വിഖായ വൈബ്രന്റ് 2 ആരംഭിച്ചു

മലപ്പുറം : എസ് കെ എസ് എസ് എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ആക്ടീവ് വിംഗ് രണ്ടാം വൈബ്രന്റ് കോണ്‍ഫ്രന്‍സ് കരുവാരക്കുണ്ട് ദാറുന്നജാത്ത് കെ. ടി. ഉസ്താദ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു. വിവിധ ജില്ലകളിലെ രണ്ടു ഘട്ടം പരിശീലനം പുര്‍ത്തിയാക്കിയ വളണ്ടിയര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സമസ്ത കേന്ദ്ര മുശാവറ അംഗം എം. എം. മുഹ്‌യദ്ദീന്‍മൗലവി ആലുവ സിയാറത്തിന് നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ മൊയ്തീന്‍ ഫൈസി പുത്തനഴി പതാക ഉയര്‍ത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ സെക്ഷനുകളില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഷമീം ഫൈസി മഞ്ചേരി, ഫരീദ് റഹ്മാനി കാളിക്കാവ്, ഡോ. മുഹമ്മദ്, ഡോ. കബീര്‍ ശ്രീകണ്ഢാപുരം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ക്ലാസ്സെടുത്തു. മുസ്തഫ അശ്‌റഫി കക്കുപ്പടി, ഷമീര്‍ ഫൈസി ഒടമല, എ. പി അനില്‍ കുമാര്‍ എം. എല്‍. എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഷൗക്കത്തലി, ഷാഫി മാസ്റ്റര്‍ ആട്ടീരി, അലവി സാഹിബ്, നൗഷാദ് മാസ്റ്റര്‍ പുഞ്ച, ഹുസന്‍ മാസ്റ്റര്‍, എന്‍. കെ അബ്ദുറഹ്മാന്‍, ഒ. പി ഷൗക്കത്തലി ഫൈസി, യൂസുഫ് അന്‍വരി, സലാം ഫറോക്ക്, സല്‍മാന്‍ ഫൈസി, നിസാം ഓമശ്ശേരി, ഷബീര്‍ ബദ്‌രി കണ്ണൂര്‍ പ്രസംഗിച്ചു.

നാളെ സി. ഹംസ സാഹിബ് മേലാറ്റൂര്‍, സിദ്ധീഖലി ഊര്‍ക്കടവ് വിവിധ സെഷനുകള്‍ നയിക്കും. സമാപന സംഗമം സമസ്ത ജ. സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് അദ്ധ്യക്ഷത വഹിക്കും. എസ് കെ എസ് എസ് എഫ് ജ. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തും. റഷീദ് ഫൈസി വെള്ളായിക്കോട്, അഡ്വ. എം. ഉമ്മര്‍ എം. എല്‍. എ, സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍, സലീം എടക്കര, പ്രസംഗിക്കും.ഫോട്ടോ അടിക്കറിപ്പ്: വിഖായ വൈബ്രന്റ് -2 കോണ്‍ഫ്രന്‍സ് സമസ്ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE