എസ്.കെ.എസ്.എസ്.എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം
മണ്ണാര്‍ക്കാട്: ജില്ലാ, സംസ്ഥാന തലങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന തീവ്രപരിശീലനത്തിന് ശേഷം വിഖായ ആക്ടീവ് അംഗങ്ങളുടെ നാലാമത് ബാച്ച് പുറത്തിറങ്ങി. 629 പേരാണ് നാലാം ബാച്ചിലൂടെ കര്‍മ വീഥിയിലിറങ്ങുന്നത്. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ വിഖായ വളണ്ടിയര്‍മാര്‍ നടത്തിയ ശ്രദ്ധേയമായ മഹശുചീകരണ യജ്ഞത്തോടെയാണ് എസ്. കെ. എസ്. എസ്. എഫ് വിഖായ വൈബ്രന്റ് ക്യാമ്പിന് സമാപനം കുറിച്ചത്. 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പേരിലാണ് നഗരസഭാ ജീവനക്കാരോടൊപ്പം ചേര്‍ന്ന് ചേര്‍ന്ന് എസ്. കെ. എസ് .എസ് എഫ് വിഖായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
കുന്തിപുഴ, നെല്ലിപുഴ തുടങ്ങി നഗരപരിധിയിലെ ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ യജ്ഞത്തില്‍ നഗരപരിധിയിലുള്ള ഇട റോഡുകളും ശുചീകരിച്ചു. കൂടാതെ കഴിഞ്ഞ പ്രളയത്തില്‍ പ്രദേശത്ത് നിന്നുംഒലിച്ചു പോയ ബണ്ടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍വ്വഹിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മണ്ണാര്‍ക്കാട് ദാറുന്നജ്ജാത്ത് ക്യാമ്പസില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട വിഖായ വൈബ്രന്റ് കോണ്‍ഫറന്‍സിന്റെ സമാപനത്തോടനുബന്ധിച്ചാണ് യജ്ഞം സംഘടിപ്പിക്കപ്പെട്ടത്. വിഖായ യുടെയും നഗരസഭ ജീവനക്കാരുടെയും സംയുക്ത പ്രാതിനിധ്യത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. യജ്ഞത്തിന്റെ ഉദ്ഘാടനം മുണ്ടേകരാട് നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ദീന്‍ നിര്‍വഹിച്ചു. നഗരസഭയുടെ ചരിത്രത്തിലാധ്യമായാണ് ഇത്രയേറെ ജനപങ്കാളിത്തത്തോടെ ശുദ്ധീകരണ യജ്ഞം സംഘടിപ്പിക്കപ്പെടുന്നതെന്നും ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ഫായിദ ബഷീര്‍ അധ്യക്ഷത വഹിച്ചു.
കോണ്‍ഫറന്‍സില്‍ കേരളം, ദക്ഷിണ കന്നഡ, നീലഗിരി, കൊടക് എന്നിവടങ്ങളില്‍ നിന്നുള്ള 629 പ്രതിനിധികളാണ് പങ്കെടുത്തത്. ദുരന്ത നിവാരണം, പാലിയേറ്റീവ് കെയര്‍, ആക്‌സിഡന്റ് റെസ്‌ക്യൂ, നിയമവശങ്ങള്‍ തുടങ്ങി സാമൂഹിക സേവനത്തിനാവശ്യമായ വിവിധമേഖലകളില്‍ വൈബ്രന്റ് പ്രതിനിധികള്‍ക്ക് ക്വാമ്പില്‍ വിദഗ്ധ പരിശീലനം ഏര്‍പ്പെടുത്തിയിരുന്നു.വൈകിട്ട് നടന്ന സമാപന സംഗമത്തില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഗ്രാന്‍ഡ് സല്യൂട്ട് സ്വീകരിച്ചു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. വിഖായയുടെ പ്രവര്‍ത്തനം യുവതലമുറയ്ക്ക് പ്രചോദനമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍ ശ്രീകണ്ഠന്‍ എം പി മുഖ്യാതിഥി ആയി പങ്കെടുത്തു. എസ് കെ എസ് എസ് എഫ് സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കോട്ടയം കൂട്ടിക്കലില്‍ സേവനം ചെയ്ത പാലക്കാട്, ആലപ്പുഴ ജില്ലകളിലെ വിഖായ പ്രവര്‍ത്തകരെ ആദരിച്ചു. വിവിധ ഗള്‍ഫ് സംഘടനകളെ പ്രതിനിധീകരിച്ച് അലവികുട്ടി ഒളവട്ടൂര്‍, സൈനുല്‍ ആബിദ് ഫൈസി നെല്ലായ, അബ്ദുല്‍ മജീദ് ചോലക്കോട് എന്നിവരും എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ റഷീദ് ഫൈസി വെള്ളായികോട്, സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, റഷീദ് കമാലി, കബീര്‍ അന്‍വരി, ഷമീര്‍ ഫൈസി, അസ്‌കറലി മാസ്റ്റര്‍, മുസ്തഫ ഹാജി, സൈനുദ്ദീന്‍ ഫൈസി, സലാം മാസ്റ്റര്‍, അബ്ബാസ് ഹാജി, മൊയ്തീന്‍ ഹാജി, ഷാഫി ഫൈസി കോല്‍പ്പാടം, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, നിസാം ഓമശ്ശേരി, റഷീദ് വെങ്ങപള്ളി, സിറാജുദ്ദീന്‍ തെന്നല്‍, കരീം മുസ്‌ലിയാര്‍ കൊടക്, റഷീദ് ഫൈസി കണ്ണൂര്‍, ജബ്ബാര്‍ പൂക്കാട്ടിരി, ഫൈസല്‍ നീലഗിരി, റഫീഖ് ഒറ്റപ്പാലം, നിഷാദ് എറണാകുളം, ബഷീര്‍ മുസ്‌ലിയാര്‍ കുന്തിപുഴ, ഷൗക്കത്ത് അലനല്ലൂര്‍, സൈഫുദ്ദീന്‍ ചെര്‍പ്പുളശ്ശേരി, നിഷാദ് ഒറ്റപ്പാലം, ജലീല്‍ മുസ്‌ലിയാര്‍, സുബൈര്‍ കിളിരാനി, റിയാസ് മണ്ണാര്‍ക്കാട്, അഷ്‌റഫ് കോങ്ങാട് എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് വിഖായ ചെയര്‍മാന്‍ സലാം ഫറോക്ക് അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ ഷാരിഖ് ആലപ്പുഴ സ്വാഗതവും സ്വാദിഖ് മണ്ണാര്‍ക്കാട് നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE
ചേളാരി: അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) നടത്തുന്ന മൂന്നാം ഘട്ട അധ്യാപക പരിശീലനം ഇന്ന് മുതല്‍ ജനുവരി 1 വരെ നാല് ദിവസങ്ങളിലായി നടക്കും. പ്രീ പ്രൈമറി അധ്യാപകര്‍ക്കുള്ള പരിശീലനം 5 സെന്ററുകളില്‍ നടക്കും. ആതവനാട് കാട്ടിലങ്ങാടി യതീംഖാന സ്‌കൂള്‍, കൊടുവള്ളി മദ്രസ്സ ബസാര്‍ ഹിദായ ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സെന്ററുകളില്‍ ഇന്നും തിരൂര്‍ക്കാട് അന്‍വാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 30നും, വെളിമുക്ക് ക്രസന്റ് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണൂര്‍ സിറ്റിയിലെ അല്‍ നൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സെന്ററുകളില്‍ ജനവരി 1നു മാണ് പരിശീലനം നടക്കുക. പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് 30 ന് കോഴിക്കോട് വരക്കല്‍ അല്‍ബിര്‍റ് ഓഡിറ്റോറിയത്തിലാണ് നടക്കുക. അസ്മി ട്രെയിനിംഗ് ഫാക്കല്‍റ്റിയില്‍പ്പെട്ട പികെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഷീദ് മാസ്റ്റര്‍ കമ്പളക്കാട്, അബ്ദു റഹീം ചുഴലി, ഖമറുദ്ദീന്‍ പരപ്പില്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. 9.30 മുതല്‍ 4 മണി വരെ നടക്കുന്ന പരിശീലനത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം അധ്യാപകര്‍ പങ്കെടുക്കും.
- Samasthalayam Chelari
കോഴിക്കോട്: സാമുദായിക വിഷയങ്ങളില്‍ സത്യസന്ധമായി ഇടപെടുന്നവര്‍ക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയര്‍ത്തുന്നത് സമുദായം തിരിച്ചറിയണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണില്‍ വിളിച്ചും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീര്‍ത്തിപ്പെടുത്തുന്നത് നോക്കി നില്‍ക്കാനാവില്ല. ഇത്തരക്കാരെ പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് സംഘടനാ പ്രവര്‍ത്തകര്‍ മുന്നോട്ട് പോവുന്നത്. അതില്‍ അനാവശ്യ വിവാദമുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ല യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ 2021 ഡിസംബര്‍ മാസത്തില്‍ 56 മദ്‌റസാ അധ്യാപകര്‍ക്ക് പെന്‍ഷനും ഗ്രാറ്റിയുറ്റിയും അനുവദിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളില്‍ നിയമനിര്‍ദ്ദേങ്ങള്‍ പാലിച്ചു 35 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവര്‍ക്കാണ് പെന്‍ഷനും ഗ്രാറ്റിയുറ്റിയും നല്‍കിവരുന്നത്. പ്രതിമാസം 1000 രൂപ വീതം ആജീവനാന്തമാണ് പെന്‍ഷന്‍ കാലാവധി. ആയിരത്തോളം പേര്‍ക്കാണ് ഇപ്പോള്‍ കൗണ്‍സിലിനു കീഴില്‍ പെന്‍ഷന്‍ നല്‍കിവരുന്നത്. 56 പേര്‍ക്ക് ഗ്രാറ്റിയുറ്റി തുകയായി 27 ലക്ഷം രൂപയും അനുവദിച്ചു.
ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ പ്രസിഡണ്ട് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം. അബൂബക്ര് മൗലവി ചേളാരി, കെ.കെ.ഇബ്രാഹീം മുസ്ലിയാര്‍ കോഴിക്കോട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സി. മുഹമ്മദലി ഫൈസി പാലക്കാട്, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, വി.എം.ഇല്യാസ് ഫൈസി തൃശൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം, പി. എ. ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ ആലപ്പുഴ, എ.എം. ശരീഫ് ദാരിമി നീലഗിരി, മാണിയൂര്‍ അബ്ദുര്‍റഹ് മാന്‍ ഫൈസി, എസ്. മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എം. ശാജഹാന്‍ അമാനി കൊല്ലം, കെ.എച്ച്. അബ്ദുല്‍ കരീം മൗലവി ഇടുക്കി, എം.കെ. അയ്യൂബ് ഹസനി ബംഗളൂരു, എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ കോട്ടയം, അശ്റഫ് ഫൈസി പനമരം വയനാട് സംസാരിച്ചു. എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക് സ്വാഗതവും ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
കോഴിക്കോട്:എസ് കെ എസ് എസ് എഫ് ട്രെന്റ് വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ നവോഥാനവും രാഷ്ട്ര പുരോഗതിയും അസൂത്രണം ചെയ്യാന്‍ മൂന്നാമത് സംസ്ഥാന എക്‌സിക്കൂട്ടീവ് ക്യാമ്പ് ജനുവരി 7, 8 വെള്ളി, ശനി ദിവസങ്ങളില്‍ കോട്ടക്കലില്‍ റെഡ് ബ്രിക്‌സ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നടക്കും. പാലക്കാട്ടും, തിരുവനന്തപുരത്തും നടന്ന ഒന്നും, രണ്ടും ക്യാമ്പുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂന്നാം ക്യാമ്പ് 'കനലിന്' അരങ്ങൊരുങ്ങുന്നത്. പാലക്കാട് ധോണി യിലും(ചൂട്ട്), തിരുവനന്തപുരത്തും (തിരി) നടന്ന ക്യാമ്പുകള്‍ ട്രെന്‍ഡിന്റ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും ചിട്ടയായ നടത്തിപ്പിലും വലിയ പങ്ക് വഹിച്ചിരുന്നു.
കോട്ടക്കലില്‍ നടക്കുന്ന മൂന്നാം എക്‌സിക്കൂട്ടീവ് ക്യാമ്പ് കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ വര്‍ഷങ്ങളിലെ ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യും. വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്ന ട്രെന്‍ഡ് ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ നിന്നും ഏറെ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായിട്ടിയുണ്ട്.
ട്രെന്റ് സംസ്ഥാന സമിതി യോഗത്തില്‍ യോഗത്തില്‍ സ്റ്റേറ്റ് ചെയര്‍മാന്‍ റഷീദ് കൊടിയൂറ, സ്റ്റേറ്റ് കണ്‍വീനര്‍ ഷാഫിമാസ്റ്റര്‍ ആട്ടീരി, ഡോ. മജീദ് കൊടക്കാട്, ഡോ, ഖയ്യൂം, മുനീര്‍ കെ കെ, സിദ്ധീഖ് മന്ന, ജിയാദ് എറണാകുളം, നാസര്‍ മാസ്റ്റര്‍ കൊല്ലം, ബാബു മാസ്റ്റര്‍ പാലക്കാട്, ഷമീര്‍ ഹംസ തിരുവനന്തപുരം, ജംഷീര്‍ വാഫി കുടക്, ഹസീം ആലപ്പുഴ, ഹംദുല്ല തങ്ങള്‍ കാസറഗോഡ്, നസീര്‍ സുല്‍ത്താന്‍ എന്നിവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE
ചേളാരി : വിവര സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതോടൊപ്പം സേവനസന്നദ്ധരായി വിദ്യാര്‍ത്ഥി സമൂഹം മുന്നേറണമെന്ന് എസ്.കെ.എസ്.ബി.വി. സംസ്ഥാന കണ്‍വീനര്‍ പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.ബി.വി. സംസ്ഥാന കമ്മിറ്റിയുടെ സബ്‌വിങായ ഖിദ്മയുടെ സംസ്ഥാന ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. പ്രസിഡണ്ട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ പി. ഹസൈനാര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മാനേജര്‍ എം.എ. ചേളാരി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എസ്.കെ.ജെ.എം.സി.സി. സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. റിസാല്‍ദര്‍ അലി ആലുവ, ഫര്‍ഹാന്‍ മില്ലത്ത് ക്ലാസിന് നേതൃത്വം നല്‍കി.
ജസീബ് വെളിമുക്ക്, ഇര്‍ഫാന്‍ കണ്ണൂര്‍, ആരിഫ് തങ്ങള്‍ മലപ്പുറം, സുഹൈല്‍ എറണാകുളം, ശിഫാസ് ആലപ്പുഴ, നാഫിഅ് ഏലംകുളം, അഫ്‌ലഹ് കണ്ണൂര്‍, റൈഹാന്‍ അലി തങ്ങള്‍ വയനാട്, അഫ്‌റസ് കൊടുവള്ളി, മഹ്ശൂഖ് പാലക്കാട്, ഇഅ്ജാസ് ആലപ്പുഴ, അഫ്‌റസ് കൊടുവള്ളി, ഇര്‍ഫാന്‍ കണ്ണൂര്‍, മുഹമ്മദ് മുശ്താഖ്, അബ്ദുല്‍ റാശിദ് കന്യാകുമാരി, അഹ്മദ് ഹസ്സാന്‍ കന്യാകുമാരി സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശാഫി വയനാട് സ്വാഗതവും വര്‍കിങ് സെക്രട്ടറി ദിന്‍ശാദ് ഫറോക്ക് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് ജനുവരി 15, 16 തിയ്യതികളിൽ മലപ്പുറത്തു നടക്കും .
1921ൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി നടന്ന സമരങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സമരത്തിന്റെ ഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ നിന്ന് പലായനം ചെയ്യേണ്ടിവന്നു.
ജനുവരി 15, 16 തിയ്യതികളിൽ മലപ്പുറത്തു വെച്ച് നടക്കുന്ന ഹിസ്റ്ററി കോൺഗ്രസ്സിൽ തെരഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഗവേഷണ സമാഹാര പ്രകാശനവും നടക്കും. അധ്യാപകർ, ഗവേഷകർ, ചരിത്ര വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, സമര - പലായന പഠനങ്ങൾ, സമരാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും,സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ. സമാപന ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
- SKSSF STATE COMMITTEE
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ തിരഞ്ഞെടുത്ത സെന്ററുകൾ വഴി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. ജനുവരി ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. നിലവിൽ നൂറ് സെന്ററുകൾ വഴി സി ഡി പി കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീകൾക്കുള്ള പരിശീലനം നൽകി വരുന്നു. വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ കഴിഞ്ഞ ദിവസം തിരൂരിൽ ഡോ.എം.പി അബ്ദുൾ സമദ് സമദാനി എം പി ഉൽഘാടനം നിർവ്വഹിച്ചിരുന്നു. രണ്ടായിരത്തിലധികം ഉദ്യോഗാർത്ഥികൾ നിലവിൽ പരീക്ഷ പരിശീലനം നേടി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡിസംബർ 15 മുതൽ 30 വരെ പ്രചാരണ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്.
- SKSSF STATE COMMITTEE
കോഴിക്കോട്: ആദർശ പ്രചരണ രംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ നിർവഹിച്ചു കൊണ്ടിരിക്കുന്ന എസ്.കെ.എസ്.എസ്.എഫിന്റെ ഉപസമിതിയായ ഇസ്തിഖാമ യുടെ കീഴിൽ മത വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു വർഷം നീണ്ടുനിൽക്കുന്ന ആദർശ പഠന കോഴ്സിന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
അഹ്ലുസ്സുന്നയുടെ ആശയാദർശങ്ങൾ സമഗ്രമായി പഠന വിധേയമാക്കുകയും പ്രബോധനരംഗത്ത് പുതുതലമുറയെ സുസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രഗൽഭരായ പണ്ഡിതരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കോഴ്സിലേക്ക് സമസ്തയുടെ കീഴിലുള്ള ദർസ്-അറബിക് കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ മാസം 20 വരെയാണ് അപേക്ഷയുടെ സമയം.
അപേക്ഷ സ്വീകരിക്കാനുള്ള ലിങ്ക് SKSSF ന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.
Page link: https://skssf.in/6264/
- SKSSF STATE COMMITTEE
പട്ടിക്കാട്: വിവാഹം, വിവാഹമോചനം, മുത്വലാഖ്, സ്വത്തവകാശം, വഖഫ്, ഖുല്‍അ്, ബാങ്ക് വിളി, തുടങ്ങിയ ശരീഅത്ത് നിയമങ്ങളില്‍ നിയമനിര്‍മ്മാണ സഭകളും കോടതികളും ഇടപെട്ട് ശരീഅത്ത് വിരുദ്ധ നിയമങ്ങളും നിലാപാടുകളും സ്വീകരിച്ച് വരുന്നതില്‍ മുസ്‌ലിം ന്യൂനപക്ഷം അതീവ ആശങ്കയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും തുല്യനീതിയെയും ഇത് വഴി ഹനിക്കപ്പെടുന്ന ദുരവസ്ഥയാണ് കണ്ടുവരുന്നതെന്നും ഈ ഘട്ടത്തില്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണമെന്നും നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ഇന്ത്യാ മഹാ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും കൈകോര്‍ക്കണമെന്നും സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ഫൈസാബാദ് ജാമിഅ നൂരിയ്യയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
- JAMIA NOORIYA PATTIKKAD
പട്ടിക്കാട്: പൈതൃകവഴിയെ സ്വീകരിച്ച പൂര്‍വ്വികരുടെ ചരിത്രമാണ് നാം മാതൃകയാക്കേണ്ടതെന്നും സംശുദ്ധ വഴിയില്‍ നിന്ന് വ്യതിചലിച്ചാല്‍ വിജയത്തിന് തടസ്സമാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു.
പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ജാമിഅഃയില്‍ സംഘടിപ്പിച്ച മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി സമസ്ത ജില്ലാ പ്രസിഡന്റ് എം. ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കരിമ്പനക്കല്‍ ഹൈദര്‍ ഫൈസി പതാക ഉയര്‍ത്തി.
'പൈതൃകമാണ് വിജയം' സമസ്ത കേന്ദ്ര മുശാവറ അംഗം എം. പി മുസ്തഫല്‍ ഫൈസി തിരൂരൂം, 'സമസ്ത നയിച്ച നവോത്ഥാനം' എസ്. എം. എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും 'ആദര്‍ശം, അചഞ്ചലം' എസ്. വൈ. എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും 'സമുദായവും സമകാലിക സമസ്യകളും' ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറിയും അവതരിപ്പിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അഡ്വ. യു. എ ലത്തീഫ് എം. എല്‍. എ, കെ. വി അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ. കെ. എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പാതാക്കര, ഒ. എം. എസ് തങ്ങള്‍ മേലാറ്റൂര്‍, ഹംസ ഫൈസി ഹൈതമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്്ദുറഹ്്മാന്‍ ഫൈസി പാതിരമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഇ. പി. അഹ്‌മദ് കുട്ടി മുസ്്‌ലിയാര്‍, മജീദ് ദാരിമി വളരാട്, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഒ. ടി മുസ്ഥഫ ഫൈസി, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഒ. കെ. എം മൗലവി ആനമങ്ങാട്, ബി. എസ് കുഞ്ഞി തങ്ങള്‍ കീഴാറ്റൂര്‍, കളത്തില്‍ ഹംസ ഹാജി, ശമീര്‍ ഫൈസി ഒടമല, എന്‍. ടി. സി മജീദ്, അസീസ് പട്ടിക്കാട്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, ഹനീഫ് പട്ടിക്കാട് പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD
കോഴിക്കോട്: മതകാര്യങ്ങളില്‍ പ്രാമാണികമായി അറിവില്ലാത്തവര്‍ ഇടപെട്ട് അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ ഹംസ ഇസ് ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുര്‍ആനുമായും ഇസ്ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്. ഇസ് ലാമിക വിശ്വാസികള്‍ക്ക് വിവാഹത്തിന് മതത്തില്‍ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാല്‍ മതത്തെ മാറ്റി നിര്‍ത്തി വ്യക്തിസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിവാഹം നടത്താം. എന്നാല്‍ അതിനെ ഇസ് ലാമുമായി ബന്ധപ്പെടുത്തി തെറ്റുദ്ധാരണ ഉണ്ടാക്കരുത് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ഹിദായ നഗര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ പ്രൊ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ദേഹവിയോഗത്തിന്റെ ആറാം ആണ്ടിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സദസ്സ് അദ്ദേഹത്തിന്റെയും സ്ഥാപക ശില്‍പികളുടെയും ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി.
സ്ഥാപക പ്രസിഡന്റും പ്രിന്‍സിപ്പാലുമായിരുന്ന എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.
രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യകാര്യദര്‍ശിയും മൂന്ന് പതിറ്റാണ്ടുകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയതപ്പോള്‍ പ്രോ.ചാന്‍സലറുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യസ്മരണക്കായി കാമ്പസില്‍ പണിത സൈനുല്‍ഉലമാ സ്മാരക ദാറുല്‍ഹിക്മ: സമുച്ചയത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന ബഹുനില സമുച്ചയത്തില്‍ അമ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരണം, മറ്റു റഫറന്‍സ് പുസ്തകങ്ങള്‍, വായനാമുറി എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ ഖബ്ര്‍ സിയാറത്തിന് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.
അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബസാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരടക്കമുള്ള പൂര്‍വികരുടെ നിതാന്തശ്രമങ്ങളുടെ ഫലമാണ് ദാറുല്‍ഹുദായുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായകമായിരുന്നതെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കേരളീയ മുസ്ലിംകള്‍ ആര്‍ജിച്ചെടുത്ത സാമൂഹികപുരോഗതികള്‍ രാജ്യവ്യാപകാക്കുന്നതിനുള്ള ദാറുല്‍ഹുദായുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും സൈനുല്‍ഉലമായുടെ ജീവിത-വിജ്ഞാന മാതൃകകള്‍ തലമുറകളിലേക്കു പകരുന്നതിനു അദ്ദേഹത്തിന്റെ നാമേധയത്തിലുള്ള സമുച്ചയം നിമിത്തമാക്കട്ടെ എന്നും തങ്ങള്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹിക്മയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയ സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവിക്കുള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കൈമാറി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സമാപന പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, റഫീഖ് ചെറുശ്ശേരി, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University
ചേളാരി: ഉരുള്‍പൊട്ടലും കടല്‍ ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അനുവദിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്തും, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കടല്‍ക്ഷോഭം മൂലം നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്ത ലക്ഷദ്വീപ് നിവാസികള്‍ക്കുമാണ് സമസ്ത കൈത്താങ്ങ് ഫണ്ടില്‍ നിന്നും സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. കോട്ടയം കൂട്ടിക്കലില്‍ 2 വീടുകള്‍ സമസ്ത നിര്‍മ്മിച്ചു നല്‍കും. ലക്ഷദ്വീപില്‍ ദുരിതത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്യും.
സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡല്‍ഹിയില്‍ സമസ്ത മഹല്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.തമിഴ്നാട്ടിലെ പറങ്കിപേട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ജാമിഅ: കാലിമ: ത്വയ്യിബ: വിദ്യാഭ്യാസ കോംപ്ലക്സിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.
പുതുതായി മൂന്ന് മദ്റസകള്‍ക്കുകൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10446 ആയി. മബാദിഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ കൈപ്പക്കയില്‍, മുണ്ടേരി, കണ്ണൂര്‍, ഇഹ്യാഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ മേലെ പറമ്പ്, ആലത്തിയൂര്‍ മലപ്പുറം, ബദ്റുല്‍ഹുദാ മദ്റസ കാളിയാര്‍ ഇടുക്കി എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
കോഴിക്കോട് : കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ആരോപണങ്ങള്‍ ഗൗരവകരമെന്ന് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ്. സര്‍വകലാശാലകളിലെ നിയമനങ്ങള്‍ പി. എസ്. സിക്ക് വിടണമെന്നും, നിയമനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം അവസാനിക്കണമെന്നും ക്യാമ്പസ് വിംഗ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ അസ്ഹര്‍ യാസീന്‍ അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബഷീര്‍ അസ്ഹദി നമ്പ്രം, ഡോ: അബ്ദുല്‍ ഖയ്യും, സിറാജ് ഇരിങ്ങല്ലൂര്‍, ഷഹരി വാഴക്കാട്, റഷീദ് മീനാര്‍കുഴി, യാസീന്‍ വാളക്കുളം, അബ്ഷര്‍ നിദുവത്ത്, സമീര്‍ കണിയാപുരം, ബിലാല്‍ ആരിക്കാടി, സല്‍മാന്‍ കൊട്ടപ്പുറം, ഹസീബ് തൂത, ശാക്കിര്‍ കൊടുവള്ളി, മുനീര്‍ മോങ്ങം, ഷഹീര്‍ കോനോത്ത്, റിസ ആരിഫ് കണ്ണൂര്‍, ഹുജ്ജത്തുള്ള കണ്ണൂര്‍, സ്വാലിഹ് തൃശ്ശൂര്‍, മുനാസ് മംഗലാപുരം സംബന്ധിച്ചു.
ക്യാമ്പസ് വിംഗ് കണ്‍വീനര്‍ ബാസിത് മുസ്ലിയാരങ്ങാടി സ്വാഗതവും അംജദ് പാഞ്ചീരി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ 15 വരെ നടക്കുന്ന അംഗത്വ പ്രചാരണം ഓണ്‍ലൈന്‍ മുഖേനയാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സംഘടനാ അദാലത്ത് പൂര്‍ത്തിയായി. അദാലത്തില്‍ പങ്കെടുത്ത അംഗീകൃത ശാഖകള്‍ക്ക് മാത്രമാണ് അംഗത്വപ്രചാരണത്തില്‍ പങ്കെടുക്കാന്‍ അവസരം. ഡിസംബര്‍ 16 മുതല്‍ പുതിയ ശാഖാ കമ്മിറ്റികള്‍ നിലവില്‍ വരും. ജനുവരി 15ന് മുമ്പ് ക്ലസ്റ്റര്‍ കമ്മിറ്റികളും 30 ന് മുമ്പ് മേഖലാ കമ്മിറ്റികളും ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. സംഘടനയുടെ സ്ഥാപകദിനമായ ഫെബ്രുവരി 19 ന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും.
അംഗത്വ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മേഖലാതല ഐ ടി കോ ഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സമാപിച്ചു. ഡിസംബര്‍ നാലിന് റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കോഴിക്കോട്ട് നടക്കും. ഈ വര്‍ഷത്തെ അംഗത്വ പ്രചാരണ പരിപാടി വന്‍വിജയമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും താജുദ്ധീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
റിയാദ്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി മുഖേനയാക്കുന്നത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധിക്കാരപരമായ നടപടിക്കെതിരെ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് ന്യുനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങള്‍ ഓരോന്നായി ഹനിക്കപ്പെടുന്ന പ്രവണത, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും, ദേശീയ തലത്തില്‍ തന്നെ മത ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വഖഫ് സ്വത്തുക്കള്‍ക്കുമെതിരെ വര്‍ഗീയ ശക്തികള്‍ക്ക് ആയുധം നല്‍കുന്ന വിവേചനപരമായ ഈ നടപടിയില്‍ നിന്നും സർക്കാർ പിന്മാറണമെന്നും സമസ്തയുടെ ഔദ്യോഗിക പ്രവാസി പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണല്‍ കമ്മിറ്റി പ്രമേയത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എസ് ഐ സി സഊദി ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ച സിക്രട്ടറിമാരുടെ പ്രത്യേക യോഗത്തിൽ ഷാഫി ദാരിമി പുല്ലാര പ്രമേയം അവതരിപ്പിച്ചു. ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ സ്വാഗതവും വർക്കിങ് സിക്രട്ടറി റാഫി ഹുദവി നന്ദിയും പറഞ്ഞു.
- abdulsalam
ജുബൈൽ: സമസ്‌ത ഇസ്‌ലാമിക് സെന്റർ ജുബൈൽ സെൻട്രൽ കമ്മിറ്റി നടത്തുന്ന സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം ഒന്നാം ഘട്ടം പൂർത്തിയായി. ജുബൈൽ ഇസ്‌ലാമിക് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇബ്‌റാഹീം ദാരിമി ഉദ്ഘാടനം ചെയ്തു. റിലീഫ് വിംഗ് കൺവീനർ മുഹമ്മദ് കുട്ടി മാവൂർ അധ്യക്ഷത വഹിച്ചു. ടാലന്റ് വിംഗ് കൺവീനർ നൗഷാദ് കെ എസ് പുരം സ്വാഗതം പറഞ്ഞു. ജുബൈൽ ദാറുൽ ഫൗസ് മദ്രസ വിദ്യാർത്ഥികൾക്കായി രണ്ടാം ഘട്ടം സർഗ്ഗലയം 2021, ഇസ്‌ലാമിക കലാമത്സരം അടുത്തയാഴ്ച അരങ്ങേറും.
യുവാക്കളുടെ കലാ പരിപാടികൾക്ക് ശേഷം വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എക്‌സിക്യുട്ടീവ് അംഗം അബ്ദുറഊഫ് ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ദാരിമി അധ്യക്ഷത വഹിച്ചു. എസ് ഐ സി പുതിയ ദേശീയ കമ്മിറ്റികളിൽ ഇടം നേടിയ റാഫി ഹുദവി (എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി, സുലൈമാൻ ഖാസിമി (ഉപദേശക സമിതി അംഗം), അബ്ദുസ്സലാം കൂടരഞ്ഞി (മീഡിയ വിംഗ് ചെയർമാൻ) എന്നിവരെ ആദരിച്ചു. അബ്ദുൽ ഹമീദ് ആലുവ, മുഹമ്മദ് കുട്ടി മാവൂർ എന്നിവർ പൊന്നാട അണിയിച്ചു.
സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടർ അബ്ദുൽ റഊഫിന് നൽകി ഇബ്‌റാഹീം ദാരിമി പ്രകാശനം ചെയ്തു. ജനറൽ സിക്രട്ടറി മനാഫ് മാത്തോട്ടം സ്വാഗതവും വർക്കിങ് സിക്രട്ടറി മുഹമ്മദ് ഇർജാസ് മൂഴിക്കൽ നന്ദിയും പറഞ്ഞു. ഓർഗനൈസിങ് സിക്രട്ടറി ഷജീർ കൊടുങ്ങല്ലൂർ, ടൗൺ ഏരിയ പ്രസിഡന്റ്നൗഫൽ നാട്ടുകല്ല് എന്നിവർ അവതാരകർ ആയിരുന്നു.
ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വഖഫ് മുതവല്ലിമാരുടെയും മഹല്ല് - മദ്‌റസാ ഭാരവാഹികളുടെയും സംഗമം ഡിസംബര്‍ രണ്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംഘാടക സമിതി ചെയര്‍മാനുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രതിഷേധ പരിപാടികളുടെ പ്രഖ്യാപനവും സുന്നീ യുവ ജനസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും. എസ്.എം.എഫ്. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നയ വിശദീകരണ പ്രഭാഷണം നടത്തും.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പ്രസിഡന്റ് കോയ്യോട് ഉമര്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, സമസ്ത കേരള ജംഇയ്യത്തുല്‍ മുദര്‍രിസീന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത പ്രവാസി സെല്‍ പ്രസിഡന്റ് ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, എസ്.എം.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ ഉമര്‍ ഫൈസി മുക്കം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുനാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എം.എം.എ. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വര്‍ക്കിങ് സെക്രട്ടറി കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വഖഫ് ബോര്‍ഡ് മെമ്പര്‍ എം.സി.മായിന്‍ ഹാജി, സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗം കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. യു മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഹംസ റഹ്മാനി കൊണ്ടിപറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION
എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ പരിശീലകരുടെ കൂട്ടായ്മയായ ട്രന്റ് റിസോഴ്സ് ബാങ്കിന്റെ മൂന്നാമത് കോൺവൊക്കേഷൻ ജനുവരി 8, 9 തിയ്യതികളിൽ കോട്ടക്കൽ റഡ് ബ്രിക്സ് ഇന്റർനാഷണഷൽ സ്കൂളിൽ വെച്ച് നടക്കും. ഈ വർഷം ജില്ലാ സമിതികളുടെ നേതൃത്വത്തിൽ ബേഴ്സിക് കോഴ്സ് പൂർത്തിയാക്കിയ 235 പേരും സംസ്ഥാന സമിതിയുടെ കീഴിൽ അഡ്വാൻസ്, മാസ്റ്റർ കോഴ്സുകൾ പൂർത്തിയാക്കിയ 40 പേരുമാണ് നിശ്ചിത ചുമതലകൾ പൂർത്തിയാക്കിയ ശേഷം കോൺവൊകേഷനിൽ പങ്കെടുക്കുന്നത്. 2021 ൽ പുറത്തിറക്കിയ പരിശീലക മാന്വൽ പ്രകാരമുള്ള നിശ്ചിത ചുമതലകൾ പൂർത്തിയാക്കി നാഷണൽ ഫെലോയും ഇന്റർനാഷണൽ ഫെലോയും ആവുന്നതിന് തയ്യാറെടുക്കുന്നവരും കോൺവൊക്കേഷനിൽ പങ്കെടുക്കും.
കോൺവൊക്കേഷൻ പ്രഖ്യാപനം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ നിർവ്വഹിച്ചു. ആശിഖ് കുഴിപ്പുറം, ഡോ.മജീദ് കൊടക്കാട്, റഷീദ് കൊടിയൂറ, ഷാഫി ആട്ടീരി, ഡോ.എം അബ്ദുൾ ഖയ്യൂം, സയ്യിദ് ഹംദുള്ള തങ്ങൾ, ജിയാദ് എറണാംകുളം, സിദ്ധീഖുൽ അക്ബർ വാഫി, നൗഫൽ വാകേരി, പ്രൊഫ.സമീർ ഹംസ തിരുവനന്തപുരം, കെ കെ മുനീർ വാണിമേൽ, അനസ് പൂക്കോട്ടൂർ, സിദ്ധീഖ് മന്ന, മാലിക് ചെറുതുരുത്തി, ബാബു മാസ്റ്റർ പാലക്കാട്, നാസർ കൊല്ലം, ജംഷീർ വാഫി കൊടക്,നസീർ ലക്ഷദ്വീപ്, ഹസീം ആലപ്പുഴ, ഷാഹുൽ പഴുന്നാന്ന, അഷ്റഫ് മലയിൽ, ബഷീർ നാദാപുരം തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE
പെരിന്തൽമണ്ണ : എസ്. കെ. എസ്. എസ്. എഫ് ത്വലബ വിങ് സംസ്ഥാന സമിതി ' ചിന്തയുടെ ഉണർവു കാലം വീണ്ടെടുക്കാം ' എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണ എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ് ദൗറതുൽ ഹിക്മ നഗരിയിൽ ഡിസംബർ 11, 12 ദിവസങ്ങളിൽ നടക്കുന്ന കേരള ത്വലബ കോൺഫറൻസ് ലോഗോ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ പ്രകാശനം ചെയ്തു. ത്വലബ വിങ് സംസ്ഥാന വൈസ്‌ചെയർമാൻ സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ, സംസ്ഥാന ജനറൽ കൺവീനർ ഹബീബ് വരവൂർ വർക്കിങ് കൺവീനർ തഖ്‌യുദ്ധീൻ ഫൈസി തുവ്വൂർ, ഹാഫിള് അബ്ദുറഹ്മാൻ തിരൂർക്കാട് വാഹിദ് നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ചേളാരി: പ്രവാസ ലോകത്തെ സമസ്തയുടെ ആദ്യത്തെ ഔദ്യോഗിക പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ടായി സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി മേലാറ്റൂരും ജനറല്‍ സെക്രട്ടറിയായി അബ്ദുറഹിമാന്‍ അറക്കലും ട്രഷററായി ഇബ്രാഹീം ഓമശ്ശേരിയും ഉപദേശക സമിതി ചെയര്‍മാനായി അലവിക്കുട്ടി ഒളവട്ടൂരും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ജമലുല്ലൈലി (വര്‍ക്കിംഗ് പ്രസിഡണ്ട്), മുഹമ്മദ് റാഫി ഹുദവി പെരുമ്പിലാവ് (വര്‍ക്കിംഗ് സെക്രട്ടറി), സൈദലവി ഫൈസി പനങ്ങാങ്ങര (ഓര്‍. സെക്രട്ടറി) സൈദുഹാജി മൂന്നിയൂര്‍, ബഷീര്‍ ബാഖവി പറമ്പില്‍പീടിക, അബൂബക്കര്‍ ദാരിമി താമരശ്ശേരി, അബ്ദുന്നാസിര്‍ ദാരിമി കമ്പില്‍, ശറഫുദ്ദീന്‍ മുസ്‌ലിയാര്‍ ചെങ്ങളായി (വൈ.പ്രസിഡണ്ട്), മുനീര്‍ ഹുദവി ഉള്ളണം, അബ്ദുല്‍ ബാസിത് വാഫി മണ്ണാര്‍ക്കാട്, ഉസ്മാന്‍ എടത്തില്‍ കൊടുവള്ളി, ശാഫി ദാരിമി പുല്ലാര, മുനീര്‍ ഫൈസി മാമ്പുഴ (സെക്രട്ടറിമാര്‍), സൈനുല്‍ആബിദീന്‍ തങ്ങള്‍ മൊഗ്രാല്‍, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, യൂസുഫ് ഫൈസി ചെരക്കാപറമ്പ്, എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ (വൈ. ചെയര്‍മാന്‍), സുലൈമാന്‍ ഖാസിമി കാസര്‍ക്കോട്, അലി മൗലവി നാട്ടുകല്‍, ബശീര്‍ മാള, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഏലംകുളം, ശിഹാബുദ്ദീന്‍ ഫൈസി വെള്ളുവങ്ങാട്, ശാക്കിര്‍ ഉലൂമി മണ്ണാര്‍ക്കാട്, അഹ്‌മദ് ഹാജി കാങ്കോള്‍ (അംഗങ്ങള്‍), വിവിധ വിംഗുകളുടെ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍: യഥാക്രമം അബ്ദുറഹിമാന്‍ ദാരിമി കോട്ടക്കല്‍, റശീദ് ദാരിമി അച്ചൂര്‍ (ദഅ്‌വ), അബ്ദുസ്സലാം കൂടരഞ്ഞി, ബഷീര്‍ പനങ്ങാങ്ങര (മീഡിയ), ശമീര്‍ കീയത്ത്, മുഖ്താര്‍ പി.ടി.പി കണ്ണൂര്‍ (റിലീഫ്), ഫരീദ് ഐക്കരപ്പടി, ദില്‍ഷാദ് കാടാമ്പുഴ (വിഖായ), അബ്ദുറഹിമാന്‍ പൂനൂര്‍, അശ്‌റഫ് അഴിഞ്ഞിലം (ടാലന്റ്), മുസ്തഫ ദാരിമി നിലമ്പൂര്‍, ബഷീര്‍ മാസ്റ്റര്‍ രാമനാട്ടുകര (റെയ്ഞ്ച്, മദ്‌റസ), ഡോ. ഷഫീഖ് ഹുദവി, ബഹാഉദ്ദീന്‍ റഹ്‌മാനി (പ്ലാനിംഗ്), അന്‍വര്‍ ഫള്ഫരി പടിഞ്ഞാറ്റുമുറി, ഹംസ ഫൈസി കാളികാവ് (മസ്‌ലഹത്ത്), സൈദ് ഹാജി മൂന്നിയൂര്‍, നിസാര്‍ ഫൈസി ചെറുകുളമ്പ് (ഫിനാന്‍സ്) സുബൈര്‍ ഹുദവി പട്ടാമ്പി (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജറും എസ്.ഐ.സി. കോ ഓര്‍ഡിനേറ്ററുമായ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ആമുഖ പ്രഭാഷണവും അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ആശംസ പ്രസംഗവും നടത്തി. ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ അറക്കല്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട് : കിഡ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷന്‍ ഫൈനലിസ്റ്റ് ഇടംപിടിച്ച മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് അസീം മുഹമ്മദിനെ സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആദരിച്ചു. 39 രാജ്യങ്ങളില്‍ നിന്നുള്ള 169 നോമിനേഷനുകളില്‍ നിന്നാണ് മുഹമ്മദ് ആസിമിനെ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. ന്യൂസിലന്‍ഡ് സ്വദേശിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സുന്നി ബാലവേദി സംസ്ഥാന ചെയര്‍മാന്‍ പി.ഹസൈനാര്‍ ഫൈസി, മുഹമ്മദ് ആസിമിന് ഉപഹാരം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി വയനാട്, ഫര്‍ഹാന്‍ മില്ലത്ത്, ജസീം ചേളാരി, ദിന്‍ഷാദ് ഫറോക്ക്, സയ്യിദ് റിഹാന്‍ തങ്ങള്‍, ഫര്‍വീസ് ദക്ഷിണ കന്നഡ, ഷമീല്‍ കള്ളിക്കൂടം സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി വിവിധ ജില്ലകളിലേക്ക് നിയമിക്കുന്ന ഓര്‍ഗനൈസര്‍മാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖ പരീക്ഷ നാളെ (15-11-2021) രാവിലെ 9 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. സുന്നീ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും കര്‍മപദ്ധതികള്‍ കൂടുതല്‍ ജനകീയമാക്കാനും ഉദ്ദേശിച്ചാണ് പുതിയ ജില്ലാ ഓര്‍ഗനൈസര്‍മാരെ നിയമിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലേക്കാണ് നിയമനം. പ്രസ്തുത ജില്ലാ കമ്മിറ്റികളുടെ പ്രതിനിധികളും ജില്ലാ കമ്മിറ്റികള്‍ മുഖേന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കാന്‍ഡിഡേറ്റ്‌സും നാളെ രാവിലെ കൃത്യം 9 ന് ചെമ്മാട് ദാറുല്‍ ഹുദായില്‍ എത്തിച്ചേരണമെന്ന് എസ്.എം.എഫ്. സ്റ്റേറ്റ് കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
- SUNNI MAHALLU FEDERATION
ഷാർജ:ഷാർജാ അന്താരാഷ്ട്ര പുസ്തകമേളയിൽ ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ 41 പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ആൻമേരി ഷിമ്മലിൻ്റെ മുഹമ്മദ് അവൻ്റെ തിരുദൂതർ(വിവർത്തനം- എ.പി കുഞ്ഞാമു), ഡോ. അക്റം നദ് വിയുടെ അൽമുഹദ്ദിസാത് വിവർത്തനം, എം. നൗഷാദ് ഖവാലികളെക്കുറിച്ച് രചിച്ച സമാഏ ബിസ്മിൽ, നൂർദാൻ ദംലയുടെ മുത്തുനബിയോടൊപ്പം 365 ദിനങ്ങൾ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, വി.ഡി സതീശൻ എം.എൽ.എ, എ.പി അബ്ദുൽ വഹാബ് എം.പി, ടി.എൻ പ്രതാപൻ എം.പി, രമേശ് ചെന്നിത്തല, ദുബൈ ബ്രിട്ടീഷ് യൂനിവേഴ്സിറ്റി വി.സി ഡോ. അബ്ദുല്ല ശംസി, ഷാർജാ യൂനിവേഴ്സിറ്റി ഹദീസ് വിഭാഗം തലവൻ ഡോ. അബുസ്സമീഅ അൽ അനീസ്, എൻ.പി ഹാഫിസ് മുഹമ്മദ്, നവാസ് പുനൂർ, സിംസാറുൽ ഹഖ് ഹുദവി, നൗഷാദ് പുഞ്ച, മുജീബ് ജൈഹൂൻ തുടങ്ങിയവർ വിവിധ വേളകളിൽ സംസാരിച്ചു.
സഫാരി ഗ്രൂപ്പ് ചെയർമാൻ സൈനുൽ ആബിദ്, സെയ്ഫ് ലൈൻ ഗ്രൂപ്പ് എം.ഡി അബൂബക്ർ കുറ്റിക്കോൽ, സൂപ്പി ഹാജി, അശ്റഫ് താമരശ്ശേരി, കരീം കക്കോവ്, ശരീഫ് ഹുദവി, അശ്റഫ് ഹുദവി, ശൗക്കത്ത് ഹുദവി, റഫീഖ് ഹുദവി, ശുക്കൂര്‍ ഹുദവി, സൈനുദ്ദീന് ഹുദവി മാലൂര്‍, റഹീം ഹുദവി ഷൊര്‍ണ്ണൂര്‍, ഹസീബ് ഹുദവി, ശഫീഖ് ഹുദവി വെളിമുക്ക് തുടങ്ങിയവർ സംബന്ധിച്ചു.
ഗള്‍ഫ് മേഖലയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ജാമിഅഃ നൂരിയ്യഃയുടെ സന്ദേശ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് ഗ്ലോബല്‍ ഓസ്‌ഫോജ്‌നക്ക് രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓസ്‌ഫോജ്‌ന പ്രവാസി പ്രതിനിധികളുടെ യോഗത്തിലാണ് മൊയ്തീന്‍ കുട്ടി ഫൈസി അച്ചൂര്‍ ചെയര്‍മാനും ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ കണ്‍വീനറുമായ ഗ്ലോബല്‍ ഓസ്‌ഫോജ്‌ന അഡ്‌ഹോക് കമ്മറ്റിക്ക് രൂപം നല്‍കിയത്.
യോഗത്തില്‍ ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഷംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, സൈനുല്‍ ആബിദ് ഫൈസി (കുവൈത്ത്), മൊയ്തീന്‍ കുട്ടി ഫൈസി അച്ചൂര്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അസൈനാര്‍ ഫൈസി പാറമ്മല്‍ (യു.എ.ഇ), ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൊയ്തീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, അബ്്ദുറഹ്്മാന്‍ ഫൈസി വിളയൂര്‍, ബശീര്‍ ഫൈസി ചെരക്കാപറമ്പ്, അബ്്ദുല്‍ അസീസ് ഫൈസി വെള്ളില (സഊദി അറേബ്യ), ഹനീഫ ഫൈസി പരിയാപുരം (ഖത്തര്‍) പങ്കെടുത്തു.
- JAMIA NOORIYA PATTIKKAD
ചേളാരി: സംസ്ഥാന വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍. വഖഫ് സ്വത്തുകള്‍ സംരക്ഷിക്കുന്നതിനും നിര്‍മാണാത്മകമായി വിനിയോഗിക്കുന്നതിനുമുള്ള ഏക സംവിധാനമായ വഖഫ് നിയമത്തിലാണ് അന്യായമായും നിയമവിരുദ്ധമായും സംസ്ഥാന സര്‍ക്കാര്‍ കൈ കടത്തിയിരിക്കുന്നത്. കേന്ദ്ര വഖഫ് നിയമമനുസരിച്ച് വഖഫ് ബോര്‍ഡില്‍ നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അനുമതിയില്ല. കെ.എസ്.ആര്‍. ചട്ടപ്രകാരമുള്ള സംവരണമോ റൊട്ടേഷനോ ബാധകമല്ലാത്ത വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സി.ക്ക് വിടുന്നത് ദുരൂഹമാണ്.
യോഗ്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്താനാണ് വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുന്നതെന്ന സര്‍ക്കാര്‍ ഭാഷ്യം കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. രാജ്യത്ത് ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന വഖഫ് ബോര്‍ഡാണ് കേരളത്തിലേത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രതിനിധികളായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് റശീദലി ശിഹാബ് തങ്ങളും ചെയര്‍മാന്‍മാരായിരുന്ന കാലത്താണ് സംസ്ഥാന വഖഫ് ബോര്‍ഡ് കൂടുതല്‍ സജീവവും സുശക്തവുമായത്. 48 ലക്ഷമുണ്ടായിരുന്ന ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം 12 കോടിയാക്കി ഉയര്‍ത്തിയത് ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ ആത്മാര്‍ത്ഥതയുടെയും കാര്യക്ഷമതയുടെയും ഉദാഹരണമാണ്. കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ ബോര്‍ഡില്‍ നിന്ന് കടം വാങ്ങിയ 54 ലക്ഷം രൂപ തിരിച്ച് നല്‍കാന്‍ പോലും ഇത് വരെ സര്‍ക്കാറിനായിട്ടില്ല. വഖഫ് ബോര്‍ഡ് ഗ്രാന്റിനായി അപേക്ഷ നല്‍കിയിട്ടും പരിഗണിക്കാന്‍ പോലും തയ്യാറാവാത്ത സര്‍ക്കാര്‍ ബോര്‍ഡിനെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്.
പി. എസ്.സി. വഖഫ് ബോര്‍ഡിലേക്ക് നിയമനം നടത്തുന്നത് മറ്റ് സര്‍ക്കാര്‍ സര്‍വീസുകളില്‍ ജനറല്‍ ക്വാട്ടയില്‍ നിന്നുള്ള മുസ്ലിം സമുദായത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തും. മുസ്ലിംകള്‍ക്ക് മാത്രം നിയമനമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇത് ഭാവിയില്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാനും സമുദായാംഗങ്ങള്‍ അല്ലാത്തവര്‍ നിയമിക്കപ്പെടാനുമുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. വഖഫ് അദാലത്തുകള്‍ സംഘടിപ്പിച്ച് രാഷ്ട്രീയപ്രേരിതമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സെക്രട്ടറിമാരായ ഹംസ ബിന്‍ ജമാല്‍ റംലി തൃശൂര്‍, വി.എ.സി. കുട്ടി ഹാജി പാലക്കാട്, സി.ടി.അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
- SUNNI MAHALLU FEDERATION
കോഴിക്കോട്: ഇരുപതാം നൂറ്റാണ്ടുകണ്ട അതുല്യനായ പണ്ഡിത പ്രതിഭയാണ് ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍. ആഴത്തിലുള്ള അറിവും വിലായത്തും ഒരേ സമയം സമന്വയിച്ച പണ്ഡിതനാണ് ശംസുല്‍ ഉലമയെന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഇടപെടലുകളിലും പിന്‍തലമുറക്ക് പഠിക്കാനേറെയുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. ശംസുല്‍ ഉലമയുടെ ദീര്‍ഘകാലത്തെ സേവകനായിരുന്ന സി.കെ.കെ മാണിയൂര്‍ തയ്യാറാക്കിയ ശംസുല്‍ ഉലമയുടെ കൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാര്‍ ഗോള്‍ഡ് കോ-ചെയര്‍മാനും വ്യവസായ പ്രമുഖനുമായ ഡോ.പി.എ ഇബ്‌റാഹീം ഹാജിക്ക് ആദ്യ കോപ്പി നല്‍കി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പുസ്തകം പ്രകാശനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. തുറമുഖം വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പുസ്തക പരിചയം നടത്തി. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, കെ.മോയിന്‍ കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, മൊയ്തു നിസാമി, റഷീദ് ബെളിഞ്ചം, ഉമര്‍ കോയ ഹാജി തിരൂര്‍ക്കാട്, ഇ.കെ ബാവ, സി.പി ഇഖ്ബാല്‍ സംബന്ധിച്ചു. അബ്ദുല്ലത്തീഫ് ഹുദവി പാലത്തുങ്കര നന്ദി പറഞ്ഞു.
ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്ത്ബാഅ് സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ലൈറ്റ് ഓഫ് മഹ്‌റാബ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ മഹല്ല് തലങ്ങളില്‍ ആരംഭിക്കുന്നു. ജില്ലാ, മേഖലാ സംഗമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് മഹല്ല് തല പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. മഹല്ലുകള്‍ കാലികമായി നേരിടുന്ന ആത്മീയവും ഭൗതികവുമായ വെല്ലുവിളികളെ സംബോധന ചെയ്യുന്ന കാമ്പയിന്റെ ഭാഗമായി ജനകീയ സംഗമങ്ങള്‍ സംഘടിപ്പിക്കുയും വിവിധ കര്‍മ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും.
എല്ലാ മഹല്ലുകളിലും ലൈറ്റ് ഓഫ് മിഹ്‌റാബ് സംഗമങ്ങള്‍ നടക്കും. ആത്മീയതയാണ് പരിഹാരം, വിശ്വാസമാണ് അശ്വാസം, അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ, ഉലമാ - ഉമറാ കരുത്തും കരുതലും എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കാമ്പയിന്റെ ഭാഗമായി മഹല്ലുകളില്‍ പള്ളി ദര്‍സുകള്‍ സ്വദേശി ദര്‍സുകള്‍ ശക്തിപ്പെടുത്തുക, ഭൗതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ഉദ്യോഗ പ്രാതിനിധ്യം ഉറപ്പ് വരുത്താനുമുള്ള പദ്ധതികള്‍ നടപ്പാക്കും. അധാര്‍മികതക്കെതിരെ ബോധവല്‍ക്കരണ യജ്ഞം, ആദര്‍ശ ബോധനം, ചരിത്ര ബോധനം നടത്തും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. വിശ്വാസ വൈകല്യങ്ങള്‍ക്കും മത നിരാസ, നിര്‍മത പ്രവണതകള്‍ക്കും യുക്തിവാദത്തിനും സ്വതന്ത്ര ചിന്തകള്‍ക്കുമെതിരെ പ്രചരണം നടത്തും. മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികളും ഖത്തീബ്മാരും മുന്നിട്ടിറങ്ങണമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കാമ്പയിന്‍ സമിതി ചെയര്‍മാന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- SUNNI MAHALLU FEDERATION
ഷാർജ: ലോകത്തിലെ ഏറ്റവും മികച്ച പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ ഗൾഫ് സത്യധാര പവലിയൻ (Hall 7,Stall:ZD 10) എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
SKSSF UAE നാഷണൽ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ
സത്യധാര ചീഫ് എഡിറ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്,നവാസ് പുനൂർ (ചീഫ് എഡിറ്റർ സുപ്രഭാതം),ഷാർജ ഇന്ത്യൻ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോൺസൺ,മോഹൻകുമാർ (ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫേഴ്സ് എക്സിക്യൂട്ടിവ്), സൈനുൽ ആബിദ് (സഫാരി ഗ്രൂപ്പ്), അൻവർ നഹ (യു എ ഇ കെഎംസിസി),തൽഹത്ത്( ഫോറം ഗ്രൂപ്പ് ),എഎ കെ മുസ്തഫ,സുലൈമാൻ തുടിമ്മൽ (യുണിക് ഗ്രൂപ്പ്),ശിയാസ് സുൽത്താൻ (പബ്ലിഷർ ഗൾഫ് സത്യധാര),കബീർ ചാന്നങര,ടിവി നസീർ (ഷാർജ കെ എം സി സി),റസാഖ് വളാഞ്ചേരി,ഹൈദറലി ഹുദവി (ഗൾഫ് സത്യധാര) ശൗഖത്തലി ഹുദവി (ദുബൈ സുന്നി സെന്റർ), നൗഷാദ് ഫൈസി (അജ്മാൻ SKSSF),ജലീൽ എടകുളം (ദുബൈ SKSSF)ഹസൻ രാമന്തളി (വിഖായ),നുഹ്മാൻ തിരൂർ (സർഗലയ),മൊയ്തു സിസി,ഇസ്മാഈൽ ഹാജി എടച്ചേരി,ഒ കെ ഇബ്രാഹീം എന്നിവർ പങ്കെടുത്തു.
പവലിയന് നേതൃത്വം നൽകുന്ന ഷാർജ SKSSF ഭാരവാഹികളായ സുലമാൻ ബാവ,കരീം കൊളവയൽ,ഫൈസൽ പയ്യനാട്,എം പി കെ പള്ളംങ്കോട് ,ശാക്കിർ ഫറോക്ക്,റസീഫ് പുറക്കാട്,ശഫീഖ് ചെറൂര് ,സഫീർ ജാറംകണ്ടി,ടിപികെ ഹക്കീം തുടങ്ങിയവർ സംബന്ധിച്ചു.
തുടർച്ചയായി എഴാം തവണയാണ് ഗൾഫ് സത്യധാരയുടെ പവലിയൻ മേളയിൽ സാന്നിദ്ധ്യം അറിയിക്കുന്നത്. UAE എസ്.കെ.എസ്.എസ്.എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു എ ഇ യിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാസികയാണ് ഗൾഫ് സത്യധാര.
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ അദാലത്ത് നവംബര്‍ മൂന്നിന് തിരുവനന്തപുരത്ത് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അദാലത്ത് നടക്കും. ഇരുപത്തി ഏഴ് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിക്ക് ഓരോ കേന്ദ്രങ്ങളിലും രണ്ട് വീതം സംസ്ഥാന ഭാരവാഹികളുടെ കാര്‍മികത്വത്തില്‍ ഇരുപതംഗ സംഘമാണ് നേതൃത്വം നല്‍കുക. ഒരു കേന്ദ്രത്തില്‍ ഒരേ സമയം പതിനഞ്ച് ശാഖാ കമ്മിറ്റികളുമായി ഭാരവാഹികള്‍ അഭിമുഖം നടത്തും. പ്രവര്‍ത്തന അവലോകനം, സംഘടന കലണ്ടര്‍ വിതരണം, സോഷ്യല്‍ സര്‍വ്വേ , റിപ്പോര്‍ട്ടിംഗ്, മെമ്പര്‍ഷിപ്പ് കിറ്റ് വിതരണം തുടങ്ങിയവ ഓരോ കേന്ദ്രത്തിലും നടക്കും.
സംഘടനയുടെ പരിശീലന വിഭാഗമായ ഓര്‍ഗാനെറ്റ് ഭാരവാഹികളും ജില്ലാ, മേഖലാ ഭാരവാഹികളും അദാലത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഓര്‍ഗാനെറ്റ് അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ രണ്ടിന് വൈകിട്ട് 5 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് നിര്‍വ്വഹിക്കും.
യോഗത്തില്‍ താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങി (സിപെറ്റ്) ന് കീഴില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് (സി.എം.എസ്) വനിതാ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
ഇരുപത് വയസ്സ് തികഞ്ഞ മദ്രസ ഏഴാം തരം പഠനവും സ്‌കൂള്‍ പത്താം തരം/ തത്തുല്യ പഠനമോ പൂര്‍ത്തിയാക്കിയ വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തഫ്‌സീര്‍, ഹദീസ്, അഖീദ, തസ്വവ്വുഫ്, കര്‍മശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, കുടുംബ ശാസ്ത്രം, ഇസ്‌ലാമിക ചരിത്രം, അറബി ഭാഷ പഠനം തുടങ്ങിയ പാഠ്യ വിഷയങ്ങളോടൊപ്പം വിവിധ പഠ്യേതര പ്രവര്‍ത്തനങ്ങളും അടങ്ങിയ രണ്ട് വര്‍ഷത്തെ ഓണ്‍ലൈന്‍ കോഴ്‌സാണ് സി.എം.എസ്.
വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 9746229547 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University
ചേളാരി: സമസ്ത കേരള സുന്നി ബാലവദി സംസ്ഥാന കമ്മിറ്റി യുടെ 28 ആം വാര്‍ഷിക കൗണ്‍സില്‍ ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു 2021-2023 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സയ്യിദ് റാജിഅ'അലി ശിഹാബ് തങ്ങള്‍ പാണക്കാട് ( പ്രസിഡണ്ട്) സ്വാലിഹ് മുണ്ടേകരാട് പാലക്കാട് (വര്‍ക്കിംഗ് പ്രസഡന്റ്) തൗഫീഖ് റഹ്മാന്‍ കാസര്‍കോട് , സയ്യിദ് ആരിഫ് തങ്ങള്‍ പൊന്നാനി, സയ്യിദ് തുഫൈല്‍ തങ്ങള്‍ മലപ്പുറം ഈസ്റ്റ് ( വൈസ് പ്രസിഡണ്ട്) മുഹമ്മദ് ഷാഫി ദ്വാരക വയനാട് ( ജനറല്‍ സെക്രട്ടറി) ദില്‍ഷാദ് ഫറോക്ക് കോഴിക്കോട് (വര്‍ക്കിംഗ് സെക്രട്ടറി ) അബ്ദുല്‍ റൗഫ് തൃശൂര്‍, മുഹമ്മദ് സുഹൈല്‍ എറണാകുളം , പര്‍വേഷ് ദക്ഷിണ കന്നഡ, മുഹമ്മദ് ശിഫാസ് ആലപ്പുഴ (ജോ: സെക്രട്ടറി), ജസീബ് കെ.എം. വെളിമുക്ക് (ട്രഷറര്‍), പി.ഹസൈനാര്‍ ഫൈസി കോഴിക്കോട് (ഉപദേശക സമിതി ചെയര്‍മാന്‍), സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ മലപ്പുറം വെസ്റ്റ് ( കണ്‍വീനര്‍) എന്നിവരെയും അബ്ദുറഹ്മാന്‍ സവാദ്, ബാസിത്ത് തായാല്‍ (കാസര്‍കോട്), മുഹമ്മദ് ഷിഫാസ്, ഈസാ നാസര്‍ (ആലപ്പുഴ), മുദ്ദസിര്‍ പാറാല്‍ ഇര്‍ഫാന്‍ പാലോട്ടുപള്ളി (കണ്ണൂര്‍), ഫര്‍ഹാന്‍ മില്ലത്ത് അഫ്‌റസ് കൊടുവള്ളി (കോഴിക്കോട്), അഹമ്മദ് അബ്ദുല്‍ റാഷിദ് (കന്യാകുമാരി), സവാദ് പുതുവായില്‍, സുഹൈല്‍ പാറക്കോട് (എറണാകുളം), അബ്ദുല്‍ അഹദ് കൊടുങ്ങല്ലൂര്‍( തൃശ്ശൂര്‍), പാണക്കാട് സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, ഹാദി മുഹമ്മദ് കരുവാരകുണ്ട് (മലപ്പുറം ഈസ്റ്റ്), സയ്യിദ് റൈഹാന്‍ അലി തങ്ങള്‍ (വയനാട്), സയ്യിദ് ഉനൈസ് തങ്ങള്‍ ജമലുല്ലൈലി( മലപ്പുറം വെസ്റ്റ്) മുശ്താഖ് കാഞ്ഞിരപ്പുഴ (പാലക്കാട്), മുഹമ്മദ് മന്‍സൂര്‍ (ദക്ഷിണ കന്നഡ), ഷഫിന്‍ ടി എച്ച്, ഇര്‍ഫാന്‍ കബീര്‍ (ഇടുക്കി), അബ്ദുല്‍ ഹാദി ചങ്ങനാശ്ശേരി, ജസീര്‍ ജാഫര്‍ സിദ്ദീഖ്(കോട്ടയം), മുഹമ്മദ് മാഹ്ഷൂഖ്, ഫര്‍ഹാന്‍ എ.ഇ. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
വാര്‍ഷിക കൗണ്‍സില്‍ മീറ്റില്‍ പ്രസിഡണ്ട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. എസ്.കെ.ജെ.എം.സി.സി. സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മൗലവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, മുഹമ്മദ് നാസിഫ്, അജ്മല്‍ മംഗലശ്ശേരി, റിഷാല്‍ ദര്‍ അലി ആലുവ സംസാരിച്ചു. റബിഉദ്ധീന്‍ വെന്നിയൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഷാഫി വയനാട് നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
കോഴിക്കോട്: പ്ലസ് ടു പഠനം, അവസര നിഷേധം അനുവദിക്കാനാവില്ല എന്ന മുദ്രാവാക്യവുമായി എസ് കെ എസ് എസ് എഫ് മലബാര്‍ ജില്ലകളില്‍ 26ന് കലക്ട്രേറ്റുകള്‍ക്ക് മുമ്പില്‍ സരമത്തുടക്കം സംഘടിപ്പിക്കും. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പഠനത്തില്‍ മിടുക്ക് കാണിച്ച വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തും വരെ സമര പരിപാടികളുമായി മുന്നോട്ട് പോവാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
യോഗത്തില്‍ താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനം 2022 ജനുവരി 28, 29, 30 തിയ്യതികളില്‍ നടത്താന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅഃ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
- JAMIA NOORIYA PATTIKKAD
ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മലബാറിലെ മാപ്പിള സമരത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ്സിലേക്ക് ഗവേഷണ പ്രബന്ധങ്ങൾ ക്ഷണിച്ചു.
1921ൽ ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന സമരങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് മലബാർ മാപ്പിള സമരം. മലബാർ മേഖലയിലെ ബ്രിട്ടീഷുകാർക്കു നേരെ മാപ്പിളമാർ ആരംഭിച്ച സമരം പിൽക്കാലത്ത് മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. മലബാർ ലഹള, ഖിലാഫത്ത് സമരം, കാർഷിക ലഹള, തുടങ്ങിയ പേരുകളിൽ ചർച്ച ചെയ്യപ്പെടുന്ന സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ചോദ്യം ചെയ്യുകയും തുടർന്ന് ബ്രിട്ടീഷുകാർ മസ്ലീം വിരോധികളായി മാറുകയുമാണുണ്ടായത്. സമരത്തിന്റെഭാഗമായി നിരവധി പേർ ബ്രീട്ടീഷുകാരുടെ കൊടിയ പീഡനത്തിന് വിധേയരായി. അനേകം പേർ പ്രസ്തുത പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. മലബാറിലെ സമരത്തിന്റെ നൂറാം വാർഷികം തികയുന്നതിന്റെ ഭാഗമായാണ് എസ്.കെ.എസ്.എസ്.എഫ് മലബാർ ഹിസ്റ്ററി കോൺഗ്രസ് നടത്തുന്നത്.
ഡിസംബർ മൂന്ന്, നാല്, അഞ്ച് തിയ്യതികളിൽ മലപ്പുറത്തു വെച്ച് സമാപിക്കുന്ന ഹിസ്റ്ററി കോൺഗ്രസ്സിൽ തെരെഞ്ഞെടുത്ത ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഗവേഷണ സമാഹാര പ്രകാശനവും നടക്കും. അധ്യാപകർ, ഗവേഷകർ, ചരിത്ര പഠന വിദ്യാർത്ഥികൾക്ക് പ്രബന്ധം സമർപ്പിക്കാം. മൗലികമായ സ്രോതസ്സുകൾ (primary sources) അവലംബമാക്കി ഗവേഷ മാനദണ്ഡങ്ങൾ അനുസരിച്ച് മലയാളത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, മാപ്പിളബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും, സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങിയവയാണ് പ്രധാന ചർച്ചാ വിഷയങ്ങൾ.
പ്രബന്ധങ്ങളുടെ സംക്ഷിപ്തം ഒക്ടോബർ ഇരുപത്തി അഞ്ചിന് മുമ്പും പൂർണ രൂപം നവംബർ അഞ്ചിന് മുമ്പുമായി malabarhistory100@gmail.com ഈ-മെയിൽ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9744041989 നമ്പറിൽ വാട്സാപ്പ് വഴി ബന്ധപ്പെടുക.
- Dr. Abdul Majeed T.
ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ
തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാരം നല്‍കി. വാഴ്‌സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗി (സിപെറ്റ്)നു കീഴില്‍ വിപുലമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താനും തീരുമാനിച്ചു. ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴില്‍ ഡിപ്ലോമ കോഴ്‌സുകള്‍ നടത്താന്‍ ധാരണയായി.
സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനു കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സഹ്‌റാവിയ്യ കോഴ്‌സിനു വിവിധ ജില്ലകളില്‍ അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു.
ഉമര്‍ ഫൈസി മുക്കം, ജന. സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
സി. എച്ച് ത്വയ്യിബ് ഫൈസി, അഡ്വ. കെ.കെ സൈതലവി, ഡോ. മുസ്ഥഫ കാസര്‍ഗോഡ്, പ്രൊഫ. അബ്ദുല്‍ അസീസ് കുറ്റിപ്പാല, ഡോ. ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഡോ. പി.കെ.എം ജലീല്‍ ഹുദവി, ടി. അബൂബക്കര്‍ ഹുദവി, മൂസ ഹാജി കാടാമ്പുഴ, മുഹമ്മദ് കുട്ടി എടക്കുളം, ഹനീഫ മൂന്നിയൂര്‍, കെ.പി അബൂബക്കര്‍ ഹാജി കണ്ണാടിപ്പറമ്പ്, പി.വി മുഹമ്മദ് മൗലവി മാണൂര്‍, കുഞ്ഞിപ്പോക്കര്‍ കുട്ടി കെ.വി.പി, മീറാന്‍ ദാരിമി, ഷമീര്‍ ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, എം.പി സിദ്ദീഖ് ഹാജി, അബ്ദുല്ല ഹാജി, പി.എം ഹംസ ഹാജി, എന്‍.കെ ഇബ്രാഹീം ഹാജി, എം.കെ ജാബിറലി ഹുദവി, പി.കെ അബ്ദു നാസര്‍ ഹുദവി, അഡ്വ. ത്വയ്യിബ് ഹുദവി, ഡോ. സുഹൈല്‍ ഹുദവി, ഡോ. റഫീഖലി ഹുദവി, കെ.സി മുഹമ്മദ് ബാഖവി, സിറാജുദ്ദീന്‍ ഹുദവി, അബ്ദുശക്കൂര്‍ ഹുദവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ പേരിലുള്ള അനുസ്മരണ യോഗവും പ്രാര്‍ത്ഥന സംഗമവും ഒക്ടോബര്‍ 18-ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനാവും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടന നേതാക്കള്‍, മറ്റു പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Samasthalayam Chelari
കോഴിക്കോട്: പ്രവാചക പ്രകീർത്തനത്തിന്റെ ഇശലുകളും ആത്മീയ സന്ദേശങ്ങളും പെയ്തിറങ്ങുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ ഇന്ന് (ഒക്ടോബർ 15) കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വൈകിട്ട് മൂന്നിന് മൗലിദ് മജ്ലിസോടെ ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ് ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കാടേരി മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, സയ്യിദ് സഫ് വാൻ കോയ തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും.
ബുർദ , ഖവാലി, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയും നടക്കും. രാത്രി 9.30 വരെ നടക്കുന്ന പരിപാടിയിൽ അല്ലാഹു പ്രണയിച്ച മുത്ത്നബി(സ),ഖലീഫമാർ പ്രണയിച്ച റസൂൽ, കവിതകളിലെ പുണ്യ നബി(സ, സുന്നത്തുകളെ ശീലമാക്കാം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
- SKSSF STATE COMMITTEE
കോഴിക്കോട്: എസ് കെ എസ് എസ് എഫിൻ്റെ ആതുര സേവന പ്രവർത്തനങ്ങൾക്ക് പ്രദേശിക തലങ്ങളിൽ നേതൃത്വം നൽകുന്ന സഹചാരി സെന്റര്‍ കോ-ഓർഡിനേറ്റർമാർക്കുള്ള സംസ്ഥാന തല കോൺക്ലേവ് ഇന്ന് (ബുധൻ) തിരൂർ തലക്കടത്തൂർ സഫിയ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി പ്രമുഖർ വിഷയാവതരണം നടക്കും.
സംഘടനയുടെ കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പ്രോഗ്രാമിൻ്റെ കോ-ഓർഡിനേറ്റർമാർക്കുള്ള പരിശീലന പരിപാടി ഇതോടൊപ്പം രണ്ടാം വേദിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമാപന പരിപാടി ഡോ. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫൽ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. വിവിധ സംഘടനാ നേതാക്കളും ഗൾഫ് കമ്മിറ്റി പ്രതിനിധികളും സംബന്ധിക്കും. സർട്ടിഫിക്കറ്റ് വിതരണം, മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് തുടങ്ങിയവയും നടക്കും.
- SKSSF STATE COMMITTEE
പട്ടിക്കാട് : മൗലിദാഘോഷം പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്നും പ്രവാചക സ്‌നേഹത്തിന്റെ സന്ദേശ വാഹകരാകല്‍ വിശ്വാസിയുടെ ബാധ്യതയാണെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യയില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്ത് മുസ്ലിംകള്‍ ജീവിക്കുന്നയിടത്തെല്ലാം നബിദിനാഘോഷമുണ്ട്. ആഫ്രിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യ ലോകത്തും വിപുലമായ രീതിയില്‍ മീലാദ് പ്രോഗ്രാമുകള്‍ നടന്ന് വരുന്നുണ്ട്. ശത്രുക്കള്‍ ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. ഇസ്ലാമിലെ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ സന്ദര്‍ഭം നാം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അസ്ഗറലി ഫൈസി പ്ട്ടിക്കാട്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സംസാരിച്ചു.
തിരുനബി (സ്വ): സത്യം, സ്നേഹം, സദ് വിചാരം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടം ചെയ്തു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സകരിയ്യ ഫൈസി കൂടത്തായ്, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്ഥഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട് സംസാരിച്ചു.
സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ വെള്ളിയാഴ്ച (ഒക്ടോബർ 15) കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ് ലിയാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കാടേരി മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, സയ്യിദ് സഫ് വാൻ കോയ തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും. ബുർദ , ഖവാലി, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയും നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ നടക്കും.
പ്രമേയ വിശകലനവും, സ്നേഹ സദസ്സും ഇതിന്റെ ഭാഗമായി നടക്കും. ജില്ലാ, മേഖല, ക്ലസ്റ്റർ തലങ്ങളിൽ മദീനാ പാഷൻ, ഇശ്ഖ് മജ്ലിസ്, ത്വലബാ വിംഗ് ജില്ലാ സമിതികളുടെ നേതൃത്വത്തിൽ 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ സൗഹൃദ സംഗമങ്ങൾ നടക്കും.
ക്യാമ്പസ് വിംഗ് താജ് ദാരെ ഹറം റബീഉൽ അവ്വൽ 1 മുതൽ 12 വരെ ഓൺലൈൻ ഇശ്ഖ് മജ്ലിസ്
ലഘുലേഖ,മധുരവിതരണം എന്നിവ നടക്കും. ശാഖ തല മദീനാ പാഷൻ ''മൻഖുൽ മിൻ മദ്ഹി റസൂൽ" എന്ന
കെ.ടി മാനു മുസ്ലിയാരുടെ മൗലിദ് കൃതിയുടെ പഠനം, പാരായണം തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി നടക്കും.
- SKSSF STATE COMMITTEE
ദുബൈ: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ദുബൈയിലെ ബ്രട്ടീഷ് സര്‍വകലാശാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അബ്ദുല്ല അല്‍ശംസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ദുബൈയിലെ ബ്രിട്ടീഷ് സര്‍വകലാശാലാ ആസ്ഥാനത്തു വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
ദാറുല്‍ഹുദായും ബ്രിട്ടീഷ് സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണം നടത്തുന്നതിനുള്ള പ്രാഥമിക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 2003-ല്‍ ഗവേഷണ സര്‍വകലാശാലയായി ആരംഭിച്ച ദുബൈ ബ്രട്ടീഷ് സര്‍വകലാശാല, നിലവില്‍ വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക-ഇതര സര്‍വകലാശാലകളുമായി അക്കാദമിക മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
കോഴിക്കോട് : "സർവ്വകലാ ശാല നയം നടപ്പിലാക്കുക" എന്ന പ്രമേയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ നിരന്തരമായ അനാസ്ഥകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സമര സംഗമം സംഘടിപ്പിക്കുന്നു.
കാലിക്കറ്റ് യൂണിവേഴ്സ്റ്റി വിഭജിക്കുക; അക്കാദമിക് കേന്ദ്രങ്ങൾ സ്ഥാപിക്കുക, പരീക്ഷകൾ യഥാസമയം നടത്തുക; റിസൽട്ടുകൾ പ്രഖ്യാപിക്കുക വിദൂര വിദ്യാഭ്യാസം ; യു.ജി.സി അംഗീകാരം തിരിച്ചുപിടിക്കുക, ഗവേഷണം ത്വരിതപ്പെടുത്തുക; സാങ്കേതിക വിദ്യ വിപുലപ്പെടുത്തുക; മാനേജ്‌മെന്റ് ശാസ്ത്രീയമാക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി,
നാളെ 12/10/2021 ചൊവ്വ രാവിലെ 10 മണിക്ക് കാലിക്കറ്റ് സർവകലാശാല പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ ഉദ്ഘാടനം നിർവ്വഹിക്കും.
യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമദ് മുഖ്യാതിഥിയായി പങ്കെടുക്കും .
ക്യാമ്പസ് വിംഗ് കോർഡിനേറ്റർ ഇൻ ചാർജ്ജ് റിയാസ് വെളിമുക്ക്, ജനറൽ കൺവീനർ ബാസിത്ത് മുസ്‌ലിയാരങ്ങാടി, മുനീർ മോങ്ങം, ഷഹീർ കോണോട്ട് എന്നിവർ സംബന്ധിക്കും.
- SKSSF STATE COMMITTEE
കോഴിക്കോട്: പ്രവാചക വിമര്‍ശനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും വിമര്‍ശകര്‍ നിരാശപ്പെടേണ്ടി വരുമെന്നും സമസ്ത ജനറല്‍ സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു. ഓറിയന്റലിസ്റ്റുകളുടെ ചുവടുപിടിച്ച് ചില മുസ്‌ലിം നാമധാരികള്‍ ചരിത്രത്തില്‍ നടത്തിയ അപഹാസ്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യധാര പ്രവാചകന്‍ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. എം.കെ മുനീര്‍ എം.എല്‍.എ പതിപ്പ് ഏറ്റുവാങ്ങി. പലമതങ്ങളും പൂര്‍വഗാമികളെ തിരസ്‌കരിച്ചപ്പോള്‍ ഇസ്‌ലാം ഉള്‍കൊള്ളലിന്റെ ശൈലിയാണ് എല്ലാ കാലത്തും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് എഡിറ്റര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. സി.കെ.കെ മാണിയൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, താജുദ്ദീന്‍ ദാരിമി, പി.എ സ്വാദിഖ് ഫൈസി താനൂര്‍, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം സംബന്ധിച്ചു.
ചാലിയം: പ്രവാചക സ്നേഹത്തിന്റെ യാഥാർത്ഥ്യവും പൊരുളും അനുഭവിക്കാൻ കഴിയാത്തവരാണ് മതനിരാസത്തിലേക്ക് വഴിതെറ്റുന്നത്. യഥാർത്ഥ വിശ്വാസം അനുഭവിക്കാൻ പ്രവാചക സ്നേഹത്തിന്റെ പൊരുളുകളിലേക്ക് വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ് വേണ്ടതെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി. ചാലിയം ജുമാ മസ്ജിദിൽ നടന്ന എസ്. കെ. എസ്. എസ്. എഫ് ഇസ്തിഖാമ യുടെ മദീന പാഷൻ ആദർശ സംഗമം ഉദ്‌ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്തഫ അഷ്‌റഫി കക്കുപ്പടി അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ നസീഹത്തും പ്രാർത്ഥനയും നിർവ്വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, എം. ടി അബൂബക്കർ ദാരിമി "മൗലിദ്: വിമർശനങ്ങളും വസ്തുതകളും" എന്ന വിഷയത്തിലും ജസീൽ കമാലി ഫൈസി "പ്രവാചക സ്നേഹം വിശ്വാസത്തിന്റെ അടിസ്ഥാനം" എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി. കെ. ടി മാനു മുസ്‌ലിയാരുടെ പ്രസിദ്ധമായ മൻഖുൽ മിൻ മദ്ഹി റസൂൽ എന്ന മൗലിദ് പാരായണം നടത്തി. ശൗക്കത്തലി ഫൈസി മണ്ണാർക്കാട്, ശിഹാബുദ്ധീൻ അൻവരി, അമീർ ഹുസൈൻ ഹുദവി, ആസ്വിഫ് ഫൈസി, അബ്ദുല്ല മുജ്തബ ഫൈസി, ബീരാൻ കോയ ഹാജി, മജീദ് ഹാജി, ആഷിക് ഫൈസി എന്നിവർ സംസാരിച്ചു.
കേരള ത്വലബ കോൺഫറൻസ് ഡിസംബറിൽ
ചേളാരി:എസ് കെ എസ് എസ് എഫ് ത്വലബ വിങ് പാണമ്പ്ര മർകസുൽ ഉലൂമിൽ സംഘടിപ്പിച്ച തജ്‍ലിയ സംസ്ഥാന ലീഡേഴ്‌സ് മീറ്റിന് സമാപനം. അബൂബക്കർ നിസാമി ഖബർ സിയാറത്തോടെ ആരംഭിച്ച പരിപാടി എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫാഖറുദ്ധീൻ ഹസനി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ത്വലബ സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ദീൻ തങ്ങൾ കാസർകോട് അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി സി.ഡി. പി സംസ്ഥാന കോഡിനേറ്റർ ഖയ്യൂ മാസ്റ്റർ കടമ്പോട്, അബ്ദുറഹ്മാൻ ഫൈസി പാണമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സംഗമത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കേരള ത്വലബ കോൺഫറൻസ് പ്രഖ്യാപിച്ചു.
അബ്ദുൽ റഷീദ് ശിഹാബ് തങ്ങൾ, എംഎ ചേളാരി, മുഹമ്മദ് ബാഖവി ഒഴുകൂർ, എസ്.എം തങ്ങൾ ചേളാരി, ഷാജിഹ് സമീർ അസ്ഹരി, പി.എം പോക്കർ കുട്ടി ഹാജി, പി.ടി അബ്ദുൽ അസീസ്, സക്കീർ ദേവദിയാൽ, ത്വലബാ സംസ്ഥാന കോഡിനേറ്റർമാരായ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി, ജുറൈജ് ഫൈസി കണിയാപുരം, സയ്യിദ് ജുനൈദ് തങ്ങൾ കാസർകോട്, സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ മഞ്ചേരി, തഖ്‌യുദ്ധീൻ ഫൈസി തുവ്വൂർ, ഫിർദൗസ് ആലപ്പുഴ, റാസിൽപാലോട്ടുപള്ളി, റാഫി മുവാറ്റുപുഴ, ഉബൈദ് ഖാദരിയ്യ തുടങ്ങിയവർ സംസാരിച്ചു. ഹബീബ് വരവൂർ സ്വാഗതവും മുസ്തഫ ചേളാരി നന്ദിയും പറഞ്ഞു.
കോഴിക്കോട്: പ്രവാചക ജീവിതത്തെ സമഗ്രമായി വിലയിരുത്തുകയും പ്രവാചക വിമർശനങ്ങൾക്ക് പ്രാമാണികമായി മറുപടി പറയുകയും ചെയ്യുന്ന സത്യധാര 'പ്രവാചകൻ' പ്രത്യേക പതിപ്പ് ഇന്ന് (ഒക്ടോബർ 10) സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്ലിയാർ പ്രകാശനം നിർവഹിക്കും. സത്യധാര ചീഫ് എഡിറ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിക്കും. കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ വൈകീട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ഡോ. എം. കെ മുനീർ എം. എൽ. എ, കെ. പി രാമനുണ്ണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നിർവഹിക്കും. കെ മോയിൻ കട്ടി മാസ്റ്റർ, മുസ്തഫ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, ശാഹുൽ ഹമീദ് മേൽമുറി, സത്താർ പന്തലൂർ, താജുദ്ദീൻ ദാരിമി, പി. എ സ്വാദിഖ് ഫൈസി താനൂർ തുടങ്ങിയവർ സംബന്ധിക്കും.
- SKSSF STATE COMMITTEE
ദുബൈ: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി (സി.എസ്.ഇ)നു കീഴില്‍ ദുബൈയില്‍ റീഡ് ഇംഗ്ലീഷ് മീഡിയം ഇസ്‍ലാമിക് സ്‌കൂളിന് തുടക്കമായി.
ദുബൈയിലെ അല്‍ ഖുസൈസ് റുവാഖ് ഔഷ ഹാളില്‍ നടന്ന സംഗമത്തില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇസ്‍ലാമിക മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൈമാറ്റത്തിനും പ്രചരണത്തിനും പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതും അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കേണ്ടതും പണ്ഡിത ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം വികാസം പ്രാപിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയില്‍ താമസമാക്കിയ കേരളേതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക മതപഠനത്തിനായി വിഭാവനം ചെയ്ത ഹാദിയയുടെ പ്രഥമ സംരംഭമാണ് റീഡ് ഇസ്ലാമിക് ഇംഗ്ലീഷ് സ്‌കൂള്‍. ദുബൈയിലെ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.
ഉദ്ഘാടന സംഗമത്തില്‍ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്റര്‍ മേധാവി ഡോ. മൗസാ ഉബൈദ് ഗുബാഷ്, അബൂദബി റപ്റ്റന്‍ സ്‌കൂള്‍ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സിംസാറുല്‍ ഹഖ് ഹുദവി, ബിഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ കെപി, ബ്യാരി ഓര്‍ഗനസേഷന്‍ പ്രസിഡണ്ട് ഹിദായത്തുല്ലാഹ്, റിവാഖ് ഔശ അഡ്മിനിസ്‌ട്രേറ്റര്‍ അജ്മല്‍, ദുബൈ സുന്നി ജന.സെക്രട്ടറി ശൗക്കത്തലി ഹുദവി, അശ്കറലി ഹുദവി രണ്ടത്താണി, അലവികുട്ടി ഹുദവി മുണ്ടംപറമ്പ്, റഹാന ഷാ എന്നിവര്‍ സംബന്ധിച്ചു.
ചേളാരി: 2021 നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയില്‍ 'സ്കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണെന്ന നിര്‍ദ്ദേശം' കുട്ടികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ രാവിലെ 9 മണിക്കാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും കൃത്യമായ പെരുമാറ്റ ചട്ടം അനുസരിച്ചും 2021 നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന് കീഴില്‍ 10,316 മദ്റസകളിലായി 12 ലക്ഷത്തോളം കുട്ടികള്‍ മദ്റസ പഠനം നടത്തുന്നുണ്ട്. സ്കൂള്‍ പഠനം നേരത്തെയാക്കിയാല്‍ കുട്ടികളുടെ മദ്റസ പഠനത്തെയും സ്കൂള്‍ പഠനത്തെയും സാരമായി ബാധിക്കും.
സ്കൂള്‍ പഠനം രാവിലെ 9 മണി മുതല്‍ 10 മണി വരെ സമയത്തിനിടക്ക് ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കി നിലവിലുള്ള രീതിയില്‍ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിക്കും നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്(വെള്ളി 08-10-2021) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് ഒക്ടോബര്‍ 19ന് (ചൊവ്വ) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സംഘടിപ്പിക്കുന്ന മീലാദ് കോണ്‍ഫ്രന്‍സും മൗലിദ് സദസ്സും ഒക്ടോബര്‍ 11 തിങ്കളാഴ്ച നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന മീലാദ് കോണ്‍ഫ്രന്‍സ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സീറത്തുന്നബി പഠന പദ്ധതിയുടെ ഉദ്ഘാടനം എം.പി അബ്്ദുസ്സമദ് സമദാനി എം.പി നിര്‍വ്വഹിക്കും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന 'തിരുനബി (സ്വ): സത്യം, സ്നേഹം, സദ് വിചാരം' കാംപയിന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സകരിയ്യ ഫൈസി പ്രസംഗിക്കും.
8.30ന് നടക്കുന്ന ഇശ്‌ഖേ മജ്‌ലിസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബശീര്‍ ഫൈസി ദേശമംഗലം നേതൃത്വം നല്‍കും. തുടര്‍ന്ന് വിവിധ സംഘങ്ങള്‍ അവതരിപ്പിക്കുന്ന ബുര്‍ദ-ഖവാലി നടക്കും.
- JAMIA NOORIYA PATTIKKAD
കോഴിക്കോട്: ഇന്ന് (സഫര്‍ 29) റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറി യിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് (9447405099) എന്നിവര്‍ അറിയിച്ചു.
- QUAZI OF CALICUT
ചേളാരി: 2021 നവംബര്‍ ഒന്ന് മുതല്‍ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതിനാല്‍ മദ്റസകളില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ-മദ്റസാ-മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ ഒക്ടോബര്‍ 10നകവും റെയ്ഞ്ച് തല യോഗങ്ങള്‍ ഒക്ടോബര്‍ 25നകവും പൂര്‍ത്തിയാക്കും.
'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന സമസ്ത ബോധന യത്നം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സമസ്ത ഏകോപന സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ 31നകം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
'മുഹമ്മദ് നബി(സ): സത്യം, സ്നേഹം, സദ്വിചാരം' എന്ന പ്രമേയത്തില്‍ നടത്തുന്ന റബീഉല്‍ അവ്വല്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാനും കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് നബിദിനാഘോഷ പരിപാടികള്‍ നടത്താനും യോഗം നിര്‍ദ്ദേശിച്ചു. പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.പി.പി തങ്ങള്‍ കണ്ണൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.പി കോയ, കെ.എം കുട്ടി എടക്കുളം, സാദാലിയാഖത്തലി ഹാജി, എ.കെ.കെ മരക്കാര്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇബ്നു ആദം കണ്ണൂര്‍, അഡ്വ: നാസര്‍ കാളംപാറ, ഷഹീര്‍ ദേശമംഗലം, അബ്ദുറശീദ് കൊല്ലം, ശരീഫ് ദാരിമി കോട്ടയം, റഫീഖ് ഹാജി മംഗലാപുരം, കെ.എഛ്. കോട്ടപ്പുഴ, വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, എ.കെ ആലിപ്പറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ചേളാരി : ''ജിഹാദ്:വിമര്‍ശനവും യാഥാത്ഥ്യവും'' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സമസ്ത ബോധനയത്ന' പരിപാടികളുടെ ഭാഗമായി ജില്ലാ തല ഏകോപന സമിതി യോഗങ്ങള്‍ക്ക് ഒക്ടോബര്‍ 9ന് തുടക്കമാവും.
ഒക്ടോബര്‍ 09ന് പാലക്കാട്, കോട്ടയം, ഒക്ടോബര്‍ 10ന് ഇടുക്കി, ഒക്ടോബര്‍ 11ന് ത്യശൂര്‍,കോഴിക്കോട്, ഒക്ടോബര്‍ 12ന് കണ്ണൂര്‍, കാസര്‍ഗോഡ്, ഒക്ടോബര്‍ 13ന് മലപ്പുറം,തിരുവനന്തപുരം, ഒക്ടോബര്‍ 15ന് പത്തനംതിട്ട, വയനാട്, ഒക്ടോബര്‍ 16ന് കൊല്ലം, ഒക്ടോബര്‍ 20ന് ആലപ്പുഴ എന്നിവിടങ്ങളില്‍ നടക്കും.
സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളാണ് യോഗങ്ങളില്‍ സംബന്ധിക്കുക. ബോധനയത്നത്തിന്റെ ഭാഗമായി ജില്ലകളില്‍ നടക്കേണ്ട പരിപാടികള്‍ക്ക് യോഗത്തില്‍ വെച്ച് സംഘാടക സമിതി രൂപം നല്‍കും.
ജില്ലാതല യോഗങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ 2019 ബാച്ച് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയും പരീക്ഷാ ഫലവും വൈകുന്നത് സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം. ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
2019 - 2022 ബാച്ചിന്റെ വ്യത്യസ്ത ഡിഗ്രീ കോഴ്‌സുകളിലായി നടക്കാനുളള നാല് സെമസ്റ്റര്‍ പരീക്ഷകളുടേയും ഏകദേശ സമയ വിവര പട്ടികയും, നടത്തിയ പരീക്ഷകളുടെ ഫലങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കാനും സര്‍വ്വ കലാശാല വൈസ് ചാന്‍സലറോട് മന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. കൂടാതെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം 27 നും നാലാം സെമസ്റ്റര്‍ പരീക്ഷ അടുത്ത മാസം ആദ്യത്തിലും നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ:കെ.ജയകുമാര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.
ചര്‍ച്ചയില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍ എ.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ഇ.കെ സതീഷ്, ഡി.എസ്.യു ഭാരവാഹികളായ പ്രസിഡന്റ് മുഖ്താര്‍ പി.വി കാഞ്ഞിരമുക്ക്, വൈസ് പ്രസിഡന്റ് ശാക്കിര്‍ ഒടമല, ജന.സെക്രട്ടറി റാഫി മൂവാറ്റുപുഴ, ട്രഷറര്‍ ഫൗസാദ് ചെട്ടിയാര്‍മാട് എന്നിവര്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഡി.എസ്.യു ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭരണപക്ഷ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്‍, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം 23 എം.എല്‍.എമാര്‍ക്ക് നേരിട്ടും, മറ്റുള്ള മുഴുവന്‍ എം.എല്‍.എമാര്‍ക്ക് ഇമെയില്‍ വഴിയുമാണ് നിവേദനം കൈമാറിയത്.
- Darul Huda Islamic University
ഗുണ്ടൂര്‍: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഗുണ്ട്‌ലപള്ളിയില്‍ നിര്‍മിച്ച മോറല്‍ സകൂളിന്റെ കെട്ടിടം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
ഹലീമ ബീവിയുടെ നാമധേയത്തിലുള്ള കെട്ടിടത്തില്‍ പ്രാഥമിക മതപഠന കേന്ദ്രം, പെണ്‍കുട്ടികളുടെ ഉന്നത മതപഠനത്തിനുള്ള വനിതാ സ്ഥാപനം എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. വാഴ്‌സിറ്റിയുടെ നാലാം ബാച്ചുകാരണ് സ്ഥാപന നിര്‍മാണത്തിനു തുക നല്‍കിയത്. തദ്ദേശീയനായ പണ്ഡിതന്‍ സൗജ്യനമായി നല്‍കിയ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.
ഉദ്ഘാടന പൊതു സമ്മേളനത്തില്‍ അലിഗഢ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട്, മൗലാനാ ശറഫുദ്ദീന്‍ അസ്അദി, മൗലാനാ അബ്ദുല്ല മുഫ്തി, മുഫ്തി അബ്ദുര്‍റസാഖ് മളാഹിരി, മൗലാനാ മുഫ്തി അബ്ദുര്‍റശീദ്, മൗലാനാ മുഹമ്മദ് അഫ്‌റോസ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ബിന്‍യാമീന്‍ ഹുദവി, അബ്ദുല്‍ഖാദിര്‍ പരപ്പനങ്ങാടി, അബ്ബാസ് വേങ്ങര, അന്‍വര്‍ സാദത്ത് പെരിന്തല്‍മണ്ണ, മഖ്ബൂല്‍ ഹുദവി, ഇര്‍ഫാന്‍ ഹുദവി, ശാഫി ഹുദവി ചേറൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചേളാരി : പ്രാവസികള്‍ കോവിഡ് മൂലം കൂടുതല്‍ പ്രയാസം അനുഭവിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ത്ത് പിടിക്കേണ്ടതിന് പകരം അവസരം മുതലെടുത്ത് ടിക്കറ്റ് ചാര്‍ജില്‍ കൊള്ളയടിക്കുന്ന പ്രവണത പ്രവാസികളോട് കാണിക്കുന്നത് കൊടും ക്രൂതരയാണെന്ന് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രാവസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു.
ആദൃശേരി ഹംസകുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതിയല്‍ ചേര്‍ന്ന യോഗം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുല്ല കോയ തങ്ങള്‍ കോഴിക്കോട്, സിദ്ദീഖ് ഫൈസി ചേറൂര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, വി.കെ മുഹമ്മദ് കണ്ണൂര്‍, മജീദ് പത്തപ്പിരിയം, യൂസുഫ് ദാരിമി, എ.കെ ആലിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു. ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, മുസ്ഥഫ ബാഖവി, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല കുഞ്ഞീദ് കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്നിയൂര്‍ ഹംസ ഹാജി സ്വാഗതവും അബൂബക്കര്‍ ഫൈസി നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL
കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിൻ്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ ഒക്ടോബർ 15ന് കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ നടക്കും.
കാമ്പയിൻ്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സത്യധാര സ്പെഷ്യൽ പതിപ്പ് പ്രകാശനം ഒക്ടോബർ 10 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. പ്രമേയ വിശകലനവും, സ്നേഹ സദസ്സും ഇതിൻ്റെ ഭാഗമായി നടക്കും. ജില്ലാ, മേഖല, ക്ലസ്റ്റർ തലങ്ങളിൽ മദീനാ പാഷൻ, ഇശ്ഖ് മജ്ലിസ്, ത്വലബാ വിംഗ് ജില്ലാ സമിതികളുടെ നേതൃത്വത്തിൽ 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ സൗഹൃദ സംഗമങ്ങൾ നടക്കും.
ക്യാമ്പസ് വിംഗ് താജ് ദാരെ ഹറം റബീഉൽ അവ്വൽ 1 മുതൽ 12 വരെ
ഓൺലൈൻ ഇശ്ഖ് മജ്ലിസ്
ലഘുലേഖ,മധുരവിതരണം എന്നിവ നടക്കും. 'ഫിദാക യാ റസൂലല്ലാഹ്" ശാഖ തല മദീനാ പാഷൻ ''മൻഖുൽ മിൻ മദ്ഹി റസൂൽ" എന്ന
കെ.ടി മാനു മുസ്ലിയാരുടെ മൗലിദ് കൃതിയുടെ പഠനം, പാരായണം തുടങ്ങിയവയും കാമ്പയിൻ്റെ ഭാഗമായി നടക്കും.
- SKSSF STATE COMMITTEE
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മീലാദ് കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 11ന് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചു. വൈകുന്നേരം 4 ന് നടക്കുന്ന മൗലിദ് പാരായണത്തിലും മീലാദ് കോണ്‍ഫ്രന്‍സിലും മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.
യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, പി.പി ഉമര്‍ മുസ്‌ലിയാർ കൊയ്യോട്, ഏലംകുളം ബാപ്പു മുസ്‌ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ നെല്ലായ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, മഞ്ഞളാം കുഴി അലി എം.എല്‍.എ, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അരിക്കുഴിയില്‍ ബാപ്പുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, പി. മാമുക്കോയ ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, എ. ഉമറുല്‍ ഫാറൂഖ് ഹാജി വേങ്ങൂര്‍, ശരീഫ് ഹാജി പഴേരി, കുന്നത്ത് ആലി ഹാജി, കല്ലടി അബൂബക്കര്‍, പി. ഹനീഫ പട്ടിക്കാട് സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള സി ഡി പി ജുഡീഷ്യൽ സർവ്വീസ് സ്കോളർഷിപ്പ് പദ്ധതിയായ ബെഞ്ച് ഇൻസ്പരൻ്റ് പദ്ധതിയുടെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ദമാം എസ് ഐ സി യുടെ ലീഡ് പദ്ധതിയുമായി സഹകരിച്ചാണ് സംഘടന ഈ പദ്ധതി നടപ്പാക്കുന്നത്. മുൻസിഫ് മജിസ്ട്രേറ്റ്, ജില്ലാ ജഡ്ജി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നീ തസ്തികളിലേക്ക് തയ്യാറെടുക്കുന്ന ഉദ്യാഗാർത്ഥികൾക്കാണ് പദ്ധതി മുഖേന സ്കോളർഷിപ്പ് നൽകുന്നത്.
ദമാം എസ് ഐ സി ചെയർമാൻ ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷത വഹിച്ചു. അഡ്വ. ത്വയ്യിബ് ഹുദവി, മാഹിൻ വിഴിഞ്ഞം, യൂസുഫ് ഫൈസി വാളാട്, ഷാജഹാൻ ദാരിമി തിരുവനന്തപുരം, അബ്ദുറഹ്മാൻ പൂനൂർ, സി.എച്ച് മൗലവി, അബ്ദുറഹ്മാൻ മലയമ്മ, ഉമർ വേങ്ങര, കെ. കെ സക്കരിയ്യ ഫൈസി, ഡോ. അബ്ദുൽ ഖയ്യൂം, സിദ്ധീഖ് ചെമ്മാട് പ്രസംഗിച്ചു. സത്താർ പന്തലൂർ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
തിരൂർ പോളിടെക്നിക്കിൽ പ്രവേശന പരീക്ഷയും ഇൻ്റർവ്യുവും നടന്നു. മുൻ മന്ത്രി കുട്ടി അഹ് മദ് കുട്ടി, റിട്ട. ജില്ലാ ജഡ്ജി അലി മുഹമ്മദ്, അഡ്വ. പി.കെ മൂസക്കുട്ടി, അഡ്വ. ഷഹീർ, സത്താർ പന്തലൂർ എന്നിവർ നേതൃത്വം നൽകി.
- SKSSF STATE COMMITTEE
കാരത്തൂർ : കാരത്തൂർ മർക്കസുത്തർബിയ്യത്തി സ്സുന്നിയ്യ സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും മര്‍ക്കസിന്റെ സ്ഥാപകനും തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘത്തിന്റെ മുഖ്യരക്ഷാധികാരിയുമായ ശൈഖ് മുഹമ്മദ് മുഹ്‌യുദ്ധീൻ ഷാ സമസ്തക്ക് കൈമാറി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി. 1988ൽ സ്ഥാപിച്ച കാരത്തൂര്‍ മർക്കസിനു കീഴിൽ ഇപ്പോള്‍ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്കൂളുകളും, ജുമുഅത്ത് പള്ളി, അറബിക് കോളേജ്, ഖുതുബ്ഖാന, ബോര്‍ഡിംഗ് മദ്റസ, ഹിഫ്ള് കോളേജ്, ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
തിരൂർ - തിരുന്നാവായ റൂട്ടിൽ കാരത്തൂർ ടൗണിൽ നിന്നും 700 മീറ്റർ ദൂരെയുള്ള ഈ സ്ഥാപനം പുരോഗതിയുടെ പാതയിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഐ.ടി.ഐയും മറ്റു സ്ഥാപനങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികളും മര്‍ക്കസ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത കൈമാറ്റ ചടങ്ങ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമ്മര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മര്‍ക്കസുത്തര്‍ബിയ്യത്തുസ്സുന്നിയ്യ പ്രതിനിധികളായ കെ.വി സക്കീര്‍, അഡ്വ. സലീല്‍, വി.പി അബുഹാജി, വി ഉമ്മര്‍ കോയ ഹാജി, ടി അബൂബക്കര്‍ ഹാജി, അഡ്വ. നവാസ്, കെ ആലി ഹാജി, എ.പി കുഞ്ഞിമോന്‍ ഹാജി, നാസര്‍ ഹാജി, ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സഈദ് ഫൈസി കൊല്ലം സ്വാഗതവും വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
കോഴികോട് : എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിങ് ട്രെൻ്റിൻ്റെ പരിശീലക കൂട്ടായ്മയായ ട്രെൻ്റ് റിസോഴ്സ് ബാങ്കിന് കീഴിലുള്ള ട്രെൻ്റ് അഡ്വാൻസ് കോഴ്സ്, ട്രെൻ്റ് മാസ്റ്റർ കോഴ്സ് എന്നിവ ഒക്ടോബർ രണ്ട് മൂന്ന് തിയതികളിൽ
വെള്ളിമുക്ക് ക്രസെൻ്റ് റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. ട്രന്റ് പാട്രൻ 'എസ്. വി മുഹമ്മദലി, ഇന്റർനാഷണൽ ഫെലോ മാരായ റഹീം ചുഴലി, ഡോ.അബ്ദുൾ ഖയ്യൂം നാഷണൽ ഫെലോ മാരായ റഷീദ് കമ്പളക്കാട്, സിദ്ധീഖുൽ അക്ക്ബർ വാഫി, എസ് കെ ബഷീർ നാദാപുരം, ഷാഹുൽ കെ പഴുന്നാന തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകും. സത്താർ പന്തലൂർ, ഡോ. മജീദ് കൊടക്കാട്, റഷീദ് കൊടിയൂറ, ഷാഫി ആട്ടീരി തുടങ്ങിയവർ പങ്കെടുക്കും.
കോഴ്സ് വിജയകരമായി പൂർത്തിയാക്കി പരിഷ്കരിച്ച ടെന്റ് റിസോഴ്സ് ബാങ്കിൻറെ മാന്വൽ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കിയവർക്കുള്ള മൂന്നാമത് കോൺവെക്കേഷൻ ഫെബ്രുവരിയിൽ രണ്ടാം വാരം നടക്കും.
- SKSSF STATE COMMITTEE
കോഴിക്കോട്: എസ് കെ എസ് എസ് എഫിന്റെ ആതുര സേവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന സഹചാരി സെന്ററുകളില്‍ വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിന് വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വയനാട് ബാണാസുരയില്‍ നടന്ന ദ്വിദിന ക്യാമ്പാണ് പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. 2016 ലെ വിഖായ ദിനത്തില്‍ ആരംഭിച്ച സഹചാരി സെന്ററുകള്‍ ഇന്ന് അഞ്ഞൂറോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കിടപ്പിലായ രോഗികള്‍ക്കുള്ള പരിചരണം, മരുന്നുവിതരണം, ഫിസിയോ തെറാപ്പി സെന്റര്‍, മിനി ക്ലിനിക്, പ്രാഥമിക ശുശ്രൂഷകള്‍, വളണ്ടിയര്‍ സേവനം തുടങ്ങിയവ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരുന്നുണ്ട്.
വാര്‍ഷികത്തിന്റെ ഭാഗമായി സംഘടനയുടെ വിവിധ ഘടകങ്ങളില്‍ രോഗീപരിചരണം, വിദ്യാലയങ്ങളുടെ ശുചീകരണം, സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഉപഹാര സമര്‍പ്പണം, അണു നശീകരണം, റോഡ് നിര്‍മ്മാണം, മേഖലാ തല വിഖായ വളണ്ടിയര്‍ മീറ്റ്, രക്തദാനം, കോവിഡ് മൃതദേഹ സംസ്‌കരണത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ആദരം തുടങ്ങിയ പരിപാടികള്‍ നടക്കും.
സഹചാരി സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും അതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനും സഹചാരി സെന്റര്‍ കോഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാന തല സംഗമം ഒക്ടോബര്‍ 13 ന് ബുധനാഴ്ച തിരൂരില്‍ നടത്താനും ക്യാമ്പ് തീരുമാനിച്ചു റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. കെ ടി ജാബിര്‍ ഹുദവി, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി മാണിയൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവുംപറഞ്ഞുചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് - 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി 10316 മദ്റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.
മദ്റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം. മദ്റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. മദ്റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി. കെ. പി അബ്ദുസ്സലാം മുസ്‌ലിയാരുടെ രോഗ ശമനത്തിന് വേണ്ടിയും വി. കെ. അബ്ദുൽ ഖാദർ മൗലവിയുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി
'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന 'ബോധന യത്നം' വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമ്മർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റർ കോട്ടപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ പ്രസംഗിച്ചു. മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.
- Samasthalayam Chelari
കടപ്പ/ഹാവേരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടപ്പാക്കിവരുന്ന തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് കേരളേതര സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുഅല്ലിംകള്‍ക്ക് പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന തഹ്സീനുല്‍ ഖിറാഅഃ പരിശീലനം വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്നത്. കേരളത്തില്‍ അരലക്ഷത്തോളം വരുന്ന മുഅല്ലിംകള്‍ ഇതിനകം പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കോഴ്സിന്റെ ഭാഗമായി പ്രത്യേകം പരീക്ഷയും സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ആസാം, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ മദ്റസകളിലെ മുഅല്ലിംകള്‍ക്കാണ് സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലായി തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് നടത്തുന്നത്. ഒന്നാം ഘട്ടമായി കര്‍ണ്ണാടക, അന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സെന്ററുകളില്‍ കഴിഞ്ഞ ദിവസം പരീശീലനം ആരംഭിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുജവ്വിദുമാരായ ഇസ്മായില്‍ ഹുദവി ഏഴൂര്‍, ടി. അബ്ദുല്‍കരീം മുസ്ലിയാര്‍ ആമനങ്ങാട്, മുസ്തഫ ഹുദവി കൊടുവള്ളി, റിയാസ് മുസ്ലിയാര്‍ നായന്മാര്‍മൂല എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആന്ധ്രപ്രദേശിലെ നന്ദ്യാല്‍, അല്ലാഗഡ്ഡ, ചകല്‍മാരി, പൂര്‍മമില്ല, കര്‍ണാടകയിലെ ഹാവേരി, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്.
- Samasthalayam Chelari
ചേളാരി : 2021 ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി നടത്തുന്ന ബോധന യത്നം വിജയിപ്പിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് യോഗം ആവശ്യപ്പെട്ടു.
പി.എസ്.എച്ച് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. കെ.എ മജീദ് പത്തപ്പിരിയം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എ ചേളാരി, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ്, ബശീര്‍ ഹാജി തൃശൂര്‍, ശൈഖ് അലി മുസ്‌ലിയാര്‍ തെന്നല, കുഞ്ഞുട്ടി മുസ്‌ലിയാര്‍, മൂസക്കുട്ടി നെല്ലാക്കാപറമ്പ്, ഒ.കെ.എം മൗലവി ആനമങ്ങാട്, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംങ് സെക്രട്ടറി ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതവും അബൂബക്കര്‍ ഫൈസി ചെങ്ങമനാട് നന്ദിയും പറഞ്ഞു.
- SAMASTHA PRAVASI CELL
ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ' ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ മേഖലാ തല സംഗമങ്ങള്‍ക്ക് തുടക്കമായി. മഹല്ലുകളില്‍ പുത്തനുണര്‍വ് നല്‍കുക, മത നിരാസപ്രവണതകളെയും യുക്തിവാദ- സ്വതന്ത്ര ചിന്തകളെയും പ്രതിരോധിക്കുക, ആത്മീയ - അവകാശ ബോധം വളര്‍ത്തുക, ചരിത്രധ്വംസന ശ്രമങ്ങള്‍ക്കെതിരെ ബോധവല്‍കരണം നടത്തുക, ഉലമാ - ഉമറാ ബന്ധം ഊട്ടിയുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സംഘടിപ്പിക്കപ്പെടുന്ന കാമ്പയിനിന്റെ ജില്ലാ സംഗമങ്ങള്‍ നേരത്തേ നടന്നിരുന്നു. 'വിശ്വാസമാണ് ആശ്വാസം', 'ആത്മീയതയാണ് പരിഹാരം', 'അവകാശങ്ങള്‍ക്കായി സാവേശം, ചരിത്രധ്വംസനത്തിനെതിരെ ജാഗ്രതയോടെ', 'ഉലമാ - ഉമറാ കരുത്തും കരുതലും' എന്നീ വിഷയങ്ങളാണ് കാമ്പയിന്‍ ചര്‍ച്ച ചെയ്യുന്നത്.
കാസറഗോഡ് ജില്ലയില്‍ തൃക്കരിപ്പൂര്‍ മേഖലാ സംഗമം സയ്യിദ് ശഫീഖ് തങ്ങള്‍ ചന്തേര ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തി.
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ മേഖലാ സംഗമം സയ്യിദ് സ്വാദിഖ് ഫൈസി അല്‍ ബുഖാരി ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. വേങ്ങര മേഖലാ സംഗമം സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് വിഷയവതരണം നടത്തി. മലപ്പുറം മേഖലാ സംഗമം സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉല്‍ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. പാലക്കാട് ജില്ലയില്‍ ആലത്തൂര്‍ മേഖലാ സംഗമം വി.എ.സി. കുട്ടി ഹാജി ഉല്‍ഘാടനം ചെയ്തു. സലീം അന്‍വരി വരവൂര്‍, സ്വാലിഹ് അന്‍വരി ദേശമംഗലം വിഷയാവതരണം നടത്തി. കേരളത്തിലെ എല്ലാ മേഖലാ തലങ്ങളിലും തുടര്‍ന്ന് മഹല്ല് തലങ്ങളിലും കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും സംഗമങ്ങളും നടക്കും.
- SUNNI MAHALLU FEDERATION
എസ് കെ എസ് എസ് എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് പരിശീലക കൂട്ടായ്മയായ ട്രന്റ് റിസോഴ്സ് ബാങ്കിന് കീഴിലുള്ള ട്രെന്റ് അഡ്വാൻസ് കോഴ്സ്, ട്രൻറ് മാസ്റ്റർ കോഴ്സ് എന്നിവ ഒക്ടോബർ ഒന്ന്, രണ്ട് മൂന്ന് തിയ്യതികളിൽ നടക്കും. ജില്ലാതലത്തിൽ
നടന്ന ബേസിക് കോഴ്സുകളിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഈ ദിവസങ്ങളിൽ നടക്കും.
ഈ വർഷം കോഴ്സിൽ പങ്കെടുത്ത്, പരിഷ്കരിച്ച ടി ആർ ബി മാന്വൽ പ്രകാരമുള്ള പ്രവർത്തികൾ പൂർത്തിയാക്കിയവർക്കുള്ള
ട്രന്റ് റിസോഴ്സ് ബാങ്കിന്റെ മൂന്നാമത് കോൺവൊക്കേഷൻ ഫെബ്രുവരി ആദ്യവാരം നടക്കും.
യോഗത്തിൽ റഷീദ് കൊടിയൂറ, ശാഫി ആട്ടീരി, ഡോ.എം.അബ്ദുൾ ഖയ്യൂം, ജിയാദ് എറണാംകുളം, പി സി സിദ്ധീഖുൽ അക്ബർവാഫി, അഷ്റഫ് മലയിൽ, എസ് കെ ബഷീർ നാദാപുരം, റിയാസ് പള്ളിപ്പുറം പങ്കെടുത്തു.
- SKSSF STATE COMMITTEE