തൃശൂർ ജില്ലാ റബീഅ് കോൺഫറൻസിന് നാളെ (Nov 8) തുടക്കം

തൃശൂർ: ഈ വർഷത്തെ മീലാദ് ക്യാമ്പയിന് തുടക്കം കുറിച്ച് എസ്കെഎസ്എസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് കോൺഫറൻസ് നാളെ ചൊവ്വല്ലൂർപടി യിൽ ആരംഭിക്കും. നാളെ വൈകിട്ട് 7 മണിക്ക് 'കാരവാനേ മദീന' ടീം അവതരിപ്പിക്കുന്ന ബുർദ ആസ്വാദന മജ്‌ലിസ് നടക്കും. തൈക്കാട് മഹല്ല് ഖത്തീബ് ഇസ്മായിൽ റഹ്മാനി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മതപ്രഭാഷണത്തിൽ "മുഹമ്മദ് നബി (സ): അനുപമ വ്യക്തിത്വം" എന്ന വിഷയത്തിൽ സിദ്ധീഖ് വാഫി ആലിന്തറ പ്രഭാഷണം നടത്തും.

ചാവക്കാട് മേഖല പ്രസിഡണ്ട് ഷാഹുൽഹമീദ് റഹ്മാനി അധ്യക്ഷത വഹിക്കും. ചൊവ്വല്ലൂർപടി ക്ലസ്റ്റർ പ്രസിഡണ്ട് ഹാരിസ് തൈക്കാട് ആമുഖ പ്രഭാഷണം നടത്തും.

"മുഹമ്മദ് നബി (സ): അനുപമ വ്യക്തിത്വം" എന്ന പ്രമേയത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന മീലാദ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം 9ന് വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ നിർവഹിക്കും.

ഏഴ് മണിക്ക് നടക്കുന്ന മൗലിദ് സദസ്സിന് സമസ്ത ജില്ലാ ട്രഷറർ പിടി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡണ്ടുമായ ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ നേതൃത്വം നൽകും.

"റൂഹീ ഫിദാക യാ റസൂലല്ലാഹ്" എന്ന വിഷയത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷൻ ബഷീർ ഫൈസി ദേശമംഗലം സമാപന പ്രഭാഷണം നിർവഹിക്കും.

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് മഹറൂഫ് വാഫി അധ്യക്ഷതവഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ ഹാഫിള് അബൂബക്കർ സിദ്ദീഖ് ആമുഖപ്രഭാഷണം നടത്തും.

നാസർ ഫൈസി തിരുവത്ര, അബ്ദുൽ കരീം ഫൈസി പൈങ്കണ്ണൂർ, അബ്ദുല്ലത്തീഫ് ദാരിമി അൽ ഹൈതമി, പി എസ് മുഹമ്മദ് കുട്ടി ബാഖവി അരിയന്നൂർ, ഉമർ അൻവരി പോർക്കളേങ്ങാട്, മൊയ്തുണ്ണി ഹാജി, അബ്ദുറഷീദ് കുന്നിക്കൽ, സിദ്ധീഖ് ബദരി, ശഹീർ ദേശമംഗലം, അമീൻ കൊരട്ടിക്കര, ഷാഹുൽ പഴുന്നാന, അബ്ദുൽ ഖാദർ ദാരിമി ഗുരുവായൂർ, അബ്ദുസ്സലാം ദാരിമി ബ്രഹ്മകുളം, സ്വഫ് വാൻ റഹ്മാനി, ഷഫീഖ് ഫൈസി കായംകുളം, ആർ എം റാഫി, ശിഹാബുദ്ദീൻ തങ്ങൾ, ഷഫീഖ് ഫൈസി കൊടുങ്ങല്ലൂർ, സിദ്ദീഖ് ഫൈസി മങ്കര, സൈഫുദ്ദീൻ പുലിക്കണ്ണി, നൗഫൽ ചേലക്കര, അംജദ് ഖാൻ പാലപ്പിള്ളി, നൗഫൽ ചൊവ്വല്ലൂർ തുടങ്ങിയവർ സംസാരിക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur