SKSSF ദേശീയോദ്ഗ്രഥന പ്രചാരണം; ലോഗോ പ്രകാശനം ചെയ്തു


കോഴിക്കോട്: ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ എഴുത്തുകാരൻ കെ. പി. രാമനുണ്ണി നിർവ്വഹിച്ചു. വർഗീയതയെ ശകാരം കൊണ്ടല്ല നന്മ കൊണ്ടാണ് നേരിടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രചാരകർക്കെതിരെ നന്മയുടെ ആത്മീയ മണ്ഡലം തീർക്കാൻ സാധിക്കുന്നതിലൂടെയാണ് അവരെ പരാജയപ്പെടുത്താൻ സാധിക്കൂ. വിശ്വാസികളെ പരസ്പരം സഹകരിപ്പിക്കുന്ന എസ് കെ എസ് എസ് എഫിന്റെ നാട്ടുമുറ്റം പദ്ധതി പ്രശംസനീയമാണന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗസ്ത് സെപ്തംബർ മാസങ്ങളിലാണ് വിവിധ പ്രചാരണ പരിപാടികൾ സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം വര്‍ദ്ധിക്കുകയും സമൂഹത്തെ വര്‍ഗീയവത്കരിച്ചു നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുമുളള ശ്രമങ്ങൾക്കുമെതിരെയാണ് പ്രചാരണം ലക്ഷ്യമിടുന്നത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന വിധത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ക്രോഡീകരിച്ച് വസ്തുനിഷ്ഠമായ വിശദീകരണങ്ങളുടെ വീഡിയോ തയ്യാറാക്കി നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സംഘടന ശാഖാതലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ്മയായി നാട്ടുമുറ്റം രൂപീകരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ യോജിച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുമുറ്റം വേദിയൊരുക്കും. ആഗസ്ത് പതിനഞ്ചിനു വൈകീട്ട് നാലുമണിക്ക് സംസ്ഥാനത്തെ 150 മേഖലാ കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും. സമുദായ സൗഹാര്‍ദത്തിന്റെ ചരിത്ര മാതൃകകളും, ഇന്നു നിലനില്‍ക്കുന്ന മാതൃകാ സ്ഥാപനങ്ങളേയും വ്യക്തികളേയും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ജില്ലാ തലങ്ങളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിവിധ സൗഹൃദാനുഭവങ്ങളുടെ രചനാമല്‍സരം നടത്തും. വിദ്വേഷ പ്രഭാഷണവും രചനയും നടത്തുന്നവരെ നേരില്‍കണ്ട് അവരുടെ വാദങ്ങളിലെ അബദ്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. പ്രചാരണ പരിപാടികള്‍ ഫലപ്രദമാക്കുന്നതിനു വേണ്ടി പ്രഭാഷകര്‍, എഴുത്തുകാര്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവര്‍ തുടങ്ങിയവര്‍ക്ക് ആഗസ്റ്റ് 5 ന് തൃശൂരിലും 6 ന് കോഴിക്കോട്ടും ശില്‍പശാലകൾ സംഘടിപ്പിക്കുന്നുണ്ട്. ലോഗോ പ്രകാശന ചടങ്ങിൽ സംസ്ഥാന വർക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, സെക്രട്ടറിയേറ്റ് അംഗം ടി. പി സുബൈർ മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി ഒ. പി. എം അഷ്റഫ് സംബന്ധിച്ചു. 
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1926493787608945/?type=3

സുന്നി ബാലവേദി ജ്ഞാനതീരം സംസ്ഥാന ശില്‍പശാല ഇന്ന് (ശനി)

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റിയുടെ ജ്ഞാനതീരം വിജ്ഞാന പരീക്ഷ സീസണ്‍ 5-ല്‍ വിജയികളായ സംസ്ഥാനതല പ്രതിഭകള്‍ക്കുള്ള രണ്ടാംഘട്ട പരിശീലന ശില്‍പശാല ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആത്മീയം, ചരിത്രം, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളെ കോര്‍ത്തിണക്കി നടക്കുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകളുടെ ശില്‍പശാലയില്‍ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ ഡോ. ബാബുപോള്‍ ഐ. എ. എസ്. വിദ്യാര്‍ത്ഥികളുമായി സംവദിക്കും. ശില്‍പശാലയുടെ വിവിധ സെഷനുകള്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ഭാരവാഹികളായ റിസാല്‍ ദര്‍ അലി ആലുവ, സജീര്‍ കാടാച്ചിറ, യാസര്‍ അറഫാത്ത് ചെര്‍ക്കള, നാസിഫ് തൃശൂര്‍, അസ്‌ലഹ് മുതുവല്ലൂര്‍, അംജദ് തിരൂര്‍ക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 
- Samastha Kerala Jam-iyyathul Muallimeen

SKSSF Cyberwing application

ആത്മീയസന്നിധികളില്‍ എത്തുമ്പോള്‍ കിതാബുകള്‍ ഇല്ലാത്തത് കൊണ്ട് ഇഷ്ഖിന്‍ മാലകള്‍. . . മൗലൂദ് റാത്തീബുകള്‍. . നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രാര്‍ത്ഥനകള്‍ മുതലായവ ചൊല്ലാന്‍ കഴിയാതെ വരാറുണ്ടൊ. . ?. എങ്കില്‍ അങ്ങനെയൊരു ബുദ്ധിമുട്ട് ഇനിയില്ല. . . . പരിഹാരമാവുകയാണ് SKIC കോബാർ കമ്മിറ്റിയുടെ സഹായത്തോടെ SKSSF Cyberwing നിങ്ങളുടെ കയ്യില്‍ മൊബൈലുണ്ടല്ലൊ. . അതിലുണ്ട് എല്ലാം. . . ! പതിവാക്കേണ്ട സൂറത്തുകള്‍, സ്വലാത്തുകള്‍, ദുആകള്‍, റാത്തീബുകള്‍, മാലപ്പാട്ടുകള്‍, മൗലിദുകള്‍, ബൈത്തുകള്‍, ദിക്‌റുകള്‍, മജ്‌ലിസുന്നൂര്‍, കൂടാതെ നിത്യജീവിത്തില്‍ ആവശ്യമുള്ള മറ്റുള്ളവയും അതും മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ. ! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. . . താഴെ കാണുന്ന ലിങ്ക് തുറന്ന് ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക 
http://apps.cyberwing.skssf.in/
ഇനി കയ്യില്‍ കിതാബുകളില്ല എന്നൊരു കാരണം കൊണ്ട് നമ്മുടെ കീര്‍ത്തനങ്ങള്‍ മുടങ്ങില്ല. . . ! ഇന്‍ഷാ അല്ലാഹ്. . ! SKSSF Cyberwing 
- https://www.facebook.com/SKSSFStateCommittee/posts/1925470157711308

SKSSF ഫ്രൈഡേ മെസേജ്‌

- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1925442647714059/?type=3&theater

കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമം സംഘടിപ്പിച്ചു

ഭീംപൂര്‍ (വെസ്റ്റ് ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയക്ക് കീഴില്‍ വെസ്റ്റ് ബംഗാള്‍ ഓഫ് കാമ്പസില്‍ കാരവാനെ നവാബ് മഹല്ല് പ്രതിനിധി സംഗമവും മക്തബ് ടീച്ചേഴ്‌സ് ഓറിയന്റേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ നൂറ്റിയെഴുപത് മഹല്ല് പ്രതിനിധികളും അറുപതോളം മക്തബുകളിലെ അധ്യാപകരും പങ്കെടുത്തു. സിംസാറുല്‍ ഹഖ് ഹുദവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഫ്തി മര്‍ഗൂബ് ആലം, മുഫ്തി നൂറുല്‍ ഹുദാ സാഹിബ്, ഡോ. മുന്‍കിര്‍ ഹുസൈന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അലി റസാ എന്നിവര്‍ സംസാരിച്ചു. ഓറിയന്റെഷന്‍ കാമ്പിന് അലി അസ്ഗര്‍ ഹുദവി രണ്ടത്താണി നേതൃത്വം നല്‍കി. ഏറ്റവും മികച്ച മക്തബ്, മികച്ച് അധ്യാപകന്‍ എന്നിവക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു. 
- Darul Huda Islamic University

ഹജ്ജ്; സേവന സന്നദ്ധരായി വിഖായ വളണ്ടിയർമാർ

മക്ക: 2017 ലെ പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കാനും സഹായിക്കാനുമായി സമസ്ത കേരള ഇസ്ലാമിക് സെൻറർ [SKIC] ന് കീഴിലായി വിഖായ വളണ്ടിയർ സേന രൂപീകരിച്ചു. മക്ക മിസ്ഫല ഹോട്ടൽ മിറ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമത്തിൽ വെച്ച് വിഖായ വളണ്ടിയർമാരുടെ രജിസ്ട്രേഷൻ ഉൽഘാടനം SKIC സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ ഒമാനൂർ അബ്ദുറഹ്മാൻ മൗലവി അപേക്ഷ സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഹാജിമാർ വന്നിറങ്ങി തിരിച്ച് പോവുന്നത് വരെ വിഖായ കർമ്മ രംഗത്തുണ്ടാവും. ഉംറ കുറ്റമറ്റതാക്കാനുള്ള മാർഗനിർദ്ദേശങ്ങൾ നൽകൽ, നഷ്ടപ്പെടുന്ന ലഗേജുകൾ കണ്ടെത്താൻ സഹായിക്കൽ, വഴിതെറ്റുന്നവരെ അവരുടെ ബിൽഡിംഗിലെത്തിക്കാൻ സഹായിക്കൽ, മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകൽ, മലയാളി ഹാജിമാർക്ക് ഹജ്ജ് പഠന വേദി സംഘടിപ്പിക്കൽ, പ്രശ്ന പരിഹാരങ്ങൾക്കും സംശയ നിവാരണങ്ങൾക്കുമായി ഹെൽപ് ലൈൻ സംവിധാനം ഒരുക്കൽ, എന്നിവയാണ് പ്രധാനമായും SKIC മക്ക സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ നടപ്പിലാക്കുന്നത്. 

ജോലിക്ക് ശേഷമുള്ള വിശ്രമം ഒഴിവാക്കിയാണ് 6 മണിക്കൂർ വിതമുള്ള 4 ഷിഫ്റ്റുകളിലായി ഒന്നാം ബറ്റാലിയനും, 4 മണിക്കൂർ വീതമുള്ള 6 ഷിഫ്റ്റുകളിലായി രണ്ടാം ബറ്റാലിയനും ത്യാഗപൂർണമായ സേവനത്തിനിറങ്ങുന്നത്. 150 അംഗങ്ങളുള്ള മക്കാവിഖായക്ക് പുറമേ പെരുന്നാൾ അവധി ഉപയോഗപ്പെടുത്തി SKIC സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിലായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മിനാഓപറേഷനിൽ പങ്കെടുക്കാൻ 500 വളണ്ടിയർമാർ ക്യാമ്പിൽ എത്തിച്ചേരും. 

സമയബന്ധിതമായി പ്രവർത്തനം നടത്താൻ വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. മിറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ സ്വലാഹുദ്ദീൻ വാഫി അധ്യക്ഷത വഹിച്ചു. മുനീർ ഫൈസി, റശീദ് ഫൈസി, ഫരീദ് ഐക്കരപ്പടി അസൈനാർ ഫറോക്ക്, ശക്കീർ കോഴിച്ചെന, താജുദ്ദീൻ അവാലി പ്രസംഗിച്ചു. 

മക്കാ വിഖായയുമായി ബന്ധപ്പെടേണ്ട നമ്പർ: ഒമാനൂർ അബുദു റഹ്മാൻ മൗലവി 050650 5250. മുനീർ ഫൈസി: 0552435260. ഫരീദ് ഐക്കരപ്പടി: 0551388706. 
- pmkutty kodinhi

മലേഷ്യയിലെ രാജാന്ത്യര ഉലമാ കോണ്‍ഫ്രന്‍സില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും


ഹിദായ നഗര്‍: മലേഷ്യയിലെ കൊലാലംപൂരില്‍ നടക്കുന്ന രാജ്യാന്തര ഉലമാ കോണ്‍ഫ്രന്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി സംബന്ധിക്കും. രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ യൂനിവേഴ്‌സിറ്റി ടെക്‌നോളജി മലേഷ്യയുടെ ക്വാലാലംപൂര്‍ കാംപസില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതരും മുസ്‌ലിം വിദ്യാഭ്യാസ വിചക്ഷണരും സംബന്ധിക്കും. ഇസ്‌ലാമിക ലോകത്തെ വിവിധ മതസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ചര്‍ച്ചാവിധേയമാക്കുന്നതിനുമാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്. ലോകത്ത് എറെ പ്രചാരത്തിലുള്ള വിവിധ സൂഫി സരണികളുടെ ആത്മീയ നേതാക്കളും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നുണ്ട്. മലേഷ്യന്‍ മതകാര്യവകുപ്പിന്റെ സഹകരണത്തോടെ ജൂലൈ 26 മുതല്‍ 30 വരെയാണ് കോണ്‍ഫ്രന്‍സ്. 
- Darul Huda Islamic University

അസ്മി: പഠന കിറ്റ് പ്രകാശനം ചെയ്തു


തേത്തിപ്പലം: അസ്മിയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലേക്കുള്ള പഠന കിറ്റുകൾ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഖിദ്മത്ത് ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൾ സയ്യിദ് അനീസ് ജിഫ്രി തങ്ങൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. പ്രീ പ്രൈമറി ക്ലാസിലെ പoനം എളുപ്പമാക്കുന്നതിനുള്ള മധുരം മലയാളം, അൽ- റിയാദ് എന്നീ ബുക്കുകൾ അടിസ്ഥാനമാക്കിയുള്ള ഫ്ലാഷ് കാർഡും ലെറ്റർ കാർഡുമാണ് ഈ ആക്ടിവിറ്റി കിറ്റിൽ അടങ്ങിയിട്ടുള്ളത്. അസ്മിയുടെ ആദ്യ ഘട്ട അധ്യാപക പരിശീലനം പൂർത്തിയായി. രണ്ടാം ഘട്ട പരിശീലനം ഓഗസ്റ്റ് മാസ ത്തിൽ ആരംഭിക്കും. ചടങ്ങിൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, അബ്ദുസമദ് പൂക്കോട്ടൂർ, പി.വി.മുഹമ്മദ് മൗലവി, അബ്ദുറഹീം ചുഴലി എന്നിവർ സംബന്ധിച്ചു. 
- ASMI KERALA 

ദാറുല്‍ ഹുദാ ആസാം ഓഫ്‌ കാമ്പസ്‌ ക്ലാസ് ഉദ്ഘാടനം ചെയ്തു


ബാര്‍പേട്ട (ആസാം): ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ആസാം ഓഫ്‌ കാമ്പസ്‌ നാലാമത്‌ ബാച്ചിനുള്ള ക്ലാസുദ്‌ഘാടനം ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്‌മ (ഹാദിയ) വൈസ്‌ പ്രസിഡന്റ്‌ സി. എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ നിര്‍വഹിച്ചു. നവാഗതര്‍ക്കായി കാമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അബൂദാബി ബ്രിട്ടീഷ്‌ സ്‌കൂള്‍ ഇസ്‌്‌ലാമിക വിഭാഗം തലവന്‍ സിംസാറുല്‍ ഹഖ്‌ ഹുദവി മമ്പാട്‌ മുഖ്യപ്രഭാഷണം നടത്തി. ഓഫ്‌ കാമ്പസ്‌ പ്രിന്‍സിപ്പള്‍ സയ്യിദ്‌ മുഈനുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളത്തില്‍ നിന്നും ആസാമില്‍ നിന്നുമായി അനേകം വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. മുന്‍ ജില്ലാ പരിഷത്ത്‌ മുത്വീഉല്‍ റഹ്‌്‌മാന്‍, ബൈശ ഗ്രാമ മുഖ്യന്‍ ഇംറാന്‍ ഹുസൈന്‍, മഖ്‌ബൂല്‍ ഖാന്‍, റിയാദ്‌ അല്‍ ശഖ്‌റാ യൂണിവേഴ്‌സിറ്റി ലെക്‌ചറര്‍ അബ്ദുല്‍ റഊഫ്‌ ഹുദവി അഞ്ചച്ചവിടി, ഖത്തര്‍ ആഭ്യന്തര വിഭാഗത്തിലെ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. വൈസ്‌ പ്രിന്‍സിപ്പള്‍ സദ്ദാം ഹുസൈന്‍ ഹുദവി ആന്ധ പ്രദേശ്‌ സ്വാഗതവും ലെക്‌ചറര്‍ മീരാന്‍ കാഷിഫ്‌ ഹുദവി കര്‍ണാടക നന്ദിയും പറഞ്ഞു. മേഘാലയ,മണിപ്പൂര്‍,ആസാം എന്നിവിടങ്ങളില്‍ നിന്നായി അറുപത്തിയഞ്ച്‌ വിദ്യാര്‍ത്ഥികളാണ്‌ പുതുതായി പ്രവേശനം നേടിയത്‌. 
ഫോട്ടോസ്: 1. ഹാദിയ വൈസ്‌ പ്രസിഡന്റ്‌ സി. എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ ക്ലാസുദ്‌ഘാടനം നിര്‍വ്വഹിക്കുന്നു. 2. ഉസ്‌്താദ്‌ സിംസാറുല്‍ ഹഖ്‌ ഹുദവി മുഖ്യപ്രഭാഷണം നടത്തുന്നു 
- Darul Huda Islamic University

സമസ്ത ബഹ്‌റൈന്‍ ഹജ്ജ് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

സമസ്ത കേരള സുന്നീ ജമാഅത്തിന്റെ കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്നവര്‍ക്കുള്ള പഠന ക്ലാസ്സിന്റെ ഉദ്ഘാടനം മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് സലാം ഫൈസി മുക്കം നിര്‍വ്വഹിച്ചു. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉമ്മുല്‍ ഹസം ഏരിയ കോഡിനേറ്റര്‍ അബ്ദുര്‍റഊഫ് ഫൈസി, മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ സ്വദര്‍ മുഅല്ലിം അശ്‌റഫ് അന്‍വരി ചേലക്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. സമസ്ത ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്‌ലിയാര്‍എടവണ്ണപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്. എം. അബ്ദുല്‍ വാഹിദ് സ്വാഗതവും, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുസ്തഫ കളത്തില്‍നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ക്ലാസ്സുകള്‍ മനാമ ഓഡിറ്റോറിയ്യത്തില്‍ വെച്ച് അടുത്ത തിയ്യതികളില്‍ നടത്തുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു - 39828718, 39128941 
- Samastha Bahrain

എസ്.കെ.എസ്.ബി.വി. കര്‍മ്മപദ്ധതി പ്രകാശനം ചെയ്തു

പാണക്കാട്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയ പഞ്ചമാസ കര്‍മപദ്ധതി പ്രവര്‍ത്തന രേഖ പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. യൂണിറ്റ്, റെയ്ഞ്ച്, ജില്ലാ ഘടകങ്ങളുടെ അഞ്ച് മാസത്തെ പ്രവര്‍ത്തന രൂപരേഖയാണ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയത്. ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, അംജിദ് തിരൂര്‍ക്കാട്, അനസ് അലി ആമ്പല്ലൂര്‍, സജീര്‍ കാടാച്ചിറ, അസ്‌ലഹ് മുതുവല്ലൂര്‍, അനസ് ഊരകം, സ്വാലിഹ് ഹസനി തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Samastha Kerala Jam-iyyathul Muallimeen

ഹാദിയ ഫീല്‍ഡ് ട്രിപ്പ്; പ്രഥമ സംഘം ബംഗാള്‍, ആസാം കാമ്പസുകള്‍ സന്ദര്‍ശിച്ചു


ഭീംപൂര്‍ (വെസ്‌റ്റ്‌ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കേരളേതര സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ ഹാദിയ സംഘടിപ്പിക്കുന്ന ഫീല്‍ഡ്‌ ട്രിപ്പ്‌ പദ്ധതിയുടെ പ്രഥമ സംഘം ബംഗാള്‍, ആസാം ഓഫ്‌ കാമ്പസുകള്‍ സന്ദര്‍ശിച്ചു. സിംസാറുല്‍ ഹഖ്‌ ഹുദവിയുടെ നേതൃത്വത്തിലുള്ള ഇരുപത്തൊന്നംഗ സംഘം ഹാദിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക മതപഠന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളിലൂടെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. രണ്ടു ഓഫ്‌ കാമ്പസുകളിലേയും വിദ്യാര്‍ത്ഥികളുമായി സംഘം സംവദിക്കുകയും ചെയ്‌തു. സിംസാറുല്‍ ഹഖ്‌ ഹുദവി, അബ്ദുറഊഫ്‌ ഹുദവി അഞ്ചച്ചവിടി, ഇപി കബീര്‍ ഹുദവി, ഷൗക്കത്തലി ഹുദവി, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ബംഗാള്‍ ഓഫ്‌ കാമ്പസില്‍ പുതുതായി നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനം സിംസാറുല്‍ ഹഖ്‌ ഹുദവി നിര്‍വഹിച്ചു. പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ക്ലാസ്‌ ഉദ്‌ഘാടനം ഹാദിയ വൈ. പ്രസിഡന്റ്‌ സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുമ്പറമ്പ്‌ നിര്‍വഹിച്ചു. ബംഗാള്‍ ഓഫ്‌ കാമ്പസ്‌ പ്രിന്‍സിപ്പല്‍ സിദ്ദീഖുല്‍ അക്‌ബര്‍ ഹുദവി, മുഫ്‌തി നൂറുല്‍ ഹുദാ സാഹിബ്‌, ഡോ. മുന്‍കിര്‍ ഹുസൈന്‍, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആസാം കാമ്പസിലെ പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസുദ്‌ഘാടനവും സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ നിര്‍വഹിച്ചു. 
ഫോട്ടോ: ദാറുല്‍ഹുദാ ബംഗാള്‍ ഓഫ് കാമ്പസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സിംസാറുല്‍ ഹഖ് ഹുദവി സംസാരിക്കുന്നു. 
- Darul Huda Islamic University

ജീവിതമാവണം നമ്മുടെ പ്രബോധനം: ഡോ സുബൈർ ഹുദവി

കടമേരി : എഴുത്തും പ്രസംഗവുമെല്ലാം പ്രബോധനത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണെന്നും സംശുദ്ധമാർന്ന വ്യക്തി ജീവിതം നയിക്കലാണ് യഥാർത്ഥവും സമ്പൂർണ്ണമായവുമായ പ്രബോധനമെന്നും ഡോ: സുബൈർ ഹുദവി ചേകന്നൂർ പ്രസതാവിച്ചു. കടമേരി റഹ്മാനിയ്യ കാമ്പസിൽ നടന്ന ഇസ് ലാമിക് പ്രൊഗഗേഷൻ സെൽ ഉദ്ഘാടന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ഇസ്ലാമിക വ്യക്തിത്വത്തിന്റെ വില തിരിച്ചറിഞ്ഞ് അത്മാഭിമാനമുള്ള മുസ്ലിംകളായി ഒരോരുത്തരും ജീവിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംഗമത്തിൽ സി. എച്ച് മഹ്മൂദ് സഅദി, പ്രൊഫസർ ഫജ്റുദ്ദീൻ റഹ്മാനി കിണാശ്ശേരി, ബഷീർ ദാരിമി നന്തി എന്നിവർ സംബന്ധിച്ചു. 
- Bahjathul ulama students association rahmaniyya katameri

SKSBV കര്‍മ്മപദ്ധതി പ്രകാശനം നാളെ

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രൂപം നല്‍കിയ പഞ്ചമാസ കര്‍മപദ്ധതി പ്രകാശനം നാളെ രാവിലെ 9.30ന് പാണക്കാട് വെച്ച് നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വഹിക്കും. കണ്‍വീനര്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, പ്രസിഡണ്ട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, അഫ്‌സല്‍ രാമന്തളി, മനാഫ് കോട്ടോപാടം, റബീഉദ്ദീന്‍ വെന്നിയൂര്‍, അംജിദ് തിരൂര്‍ക്കാട്, ശഫീഖ് മണ്ണഞ്ചേരി, ഫുആദ് വെള്ളിമാട്കുന്ന്, റിസാല്‍ദര്‍ അലി ആലുവ, അനസ് അലി ആമ്പല്ലൂര്‍, സജീര്‍ കാടാച്ചിറ തുടങ്ങിയവര്‍ സംബന്ധിക്കും. 
- Samastha Kerala Jam-iyyathul Muallimeen

"അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം" SKSSF കേരള ത്വലബ കോണ്‍ഫറന്‍സ് ഒക്ടോബറില്‍

ചേളാരി: അറിവിന്‍ വിളക്കത്ത് ഒന്നിച്ചിരിക്കാം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബാ കോണ്‍ഫറന്‍സ് ഒക്ടോബര്‍ 19,20,21 തിയതികളില്‍ അത്തിപ്പറ്റ ഫത്്ഹുല്‍ ഫത്താഹില്‍ നടക്കും. സംസ്ഥാന തല പ്രഖ്യാപനം ചേളാരി സമസ്താലയത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ സമ്മേളന ലോഗോ പ്രകാശനം ചെയ്ത് നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപന സന്ദേശയാത്ര, ദര്‍സ് അറബിക് കോളേജ് സര്‍വ്വേ, സിമ്പോസിയം, സെമിനാറുകള്‍, പ്രബന്ധ രചനാ മത്സരം, ദക്ഷിണ കേരള ത്വലബ സമ്മിറ്റ്, യൂണിയന്‍ ലീഡേഴ്‌സ് മീറ്റ് തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. പ്രഖ്യാപനസംഗമത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ.എന്‍.എസ് മൗലവി, സി.പി ബാസിത്ത് ഹുദവി തിരൂര്‍, ഉവൈസ് പതിയാങ്കര, ലത്തീഫ് പാലത്തുങ്കര, റാഫി പുറമേരി, ഹബീബ് വരവൂര്‍, ആഷിക് ലക്ഷദ്വീപ്, സയ്യിദ് ഫാറൂഖ് തങ്ങള്‍, റഹീം പകര തുടങ്ങിയവര്‍ സംബന്ധിച്ചു. 
ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സ് പ്രഖ്യാപനം സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു 
- https://www.facebook.com/SKSSFStateCommittee/posts/1919842611607396

SKSSF ദേശീയോദ്ഗ്രഥന പ്രചാരണം ആഗസ്റ്റ് 1 മുതല്‍ സെപ്തംബര്‍ 30 വരെ

- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1920736544851336/?type=3&theater

'ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം' - SKSSF ദേശീയോദ്ഗ്രഥന പ്രഭാഷണം നാളെ അബുദാബിയില്‍

- irshad irshad ali

അന്തമാൻ എസ് കെ എസ് എസ് എഫിന് പുതിയ സാരഥികൾ

വിമ്പർ ലിഗഞ്ച്: അന്തമാൻ സംസ്ഥാന എസ് കെ എസ് എസ് എഫിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗളത്തുൽ ഉലൂം അറബിക് കോളേജിൽ ചേർന്ന വാർഷിക കൗൺസിൽ യോഗത്തിൽ അന്തമാൻ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സുലൈമാൻ ഫൈസി അധ്യക്ഷത വഹിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റായി സയ്യിദ് ഒ എം എസ് സീതിക്കോയ തങ്ങളും ജനറൽ സെക്രട്ടറിയായി പി വി അബ്ദുൽ റസാഖ് മലപ്പുറവും തെരഞ്ഞെടുക്കപ്പെട്ടു. വി കെ അബ്ദുൽ സലാം വിമ്പർ ലിഗണമാണ് ട്രഷറർ. മറ്റു ഭാരവാഹികൾ സി. ഇസ്മാഈൽ അൻവരി നയാപുരം, ടി. കബീർ ബാംബൂ ഫ്ളാറ്റ് (വൈസ് പ്രസിഡൻറുമാർ) സമീർ ഒഗ്രാ ബ്രാഞ്ച് (വർക്കിംഗ് സെക്രട്ടറി), ടി. അസ് ലം സ്റ്റുവർട്ട് ഗഞ്ച് , എ. ഹുസൈൻ വിമ്പർ ലിഗഞ്ച് (സെക്രട്ടറിമാർ) ഇസ്മാഈൽ ഫൈസി സ്റ്റുവർട്ട് ഗഞ്ച് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. 
- https://www.facebook.com/SKSSFStateCommittee/posts/1921820361409621

SKSSF ബഹ്‌റൈന്‍ അഞ്ചാം പഠന ക്ലാസ്സ് ഇന്ന് (21/07/2017 വെള്ളി)

മനാമ: എസ്. കെ. എസ്. എസ്. എഫ് ബഹ്‌റൈന്‍ 'തന്‍ബീഹ് 2017'' എന്‍ലൈറ്റനിംഗ് പ്രോഗ്രാമിന്റെ അഞ്ചാമത്തെ പഠന ക്ലാസ്സ്ഇന്ന് രാത്രി 8:30 മുതല്‍ ദാറുല്‍ കുലൈബ് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്‌സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ അബ്ദുല്‍റസാഖ് നദ്‌വി 'അല്ലാഹുവിന്റെ ഇബാദത്തിലൂടെ വളരുന്ന യുവാവ്' എന്ന വിഷയത്തിലും ഉസ്താദ് സലാം ഫൈസി മുക്കം 'സമസ്തയും കീഴ്ഘടകങ്ങളും' എന്ന വിഷയത്തിലും ക്ലാസ്സെടുക്കും. എസ്. കെ. എസ്. എസ്. എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ പ്രവര്‍ത്തകര്‍ക്ക് മാത്രമായി നടത്തുന്ന ഈ പരിപാടിക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്. 
- SKSSF Bahrain (Bahrain)

മജ് ലിസുന്നൂർ ആത്മീയ സംഗമവും പ്രാർത്ഥനാ സദസ്സും കടമേരി റഹ്മാനിയ്യ ക്യാന്പസിൽ

കടമേരി : റഹ്മാനിയ്യ അറബിക് കോളേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ് ലിസ്സുന്നൂർ ആത്മീയ സംഗമവും പ്രാർത്ഥനാ സദസ്സും ജൂലൈ 23 ന് രാത്രി 7 മണിക്ക് ക്യാന്പസിൽ നടക്കുന്നു, പ്രസ്ഥുത സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ശൈഖുനാ എം.ടി അബ്ദുല്ല മുസ്ലിയാർ നിർവ്വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ചേലക്കാട് മുഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകും. സംഗമത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൾ ഉസ്താദ് മാഹിൻ മുസ്ലിയാർ, മാനേജർ കുഞ്ഞബ്ദുല്ല മുസ്ലിയാർ , എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉസ്താദ് സി.എച്ച് മഹ്മൂദ് സഅദി തുടങ്ങിയവർ പങ്കെടുക്കും.

ഹാജി കെ.മമ്മദ് ഫൈസി അനുസ്മരണ സമ്മേളനം നാളെ

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍, സുന്നി യുവജന സംഘം സംസ്ഥാന ട്രഷറര്‍, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍, വിവിധ സ്ഥാപനങ്ങളുടെ മേധാവി എന്നീ നിലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന ഹാജി കെ.മമ്മദ് ഫൈസിയുടെ അനുസ്മരണ സമ്മേളനം നാളെ (20-07-2017) രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതാണ്. സമസ്തയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, പി.പി.ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ.മുനീര്‍ എം.എല്‍.എ, പി.അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.സി.മായിന്‍ ഹാജി, പി.എ.ജബ്ബാര്‍ ഹാജി, നവാസ് പൂനൂര്‍ പ്രസംഗിക്കും. 
- SKIMVBoardSamasthalayam Chelari

മികച്ച മദ്‌റസകള്‍ക്ക് ബാപ്പു മുസ്‌ലിയാര്‍ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായിരുന്ന കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ പേരില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ മികച്ച മദ്‌റസകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവും മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും സാമൂഹിക സേവനങ്ങളും കണക്കാക്കിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുക. അപേക്ഷാ ഫോറം മുഫത്തിശുമാര്‍ മുഖേന മദ്‌റസകള്‍ക്ക് എത്തിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷകള്‍ 2017 ആഗസ്റ്റ് 15 നകം സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്താലയം, ചേളാരി, പി.ഒ.തേഞ്ഞിപ്പലം, പിന്‍: 673636, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. 
- SKIMVBoardSamasthalayam Chelari

തൊഴിയൂര്‍ ഉസ്താദ് ആണ്ട് SKSSF സമര്‍പണ ദിനമായി ആചരിക്കുന്നു

തൃശൂര്‍: സമസ്തകേരള ജംഈയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമ്മീന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും ജില്ലയില്‍ സമസ്തയെ കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വം നല്‍കുകയും ചെയ്ത തൊഴിയൂര്‍ എം.കെ.എം കുഞ്ഞുമുഹമ്മദ് മുസ്്‌ലിയാരുടെ വഫാത്ത് ദിനമായ ദുല്‍ഖഃഅദ് രണ്ട് സമര്‍പ്പണദിനമായ ആചരിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി തിരുമാനിച്ചു. ആനാഥ അഗതികളായ കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി ജീവിതം സമര്‍പിച്ചതിന്റെയും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയും പോഷകഘടകങ്ങളും ജില്ലയില്‍ രൂപീകരിക്കുന്നതിലും കാര്യക്ഷമമായ പ്രവര്‍ത്തനം നടപ്പിലാക്കുന്നതിനും ജീവിത്തിന്റെ സര്‍വസമയവും മാറ്റിവെച്ച തൊഴിയൂര്‍ ഉസ്താദിന്റെ സേവനങ്ങളെ ഓര്‍ക്കാനും ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളെ പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കാനും തൊഴിയൂര്‍ ഉസ്താദിന്റെ വാഫാത്ത് ദിനം സമര്‍പ്പണദിനമായി ആചരിക്കുന്നതിന് പ്രചോദനമായത് എന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി അറിയിച്ചു. ദുല്‍ഖഃഅദ് രണ്ടിലെ സമര്‍പണ ദിനത്തിന്റെ ഭാഗമായി 26ന് ബുധനാഴ്ച്ച മഗ്‌രിബ് നിസ്‌ക്കാരത്തിന് ശേഷം രാത്രി ഏഴിന് ജില്ലയിലെ മുഴുവന്‍ എസ്.കെ.എസ്.എസ്.എഫ് ശാഖകളുടേയും നേതൃത്വത്തില്‍ മഹല്ല് മദ്‌റസ കമ്മിറ്റികളുടെ സഹകരണത്തോടെ അനുസ്മരണയോഗങ്ങളും, ദിക്‌റമജ്‌ലിസും സംഘടിപ്പിക്കണമെന്നും മഹല്ല് പരിതിയില്‍ താമസിക്കുന്ന യത്തീംകുട്ടികളുടെ കുടുംബങ്ങളിലേക്ക് ഉസ്താദിന്റെ പേരില്‍ അരിവിതരണം നടത്തണമെന്നും കഴിഞ്ഞ മദ്‌റസ പൊതുപരിക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് തൊഴിയൂര്‍ ഉസ്താദ് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കണമെന്നും ജില്ലാകമ്മിറ്റി ശാഖാകമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. 

ഇബാദ് ജില്ലാ ചെയര്‍മാന്‍ ഹാഫിള് അബ്ദുള്‍ റഹ്മാന്‍ അന്‍വരി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. ഇബ്രാഹിം ഫൈസി പഴുന്നാന, ജില്ലാ ട്രഷറര്‍ മഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വോക്കറ്റ് ഹാഫിള് അബൂബക്കര്‍ സിദ്ധിക്ക്, സൈബര്‍ വിഗ് ജില്ലാചെയര്‍മാന്‍ അമീന്‍ കൊരട്ടിക്കര, ജില്ലാജോയിന്റ് സെക്രട്ടറിമരായ ശൂക്കൂര്‍ ദാരിമി, ഹാരിസ് ചൊവ്വല്ലൂര്‍പടി, മുന്‍ ജില്ലാസെക്രട്ടറി സിദ്ധിക് ഫൈസി മങ്കര, പ്രവര്‍ത്തകസമിതി അംഗങ്ങളായ ജാബിര്‍ യാമാനി, കെ.കെ.എം. കരീം മൗലവി പഴുന്നാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 
- http://suprabhaatham.com/തൊഴിയൂര്‍-ഉസ്താദ്-ആണ്ട്/

പ്രൗഢമായി ദാറുല്‍ഹുദാ-സഹസ്ഥാപന പ്രവേശനോത്സവം

സമകാലിക പ്രതിസന്ധികള്‍ക്ക് സമന്വയ വിദ്യാഭ്യാസത്തിലൂടെ പരിഹാരമുണ്ടാക്കാം: ഹൈദരലി ശിഹാബ് തങ്ങള്‍ 


ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെയും ഇതര യുജി കോളേജുകളിലേയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി മുസ്‌ലിം സമൂഹം നേരിടുന്ന സര്‍വ പ്രതിസന്ധികള്‍ക്കും ശ്വാശത പരിഹാരം കണ്ടെത്തുന്നതിനു സമൂഹത്തില്‍ വിദ്യാസമ്പന്നരും ലക്ഷ്യബോധവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും സമന്വയ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ പുതിയ കാല സാമൂഹിക പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാക്കാനാകുമെന്നും തങ്ങള്‍ പറഞ്ഞു. ഏത് സമൂഹത്തോടും സംവദിക്കാനും കാലോചിതമായ സംവേദന രീതികള്‍ ആവിഷ്‌കരിക്കാനും സമന്വയ വിദ്യാഭ്യാസ രീതിയിലൂടെ മാത്രമേ സാധിക്കുകയൊള്ളൂ. ദാറുല്‍ഹുദാ വിദ്യാഭ്യാസ സംവിധാനത്തിലൂടെ കേരളത്തിനകത്തും പുറത്തുമായി സാമൂഹിക ശാക്തീകരണമുണ്ടാക്കുകയാണ് ലക്ഷ്യമാക്കുന്നതെന്നും ചാന്‍സലര്‍ കൂടിയായ തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. വാഴ്‌സിറ്റിയിലെ സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്കും നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലേക്കും മമ്പുറം ഹിഫഌല്‍ ഖുര്‍ആന്‍ കോളേജിലേക്കും പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ആദ്യവാചകം ചൊല്ലിക്കൊടുത്തു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി കോട്ടക്കല്‍, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു. വി. കെ മുഹമ്മദ്, യു. ശാഫി ഹാജി ചെമ്മാട്, കെ. സി മുഹമ്മദ് ബാഖവി, സുബൈര്‍ ഹുദവി ചേളാരി സംസാരിച്ചു. ദാറുല്‍ഹുദായിലും യു. ജി കോളേജുകളിലൂമായി 910 വിദ്യാര്‍്ത്ഥികള്‍ക്കാണ് ഈ അധ്യായന വര്‍ഷം പ്രവേശനം നല്‍കിയത്. വിവിധ ജില്ലകളിലുള്ള യു. ജി കോളേജുകളിലും ഇന്നലെ പ്രവേശനോത്സവ പരിപാടികള്‍ നടന്നു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ജോ. സെക്രട്ടറി പി. പി ഉമ്മര്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി അബ്ദുല്ല മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, സി. എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍, നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, യു. എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, മരക്കാര്‍ ഫൈസി നിറമരുതൂര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍,സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, എസ്. എം. കെ തങ്ങള്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഉണ്ണിക്കോയ തങ്ങള്‍, എം. വി ഇസ്മാഈല്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥാപനങ്ങളില്‍ ക്ലാസുദ്ഘാടനം നിര്‍വഹിച്ചു. 
ഫോട്ടോ: ദാറുല്‍ഹുദാ ഇസ്ലാമിക് വാഴിസിറ്റിയില്‍ നടന്ന നവാഗതര്‍ക്കുള്ള പ്രവേശനോത്സവ പരിപാടിയില്‍ വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സംസാരിക്കുന്നു 
- Darul Huda Islamic University

സമസ്ത: ശുചിത്വ ദിനാചരണം ഇന്ന്


ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (16-07-2017) ശുചിത്വ ദിനിമായി ആചരിക്കുന്നു. നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനും സമൂഹത്തില്‍ ശുചിത്വ ബോധമുണ്ടാക്കുന്നതിനും വേണ്ടിയാണ് ശുചിത്വ ദിനമായി ആചരിക്കുന്നത്. ഇന്ന് പള്ളികളിലും മദ്‌റസകളിലും കേന്ദ്രീകരിച്ച് പരിസരങ്ങള്‍ ശുചിത്വം വരുത്തും. സ്ഥാപന ഭാരവാഹികളും, മുഅല്ലിംകളും, വിദ്യാര്‍ത്ഥികളും പ്രവര്‍ത്തനത്തില്‍ പങ്കാളികളാവും. 

ശുചിത്വ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം പണമ്പ്ര ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസയില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസഡന്റ് സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി. ഹംസ മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യസ ബേര്‍ഡ് മെമ്പര്‍ ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എം. പോക്കര്‍ കുട്ടി ഹാജി, നവാര്‍ ബാഖവി, അഹ്മദ് തെര്‍ളായി സംബന്ധിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയീന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും കെ. ഹംസക്കോയ നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി നവാഗതര്‍ക്ക് നാളെ പഠനാരംഭം ( 17/7/17)

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെയും ഇതര യു.ജി സ്ഥാപനങ്ങളിലെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച നവാഗതര്‍ക്കുള്ള പഠനാരംഭം നാളെ (തിങ്കള്‍) വിവിധ കാമ്പസുകളില്‍ നടക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി ചെമ്മാട് സംബന്ധിക്കും. 
- Darul Huda Islamic University

മലയാളി യുവ പണ്ഡിതര്‍ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കും

ഹിദായ നഗര്‍: ഒരു ലോകം, വിവിധ ഭാഷകള്‍ എന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്ര സഭക്കു കീഴിലുള്ള യു. എന്‍ അക്കാദമിക് ഇംപാക്ട് സംഘടിപ്പിച്ച രാജ്യാന്തര പ്രബന്ധ മത്സരത്തില്‍ വിജയിച്ച മലയാളി യുവപണ്ഡിതര്‍ക്ക് യു. എന്‍ ജനറല്‍ അസംബ്ലിയില്‍ അറബിയില്‍ പ്രസംഗിക്കാന്‍ അപൂര്‍വ അവസരം. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടിയ അബ്ദുല്‍ ഗഫൂര്‍ ഹുദവി പൊ•ള, മന്‍സൂര്‍ ഹുദവി പുല്ലൂര്‍ എന്നിവര്‍ക്കാണ് ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിക്കാനുള്ള അവസരം ലഭിച്ചത്. ആഗോള പൗരത്വത്തെയും സാംസ്‌കാരിക കൈമാറ്റത്തെയും ബഹുഭാഷാ പ്രാവീണ്യം ഏങ്ങനെ ശക്തിപ്പെടുത്തുന്നു എന്ന തലക്കെട്ടില്‍, യു. എന്‍ അംഗീകരിച്ച ആറു ഔദ്യോഗിക ഭാഷകളിലായി നടത്തിയ അന്താരാഷ്ട്ര പ്രബന്ധ മത്സരത്തില്‍ വിജയിച്ചവര്‍ക്കാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം ലഭിക്കുക. ഇന്ത്യയിലെ വിദ്യാഭ്യാസ ശാക്തീകരണത്തിന് സര്‍ക്കാറും സര്‍ക്കാരേതര സംഘടനകളും നടത്തുന്ന പദ്ധതികളെ കുറിച്ചായിരിക്കും മലയാളി യുവ പണ്ഡിതര്‍ പ്രസംഗിക്കുക. 170 രാജ്യങ്ങള്‍ നിന്നായി ആറായിരത്തോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ അറുപത് പേര്‍ക്കാണ് അവസരം ലഭിച്ചത്. ജൂലൈ 16 മുതല്‍ 26 വരെ യു. എസിലെ ന്യൂയോര്‍ക്കിലും ബോസ്റ്റണിലും നടക്കുന്ന വിവിധ പരിപാടികളിലും ഇവര്‍ സംബന്ധിക്കും. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ മുന്‍ അധ്യാപകനും നിലവില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയുമാണ് അബ്ദുല്‍ഗഫൂര്‍ ഹുദവി. മലപ്പുറം പൊന്മള കിഴക്കേതല പരേതനായ കുന്നത്തൊടി കുഞ്ഞാപ്പു ഹാജിയുടെയും കൊന്നോല മറിയുമ്മ ഹജ്ജുമ്മയുടെയും മകനാണ് അദ്ദേഹം. വാഴയൂര്‍ സാഫി ഇന്‍സ്റ്റിട്യൂട്ട് അറബിക് അധ്യാപകനും കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയുമാണ് മന്‍സൂര്‍ ഹുദവി. മഞ്ചേരി പുല്ലൂരിലെ പരേതനായ മീരാന്‍ ഫൈസി-ടി. പി നഫീസ ദമ്പതികളുടെ മകനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം നടത്തിയ പ്രബന്ധ മത്സരത്തിലും അബ്ദുല്‍ഗഫൂര്‍ ഹുദവി വിജയിച്ചിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ യു. എന്‍ അസംബ്ലിയില്‍ സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല. അമേരിക്കയിലേക്കു തിരിച്ച പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്ക് ദാറുല്‍ഹുദാ സര്‍വകലാശാലയില്‍ യാത്രയയപ്പ് നല്‍കി. വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. 
- Darul Huda Islamic University

ഹജ്ജ് പഠന ക്ലാസ് 29ന് കടമേരി റഹ്മാനിയ്യയില്‍

- Bahjathul ulama students association rahmaniyya katameri

സമസ്ത: ശുചിത്വ ദിനം വിജയിപ്പിക്കുക

ചേളാരി: നാളെ (ഞായറാഴ്ച) നടക്കുന്ന ശുചിത്വ ദിനാചരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ശുചിത്വബോധം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. മദ്‌റസകളും പള്ളികളും കേന്ദ്രീകരിച്ച് ശുചിത്വ ദിനം വിജയിപ്പിക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളോടും മുഅല്ലിംകളോടും നേതാക്കള്‍ ആവശ്യപ്പെട്ടു. 
- SKIMVBoardSamasthalayam Chelari

SKSSF ത്വലബാ കോണ്‍ഫറന്‍സ് പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബാ കോണ്‍ഫറന്‍സ് പ്രഖ്യാപനം ഇന്ന് രാവിലെ പത്ത് മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സമസ്തയുടെയും പോഷകഘടകങ്ങളുടെയും നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. സമസ്തക്ക് കീഴില്‍ കേരളത്തിനകത്തും പുറത്തുമുള്ള ദര്‍സ് അറബിക് കോളേജ് വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപസമിതിയാണ് ത്വലബാവിംങ്. പ്രഖ്യാപനസംഗമത്തില്‍ ത്വലബ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു. 
- twalabastate wing

'ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം' - SKSSF ദേശീയോദ്ഗ്രഥന പ്രചാരണം ആരംഭിക്കുന്നു

കോഴിക്കോട് : രാജ്യവ്യാപകമായി വിദ്വേഷ പ്രചാരണം വര്‍ദ്ധിക്കുകയും സമൂഹത്തെ വര്‍ഗീയവത്കരിച്ചു നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കാനുമുളള ശ്രമങ്ങള്‍ക്കെതിരെ ദേശീയോദ്ഗ്രഥന പ്രചാരണം നടത്താന്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. 'ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം' എന്ന പ്രമേയത്തില്‍ ആഗസ്ത് ആദ്യവാരം മുതല്‍ രണ്ടുമാസം നീളുന്ന പ്രചാരണ പരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. 

വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന വിധത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ക്രോഡീകരിച്ച് വസ്തുനിഷ്ഠമായ വിശദീകരണം നല്‍കുകയാണ് പ്രചാരണം ലക്ഷ്യമാക്കുന്നത്. സംഘടന ശാഖാതലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ്മയായി നാട്ടുമുറ്റം രൂപീകരിക്കും. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ യോജിച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുമുറ്റം വേദിയൊരുക്കും. ആഗസ്ത് പതിനഞ്ചിനു വൈകീട്ട് നാലുമണിക്ക് സംസ്ഥാനത്തെ 150 മേഖലാ കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിക്കും. സമുദായ സൗഹാര്‍ദത്തിന്റെ ചരിത്ര മാതൃകകളും, ഇന്നു നിലനില്‍ക്കുന്ന മാതൃകാ സ്ഥാപനങ്ങളേയും വ്യക്തികളേയും വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ജില്ലാ തലങ്ങളില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിവിധ സൗഹൃദാനുഭവങ്ങളുടെ രചനാമല്‍സരം നടത്തും. വിദ്വേഷ പ്രഭാഷണവും രചനയും നടത്തുന്നവരെ നേരില്‍കണ്ട് അവരുടെ വാദങ്ങളിലെ അബദ്ധങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. പ്രചാരണ പരിപാടികള്‍ ഫലപ്രദമാക്കുന്നതിനു വേണ്ടി പ്രഭാഷകര്‍, എഴുത്തുകാര്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രചാര പരിപാടികളുടെ മുന്നോടിയായി പ്രത്യേക ശില്‍പശാലകളും സംഘടിപ്പിക്കുന്നുണ്ട്. യോഗത്തില്‍ ഓണംപിളളി മുഹമ്മദ് ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം, കെ. എന്‍. എസ് മൗലവി, ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, പി. എം. റഫീഖ് അഹ്മദ്, കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍പൊയില്‍, ഡോ. ടി. അബ്ദുല്‍ മജീദ് കൊടക്കാട്, മമ്മുട്ടി നിസാമി തരുവണ, വി. കെ. ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, നൗഫല്‍ കുട്ടമശ്ശേരി, ഡോ. കെ. ടി. ജാബിര്‍ ഹുദവി, ലത്തീഫ് മാസ്റ്റര്‍ പന്നിയൂര്‍, ഹാഫിള് അബ്ദുസലാം ദാരിമി കിണവക്കല്‍, ശഹീര്‍ പാപ്പിനിശ്ശേരി, താജുദ്ദീന്‍ ദാരിമി പടന്ന, ടി. പി. സുബൈര്‍ മാസ്റ്റര്‍, ആസിഫ് ദാരിമി പുളിക്കല്‍, ആശിഖ് കുഴിപ്പുഴം ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു. 
- https://www.facebook.com/SKSSFStateCommittee/posts/1918278308430493

SKSSF ഫ്രൈഡേ മെസേജ് - മാപ്പ് പറയണം മിസ്റ്റര്‍ സെന്‍...

- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1918046185120372/?type=3&theater

മഹല്ല് ശാക്തീകരണ പ്രഖ്യാപനവുമായി മിഡ്‌നാപ്പൂര്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ്.


പെരിന്തല്‍മണ്ണ: കേരളത്തിലെ മഹല്ലു ജമാഅത്തുകളുടെ മാതൃകയില്‍ മഹല്ല് ശാക്തീകരണത്തിന് ആഹ്വാനം നല്‍കി മിഡ്‌നാപ്പൂര്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സമാപിച്ചു. ജാമിഅഃ നൂരിയ്യഃ ദേശീയ ദൗത്യത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ശിഹാബ് തങ്ങള്‍ നാഷണല്‍ മിഷന്‍ പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ സംഘടിപ്പിച്ച ദഅ്‌വാ കോണ്‍ഫ്രന്‍സാണ് മഹല്ല് ശാക്തീകരണ പദ്ധതിക്ക് രൂപം നല്‍കിയത്. മിഡ്‌നാപ്പൂര്‍, 24ഫര്‍ഗാന, മേഗലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരും മൊഹല്ല നേതാക്കളുമാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. പ്രാഥമിക വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള രീതിയിലാണ് മഹല്ല് ശാക്തീകരണ പദ്ധതികള്‍ നടപ്പാക്കുക. മഹല്ല് സംഗമങ്ങള്‍, ബോധവല്‍ക്കരണ- പഠന പരിപാടികള്‍, പരിശീലന ശില്‍പ്പശാലകള്‍, റിലീഫ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. മിഡ്‌നാപ്പൂരിലെ കോലാര്‍ഘട്ടില്‍ നടന്ന നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. മൗലാനാ ഖമറുസ്സമാന്‍ അദ്ധ്യക്ഷനായി, റഫീഖ് സകരിയ്യ ഫൈസി മുഖ്യ പ്രഭാഷണം നടത്തി, രിയാസ് കൊപ്പം, ഇദ്‌രീസ് അലി മണ്ടേല്‍, പൊയില്‍ ഉസ്മാഇല്‍ നാദാപുരം, ശൈഖ് ഫള്‌ലുറഹ്മാന്‍, മുഹമ്മദ് കുട്ടോത്ത്, പി.ടി സൈനുദ്ദീന്‍ വെളുത്തൂര്‍, കെ.അബ്ദുസ്സമദ്, മൗലാന നൂറുല്‍ ഇസ്‌ലാം, പി.ടി അബൂബക്കര്‍, മൗലാനാ അക്തര്‍ ഹബീബ് പ്രസംഗിച്ചു. 
ഫോട്ടോ : പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ നടന്ന പശ്ചിമ ബംഗാളിലെ മിഡനാപ്പൂരില്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു. മൗലാനാ ഖമറുസ്സമാന്‍ , റഫീഖ് സകരിയ്യ ഫൈസി, ഇദ്‌രീസ് അലി മണ്ടേല്‍ സമീപം 
- JAMIA NOORIYA PATTIKKAD

മികച്ച സ്ഥാപനങ്ങള്‍ വര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ശ്രദ്ധിക്കണം: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍


ചേളാരി : മികച്ച നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പ്രവര്‍ത്തിക്കണമെന്നും നിലവാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തലമുറയെ നശിപ്പിക്കുമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. സമസ്തയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി)യുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. 

അസ്മിയുടെ നേതൃത്വത്തില്‍ ചേളാരി സമസ്താലയത്തില്‍ വെച്ച് നടന്ന സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. അസ്മി പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. കെ മോയിന്‍ കുട്ടി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയും ക്രിയാത്മക മാനേജ്‌മെന്റും എന്ന വിഷയത്തില്‍ സുബൈര്‍ നെല്ലിക്കാപ്പറമ്പ്, അഡ്വ. നാസര്‍ കാളംമ്പാറ എന്നിവര്‍ ക്ലാസെടുത്തു. അസ്മി സെക്രട്ടറി റഷീദ് കംബ്ലക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസ്മി വര്‍ക്കിംഗ് സെക്രട്ടറി റഹീം ചുഴലി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എം.എ ചേളാരി, പി.വി മുഹമ്മദ് മൗലവി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ജനല്‍ സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് സ്വാഗതവും സെക്രട്ടറി നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

എസ്.കെ.എം.എം.എ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 15 ന്

ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 15 ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

സമസ്ത 'സേ' പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ജുലൈ 9 ന് നടത്തിയ 'സേ' പരീക്ഷയുടെയും മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പുനര്‍മൂല്യനിര്‍ണയത്തിന്റെയും ഫലം പ്രസിദ്ധീകരിച്ചു. www.samastha.info, www.result.samastha.info എന്ന സൈറ്റില്‍ ഫലം ലഭ്യമാവും. 
- SKIMVBoardSamasthalayam Chelari

ജാമിഅഃ നൂരിയ്യയില്‍ ഫാകല്‍റ്റി സംവിധാനം നിലവില്‍ വന്നു


പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയില്‍ ഫക്കല്‍റ്റി സംവിധാനം നിലവില്‍ വന്നു. നിലവിലുള്ള പഠന രീതികള്‍ നിലനിര്‍ത്തികൊണ്ടു തന്നെ വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനവും പരിശീലനവും സാധ്യമാകുന്ന തരത്തിലാണ് ഫാക്കല്‍റ്റികള്‍ സംവിധാനിച്ചിരിക്കുന്നത്. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് എന്നീ മൂന്ന് ഫാക്കല്‍റ്റികളാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. ജാമിഅയുടെ ജൂനിയര്‍ കോളേജുകളില്‍ നിന്ന് ഉപരി പഠനാര്‍ത്ഥം ജാമിഅഃ നൂരിയ്യയില്‍ എത്തുന്നവര്‍ക്ക് പുറമെ പരമ്പരാഗത ദര്‍സ് പഠനം പൂര്‍ത്തിയാക്കി എത്തുന്നവര്‍ക്കും പ്രവേശനം നല്‍കാനാവും വിധമാണ് ഫാക്കല്‍റ്റികളുടെ പ്രവര്‍ത്തനം. 

ജാമിഅഃ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജാമിഅഃ ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മൂന്ന് ഫാക്കല്‍റ്റികളുടേയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രൊ. ചാന്‍സലര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് ചാന്‍സലര്‍ ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഫാക്കല്‍റ്റികളുടെ പ്രഖ്യാപനം നടത്തി. സമസ്ത മുശാവറ മെമ്പര്‍മാരായ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, റജിസ്ട്രാര്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, ഇ. ഹംസ ഫൈസി, ളിയാഉദ്ദീന്‍ ഫൈസി, അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി ഉസ്മാന്‍ ഫൈസി എറിയാട്, അസി. റജിസ്ട്രാര്‍ ഹംസ റഹ്മാനി കൊണ്ടി പറമ്പ്, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സ്റ്റുഡന്‍സ് ഡീന്‍ സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എ.ടി മുഹമ്മദലി ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി പ്രസംഗിച്ചു. 
- JAMIA NOORIYA PATTIKKAD

രോഗികൾക്ക് കൈത്താങ്ങാവാൻ ഇബാദ് ഓൺലൈൻ ബ്ലഡ് ബാങ്കിന് സാധിക്കട്ടെ: ഖാസി ആലികുട്ടി മുസ്‌ലിയാർ

കാസറഗോഡ്: വർധിച്ചുവരുന്ന രക്ത ക്ഷാമത്തെ ഇല്ലാതാക്കാൻ ഇബാദ് തുപ്പക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ ബ്ലഡ് ബാങ്ക് ആരംഭിച്ചു. രോഗികൾക്ക് കൈത്താങ്ങാവാൻ ഇബാദ് ഓൺലൈൻ ബ്ലഡ് ബാങ്കിന് സാധിക്കട്ടെ എന്ന് ഔദ്യോഗിക ലോഞ്ചിങ് കർമ്മം നിർവഹിച്ചുകൊണ്ട് കാസർകോട് സംയുക്ത ജമാഅത്ത് കാസിയും സമസ്ത ജനറൽ സെക്രെട്ടയുമായ പ്രൊഫസർ കെ ആലികുട്ടി മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. പലർക്കും രക്തം നൽകാൻ താൽപര്യമുണ്ടെങ്കിലും രക്തദാനത്തെക്കുറിച്ച് മതിയായ അറിവില്ലാത്തതാണ് രക്തദാനത്തിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. ഈ അവസരത്തിൽ രക്തം നൽകാൻ താല്പര്യമുള്ളവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യിപ്പിച്ച് ആർക്കെങ്കിലും രക്തം ആവശ്യം വന്നാൽ ദാതാവിനെ ഹോസ്പിറ്റലിൽ എത്തിക്കുക എന്നതാണ് ഇതിലൂടെ ഇബാദ് ലക്ഷ്യമിടുന്നത്. 
- Rasheed belinjam

SKSSF രണ്ടത്താണി ടൗൺ കമ്മിറ്റി പാഠ പുസ്തക വിതരണം നടത്തി

രണ്ടത്താണി സുബുലുസ്സലാം മദ്രസ്സയിലെ വിദ്യാര്‍ത്ഥികൾക്ക് "SKSSF"രണ്ടത്താണി ടൗൺ കമ്മിറ്റി സൗജന്യമായി നൽകുന്ന പാഠ പുസ്തക വിതരണം നജാത്തുൽ അനാം ജോ:സെക്രട്ടറി തൈക്കാടൻ അബ്ദു ഉദ്ഘാടനം നിർവഹിച്ചു. പുസ്തക വിതരണം റൈഞ്ച് പ്രസിഡന്റ് ജലാലുദീൻ ഹുദവി വിതരണം ചെയ്തു. റഫീഖലി, റിയാസ്, ഇസ്ഹാഖ്, മുസ്തഫ അബ്ദുല്ബാരി, സുഹൈബ് കരീം സമദ് മുസ്‌ലിയാർ, ആബിദ് മുസ്‌ലിയാർ, skssf ന്റെ മറ്റു ഭാരവാഹികൾ പങ്കെടുത്തു. കുട്ടി ഉസ്താത് നന്ദി പറഞ്ഞു. 
- suhaib p

18 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9727 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 18 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9727 ആയി ഉയര്‍ന്നു. 

ശാഫി ജുമാ മസ്ജിദ് & മദ്‌റസ - സിദ്ധാര്‍ത്ത് നഗര്‍ (ബാംഗ്ലൂര്‍), സിറാജുല്‍ മുസ്‌ലിമീന്‍ മദ്‌റസ - മലാംകുന്ന്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - ബെളൂറടുക്ക, ബുസ്താനുല്‍ ഉലൂം ശംസുല്‍ ഉലമാ സ്മാരക മദ്‌റസ - പേരാല്‍, സുബൈറുബ്‌നു അല്‍അവ്വാം മദ്‌റസ - സി.എം.ബാദ് ന്യൂകോപ്പ (കാസര്‍ഗോഡ്), ബിലാല്‍ മദ്‌റസ - നോര്‍ത്ത് പാറാട് (കണ്ണൂര്‍), അല്‍ മദ്‌റസത്തുല്‍ ഇര്‍ശാദിയ്യ - ആറങ്ങോട്, നുസ്‌റത്തുത്തഅ്‌ലീം മദ്‌റസ - നന്ദാനശ്ശേരി, ശംസുല്‍ ഉലമാ സെക്കണ്ടറി മദ്‌റസ - മങ്ങാട് പൂനൂര്‍, നൂറുല്‍ ഇസ്‌ലാം മദ്‌റസ - പറക്കുളം, നൂറുല്‍ ഇസ്‌ലാം മദ്‌റസ - കക്കാട് പാറ ചുങ്കം (കോഴിക്കോട്), ഹിദായത്തുല്‍ അനാം മദ്‌റസ - തിരൂരങ്ങാടി, അതീഖിയ്യ മദ്‌റസ - വി.പി.മുക്ക് വള്ളിക്കാപ്പറ്റ, മന്‍ഹജുല്‍ ഹുദാ മദ്‌റസ - ആലത്തൂര്‍, എം.ഐ. ഇംഗ്ലീഷ് സ്‌കൂള്‍ മദ്‌റസ - കാഞ്ഞിരമുക്ക (മലപ്പുറം), ശംസുല്‍ ഉലമാ ഇസ്‌ലാമിക് മദ്‌റസ - കായംകുളം (ആലപ്പുഴ), ഗ്രീന്‍ ഡോം പബ്ലിക് സ്‌കൂള്‍ മദ്‌റസ - ഇടമനക്കുഴി (തിരുവനന്തപുരം), മദീനത്തുല്‍ ഉലൂം മദ്‌റസ - ജി.എം.നഗര്‍ റമളാന്‍ സ്ട്രീറ്റ് (കോയമ്പത്തൂര്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. 

ഈ അധ്യയന വര്‍ഷം മുതല്‍ പൊതുപരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കിന് പകരം ഓരോ വിഷയത്തിനും 97 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ടോപ് സ്‌കോര്‍ പദവി നല്‍കാനും പൊതുപരീക്ഷക്ക് നിയോഗിക്കപ്പെട്ട സൂപ്രവൈസര്‍മാരുടെ നേതൃത്വത്തില്‍ തന്നെ ഖുര്‍ആന്‍ പരീക്ഷ നടത്താനും യോഗം തീരുമാനിച്ചു. 

വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യുട്ടൂവ് മെമ്പറും നിരവധി സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്ന ഹാജി കെ. മമ്മദ് ഫൈസിയുടെ മഗ്ഫിറത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. 

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.സി. മായിന്‍ ഹാജി, ടി.കെ. പരീക്കുട്ടി ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ. ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 
- SKIMVBoardSamasthalayam Chelari

വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ഫാസിസ്റ്റ് അക്രമണം അപലപനീയം: സുന്നി ബാലവേദി

ചേളാരി: രാജ്യത്ത് സമീപകാലത്ത് വ്യാപിച്ചുവരുന്ന ഫാസിസ്റ്റ് അക്രമണങ്ങളില്‍ മതവിദ്യാര്‍ത്ഥികളും കുട്ടികളും ഇരയാക്കപ്പെടുന്നത് അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും എസ്.കെ.എസ്.ബി.വി. സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. ഹരിയാനയില്‍ 15 വയസ്സുകാരനായ മതവിദ്യാര്‍ത്ഥി ഹാഫിള് ജുനൈദ് കൊല്ലപ്പെട്ട സംഭവം രാജ്യത്തിന് അപമാനമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.ജെ.എം.സി.സി. മാനേജര്‍ എം.അബൂബക്ര്‍ മൗലവി ചേളാരി ഉദ്ഘാടനം ചെയ്തു. യാസിര്‍ അറഫാത്ത് ചെര്‍ക്കള, സജീര്‍ കാടാച്ചിറ, ഫുആദ് വെള്ളിമാട്കുന്ന്, മുക്താര്‍ മുഹ്‌സിന്‍, റിസാല്‍ദര്‍ അലി ആലുവ, മുഹമ്മദ് അസ്‌ലഹ്, നാസിഫ് തൃശൂര്‍, അനസ് അലി ആമ്പല്ലൂര്‍, മനാഫ് കോട്ടോപാടം സംസാരിച്ചു. അഫ്‌സല്‍ രാമന്തളി സ്വാഗതവും റിസാല്‍ദര്‍ അലി ആലുവ നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം വഫാത്തായ എസ്.വെ.എസ്. സംസ്ഥാന ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസിയെ യോഗം അനുസ്മരിക്കുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. 
- Samastha Kerala Jam-iyyathul Muallimeen

ഖത്തറിൽ മമ്മദ് ഫൈസി അനുസ്മരണവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു

സംഘടനാ രംഗത്തെ വെല്ലുവിളികളും പ്രതിസന്ധികളും സധൈര്യം അതിജീവിച്ച നേതാവായിരുന്നു മർഹൂം ഹാജി കെ.മമ്മദ് ഫൈസി എന്ന് കേരളാ ഇസ് ലാമിക് സെൻറർ സംഘടിപ്പിച്ച അനുസ്മരണ പ്രാർത്ഥനാ സംഗമം അഭിപ്രായപ്പെട്ടു. ഹസൻ ഹാജി കാലടി, KBK മുഹമ്മദ്, ഇഖ്ബാൽ കൂത്തുപറമ്പ്, നൗശാദ് കൈപമംഗലം, ഫൈസൽ വാഫി, സിറാജ് ഹുദവി, റഊഫ് വാഫി, മൊയ്തു മുസ്ല്യാർ സംബന്ധിച്ചു. അബ്ദുൽ മാലിക് ഹുദവി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി. അലിഫ് ദോഹ ജദീദിൽസംഘടിപ്പിച്ച മജ്ലിസിൽ ഫൈസൽ നിയാസ് ഹുദവി, ഹാമിദ് റഹ് മാനി, മുനീർ ഹുദവി നേതൃത്വം നൽകി. മൈദർ സെന്ററിൽ സുബൈർ ഫൈസി കട്ടുപ്പാറ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ശമാൽ ഏരിയയിൽ മുസ്തഫ അശ്റഫി വെളിയങ്കോട് നേതൃത്വം നൽകി. 
- abdul razaq ck razaq puthuponnani

ജാമിഅഃ നൂരിയ്യഃ മമ്മദ് ഫൈസിയെ അനുസ്മരിച്ചു


പട്ടിക്കാട് : ജാമിഅഃ നൂരിയ്യയുടെ കാര്യദര്‍ശിയായി ദീര്‍ഘകാലം സേവനം ചെയ്ത ഹാജി കെ. മമ്മദ് ഫൈസി അനുസ്മരണവും പ്രാര്‍ത്ഥനയും നടന്നു. ജാമിഅഃ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമുദായത്തിനും ജാമിഅക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച കര്‍മയോഗിയായിരുന്നു മമ്മദ് ഫൈസി എന്നും ഉന്നത മത കലാലയമായ ജാമിഅയെ വളര്‍ത്തുന്നതില്‍ മമ്മദ് ഫൈസിയുടെ പങ്ക് അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. 

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, എം.സി മായിന്‍ ഹാജി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇ. ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ടി.എച്ച് ദാരിമി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, അബൂബക്കര്‍ ഫൈസി, ഖാദര്‍ ഫൈസി കുന്നുംപുറം, കെ. മൂസ ഫൈസി, എം.ടി കുഞ്ഞുട്ടി ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, കെ.സി അബ്ദുല്ല ഹാജി, തോളൂര്‍ ഹസന്‍ ഹാജി, കുഞ്ഞാന്‍ കാപ്പ്, എ.ടി മുഹമ്മദലി ഹാജി പ്രസംഗിച്ചു. 
ഫോട്ടോ അടിക്കുറിപ്പ്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ഹാജി കെ. മമ്മദ് ഫൈസി അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി മുന്‍നിരയില്‍. 
- JAMIA NOORIYA PATTIKKAD

മനുഷ്യവേട്ടക്കെതിരെ കനത്ത താക്കീതായി SKSSF പ്രതിഷേധ സംഗമം


തൃശൂര്‍: മതേതര ചിന്തയും മാനവിക മൂല്യങ്ങളും കാത്ത്‌സൂക്ഷിക്കുന്നതില്‍ ഭാരതം നിലനിര്‍ത്തിപ്പോന്ന സമ്പുഷ്ടമായ പാരമ്പര്യത്തെ തച്ചുടച്ച് വംശവെറിയും പരസ്പര വിദ്വേഷവും വ്യാപിപ്പിക്കാനുളള ഫാസിസ്റ്റ് ചിന്താഗതിക്കെതിരേയും അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെയുമുളള കനത്ത താക്കീതായി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം സംഗമം മാറി. 

എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. സൂഫികളും മുനിമാരും പഠിപ്പിച്ച മാനവിക സ്‌നേഹവും ഐക്യവുമാണ് ഇന്ത്യയെ ലോകത്തെ മഹത്തായ രാഷ്ട്രമാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് കഴിക്കാത്തവന്‍ ഒരു നല്ല ഹിന്ദു ആകില്ലെന്ന് വിവേകാനന്ദ സ്വാമികള്‍ പറയുന്നു. ബീഫ് കേവലം ഒരു ചട്ടകം മാത്രമാണ്. അധികാരത്തിന് വേണ്ടിയുളള നെറികെട്ട പ്രവര്‍ത്തനമാണ് ഭരണകൂടം ചെയ്യുന്നത്. ഗോവിന് ഗോത്വം പ്രധാനമെന്ന പോലെ മനുഷ്യന് മനുഷ്യത്വം പ്രധാനമാണെന്ന് ശ്രീ നാരായണഗുരു സ്വാമികള്‍ പറയുന്നു. ഒരു പക്ഷിക്കുഞ്ഞിന്റെ വേദനയെ തിരിച്ചറിഞ്ഞ വാല്‍മീകിയും ഭാരതത്തിന്റെ മഹിതമായ പാരമ്പര്യമാണ് വിളിച്ചോതുന്നത്. ഈ മഹത്തുക്കളുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ക്ക് എങ്ങനെ മനുഷ്യനെ ഇത്ര ക്രൂരമായി കൊന്നൊടുക്കാന്‍ കഴിയുന്നു? മഹാത്മാ ഗാന്ധിയുടെ കാലം തൊട്ട് ഫലസ്തീനിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് അട്ടിമറിച്ച് ഭീകര രാഷ്ട്രമായ ഇസ്‌റാഈലിനെ പിന്തുണക്കാനുളള നരേന്ദ്ര മോഡി ഗവണ്‍മെന്റിന്റെ തീരുമാനവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇതിനെതിരെ മതേതര കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗംലം മുഖ്യപ്രഭാഷണം നടത്തി. മനുഷ്യനെ വര്‍ക്ഷീകരിച്ച് കൊണ്ട് ആഗോള തലത്തില്‍ ഫാസിസ്റ്റ് കക്ഷികള്‍ പിന്തുടരുന്ന സൈതാന്തിക അടിത്തറ തന്നെയാണ് ഇന്ത്യയിലെ ഫാസിസവും പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് സത്താര്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ ബാഖവി പാടൂര്‍ ആശംസകള്‍ അര്‍പിച്ചു. സിദ്ധീഖ് ഫൈസി മങ്കര പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗതവും ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ നന്ദിയും പറഞ്ഞു. അമീന്‍ കൊരട്ടിക്കര, ഷെഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, ഷാഹിദ് കോയ തങ്ങള്‍, നാസര്‍ ഫൈസി കരൂപടന്ന, അബ്ദുല്‍ ഖാദര്‍ ദാരിമി ഗുരുവായൂര്‍, അനീസ് ഹാജി മെല്‍ബ, സലാം എം എം, ഇസ്മായീല്‍ കെ എം, ശുകൂര്‍ ദാരിമി, ഹസ്സന്‍ മുസ്‌ലിയാര്‍, കെ ഷാഹുല്‍ മാസ്റ്റര്‍, കരീം പഴുന്നാന, സയ്യിദ് ഇമ്പച്ചി തങ്ങള്‍ പന്തല്ലൂര്‍, അംജദ് ഖാന്‍ പാലപ്പിളളി, ഷാഹുല്‍ ഹമീദ് റഹ്മാനി, ഉവൈസ് വെന്മേനാട്, ഹമീദ് മൗലവി കൊടുങ്ങല്ലൂര്‍, കരീം മൗലവി അഴീകോട്, റഫീഖ് മുസ്‌ലിയാര്‍ മങ്കര, സിറാജ് തെന്നല്‍, ഇ ബി ഷംസുദ്ദീന്‍ കൂര്‍ക്കഞ്ചേരി തുടങ്ങിയവര്‍പങ്കെടുത്തു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ജാമിഅഃ നൂരിയ്യഃ ഫാക്കല്‍റ്റി ഉദ്ഘാടനവും മമ്മദ് ഫൈസി അനുസ്മരണവും നാളെ (ഞായര്‍)

പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യയുടെ അക്കാഡമിക് മാറ്റങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന ഫാക്കല്‍റ്റികളുടെ ഉദ്ഘാടനവും ദീര്‍ഘകാലം ജാമിഅഃ നൂരിയ്യക്ക് നേതൃത്വം നല്‍കിയ ഹാജി കെ. മമ്മദ് ഫൈസി അനുസ്മരവും നാളെ നടക്കും. 

കാലത്ത് 11 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഫാക്കല്‍റ്റി പ്രഖ്യാപനം നിര്‍വ്വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, എന്‍. സൂപ്പി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇ. ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും. 
- JAMIA NOORIYA PATTIKKAD

സമസ്ത 'സേ' പരീക്ഷ നാളെ (09-07-2017)

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തിന് മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള 'സേ' പരീക്ഷ നാളെ നടക്കും. 

സംസ്ഥാനത്തിനകത്തും പുറത്തുമായി 122 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന 'സേ' പരീക്ഷയില്‍ 1038 കുട്ടികളാണ് പങ്കെടുക്കുന്നത്. 122 സൂപ്രണ്ടുമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ ഖുര്‍ആന്‍ പരീക്ഷക്കും 'സേ' അനുവദിച്ചിട്ടുണ്ട്. അപേക്ഷാര്‍ത്ഥികള്‍ നാളെ രാവിലെ 10 മണിക്ക് മുമ്പായി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു. 
- SKIMVBoardSamasthalayam Chelari

SKSSF ഫ്രൈഡേ മെസേജ്‌

- https://www.facebook.com/SKSSFStateCommittee/photos/a.1723333694591623.1073741839.1664451827146477/1914774288780895/?type=3&theater

ദാറുല്‍ഹുദാ സെക്കണ്ടറി പ്രവേശനം; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‍ലാമിക് സര്‍വകലാശാലയിലെയും ഇതര യുജി കോളേജുകളിലേയും സെക്കണ്ടറി പ്രവേശനത്തിന്റെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വാഴ്സിറ്റിക്കു കീഴിലുള്ള ഹിഫ്ള്, വനിതാ കോളേജ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം ലഭിച്ചവരുടെയും ലിസ്റ്റ് സര്‍വകലാശാലയുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലോട്ട്‌മെന്റ് വിവരങ്ങള്‍ www.dhiu.in എന്ന വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പ്രവേശനം ലഭിച്ച സ്ഥാപനങ്ങളില്‍ 9 ന് ഞായറാഴ്ചക്കകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം. വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൈറ്റില്‍ പ്രസിദ്ധീകരിച്ച സ്ഥാപനങ്ങളിലെ സീറ്റൊഴിവിനനുസരിച്ച് പുതിയ ഒപ്ഷന്‍ തെരഞ്ഞെടുക്കാന്‍ 9 ന് ഞായറാഴ്ച വരെ അവസരമുണ്ടായിരിക്കും. സീറ്റ് ലഭ്യതക്കനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് അലോട്ട്‌മെന്റ് 11 ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കുന്നതാണ്. പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസുദ്ഘാടനം 17 ന് തിങ്കളാഴ്ച അതതു സ്ഥാപനങ്ങളില്‍ നടക്കും. 
- Darul Huda Islamic University

മുഫത്തിശ് - മുദര്‍രിബ് ശില്‍പശാല ഇന്ന് സമാപിക്കും


ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍, മുദര്‍രിബീന്‍ ത്രിദിന ശില്‍പശാല ഇന്ന് (06-07-2017) സമാപിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ മുഴുസമയ സേവനത്തിനായി നിയമിതരായ 105 മുഫത്തിശുമാരും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ ഈ വര്‍ഷം മുതല്‍ മുഴുസമയ സേവനത്തിനായി നിയോഗിച്ച 34 മുദര്‍രിബുമാരുമാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. രണ്ടാംദിവസത്തെ പരിപാടികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ. ചേളാരി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.പി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. കെ.എച്ച്. ദാരിമി കോട്ടപ്പുഴ സ്വാഗതവും കെ.സി. അഹ്മദ് കുട്ടി മൗലവി നന്ദിയും പറഞ്ഞു. ഡോ. കെ. അബ്ദുല്‍ഗഫൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വി. മുഹമ്മദലി മാസ്റ്റര്‍, റഹീം ചുഴലി എന്നിവര്‍ ക്ലാസെടുത്തു. 
പുതിയ വര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കും. വാര്‍ഷിക കൗണ്‍സിലിനു ശേഷം ശില്‍പശാല ഇന്ന് ഉച്ചയ്ക്കു സമാപിക്കും. 
ഫോട്ടോ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാലയുടെ രണ്ടാംദിവസത്തെ പരിപാടികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. 
- SKIMVBoardSamasthalayam Chelari

ന്യൂനപക്ഷ വേട്ടക്കെതിരെ SKSSF പ്രതിഷേധ സംഗമം നാളെ (07-07-2017 വെളളി)

തൃശൂര്‍: രാജ്യത്ത്‌വര്‍ധിച്ച്‌വരുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനും ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്ന്‌കൊണ്ടിരിക്കുന്ന 'നോട്ട് ഇന്‍മൈ നെയിം' പ്രതിഷേധ സ്വരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നതിനും എസ്‌കെഎസ്എസ്എഫ് തൃശൂര്‍ ജില്ല സംഘടിപ്പിക്കുന്ന ജനകീയകൂട്ടായ്മ നാളെ വൈകിട്ട് 4 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടക്കും. മുന്‍ നിയമസഭാസ്പീക്കര്‍ അഡ്വ: തേറമ്പില്‍ രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് രാജ്യദ്രോഹികളില്‍ നിന്ന് ക്രൂരമായ മര്‍ദനമേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്ത 15 വയസ്സുകാരന്‍ ഹാഫിള് ജുനൈദിന്റെ ഓര്‍മ്മകള്‍ക്ക് മുന്നിലാണ് ഇത്തരമൊരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കപ്പെടുന്നത്. സമസ്തജില്ലാ പ്രസിഡന്റ് എസ്എംകെ തങ്ങള്‍, എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി, സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur 

മദ്‌റസകള്‍ ഇന്ന് (04-07-2017) തുറക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ റംസാന്‍ അവധി കഴിഞ്ഞ് ഇന്ന് (04-07-2017) മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കേരളത്തിനകത്തും പുറത്തുമായി സമസ്തയുടെ 9709 മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് മദ്‌റസകളിലെത്തുക. പുതിയ അദ്ധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് മദ്‌റസകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുള്ളത്. നേരറിവ് നല്ലനാളേക്ക് എന്നതാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവ പ്രമേയം. സംസ്ഥാന തല ഉദ്ഘാടനം മംഗളൂരു ബങ്കര അല്‍ മദ്‌റസത്തുല്‍ ദീനിയ്യയില്‍ വെച്ച് നടക്കും. ജില്ല - റെയ്ഞ്ച് തല പ്രവേശനോത്സവ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് മിക്ക മദ്‌റസകളിലും സൗജന്യമായി പഠനോപകരണ വിതരണവും അനുമോദന ചടങ്ങുകളും നടക്കുന്നുണ്ട്. പുതിയ അദ്ധ്യയന വര്‍ഷത്തിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 
- SKIMVBoardSamasthalayam Chelari

ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ശില്‍പശാല ഇന്ന് (04-07-2017) മുതല്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ത്രിദിന ശില്‍പശാല ഇന്ന് (04-07-2017) മുതല്‍ ചേളാരി സമസ്താലയത്തില്‍ നടക്കും. രാവിലെ 9 മണിക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പാഠ്യപദ്ധതി പരിഷ്‌കരണം, പുതിയ വര്‍ഷത്തെ കര്‍മ്മ പദ്ധതി, കാര്യക്ഷമമായ ഇന്‍സ്‌പെക്ഷന്‍, ഗുണമേന്മാപഠനം, മദ്‌റസ ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഡോ.കെ. അബ്ദുല്‍ഗഫൂര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്.വി. മുഹമ്മദ് അലി മാസ്റ്റര്‍ എന്നിവര്‍ ക്ലാസിനു നേതൃത്വം നല്‍കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ മുഴുസമയം സേവനം ചെയ്യുന്ന 105 ഇന്‍സ്‌പെക്ടര്‍മാരാണ് ത്രിദിന ശില്‍പശാലയില്‍ പങ്കെടുക്കുക. 
- SKIMVBoardSamasthalayam Chelari 

ദാറുല്‍ഹുദാ സ്ഥാപനങ്ങള്‍ നാളെ തുറക്കും (05 ബുധന്‍)

ഹിദായ നഗര്‍: റമദാന്‍ വാര്‍ഷികാവധിക്കു ശേഷം ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലക്കു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും നാളെ (ബുധനാഴ്ച) തുറക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. 
പിജി ഒന്നാം സെമസ്റ്ററിലേക്കു യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനവും ബുധനാഴ്ച നടക്കുന്നതയാരിക്കും. 
- Darul Huda Islamic University 

സംഘ് പരിവാറിന്റെ മനുഷ്യ വേട്ടക്കെതിരെ SKSSF തൃശൂർ ജില്ലാ പ്രതിഷേധ സംഗമം 7 ന് തൃശൂരിൽ

തൃശൂർ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മത ന്യൂനപക്ഷങ്ങളെ വേട്ടയാടി കൊല പ്പെടുത്തുന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ ജൂലൈ 7 ന് തൃശൂരിൽ ജനകീയ പ്രതിഷേധ സംഗമം നടത്തുന്നതിനു എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 
ഹരിയാനയിലെ ബല്ലിഗടിൽ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയ 16 കാരനെ അറുകൊല ചെയ്ത സംഘപരിവാർ രാജ്യത്തിന്റെ സംസ്കാരവും മതേതര മൂല്യവും കളങ്കപ്പെടുത്തിയിരിക്കുകയാണ്. മനുഷ്യ ജീവന് പശുവിന്റെ വില പോലും കല്പിക്കാതെ കൊന്നൊടുക്കുന്നവർക്കെതിരെ രാജ്യ ദ്രോഹകുറ്റം ചുമത്തണമെന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മത ന്യൂനപക്ഷങ്ങളുൾപ്പെടെയുള്ള ജങ്ങളുടെ ജീവന് മതിയായ സുരക്ഷിതത്വം നൽകണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. ഗോ രക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ദ്വംസനങ്ങൾക്കെതിരെ നടക്കുന്ന "നോട്ട് ഇൻ മൈ നൈം" പ്രതിഷേധ സ്വരങ്ങൾക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതിന് കൂടിയാണ് സംഗമം നടത്തുന്നത്. പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുഴുവൻ മനുഷ്യ സ്നേഹികളും തൃശൂർ കോർപ്പറേഷനു മുന്നിൽ എത്തിച്ചേരണമെന്ന് ജില്ലാ പ്രസിഡന്റ് സിദ്ദിഖ് ബദരി, ജനറൽ സെക്രട്ടറി ഷെഹീർ ദേശമംഗലം തുടങ്ങിയവർ ആവശ്യപ്പെട്ടു. 
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur 

ദാറുല്‍ഹുദാ പ്രവേശന പരീക്ഷ; ഫലം 5 ന് ബുധനാഴ്ച

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെയും വിവിധ യു.ജി കോളേജുകളുടെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് നടന്ന പ്രവേശന പരീക്ഷയുടെ ഫലം 5 ന് ബുധനാഴ്ച ഉച്ചക്ക് 2 മണിക്കു വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.dhiu.in ല്‍ പ്രസിദ്ധീകരിക്കും. 
ദാറുല്‍ഹുദാക്കു കീഴിലുള്ള ഫാതിമാ സഹ്‌റാ വനിതാ കോളേജ്, ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കു നടന്ന പ്രവേശന പരീക്ഷയുടെ ഫലവും 2 മണിക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍ അറിയിച്ചു. 
- Darul Huda Islamic University 

SKSSF ഖാഫില ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: പ്രബോധന പ്രവർത്തകർ മുൻഗാമികളുടെ മാർഗം പിന്തുടരണമെന്ന് ഇബാദ് ഖാഫില ക്യാമ്പ് ആവശ്യപെട്ടു. SKSSF കോസ്റ്റൽ കെയർ പദ്ധതിയുടെ ഭാഗമായി 10 തീരപ്രദേശങ്ങളിൽ സംസ്കരണ പ്രവർത്തനങ്ങൾക് ഇബാദ് നേത്യത്വം നൽകും. ക്യാമ്പ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ഉമർ ഫൈസി മുക്കം, മുസ്തഫ മാസ്റ്റർ, മോയിൻകുട്ടി മാസ്റ്റർ, സാലിം ഫൈസി കൊളത്തൂർ, സുലൈമാൻ ദാരിമി, ശാജു ശമീർ അസംഹരി, CT അബുൽ ഖാദർ, റശീദ് ബാഖവി, മൻസൂർ ഹുദവി വിവിധ സെഷനുകൾക്ക് നേത്യത്വം നൽകി. ആസിഫ് ദാരിമി പുളിക്കൽ സ്വാഗതവും ഇസ്മായിൽ ഫൈസി നന്ദിയും പറഞ്ഞു. 
- https://www.facebook.com/SKSSFStateCommittee/posts/1912104462381211

എസ്.കെ.എസ്.എസ്.എഫ് TREND 'സ്മാര്‍ട്ട് വിദ്യാഭ്യാസ പദ്ധതി ' നാടിനു സമര്‍പ്പിച്ചു.


മണ്ണാര്‍ക്കാട്: എസ്.കെ.എസ്.എസ്.എഫ്. വിദ്യാദാസ വിഭാഗം ട്രന്റിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന പഞ്ചവത്സര വിദ്യാഭ്യാസ പദ്ധതി സ്മാര്‍ട്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. പലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രമായിനടക്കുന്ന ഈ പദ്ധതിയുടെ ബാച്ച് ഓപണിംഗ് ജാര്‍ഖണ്ഡ് കമ്മീഷണര്‍ സിദ്ധീഖ് ഐ എ എസ് നിര്‍വ്വഹിച്ചു. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വ്വീസ്, അനുബന്ധ മേഖലകളില്‍ തൊഴില്‍ നേടുന്നതിനും സാമൂഹിക ധാര്മ്മിക അവബോധമുള്ള വിദ്യാര്ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പഞ്ചവത്സര പരിശീലനപദ്ധതിയാണ് സ്മാര്‍ട്ട്. റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ ട്രന്റ് സംസ്ഥാന സമിതിക്ക് കീഴില്‍ നടക്കുന്ന ഈ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള അഞ്ച് വര്‍ഷത്തെ ഔദ്യോഗിക വിദ്യാഭ്യാസത്തോടൊപ്പമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സമസ്ത ട്രഷറര്‍ സി. കെ.എം. സ്വാദിഖ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പദ്ധതി പരിചയപ്പെടുത്തി. ഡോ. ടി.എ. മജീദ് കൊടക്കാട്, ഹബീബ് ഫൈസി കോട്ടേപ്പാടം, മുസ്തഫ അഷ്‌റഫി കക്കുപ്പടി, റഫീഖ് അഹമ്മദ് കരിക്കല്ലത്താണി, ഷമീര്‍ ഫൈസി കോട്ടോപ്പാടം, ശംസാദ് സലീം പുവ്വത്താണി, കാലി കാലികറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് മെമ്പര്‍ സലാഹുദ്ധീന്‍, അഡ്വ. സിദ്ധീഖ് സംസാരിച്ചു. 
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് ട്രെന്റ് മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്ററില്‍ ആരംഭിച്ചസ്മാര്‍ട്ട് പദ്ധതിയുടെ ബാച്ച് ഓപണിംഗ് ജാര്‍ഖണ്ഡ് മയിന്‍സ് കമ്മീഷന്‍ അബൂബക്കര്‍ സിദ്ധീഖ് ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു. 
- https://www.facebook.com/SKSSFStateCommittee/posts/1911455452446112

SKSSF നേതാക്കള്‍ ജുനൈദിന്റെ വീട് സന്ദര്‍ശിച്ചു


SKSSF കേരള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം താജുദ്ധീൻ ദാരിമി പടന്നയുടെ നേതൃത്വത്തിൽ സംഘ് പരിവാർ അക്രമികൾ കൊലചെയ്ത ഹാഫിസ് ജുനൈദിന്റ വീട് സന്ദർശിക്കുന്നു. ഡൽഹി ചാപ്റ്റർ SKSSF ഭാരവാഹികളായ ശക്കീൽ ഹുദവി , റാഫി ഹുദവി, റിയാസ് ഹുദവി, ബിലാൽ വെളിയങ്കോട്, താജുദ്ധീൻ വെള്ളാപ്പ് എന്നിവർ കൂടെ ഉണ്ടായിരുന്നു. ചികിത്സയിൽ കഴിയുന്ന സഹോദരനുള്ള സഹചാരി ധനസഹായം പിതാവിന് കൈമാറുകയും പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കുകയും ചെയ്തു. 
- https://www.facebook.com/SKSSFStateCommittee/posts/1911263439131980

ജുനൈദിന്റെ വീട് SKSSF നേതാക്കള്‍ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: തീവണ്ടിയാത്രയ്ക്കിടെ വര്‍ഗീയവാദികള്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ വീട് എസ്.കെ.എസ്.എസ്.എഫ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം താജുദ്ദീന്‍ ദാരിമി പടന്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ ഹരിയാനയിലെ ബല്ലഭ്ഗഡിലുള്ള ജുനൈദിന്റെ വസതിയിലെത്തിയത്. ജുനൈദിന്റെ പിതാവ് ജലാലുദ്ദീനോട് വിവരങ്ങള്‍ ആരാഞ്ഞ സംഘം പ്രാര്‍ഥന നിര്‍വഹിച്ച ശേഷമാണ് മടങ്ങിയത്. തീവണ്ടിയാത്രയ്ക്കിടെ ആക്രമണത്തില്‍ പരുക്കേറ്റ സഹോദരങ്ങളായ ഹാഷിമിനെയും ശാക്കിറിനെയും കണ്ട പ്രതിനിധി സംഘം ഇവരോട് ചികില്‍സാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടുകാര്‍ക്കുള്ള എസ്.കെ.എസ്.എസ്.എഫിന്റെ ‘സഹചാരി’ ധനസഹായം പിതാവിന് കൈമാറി. 
എസ്.കെ.എസ്.എഫ് ഡല്‍ഹി ചാപ്റ്റര്‍ ഭാരവാഹികളായ ശക്കീല്‍ ഹുദവി, റാഫി ഹുദവി, റിയാസ് ഹുദവി, ബിലാല്‍ വെളിയങ്കോട്, താജുദ്ദീന്‍ വെള്ളാപ്പ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
- http://suprabhaatham.com/skssf-leaders-visit-junaids-home/

ദാറുൽഹുദാ പ്രവേശന പരീക്ഷ നാളെ (2/7/2017 ഞായർ)

ഹിദായ നഗർ: ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയുടെയും വാഴ്സിറ്റിക്കു കീഴിലുളള വിവിധ യുജി കോളേജുകളുടേയും സെക്കണ്ടറി ഒന്നാം വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ പ്രവേശന പരീക്ഷ നാളെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി പതിനാറു കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. 

വാഴ്സിറ്റിക്കു കീഴിലുളള ഫാത്വിമ സഹ്റാ വനിതാ കോളേജ്, ഹിഫ്ളുൽ ഖുർആ൯ കോളേജ് എന്നീ സ്ഥാപനങ്ങളിലേക്കു അപേക്ഷിച്ച വിദ്യാർത്ഥികൾക്കുളള പരീക്ഷയും ദാറുല്ഹുദായ വെച്ച് തന്നെ ഞായറാഴ്ച നടക്കും. 

രാവിലെ 8 മണി മുതൽ വാചിക പരീക്ഷ ആരംഭിക്കും. 

വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ്, പ്രായം തെളിയിക്കാ൯ സമർപ്പിച്ച സർട്ടിഫിക്കറ്റി൯റെ ഒറിജിനൽ കോപ്പി, മു൯ വർഷമാണ് സമസ്ത പൊതു പരീക്ഷ പാസായതെങ്കിൽ മാർക്ക് ലിസ്റ്റി൯റെ ഒറിജിനൽ എന്നിവയും അന്നേ ദിവസം സൂക്ഷമ പരിശോധനക്കായി ഹാജറാക്കേണ്ടതാണ്. 

ഹാൾടിക്കറ്റുകൾ വാഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റിലുളള നിർദേശങ്ങൾക്കനുസരിച്ചായിരിക്കും പരീക്ഷകൾ നടക്കുക. 
- Darul Huda Islamic University