കൊച്ചി: വ്യാജ കേശം സംബന്ധിച്ചു വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ ഓഫിസ് സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേശത്തിന്റെ മറവില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹരജിയില്‍ സമസ്‌തയെ പ്രതി നിധീകരിച്ച് സമസ്ത കേരള ജംയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ് വി കക്ഷിചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു മറുപടി സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ എ.ജി ഓഫിസില്‍ നിന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേശം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ പ്രസംഗത്തിന്റെ ഓഡിയോ സി.ഡിയും ഹാജരാക്കിയിരുന്നു.
പള്ളി പണിയുന്നതിനായി ധനസമാഹരണം നടത്തുന്നതരത്തിലുള്ള പ്രസംഗത്തിന്റെ സി.ഡിയാണു കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്‌്. ഇസ്‌ലാം മതം പ്രവാചകന്റെ തലമുടിയെ കച്ചവടമാക്കാന്‍ അനുവദിക്കുന്നില്ല. പാവപ്പെട്ട, വിദ്യാഭ്യാസമില്ലാത്തവരുടെ മതവികാരത്തെ സ്വാര്‍ഥതാല്‍പ്പര്യത്തിന് വേണ്‌ടി ഉപയോഗിക്കുന്നതു തടയണമെന്ന വടകര സോദേശി യു. സി. അബുവിന്റെ ഹരജിയിലാണു സമസ്‌ത കേരള ജംയ്യത്തുല്‍ മുഅല്ലിമീന്‍ കക്ഷിചേര്‍ന്നിട്ടുള്ളത്..