- Samasthalayam Chelari
Showing posts with label Kottayam. Show all posts
Showing posts with label Kottayam. Show all posts
കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ക്ക് 21-ന് ശിലയിടും
കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെടവര്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ജനുവരി 21-ന് വൈകുന്നേരം 3 മണിക്ക് നടക്കും. ശിലാസ്ഥാപന കര്‍മ്മത്തോടനുബന്ധിച്ച് കൂട്ടിക്കല്‍ നാരകംപുഴ മദ്റസ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍മാരായ ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബു ശമ്മാസ് മുഹമ്മദലി മൗലവി, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, സിറാജുദ്ദീന്‍ അല്‍ ഖാസിമി, പി.കെ സുബൈര്‍ മൗലവി, അയ്യൂബ് ഖാന്‍, ഇല്ല്യാസ് മൗലവി, ഒ.കെ അബ്ദുസ്സലാം, അസീസ് ബഡായില്‍, സക്കീര്‍ ഹുസയിന്‍ ചിറക്കല്‍, അബ്ദുല്‍കലാം, ആരിഫ് പരീദ് ഖാന്‍, കെ.എ ശരീഫ് കുട്ടി ഹാജി തുടങ്ങിയര്‍ സംബന്ധിക്കും.
- Samasthalayam Chelari
- Samasthalayam Chelari
SKSSF ട്രൈസനേറിയം ജില്ലാ സംഗമങ്ങൾ നടത്തും
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.
Labels:
Alappuzha,
Ernakulam,
Idukki,
Kannada,
Kannur,
Kasaragod,
Kerala,
Kottayam,
Kozhikode,
Malappuram,
Palakkad,
SKSSF-State,
Thiruvananthapuram,
Thrissur,
Wayanad
മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യം: SKSSF ത്വലബാ വിംഗ്
എസ്. കെ. എസ്. എസ്. എഫ് ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് സമാപിച്ചു
ആലപ്പുഴ: മതേതരത്വ ഭാരതത്തിന്റെ നിലനില്‍പ്പിന് വ്യക്തി നിയമങ്ങള്‍ അനിവാര്യമാണെന്നും രാജ്യം ഉള്‍ക്കൊള്ളുന്ന മതസ്വാതന്ത്ര്യത്തിന്റെ ഉജ്വല പ്രതീകങ്ങളായ ഇവയെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി പതിയാങ്കര ശംസുല്‍ ഉലമാ ആക്കാദമിയില്‍ സംഘടിപ്പിച്ച ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. മുസ്ലിം വ്യക്തി നിയമങ്ങളുടെ ദൈവികത അനിഷേധ്യമാണ്. വ്യക്തി നിയമ സംരക്ഷണം മുസ്ലിംകളുടെ മാത്രം ബാധ്യതയല്ല. ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികള്‍ ഇതിനായി ഒന്നിക്കണമെന്നും കോണ്‍ഫറന്‍സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാലക്കെതിരെയുള്ള ഗൂഢ നീക്കങ്ങള്‍ തിരിച്ചറിയുക, മതവിദ്യാര്‍ത്ഥികള്‍ക്ക് വഖഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക, മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു മറ്റു പ്രമേയങ്ങള്‍.
വെളളിയാഴ്ച വൈകീട്ട് 6 മണിക്ക് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ് പതാക ഉയര്‍ത്തിയതോടെയാണ് കോണ്‍ഫറന്‍സിന് തുടക്കമായത്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ മതവിദ്യാര്‍ത്ഥി പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. എഡ്വൂഷോര്‍ ഡയറക്ടര്‍ ജഅ്ഫര്ഡ വാണിമേല്‍ ക്യാംപ് ഡയറക്ടറായിരുന്നു.
വെളളിയാഴ്ച വൈകീട്ട് 7 മണിക്ക് മസ്‌ക്കറ്റ് സുന്നി സെന്റര്‍ പ്രസിഡണ്ട് ഇസ്മാഈല്‍ കുഞ്ഞു ഹാജി മന്നാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് എച്ച് പാനൂര്‍ ആധ്യക്ഷം വഹിച്ചു. ഡോ. സൂബൈര്‍ ഹുദവി ചേകനൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ് വിഷയാവതരണം നടത്തി. ശാനവാസ് കണിയാപുരം, ഉമ്മര്‍കുഞ്ഞി ആയാംപറമ്പില്‍, സലീം ഫൈസി ഒലിപ്പുഴ, ഉവൈസ് പതിയാങ്കര, റാശിദ് വി. ടി വേങ്ങര, ശാഹിദലി മാളിയേക്കല്‍, ഫായിസ് നാട്ടുകല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ശനി കാലത്ത് 6 മണിക്ക് ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കി. മൈന്റ് ഡിസൈനിംഗ് സെഷന് സൈദ് മുഹമ്മദ് നേതൃത്വം നല്‍കി. 11 മണിക്ക് സമാപന സംഗമം സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സി. പി ബാസിത് ചെമ്പ്ര ആധ്യക്ഷം വഹിച്ചു. നൗഫല്‍ വാഫി, ലത്തീഫ് പാലത്തുങ്കര, സഅദ് ചാലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തി. ജുറൈജ് കണിയാപുരം സ്വാഗതവും സുഹൈല്‍ പതിയാങ്കര നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടി റശീദ് ഫൈസി വെള്ളായിക്കോട് സമാപന പ്രസംഗം നടത്തുന്നു
- SKSSF STATE COMMITTEE
Labels:
Alappuzha,
Ernakulam,
Idukki,
Kerala,
Kollam,
Kottayam,
Pathanamthitta,
SKSSF-State,
Thiruvananthapuram,
Twalaba-Wing
ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് (വെള്ളി) തുടക്കം
ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് പതിയാങ്കര ശംസുല്‍ ഉലമാ ആര്‍ട്‌സ് കോളേജില്‍ തുടക്കമാവും. വൈകീട്ട് 5 മണിക്ക് സയ്യിദ് ഹമീദ് തങ്ങള്‍ പതാക ഉയര്‍ത്തും. 7 മണിക്ക് ഉദ്ഘാടന സംഗമത്തില്‍ ഇസ്മാഈല്‍ കുഞ്ഞുഹാജി മന്നാര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ഫക്രുദ്ദീന്‍ അലി അഹ്മദ്, ജഅ്ഫര്‍ വാണിമേല്‍ സംസാരിക്കും.
ശനിയാഴ്ച രാവിലെ 5 മണിക്ക് ആസിഫ് ദാരിമി പുളിക്കല്‍ പ്രഭാത സന്ദേശം നല്‍കും. വിവിധ സെഷനുകളില്‍ സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട് വിഷയാവതരണം നടത്തും. ഉച്ചക്ക് 1 മണിക്ക് സമാപന സംഗമത്തില്‍ അബ്ദുള്ള കുണ്ടറ, നവാസ് എച്ച് പാനൂര്‍, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി സമാപന പ്രഭാഷണം നടത്തും. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ മതവിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ബന്ധപ്പെടുക: 9895901199.
- SKSSF STATE COMMITTEE
Labels:
Alappuzha,
Ernakulam,
Idukki,
Kerala,
Kollam,
Kottayam,
Pathanamthitta,
SKSSF-State,
Thiruvananthapuram,
Twalaba-Wing
SKSSF ദക്ഷിണ കേരള ത്വലബാ കോണ്‍ഫറന്‍സ് ആലപ്പുഴയില്‍
മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സ് ജൂലൈ 24, 25 (വെള്ളി, ശനി) തിയ്യതികളില്‍ ആലപ്പുഴയില്‍ നടക്കും. ലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷം വഹിച്ചു. സി. പി. ബാസിത് ചെമ്പ്ര, റഷിദ് വി. ടി. വേങ്ങര, ഉവൈസ് പതിയങ്കര, ജൂറൈജ് കണിയപുരം, ഫായിസ് നാട്ടുകല്‍, ലത്തീഫ് പാലത്തുങ്കര സംബന്ധിച്ചു.
പതിയങ്കര ശംസുല്‍ ഉലമാ ഇസ്ലാമിക് ആര്‍ട്‌സ് കോളേജില്‍ നടക്കുന്ന കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ്-അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന തിരുവനന്തപരും, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മതവിദ്യാര്‍ത്ഥികള്‍ ബന്ധപ്പെടുക: 9895901199, 9947688982
Photo: എസ്. കെ. എസ്. എസ്. എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ദക്ഷിണകേരള ത്വലബാ കോണ്‍ഫറന്‍സലോഗോ പ്രകാശനം പാണക്കാട് നടന്ന ചാടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു
ലോഗോ ബിഗ് സൈസ് ഇമേജ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- SKSSF STATE COMMITTEE
Labels:
Alappuzha,
Ernakulam,
Idukki,
Kerala,
Kollam,
Kottayam,
Malappuram,
Pathanamthitta,
SKSSF-State,
Thiruvananthapuram,
Twalaba-Wing
സമസ്‌ത കലാമേള; ബഹ്‌റൈന്‍ പ്രതിനിധി അബ്‌ദുറസാഖ് നദ്‌വി വ്യക്തിഗത ചാമ്പ്യന്‍
ബഹ്റൈന്‍
: കോട്ടയം
ചങ്ങനാശ്ശേരിയില്‍ നടന്ന
സമസ്‌ത മദ്‌റസാ അധ്യാപക
വിദ്യാര്‍ത്ഥി കലാമേളയില്‍
മുഅല്ലിം വിഭാഗത്തില്‍
പങ്കെടുത്ത തെരെഞ്ഞെടുക്കപ്പെട്ട
പതിനെട്ട് റൈഞ്ചുകളിലെ
മത്സരാര്‍ത്ഥികളില്‍ കൂടുതല്‍
പോയിന്‍റ് നേടി സമസ്‌ത കേരള
സുന്നി ജമാഅത്ത് ബഹ്‌റൈന്‍
കോഡിനേറ്ററും സമസ്‌ത ബഹാറൈന്‍
റൈഞ്ച് വൈസ് പ്രസിഡന്‍റും
മനാമ മദ്‌റസാ അധ്യാപകനുമായ
അബ്‌ദുറസാഖ് നദ്‌വി കണ്ണൂര്‍
വ്യക്തിഗത ചാമ്പ്യനായി ബഹുഭാഷാ
പണ്ഡിതനായ അദ്ദേഹം ഒരു
വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍
ജോലിചെയ്‌തുവരുന്നു.
മികച്ചപ്രകടനം
കാഴ്‌ച്ചവച്ച അദ്ദേഹത്തെ
സമസ്‌തകേരള സുന്നി ജമാഅത്ത്,
ബഹ്‌റൈന്‍
റൈഞ്ച് ജംഇയ്യത്തുല്‍
മുഅല്ലിമീന്‍, ബഹ്‌റൈന്‍
SKSSF കമ്മിറ്റി
ഭാരവാഹികള്‍ അഭിനന്ദിച്ചു.
സമസ്‌ത: ഇസ്‌ലാമിക കലാമേള; മലപ്പുറം ഈസ്റ്റ് ജില്ല മുന്നില്‍
ചങ്ങനാശ്ശേരി
: മദ്‌റസാ
വിദ്യാര്‍ത്ഥികള്‍ക്കും
അധ്യാപകര്‍ക്കുമായി നടത്തപ്പെടുന്ന
ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക
കലാസാഹിത്യ മത്സരമായ `സമസ്‌ത
ഇസ്‌ലാമിക കലാമേളക്ക് കോട്ടയം
ചങ്ങനാശ്ശേരിയില്‍ തുടക്കം
കുറിച്ചു. സമസ്‌തയുടെ
9135 മദ്‌റസകളിലെ
പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍
നിന്ന് വിവിധ മത്സരങ്ങളിലൂടെ
തെരഞ്ഞെടുക്കപ്പെട്ട
ആയിരത്തിലധികം കലാപ്രതിഭകളും
മുന്നൂറില്‍പരം മദ്‌റസാ
അധ്യാപകരുമാണ് സംസ്ഥാനതലത്തില്‍
മത്സരിക്കുന്നത്.
സമസ്‌ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സെന്‍ട്രല്‍ കൗണ്‍സില്‍
സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്
സംസ്ഥാന ഇസ്‌ലാമിക കലാസാഹിത്യ
മത്സരമാണിത്. സുന്നി
യുവജനസംഘം സംസ്ഥാന സെക്രട്ടറി
പ്രൊഫ. കെ.ആലിക്കുട്ടി
മുസ്‌ലിയാര്‍ ഉദ്‌ഘാടനം
നിര്‍വ്വഹിച്ചു. കലകളെയും
അഭിരുചികളെയും വൈയക്തികമായ
നന്മക്കും സാമുദായിക പുരോഗതിക്കും
ഉപയോഗപ്പെടുത്തുന്ന രീതിയില്‍
പ്രയോജനകരമായ സംരംഭങ്ങള്‍
ഉണ്ടായിത്തീരണമെന്ന് പ്രൊഫ.
ആലിക്കുട്ടി
മുസ്‌ലിയാര്‍ ഉണര്‍ത്തി.
കലയെയും
സാഹിത്യത്തെയും കേവലം
പ്രകടനപരമായ ചില ആവശ്യങ്ങള്‍ക്ക്
മാത്രം ഉപയോഗപ്പെടുത്തുകയും
അതിന്‍റെ നൈതികമായ ലക്ഷ്യങ്ങള്‍
തമസ്‌കരിക്കപ്പെടുകയും
ചെയ്യുന്നത് ശുഭകരമായ
ലക്ഷണമല്ല. പ്രതിഭകളായ
വിദ്യാര്‍ത്ഥികളെ അവര്‍
അര്‍ഹിക്കുന്ന രീതിയില്‍
പ്രോത്സാഹനം നല്‍കി
വളര്‍ത്തിക്കൊണ്ടുവരിക തന്നെ
വേണം. ജംയ്യത്തുല്‍
മുഅല്ലിമീന്‍ സംസ്ഥാന
പ്രസിഡണ്ട് സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍ അദ്ധ്യക്ഷത
വഹിച്ചു.
വിദ്യാഭ്യാസ
മന്ത്രി പി.കെ.അബ്ദുറബ്ബ്,
ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി, ഹാജി
പി.എഛ്.
അബ്ദുസ്സലാം
സാഹിബ്, കമാല്‍
മാക്കിയില്‍, ഒ.എം.
ശരീഫ് ദാരിമി,
കൊടക്
അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍,
മൊയ്‌തീന്‍
മുസ്‌ലിയാര്‍ പുറങ്ങ്,
കെ.സി.അഹ്‌മദ്‌കുട്ടി
മൗലവി കോഴിക്കോട്,
എം.എ.
ചേളാരി,
എസ്.എം.
ഫുആദ്,
ഷരീഫ് കുട്ടി
ഹാജി, സി.എം.
റഹ്‌മത്തുല്ല
ഹാജി സംസാരിച്ചു.
ശനിയാഴ്‌ച
7 വേദികളിലായി
58 മത്സരങ്ങള്‍
നടന്നു. മദ്‌റസാ
വിഭാഗത്തില്‍ മലപ്പുറം
ഈസ്റ്റ് ജില്ല 97
പോയിന്റുമായി
മുന്നിട്ടുനില്‍ക്കുന്നു.
75 പോയിന്റുമായി
കാസര്‍കോഡ് രണ്ടാം സ്ഥാനത്തും
74 പോയിന്റുമായി
മലപ്പുറം വെസ്റ്റ് മൂന്നാം
സ്ഥാനത്തുമുണ്ട്.
മുഅല്ലിം
വിഭാഗത്തില്‍ 21 പോയിന്റുമായി
മലപ്പുറം വെസ്റ്റ് ജില്ല
മുന്നിട്ടുനില്‍ക്കുന്നു.
ഞായറാഴ്‌ച
വൈകിട്ട് 4 മണിക്ക്
നടക്കുന്ന സമാപന സമ്മേളനം
സയ്യിദ് ഹൈദരലി ശിഹാബ്
തങ്ങള്‍ പാണക്കാട് ഉദ്‌ഘാടനം
നിര്‍വ്വഹിക്കും. സമസ്‌ത
ജനറല്‍ സെക്രട്ടറി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
അധ്യക്ഷത വഹിക്കും.
സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍ ട്രോഫി ദാനം
നിര്‍വ്വഹിക്കും.
ഇസ്‌ലാമിക കലാമേള തുടങ്ങി
ചങ്ങനാശേരി
: ഏഷ്യയിലെ
ഏറ്റവും വലിയ ഇസ്‌ലാമിക കലാ,
സാഹിത്യ
മേളയ്ക്കു ചങ്ങനാശേരിയില്‍
വര്‍ണാഭമായ തുടക്കം.
വിളംബര
റാലിക്കുശേഷം പഴയപള്ളി
അങ്കണത്തില്‍ നടത്തിയ
സാംസ്‌കാരിക സമ്മേളനം സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സെന്‍ട്രല്‍ കൌണ്‍സില്‍
പ്രസിഡന്‍റ് സി.കെ.എം.
സാദിഖ്മുസല്യാര്‍
ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം
വൈസ് ചെയര്‍മാനും പഴയപള്ളി
ജമാഅത്ത് പ്രസിഡന്‍റുമായ
എസ്.എം.
ഫുവാദ് അധ്യക്ഷത
വഹിച്ചു.
പഴയപള്ളി
ഇമാം വി.എച്ച്.
അലിയാര്‍
മൗലവി, സി.എഫ്.
തോമസ് എംഎല്‍എ,
നഗരസഭാ വൈസ്
ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്,
ഡോ.
എന്‍.എ.എം.
അബ്ദുല്‍
ഖാദര്‍, ഓണംപിള്ളി
മുഹമ്മദ് ഫൈസി, എം.ഇ.
അബ്ദുല്‍
ഖാദര്‍, പി.എ.
നവാസ്,
റഹ്മത്തുള്ളാ
ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നും നാളെയും
പഴയപള്ളി അങ്കണത്തിലും
ചങ്ങനാശേരി ഗവ. ഹയര്‍സെക്കന്‍ഡറി
സ്‌കൂളിലും അഞ്ച് വേദികളിലായിട്ടാണു
കലാമാമാങ്കം നടക്കുക.
മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ മൂന്നുവരെ നല്‍കാം
മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഉന്നത പഠനത്തിനുള്ള
സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ജനവരി മൂന്നുവരെ നല്‍കാം. ഡിഗ്രിതലം മുതല്‍
പഠനം നടത്തുന്ന ഒന്നാംവര്‍ഷക്കാരാണ് അപേക്ഷിക്കേണ്ടത്. സര്‍ക്കാര്‍,
എയിഡഡ് മേഖലയിലുള്ളവര്‍ക്കും അണ്‍ എയിഡഡുകളില്‍ മെറിറ്റ് സീറ്റില്‍
പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം.
www.dcescholarship.kerala.gov.in വിലാസത്തില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയെ്തടുത്ത് ഫോട്ടോപതിച്ച് എസ്.ബി.ടിയില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയതിന്റെ പാസ്ബുക്ക് കോപ്പി, എസ്.എസ്.എല്‍.സി, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിസഹിതം പ്രിന്‍സിപ്പല്‍മാര്‍ മുഖേന അപേക്ഷിക്കണം.
www.dcescholarship.kerala.gov.in വിലാസത്തില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയെ്തടുത്ത് ഫോട്ടോപതിച്ച് എസ്.ബി.ടിയില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയതിന്റെ പാസ്ബുക്ക് കോപ്പി, എസ്.എസ്.എല്‍.സി, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിസഹിതം പ്രിന്‍സിപ്പല്‍മാര്‍ മുഖേന അപേക്ഷിക്കണം.
ഹജ്ജിനു പോകുന്നവര്‍ ശ്രദ്ധിക്കുക
ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവര്‍ 10 കിലോഗ്രാമില്‍ കവിയാത്ത ഒരു ഹാന്‍ഡ്ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ പാടുള്ളൂ എന്ന് ഹജ്ജ് കമ്മിറ്റി സെക്രട്ടറി അറിയിച്ചു. ഹാന്‍ഡ്ഭാഗില്‍ കത്തി, കത്രിക, നെയ്ല്‍കട്ടര്‍, ബ്ലേഡ് എന്നിവ ഒരുകാരണവശാലും സൂക്ഷിക്കാന്‍ പാടില്ല.
ആരാധനാലയ ആക്രമണം സംസ്കാരശൂന്യം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ല
കോട്ടയം: ആരാധനാലയങ്ങളുടെ പവിത്രത കളങ്കപ്പെടുത്തി വിശ്വാസികളില്‍ ഭയം
സൃഷ്ടിക്കുന്ന രീതിയില്‍ ആലപ്പുഴ റോഡ് മുക്ക് ജംങ്ങ്ഷനില്‍ മസ്ജിദ് സഈദിന്
നേരെയും സമൂഹത്തില്‍ ആത്മീയത നിലനിര്‍ത്തുന്നതിനും വേദം പഠിപ്പിക്കുന്നതിനും
നേതൃത്വം നല്‍കുന്ന ഗുരുക്കന്‍മാരായ പള്ളി ഇമാമിന് നേരെയും ആര്‍.എസ്.എസ് നടത്തിയ
ആക്രമണം സംസ്കാര ശൂന്യവും വിവിധ മതസ്ഥരുടെ ഇടയില്‍ സ്പര്‍ദയുണ്ടാക്കുകയും ചെയ്യുന്ന
പ്രവര്‍ത്തിയാണെന്ന് സമസ്ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയം
ചൂണ്ടിക്കാട്ടി. കേരളത്തിലെ മതസൌഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും
നിലനിര്‍ത്തുന്നതിന് കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്നും സമസ്ത കേരള
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കോട്ടയം ജില്ലാ ഭാരവാഹികളായ ഒ എം എസ് ദാരിമി, അഹ്മദ്
റാവുത്തര്‍, ഇബ്‌റാഹിം മുസ്ല്യാര്‍, കെ എസ് കെ മൊയ്തീന്‍ മുസ്്ല്യാര്‍,
കൊച്ചുണ്ണി ഹാജി, സി എച്ച് അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍,, അനസ് മഅ്ദനി,
സുലൈമാന്‍ ദാരിമി എന്നിവര്‍ ആവശ്യപ്പെട്ടു.
അറിയിപ്പ്
രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍
SKSSF
മനുഷ്യജാലിക
2011 ജനുവരി 26 വൈകു: 4.20
ജില്ലാ കേന്ദ്രങ്ങളില്‍
സംസ്ഥാനത്തിനു പുറത്ത് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി മനുഷ്യജാലിക നടത്താന്‍ താല്‍പര്യമുള്ള കേന്ദ്രങ്ങള്‍ ബന്ധപ്പെടുക.
കേന്ദ്രങ്ങള്‍: ലക്ഷദ്വീപ്, അന്‍ഡമാന്‍, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, ദുബൈ, ബഹ്‌റൈന്‍, ഖത്തര്‍
ബന്ധപ്പെടുക:
കണ്‍വീനര്‍,
ബശീര്‍ പനങ്ങാങ്ങര
09447677960
SKSSF
മനുഷ്യജാലിക
2011 ജനുവരി 26 വൈകു: 4.20
ജില്ലാ കേന്ദ്രങ്ങളില്‍
സംസ്ഥാനത്തിനു പുറത്ത് തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി മനുഷ്യജാലിക നടത്താന്‍ താല്‍പര്യമുള്ള കേന്ദ്രങ്ങള്‍ ബന്ധപ്പെടുക.
കേന്ദ്രങ്ങള്‍: ലക്ഷദ്വീപ്, അന്‍ഡമാന്‍, ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, ദുബൈ, ബഹ്‌റൈന്‍, ഖത്തര്‍
ബന്ധപ്പെടുക:
കണ്‍വീനര്‍,
ബശീര്‍ പനങ്ങാങ്ങര
09447677960
നാഷണല്‍ ക്യാമ്പസ് കാള്‍ : വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുക.
SKSSF NATIONAL CAMPUS CALL
CHAIRMAN
Mohammed Shafeeque V.K
9995284868
GEN.SECRETARY
Arif Ali A.P
9496341179
GEN.SECRETARY
Shabin Muhammed K
9895323984
COORDINATOR
Kayyoom Kadambod
9495844954
COORDINATOR
Raheem Chuzhali
9847741444
TREASURER
Sainudheen K
9048209011
SECRETARY
Abdul Rasheed V.P
9747339538
SECRETARY
Abdul Majeed
9744041989
വാര്‍ത്തകളും വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അയച്ചുതരിക : skssfnews@gmail.com
Subscribe to:
Posts (Atom)










