ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനബിയിലൂടെ: ഹൈദരലി ശിഹാബ് തങ്ങള്‍

പട്ടിക്കാട്: ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനബിയിലൂടെയാണെന്നും ആധുനിക ലോകം നേരിടുന്ന സമകാലിക പ്രശ്‌നങ്ങള്‍ക്ക് തിരുനബിയുടെ അധ്യാപനങ്ങളില്‍ പരിഹാരമുണ്ടെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഓസ്‌ഫോജ്‌ന സംഘടിപ്പിച്ച മീലാദ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വ പ്രവാചകരുടെ തിരുചര്യ അനുധാവനം ചെയ്യല്‍ ഓരോ വിശ്വാസിയുടേയും ബാധ്യതയാണെന്ന് തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പ്രവാചക അധ്യാപനങ്ങള്‍ കൂടുതല്‍ പഠനവിധേയമാക്കാനും പുതയ തലമുറക്ക് പകര്‍ന്ന് നല്‍കാനുള്ള ശ്ര്ങ്ങള്‍ നമ്മില്‍ നിന്നും ഉണ്ടാകണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉമലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം പ്രസംഗിച്ചു.

ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ഹംസ ഫൈസി ഹൈതമി, അസ്ഗറലി ഫൈസി പട്ടിക്കാട്, കുട്ടി ഹസന്‍ ദാരിമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ശിഹാബ് ഫൈസി കൂമണ്ണ, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, അലി ഫൈസി ചെമ്മാണിയോട്, അലി ഫൈസി പാവണ്ണ, സി.എച്ച് ത്വയ്യിബ് ഫൈസി, ഡോ. സൈതാലി ഫൈസി പട്ടിക്കാട്, കരീം മുസ്‌ലിയാര്‍ കൊളപ്പറമ്പ്, സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹബീബ് ഫൈസി കോട്ടോപ്പാടം, മുഹമ്മദ് കുട്ടി ഫൈസി മുള്ള്യാകുര്‍ശി മൗലിദ് സദസ്സിന് നേതൃത്വം നല്‍കി

- JAMIA NOORIYA PATTIKKAD