'എന്റെ യൂണിറ്റ്, എന്റെ അഭിമാനം'; SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം

കാസര്‍കോട്: 'എന്റെ യൂണിറ്റ് എന്റെ അഭിമാനം' എന്ന 'കോഫി വിത്ത് ലീഡര്‍' എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജില്ലയിലുള്ള 250-ഓളം ശാഖകളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ജില്ലാ നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന രീതിയിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പാറില്‍ ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. തീവ്രവാദ പ്രചരണങ്ങളെ അതിജീവിക്കാനും മതത്തിന്റെ പൈതൃകം നിലനിര്‍ത്താനും ധര്‍മപാതയില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഇസ്മാഈല്‍ അസ്ഹരി ബാളിയൂര്‍ അധ്യക്ഷനായി, ജില്ലാ ജന. സെക്രട്ടറി മുഷ്താഖ് ദാരിമി വിഷയാവതരണം നടത്തി. ശാഖകള്‍ക്കുള്ള കൈപുസ്‌കതം സംസ്ഥാന നിരീക്ഷകന്‍ കജെ മുഹമ്മദ് ഫൈസി വിതരണം ചെയ്തു. ഇസ്മാഈല്‍ അസ്ഹരി, റസാഖ് അസ്ഹരി, ഫാറൂഖ് മൗലവി, റഊഫ് ഫൈസി, സ്വാലിഹ് ഹുദവി, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അദ്ദു ഹാജി, ജാസിം അല്‍ബറക്ക, അബൂബക്കര്‍ ഹാജി, സിദ്ദീഖ് ചക്കന്റടി, ഇസ്മാഈല്‍ മില്ല്, ജാഫര്‍ കടമ്പാര്‍, നിസാര്‍ മച്ചമ്പാടി, മുഹമ്മദ് മതങ്കള, മുത്തലിബ് കെദുമ്പാടി, ലത്തീഫ് അന്‍സാരി, അലി കടമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.