- SKSSF STATE COMMITTEE
ട്രെന്റ് സ്പെയ്സ് പ്ളസ് ടീം മീറ്റ് ശ്രദ്ധേയമായി
കോഴിക്കോട് : SKSSFവിദ്യാഭ്യാസ വിഭാഗം ട്രെൻഡ് സമിതിയുടെ നൂതന പദ്ധതി സ്പെയ്സ് പ്ലസ് ടീം പ്ലാനിംഗ് മീറ്റും ഫാക്കൽട്ടി കം കോർഡിനേറ്റേർസ് മീറ്റും ശ്രദ്ധേയമായി. കോഴിക്കോട് ഇസ്ലാമിക് സെന്ററിൽ വെച്ച് രണ്ട് സെഷനുകളിലായി നടന്ന
പരിപാടി പദ്ധതിയുടെ ആസൂത്രണ രേഖയുടെ കരട് രേഖ തയ്യാറാക്കി. നവംബറിൽ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പരിശീലനം മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. തുടർ പരിപാടിയെന്നോണം സംസ്ഥാനത്തെ 1000 ബിരുദ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് 4 മാസ കാലാവധിയിൽ 100 സെഷനുകൾ നൽകി മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്ന പദ്ധതിയാണ് സ്പേസ് പ്ലസ്. പദ്ധതിയുടെ ആസൂത്രണം, കരിക്കുലം, പ്രൊജക്റ്റ് സബ്‌മിഷൻ, കോർഡിനേറ്റേഴ്സ് മീറ്റ്, ലോഞ്ചിങ് എന്നിവക്ക് കരട് രൂപമായി. ട്രെന്റ് സ്റ്റേറ്റ് കൺവീനർ ഷാഫി ആട്ടീരി അധ്യക്ഷത വഹിച്ചു. ട്രെന്റ് ചെയർമാൻ റഷീദ് കോടിയൂറ ഉൽഘാടനം ചെയ്തു. സ്പേസ് സ്റ്റേറ്റ് കോർഡിനേറ്റർ മുനീർ വാണിമേൽ സ്വാഗതം പറഞ്ഞു. ഫിസിക്സിൽ നെറ്റ് (ജെ ആർ ഫ്) നേടിയ ട്രെന്റ് സംസ്ഥാന സമിതിയംഗം സ്വാലിഹ് തൊടുപുഴയെ ചടങ്ങിൽ ആദരിച്ചു. സഹൽ തൊടുപുഴ, റാഫി കാഞ്ഞായി, ഷമീർ ഹംസ പെരിങ്ങമല, അൻസിഫ് കണിയാപുരം, ജൗഹർ കാളമ്പാടി, എസ് കെ ബഷീർ, ലുബിൻ സവാദ് മാടായി, ഷമീറുദ്ധീ ദാരിമി, ജമാൽ ഹുദവി, ഹംസ മയ്യിൽ, മുനവ്വർ ജാസിം തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ജാമിഅഃ നൂരിയ്യഃ സനദ് ദാന സമ്മേളനം; ആയിരം കേന്ദ്രങ്ങളില്‍ ആത്മീയ സദസ്സുകള്‍ സംഘടിപ്പിക്കും.
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 58 ാം വാര്‍ഷിക 56 ാം സനദ് ദാന സമ്മേളനം 2021 മാര്‍ച്ച് 27ന് ശനിയാഴ്ച നടക്കും. സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാനത്തും പുറത്തുമായി ആയിരം കേന്ദ്രങ്ങളില്‍ ആത്മീയ സംഗമങ്ങള്‍ നടക്കും. ജാമിഅഃ നൂരിയ്യക്ക് മൂന്നര പതിറ്റാണ്ടിലേറെ കാലം ഉജ്ജ്വല നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് മാര്‍ച്ച് 24 (ശഅബാന്‍ 10) ബുധനാഴ്ചയാണ് ആത്മീയ സദസ്സുകള്‍ സംഘടിപ്പിക്കുക. മൗലിദ് പാരായണം, അനുസ്മരണം, ജാമിഅഃ നൂരിയ്യഃയെ പരിചയപ്പെടുത്തല്‍ തുടങ്ങിയവ നടക്കും. നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളിലെല്ലാം പരിപാടികള്‍ സംഘടിപ്പിച്ച് ജാമിഅഃ നൂരിയ്യഃയുടെ ദൗത്യങ്ങളെ വന്‍വിജയമാക്കാന്‍ എല്ലാ അഭ്യുദയകാംക്ഷികളും മുന്നോട്ട് വരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
SKSBV ജലസംരക്ഷണ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (28-02-2021) തൃശൂരില്‍
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ജലദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (28-02-2021 ഞായര്‍) രാവിലെ 9.30ന് തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടക്കും. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
'കരുതിവെക്കാം ജീവന്റെ തുള്ളികള്‍; നാളേക്കായ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ സഹജീവികള്‍ക്കൊരു നീര്‍ക്കുടം, പോസ്റ്റര്‍ പ്രദര്‍ശനം, ചിത്രപ്രദര്‍ശനം, വാട്ടര്‍ ബഡ്ജറ്റിങ് & അവാര്‍ഡ്, തണ്ണീര്‍പന്തല്‍, ജലദിനപ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കും.
2021 മാര്‍ച്ച് 1 മുതല്‍ തുടങ്ങുന്ന കാമ്പയിന്‍ ഏപ്രില്‍ 30ന് സമാപിക്കും. ജലസംരക്ഷണ കാമ്പയിന്‍ ജില്ലാ-റെയ്ഞ്ച്-യൂണിറ്റ് തലങ്ങളില്‍ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി റബീഉദ്ദീന്‍ വെന്നിയൂര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen

സമസ്ത കൈത്താങ്ങ് പദ്ധതി; നേതൃ സംഗമം മാര്‍ച്ച് 7ന് ചേളാരിയില്‍
ചേളാരി: സമസ്ത കൈത്താങ്ങ് ഫണ്ട് നാലാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള നേതൃസംഗമം 2021 മാര്‍ച്ച് 7ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരുമാണ് സംഗമത്തില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ പ്രസംഗിക്കും.
2021 മാര്‍ച്ച് 19നാണ് സമസ്ത കൈത്താങ്ങ് നാലാംഘട്ട പദ്ധതിക്കുവേണ്ടി ഫണ്ട് സമാഹരണം നടത്തുന്നത്. കൈത്താങ്ങ് പദ്ധതിയില്‍ നിന്നും മഹല്ല് ശാക്തീകരണം, കോവിഡ്-19ന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഅല്ലിംകള്‍, മുദര്‍രിസുമാര്‍, ഖത്തീബുമാര്‍ എന്നിവര്‍ക്ക് ധനസഹായ വിതരണം, മറ്റു സംസ്ഥാനങ്ങളിലെ സംസ്‌കാര പ്രവര്‍ത്തനങ്ങള്‍, സാഹിത്യ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് കോടിക്കണക്കിന് രൂപയാണ് ഇതിനകം സമസ്ത കൈത്താങ്ങ് പദ്ധതിയില്‍നിന്നും ചെലവഴിച്ചത്.
മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സമസ്ത കൈത്താങ്ങ് പദ്ധതി സമിതി യോഗത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

SSLC പരീക്ഷ; ട്രെന്റ് ഓൺലൈൻ കരിക്കുലം ക്വിസ് ഇന്ന് മുതൽ
കോഴിക്കോട് : എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷക്ക് മുമ്പായി ഫോക്കസ് ഏരിയ ഭാഗങ്ങളിൽ ഗൂഗിൾ ഫോം വഴി ട്രെന്റ് സംസ്ഥാന സമിതി കരിക്കുലം ക്വിസ് നടത്തുന്നു. ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കാണ് ക്വിസ് നടത്തുന്നത്. ഇന്ന് മുതൽ 28 വരെ നാല് ദിവസങ്ങളിലായി രാവിലെ 6 മണി മുതൽ 8 മണി വരെയും വൈകുന്നേരം 6 മണി മുതൽ 8 മണി വരെയുമുള്ള സമയങ്ങളിൽ ഇഷ്ടമുള്ള 30 മിനുട്ട് സമയത്ത് കുട്ടികൾക്ക് ക്വിസിൽ പങ്കെടുക്കാവുന്നതാണ്. ഗുഗിൾ ഫോമിലാണ് ക്വിസ് നടക്കുക. എല്ലാ വിഷയങ്ങളിലും മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ 25 മുതൽ 30 വരെ ചോദ്യങ്ങളാണുണ്ടാകുക. പരീക്ഷയുടെ റിസൾട്ടും കോഴ്സ് സർട്ടിഫിക്കറ്റും പരീക്ഷക്ക് ശേഷം ലഭ്യമാകും. ഗൂഗിൾ ഫോമിന്റെ ലിങ്ക് പരീക്ഷ തലേ ദിവസം കുട്ടികൾക്ക് ട്രെന്റിന്റെ വിവിധ ഘടകങ്ങൾ വഴി ലഭ്യമാക്കും. എസ്.എസ്. എൽ.സി ഗണിതം, പ്ലസ് ടു ഇംഗ്ലീഷ് വിഷയങ്ങളിൽ മാതൃകാ പരീക്ഷയും ഓറിയന്റേഷനും ഫെബ്രുവരി 27 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് യൂണിറ്റുകളിൽ നടക്കും. സംസ്ഥാന സമിതി ചോദ്യങ്ങൾ തയ്യാറാക്കി പി ഡി എഫ് യൂണിറ്റ് കമ്മിറ്റികൾക്ക് എത്തിച്ചു നല്കിയാണ് മാതൃകാ പരീക്ഷ നടത്തുന്നത്.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
ഗൾഫ് പ്രവാസികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണം: സമസ്‌ത ഇസ്‌ലാമിക് സെന്റർ
റിയാദ്: കൊവിഡ് പ്രോട്ടോകോളിന്റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികളെ ദുരിതത്തിലാക്കുന്ന സർക്കാർ നിലപാടുകൾ ഏറെ ദുഃഖകരവും നീതീകരിക്കാനാവത്തതുമാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ വിവിധ തരത്തിലുള്ള കൊവിഡ് ടെസ്റ്റുകൾക് വിധേയമാകുന്ന പ്രവാസികൾ ഇന്ത്യൻ പൗരന്മാർ തന്നെയാണെന്നും എന്നാൽ, നാട്ടിൽ ഇല്ലാത്ത പ്രോട്ടോകോൾ പ്രാബല്യത്തിൽ വരുത്തി സർക്കാർ നടത്തുന്ന ഈ ചൂഷണം അംഗീകരിക്കാൻ ആകില്ലെന്നും നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ഗൾഫ് പ്രവാസികളെ രണ്ടാം തരം പൗരന്മാരായി കണക്കാണുന്നതിന് സമാനമാണെന്ന് പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ 72 മണിക്കൂറിനകം ചെയ്‌ത ടെസ്റ്റ് റിപ്പോർട്ടുകൾ എയർ സുവിധ പോർട്ടൽ വഴി അപ്‌ലോഡ് ചെയ്യണമെന്നും മാത്രമല്ല, ഇതിന്റെ കോപ്പിയും കയ്യിൽ കരുതണമെന്നും എന്നാൽ മാത്രമേ യാത്രക്ക് അനുമതി നല്കുകയുള്ളുവെന്നും നാട്ടിലെ വിമാനത്താവളങ്ങളിലെത്തിയാൽ 1800 ഓളം രൂപ മുടക്കി വീണ്ടും ടെസ്റ്റ് ചെയ്യണമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ നിബന്ധനകൾ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നുവെന്നതിന് തെളിവാണ് ആദ്യ ദിനത്തിൽ തന്നെ വിമാനത്താവളങ്ങളിൽ ഉയർന്ന പ്രതിഷേധം. ഇപ്പോൾ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും ജോലി നഷ്ടപെട്ടും യാത്രാവിലക്ക് മൂലം ജോലിചെയ്യുന്ന രാജ്യങ്ങളിലേക്ക് എത്താൻ സാധിക്കാത്തവരുമാണ്. ശൂന്യമായ കൈകളുമായി എത്തുന്ന ഇത്തരം പ്രവാസികളെയും കുടുംബങ്ങളെയുമാണ് മണിക്കൂറുകൾക്കകം രണ്ട് പി സി ആർ ടെസ്റ്റുകൾക്ക് വിധേയരാക്കി ക്രൂരത കാണിക്കുന്നത്. യാത്ര ചെയ്യാനുള്ള ടിക്കറ്റിനു പോലും അന്യരെ ആശ്രയിക്കേണ്ട ഗതികേടിലാണ് പല പ്രവാസികളും. പ്രവാസി കുടുംബങ്ങളുടെ പ്രയാസങ്ങൾ സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. പ്രവാസികൾക്ക് മാന്യമായ പരിഗണന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
പ്രവാസികൾക്ക് കടുത്ത അവഗണന ഉണ്ടായിട്ടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ പ്രതികരിക്കാത്തത് ലജ്‌ജാകരമാണ്. പ്രവാസികളുടെ പ്രശ്നങ്ങൾക്കെതിരെ ശബ്ദിക്കാൻ പ്രവാസികൾ അല്ലാതെ ആരും തന്നെ ഇല്ലെന്ന അവസ്ഥയാണ്. ഇന്ത്യക്ക് പുറത്ത് ആയത് കൊണ്ട് പ്രത്യക്ഷ സമര പരിപാടികൾ നടത്തുന്നതിൽ പ്രവാസികൾക്ക് പരിമിതികളുണ്ട്. ഇത് മുതലെടുത്താണ് പ്രവാസികൾക്കെതിരെ ഇത്തരത്തിൽ അംഗീകരിക്കാൻ സാധിക്കാത്ത ഓരോ നടപടികളുമായി സർക്കാരുകൾ രംഗത്തെത്തുന്നത്. ഇതിനെതിരെ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും വിവേചനത്തിനെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും സമസ്‌ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.
- abdulsalam

CBSE പരീക്ഷ; പെരുന്നാൾ ദിനത്തിലെ പരീക്ഷ പുന:ക്രമീകരിക്കണം: SKSSF ക്യാമ്പസ് വിംഗ്
കോഴിക്കോട് : പെരുന്നാൾ ദിനത്തിലെ സി ബി എസ് ഇ പരീക്ഷ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുസ്ലിം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നതാണെന്നും പരീക്ഷ തിയ്യതി പുന:ക്രമീകരിക്കണമെന്നും എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് സി ബി എസ് ഇ ചെയർമാൻ, സെക്രട്ടറി, പരീക്ഷ കൺട്രോളർ, എം എച്ച് ആർ ഡി മിനിസ്റ്റർ, കേരളത്തിലെ മുഴുവൻ രാജ്യസഭ, ലോകസഭ എം പിമാർ എന്നിവർക്കും ഇ മെയിൽ സന്ദേശം അയച്ചു. എസ് കെ എസ് എസ് എഫ് ഓർഗനൈസിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പ്രം യോഗം ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുൽ ഖയ്യൂം കടമ്പോട്, സിറാജ് ഇരിങ്ങല്ലൂർ, യാസീൻ വാളക്കുളം, സമീർ കണിയാപുരം, അംജദ് എടവണ്ണപ്പാറ, ബിലാൽ ആരിക്കാടി, സൽമാൻ കൊട്ടപ്പുറം, ഹസീബ് തൂത, ശാക്കിർ കൊടുവള്ളി, മുനീർ മോങ്ങം, ഷഹീർ കോനോത്ത്, റിസ ആരിഫ് കണ്ണൂർ, ഹുജ്ജത്തുള്ള കണ്ണൂർ, സ്വാലിഹ് തൃശ്ശൂർ, മുനാസ് മംഗലാപുരം എന്നിവർ സംസാരിച്ചു. കാമ്പസ് വിംഗ് ചെയർമാൻ അസ്ഹർ യാസീൻ പാറലിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും അബ്ശർ നിടുവാട്ട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
SKSSF ആന്വൽ കാബിനറ്റ് 28ന് മണ്ണാർക്കാട്ട്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആന്വൽ കാബിനറ്റ് ഫെബ്രുവരി 28ന് മണ്ണാർക്കാട് കോട്ടോപ്പാടം ഇസ് ലാമിക് സെന്ററില്‍ നടക്കും. സംഘടനയുടെ വാർഷിക കൗൺസിലുകളുടെ ഭാഗമായി ശാഖാ, ക്ലസ്റ്റർ, മേഖലാ, ജില്ലാ ആന്വൽ കാബിനറ്റുകൾക്ക് ശേഷമാണ് സംസ്ഥാന തല പരിപാടി നടക്കുന്നത്. നിലവിലുള്ള കമ്മിറ്റിയുടെയും പതിനെട്ട് വിംഗുകളുടേയും ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട്, അവലോകനം, തുടർ പദ്ധതി ചർച്ചകൾ, മോഡൽ പാര്‍ലമെന്റ് തുടങ്ങിയവ നടക്കും. പരിപാടി കാലത്ത് 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE
SKSSF സ്ഥാപക ദിനാചരണം; ത്വലബ വിങ് സ്ഥാപക ദിനാചരണം നടത്തി
കാവനൂർ : ഫെബ്രുവരി 19 എസ്. കെ. എസ്. എസ്. എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ചു ത്വലബ വിങ് സംസ്ഥാന സമിതി കാവനൂർ മജ്‌മഹ് വാഫി കോളേജിൽ സ്ഥാപക ദിനാചരണം നടത്തി. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ത്വലബ സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കാസർകോട് അധ്യക്ഷനായി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എം. പി കടുങ്ങല്ലൂർ പ്രഭാഷണം നിർവഹിച്ചു. കെ. എ റഹ്‌മാൻ ഫൈസി, സി. എം കുട്ടി സഖാഫി വെള്ളേരി, ഉമ്മർ വാഫി കാവനൂർ, എ. പി റഷീദ് വാഫി, മുസ്ഥഫ വാഫി പൂക്കളത്തൂർ, തൗഫീഖലി ഹുദവി മുക്കം, തഖിയുദ്ധീൻ തുവ്വൂർ, റഷീദ് വാഫി കാവനൂർ, റഫീഖ് ബാവ യാസിർ ഇരുമ്പുചോല, റഹൂഫ് ലക്ഷദ്വീപ്, വാജിദ് കാളികാവ്, സൈഫുദ്ധീൻ കിടങ്ങഴി തുടങ്ങിയവർ സംസാരിച്ചു. ഹബീബ് വരവൂർ സ്വാഗതവും സിംസാറുൽ ഹഖ് തങ്ങൾ നന്ദിയും പറഞ്ഞു.
ഈസ്യോ ടെറിഷ്യാ 21 ശ്രദ്ധേയമായി
കോഴിക്കോട്: എസ് കെ എസ് എസ് എഫ് മെഡിക്കല്‍ വിങ് മീം നടത്തിയ പ്രഥമ മെഡിക്കല്‍ ക്യാമ്പ് ഈസ്യോ ടെറിഷ്യാ 21 കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഹാഫിസ് രാജിഹ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് ഖിറാഅത്തഉം കോഴിക്കോട് എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുലൈലി ആശംസ പ്രഭാഷണവും നടത്തി. ഉസ്താദ് ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ആരോഗ്യത്തിന് ഒരു ഇസ്ലാമിക മുഖവുര, ഉസ്താദ് ഓണംപിള്ളി മുഹമ്മദ് ഫൈസി ആത്മാവിന്റെ ആരോഗ്യം, ഉസ്താദ് അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മനുഷ്യ സൃഷ്ടിപ്പ് ദൈവിക അസ്തിത്വം, ഡോ. ഇദ്രീസ് ഒരു ഡോക്ടറുടെ യുവത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സ് എടുത്ത പരിപാടിയില്‍ മീം ചെയര്‍മാന്‍ ഡോ. ബിശ്രുല്‍ ഹാഫി അധ്യക്ഷനായി ജന. കണ്‍വീനര്‍ ഡോ. അഷ്‌റഫ് വാഴക്കാട് സ്വാഗതവും ഡോ. ഫൈസല്‍ വി പി നന്ദി പ്രഭാഷണവും നടത്തി.
പ്രസ്തുത പരിപാടിയില്‍ കോവിഡ് 19 ലോക്ക്ഡൗണ്‍ കാലത്ത് സ്വദേശത്തും വിദേശത്തുമുള്ള മലയാളികള്‍ക്ക് സൗജന്യ പരിശോധന നല്‍കിയ ' ഡോക്ടര്‍ ഓണ്‍ ഡിമാന്‍ഡ് ഹെല്‍പ് ഡെസ്‌ക്' ഓണ്‍ലൈന്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്ക് ഉള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഉപഹാരമായി ഹാദിയ സി എസ് ഇ മീം നുവേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്‌സ് സുഹൈല്‍ ഹുദവി വിളയില്‍ പ്രഖ്യാപിച്ചു. ഡോ. അമീറലി, ഡോ. സമീര്‍ അഹമ്മദ്, ഡോ. ഇ എം ശിഹാബുദ്ദീന്‍, ഡോ പി ടി എ കബീര്‍, ഡോ. അബ്ദുല്‍ ജവാദ്, ഡോ. നസീഫ്, ഡോ ഉമറുല്‍ ഫാറൂക്, ഡോ. ശാക്കിര്‍, ഡോ. തിഫില്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ ഫൈസി അരിമ്പ്ര നിയന്ത്രിച്ച പരിപാടിയില്‍ നസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സലാം ഫാറൂഖ്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്മാന്‍ തോട്ടുപോഴില്‍, കബീര്‍ പാപ്പിനിപ്പറ തുടങ്ങിയവര്‍ സംബന്ധിച്ചു

ജാമിഅഃ നൂരിയ്യഃ സനദ് ദാനം മാര്‍ച്ച് 27ന്
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സനദ് ദാന സമ്മേളനം മാര്‍ച്ച് 27 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചതായി ജാമിഅഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സനദ് ദാനവും അനുബന്ധ ചടങ്ങുകളും പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും നടക്കുക. മജ്‌ലിസുന്നൂര്‍ സംഗമവും 27ന് നടക്കും.
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
പിന്‍വാതില്‍ നിയമനങ്ങള്‍ മരവിപ്പിക്കണം : സുന്നി മഹല്ല് ഫെഡറേഷന്‍
ചേളാരി: അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ സര്‍ക്കാര്‍ ജോലി നേടാന്‍ വര്‍ഷങ്ങളായി തയ്യാറെടുപ്പുകള്‍ നടത്തി പി.എസ്.സി പരീക്ഷകളെഴുതി കാത്തിരിക്കുമ്പോള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാര്‍ നിലപാട് മരവിപ്പിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.എസി മുഖാന്തരം നിയമനം നല്‍കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വിവിധ റാങ്ക് ലിസ്റ്റുകളില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നും നിലവിലുള്ള ഒഴിവുകളില്‍ നിയമനം നടത്താതെ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തും വിവധ ജില്ലകളിലും നടക്കുന്ന സമരത്തെ ചെറുതായി കാണരുതെന്നും യോഗം ആവശ്യപ്പെട്ടു. സംവരണ തത്വങ്ങളെ അട്ടിമറിച്ചുള്ള പിന്‍വാതില്‍ നിയമങ്ങളെ കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മതമില്ലാത്ത ജിവിതം പ്രോത്സാഹിപ്പിക്കുന്നവര്‍ പിന്‍വാതില്‍ നിയമനം സാധൂകരിക്കുന്നതിന് വേണ്ടി മതത്തെ അന്യായമായി ഉപയോഗിച്ചത് അപഹാസ്യമാണ്. സര്‍ക്കാര്‍ അത്തരം നീക്കങ്ങളില്‍നിന്ന് പിന്‍മാറണമെന്നും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സംവിധാനങ്ങളിലെ മുഴുവന്‍ നിയമങ്ങളും പി.എസ്.സിക്ക് വിടണമെന്നും മുസ്‌ലിംകളാദി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിയമനങ്ങളില്‍ വന്ന്‌പോയ ബാക്ക് ലോഗ് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെ മുന്നാക്ക ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം നല്‍കാന്‍ കാണിച്ച തിടുക്കം ശരിയായില്ലെന്നും സംവരണ നഷ്ടം നികത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുക്കം ഉമര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, ഹംസ ബിന്‍ ജമാല്‍ റംലി, അബ്ബാസ് ഹാജി കല്ലട്ര, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സലാം ഫൈസി മുക്കം, വി.എ.സി കുട്ടി ഹാജി, ബദ്‌റുദ്ദീന്‍ അഞ്ചല്‍, എ.എം പരീത് കളമശ്ശേരി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബ്ദുസ്സമദ് മുട്ടം, ഒ.എം ശരീഫ് ദാരിമി കോട്ടയം, എ.കെ ആലിപ്പറമ്പ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION

TRB രണ്ടാമത് കോൺവൊക്കേഷൻ കോഴിക്കോട്
ട്രന്റ് റിസോഴ്‌സ് ബാങ്കിന്റെ രണ്ടാമത് കോൺവൊക്കേഷൻ ഫെബ്രുവരി 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.എം നസീർ സനദ് ദാനം നിർവ്വഹിക്കും. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ജമലുല്ലൈലി തങ്ങൾ മുഖ്യ അതിഥിയായിരിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ സനദ് ദാന പ്രഭാഷണം നടത്തും. ട്രെന്റ് പാട്രൺസ് ഷാഹുൽ ഹമീദ് മേൽമുറി, എസ് വി മുഹമ്മദലി, ട്രന്റ് ഇന്റർനാഷണൽ ഫെലോ മാരായ അലി.കെ.വയനാട്, റഹീം ചുഴലി എന്നിവർ ആശംസകളർപ്പിക്കും.
ടി. ആർ ബി മാന്വൽ പ്രകാരം ട്രന്റ് ബേസിക് ട്രെയിനർ, ട്രന്റ് അഡ്വാൻസ് ട്രെയിനർ, ട്രെന്റ് മാസ്റ്റർ ട്രെയിനർ, ട്രന്റ് നാഷണൽ ഫെലോ, ട്രെന്റ് ഇന്റർനാഷണൽ ഫെലോ എന്നി തസ്തികകളിലേക്കാവശ്യമായ വിവിധ പരിശീലനങ്ങൾ പൂർത്തിയാക്കിയ അറുപതു പേർ അംഗീകാരപത്രം സ്വീകരിക്കും. ഉച്ചക്ക് ശേഷം പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ശിവദാസൻ ബാലുശ്ശേരിയുടെ നേതൃത്വത്തിൽ TRB അംഗങ്ങൾക്ക് പരിശീന കളരി നടക്കും

ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യത: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം : ഖുര്‍ആനിക സന്ദേശ പ്രചരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വിശുദ്ധ ഖുര്‍ആന്റെ ആശയങ്ങള്‍ മാത്രമല്ല സ്വരവും ശൈലിയുമെല്ലാം മനഷ്യ മനസ്സുകള്‍ക്കേറെ ആനന്ദകരമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആനിക സന്ദേശ പ്രചരണ രംഗത്ത് ഹിഫ്‌ള് കോളേജുകളും ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ ഹാഫിളുകളും നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെന്നും തങ്ങള്‍ പറഞ്ഞു.
ജാമിഅ നൂരിയ്യ മലപ്പുറം സുന്നിമഹല്ലില്‍ സംഘടിപ്പിച്ച തന്‍സീഖുല്‍ ഹുഫ്ഫാള് ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹാഫിള് അഹ്മദ് നസീം ബാഖവി, ഖാരിഅ് മൊയ്തു നദ്‌വി, ഹാഫിള് അബ്ദുല്ല ഫൈസി കണ്ണൂര്‍ ക്ലാസെടുത്തു. മൊയ്തീന്‍ ഫൈസി പുത്തനഴി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, ഹാഫിള് ഇബ്രാഹിം ഫൈസി കൊടുവള്ളി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, മുഹമ്മദലി ഹാജി തൃക്കടേരി പ്രസംഗിച്ചു.

നാല് മദ്‌റസകള്‍ക്കു കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 10287 ആയി
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് മദ്‌റസകള്‍ക്കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10287 ആയി.
നൂറുല്‍ഹുദാ മദ്‌റസ മൂനിയൂര്‍ കുംബഡാജെ, നൂറുല്‍ ഇസ്‌ലാം മദ്‌റസ മാന്യ, ബദിയടുക്ക (കാസര്‍ഗോഡ് ജില്ല), മാവുങ്കല്‍ ഔലിയ മെമ്മോറിയല്‍ മദ്‌റസത്തുസ്സുന്നിയ്യ വണ്ടാനം (ആലപ്പുഴ ജില്ല), ദാറുസ്സലാം ഇസ്‌ലാമിക് സെന്റര്‍ മദ്‌റസ കേരളപുരം (കൊല്ലം ജില്ല) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
ദഅ്‌വത്തിനൊരു കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണം 2021 മാര്‍ച്ച് 19 ന് നടത്താന്‍ തീരുമാനിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനുകീഴിലുള്ള വിവിധ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ സംഗമം 2021 മാര്‍ച്ച് 28 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചു.
ഈയിടെ അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശവറ മെമ്പര്‍ ഒ.ടി മൂസ മുസ്‌ലിയാര്‍ക്ക് വേണ്ടിയും മറ്റും പ്രത്യേക പ്രാര്‍ത്ഥന നടത്തി. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞുഹാജി മാന്നാര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

ദാറുല്‍ഹുദാ എജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ കീഴിലുള്ള സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പഠന വിഭാഗത്തിനായി ദാറുല്‍ഹുദാ സെക്കന്‍ഡറി & സീനിയര്‍ സെക്കന്‍ഡറി ഏജ്യുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ചു.
വാഴ്‌സിറ്റിക്കു കീഴിലുള്ള സ്‌കൂള്‍ തല വിദ്യാഭ്യാസ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന വിഭാഗമായി ബോര്‍ഡ് പ്രവര്‍ത്തിക്കും. അധ്യാപനം, വിദ്യാഭ്യാസം, പരീക്ഷ തുടങ്ങിയവയുടെ നിലവാരം നിയന്ത്രിക്കുന്നതും പരിശോധിക്കുന്നതും ബോര്‍ഡിനു കീഴിലായിരിക്കും. കഴിഞ്ഞ സെനറ്റ് യോഗത്തിലാണ് ബോര്‍ഡ് രൂപീകരണത്തിന് അംഗീകാരം നല്‍കിയത്.
ഡോ. അബ്ദുര്‍റഹ്മാന്‍ അരീക്കാടനാണ് ഡയറക്ടര്‍. അബ്ദുല്‍ജലീല്‍ ഹുദവി ബാലയില്‍, ഹാരിസ് ഹുദവി മടപ്പള്ളി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ. ശരീഫ് ഹുദവി വെങ്ങാട്, ഡോ. മുഹമ്മദ് റഫീഖ് ഹുദവി പൂക്കൊളത്തൂര്‍, ഡോ. സൈനുല്‍ ആബിദ് ഹുദവി ചേലേമ്പ്ര, റഹീം ചുഴലി, പി.കെ ഇബ്രാഹീം കുട്ടി കുറ്റൂര്‍, അബ്ദുല്ല ഹുദവി ചാലില്‍കുണ്ട് എന്നിവരാണ് ബോര്‍ഡ് അംഗങ്ങള്‍.
- Darul Huda Islamic University

റജബ് 27 മാര്‍ച്ച് 11ന് (വ്യാഴം)
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (13-2-2021)റജബ് ഒന്നായും റജബ് 27 മാര്‍ച്ച് 11 വ്യാഴാഴ്ച്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
- QUAZI OF CALICUT
റജബ് മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: ഇന്ന് (ജുമാദുല്‍ഉഖ്‌റ 29 വെള്ളി) റജബ് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
- QUAZI OF CALICUT
തൻസീഖുൽ ഹുഫ്ഫാള് ശിൽപശാല 16 ന് മലപ്പുറത്ത്
മലപ്പുറം: ഹിഫ്ള് കോളേജ് അധ്യാപകർക്കും ഭാരവാഹികൾക്കുമായി പട്ടിക്കാട് ജാമിഅ: നൂരിയ്യ: സംഘടിപ്പിക്കുന്ന തൻസീഖുൽ ഹുഫ്ഫാള് ശിൽപശാല ഫെബ്രുവരി 16 ചൊവ്വാഴ്ച മലപ്പുറത്ത് നടക്കും. കാലത്ത് 10 ന് സുന്നി മഹൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാലയിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ ആധ്യക്ഷം വഹിക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹിഫ്ള് കോളജുകളുടെ സിലബസ് ക്രമീകരണം, കരിക്കുലം, അധ്യാപന രീതി, ഹിഫ്ള് പൂർത്തിയാക്കിയവരുടെ തുടർപഠനം മുതലായവ ശിൽപശാലയിൽ വിഷയീഭവിക്കും. ഹാഫിള് അഹ്മദ് നസീം ബാഖവി (അബൂദാബി), ഹാഫിള് ഇബ്രാഹീം ഫൈസി കൊടുവള്ളി, ഹാഫിള് അബ്ദുല്ല ഫൈസി കണ്ണൂർ, ഖാരിഅ' മൊയ്തു നദ് വി വിഷയമവതരിപ്പിക്കും.
പി.കെ. അബ്ദുൽ ഗഫൂർ അൽ ഖാസിമി, മൊയ്തീൻ ഫൈസി പുത്തനഴി, മുഹമ്മദ് ഫൈസി പുവ്വത്തിക്കൽ, പി. അബ്ദുൽ ഹമീദ് എം. എൽ. എ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഇബ്രാഹീം ഫൈസി തിരൂർക്കാട് മുജ്തബ ഫൈസി ആനക്കര എന്നിവർ സംസാരിക്കും. ജാമിഅ: നൂരിയ്യ: തഫ്സീർ വിഭാഗം മേധാവി ളിയാഉദ്ദീൻ ഫൈസി മേൽമുറി ശിൽപശാലക്ക് നേതൃത്വം നൽകും.
ശിൽപശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്ഥാപന മേധാവികൾ 9747399584, 92889 51564 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
- JAMIA NOORIYA PATTIKKAD
ശിൽപശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്ഥാപന മേധാവികൾ 9747399584, 92889 51564 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
- JAMIA NOORIYA PATTIKKAD
SKSSF MEEM മെഡിക്കൽ കോൺഫറൻസ് 14 ന്
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മെഡിക്കൽ വിഭാഗമായ മീം (മെഡിക്കൽ എമിനൻസ് ഫോർ എത്തിക്കൽ മുവ്മെന്റ്) സ്റ്റേറ്റ് കോൺഫറൻസ് ഫെബ്രുവരി 14 ന് കോഴിക്കോട് നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുൻകൂട്ടി റജിസ്റ്റർ ചെയ്ത ഡോക്ടർമാരാണ് പരിപാടിയിൽ സംബന്ധിക്കുക. കാലത്ത് 9. 30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിയിൽ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, ഡോ. മുഹമ്മദ് ഇദ് രീസ്, സലാം ഫൈസി ഒളവട്ടൂർ, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ. എൻ. എ ബിഷ് റുൽ ഹാഫി, ഡോ. മുഹമ്മദ് അഷ്റഫ് തുടങ്ങിയവർ സംബന്ധിക്കും.
SKSSF സ്ഥാപക ദിനം 19 ന്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് രൂപീകരണത്തിന്റെ സ്ഥാപകദിനാഘോഷ പരിപാടികള്‍ ഫെബ്രുവരി 19 ന് വിവിധ ഘടകങ്ങളില്‍ നടക്കും. 1989 ഫെബ്രുവരി 19 ന് രൂപീകരിച്ച സംഘടന ഇന്ന് നാലായിരത്തോളം അംഗീകൃത ശാഖകളിലുടെ പ്രവര്‍ത്തിച്ച് വരികയാണ്. കേരളത്തിന് പുറത്ത് പതിനൊന്ന് സംസ്ഥാനങ്ങളിലും ഇപ്പോള്‍ സംഘടന പ്രവര്‍ത്തിച്ച് വരുന്നുണ്ട്. സഊദി, യു എ ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയിലും സംഘടന പ്രവര്‍ത്തിച്ചുവരുന്നു. സംഘടനക്ക് കീഴില്‍ പതിനേഴ് വിംഗുകളും വിവിധ സ്ഥാപനങ്ങളും വിവിധ തലങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
സ്ഥാപക ദിനത്തിന്റെ ഭാഗമായി വിവിധ ഘടകങ്ങളില്‍ തലമുറ സംഗമം, ജുമുഅ നിസ്‌കാര ശേഷം ലഘുലേഖ മധുര വിതരണം, സാമൂഹ്യ മാധ്യമ പ്രചാരണം, രോഗീ സന്ദര്‍ശനം, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടക്കും. സംഘടനയുടെ സംസ്ഥാന തല ആന്വല്‍ കാബിനറ്റ് ഫെബ്രുവരി 28ന് മണ്ണാര്‍ക്കാട് നടക്കും. ശാഖാ, ക്ലസ്റ്റര്‍, മേഖലാ, ജില്ലാ ആന്വല്‍ കാബിനറ്റുകള്‍ 25 നകം പൂര്‍ത്തിയാകും.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ശുഹൈബ് നിസാമി നീലഗിരി, ഖാദര്‍ ഫൈസി തലക്കശ്ശേരി, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

സുധാര്യമായ ഭരണനിര്‍വ്വഹണത്തില്‍ മഹല്ല് ജമാഅത്തുകള്‍ ജാഗരൂകരാകണം: പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍
ചേളാരി : കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ വ്യതിരക്തമായ വ്യക്തിത്തവും അസ്ഥിത്തവും രൂപപ്പെടുത്തി എടുക്കുന്നതില്‍ കേരളത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും കൂട്ടായ്മയിലൂടെ വളര്‍ത്തിയെടുത്ത മഹല്ല് സംവിധാനങ്ങള്‍ നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണെന്നും ഈ കൂട്ടായ്മയെ ശിതിലമാക്കിയാല്‍ നമ്മുടെ പൂര്‍വ്വികര്‍ ത്യാഗം ചെയ്ത് വളര്‍ത്തിയെടുത്ത നന്മകള്‍ അത്രയും നശിച്ച് നാമാവശേഷമായി പോകുമെന്നും എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട 110 മേഖലകളിലായി 5000-ത്തില്‍ അധികം വരുന്ന മഹല്ലുകളില്‍ നടപ്പാക്കുന്ന എസ്.എം.എഫ് തര്‍ത്തീബ്-2021 പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനം പാണക്കാട് ഹാദിയ സെന്ററില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഉലമാക്കളുടെയും ഉമറാക്കളുടെയും ഒന്നിച്ചുള്ള മുന്നേറ്റത്തെ തുരങ്കം വെക്കാന്‍ കുന്ത്രങ്ങള്‍ മെനയുന്ന ദുശക്തികളെ മഹല്ല് ജമാഅത്തുകള്‍ തിരിച്ചറിയുകയും ശക്തമായ പ്രതിരോധം തീര്‍ക്കുകയും ചെയ്യണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. മഹല്ല് കമ്മിറ്റികള്‍ പള്ളികള്‍ ഉള്‍ക്കൊള്ളുന്ന മത സ്ഥാപനങ്ങളുടെയും വഖഫ് വസ്തുക്കളുടെയും റിക്കാര്‍ഡുകളും രേഖകളും കൃത്യമായി സൂക്ഷിക്കുകയും ഭരണ നിര്‍വഹണവും സാമ്പത്തിക ഇടപാടുകളും സുതാര്യതോടെയും സൂക്ഷമതയോടെയും കൈക്കാര്യം ചെയ്ത് മഹല്ലുകളെ വ്യവഹാര രഹിതമാക്കുന്നതിന് ജാഗരൂകരാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
എസ്.എം.എഫ് തര്‍ത്തീബ്-2021 സംഘാടക സമിതി ചെയര്‍മാന്‍ എം.സി മായീന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് ആമുഖ ഭാഷണവും വര്‍ക്കിം സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പദ്ധതി വിശദീകരണവും നടത്തി. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, കെ.എം കുട്ടി എടക്കുളം, ഹംസ ഹാജി മൂന്നിയൂര്‍, എ.കെ ആലിപ്പറമ്പ്, കാടാമ്പുഴ മൂസ ഹാജി, പി.കെ രായിന്‍ ഹാജി, സൈദുട്ടി ഹാജി പെരിന്തല്‍മണ്ണ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പദ്ധതി കണ്‍വീനര്‍ സലാം ഫൈസി മുക്കം സ്വാഗതവും, അബ്ദു റഹ്മാന്‍ മാസ്റ്റര്‍ പരുവമണ്ണ നന്ദിയും പറഞ്ഞു. മലപ്പുറം മുനിസിപ്പാലിറ്റി, പൂക്കോട്ടൂര്‍, കോഡുര്‍ പഞ്ചായത്തിലെ മഹല്ല് ഭാരവാഹികളും ഖത്തീബ് മാരും പങ്കെടുത്തു.

എസ്.കെ.എം.എം.എ യോഗം 6-ന്
ചേളാരി : സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 2021 ഫെബ്രുവരി 6-ന് (ശനി) രാവിലെ 11 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അറിയിച്ചു.
- Samasthalayam Chelari
- Samasthalayam Chelari
SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു
പാലക്കാട് : SKSSF ക്യാമ്പസ് വിംഗ് സംസ്ഥാന ലീഡേർസ് മീറ്റ് 'ഡിബറ്റ്' സമാപിച്ചു. മണ്ണാർക്കാട് ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ക്യാമ്പ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. എം. അബ്ദുൾ ഖയ്യൂം, മുജ്തബ ഫൈസി ആനക്കര, ശരീഫ് പൊന്നാനി, ശമീർ ഫൈസി, ഹംസ റഹ്മാനി, അസ്കർ മാസ്റ്റർ, ഫാരിസ് പി യു, റിയാസ് വെളിമുക്ക്, സിറാജ് ഇരിങ്ങല്ലൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പസ് വിംഗ് ചെയർമാൻ അസ്ഹർ യാസീൻ അധ്യക്ഷത വഹിച്ചു. കൺവീനർ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും ട്രഷറർ അബ്ഷർ നദ്‌വത്ത് നന്ദിയും പറഞ്ഞു. മുനീർ മോങ്ങം, യാസീൻ വാളക്കുളം, അബ്ദുൽ ഹസീബ് തൂത, ഹുജ്ജത്തുള്ള കണ്ണൂർ, അഹ്മദ് സ്വാലിഹ് തൃശൂർ, അംജദ് എടവണ്ണപ്പാറ, റിസ ആരിഫ് കണ്ണൂർ, ബിലാൽ അരികാടി, സമീർ കണിയാപുരം, മുഷ്താക് മണ്ണാർക്കാട് സംബന്ധിച്ചു.
SMF തര്‍ത്തീബ് - 2021; സംസ്ഥാന തല ഉദ്ഘാടനം നാള
ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി കേരളത്തിലെ തെരെഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്ത് മേഖലാ കേന്ദ്രങ്ങളിലായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തപ്പെടുന്ന തര്‍ത്തീബ് - 2021 സംഗമങ്ങളുടെ സംസ്ഥാന തല ഉല്‍ഘാടനം നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട് ഹാദിയ സെന്ററില്‍വെച്ച് എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ട് ബഹു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നതാണ്. മഹല്ലുകളിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ രാജ്യത്തെ നിയമ നീതിന്യായ വ്യവസ്ഥക്കും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കും അനുയോജ്യമാകും വിധം ക്രമീകരിക്കുകയും വ്യവഹാര രഹിത മഹല്ലുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ''എസ്.എം.എഫ് തര്‍ത്തീബ് - 2021'' ലക്ഷ്യമാക്കുന്നത്. ഇതിലൂടെ മഹല്ലുകളുടെ വഖഫ് രജിസ്‌ട്രേഷന്‍ സമ്പൂര്‍ണമാക്കുകയും വഖഫ് ബോര്‍ഡ് നടത്തുന്ന ക്ഷേമ പദ്ധതികളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള അര്‍ധ വാര്‍ഷിക കര്‍മ്മ പദ്ധതി അവതരണവും സൊസൈറ്റി രജിസ്‌ത്രേഷന്‍ നടത്തുന്നതിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ സാഹായിക്കുകയും എസ്.എം.എഫ് രജിസ്‌ട്രേഷന്‍ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
കാസര്‍ഗോഡ്, കണ്ണൂര്‍, ചെറുപ്പുളശ്ശേരി, തൊഴിയൂര്‍, കോഴിക്കോട്, മലപ്പുറം സുന്നിമഹല്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ചെമ്മാട്, ആലപ്പുഴ, കൊടക്, ദക്ഷിണ കന്നട എന്നിവിടങ്ങളില്‍വെച്ച് നടന്ന പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പശാലകളില്‍ പരിശീലനം സിദ്ധിച്ച കോ-ഓര്‍ഡിനേറ്റര്‍മാരും സംസ്ഥാന തല ട്രൈനര്‍മാരും ജില്ലാ എസ്.എം.എഫ് കമ്മിറ്റികളും മേഖല തര്‍ത്തീബ് സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഒരു മഹല്ലില്‍നിന്നും പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, ഖത്തീബ് ഉള്‍പ്പെടെ അഞ്ച് പേര്‍ വീതം അയ്യായിരം മഹല്ലുകളില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ വിവിധ മേഖലാ സംഗമങ്ങളില്‍ പങ്കെടുക്കും.
മഹല്ല് പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നതിനുള്ള ബഹുമുഖ പദ്ധതികളെയും മഹല്ല് കമ്മിറ്റികള്‍ സൂക്ഷിച്ച് വരേണ്ട റിക്കാര്‍ഡുകള്‍ പ്രമാണങ്ങള്‍ എന്നിവയും പരിജയപ്പെടുത്തുന്ന കൈ പുസ്തകം മഹല്ല് ഗൈഡ് - എസ്.എം.എഫ് രജിസ്തര്‍ ചെയ്ത മഹല്ല് കമ്മിറ്റികള്‍ക്ക് വിതരണം ചെയ്യും. മഹല്ല് നിവാസികളുടെ സാമൂഹിക സാമ്പത്തിക ധാര്‍മിക വിദ്യാഭ്യാസ വളര്‍ച്ചക്കാവശ്യമായ നൂനത പദ്ധതികളും പിന്തുണാ സംവിധാനവും തര്‍ത്തീബ - 2021 ന്റെ തുടര്‍ച്ചയായി ഒരുക്കുകയും ചെയ്യും.
പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എം സി മായിന്‍ ഹാജി, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സലാം ഫൈസി മുക്കം, സി ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, സി എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കുന്നു.

Subscribe to:
Posts (Atom)