മഅദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം: SKSSF
കോഴിക്കോട്: വിചാരണ തടവിൽ നിന്ന് കടുത്ത വ്യവസ്ഥകളോടെ ജാമ്യം ലഭിച്ച് ബംഗളുരുവിൽ കഴിയുന്ന അബ്ദുന്നാസർ മഅദനിയോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. രോഗിയായ മാതാവിനെ കാണാൻ കോടതിയോട് അനുമതി തേടുമ്പോൾ അതിനെ സാങ്കേതിക്കുരുക്കിലാക്കുന്ന രീതി ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനങ്ങൾക്ക് ചേർന്നതല്ല. അദ്ദേഹം കുറ്റവാളിയാണന്ന് തെളിയിക്കപ്പെടുന്നുവെങ്കിൽ അതിന് നിയമപരമായ നടപടി സ്വീകരിക്കാം. എന്നാൽ നിരന്തരം പൗരാവകാശങ്ങൾ ലംഘിക്കുകയും വിവേചനം മാത്രം സ്വീകരിക്കേണ്ടി വരുന്ന അവസ്ഥ ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് നഷ്ടപ്പെടുത്തുന്നതാണ്. ഒരു ജനാധിപത്യ രാജ്യത്തു ഇത്തരം പ്രവണതകൾ നമ്മുടെ കോടതികളോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ഛിദ്ര ശക്തികൾ മുതലെടുപ്പ് നടത്തുകയും ചെയ്യുമെന്ന് നാം ഭയപ്പെടണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറുകൾ നീതിപൂർവ്വം ഇടപെടണമെന്നാവശ്യപ്പെട്ട് കേരള, കർണാടക മുഖ്യമന്ത്രിമാർക്ക് നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശൗക്കത്തലി വെള്ളമുണ്ട, റഫീഖ് അഹമ്മദ് തിരൂര്‍, മുസ്തഫ അശ്‌റഫി കക്കുപടി, വി കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, ഡോ. ജാബിര്‍ ഹുദവി, ശഹീര്‍ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, സുഹൈബ് നിസാമി നീലഗിരി, ആശിഖ് കുഴിപ്പുറം, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ആസിഫ് ദാരിമി പുളിക്കല്‍, ശുക്കൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ കോടഗ്, ശഹീര്‍ ദേശമംഗലം, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, നൗഫല്‍ വാകേരി, സുഹൈല്‍ വാഫി കോട്ടയം, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാദര്‍ ഫൈസി തലക്കശ്ശേരി, പി എം ഫൈസല്‍ കങ്ങരപ്പടി, നിസാം കണ്ടത്തില്‍ കൊല്ലം, ഇസ്മാഈല്‍ യമാനി മംഗലാപുരം, ജാഫര്‍ ഹുസൈന്‍ യമാനി ലക്ഷദ്വീപ്, സുഹൈര്‍ അസ്ഹരി പള്ളംകോട് എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE