കുവൈത്ത്‌ ഇസ്‌ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ 2018

കുവൈത്ത്‌: പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ മെഗാ സമ്മേളനം നവംബർ 22, 23 (വ്യാഴം, വെള്ളി) തിയ്യതികളിൽ അബ്ബാസിയയിൽ വെച്ച് നടക്കും. മുഖ്യാതിഥികളായി എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ വാഗ്മിയും ചിന്തകനും എസ്. കെ. എസ്. എസ്. എഫ് മുൻ സംസ്ഥാന ജനറൽ സെക്രെട്ടറിയുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ പങ്കെടുക്കുമെന്നും ഇസ്‌ലാമിക് കൗൺസിൽ മീഡിയ വിംഗ്‌ പത്രക്കുറിപ്പിൽ അറിയിച്ചു.
- Media Wing - KIC Kuwait