നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് മദ്‌റസകള്‍ക്കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10287 ആയി.

നൂറുല്‍ഹുദാ മദ്‌റസ മൂനിയൂര്‍ കുംബഡാജെ, നൂറുല്‍ ഇസ്‌ലാം മദ്‌റസ മാന്യ, ബദിയടുക്ക (കാസര്‍ഗോഡ് ജില്ല), മാവുങ്കല്‍ ഔലിയ മെമ്മോറിയല്‍ മദ്‌റസത്തുസ്സുന്നിയ്യ വണ്ടാനം (ആലപ്പുഴ ജില്ല), ദാറുസ്സലാം ഇസ്‌ലാമിക് സെന്റര്‍ മദ്‌റസ കേരളപുരം (കൊല്ലം ജില്ല) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണം 2021 മാര്‍ച്ച് 19 ന് നടത്താന്‍ തീരുമാനിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനുകീഴിലുള്ള വിവിധ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സംഗമം 2021 മാര്‍ച്ച് 28 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചു.

ഈയിടെ അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശവറ മെമ്പര്‍ ഒ.ടി മൂസ മുസ്‌ലിയാര്‍ക്ക് വേണ്ടിയും മറ്റും പ്രത്യേക പ്രാര്‍ത്ഥന നടത്തി. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari