട് തൃبൂہ ജിأകؤ،ായി പാല،ാട് ജിأയിآ മنൊരു യൂണിവേഴ്‌സിنി طാപി،ണമെന്ന് മലപ്പുറം ജിأാ എസ്.കെ.എസ്.എസ്.എഫ് അہദ്ധ വാہഷിക കൗണ്‍സിآ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. പാല،ാട്, തൃبൂہ, മലപ്പുറം, കോഴി،ോട്, വയനാട് ജിأകളിലായി മെഡി،آ, എഞ്ചിനീയറിംഗ്, ആہട്‌സ് & സയന്‍സ്, നഴ്‌സിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ ഇനങ്ങളിലായി 304 അഫിലിയേنഡ് കോളേജുകളും വിദൂര വിദ്യാഭ്യാസ വിഭാഗത്തിലും യൂണിവേഴ്‌സിنി ഡിപ്പാہട്ട്‌മെന്റുകളിലും സെന്ററുകളിലുമായി നാല് ലക്ഷത്തോളം വിദ്യാہത്ഥികؤ ആശ്രയി،ുന്ന കാലി،ن് യൂണിവേഴ്‌സിنി ജോലി ഭാരത്താآ വീہപ്പുമുട്ടുകയാണ്. വہഷത്തിآ പതിനേഴായിരം പരീക്ഷകؤ നടത്തേണ്ടിവരുന്ന യൂണിവേഴ്‌സിنിയിآ പരീക്ഷകؤ അനന്തമായി വൈകുന്നതും ഫലം അറിയാന്‍ ഏറെ കാത്തിരി،േണ്ടി വരുന്നതും തുടہ،ഥയാവുകയാണ്. പരീക്ഷാഭവനും മن് ഭരണവിഭാഗത്തിലും നിലവിലുإ സൗകര്യത്തിനേ،ാؤ ജോലിഭാരമുണ്ടാകുന്നതും ചില طാപനങ്ങؤ സ്വീകരി،ുന്ന നിലപാടുകളും യൂണിവേഴ്‌സിنി،് വിനയാകുന്നുണ്ട്. ചില ഉദ്യോഗطരുടെ പിടിപ്പുകേടും കുത്തക രാഷ്ട്രീയത്തിന്റെ അതിപ്രസരവും യൂണിവേഴ്‌സിنിയെ നശിപ്പി،ുന്നുണ്ടെന്നും പ്രമേയം ചൂണ്ടി،ാട്ടി. അ،ാദമിക രംഗത്തെ പ്രഗغരുമായി ചേہന്ന് ഈ വിഷയത്തിآ തുടہചہച്ചകؤ സംഘടിപ്പി،ണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ചہച്ചയിآ റവാസ് ആട്ടീരി അവതരണം നടത്തി. പി.എം റഫീഖ് അഹ്മദ്, അബ്ദുآ ഹമീദ് കുന്നുമ്മآ, വി.കെ. ഹാറൂണ്‍ റശീദ്, മുഹമ്മദ് ഷാഫി ആലത്തിയൂہ, ശഹീہ അന്‍വരി പുറങ്ങ് പ്രസംഗിച്ചു.

SKSSF National Students Conference


കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം 'ഫോണ്‍ ഇന്‍ പ്രോഗ്രാം' ഇന്ന്‌ മുതല്‍


KICR_SKSSF: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഐടി വിംഗിനു കീഴില്‍ ഇന്റര്‍ നെറ്റിലെ ബൈലക്‌സ്‌ മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം റേഡിയോ ശ്രോതാക്കളെ കൂടി പരിഗണിച്ച്‌ നൂതന പദ്ധതികളുമായി രംഗത്ത്‌.
ക്ലാസ്സ്‌ റൂമില്‍ നടക്കുന്ന ചര്‍ച്ചകളിലും സംശയനിവാരണങ്ങളിലും ഓണ്‍ലൈന്‍ അംഗങ്ങളെ പോലെ തന്നെ മൊബൈല്‍ റേഡിയോ ശ്രോതാക്കള്‍ക്കും പങ്കെടുക്കാനാവുന്ന വിധം ഫോണ്‍ ഇന്‍ പ്രോഗ്രാം എന്ന പേരിലാണ്‌ പുതിയ പരിപാടി ആരംഭിക്കുന്നത്‌.
ഇന്ന്‌ (ബുധന്‍) വൈകുന്നേരം ഇന്ത്യന്‍ സമയം 5.45 ന്‌ ആരംഭിക്കുന്ന ഈ പരിപാടിയിലേക്ക്‌ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്‌ സൌജന്യമായി പങ്കെടുക്കാന്‍ 00966538320306 എന്ന നമ്പറിലേക്ക്‌ മിസ്‌ കോള്‍ ചെയ്‌താല്‍ മതിയെന്നും മറ്റു രാജ്യങ്ങളിലുള്ളവര്‍ നിശ്ചിത സമയത്തിനു ശേഷം വിളിക്കണമെന്നും അഡ്‌മിന്‍ ഡസ്‌ക്‌ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ www.keralaislamicroom.com, www.skssfnews.com/onlineclasses സന്ദര്‍ശിക്കുക. 

ജാമിഅ: നൂരിയ സമ്മേളനത്തിന് ആശംസകള്‍


എസ്‌.കെ.എസ്‌.എസ്‌.എഫ്‌ വിശദീകരണ സമ്മേളനം 12ന്‌ കോഴിക്കോട്‌

പ്രസ്ഥാനം പിരിച്ചുവിട്ട്‌ സത്യത്തിനൊപ്പം നില്‍ക്കാന്‍ മുജാഹിദുകള്‍ തന്റേടം കാണിക്കണം

കോഴിക്കോട്‌: ഇസ്‌ലാമിന്റെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തിന്‌ വ്യത്യസ്‌തമായ വ്യാഖ്യാനം നല്‍കി പാരമ്പര്യ മുസ്‌ലിംകളെ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കുകയും ഇപ്പോള്‍ മുന്‍കാല പണ്ഡിത•ാരുടെ വ്യാഖ്യാനങ്ങളിലേക്ക്‌ തിരിച്ചെത്തുകയും ചെയ്‌ത കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനം പിരിച്ചുവിട്ട്‌ സത്യത്തിന്റെ പക്ഷത്ത്‌ നില്‍ക്കാന്‍ തന്റേടം കാണിക്കണമെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കൌണ്‍സില്‍ ക്യാമ്പ്‌ ആവശ്യപ്പെട്ടു. ശുദ്ധമായ തൌഹീദ്‌ പ്രചരിപ്പിക്കാനെന്ന പേരില്‍ മതത്തിന്റെ പേരില്‍ രംഗത്തുവന്ന മുജാഹിദ്‌ പ്രസ്ഥാനം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിക്കളഞ്ഞ്‌ സ്വയം ഗവേഷകരായി ചമഞ്ഞ്‌ ആശയകുഴപ്പം സൃഷ്‌ടിച്ച്‌ കടുത്ത പ്രതിസന്ധിയിലേക്ക്‌ എത്തിച്ചേര്‍ന്നത്‌ അവര്‍ക്ക്‌ സംഭവിച്ച മാര്‍ഗഭ്രംശനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നും കൌണ്‍സില്‍ അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. തദ്‌സംബന്ധമായ വിശദീകരണ സമ്മേളനം ജൂലൈ 12 ന്‌ കോഴിക്കോട്‌ ടൌണ്‍ഹാളില്‍ നടത്താന്‍ കൌണ്‍സില്‍ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. രണ്ട്‌ ദിവസങ്ങളിലായി വളവന്നൂര്‍ ബാഫഖി കാമ്പസില്‍ നടന്ന ക്യാമ്പില്‍ എം.പി. മുസ്‌തഫല്‍ ഫൈസി, അബ്‌ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, സാലിംഫൈസി കൊളത്തൂര്‍, റഷീദ്‌ തൃശൂര്‍, സംഘടനാ ചര്‍ച്ചകള്‍ക്കും റിപ്പോര്‍ട്ടിംഗിനും ശേഷം നടന്ന പ്ലീനറി സെഷന്‌ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, അയ്യൂബ്‌ കൂളിമാട്‌, അബ്‌ദുറഹീം ചുഴലി നേതൃത്വം നല്‍കി. കൌണ്‍സില്‍ ക്യാമ്പില്‍ രൂപം നല്‍കിയ അടുത്ത ആറ്‌ മാസത്തേക്കുള്ള സംഘടനാ കര്‍മ്മ പദ്ധതിയും സില്‍വര്‍ ജൂബിലി പ്രവര്‍ത്തന-ങ്ങളുടെ പ്രാരംഭ പദ്ധതികളും ജില്ലാ കൌണ്‍സില്‍ ക്യാമ്പുകളില്‍ തുടര്‍ന്ന്‌ അവതരിപ്പിക്കപ്പെടും. 
സമാപന സെഷന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ഉദ്‌ഘാടനം ചെയ്‌തു. ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, സലീം എടക്കര, സത്താര്‍ പന്തല-ൂര്‍, മുസ്‌തഫ അശ്‌റഫി കക്കുപടി, ഹബീബ്‌ ഫൈസി കോട്ടോപാടം, സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍ പ്രസംഗിച്ചു.

'സ്രഷ്ടാവിനെ അറിയുക' - പൊതുജന പരിപാടി അബുദാബിയില്‍ 29ന്


ഹൈന്തവ,  ക്രൈസ്തവ മത വിശ്വാസികള്‍ക്കും നിരീശ്വര പ്രസ്ഥാനക്കാര്‍ക്കും പ്രത്യേകം സ്വാഗതം 



സമസ്ത പൊതു പരീക്ഷ ജൂണ്‍ 30, ജൂലായ് 01,08 തിയ്യതികളില്‍; സമസ്താലയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു


സൂപ്രണ്ടുമാര്‍ക്കുള്ള പരിശീലനക്ലാസ്സ്‌ നാളെ മുതല്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2012 ജൂണ്‍ 30, ജൂലായ് 01,08 തിയ്യതികളില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍,മലേഷ്യ എന്നിവിടങ്ങളില്‍ നടത്തുന്ന പൊതു പരീക്ഷയില്‍ 5-ാം തരത്തില്‍ 6513 സെന്ററുകളിലായി 60235 ആണ്‍കുട്ടികളും, 56295 പെണ്‍കുട്ടികളുമുള്‍പ്പെടെ 116530 കുട്ടികളും, 7-ാം തരത്തില്‍ 5702 സെന്ററുകളിലായി 44878 ആണ്‍കുട്ടികളും, 40674 പെണ്‍കുട്ടികളുമുള്‍പ്പെടെ 85552 കുട്ടികളും, 10-ാം തരത്തില്‍ 2485 സെന്ററുകളിലായി 10795 ആണ്‍കുട്ടികളും, 9091 പെണ്‍കുട്ടികളുമുള്‍പ്പെടെ 19886 കുട്ടികളും +2 ക്ലാസ്സില്‍ 225 സെന്ററുകളിലായി 669 ആണ്‍കുട്ടികളും, 367 പെണ്‍കുട്ടികളുമുള്‍പ്പെടെ 1036 കുട്ടികള്‍. ആകെ 2,23,004 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്.
മുന്‍വര്‍ഷത്തെക്കാള്‍ 5-ാം ക്ലാസില്‍ 9026 കുട്ടികളും 105 സെന്ററുകളും 7-ാം ക്ലാസില്‍ 9724 കുട്ടികളും 205 സെന്ററുകളും 10-ാം ക്ലാസില്‍ 480 കുട്ടികളും 138 സെന്ററുകളും +2 ക്ലാസില്‍ 191 കുട്ടികളും 47 സെന്ററുകളുടേയും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 495 സെന്ററുകളുടേയും 19,421 കുട്ടികളുടേയും ആകെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.  
128 ഡിവിഷണല്‍ സൂപ്രണ്ടുമാരെ നിയമിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇവരുടെ പരിശീലന പരിപാടി 2012 ജൂണ്‍ 27,28 (ബുധന്‍, വ്യാഴം) തിയ്യതികളില്‍ ചേളാരിയില്‍ നടക്കും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുക്കും. 9139 മദ്‌റസകളിലെ 5,7,10,+2 ക്ലാസുകളിലെ പൊതു പരീക്ഷാ സൂപ്രവെസര്‍മാരായി നിയമിച്ച 8166 പേര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. 2012 ജൂണ്‍ 29ന് വെള്ളിയാഴ്ച 3 മണിക്ക് അതത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ പരീക്ഷാ സംബന്ധമായ പരിശീലന പരിപാടി നടക്കും സൂപ്രണ്ടുമാര്‍ ക്ലാസെടുക്കും. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് മലപ്പുറം ജില്ല 974 സെന്ററുകള്‍ 87913 കുട്ടികള്‍, ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷക്കിരിക്കുന്നത് കോട്ടയം ജില്ല 17 സെന്ററുകള്‍ 235 കുട്ടികള്‍. കേരളത്തിന് പുറത്ത് (ഇന്ത്യയില്) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് ദക്ഷിണ കന്നട ജില്ല 341 സെന്ററുകള്‍ 7801 കുട്ടികള്‍, ഏറ്റവും കുറവ് ഹസ്സന്‍ 5 സെന്റര്‍ 41 കുട്ടികള്‍. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്നത് യു.എ.ഇ. 11 സെന്ററുകള്‍ 449 കുട്ടികള്‍, കുറവ് മലേഷ്യാ 2 സെന്ററുകള്‍ 19 കുട്ടികള്‍. ഗള്‍ഫ് രാഷ്ട്രങ്ങള്‍, മലേഷ്യ, ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലെയും ഈ വര്‍ഷത്തെ കുട്ടികളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.

സുന്നിയുവജനസംഘം കൗണ്‍സില്‍ക്യാമ്പ് തന്‍ബീഹ്-'12, നാളെ


Samasthalayam Chelari's profile photoകല്പറ്റ: സുന്നി യുവജനസംഘം സമ്പൂര്‍ണ കൗണ്‍സില്‍ക്യാമ്പ് തന്‍ബീഹ്-2012 ജൂണ്‍ 26ന് ഒമ്പതുമണിക്ക് കൈതയ്ക്കല്‍ ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയില്‍ നടക്കും. ജില്ലയില്‍ അമ്പത് ശാഖകള്‍ക്ക് അംഗീകാരപത്രം സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ല്യാര്‍ വിതരണംചെയ്യും. മുജീബ് ഫൈസി പൂലോട്, ടി.കെ. മുഹമ്മദ്കുട്ടി ഫൈസി പാലക്കാട് എന്നിവര്‍ സംസാരിച്ചു. 

പേരൂല്‍ മഖാം സിയാറത്ത് കേന്ദ്രം ആക്രമിച്ചു

പെരിങ്ങോം: പേരൂല്‍ മഖാം സിയാറത്ത് കേന്ദ്രം കഴിഞ്ഞ ദിവസം സമൂഹവിരുദ്ധര്‍ ആക്രമിച്ചു. നിര്‍മാണവശ്യത്തിന് വെച്ച ടൈല്‍സ് മോഷ്ടിച്ചു സിയാറത്ത് കേന്ദ്രത്തിന്റെ കിണറ്റില്‍ മാലിന്യവും പാത്രവും വലിച്ചെറിഞ്ഞു. കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അവശിഷ്ടങ്ങള്‍ കിണറ്റിലിട്ടു. കേന്ദ്രത്തിലെ 15 ക്വിന്റല്‍ അരിയും നശിപ്പിച്ചു.
കേന്ദ്രം പൂട്ടണമെന്നാവശ്യപ്പെട്ട് കര്‍മസമിതി എന്ന പേരില്‍  ചിലര്‍  പ്രവര്‍ത്തിക്കുന്നുണ്ട്. ഈ   സാഹചര്യതില്‍  സിയാറത്ത് കേന്ദ്രത്തിലെ സ്വലാത്തും പ്രാര്‍ഥനയും നടത്താന്‍ അ നുവദിക്കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ നല്‍കിയ നിവേദനത്തില്‍ആവശ്യപ്പെട്ടു. സംഭവത്തില്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രതിഷേധിച്ചു. സയ്യിദലി മുല്ലക്കോയ തങ്ങള്‍, അബ്ദുള്‍ കരീം പൂമംഗലം, അബ്ബാസ് കുഞ്ഞിമംഗലം, മുഹമ്മദലി പെരിന്തട്ട, റഫീഖ് പാണപ്പുഴ, യൂസഫ് ഹാജി പെരുമ്പ എന്നിവര്‍ സംസാരിച്ചു. പെരിങ്ങോം സ്റ്റേഷനില്‍ കര്‍മസമിതി ഭാരവാഹികളെയും സിയാറത്ത് കേന്ദ്രം കമ്മിറ്റി ഭാരവാഹികളെയും വിളിച്ച് സമാധാന യോഗം നടത്തി. പയ്യന്നൂര്‍ സി.ഐ. പി.കെ.ധനഞ്ജയ ബാബു യോഗത്തില്‍ പങ്കെടുത്തു.

ഹജ്ജ്: കാറ്റഗറി 1620 വരെയുള്ളവര്‍ പാസ്‌പോര്‍ട്ടും ഫോട്ടോയും നല്‍കണം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷ നല്‍കിയവരില്‍ റിസര്‍വ് കാറ്റഗറിയില്‍ 1620 വരെയുള്ളവര്‍ പാസ്‌പോര്‍ട്ടും ഫോട്ടോയും നല്‍കണം. 28 മുതല്‍ 30 വരെ തീയതികളില്‍ കവര്‍ലീഡര്‍ ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നേരിട്ടെത്തി രേഖകള്‍ നല്‍കണം.
ഇവരുടെ യാത്രയ്ക്ക് അനുമതിയായിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ടവര്‍ യാത്ര റദ്ദാക്കുന്ന ഒഴിവില്‍ മുന്‍ഗണനാക്രമത്തില്‍ അവസരം ലഭിക്കും. ഇതുസംബന്ധിച്ച് സത്യവാങ്മൂലം അപേക്ഷകള്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് നല്‍കണം.
പാസ്‌പോര്‍ട്ട് വാങ്ങുന്നുണ്ടെങ്കിലും യാത്ര റദ്ദാക്കുന്നവരുടെ എണ്ണത്തിനനുസരിച്ചായിരിക്കും ഇവരെ പരിഗണിക്കുക. തിരഞ്ഞെടുപ്പ് വിവരങ്ങളും പണമടക്കേണ്ട നിര്‍ദേശങ്ങളും അപേക്ഷകരെ നേരിട്ടറിയിക്കും.

മലപ്പുറം ജില്ലയില്‍ കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളും സീറ്റുകളും അനുവദിക്കണം -SKSSFഈസ്റ്റ്‌ ജില്ലാ കൌണ്‍സില്‍ ക്യാമ്പ്‌

മിഷന്‍ 2012 SKSSF ഈസ്റ്റ്‌ ജില്ലാ കൌണ്‍സില്‍ ക്യാമ്പ്‌  സമാപിച്ചു

മിഷന്‍ 2012 എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഈസ്റ്റ്‌ ജില്ലാ 
കൌണ്‍സില്‍ ക്യാമ്പ്‌ സംസ്ഥാന സെക്രട്ടറി ഓണംപിള്ളി
മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു
മലപ്പുറം: ജില്ലയില്‍ കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളും സീറ്റുകളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറും  സമ്മര്‍ദ്ദം ചെലു ത്താന്‍ ജില്ലാ ഭരണകൂടവും ജന പ്രതിനിധികളും താല്‍പ ര്യം കാണിക്കണമെന്ന്‌ മഞ്ചേ-രിയില്‍ നടന്ന എസ്.കെ. എസ്.എസ്‌.എഫ്‌ മലപ്പുറം ഈസ്റ്റ്‌ ജില്ലാ കൌണ്‍സില്‍ ക്യാമ്പ്‌ ആവശ്യപ്പെട്ടു. വിപ്ലവകരയ വിദ്യാഭ്യാസ മുന്നേറ്റം തുടരുന്ന മലപ്പുറം ജില്ലയില്‍ ഈ വര്‍ഷവും അഭിമാനകരമായ വിജയ ശതമാനമാണ്‌ സമ്മാനിക്കപ്പെട്ടത്‌. സംസ്ഥാനത്ത്‌ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയാണ്‌ ഈ വിജയം കടന്നുവന്നത്‌.  എന്നാല്‍ ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്ക അവസ്ഥക്ക്‌ പരിഹാരമായി പദ്ധതികള്‍ പലതും കടന്നു വരുന്നുണ്ടെങ്കിലും ഹയര്‍സെക്കണ്ടറി മേഖലകളില്‍ ഇപ്പോഴും അവസരങ്ങള്‍ അന്യം നില്‍ക്കുകയാണ്.
ജില്ലയിലെ ആകെയുള്ള 34273 ഹയര്‍സെക്കണ്ടറി സീറ്റുകളിലേക്ക്‌ 69940 വിദ്യാര്‍ത്ഥികളാണ്‌ അപേക്ഷ നല്‍കിയിരിക്കുന്നത്. 35667 വിദ്യാര്‍ത്ഥികള്‍ പടിക്കു പുറത്ത്‌ നില്‍ക്കേണ്ട വേദനാജനകമായ അവസ്ഥയാണുള്ളത്‌.
ഇത്‌ അടിയടിന്തിര പ്രാധാന്യമുള്ള വിഷയമായി കണ്ട്‌ ജില്ലയില്‍ കൂടുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളകളും സീറ്റുകളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറും സമ്മര്‍ദ്ദം ചെലുത്താന്‍ ജില്ലാ ഭരണകൂടവും ജന പ്രതിനിധികളും താല്‍പര്യം കാണിക്കണമെന്നും  ക്യാമ്പ്‌ അംഗീകരിച്ച പ്രമേയത്തില്‍  ആവശ്യപ്പെട്ടു.  
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സലീം എടക്കര, സത്താര്‍ പന്തല്ലൂര്‍, അബ്‌ദുറഹിമാന്‍ തങ്ങള്‍ പഴമള്ളൂര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ബി.എസ്‌.കെ തങ്ങള്‍ എടവണ്ണപ്പാറ, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ശഹീര്‍ അന്‍വരി പുറങ്ങ്‌, ആശിഖ്‌ കുഴിപ്പുറം, മജീദ്‌ ഇന്ത്യനൂര്‍, അബ്‌ദുറഹൂം കൊടശ്ശേരി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, ശിഹാബ്‌ കുഴിഞ്ഞൊളം, ജലീല്‍ ഫൈസി അരിമ്പ്ര, ഖയ്യൂം കടമ്പോട്‌, റവാസ്‌ ആട്ടീരി, ശംസുദ്ധീന്‍ ഒഴുകൂര്‍, സി.ടി.ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം പ്രസംഗിച്ചു. റഫീഖ്‌ അഹമ്മദ്‌ തീരൂര്‍ സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.

തിരുരങ്ങാടി പഞ്ചായത്ത് SYS "ഇലല്‍ഖൈര്‍"ആത്മീയ സംഗമം ഇന്ന്; "ആമില" പ്രവര്‍ത്തകരുടെ ശ്രദ്ധക്ക്

 തിരുരങ്ങാടി: പഞ്ചായത്ത് എസ്‌.വൈ.എസ്‌ സംഘടിപ്പിക്കുന്ന "ഇലല്‍ഖൈര്‍"ആത്മീയ സംഗമം ജൂണ്‍ 24 ന് ഞായര്‍ 7.15 ന് കക്കാട് ജിഫ്‌രി മസ്ജിദില്‍ നടക്കും.പഞ്ചായത്തിലെ "ആമില" പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്ന് എസ്.വൈ.എസ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

SKSSF കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് നാളെ (തിങ്കള്‍)

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം നാളെ (തിങ്കള്‍) രാവിലെ 11 മണിക്ക് സമസ്തജില്ലാ ഓഫീസില്‍ ചേരുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അറിയിച്ചു.റംസാന്‍ കാമ്പയിന്‍, ജില്ലാകൗണ്‍സില്‍ ക്യാമ്പ്, ഉണര്‍വ്വ് കാമ്പയിന്‍ എന്നീ അജണ്ടകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

എസ്.കെ.എസ്.എസ്.എഫ്. പെരുമ്പട്ട മേഖല നേതൃസംഗമം ഇന്ന്(ഞായര്‍)

പെരുമ്പട്ട: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി പെരുമ്പട്ട മേഖല കമ്മിറ്റിയുടെ നേതൃസംഗമം ഇന്ന്(ഞായര്‍) ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളുമാണ് കാമ്പയ്‌ന്റെ ഭാഗമായി് നടക്കുന്നത്. മേഖല നേതൃസംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, താജുദ്ധീന്‍ ദാരിമി പടന്ന, ഹബീബ് ദാരിമി പെരുമ്പട്ട, ജില്ലാ മുബല്ലിഗ് ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് മേഖലാ പ്രസിഡണ്ട് സകരിയ ദാരിമി പെരുമ്പട്ട ജനറല്‍ സെക്രട്ടറി ശമീര്‍ മൗലവി കുന്നുങ്കൈ എന്നിവര്‍ അറിയിച്ചു.

SKSSF കക്കോവ് മഹല്ല് ഡെലിഗേറ്റ്‌സ്‌ കാമ്പസ്‌ ജൂലൈ ഒന്നിന്


ബഹ്‌റൈന്‍ സമസ്ത ഉംറ സന്ഘതിനുള്ള സ്വീകരണം ഇന്ന്

മനാമ; ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാത്തിനു കീഴില്‍ ഉംറ നിര്‍വഹണം കഴിഞ്  തിരിച്ചെത്തിയ സന്ഘതിനുള്ള സ്വീകരണം ഇന്ന് രാത്രി 8.30 നു മനാമ സമസ്ത മദ്രസ ഹാളില്‍ വെച്ച് നടത്തപ്പെടും .മുഹമ്മദ്‌ മുസ്ലിയാര്‍ ,പി കെ ഹൈദര്‍ മൌലവി ,എം സി അലവി മുസ്ലിയാര്‍, ഉബൈദ് രഹ്മാനി തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങിനോടനുബന്ദിച്ചു പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന മനാമ മദ്രസ അധ്യാപകനും ബഹ്‌റൈന്‍ എസ്‌.കെ .എസ്‌ എസ്‌ എഫ് ഉപാധ്യക്ഷനുമായ സയദ് മൌലവി ഇരിങ്ങലിനു യാത്രയയപ്പും നല്‍കും.

ഇസ്‌ലാമിക്‌ സെന്റര്‍ റിലീഫ്‌ സെല്‍ റമദാന്‍ കിറ്റ്‌ വിതരണം ചെയ്യും

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ സഹചാരി റിലീഫ്‌ സെല്ലിനു കീഴില്‍ കേരളത്തിലെ 6 ജില്ലകളില്‍ നിന്നും തെരെഞ്ഞടുത്ത മഹല്ലുകളിലെ 50 വീതം കുടുംബങ്ങള്‍ക്ക്‌ റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്‌, മലപ്പുറം, പാലക്കാട്‌, തൃശൂര്‍ എന്നീ ജില്ലകളിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. എസ്‌. കെ. എസ്‌. എസ്‌. എഫ്‌ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച്‌ നടത്തുന്ന പദ്ധതി അടുത്ത മാസം പകുതിയോടെ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ശിഹാബ് തങ്ങള്‍ അനുസ്മരണം ഉദ്ഘാടനം ജൂണ്‍ 28ന്

മലപ്പുറം: ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി അമ്പത് കേന്ദ്രങ്ങളില്‍ നടത്തുന്ന അനുസ്മരണ സംഗമങ്ങളുടെ ഉദ്ഘാടനം ജൂണ്‍ 28ന് വ്യാഴാഴ്ച മഞ്ചേരിയില്‍ നടക്കും. ജാമിഅഃ നൂരിയ്യക്ക് ദീര്‍ഘകാലം നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂന്നാം ആണ്ടിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുമായി സഹകരിച്ചാണ് മഞ്ചേരിയില്‍ ശിഹാബ് തങ്ങള്‍ ഉറൂസ് നടത്തപ്പെടുന്നത്. 
2013 ജനുവരി 10,11,12,13 തിയ്യതികളില്‍ നടക്കുന്ന ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനത്തിന് മുമ്പായി ജാമിഅഃയുടെ സ്ഥാപകര്‍, മുന്‍കാല ഉസ്താദുമാര്‍, വിവിധ കാലഘട്ടങ്ങളില്‍ നേതൃത്വം നല്‍കിയവര്‍, ജാമിഅഃയോടു ബന്ധപ്പെട്ട മറ്റു മഹാത്മാക്കള്‍ തുടങ്ങിയ ഒട്ടനവധിപേരെ അനുസ്മരിക്കുന്ന 50 സംഗമങ്ങളാണ് സംസ്ഥാനത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത്.
28ന് കാലത്ത് 10 മണിക്ക് മഞ്ചേരി ടൗണ്‍ഹാളില്‍ നടക്കുന്ന ശിഹാബ് തങ്ങള്‍ ഉറൂസ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

'റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്' കാസര്‍കോട് ജില്ലാ SKSSF റംസാന്‍ പ്രഭാഷണം ജൂലൈ 23മുതല്‍

കാസര്‍കോട്: 'റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി ജൂലൈ 23,24,25 തിയതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.മൂന്ന് ദിവസങ്ങലില്‍ നടക്കുന്ന പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.യോഗത്തില്‍ ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര, എം.എ. ഖലില്‍, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എന്‍.ഐ.ഹമീദ് ഫൈസി, ഫറൂഖ് കൊല്ലംമ്പാടി, മുനീര്‍ ഫൈസി ഇടിയടുക്ക, റസാഖ് അര്‍ഷദി കുമ്പടാജ, കെ.എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍,ശരീഫ് നിസാമി മുഗു,സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ആലികുഞ്ഞി ദാരിമി, സക്കരിയ്യ ദാരിമി പെരുമ്പട്ട,ശമീര്‍ കുന്നുകൈ തുടങ്ങിയവര്‍ സംബന്ധിച്ചു.

കടമേരി റഹ്മാനിയ കോളേജ് യു.എ.ഇ ഉത്തര മേഖലാ സില്‍ വര്‍ ജൂബിലിക്ക്‌ ഉജ്ജ്വല സമാപനം

കടമേരി റഹ്മാനിയ കോളേജ് യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റിയുടെ സില്‍ വര്‍ ജൂബിലി സമാപന സമ്മേളനം ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്യുന്നു

ദുബൈ : കടമേരി റഹ്മാനിയ അറബിക് കോളേജ് യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റിയുടെ സില്‍ വര്‍ ജൂബിലി  സമാപന സമ്മേളനം സമസ്ത സെക്രട്ടറിയും , കടമേരി റഹ്മാനിയ അറബിക് കോളേജ് പ്രിന്‍സിപ്പളുമായ  ശൈഖുനാ കോട്ടുമല  ടി.കെ.എം ബാപ്പു മുസ്ലിയാര്‍ ഉത്ഘാടനം നിര്‍വഹിച്ചു . ദുബൈ ദേര ലാന്റ് മര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗോംഭീര സദസ്സിന്ന് കമ്മിറ്റി പ്രസിഡന്റ് ഇബ്രഹിം മുറിചന്‍ഡി അദ്യക്ഷത വഹിച്ചു. സൈന്‍ ഡയറക്ടര്‍ റാഷിദ് ഖസ്സാലി മുഖ്യ പ്രഭാഷണം നടത്തി. പി.കെ കരീം സ്വഗതവും, അബ്ദുല്‍ ഹകീം ഫൈസി നന്ദിയും പറഞ്ഞു.


എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുന്നു

ദേശീയ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 7, 8 തിയ്യതികളില്‍ ബാഗ്ലൂരില്‍ 
പത്ര വാര്‍ത്തകളിലൊന്ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയതല ത്തിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ കരിച്ചതായി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. (വിശദ റിപ്പോ ര്‍ട്ട്‌ www.skssfnews.com-ല്‍ ഉടന്‍ പ്രസിദ്ധീകരിക്കും).
വാര്‍ത്ത‍ സമ്മേളനത്തിലെ നേതാക്കളുടെ മുഖ്യ പരാമര്‍ശങ്ങള്‍ ഇപ്രകാര മാണ് : ആന്ധാപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ദല്‍ഹി എന്നിവിട ങ്ങളില്‍ ചാപ്റ്റര്‍ കമ്മറ്റി കളും രൂപീകരിച്ചു .
സെപ്തംബറില്‍ അംഗത്വ പ്രചാരണം ആരംഭിക്കും. പശ്ചിമ ബംഗാളിലെ 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍പൂരില്‍ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.  ദേശീയ വിദ്യാര്‍ഥി കണ്‍വന്‍ഷന്‍ 7, 8 തിയ്യതികളില്‍ ബാഗ്ലൂരില്‍ നടക്കും.  300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേശീയ ഭാരവാഹികളെ തെര ഞ്ഞെടുക്കും. മുസ്‌ലിം വിദ്യാഭ്യാസ ശാക്തീകരണം, കേരള മദ്‌റസാമോഡല്‍, പ്രബോ ധന മാതൃക, ജനാധിപത്യവും മതന്യൂനപക്ഷവും തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. കൊലപാതക രാഷ്‌ടത്തീയത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജൂണ്‍ 30 ന്‌ വടകര യില്‍ പൊതു പരിപാടി നടത്തും.

എസ്.കെ.എസ്.എസ്.എഫ്. ത്വലബ പ്രതിനിധി സമ്മേളനം 28 ന്

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല കമ്മിറ്റിക്ക് കീഴിലുള്ള ത്വലബ വിംഗ് കസര്‍കോട് ജില്ലാ ഘടകം ജൂണ്‍ 28 ന് ഉച്ചക്ക് 2 മണിക്ക് കസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തുള്ള സിറ്റി ടവറില്‍ വെച്ച് ത്വലബ ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. ജില്ലയിലെ ദര്‍സ്-അറബിക്കോളേജില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. അലിതങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ത്വലബ വിംഗ് സംസ്ഥാന ട്രഷറര്‍
ജുബൈര്‍ വാരാമ്പറ്റ വിഷയാവതരണവും എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ദതി അവതരണവും നടത്തും. അബ്ബാസ് ഫൈസി പുത്തിഗെ, കെ.ടി.അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്‍ ഖാദിര്‍ നദവി ബാഖവി, അബ്ദുല്‍ ഹമീദ് മദനി തായലങ്ങാടി, പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുല്‍ ഖാദിര്‍ ഫൈസി ചെങ്കള, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, അന്‍വര്‍ ഹുദവി, അബദുല്‍ മജീദ് ദാരിമി, അശ്‌റഫ് മിസ്ബാഹി ചിത്താരി, താജുദ്ധീന്‍ ദാരിമി പടന്ന, അബ്ദുസ്സലാം വാഫി, ജലീല്‍ ഹുദവി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിക്കും.

എസ്.കെ.എസ്.എസ്.എഫ്. ഇബാദ് ട്രെയ്‌നിംഗ് ക്യാമ്പ്

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് അറവങ്കര പാസ് അങ്കണത്തില്‍ സംഘടിപ്പിച്ച ട്രെയ്‌നിംഗ് ക്യാമ്പ് എസ്.വൈ.എസ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. 
മലപ്പുറം, മോങ്ങം, കൊണ്ടോട്ടി മേഖലകളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികള്‍ പങ്കെടുത്തക്യാമ്പില്‍ മതപ്രവര്‍ത്തനങ്ങളുടെ സാഹചര്യ പഠനം, നസ്വീഹത്ത്: രീതിയും രൂപവും, സൂഫികള്‍ കര്‍മങ്ങളുടെ വഴി വിളക്കുകള്‍, രോഗമുക്ത സമൂഹം, പാനല്‍ ഡിസ്‌കഷന്‍, ടീം ബില്‍ഡിംഗ് എന്നീ സെഷനുകളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.എം.ശരീഫ് പൊന്നാനി, ആബിദ് ഹുദവി തച്ചണ്ണ, പി.കെ. മുത്വീഉല്‍ ഹഖ് ഫൈസി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുറസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. പൂക്കോട്ടൂര്‍ ഏരിയാ കമ്മിറ്റി രൂപീകരിച്ചു. അബൂബക്കര്‍ വലിയാട് (കണ്‍വീനര്‍), യാസര്‍ അറഫാത്ത് മോങ്ങം (അസി. കണ്‍വീനര്‍). 28 ന് തിരൂര്‍ ജൂലൈ 1 പൊന്നാനി, 3 എടക്കര, 5 പരപ്പനങ്ങാടി, 7 തിരൂരങ്ങാടി, 15 കട്ടുപ്പാറ എന്നിവിടങ്ങളിലും ഇബാദ് മീറ്റുകള്‍ നടക്കും.

SKSSF കളക്റ്റ് 2012; മലപ്പുറം ജില്ലാ കൗണ്‍സില്‍ ഇന്ന് (23)

മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് കളക്റ്റ് 2012 ജില്ലാ കൗണ്‍സില്‍ ഇന്ന് 6 മണിക്ക് പുതനത്താണിയില്‍ ചേരും. പൊന്നാനി ,എടപ്പാള്‍, വളാഞ്ചേരി , തിരുന്നവയ, തിരൂര്‍, വളവന്നൂര്‍, വൈലത്തൂര്‍ , താനൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, യൂണിവേഴ്സിറ്റി, കോട്ടാക്കല്‍, വേങ്ങര മേഖലകളിലെ കൗണ്മിലര്‍മാര്‍ പങ്കെടുക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സലീം ഫൈസി കൊളത്തൂര്‍, സത്താര്‍ പന്തല്ലൂര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിര എന്നിവര്‍ സംബന്ദിക്കും

SKSSF ബദിയടുക്ക മേഖല നേതൃസംഗമം ഇന്ന്

ബദിയടുക്ക: എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി ബദിയടുക്ക മേഖല  കമ്മിറ്റിയുടെ നേതൃസംഗമം നാളെ(ശനി) ഉച്ചയ്ക്ക് 11.30ന് ബദിയടുക്കയില്‍നടക്കും. ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളുമാണ് കാമ്പയ്‌ന്റെ ഭാഗമായി് നടക്കുന്നത്. മേഖല നേതൃസംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, സംസ്ഥാന കൗണ്‍സിലര്‍ ആലിക്കുഞ്ഞി ദാരിമി, ജില്ലാ മുബല്ലിഗ് ലത്തീഫ് കൊല്ലമ്പാടി, മുനീര്‍ ഫൈസി ഇഡിയടുക്ക, റസാഖ്  അര്‍ശദി, ബഷീര്‍ മൗലവി കുമ്പടാജ, സിദ്ദീഖ് ബെളിഞ്ചം, ജലാലുദ്ധീന്‍ ദാരിമി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹമീദ് അര്‍ശദി, അബ്ദുല്‍ ഖാദര്‍ കുമ്പടാജ, ബഷീര്‍ ദാരിമി നെക്രാജ തുടങ്ങിയവര്‍ സംബന്ധിക്കും.

ആത്മീയ ചൂഷണത്തിനെതിരെ സുന്നി ആദര്‍ശ സമ്മേളനം ഇന്ന് കരുവാരകുണ്ടില്‍

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയം 
കരുവാരകുണ്ട്: ആത്മീയ ചൂഷണത്തിനെ തിരെ കരുവാരകുണ്ട്  മേഖല സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്ന് (വെള്ളിയാഴ്ച)  അഞ്ചുമണിക്ക് കരുവാരകുണ്ട് കിഴക്കേത്തലയില്‍ സുന്നി ആദര്‍ശ സമ്മേളനംനടക്കും. പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവ്, ഇസ്മായില് സഖാഫി തോട്ടുമുക്കം , മുജീബ് ഫൈസി പൂലോട്, മുഹമ്മദലി സഖാഫി മലയമ്മ, കാന്തപുരത്തിന്റെ മരുമകന് അബ്ദുല് ബാരി മുസ്ലിയാര് തുടങ്ങി  കാന്തപുരത്തിന്റെ സഹയാത്രികരക്കമുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കു മെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി  എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ കരുവാരകുണ്ട്, കാളികാവ് മേഖലകളിലായി വാഹനപ്രചാരണ ജാഥയും നടന്നിരുന്നു.
പരിപാടിയുടെ തല്‍ സമയ സംപ്രേഷണം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ ഉണ്ടായിരിക്കുമെന്ന് അഡ്മിന്‍ ഡസ്കില്‍ നിന്ന റിയിച്ചു.  

ഇബാദ് ദഅ്‌വാ ശില്‍പശാല ഇന്ന്(വെള്ളി) തുടങ്ങും

കോഴിക്കോട്: മഹല്ല് പ്രൊജക്ട്, ഇസ്‌ലാമിക് ടീനേജ് കാമ്പസ് എന്നീപദ്ധതികളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുത്ത ദാഇമാര്‍ക്കായിഎസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംഘടിപ്പിക്കുന്ന ദഅ്‌വാ ശില്‍പശാല ഇന്ന്(വെള്ളി) തുടങ്ങും. അഞ്ചരക്കണ്ടി ടൗണ്‍ മദ്‌റസാ ഹാളില്‍ വൈകീട്ട് ഏഴിന്സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. നന്മയും തിന്‍മയും മനസിന്റെ നോട്ടം, നസ്വീഹത്ത്: രീതിയുംരൂപവും, സൂഫികള്‍ കര്‍മങ്ങളുടെ വഴി വിളക്കുകള്‍, മതപ്രവര്‍ത്തനങ്ങളുടെസാഹചര്യ പഠനം, പാനല്‍ ഡിസ്‌കഷന്‍, ടീം ബില്‍ഡിംഗ് എന്നീ സെഷനുകളില്‍എസ്.വി.മുഹമ്മദലി, ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, ആസിഫ്ദാരിമി പുളിക്കല്‍, ഹാഫിള് അബ്ദുസലാം ദാരിമി, കെ.എം.ശരീഫ് പൊന്നാനി,ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, ഹസന്‍ ദാരിമി, അബ്ദുറസാഖ് പുതുപൊന്നാനിനേതൃത്വം നല്‍കും. ശനിയാഴ്ച നാലിന് ദുആ മജ്‌ലിസോടെ സമാപിക്കും.

എസ്.കെ.എസ്.എസ്.എഫ്. ത്വലബപ്രതിനിധി സമ്മേളനം 28 ന്

കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല കമ്മിറ്റിക്ക് കീഴിലുള്ള ത്വലബ വിംഗ് കസര്‍കോട് ജില്ലാ ഘടകം ജൂണ്‍ 28 ന് ഉച്ചക്ക് 2മണിക്ക് കസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തുള്ള സിറ്റി ടവറില്‍ വെച്ച് ത്വലബ ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിക്കും. ജില്ലയിലെ ദര്‍സ്-അറബിക്കോളേജില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്. അലിതങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ത്വലബ വിംഗ് സംസ്ഥാന ട്രഷറര്‍ ജുബൈര്‍ വാരാമ്പറ്റ വിഷയാവതരണവും എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ദതി അവതരണവും നടത്തും. അബ്ബാസ് ഫൈസി പുത്തിഗെ, കെ.ടി.അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്‍ ഖാദിര്‍ നദവി ബാഖവി, അബ്ദുല്‍ ഹമീദ് മദനി തായലങ്ങാടി, പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുല്‍ ഖാദിര്‍ ഫൈസി ചെങ്കള, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, അന്‍വര്‍ ഹുദവി, അബദുല്‍ മജീദ് ദാരിമി, അശ്‌റഫ് മിസ്ബാഹി ചിത്താരി, താജുദ്ധീന്‍ ദാരിമി പടന്ന, അബ്ദുസ്സലാം വാഫി, ജലീല്‍ ഹുദവി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിക്കും.