ചേളാരി: ഒക്‌ടോബര്‍ 30-ന് ഞായറാഴ്ച സമസ്ത പ്രാര്‍ത്ഥന ദിനമായാചരിക്കും. എല്ലാവര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായാചരിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന മനുസരിച്ച് ഈ വര്‍ഷത്തെ പ്രാര്‍ത്ഥന ദിനം ഒക്‌ടോബര്‍ 30-ന് ഞായറാഴ്ചയാണ് നടക്കുക.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം അംഗീകൃത മദ്‌റസകളും, പള്ളികള്‍, അറബിക് കോളേജുകള്‍, അഗതി അനാഥ മന്ദിരങ്ങള്‍, ദര്‍സുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഉസ്താദുമാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും മണ്‍മറഞ്ഞുപോയ നേതാക്കളെയും ഓരോ മഹല്ലിലും സ്ഥാപനങ്ങള്‍ പടുത്തയര്‍ത്തിയും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അനുസ്മരിച്ചും പ്രത്യേക പ്രാര്‍ത്ഥന നടത്താനും മറ്റുമാണ് വര്‍ഷംതോറും റബീഉല്‍ആഖിര്‍ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനാമായാചരിക്കാന്‍ തീരുമാനിച്ചത്.
പ്രാര്‍ത്ഥന ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
ചെന്നൈ: എസ്.കെ.എസ്.എസ്.എഫ് ദേശിയ കമ്മിറ്റിയുടെ കീഴില്‍ ഒക്ടോബര്‍ 15,16 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ദേശീയ കൗണ്‍സില്‍ മീറ്റിനും മീലാദ് കോണ്‍ഫ്രന്‍സിനും അന്തിമ രൂപമായി. കേരളം ഉള്‍പ്പടെ പതിനഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കും. ദിദ്വിന ദേശീയ മീറ്റിന് സമാപനം കുറിച് കൊണ്ട് ചെന്നൈ മലയാളികളെ ഉള്‍പ്പെടുത്തി മീലാദ് സമ്മേളനം നടക്കും.
15 ന് രാവിലെ നടക്കുന്ന ഖാഇദേ മില്ലത് മഖ്ബറ സിയാറത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. എഗ്മോര്‍ എം. എം എ ഹാള്‍ പരിസരത്ത് സ്വാഗത സംഘം മുഖ്യ രക്ഷാതികാരി സമസ്ത മുശാവറ അംഗം ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ പതാക ഉയര്‍ത്തും. ദേശീയ മീറ്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. മുഫ്തി നൂറുല്‍ ഹുദ നൂര്‍ ബംഗാള്‍ അദ്ധ്യക്ഷനാകും. തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അമ്പില്‍ മഹേഷ് പഴമൊഴി മുഖ്യഥിതിയായി പങ്കെടുക്കും. നവാസ് ഗനി എം.പി, തമിഴ്നാട് വഖഫ് ബോഡ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ചടങ്ങിന് ഉദയനിധി സ്റ്റാലിന്‍ എം.എല്‍.എ ആശംസ പ്രഭാഷണം നടത്തും.
രണ്ട് ദിവസം നടക്കുന്ന സംഗമത്തില്‍ ഫെമിലിരൈസ്, ഐഡിയേറ്റ്, ഡിലൈറ്റ്, എന്‍ ലൈറ്റ്, ഇന്‍ട്രോസ്പെക്ട്, എലവേറ്റ് എന്നി സെഷനുകളിലായി മുസ്ലിം ദേശീയ പ്രശ്നങ്ങളും പദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും. 15 ന് ഉച്ചക്ക് രണ്ട് വര്‍ഷത്തേക്കുള്ള പദ്ധതി ആവിഷ്കരണവും രാത്രി എഴ് മണിക്ക് ഇഷ്ക് മജ്ലിസും നടക്കും. റഫീഖ് ഹുദവി കോലാര്‍ ഹുബ്ബ് റസൂല്‍ പ്രഭാഷണം നിര്‍വ്വഹിക്കും.
16 ന് രാവിലെ ആറ് മണിക്ക് ഹസീബ് അന്‍സാരി ബീവണ്ടി ആത്മീയ പ്രഭാഷണം നടത്തും. ഒമ്പതിന് മുസ്ലിം ഇന്ത്യയുടെ ഭാവി എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന സെമിനാര്‍ ഉദ്ഘാടനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വ്വഹിക്കും. അഷ്റഫ് കടക്കല്‍, ശരീഫ് കോട്ടപ്പുരത് ബാംഗ്ലൂര്‍, സുപ്രഭാതം റസിഡന്‍റ് എഡിറ്റര്‍ സത്താര്‍ പന്തലൂര്‍ പ്രബന്ധം അവതരിപ്പിക്കും. ചടങ്ങില്‍ തമിഴ്നാട് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോന്‍സ, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍ അതിഥി കളായി പങ്കെടുക്കും. റഹീസ് അഹ്മദ് മണിപ്പൂര്‍, അനീസ് അബ്ബാസി രാജസ്ഥാന്‍, അസ്ലം ഫൈസി ബാംഗ്ലൂര്‍, ഡോ. നിഷാദലി വാഫി തൃച്ചി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. അലീഗഡ് മലപ്പുറം കാമ്പസ് ഡയരക്ടര്‍ ഡോ.ഫൈസല്‍ ഹുദവി മോഡരേട്ടറാകും. ഉച്ചക്ക് 2ന് കൗണ്‍സില്‍ മീറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ.ബഷീര്‍ പനങ്ങാങ്ങര അദ്ധ്യക്ഷനാകും. കഴിഞ്ഞ രണ്ട് വര്‍ഷകാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ദേശീയ കോഡിനേറ്റര്‍ അഷ്റഫ് നദ്വി അവതരിപ്പിക്കും. 16ന് രാത്രി നടക്കുന്ന മീലാദ് സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉദ്ഘാടനം ചെയ്യും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ.ഖാദര്‍ മൊയ്ദീന്‍ മുഖ്യഥിതിയായി പങ്കെടുക്കും. ജാഫര്‍ സ്വാദിഖ് ബാഖവി ചെന്നൈ, മുനീര്‍ ഹുദവി വിളയില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ആത്മദാസ് യമിധര്‍മ പക്ഷ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായ്ക്കോട് പ്രസംഗിക്കും.
സ്വാഗത സംഘം യോഗത്തില്‍ ചെയര്‍മാന്‍ സൈത്തൂന്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷനായി. ഡോ. ജാബിര്‍ ഹുദവി, അസ്ലം ഫൈസി ബാംഗ്ലൂര്‍, അഷ്റഫ് നദ്വി, ഉമ്മറുല്‍ ഫാറൂഖ് കരിപ്പൂര്‍, കെ. കുഞ്ഞിമോന്‍ ഹാജി, നോവല്‍ട്ടി ഇബ്രാഹിം ഹാജി, എ.ഷംസുദീന്‍,റിഷാദ് നിലമ്പൂര്‍, ലക്കി മുഹമ്മദലി ഹാജി, ക്രസന്‍റ് സൈദലവി, സാജിദ് കോയിലോത്ത്, ടി.പി മുസ്തഫ ഹാജി, സൈഫുദ്ധീന്‍ ചെമ്മാട്, ഫൈസല്‍ പൊന്നാനി സംസാരിച്ചു. ചെന്നൈ ഇസ്ലാമിക് സെന്‍റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹാഫിള് സമീര്‍ വെട്ടം സ്വാഗതവും സെക്രട്ടറി മുനീറുദ്ധീന്‍ ഹാജി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
എസ്.കെ.എസ്.എസ്.എഫ്. നാഷണൽ ക്യാമ്പസ് കാൾ സമാപിച്ചു.
കോഴിക്കോട് : ധാർമ്മിക ബോധത്തിന്റെയും ആദർശ സംവേദനത്തിന്റെയും ഉൾക്കരുത്ത് പകർന്ന് കോഴിക്കോട് നടന്നു വന്ന എസ് കെ എസ് എസ് എഫ് ദേശീയ വിദ്യാർത്ഥി സംഗമം സമാപിച്ചു. കുറ്റിക്കാട്ടൂർ കെ എം ഒ ക്യാമ്പസിലെ നവാസ് നിസാർ നഗറിൽ നടന്ന
ഒമ്പതാമത് ത്രിദിന നാഷണൽ ക്യാമ്പസ് കാൾ ധൈഷണിക വിദ്യാർഥിത്വം വീണ്ടെടുക്കാനും കലാലയങ്ങളിൽ നൈതിക സംവേദനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുമുള്ള പ്രതിജ്ഞ പുതുക്കിയാണ് അവസാനിച്ചത്. എസ് കെ എസ് എസ് എഫ് ഉപസമിതിയായ ക്യാമ്പസ് വിംഗിന്റെ നേതൃത്തിലാണ് വിവിധ കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്.
സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പല പരിഷ്കരണങ്ങളും മത-ധാർമ്മിക സംസ്കാരത്തിന് പരുക്കേൽപ്പിക്കുന്ന വിധമുള്ളതാണെന്നും എന്നാൽ വിശ്വാസികൾ ഉള്ള കാലത്തോളം മാനവിക മൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും പുതിയ കാലത്തെ വിദ്യാർത്ഥികൾ കാമ്പസുകളിൽ അനുകരണീയ മാതൃകകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ജനറൽ കൺവീനർ ഒ.പി.എം.അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന ഇസ്‌ലാമിക് തിയോളജി സെഷൻ സമസ്ത മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശുഹൈബുൽ ഹൈതമി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. അലി വാണിമേൽ പ്രസീഡിയം നിയന്ത്രിച്ചു.
വിവിധ സെഷനുകളിൽ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, ഡോ. ബഷീർ പനങ്ങാങ്ങര, ഗഫൂർ ദാരിമി മുണ്ടക്കുളം, മുഹിയുദ്ദീൻ കുട്ടി യമാനി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ഉനൈസ് ഹുദവി, കെ.പി. കോയ, സയ്യിദ് മിർ ബാത്ത് തങ്ങൾ, ടി.പി. സുബൈർ മാസ്റ്റർ, അലി അക്ബർ മുക്കം, റഹീം ആനക്കുഴിക്കര, റഫീഖ് മാസ്റ്റർ, അബൂബക്കർ ഹാജി, ഹംസ ഹാജി, പി.എം. സാലിഹ്, അലി മുസ്‌ലിയാർ കൊല്ലം, ഷാജിദ് തിരൂർ, ഡേ: എ പി ആരിഫലി, ജൗഹർ കാവനൂർ, റിയാസ് വെളിമുക്ക്, അസ്ഹർ യാസീൻ, സിറാജ് ഇരിങ്ങല്ലൂർ, ബാസിത് മുസ്ലിയാരങ്ങാടി, അബ്ഷർ നിദുവത്, റഷീദ് മീനാർകുഴി, മുനീർ മോങ്ങം, യാസീൻ വാളക്കുളം, ബിലാൽ ആരിക്കാടി, സമീർ കണിയാപുരം, ഷഹീർ കോണോട്, ഷാകിർ കൊടുവള്ളി, സൽമാൻ കൊട്ടപ്പുറം, അംജദ് എടവണ്ണപ്പാറ, ഹുജ്ജത്തുള്ള, മുനാസ്, ജുനൈദ് മാനന്തവാടി സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന മെഡിക്കൽ, പുരാവസ്തു എക്സിബിഷനും ട്രെന്റ് വിദ്യാഭ്യാസ കരിയർ സ്റ്റാളും ശ്രദ്ധേയമായി.
ചേളാരി: സമസ്ത പ്രവാസി സെല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നവംബര്‍ 23, 24 തിയ്യതികളില്‍ തിരുവനന്തപുരം നെയ്യാര്‍ഡാം സൈറ്റില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഒക്‌ടോബര്‍ 31 നകം ജില്ലാ-മണ്ഡലം സംഗമങ്ങള്‍ ചേരും. ഡിസംബറില്‍ പ്രവാസികളെ സംബന്ധിച്ചുള്ള സെന്‍സസ് നടത്തും. 2023 ജനുവരിയില്‍ സംസ്ഥാന ഭാരവാഹികളുടെ ജില്ലാ തല പര്യടനവും ഫെബ്രുവരിയില്‍ ജീവകാരുണ്യ പദ്ധതിക്കുള്ള വിഭവസമാഹരണവും മാര്‍ച്ചില്‍ ആശ്വാസ് പദ്ധതി സഹായ വിതരണവും ഏപ്രിലില്‍ റമദാന്‍ ക്യാമ്പയിനും നടത്താന്‍ തീരുമാനിച്ചു. മെയ് മാസത്തില്‍ വിദ്യാഭ്യാസ ഹെല്‍പ് ഡെസ്‌ക്ക് സ്ഥാപിക്കും. ജൂണ്‍, ജൂലൈ അവാര്‍ഡ് ദാനവും ഗൈഡ്‌ലൈന്‍സ് ക്ലാസുകളും സംഘടിപ്പിക്കും.
2023 ആഗസ്റ്റില്‍ മലപ്പുറത്ത് സംസ്ഥാന സംഗമം നടത്താനും തീരുമാനിച്ചു. വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു. ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ് കണ്ണൂര്‍, ഒ.കെ.എം മൗലവി ആനമങ്ങാട്, അബ്ദുറഹീം കളപ്പാടം, അബ്ദുല്‍മജീദ് ദാരിമി കൊല്ലം, കെ.വി ഹംസ മൗലവി, അസീസ് പുള്ളാവൂര്‍, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, വി.പി ഇസ്മായില്‍ ഹാജി, എം.കെ കുഞ്ഞാലന്‍ ഹാജി, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, കെ. യൂസുഫ് ദാരിമി, കെ.എസ്.എം ബഷീര്‍, സി.കെ അബൂബക്കര്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍സെക്രട്ടറി ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍ സ്വാഗതവും സെക്രട്ടറി മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
- Samasthalayam Chelari