കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ അവധിക്കാല പ്രവര്‍ത്തന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് റാങ്കിംഗില്‍ മുന്നിലെത്തിയ ജില്ലാ കമ്മിറ്റികളെ എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിച്ചു. രണ്ടാമത് ട്രെന്റ് സംസ്ഥാന റിസോഴ്‌സ് ബാങ്ക് ട്രൈനിംഗ് വേദിയിലായിരുന്നു ചടങ്ങ്. വേനലവധിക്കാലത്ത്
ജില്ല കമ്മിറ്റിക്ക് കീഴില്‍ നടത്തിയ പദ്ധതികളുടെ മികവിനാണ് അവാര്‍ഡ്. സംസ്ഥാന സമിതിക്ക് കീഴിലെ പ്രത്യേക ജൂറിയാണ് ജേതാക്കളെ തീരുമാനിച്ചത്. മലപ്പുറം വെസ്റ്റ് ജില്ലക്കാണ് ഒന്നാം സ്ഥാനം. കോഴിക്കോടും മലപ്പുറം ഈസ്റ്റും രണ്ടാം സ്ഥാനം പങ്കിട്ടു. പാലക്കാടിനും ആലപ്പുഴക്കാണുമാണ് മൂന്നാം സ്ഥാനം. കോഴിക്കോട് കിങ്ങ് ഫോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ്. കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡോ. എബി ഡാനിയേല്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, നൗഫല്‍ വാകേരി പ്രസംഗിച്ചു. ചെയര്‍മാന്‍ അബ്ദുല്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റഷീദ് കോടിയുറ സ്വാഗതവും ഡോ. അബ്ദുല്‍ ജബ്ബാര്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ അവധിക്കാല പ്രവര്‍ത്തന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് റാങ്കിംഗില്‍ മുന്നിലെത്തിയ മലപ്പുറം വെസ്റ്റ് ജില്ലക്ക് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്യുന്നു.
- SKSSF STATE COMMITTEE