എടവണ്ണപ്പാറ: ഡിസംബര്‍ 7 മുതല്‍ 12 വരെ വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാമില്‍ നടക്കുന്ന ഇരുപത്തിയാറാം മഖാം ഉറൂസിന്‍റെ വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് സ്മാരക ഇസ്‌ലാമിക് സെന്ററില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം കോഴിക്കോട് ഖാസി നാസർ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കണ്ണിയത്ത് ഉസ്താദ് ശരീഅത്ത് കോളേജ് ജന: സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം. പി അധ്യക്ഷനായി. സയ്യിദ് കുഞ്ഞി സീതിക്കോയ തങ്ങൾ സയ്യിദ്ബി. എസ്. കെ തങ്ങള്‍, പി. എ ജബ്ബാർ ഹാജി, വലിയുദ്ധീൻ ഫൈസി, മമ്മു ദാരിമി വാവൂർ, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി, കബീർ മുസ്‌ലിയാര്‍ മൂളപ്പുറം, സലാം മൗലവി വാവൂർ, ടി. പി അബ്ദുൽ അസീസ്, എം. കെ. സി മൊയ്തീൻ, കണ്ണിയത്ത് കുഞ്ഞിമോൻ മുസ് ലിയാർ, മാമു മൗലവി വാഴയൂർ, ശുക്കൂര്‍ വെട്ടത്തൂർ, യൂനുസ് ഫൈസി വെട്ടുപാറ, സത്താർ വാഫി വിളയിൽ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (ചെയർമാൻ), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (കൺവീനർ), സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ (ട്രഷറർ), പി. എ ജബ്ബാർ ഹാജി (വർ: ചെയ) അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി (വർ. കൺ). പ്രോഗ്രാം: മമ്മു ദാരിമി വാവൂർ (ചെയർമാൻ), അബുറഹ്മാൻ ദാരിമി മുണ്ടേരി (കൺ), ഫിനാൻസ്: കബീർ മുസലിയാർ മൂളപ്പുറം (ചെയ), നൗഷാദ് ദാരിമി വണ്ടൂർ (കൺ), പ്രചരണം: അബ്ദുൽ അസീസ് മുസലിയാർ കൊളമ്പലം (ചെയ), സി. ടി റഫീഖ് വാഴക്കാട് (കൺ), മീഡിയ: ഉമറലി ശിഹാബ് വാഴക്കാട് (ചെയ), യൂനുസ് ഫൈസി വെട്ടുപാറ (കൺ), സ്വീകരണം: സലാം മൗലവി വാവൂർ (ചെയ), ഇല്യാസ് വാഴക്കാട് (കൺ), വളണ്ടിയർ: അലി അക്ബർ ഊർക്കടവ് (ചെയ), സവാദ് മുണ്ടുമുഴി (കൺ) ഭക്ഷണം: കെ. പി. സഈദ് പള്ളിപ്പടി (ചെയ), നൗഷാദ് വാഴക്കാട് (കൺ).
Photo: കണ്ണിയത്ത് ഉസ്താദ് ഇരുപത്തിയാറാം മഖാം ഉറൂസിന്‍റെ സ്വാഗതസംഘ രൂപീകരണ യോഗം കോഴിക്കോട് ഖാസി നാസർ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
- Yoonus MP <4yoonus@gmail.com>