ദാറുല്‍ഹുദാ: വനിതാ കാമ്പസ് അനുവദിക്കും

ഹിദായ നഗര്‍: വിവിധ ഗേള്‍സ് സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ച്, ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലക്കു കീഴിലുള്ള ഫാഥിമാ സഹ്റാ വനിതാ കാമ്പസിനു അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ വാഴ്‌സിറ്റിയുടെ സെനറ്റ് യോഗത്തില്‍ ധാരണയായി. വാഴ്സിറ്റി നിഷ്‌കര്‍ഷിക്കു മാനദണ്ഡങ്ങളും സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും അനുമതി നല്‍കുക. നിലവിലെ അഞ്ച് വര്‍ഷത്തെ വനിതാ കോഴ്ഡ്, ഡിഗ്രി പഠനത്തോടൊപ്പം എട്ട് വര്‍ഷ കോഴ്സാക്കി പുനഃസംവിധാനിക്കാനും തീരുമാനിച്ചു.

ഡിഗ്രി തലത്തില്‍ കൂടുതല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും രൂപരേഖയായി. കുല്ലിയ്യ ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സുന്നഃയിലെ ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, കുല്ലിയ്യ ഓഫ് ശരീഅഃയിലെ ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, കുല്ലിയ്യ ഓഫ് ഉസ്വൂലുദ്ദീനിലെ അഖീദ ആന്‍ഡ് ഫിലോസഫി, കുല്ലിയ്യ ഓഫ് സോഷ്യല്‍ സയന്‍സസിലെ സിവിലൈസേഷണല്‍ സ്റ്റഡീസ്, കുല്ലിയ്യ ഓഫ് ലാന്‍ഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിലെ അറബിക് ലാന്‍ഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറു ഡിപ്പാര്‍ട്ട്മെന്റുകളുടെ ഡിഗ്രി കോഴ്‌സാണ് അടുത്ത വര്‍ഷം ആരംഭിക്കുക. ദാറുല്‍ഹുദാ-അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ അക്രഡിറ്റേഷനില്‍ ബി പ്ലസ്,പ്ലസ് ഗ്രെയ്ഡ് എങ്കിലും ലഭിച്ചവര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെും തീരുമാനിച്ചു.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. 43 അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു.
- Darul Huda Islamic University