സയ്യിദ് മുഹ്‌സിന്‍ ഹുദവി കുറുമ്പത്തൂരിന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

ക്വലാലംപൂര്‍: സയ്യിദ് മുഹ്‌സിന്‍ ഹുദവി കുറുമ്പത്തൂരിന് മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി (ഐ. ഐ. യു. എം)യില്‍ നിന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. രോഗിയുടെ സ്വകാര്യതാസംരക്ഷണത്തിലെ നൈതികതയും ഇസ്‌ലാമിക നിയമ തത്വങ്ങളും: ഒരു വിമര്‍ശന പഠനം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഐ. ഐ. യു. എമ്മിലെ കര്‍മശാസ്ത്രവിഭാഗം പ്രൊഫസര്‍ ഡോ. മുഹമ്മദ് അമാനുല്ലയുടെയും അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ലുഖ്മാന്‍ സകരിയ്യയുടെയും കീഴിലായിരുന്നു പഠനം. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സയ്യിദ് മുഹ്‌സിന്‍ ഹുദവി ഐ. ഐ. യു. എമ്മില്‍ നിന്ന് ഇസ്‌ലാമിക കര്‍മശാസ്്ത്രത്തില്‍ പിജിയും കരസ്ഥമാക്കിയിട്ടുണ്ട്.

നിരവധി രാജ്യാന്തര കോണ്‍ഫ്രന്‍സുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ച അദ്ദേഹം വാഗ്മിയും എഴുത്തുകാരനുമാണ്. സമസ്തയുടെ ഫത് വാ രീതികള്‍ നേരിന്റെ ദിശാസൂചികള്‍ എന്ന മലയാള പുസ്തകവും വൈദ്യശാസ്ത്രത്തിലെ ശരീഅ വിധികള്‍ എന്ന ഇംഗ്ലീഷ് കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ പുത്തനത്താണിക്കടുത്ത് കുറുമ്പത്തൂര്‍ സ്വദേശികളായ സയ്യിദ് അലവിക്കോയ തങ്ങള്‍-സയ്യിദത്ത് ഫാത്വിമ സുഹ്റ ദമ്പതികളുടെ മകനാണ്. ചാവക്കാട് സ്വദേശി സയ്യിദത്ത് ആതിഖയാണ് ഭാര്യ. സയ്യിദ് അബാന്‍ അഹ് മദ് ഏക മകനാണ്. ദാറുല്‍ഹുദാ മാനേജ്‌മെന്‍റും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയും സയ്യിദ് മുഹ്‌സിന്‍ ഹുദവിയെ അനുമോദിച്ചു.

- Darul Huda Islamic University