ഷാർജ: ലോകത്തിലെ ഏറ്റവും മികച്ച പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ ഗൾഫ് സത്യധാര പവലിയൻ (Hall 7,Stall:ZD 10) എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
SKSSF UAE നാഷണൽ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ
സത്യധാര ചീഫ് എഡിറ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,നവാസ് പുനൂർ (ചീഫ് എഡിറ്റർ സുപ്രഭാതം),ഷാർജ ഇന്ത്യൻ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോൺസൺ,മോഹൻകുമാർ (ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫേഴ്സ് എക്സിക്യൂട്ടിവ്), സൈനുൽ ആബിദ് (സഫാരി ഗ്രൂപ്പ്), അൻവർ നഹ (യു എ ഇ കെഎംസിസി),തൽഹത്ത്( ഫോറം ഗ്രൂപ്പ് ),എഎ കെ മുസ്തഫ,സുലൈമാൻ തുടിമ്മൽ (യുണിക് ഗ്രൂപ്പ്),ശിയാസ് സുൽത്താൻ (പബ്ലിഷർ ഗൾഫ് സത്യധാര),കബീർ ചാന്നങര,ടിവി നസീർ (ഷാർജ കെ എം സി സി),റസാഖ് വളാഞ്ചേരി,ഹൈദറലി ഹുദവി (ഗൾഫ് സത്യധാര) ശൗഖത്തലി ഹുദവി (ദുബൈ സുന്നി സെന്റർ), നൗഷാദ് ഫൈസി (അജ്മാൻ SKSSF),ജലീൽ എടകുളം (ദുബൈ SKSSF)ഹസൻ രാമന്തളി (വിഖായ),നുഹ്മാൻ തിരൂർ (സർഗലയ),മൊയ്തു സിസി,ഇസ്മാഈൽ ഹാജി എടച്ചേരി,ഒ കെ ഇബ്രാഹീം എന്നിവർ പങ്കെടുത്തു.
പവലിയന് നേതൃത്വം നൽകുന്ന ഷാർജ SKSSF ഭാരവാഹികളായ സുലമാൻ ബാവ,കരീം കൊളവയൽ,ഫൈസൽ പയ്യനാട്,എം പി കെ പള്ളംങ്കോട് ,ശാക്കിർ ഫറോക്ക്,റസീഫ് പുറക്കാട്,ശഫീഖ് ചെറൂര് ,സഫീർ ജാറംകണ്ടി,ടിപികെ ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.
തുടർച്ചയായി എഴാം തവണയാണ് ഗൾഫ് സത്യധാരയുടെ പവലിയൻ മേളയിൽ സാന്നിദ്ധ്യം അറിയിക്കുന്നത്. UAE എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇ യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് ഗൾഫ് സത്യധാര.
Showing posts with label Gulf-Sathyadhara. Show all posts
Showing posts with label Gulf-Sathyadhara. Show all posts
അത്തിപ്പറ്റ ഉസ്താദും ബാപ്പുമുസ്ലിയാരും ആദര്‍ശം മുറുകെ പിടിച്ചിരുന്ന മാതൃതാ നേതാക്കള്‍: എം. ടി അബ്ദുള്ള മുസ്ലിയാര്‍
ദുബൈ: അത്തിപ്പറ്റ ഉസ്താദും കോട്ടുമല ബാപ്പു മുസ്ലിയാരും ആദര്‍ശം മുറുകെ പിടിച്ച മാതൃകാ നേതാക്കളായിരുന്നുവെന്ന് സമസ്ത സെക്രട്ടറിയും കടമേരി റഹ്മാനിയ്യ പ്രിന്സിപ്പളുമായ എം ടി അബ്ദുള്ള മുസ്ലിയാര്‍ ദുബൈയില്‍ വ്യക്തമാക്കി.
കടമേരി റഹ്മാനിയ്യ യു. എ. ഇ കമ്മിറ്റിയും ഗള്‍ഫ് സത്യധാരയും ദുബൈയില്‍ സംഘടിപ്പിച്ച കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണ
അറിവിന്റെ ലോകത്തേക്കുള്ള കവാടമാണ് വായന : അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
ഷാര്‍ജ : വിജ്ഞാന വൈവിധ്യങ്ങളുടെ ലോകത്തേക്കുള്‍ള കവാടമാണ് വായനയിലൂടെ സാധ്യമാവുന്നതെന്ന് പ്രമുഖ പണ്ഡിതനും ചിന്തകനുമായ എസ്. കെ. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. പുസ്തകളുടെ ലോകത്തിലൂടെ സഞ്ചരിച്ചു അറിവ് നേടാന്‍ ശ്രമിക്കുമ്പോഴാണ് അറിവിന്റെ പൂര്‍ണ്ണതയുണ്ടാവുക. ഷാര്‍ജയില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര മാസികയുടെ പവലിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നും മോണിറ്ററിലേക്ക് വായന വഴിമാറുമ്പോഴും വായന മരിക്കുന്നു എന്ന ആകുലതകള്‍ക്കു സ്ഥാനമില്ലെന്നു അക്ഷരങ്ങളുടെ ഈ വസന്തോത്സവം ലോകത്തോട് പറയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ഇന്ത്യന്‍ സ്ഥാനാപതി ടി പി സീതാറാം, ഡോ: എം കെ മുനീര്‍, എം. പി വീരേന്ദ്രകുമാര്‍, സി പി ജോണ് എം. എല്‍ എ തുടങ്ങിയ പ്രമുഖര്‍ ആദ്യദിവസം തന്നെ സ്റ്റാളില്‍ സന്ദര്‍ശനം നടത്തി.
സത്യധാര ബുക്ക് ഫെയര്‍ ചെയര്‍മാന്‍ അഹമദ് സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം (അംബേദ്‌കര്‍ അവാര്‍ഡ് ജേതാവ്) സയ്യിദ് ഷുഹൈബ് തങ്ങള്‍, അബ്ദുള്‍ള ചേലേരി, അബ്ദുല്‍ റസാക്ക് വളാഞ്ചേരി, റസാക്ക് തുരുത്തി, മൊയ്തു സി സി, ഖലീല്‍ റഹ്മാന്‍ കാഷിഫി അബ്ദുല്‍ സലാം മൗലവി എന്നിവര്‍ സംബന്ധിച്ചു.
- ishaqkunnakkavu
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം; ഗള്‍ഫ് സത്യധാരയുടെ സാന്നിധ്യം ശ്രദ്ധേയമാവും
ഷാര്‍ജ : നവംബര്‍ 5 മുതല്‍ 15 വരെ ഷാര്‍ജയില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഈ തവണയും ഗള്‍ഫ് സത്യധാര മാസികയുടെ പവലിയന്‍ ശ്രദ്ധാ കേന്ദ്രമാവും. ഗള്‍ഫ് മേഖലയില്‍ ആദ്യമായി കേരളത്തിലെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പുറത്തിറക്കിയ പ്രസിദ്ധീകരണമായ ഗള്‍ഫ് സത്യധാര മാസിക ഇതിനോടകം തന്നെ പ്രവാസി മലയാളിക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. പ്രസിദ്ധീകരണം തുടങ്ങി ഏറെ കഴിയുന്നതിനു മുമ്പ് തന്നെ കഴിഞ്ഞ വര്‍ഷത്തെ പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര സാന്നിധ്യമറിയിച്ചിരുന്നു. മത - സാഹിത്യ - സാമൂഹിക - രാഷ്ട്രീയ മേഖലകിലെ പ്രമുഖര്‍ കഴിഞ്ഞ വര്‍ഷം പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. വിവര സാങ്കേതിക ഉപകരണങ്ങളുടെ ആധിക്യത്തിലും വായനയുടെ സ്വാധീനം നില നിര്‍ത്താനും ധര്‍മ്മം മറന്ന ആധുനിക മനുഷ്യന്‍റെ ജീവിതത്തില്‍ നന്മകളുടെ വഴികളെ കാണിക്കാനുമാണ് സാത്യധാരയുടെ ഓരോ പതിപ്പും പുറത്തിറക്കിയത്. വിശിഷ്യ പ്രവാസികളുടെ ദൈനം ദിന ജീവിതത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങളെ സമഗ്രമായി വിശകലനം ചെയ്തു പോരുന്നത് കൊണ്ട് തന്നെ പ്രവാസികള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ ഗള്‍ഫ് സത്യധാരക്ക് കഴിഞ്ഞിട്ടുണ്ട്.
"നീതിബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന എസ്. കെ. എസ്. എസ്. എഫിന്‍റെ - യു എ എ ദേശീയ കമ്മിറ്റിയാണ് ഇതു പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ പവലിയന്‍ ഏറെ ആകര്ഷണീയമാക്കാന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖരായ പ്രസാധകരുടെ പുസ്തകള്‍ സത്യധാര സ്റ്റാളില്‍ ലഭ്യമാവും. ജി സി സി യിലെ ഏറ്റവും വലിയ പുസ്തകോല്‍സവത്തിലെ ഈ വര്‍ഷത്തെ സ്റ്റാള്‍ എസ്. കെ. എസ്. എസ്. എഫ് കേരള ഘടകം ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും ചിന്തകനുമായ അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ബഷീര്‍ ഫൈസി ദേശമംഗലം (അംബേദ്‌കര്‍ അവാര്‍ഡ് ജേതാവ് ) മുഖ്യാഥിതിയായിരിക്കും.
- ishaqkunnakkavu
ദുബൈ SKSSF കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് സത്യധാര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
ദുബൈ : SKSSF ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് സത്യധാര ദുബൈ ഓഫീസില്‍ വെച്ച് ഗള്‍ഫ് സത്യധാര കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ ഉസ്താദിന്‍റെ രോഗ ശമനത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ ഹമീദ് മിസ്ബാഹി മാലൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഗള്‍ഫ് സത്യധാരയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 11 വെള്ളിയാഴ്ച വിപുലമായ രീതിയില്‍ ജില്ലാ കൌണ്‍സില്‍ മീറ്റ് നടത്തുവാനും തീരുമാനിച്ചു. ഹസന്‍ രമന്തളി, യൂസുഫ് കാലടി, ശറഫുദ്ദീന്‍ പെരുമളാബാദ്, ഹാരിസ് മിസ്ബാഹി, ഹമീദ് മിസ്ബാഹി, സ്വാദിഖ് പെരിങ്ങത്തൂര്‍, റശീദ് ഇരിക്കൂര്‍, റഫീഖ് പുളിങ്ങോം പ്രസംഗിച്ചു.
- sharafudheen Peruamalabad
ദുബൈ മലപ്പുറം അല്‍ ഇസ്തിഖാമ 2014 വെള്ളിയാഴ്ച്ച
ദുബൈ : ഗള്‍ഫ് സത്യധാര മലപ്പുറം ജില്ലാ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ അല്‍ ഇസ്തിഖാമ 2014 ഏപ്രില്‍ 4 വെള്ളിയാഴ്ച്ച 2 മണിക്ക് ദുബൈ സുന്നി സെന്റര്‍ ഹാളില്‍ വെച്ച് നടക്കും.
പരിപാടിയില്‍ മുഅജിസത്തും കറാമത്തും എന്ന വിഷയത്തില്‍ പണ്ഡിതരോട് പ്രവര്‍ത്തകര്‍ക്ക് സം വദിക്കാന്‍ അവസരം ഉണ്ടാക്കും.
ഉസ്താദ് എം.പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട്, സല്‍മാന്‍ അസ് ഹരി, ഷൗക്കത്ത് ഹുദവി എന്നിവര്‍ പങ്കെടുക്കും
ഗൾഫ് സത്യധാര അബുദാബി ക്ലസ്റ്റർ യു.എ.ഇ 42മത് ദേശിയദിനം ആഘോഷിച്ചു
അബുദാബി : ഗൾഫ് സത്യധാര അബുദാബി ക്ലസ്റ്റർ സംഘടിപ്പിച്ച 42മത് ദേശിയദിന ആഘോഷ വും വലീഫാത്ത് ജോബ് പോർട്ടൽ ലോഞ്ചിംഗ്സെർമണിയും നവംബർ 29 വെള്ളിയാഴ്ച്ച വൈകിട്ട് 8മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. 42മത്ദേശിയദിനം ആഘോഷിക്കുന്ന യു.എ.ഇ.യിലെ സ്വദേശിക ൾ ക്കും വിദേശികൾക്കും ആശംസകൾ നേരുന്നതോടപ്പം അബുദാബി സംസ്ഥാന എസ്.കെ. എസ്. എസ് .എഫ് എജുക്കേഷൻ വിംഗ് (ട്രെൻറ്)സജ്ജമാക്കിയ ജോബ് പോർട്ടൽ വെബ് സൈറ്റ് ദേശിയ ദിന ആഘോഷ ഉപഹാരമായി അബുദാബിയിലെ മലയാളി സമൂഹത്തിന് സമർപിച്ചു.
യു.എ.ഇ യിൽ വിസിറ്റ് വിസയിലും റസിഡൻസ് വിസയിലും മറ്റും വരുന്ന മലയാളികൾക്ക് കരിയർ ഗൈഡൻസ്,ജോബ് ഗൈഡൻസ് Professional Resume Writingഎന്നിവസഹായമാക്കുന്നwww.waleefat.com എന്ന ഈ വെബ് സൈറ്റ്
ഗൾഫ് സത്യധാര കാമ്പയിനു ഷാർജയിൽ ഉജ്ജ്വല തുടക്കം; അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
ഷാർജ: വായന ദൈവ നാമത്തിൽ എന്ന പ്രമേയവുമായി ഗൾഫ് സത്യധാര സംഘടിപ്പിച്ച കാമ്പയിൻ യു എ ഇ സമസ്ത സുന്നി കൗണ്‍സിൽ പ്രസിഡണ്ട് സയ്യിദ് വി പി പൂക്കോയ തങ്ങളുടെ അദ്ദ്യക്ഷതയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു . ധാർമിക ഭോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ നല്ല വായന സമൂഹത്തിനു ആവശ്യമാണ് , ആ ദൗത്യമാണ് ഗൾഫ് സത്യധാര നിർവഹിക്കുന്നതെന്ന് തങ്ങൾ പ്രസ്താവിച്ചു. യോഗത്തിൽ എസ്.കെ. എസ്. എസ്. എഫ് സ്റ്റേറ്റ് സെക്രടറി ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.
സത്യധാര മുന്നോട്ട് വെക്കുന്ന ഓരോ ആശയങ്ങളും കേരളത്തിലെ മത രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വൻ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴിയൊരിക്കിട്ടുണ്ടെന്നും പ്രവാസികളുടെ സമഗ്ര വായനക്ക് ഗൾഫ് സത്യധാരയുടെ സംഭാവന ശ്ലാഘനീയമാണെന്നും കുറഞ്ഞ കാലയളവിനുള്ളിൽ ഗൾഫ് സത്യധരയെ നെഞ്ചിലേറ്റിയ പ്രവാസി
ഷാര്‍ജ അന്താരാഷ്ട്ര പുസ്ത്കോത്സവം ഇന്ന് സമാപിക്കും: പ്രമുഖര്‍ ഗള്‍ഫ് സത്യധാര സ്റ്റാള്‍ സന്ദര്‍ശിച്ചു
![]() |
| ഖാസിസയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഗൾഫ് മാധ്യമം എഡിറ്റര്‍ ഹംസ അബ്ബാസ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോൾ |
ഷാര്‍ജ : 32 മത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര സറ്റാള്‍ സമസ്ത ഫത് വ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ഖാസിയുമായ സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ , മാധ്യമം എഡിറ്റര്‍ ജനാബ് ഹംസ അബ്ബാസ് എന്നിവര്‍ സന്ദര്‍ശിച്ചു. പതിനൊന്ന് ദിവസം നീണ്ടു നിന്ന പുസ്തകോത്സവം ഇന്ന് സമാപ്പിക്കും. ആദ്യമായി പുസ്തകോത്സവത്തില്‍ പങ്കെടുക്കുയാ ണെങ്കിലും പ്രമുഖ പ്രസാധകരുടെ ബുക്കുകളുള്ള സത്യധാര പവലിന്‍ സന്ദര്‍ശകരുടെ എണ്ണത്താല്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മത രാഷ്ട്രീയ സമൂഹിക നേതാക്കള്‍ പവലിന്‍ സന്ദര്‍ശിച്ചിരുന്നു.
ഷാര്‍ജയിൽ 'ഗള്‍ഫ് സത്യധാര' പവലിയന്‍ അബ്ദുള്ള കുട്ടി എം.എല്‍.എ സന്ദര്‍ശിച്ചു
ഷാര്‍ജ : ഷാര്‍ജ എക്സ്പോ സെന്ററില്‍ ഈ മാസം ആറിന്ന് ആരംഭിച്ച ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിന്റെ ഗള്‍ഫ് സത്യധാര പവലിയനില്‍ കോണ്‍ഗ്രസ്സ് നേതാവും എം.എല്‍ എയുമായ അബ്ദുള്ള കുട്ടി സന്ദര്‍ശനം നടത്തി. ദിനേന ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന സത്യധാര പവലിയനില്‍ അബ്ദുള്ള കുട്ടിയുടെ സന്ദര്‍ശനം പ്രവര്‍ത്തകരിലും സന്ദര്‍ശകരിലും ആവേശമുണ്ടാക്കി.
സത്യധാരയുടെ ഏതാനും ലക്കങ്ങള്‍ ശേഖരിച്ചാണ് എം.എല്‍.എ മടങ്ങിയത്. എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ സെക്രെട്ടറി ഹുസൈന്‍ ദാരിമി, ദുബൈ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി മന്‍സൂര്‍ മൂപ്പന്‍,സല്‍മാന്‍ അസ്ഹരി എന്നിവര്‍ വരവേറ്റു.ഷാര്‍ജ ബുക്ക് ഫെയറിന്ന് തുടക്കമായി ; ഗള്‍ഫ് സത്യധാര സ്റ്റാള്‍ ഡോ: എം .കെ മുനീര്‍ ഉദ്ഘാടനം ചെയ്തു
![]() |
| ഗള്‍ഫ് സത്യധാരയുടെ സ്റ്റാള്‍ ഡോ: എം .കെ മുനീര്‍, ഡി.സി ബുക്ക് ചെയര്‍മാന്‍ രവി ഡി.സിക്ക് കോപ്പി നല്‍ക്കി ഉദ്ഘാടനം ചെയ്യുന്നു |
ഷര്‍ജ : ലോകോത്തര ബുക്ക് മേളകളില്‍ ഏറ്റവും പ്രസിദ്ധവും ജന ബാഹൂല്യത്താല്‍ ശ്രദ്ധേയവുമായ ഷാര്‍ജ ബുക്ക് ഫെയറിന്ന് ഷര്‍ജാ എക്സ്പോ സെന്ററില്‍ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 1100 ഓളം പ്രസാധകരുടെ ബുക്കുകള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ ഈ വര്‍ഷം ഗള്‍ഫ് മലയാളികളുടെ ഹ്രദയ സ്പര്‍ശിയായ ഗള്‍ഫ് സത്യധാരയും സ്റ്റാളുകള്‍ സജ്ജമാക്കി അണിനിരന്നു. ഗള്‍ഫ് സത്യധാരയുടെ സ്റ്റാള്‍ മുസ്ലിം ലീഗ് സെക്രട്ടറിയും പഞ്ചായത്ത് സമൂഹ്യ നീതി മന്ത്രി ഡോ: എം .കെ മുനീര്‍ സത്യധാരയുടെ നവംബര്‍ ലക്കം മാസിക ഡി.സി ബുക്ക് ചെയര്‍മാന്‍ രവി ഡി.സിക്ക് നല്‍ക്കി നിര്‍ വഹിച്ചു.
ഇസ പുറത്തിറക്കിയ "അള്ളാഹുവിലേക്ക് ഒളിച്ചോടിയ പെണ്‍കുട്ടി - റാഹില " എന്ന ബുക്കാണ് സത്യധാര അവതരിപ്പിക്കുന്ന ഏറ്റവും പ്രധാന ബുക്ക്. ഇസയെ കൂടാതെ ഐ.പി.സി, അസാസ്, നുറുല്‍ ഉലമ തുടങ്ങി
'വായന ദൈവ നാമത്തില്‍' ഗള്‍ഫ് സത്യധാര പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു
ഷാര്‍ജ : നവംബര്‍ 6 മുതല്‍ 16 വരെ ഷാര്‍ജ യില്‍ നടക്കുന്ന മുപ്പത്തിനാലാമത് അന്താരാഷ്ട്ര പുസ്തകോത്സ വത്തോടനുബന്ധിച്ച് 'വായന ദൈവ നാമത്തില്‍' എന്ന പ്രമേയത്തില്‍ ഗള്‍ഫ് സത്യധാര പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് പേജില്‍ കവിയാത്ത ലേഖനങ്ങള്‍ നവംബര്‍ 13 ന് മുമ്പായി ഷാര്‍ജ ബുക്‌ഫെയറിലെ ഗള്‍ഫ് സത്യധാര സ്റ്റാളില്‍ നേരിട്ട് ഏല്‍പ്പിക്കേണ്ടതാണ്. 1, 2, 3 സ്ഥാനക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ സമാപന ദിവസം ഹാളില്‍ വെച്ച് വിതരണം ചെയ്യുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505237446 എന്ന നമ്പറില്‍ ബന്ധപ്പെടുക.രൂപയുടെ മൂല്യ തകര്‍ച്ച താല്‍കാലിക പ്രതിഭാസം : സാമ്പത്തിക വിദഗ്ദ്ധര്‍ | ഗള്‍ഫ് സത്യധാര അബൂദാബി ക്ലസ്റ്റര്‍ സിമ്പോസിയം സംഘടിപ്പിച്ചു
അബൂദാബി: രൂപയുടെ മൂല്യത്തില്‍ ഇപ്പോഴുണ്ടായിട്ടുള്ള തകര്‍ച്ച താല്‍കാലിക പ്രതിഭാസമാണെന്ന് ഗള്‍ഫ് സത്യധാര അബൂദാബി ക്ലസ്റ്റര്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ബാങ്ക് ഓഫ് ബറോഡ അബൂദാബി ബ്രാഞ്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പരംജിത്ത് സിംഗ് ഭാട്ടിയ സിമ്പോസിയം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സാമ്പത്തിക സ്ഥിതി എപ്പോഴും ശക്തമാണ് എന്ന് പറഞ്ഞ സിംഗ് ഇപ്പോഴത്തെ പ്രതിസന്ധി എത്രയും പെട്ടെന്ന് മറികടക്കാന്‍ രൂപക്ക് കഴിയുമെന്ന് അഭിപ്രായപ്പെട്ടു. എപ്പോള്‍ എന്ന് കൃത്യമായി പ്രവചിക്കാന്‍ കഴിയില്ലെങ്കിലും രൂപയുടെ മൂല്യം എത്രയും പെട്ടെന്ന് തിരിച്ച് കയറുമെന്ന് സിംഗ് പ്രത്യാശിച്ചു.
ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചക്ക് അമേരിക്കന്‍ നിലപാടുകള്‍ ഒരു പരിധി വരെ കാരണമായെന്ന് പര്‍പാടിയില്‍ മുഖ്യ അഥിതിയായി പങ്കെടൂത്ത യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ ഗ്ലോബല്‍ ഓപറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട് പറഞ്ഞു. ഡോളറിന്റെ അച്ചടിയില്‍ ഗണ്യമായ കുറവ് വരുത്താനുള്ള അമേരിക്കയുടെ തീരുമാനം കാരണം ഡോളറിന്റെ ലഭ്യതക്കുറവ് മുന്‍ കൂട്ടീ കണ്ട് ഡോളര്‍ വാങ്ങിക്കൂട്ടാന്‍ നടന്ന ശ്രമങ്ങളാണ് രൂപയുടെ വിലയിടിവിലേക്ക് നയിച്ചത്. വിലക്കയറ്റം കാരണം ബാങ്ക് നിക്ഷേപത്തില്‍ വന്ന കുറവും വിദേശ നിക്ഷേപകര്‍ ഇന്ത്യയെ കൈ വിട്ടതും സ്വര്‍ണം, പെട്രോളിയം ഉല്‍പന്നം എന്നിവയുടെ ഇറക്കുമതിയില്‍ വന്ന വര്‍ധനവും രൂപയുടെ മൂല്യ തകര്‍ച്ചക്ക് ആക്കം കൂട്ടി. ആര്‍ഭാടങ്ങളൊഴിവാക്കി ജീവിക്കാന്‍ ഇന്ത്യക്കാരന്‍ ശീലിക്കുകയും പണം മിച്ചം വെച്ച് പുതിയ നിക്ഷേപങ്ങളിലേക്ക് തിരിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രതിസന്ധി പരിഹരിക്കുന്നതില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് എന്ന് പ്രമോദ് അഭിപ്രായപ്പെട്ടൂ.
ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചക്ക് ഇന്ത്യയിലെയും ആഗോള തലത്തിലെയും ചില പ്രശ്‌നങ്ങള്‍ കാരണമായതായി വിഷയാവതരണം നടത്തിയ ഐ.ബി.എം.സി ഡയറക്ടര്‍ സജിത്ത് കുമാര്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ബില്‍ പാസാക്കിയതിലൂടെ ഇന്ത്യയുടെ ധനക്കമ്മിയിലുണ്ടായ വര്‍ധനവും സിറിയന്‍ പ്രശ്‌നങ്ങള്‍ കാരണം ട്രോളിനുണ്ടായ വില വര്‍ധനവും രൂപയുടെ മൂല്യതകര്‍ച്ചക്ക് കാരണമായി. വരും ആഴ്ചകള്‍ ഇന്ത്യന്‍ രൂപയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് പറഞ്ഞ സജിത് കുമാര്‍ സിറിയയിലെ പ്രശ്‌നങ്ങളും ധന സുരക്ഷ നിര്‍ത്തലാക്കുന്ന വിഷയത്തില്‍ സപ്തംബര്‍ 17,18 തിയ്യതികളില്‍ ചേരുന്ന അമേരിക്കന്‍ കോണ്‍ഗ്രസ്സ് എടുക്കുന്ന തീരുമാനങ്ങളും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ സ്വാധീനം ചെലുത്തുമെന്ന് അഭിപ്രായപ്പെട്ടൂ. സാഹചര്യങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ ശ്രമിക്കുകയും പരമാവധി ഇന്ത്യയില്‍ തന്റെ നിക്ഷേപം വര്‍ധിപ്പിക്കുകയുമാണ് പ്രവാസിക്ക് ഈ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയുന്നത് എന്ന് ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് സംസാരിച്ച ബര്‍ജീല്‍ ജിയൊജിത്ത് സെക്യൂരിറ്റി അബൂദാബി ബ്രാഞ്ച് മാനേജര്‍ ശ്രീനാഥ ് പ്രഭു നിര്‍ദേശിച്ചു.
ഗള്‍ഫ് സത്യധാര ചെയര്‍മാന്‍ ഡോ:ഒളവട്ടൂര്‍ അബ്ദു റഹ്മാന്‍ മൗലവി മോഡറേറ്റര്‍ ആയിരുന്നു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ആക്റ്റിംഗ് പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി, ഇന്ത്യന്‍ മീഡിയ ഫോറം അബൂദാബി പ്രസിഡന്റ് ടി.അബ്ദുസ്സമദ്, അബൂദാബി കെ.എം.സി.സി ആക്റ്റിംഗ് പ്രസിഡന്റ് പി.അബ്ബാസ് മൗലവി, ഇന്ത്യന്‍ മീഡിയ ഫോറം ദുബൈ പ്രസിഡന്റ് എല്‍വീസ് ചുമ്മാര്‍, യു.എ.ഇ എക്‌സ്‌ചേഞ്ച് സെന്റര്‍ പ്രതിനിധികളായ അശ്വിന്‍ ഷെട്ടി, വിനോദ് നമ്പ്യാര്‍, ലുലു അബൂദാബി റീജ്യണല്‍ ഡയറക്ടര്‍ അബൂബക്കര്‍, റഫീഖ് ഹൈദ്രോസ് പന്നിത്തടം, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, ഹൈദര്‍ അലി ഹുദവി, അഡ്വ:ശറഫുദ്ധീന്‍, ഹാരിസ് ബാഖവി, സമീര്‍ മാസ്റ്റര്‍, മന്‍സൂര്‍ മൂപ്പന്‍ എന്നിവര്‍ സംബന്ധിച്ചു. സാബിര്‍ മാട്ടൂല്‍ സ്വാഗതവും അബ്ദുല്‍ ഖാദര്‍ ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
ഗള്‍ഫ‍് സത്യധാര; ഖത്തര്‍ തല പ്രകാശനം നടന്നു
ദോഹ
: സാമൂഹിക
ധാര്‍മികത നിലനിര്‍ത്താനും
നിലപാടുകളുടെ നിലപാടുകളെ
ക്രമീകരിക്കുതിലും മാധ്യമങ്ങള്‍ക്ക്
വലിയ പങ്ക് വഹിക്കാനുണ്ടെന്ന്
സത്യധാര മാനേജിംഗ് ഡയറക്ടര്‍
പാണക്കാട് സയ്യിദ് സാദിഖലി
ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു
.അക്ഷരം
അറിയാത്ത പ്രവാചകന്‍റെ
മുമ്പില്‍ വായിക്കുക എന്ന
സന്ദേശമായി വിശുദ്ധ ഖുര്‍ആന്‍
അവതരണത്തിന് തുടക്കം കുറിച്ചതിലൂടെ
നന്മയുടെ വായനയെ പ്രോത്സാഹിപ്പി
ക്കുന്നതിനുള്ള സന്ദേശമാണ്
വിശുദ്ധ ഖുര്‍ആന്‍ നല്‍കിയത്.
ഗള്‍ഫ്
സത്യധാര ഖത്തര്‍ എഡിഷന്റെ
പ്രകാശനം നിര്‍വഹിച്ച് ദോഹ
അഹമ്മദ് ബിന്‍ ഹമ്പല്‍ നജ്മ
സ്ക്കൂളില്‍ സാമൂഹിക സാംസ്‌കാരിക
പ്രമുഖരുടെയും വിവിധ ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്നുള്ള
പ്രവര്‍ത്തകരുടെയുയും തിങ്ങി
നിറഞ്ഞ സദസ്സിനെ അഭിസംബോധനം
ചെയ്തു സംസാരിക്കുകയായിരുന്നു
തങ്ങള്‍. SKSSF സെക്രട്ടറി
ഓണമ്പിള്ളി മുഹമ്മദ് ഫൈസി,
ഗള്‍ഫ് സത്യധാര
മേനേജിഗ് ഡയറക്റ്റര്‍ ഡോ.
അബ്ദുറഹിമാന്‍
ഒളവട്ടൂര്‍, പബ്ലിഷര്‍
ഷിഹാസ് സുല്‍തതാന്‍,
സയ്യിദ് ശുഹൈബ്
തങ്ങള്‍ (യു.എ.ഇ)
എന്നിവര്‍
പങ്കെടുത്തു. തുടര്‍ന്ന്
അഹ്‍മദ് കബീര്‍ ബാഖവി പ്രഭാഷണം
നടത്തി
Subscribe to:
Posts (Atom)















