വിഖായ വളണ്ടിയര്‍മാര്‍ക്കുള്ള അനുമോദന സമ്മേളനം 15 ന് തിരുരില്‍

കോഴിക്കോട്: കേരളത്തിന്റെയും കര്‍ണാടകയുടേയും വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍ പൊട്ടലിലും പ്രളയത്തിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ വിഖായ വളണ്ടിയര്‍മാരെ അനുമോദിക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 15ന് ശനിയാഴ്ച ഉച്ചക്ക് 2.30 ന് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വിഖായ ആക്ടീവ് മെമ്പര്‍മാരെയും മറ്റു വിഖായ അംഗങ്ങളെയും അനുമോദിക്കും. സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും നേതാക്കള്‍ക്കു പുറമെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. ആദ്യഘട്ട രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും രണ്ട് സംസ്ഥാനങ്ങളിലായി 3200 വിഖായ വളണ്ടിയര്‍മാര്‍ പങ്കെടുത്തിരുന്നു. അനുമോദന സമ്മേളത്തില്‍ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. കാലത്ത് 9.30 ന് തെരഞ്ഞെടുക്കപ്പെട്ട വിഖായ അംഗങ്ങള്‍ക്കുള്ള പരിശീലന ക്യാമ്പ് ആരംഭിക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശൗക്കത്തലി വെള്ളമുണ്ട, റഫീഖ് അഹമ്മദ് തിരൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി, കുഞ്ഞാലന്‍ കുട്ടി ഫൈസി, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍ തിരുന്നാവാഴ, ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സ്വദഖത്തുള്ള ഫൈസി മംഗലാപുരം, ആശിഖ് കുഴിപ്പുറം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, മവാഹിബ് ആലപ്പുഴ, ഫൈസല്‍ ഫൈസി മടവൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, ഇഖ്ബാല്‍ മുസ്‌ലിയാര്‍ കൊടഗ്, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, നൗഫല്‍ വാകേരി, ഒ. പി. എം അശ്‌റഫ്, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍, സുഹൈര്‍ അസഹരി പല്ലംകോട് എന്നിവര്‍ സംസാരിച്ചു. ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ഹബീബ് ഫൈസി കൊട്ടോപാടം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE