Showing posts with label SKMMA. Show all posts
Showing posts with label SKMMA. Show all posts

മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുക: മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍

ചേളാരി: 2021 നവംബര്‍ ഒന്ന് മുതല്‍ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതിനാല്‍ മദ്റസകളില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ-മദ്റസാ-മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ ഒക്ടോബര്‍ 10നകവും റെയ്ഞ്ച് തല യോഗങ്ങള്‍ ഒക്ടോബര്‍ 25നകവും പൂര്‍ത്തിയാക്കും.

'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന സമസ്ത ബോധന യത്നം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സമസ്ത ഏകോപന സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ 31നകം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.

'മുഹമ്മദ് നബി(സ): സത്യം, സ്നേഹം, സദ്വിചാരം' എന്ന പ്രമേയത്തില്‍ നടത്തുന്ന റബീഉല്‍ അവ്വല്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാനും കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് നബിദിനാഘോഷ പരിപാടികള്‍ നടത്താനും യോഗം നിര്‍ദ്ദേശിച്ചു. പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.പി.പി തങ്ങള്‍ കണ്ണൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.പി കോയ, കെ.എം കുട്ടി എടക്കുളം, സാദാലിയാഖത്തലി ഹാജി, എ.കെ.കെ മരക്കാര്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇബ്നു ആദം കണ്ണൂര്‍, അഡ്വ: നാസര്‍ കാളംപാറ, ഷഹീര്‍ ദേശമംഗലം, അബ്ദുറശീദ് കൊല്ലം, ശരീഫ് ദാരിമി കോട്ടയം, റഫീഖ് ഹാജി മംഗലാപുരം, കെ.എഛ്. കോട്ടപ്പുഴ, വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, എ.കെ ആലിപ്പറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

സമസ്ത കൈത്താങ്ങ് പദ്ധതി; ഫണ്ട് സമാഹരണം വന്‍വിജയമാക്കുക: മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍

ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി 2021 മാര്‍ച്ച് 19ന് വെള്ളിയാഴ്ച നടത്തുന്ന ഫണ്ട് സമാഹരണം വന്‍വിജയമാക്കാന്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാരും ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം കെ.എം അബ്ദുല്ല മാസ്റ്ററും അഭ്യര്‍ത്ഥിച്ചു.

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കിയും മഹല്ല് ശാക്തീകരണത്തിന് വിവിധ പരിപാടികള്‍ നടപ്പാക്കിയും മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിച്ചും സാഹിത്യ-പ്രസിദ്ധീകരണ പ്രചാരണങ്ങള്‍ നടത്തിയും കോടിക്കണക്കിന് രൂപയാണ് സമസ്ത കൈത്താങ്ങ് പദ്ധതിയിലൂടെ ഇതിനകം വിനിയോഗിച്ചത്. കോവിഡ് - 19 മൂലം ദുരിതത്തിലായ ആയിരക്കണക്കിന് മുഅല്ലിംകള്‍, ഖത്തീബുമാര്‍, മുദര്‍രിസുമാര്‍ എന്നിവര്‍ക്കും മറ്റും സമസ്ത കൈത്താങ്ങ് പദ്ധതിയിലൂടെ ധനസഹായം നല്‍കിയിട്ടുണ്ട്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളുടെ അഭ്യര്‍ത്ഥന കത്ത് എല്ലാ വീടുകളിലും എത്തിച്ചും കൈത്താങ്ങ് പദ്ധതി വിശദീകരിച്ചും ഫണ്ട് സമാഹരിച്ചും പദ്ധതി വിജയിപ്പിക്കണം. മദ്റസ കമ്മിറ്റി ഭാരവാഹികള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

എസ്.കെ.എം.എം.എ യോഗം 6-ന്

ചേളാരി : സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 2021 ഫെബ്രുവരി 6-ന് (ശനി) രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അറിയിച്ചു.
- Samasthalayam Chelari

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കണം: SKMMA

ചേളാരി: കോവിഡ് 19ന്റെ വ്യാപനം മൂലം മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാദ്ധ്യമാവാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി രക്ഷിതാക്കളോടും മദ്‌റസ കമ്മിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടു. ജൂണ്‍ 1 മുതല്‍ രാവിലെ 7.30 മുതല്‍ 8.30 വരെയാണ് പഠന സമയം. വെള്ളിയാഴ്ച ഒഴികെ മറ്റെല്ലാം ദിവസങ്ങളിലും ഒന്ന് മുതല്‍ പ്ലസ്ടു ക്ലാസുകള്‍ക്ക് വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകളുണ്ടാവും. പഠന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാവിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണം. മദ്‌റസ പരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ലഭ്യമാക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണം. കുട്ടികളുടെ പഠന സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിനും പുരോഗതി പരിശോധിക്കുന്നതിനും സംശയ നിവാരണത്തിനും സാദ്ധ്യമായ രീതിയില്‍ മുഅല്ലിംകളുടെ സേവനം ഉപയോഗപ്പെടുത്തണം. ആവശ്യമായ പുസ്തകങ്ങളും നോട്ടുബുക്കുകളും ലഭ്യമാക്കാന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ നടപടി സ്വീകരിക്കണം.

ദക്ഷിണ കന്നട ജില്ലയിലെ ജനത എന്നും സമസ്തയോടൊപ്പം നിലകൊണ്ടവര്‍: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

മംഗലാപുരം: ദക്ഷിണ കന്നട ജില്ലയിലെ ജനത എന്നും സമസ്തയോടൊപ്പം നിലകൊണ്ടവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മംഗലാപുരത്ത് നിര്‍മ്മിച്ച സമസ്താലയ കെട്ടിടം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് പതിറ്റാണ്ടിലധികമായി ധാര്‍മികബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും സാമുദായിക സൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതിനും രാജ്യപുരോഗതിക്കും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത. പ്രളയബാധിതര്‍ക്ക് സമസ്തയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നുള്ള സാമ്പത്തിക സഹായ വിതരണവും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

SKMMA സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് 25 ന് എടപ്പാളില്‍

ചേളാരി : സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ഡിസംബര്‍ 25 ന് എടപ്പാള്‍ ദാറുല്‍ ഹിദായ കാമ്പസില്‍ നടത്താന്‍ പ്രസിഡണ്ട് കെ. ടി. ഹംസ മുസ്‌ലിയാരുടെ അധ്യക്ഷയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 9875 മദ്‌റസകളില്‍ നടപ്പാക്കേണ്ട

SKMMA ജില്ലാ ശില്‍പശാല ഫെബ്രുവരിയില്‍

ചേളാരി: 'മദ്‌റസ മികവിന്റെ കേന്ദ്രങ്ങള്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരിയില്‍ ജില്ലാതല മദ്‌റസാ മാനേജ്‌മെന്റ് ശില്‍പ്പശാല നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഓരോ മദ്‌റസയില്‍നിന്ന് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. മദ്‌റസകളിലെ അക്കാദമിക നിലവാരം ഉയര്‍ത്താനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയാണ് ശില്‍പശാലകള്‍ നടത്തുന്നത്. അത്തിപ്പറ്റ ഫത്ത്ഹുല്‍ ഫത്താഹില്‍ കഴിഞ്ഞ മാസം 18-ന് നടന്ന സംസ്ഥാന ലീഡേഴ്‌സ് മീറ്റ് അംഗീകരിച്ച കര്‍മ്മ പദ്ധതികളുടെ ഒന്നാം ഘട്ടമായാണ് ജില്ലാ തല ഭാരവാഹികളുടെ ശില്‍പശാല നടത്തുന്നത്. 
ജനുവരി മുതല്‍ മെയ് വരെ നടക്കുന്ന സമസ്ത ആദര്‍ശ കാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഉമ്മര്‍ ഫൈസി മുക്കം ഉല്‍ഘാടനം ചെയ്തു. എസ്.കെ.എം.എം.എ വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, സാദ ലിയാഖത്ത് അലി ഖാന്‍ പാലക്കാട്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.എം കുട്ടി എടക്കുളം, എ.കെ.കെ മരക്കാര്‍ പൊന്നാനി, അഡ്വ അബ്ദുല്‍ നാസര്‍ കാളംപാറ, ത്രീസ്റ്റാര്‍ കുഞ്ഞി മുഹമ്മദ് ഹാജി തൃശൂര്‍, റഫീഖ് ഹാജി ദക്ഷിണ കന്നട, അബ്ദുല്‍ സലാം ഹാജി പെരിങ്ങാല, മൊയ്തീന്‍ ഹാജി, ടി.എസ് മമ്മി ഹാജി, എ.ടി.എം കുട്ടി ഉള്ളണം, എം.പി അലവി ഫൈസി, കെ.എച്ച് കോട്ടപ്പുഴ, ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മുഹമ്മദ് ഇബ്‌നു ആദം, മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും എം.എ ഖാദര്‍ നന്ദിയും പറഞ്ഞു. 
- Samasthalayam Chelari

എസ്.കെ.എം.എം.എ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 15 ന്

ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 15 ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

മദ്‌റസ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തുക: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍

ചേളാരി: മദ്‌റസാ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ സ്ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. വിശുദ്ധ റമദാനില്‍ മദ്‌റസാ തലത്തില്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും, ജൂലായ് മാസം മദ്‌റസാ ശാക്തീകരണ ക്യാമ്പയിന്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും ബന്ധപ്പെട്ട മുഅല്ലിംകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡുനല്‍കാനും തീരുമാനമെടുത്തു.
സമസ്തയുടെ കീഴില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന പള്ളികളും മദ്‌റസകളും കയ്യേറി സ്ഥാപനങ്ങള്‍ പൂട്ടാനുള്ള വിഘടിത വിഭാഗത്തിന്റെ കുത്സിത ശ്രമങ്ങളില്‍ യോഗം ശക്തിയായി പ്രതിഷേധം രേഖപ്പെടുത്തി. കക്കോവ് ജുമുഅത്തുപള്ളിയും മദ്‌റസയും അടച്ചുപൂട്ടിയ പോലീസ് നടപടിയില്‍ യോഗം ശക്തിയായി പ്രതിഷേധിക്കുകയും പള്ളി വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു.
ആഗസ്റ്റ് 31-ാം തിയ്യതിക്കകം പുതിയ റെയ്ഞ്ച് മാനേജ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റിയും സെപ്തംബറില്‍ ജില്ലാ കമ്മിറ്റിയും, ഒക്‌ടോബറില്‍ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വരും.
ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരായി കാസര്‍ഗോഡ് കെ. എം. കുട്ടി, കണ്ണൂര്‍ ശാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പാലക്കാട് കെ. കെ. എസ്. തങ്ങള്‍, കോഴിക്കോട് എം. എ. ഖാദര്‍, വയനാട് കെ. എം. അബ്ദുല്ല മാസ്റ്റര്‍, മലപ്പുറം വെസ്റ്റ് കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മലപ്പുറം ഈസ്റ്റ് കെ. പി. കോയ, തൃശ്ശൂര്‍ ഉസ്മാന്‍ ഫൈസി, എറണാകുളം അലവി ഫൈസി, ആലപ്പുഴ കെ. എച്ച് കോട്ടപ്പുഴ, കൊല്ലം എ. കെ. കെ. മരക്കാര്‍, കോട്ടയം സാദാ ലിയാഖത്തലി ഖാന്‍, ഇടുക്കി ശരീഫ് ദാരിമി, തിരുവനന്തപുരം അബ്ദുല്‍ഹമീദ് ഫൈസി, ദക്ഷിണ കന്നഡ എസ്. കെ. ഹംസ ഹാജി, കൊടക് പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കന്യാകുമാരി അഹ്മദ് റശാദി, നീലഗിരി എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരെയും സംസ്ഥാന റിട്ടേണിംഗ് ഓഫീസറായി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കുമരംപുത്തൂര്‍ എ. പി. മുഹമ്മദ് മുസ്‌ലിയാരെ സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ. കെ. എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ. കെ. ആറ്റക്കോയ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഷാളണിയിച്ച് ആദരിക്കുന്നു.
- SKIMVBoardSamasthalayam Chelari

സമസ്ത മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി നാളെ

ചേളാരി: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ജൂണ്‍ 5ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുമെന്ന് ജനറല്‍ സെക്രട്ടറി കൊട്ടപ്പുറം കെ.എം. അബ്ദുല്ല മാസ്റ്റര്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari

മദ്‌റസ ശാക്തീകരണ ക്യാമ്പയിന്‍ സമാപനവും അവാര്‍ഡ് ദാനവും ആഗസ്ത് 2ന്

ചേളാരി: സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ ജൂലായ് ഒന്ന് മുതല്‍ ആരംഭിച്ച മദ്‌റസ ശാക്തീകരണ ക്യാമ്പയിന്റെ സമാപനവും മദ്‌റസ പൊതുപരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ അധ്യാപകര്‍ക്കും മദ്‌റസകള്‍ക്കും പൊതുപരീക്ഷയില്‍ ഏറ്റവുംകൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഉന്നത വിജയം കൈവരിച്ച സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡ് ദാനവും ആഗസ്ത് രണ്ട് ഞായറാഴ്ച രാവിലെ 9 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് നടക്കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അധ്യക്ഷത വഹിക്കും. എസ്.കെ.ഐ.എം.വി.ബി. പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അവാര്‍ഡ് ദാനവും, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി മെമന്റോ വിതരണവും, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഷീല്‍ഡ് വിതരണവും നടത്തും. എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അനുമോദനപത്രം സമര്‍പ്പിക്കും. ആള്‍ ഇന്ത്യ സുന്നി യൂത്ത് സൊസൈറ്റി ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉപഹാരം സമര്‍പ്പിക്കും. 
തുടര്‍ന്നു നടക്കുന്ന സെമിനാര്‍ എസ്.കെ.ഐ.എം.വി.ബി.് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍ 'മദ്‌റസ വിദ്യാഭ്യാസം പ്രതീക്ഷകള്‍; പ്രതിസന്ധികള്‍'  എന്ന വിഷയം അവതരിപ്പിക്കും. കെ. ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പി.കെ. ഷാഹുല്‍ഹമീദ് മാസ്റ്റര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
- SKIMVBoardSamasthalayam Chelari

മദ്‌റസ പഠനം കാര്യക്ഷമമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

ചേളാരി: മദ്‌റസ പഠനം കാര്യക്ഷമമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച നേതൃസംഗമവും മദ്‌റസാ ശാക്തീകരണ ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ വ്യവസ്ഥാപിതമായി മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതുമൂലം കേരളീയ സമൂഹത്തിന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളോടുള്ള ഭ്രമം മദ്‌റസ പഠനത്തിന് ഹാനികരമാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ജൂലായ് 1 മുതല്‍ 31 വരെ നടക്കുന്ന മദ്‌റസാ ശാക്തീകരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. എസ്.കെ.എം.എം.എ. സംസ്ഥാന പ്രസിഡന്റ് എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. 
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി.  സമസ്ത പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും അവരുടെ അധ്യാപകര്‍ക്കും മദ്‌റസകള്‍ക്കും പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കാളമ്പാടി എ. മുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം ഈവര്‍ഷം മുതല്‍ അവാര്‍ഡ് നല്‍കുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു. 
പി.കെ. ഷാഹുല്‍ഹമീദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മപദ്ധതി അവതരിപ്പിച്ചു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.എ. ജബ്ബാര്‍ ഹാജി എളമരം, എം.എ. ചേളാരി, സത്താര്‍ പന്തല്ലൂര്‍, എം.എ.ഖാദര്‍, കെ.എം.കുട്ടി എടക്കുളം, എ.പി.പി. തങ്ങള്‍, കെ.എച്ച്. കോട്ടപ്പുഴ, കെ.പി.പി. തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്.കെ.എം.എം.എ. സംസ്ഥാന സെക്രട്ടറി കെ.പി. കോയ ക്രോഡീകരണം നടത്തി. ജനറല്‍സെക്രട്ടറി കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും സെക്രട്ടറി പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari

സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതൃസംഗമം നാളെ

ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 2015 ജൂലായ് 1 മുതല്‍ 31 വരെ ആചരിക്കുന്ന മദ്‌റസ ശാക്തീകരണ ക്യാമ്പയിന്റെയും നേതൃസംഗമത്തിന്റെയും ഉദ്ഘാടനവും നാളെ രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സംസ്ഥാന പ്രസിഡന്റ് എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, എസ്.വി. മുഹമ്മദലി മാസ്റ്റര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, കെ.പി. കോയ, ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളും മദ്‌റസ മാനേജ്‌മെന്റ് റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുക.
- SKIMVBoardSamasthalayam Chelari

സമസ്ത: മദ്‌റസ ശാക്തീകരണ ക്യാമ്പയിന്‍ ജൂലൈ 01 മുതല്‍ 31 വരെ. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 2015 ജൂലായ് 1 മുതല്‍ 31 വരെ ആചരിക്കുന്ന മദ്‌റസ ശാക്തീകരണ ക്യാമ്പയിനും നേതൃസംഗമവും 29ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്. കെ. എം. എം. എ. സംസ്ഥാന പ്രസിഡന്റ് എ. പി. മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്. കെ. ഐ. എം. വി. ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ പ്രസംഗിക്കും. എസ്. കെ. എം. എ. ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തും. എസ്. വി. മുഹമ്മദലി മാസ്റ്റര്‍ ക്ലാസെടുക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ പദ്ധതി അവതരിപ്പിക്കും. ജില്ലാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. എസ്. കെ. എം. എം. എ. സെക്രട്ടറി കെ. പി. കോയ ക്രോഡീകരണം നടത്തും. 
മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലര്‍മാരും ജില്ലാ ഭാരവാഹികളും മദ്‌റസ മാനേജ്‌മെന്റ് റെയ്ഞ്ച് പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണ് സംഗമത്തില്‍ പങ്കെടുക്കുക. 
- SKIMVBoardSamasthalayam Chelari

മഹല്ലുകളില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണം- SKMMA

മലപ്പുറം: തച്ചണ്ണയിലും പള്ളിക്കല്‍ ബസാറിലും ഔദ്യോഗിക മഹല്ല് കമ്മിറ്റികള്‍ക്കെതിരെ വ്യാജ രേഖ ചമച്ച് കുഴപ്പം സൃ.ഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് സമസ്ത കേരള മദ്രസ മാനേജ്‌മെന്റെ അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തച്ചണ്ണയില്‍ നിജസ്ഥിതി പരിശോധിക്കാന്‍ ചെന്ന വഖഫ് ബോര്‍ഡ് ഉദ്യോഗസ്ഥനെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചു മാരകമായി അക്രമിക്കുകയും മഹല്ല് കമ്മിറ്റിയുടെ രേഖകള്‍ നശിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികള്‍ക്കെതിരെ കള്ളക്കേസ് ചുമത്താനാണ് ചില പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായത്. ഇക്കാര്യത്തിന് ചില രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുന്നുണ്ട്. പള്ളിക്കല്‍ ബസാറിലും സ്ഥിതി വിത്യസ്ഥമല്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത പക്ഷം കുടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യോഗം ബന്ധപ്പെട്ടവരെ ഓര്‍മ്മപ്പെടുത്തി. സമാധാനത്തോടെയും നിയമപരമായും പ്രവര്‍ത്തിക്കുന്ന വഖ്ഫ് സ്ഥാപനങ്ങളെ തകര്‍ക്കുവാനുള്ള ശ്രമം സമസ്ത ഒറ്റക്കെട്ടായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. സുന്നി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു.