ജാമിഅഃ നൂരിയ്യ ജൂനിയര്‍ കോളേജസ് വിദ്യാര്‍ഥി കൂട്ടായ്മ സജ്ദഃക്ക് പുതിയ ഭാരവാഹികള്‍

പട്ടിക്കാട് : ജാമിഅഃ നൂരിയ്യ ജൂനിയര്‍ കോളേജസ് വിദ്യാര്‍ഥി കൂട്ടായ്മ സജ്ദഃക്ക് തഖ് യുദ്ദീന്‍ തുവ്വൂര്‍ പ്രസിഡന്റും മുഹമ്മദ് സിയാദ് മലപ്പുറം സെക്രട്ടറിയും മുബശ്ശിര്‍ മാണിയൂര്‍ ട്രശററും അബൂബക്കര്‍ ചെര്‍പ്ലശേരി വര്‍ക്കിംഗ് സെക്രട്ടറിയുമായി പുതിയ കേന്ദ്ര കമ്മറ്റി നിലവില്‍ വന്നു. ഇബ്രാഹീം തങ്ങള്‍ ചേറൂര്‍, മുഹമ്മദ് സ്വിദ്ദീഖ് തൃപ്പനച്ചി, സല്‍മാന്‍ കുണ്ടൂര്‍, റാഷിദ് കൂളിവയല്‍ വൈ. പ്രസിഡന്റും, ലുഖ്മാന്‍ ചെറുകോട്, സവാദ് പേരാമ്പ്ര, റിയാസ്‌മോന്‍ ഗൂഡല്ലൂര്‍, അഹ്മദ് കബീര്‍ തോഡാര്‍ ജോ. സെക്രട്ടറിയുമായി.

ജാമിഅ ഓഡ്‌റ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് കമ്മറ്റിക്ക് രൂപം നല്‍കിയത്. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് അദ്ധ്യക്ഷനായി. ഹംസ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി, ഉമര്‍ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി, ടി. എച്ച ദാരിമി പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD