സ്ഥാപന രജിസ്‌ട്രേഷന്‍; ഹെല്‍പ് ഡസ്‌ക്കുകള്‍ സ്ഥാപിക്കും

ചേളാരി : കേരളത്തിലെ മത സ്ഥാപനങ്ങളുടെ വിവധ രജിസ്‌ത്രേഷനുകള്‍ സംബന്ധിച്ചു സ്ഥാപന ഭാരവാഹികളെ സഹായിക്കുന്നതിന് മേഖലകള്‍ തിരിച്ച് പ്രത്യേക ഹെല്‍പ്പ് ഡസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന ഓര്‍ഗനൈസര്‍മാരുടെ യോഗം തീരുമാനിച്ചു. ഇതിനായി ജില്ലാ തലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി.

കല്ലട്ര അബ്ബാസ് ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക, വി. എസ് ഇബ്രാഹീം (കാസര്‍ഗോഡ്), ഒ. എം ശരീഫ് ദാരിമി, എ. കെ അബ്ദുല്‍ ബാഖി, റിയാസ് വാഫി (കണ്ണൂര്‍), ഉസ്മാന്‍ കാഞ്ഞായി (വയനാട്), പി. സി ഉമര്‍ മൗലവി, നാസര്‍ എടച്ചേരി, സുഹൈല്‍ സ്വാലിഹ് (കോഴിക്കോട്), എ. കെ ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി, സിദ്ദീഖ് അലി ഹുദവി (മലപ്പുറം), മുഹമ്മദലി മാസ്റ്റര്‍ മണ്ണാര്‍ക്കാട്, അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്‍ (പാലക്കാട്), ഹംസ ബിന്‍ ജമാല്‍ റംലി, ബശീര്‍ കല്ലേപ്പാടം (തൃശൂര്‍), ബക്കര്‍ ഹാജി പെരിങ്ങാല, കെ. കെ ഇബ്രാഹീം ഹാജി, കെ. എം ബശീര്‍ ഫൈസി (എറണാകുളം), നൗശാദ് കൊക്കാട്ടതറ, മജീദ് കുന്നപ്പള്ളി, ബക്കര്‍ ഹാജി എസ്. എം. ജെ, മശ്ഹൂര്‍ പൂത്തറ (ആലപ്പുഴ) എന്നിവരാണ് കോ- ഓര്‍ഡിനേറ്റര്‍മാര്‍.

ചേളാരിയില്‍ എ. കെ ആലിപ്പറമ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യു. ശാഫി ഹാജി ചെമ്മാട്, ബശീര്‍ കല്ലേപ്പാടം, ഉസ്മാന്‍ കാഞ്ഞായി, ഒ. എം ശരീഫ് ദാരിമി കോട്ടയം, പി. സി ഉമര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.
- SUNNI MAHALLU FEDERATION