ബിസ്മില്ലാ ക്യാമ്പയിന്‍; ദേശീയ തല ഉദ്ഘാടനം നടന്നു

ഹൈദരബാദ്: 'നേരിന്റെ കലാലയം, നന്മയുടെ സൌഹൃദം' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 1 മുതല്‍ 30 വരെ ഇന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍ എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് നടത്തുന്ന ബിസ്മില്ലാ ക്യാമ്പയിന്റെ ദേശീയ തല ഉദ്ഘാടനം ഹൈദരാബാദ് ഇഫ്‌ലു ക്യാമ്പസില്‍ വെച്ച് നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ സ്വാലിഹ് നിസാമി, ഉവൈസ് ഹുദവി, മുബശിര്‍ വാഫി, ഇസ്മായീല്‍ ഹുദവി, സഫ്വാന്‍ ഹുദവി, മുഹ്‌സിന്‍ വാഫി, സ്വാലിഹ്, മുഷ്താഖ് ഹുദവി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കറിപ്പ്: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് നടത്തുന്ന ബിസ്മില്ലാ ക്യാമ്പയിന്റെ ദേശീയ തല ഉദ്ഘാടനം ഹൈദരാബാദ് ഇഫ്‌ലു ക്യാമ്പസില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE