ജാമിഅ നൂരിയ്യ മീലാദ് കോൺഫറൻസ് ഒക്ടോബർ മൂന്നിന്

പട്ടിക്കാട്: തെന്നിന്ത്യയിലെ ഉന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയിൽ വർഷംതോറും നടന്നു വരാറുള്ള മീലാദ് കോൺഫറൻസ് ഒക്ടോബർ 3 തിങ്കളാഴ്ച രണ്ടു മണി മുതൽ നടക്കും. ഉദ്ഘാടന സമ്മേളനം, മൗലിദ് പാരായണം, പാനൽ ഡിസ്കഷൻ, മദ്ഹ് മജിലിസ് എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ശൈഖുൽ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകുന്നേരം 7 ന് 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന പാനൽ ഡിസ്കഷനിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സക്കരിയ ഫൈസി കൂടത്തായി, ളിയാഉദ്ധീൻ ഫൈസി മേൽമുറി തുടങ്ങിയ പണ്ഡിതർ പങ്കെടുക്കും. തുടർന്ന് ജാമിഅ: നൂരിയ്യ: വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന പ്രവാചക പ്രകീർത്തന സദസ്സ് ഉണ്ടായിരിക്കും.
- JAMIA NOORIYA PATTIKKAD

സ്‌കൂള്‍ സമയമാറ്റം; ശിപാര്‍ശ തള്ളണം: എസ്.എം.എഫ്

ചേളാരി: സ്‌കൂള്‍ സമയം രാവിലെ എട്ട് മണിക്ക് ആരംഭിക്കണമെന്ന ഖാദര്‍ കമ്മിറ്റിയുടെ ശിപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മദ്രസാ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന ശിപാര്‍ശയാണിത്. വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പഠനത്തിന് വിഘാതമാവാത്ത വിധമാണ് കാലങ്ങളായി മദ്രസാ സമയം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. സമസ്തയുടെ പതിനായിരത്തിലധികം മദ്രസകളിലടക്കം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അധ്യയനം നടത്തി വരുന്നത്. വളര്‍ന്ന് വരുന്ന തലമുറക്ക് മത ധാര്‍മികബോധവും, സാമൂഹികാവബോധവും രാജ്യസ്‌നേഹവും പകര്‍ന്ന് നല്‍കി ഉത്തമ പൗരന്‍മാരാക്കി വളര്‍ത്തിയെടുക്കുന്ന വലിയ ദൗത്യം നിര്‍വഹിക്കുന്ന മദ്രസകളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. നേരത്തേ, പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കാന്‍ സമൂഹചര്‍ച്ചക്ക് നല്‍കിയ രേഖയില്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ ചര്‍ച്ചക്ക് വെച്ച ഈ വിഷയത്തില്‍ വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ ധാര്‍മിക നിലവാരം തകര്‍ക്കുന്ന ജെന്റര്‍ ന്യൂട്രാലിറ്റിയെന്ന അപകടകരമായ ആശയത്തിനും വര്‍ധിച്ച് വരുന്ന ലഹരി ഉപഭോഗത്തിനുമെതിരെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് കാമ്പയിന്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ആര്‍.പി ശില്‍പശാല ഒക്ടോബര്‍ 1 ശനിയാഴ്ച നടക്കും.

ഒഴിവുണ്ടായിരുന്ന സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വി.എ.സി കുട്ടി ഹാജി (പാലക്കാട്)യെ തെരഞ്ഞെടുത്തു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന യോഗം സംസ്ഥാന ട്രഷറര്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി.അബ്ദുള്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, അഞ്ചല്‍ ബദറുദ്ദീന്‍ കൊല്ലം, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്‍, അബ്ദുല്‍ കരീം ഫൈസി തൊഴിയൂര്‍, അബ്ദുല്‍ കരീം എറണാകുളം, കെ.എ. ശരീഫ് കുട്ടി ഹാജി കോട്ടയം, മഹ്മൂദ് ഹാജി കാസറഗോഡ്, പി.ടി.മുഹമ്മദ് മാസ്റ്റര്‍ കണ്ണൂര്‍, ഹമീദ് മൗലവി കുടക്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

എസ്. കെ. എസ്. എസ്. എഫ് മദീന പാഷന്‍ കാഞ്ഞങ്ങാട്ട്. സ്വാഗത സംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ)' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന മദീന പാഷന്‍ (പ്രവാചക പ്രകീര്‍ത്തന സദസ്സ് ) സെപ്തംപര്‍ 28 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ നടക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ താജുദ്ധീന്‍ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. മുഹ്‌യുദ്ധീന്‍ കുട്ടി യമാനി വയനാട് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, വൈസ് പ്രസിഡണ്ട് സഈദ് അസ്അദി പുഞ്ചാവി, എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ സി കെ കെ മാണിയൂര്‍, ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, അതിഞ്ഞാല്‍ ജമാഅത്ത് മുദരിസ് ശറഫുദ്ധീന്‍ ബാഖവി, പ്രസിഡണ്ട് സി ഇബ്‌റാഹീം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈന്‍, ട്രഷറര്‍ തെരുവത്ത് മൂസ ഹാജി, ബശീര്‍ വെള്ളിക്കോത്ത്, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, പി ഇസ്മായില്‍ മൗലവി, സി മുഹമ്മദ് കുഞ്ഞി, കെ ബി കുട്ടി ഹാജി, എം കെ അബൂബക്കര്‍ ഹാജി, ഹബീബ് കൂളിക്കാട്, അബ്ദുള്ള ദാരിമി, റഹ്മാന്‍ മുട്ടുന്തല, പി പി അബ്ദുല്‍ റഹ്മാന്‍, ഖാലിദ് അറബിക്കടത്ത്, ബി മുഹമ്മദ്, റമീസ് മട്ടന്‍, റിയാസ് അതിഞ്ഞാല്‍, ബിപി ഫാറൂഖ്, പി എം ഫൈസല്‍, ശരീഫ് മാസ്റ്റര്‍ ബാവ നഗര്‍, അശ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ആരിഫ് അഹ്മദ് ഫൈസി, സിയാദ് പുഞ്ചാവി, സ്വദഖതുള്ള മൗലവി, ശരീഫ് മൗലവി, മിദ്‌ലാജ് കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.

സംഘാടക സമിതി:
മുഖ്യ രക്ഷാധികാരി: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ ടി അബ്ദുള്ള മൗലവി. ചെയര്‍മാന്‍: കുറ്റിക്കോല്‍ അബൂബക്കര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍: തെരുവത്ത് മൂസ ഹാജി, ജനറല്‍ കണ്‍വീനര്‍: താജുദ്ധീന്‍ ദാരിമി പടന്ന, വര്‍ക്കിംഗ് കണ്‍വീനര്‍: സഈദ് അസ്അദി പുഞ്ചാവി, ട്രഷറര്‍: സി കുഞ്ഞാമദ് ഹാജി പാലക്കി.

ഫൈനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: സി കെ കെ മാണിയൂര്‍, കണ്‍വീനര്‍: കെ ബി കുട്ടി ഹാജി.

പ്രചരണ കമ്മിറ്റി: ചെയര്‍മാന്‍: സുബൈര്‍ ദാരിമി പടന്ന, കണ്‍വീനര്‍: നാസര്‍ മാസ്റ്റര്‍ കല്ലൂരാവി.

സ്വീകരണ കമ്മിറ്റി: ചെയര്‍മാന്‍: പി ഇസ്മായില്‍ മൗലവി, കണ്‍വീനര്‍: റഹ്മാന്‍ മുട്ടുന്തല.

സ്റ്റേജ് & ഡക്കറേഷന്‍: ചെയര്‍മാന്‍: ഖാലിദ് അറബിക്കാടത്ത്, കണ്‍വീനര്‍: സി എച്ച് റിയാസ്.

ഫുഡ് & അക്കമഡേഷന്‍: ചെയര്‍മാന്‍: ബി മുഹമ്മദ്, കണ്‍വീനര്‍: റമീസ് മട്ടന്‍.

വൊളണ്ടിയര്‍: ക്യാപ്റ്റന്‍: ലത്തീഫ് തൈക്കടപ്പുറം, വൈസ് ക്യാപ്റ്റന്‍: മുസ്തഫ കൂളിക്കാട്
എന്നിവരേയും തെരെഞ്ഞെടുത്തു

- SKSSF STATE COMMITTEE

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി റഷ്യയിലേക്ക്

തിരൂരങ്ങാടി: സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‍ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി റഷ്യയിലേക്ക് യാത്രതിരിച്ചു.

റഷ്യയിലെ ബാഷ്‌കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഊഫയില്‍ നടക്കുന്ന പതിനാലാമത് രാജ്യാന്തര സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുക്കും.

ബാഷ്‌കോര്‍ട്ടോസ്റ്റാന്‍ റിപ്പബ്ലിക്കിന്റെ മതകാര്യ മേധവിയും ഗ്രാന്‍ഡ് മുഫ്തിയുമായ മുഹമ്മദ് ത്വല്‍അത്ത് താജുദ്ദീന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഡോ. നദ്‌വി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഇബ്രാഹീമീ പാരമ്പര്യങ്ങളുടെ ആദര്‍ശങ്ങളും മൂല്യങ്ങളും: സന്ദേശ-സംവാദത്തിന്റെയും സഹകരണത്തിന്റെയും യോജിപ്പുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സെമിനാറില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും ചിന്തകരും സംബന്ധിക്കുന്നുണ്ട്.

ഗ്രാന്‍ഡ് മുഫ്തിയുടെ സ്ഥാനാരോഹണ പദവിയുടെ നാല്‍പതാം വാര്‍ഷികാഘോഷ പരിപാടികളിലും റഷ്യന്‍ ഇസ്്‌ലാമിക് സര്‍വകലാശാലയിലെ വിവിധ സൗധങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും ബഹാഉദ്ദീന്‍ നദ്‌വി സംബന്ധിക്കും.
- Darul Huda Islamic University

എസ്.എം.എഫ് മോറല്‍ ഡിപ്ലോമ കോഴ്‌സ് ശില്‍പശാല സംഘടിപ്പിക്കുന്നു

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടന്ന് വരുന്ന ഡിപ്ലോമ കോഴ്‌സ് ഇന്‍ മോറല്‍ ആന്റ് പ്രാക്ടിക്കല്‍ എഡ്യുക്കേഷന്‍ (സ്വദേശി ദര്‍സ്) അധ്യാപകര്‍ക്കും സംഘാടകര്‍ക്കും ശില്‍പശാലയും പരിശീലനവും സംഘടിപ്പിക്കാന്‍ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 25 ചൊവ്വാഴ്ച നടക്കുന്ന ശില്‍പശാലയില്‍ എസ്.എം.എഫ്, ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ സെക്രട്ടറിമാര്‍, സ്വദേശി ദര്‍സ് ഉപസമിതിയുടെ ജില്ലാ കണ്‍വീനര്‍, നിലവില്‍ കോഴ്‌സ് നടന്ന് കൊണ്ടിരിക്കുന്ന മഹല്ലുകളുടെ ഭാരവാഹികള്‍, കോഴ്‌സിന് നേതൃത്വം നല്‍കുന്ന അധ്യാപകന്‍മാര്‍, എസ്.എം.എഫ് ജില്ലാ കോഡിനേറ്റര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുക്കേണ്ടത്.

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മാടാക്കരയില്‍ നടക്കുന്ന ശില്‍പശാലയുടെ ഉദ്ഘാടന സെഷനില്‍ കോഴ്‌സ് അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ഉമര്‍ ഫൈസി മുക്കം, ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, വര്‍ക്കിങ് സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ചീഫ് ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് സംബന്ധിക്കും. ആസിഫ് ദാരിമി പുളിക്കല്‍, ഡോ. അബ്ദുല്‍ ഖയ്യൂം കടമ്പോട് ശില്‍പശാലക്ക് നേതൃത്വം നല്‍കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, പി.സി. ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട്, യാസര്‍ ഹുദവി കാസറഗോഡ്, നൂറുദ്ദീന്‍ ഫൈസി കോഴിക്കോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SUNNI MAHALLU FEDERATION

പാഠ്യ പദ്ധതി കരട് രേഖ; ട്രെന്റ് ടേബിൽ ടോക്ക്

കേരള സർക്കാർ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി കരട് രേഖയെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രെന്റ് ടേബിൽ ടോക്ക് കോഴിക്കോട് വെച്ച് നടന്നു. എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് സംസ്ഥാന സമിതിയാണ് ടേബിൾ ടോക് സംഘടിപ്പിച്ചത്. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ടേബിൾ ടോക് ഉൽഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന കൺവീനർ ഡോ അബ്ദുൽ കയ്യും കടമ്പോട് മോഡറേറ്ററായി. പ്രൊഫ കെ പി അബൂബക്കർ സിദ്ധീഖ്, പ്രൊഫ. പികമറുദ്ധീൻ, വി. അബ്ദുൾ നാസിർ എന്നിവർ കരട്‌ രേഖ അവതരിപ്പിച്ചു. വളാഞ്ചേരി മർക്കസ് ബിഎഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫൈസൽ കുളത്തൂർ, സി കെ സി ടി മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രൊഫ. ജാഫർ ഓടക്കൽ, കെ എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറി അബ്ദുൾ ജലീൽ പാണക്കാട്, കെ എസ് ടി യു സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി കെ അസീസ്, കെ യു ടി എ സംസ്ഥാന സെക്രട്ടറി ടി. അബ്ദുൾ റഷീദ്, കെ എ ടി എഫ് സംസ്ഥാന സമിതി അംഗം മൻസൂർ എം ചർച്ചക്ക് നേതൃത്വം നൽകി. ഡോ ഹസ്സൻ ശരീഫ് കെ പി, ഷിഹാബുദീൻ അലുങ്ങൽ, ഷാഫി മാസ്റ്റർ ആട്ടീരി, സലാം മലയമ്മ, റാഫി വയനാട്, കാമിൽ ചോലമാട്, ശുകൂർ കണ്ട കൈ, നിഷാദ് അടിമാലി, അംജദ് ആലപ്പുഴ, ഉസാം പള്ളങ്കോട് തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് സമാപന സന്ദേശം നൽകി. ചർച്ചയിലെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാറിന് സമർപ്പിക്കും.
- SKSSF STATE COMMITTEE

ലഹരി നിർമാർജനത്തിന് മഹല്ലുകൾ മുന്നിട്ടിറങ്ങണം: സുന്നീ മഹല്ല് ഫെഡറേഷൻ

ചേളാരി: ജനതയുടെ സാമൂഹികാരോഗ്യവും സാംസ്കാരിക ബോധവും പുതിയ തലമുറയുടെ ക്രിയാത്മകതയും ധാർമികതയും തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിനെതിരെ മഹല്ലുജമാഅത്തുകളും സംഘടനാ പ്രവർത്തകരും അതീവ ജാഗ്രതയോടെ കർമരംഗത്തിറങ്ങണമെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാർ, ജനറൽ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറർ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ ആഹ്വാനം ചെയ്തു. വ്യക്തി ജീവിതത്തിൻ്റെ അന്തസ്സും കുടുംബത്തിൻ്റെ ഭദ്രതയും സമൂഹത്തിൻ്റെ സ്വസ്ഥതയും ഇല്ലാതാക്കുന്ന ലഹരിയോടുള്ള അഡിക്ഷൻ അത്യന്തം അപകടകരമാം വിധം പുതിയ തലമുറയിൽ വർധിച്ച് വരികയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള ആർക്കും ഈ അപകടം കണ്ടില്ലെന്ന് നടിക്കാനാവില്ല.

മഹല്ല് സ്ക്വാഡുകൾ രൂപീകരിച്ച് ഗൃഹ സന്ദർശനം നടത്തിയും വ്യക്തി സമ്പർക്കത്തിലൂടെയും ലഹരിയടക്കമുള്ള അപകടങ്ങളെക്കുറിച്ച് ബോധവൽകരിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സുന്നീ മഹല്ല് ഫെഡറേഷൻ വിവിധ കർമപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സംഘടനയുടെ കീഴിലുള്ള എല്ലാ മഹല്ലുകളിലും ബഹുജന വിദ്യാർത്ഥി യുവജന സംഗമങ്ങൾ വെവ്വേറെ വിളിച്ച് ചേർക്കാനും തീരുമാനമായിട്ടുണ്ട്. ഖത്തീബുമാർ, മദ്രസ അധ്യാപകർ,മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, എസ്.കെ.എസ്.എസ്.എഫ് ,എസ്.വൈ.എസ് പോലെയുള്ള വിദ്യാർത്ഥി - യുവജന കൂട്ടായ്മകളുടെ സഹായത്തോടെ ഈ കർമപദ്ധതി മഹല്ലുകളിൽ നടപ്പിലാക്കണം. സർക്കാർ ഏജൻസികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മഹല്ലുകൾ പിന്തുണ നൽകണം. ലഹരി നിർമാർജന പ്രവർത്തനങ്ങൾക്കെന്ന വ്യാജേന മഹല്ലുകളിൽ കടന്ന് കയറാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തിരിച്ചറിയണമെന്നും ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കാനും സമൂഹത്തിൽ ലൈംഗിക അരാജകത്വം സൃഷ്ടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ നടത്തുന്ന കാമ്പയിൻ വിജയിപ്പിക്കാൻ മഹല്ലുകമ്മിറ്റി അംഗങ്ങൾ മുൻകയ്യെടുക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.
- SUNNI MAHALLU FEDERATION