Showing posts with label Justice-for-CM-Usthad. Show all posts
Showing posts with label Justice-for-CM-Usthad. Show all posts

ചെമ്പരിക്ക ഖാസി കേസ്: പ്രതിഷേധത്തിന്റെ ആരവമുയര്‍ത്തി സമസ്ത പ്രക്ഷോഭ സമ്മേളനം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭ സമ്മേളനം ശക്തമായ താക്കീതായി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടി

ചെമ്പരിക്ക ഖാസി കേസ്; പ്രക്ഷോഭ സമ്മേളനത്തിന് അന്തിമരൂപമായി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് പത്തിന് ഞായറാഴ്ച കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമ്മേളനത്തിന് അന്തിമരൂപമായി. വൈകിട്ട് അഞ്ച് മണിക്ക് മുതലക്കുളം

ചെമ്പരിക്ക ഖാസി കേസ്; പ്രതിഷേധം ആർത്തിരമ്പും

കോഴിക്കോട്: ചെമ്പരിക്ക സി എം അബ്ദുല്ല മൗലവി കൊലപാതക കേസ് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ പ്രതിഷേധം ആർത്തിരമ്പും. മാർച്ച് പത്തിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് മുതലക്കുളം

ഖാസി സി.എം അബ്ദുല്ല മൗലവി വധം; പ്രതിഷേധ സമ്മേളനം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28 ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമസ്ത പ്രതിഷേധ

ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തും വരെ സമസ്ത നിയമ പോരാട്ടം തുടരും

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തും വരെ നിയമനപടികളുമായി മുമ്പോട്ട് പോവാനുള്ള സമസ്ത കേന്ദ്ര മുശാവറയുടെ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍

ചെമ്പരിക്ക ഖാസി കേസ്; സി. ബി. ഐ പുനരന്വേഷണം ത്വരിതപ്പെടുത്തണം: ഹമീദലി ശിഹാബ് തങ്ങൾ

കാസർകോട്: പ്രമുഖ മത പണ്ഡിതനും നൂറിലധികം മഹല്ലുകളുടെ ഖാസിയുമായിരുന്ന സി. എം അബ്ദുല്ല മൌലവിയുടെ ഘാതകരെ പിടികൂടുന്നതിന് വേണ്ടി സി. ബി. ഐ നടത്തുന്ന പുനരന്വേഷണം ത്വരിതപ്പെടുത്തണമെന്നും, കുറ്റവാളികളെ പിടികൂടണമെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.
സി. എം അബ്ദുല്ല മൌലവിയുടെ കുടുംബവും, ജനകീയ ആക്ഷൻ കമ്മറ്റിയും സംയുക്തമായി കാസർകോട് വച്ച് നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ നാല്പത്തിയഞ്ചാം ദിവസമായ ഇന്നലെ സമര പന്തലിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകം നടന്ന ദിവസം മുതൽ കുപ്രചരണം നടത്തി അന്വേഷണം വഴിതിരിച്ചു വിടാൻ പൊലിസ് ഉദ്യോഗസ്ഥർ ശ്രമിച്ചതാണ് ആറു വർഷം പിന്നിട്ടിട്ടും കേസന്വേഷണം വഴി മുട്ടി നിൽക്കാൻ കാരണം.
സി. ബി. ഐയുടെ പ്രഥമ റിപ്പോർട്ട് സംശയാസ്പദവും, ബാഹ്യ ഇടപെടലിന് വിധേയമായാതായും മനസ്സിലാക്കാം. ആയതിനാൽ കേസിലെ പുനരന്വേഷണം കുറ്റമറ്റതാക്കി ഘാതകരെ പിടികൂടണം. ഇതിന് വേണ്ടി എസ്. കെ. എസ്. എസ്. എഫ് ഏതറ്റം വരെയും പോകാൻ തയ്യാറാണെന്ന് തങ്ങൾ പറഞ്ഞു. ചടങ്ങിൽ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. പി. എം റഫീഖ് അഹമ്മദ്, ലത്ത്വീഫ് മാസ്റ്റർ പന്നിയൂർ, ആർ. എം. സുബലു സബീൽ, അബ്ദുല്ല ദാരിമി കൊട്ടില, സയ്യദ് നൂറുദ്ധീൻ തങ്ങൾ, മുസ്തഫ അഷ്റഫി കക്കുപ്പടി, ഡോ. ഖത്തർ ഇബ്രാഹിം ഹാജി, ഇബ്രാഹിം ഫൈസി ജെഡിയാർ, കെ. കെ. അബ്ദുല്ല ഹാജി ഖത്തർ, അബൂബക്കർ സലൂദ് നിസാമി, താജുദ്ദീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ബഷീർ ദാരിമി, സുഹൈർ അസ്ഹരി, ഹമീദ് ഹാജി, കെ. എം സൈനുദ്ധീൻ ഹാജി, സ്വാലിഹ് മുസ്‌ലിയാർ, ചെർക്കളം അഹമ്മദ് മുസ്‌ലിയാർ, സലാം ഫൈസി, ഹമീദ് കേളോട്ട്, മഹ്മൂദ് ദേളി, യൂനുസ് ഫൈസി, യൂനുസ് ഹസനി, ഷരീഫ് നിസാമി, ഇസ്മായിൽ മച്ചംപാടി, മുഹമ്മദലി നീലേശ്വരം, സയ്യദ് ഉമറുൽ ഫാറൂഖ് തങ്ങൾ, മുഹമ്മദ്‌ ഫൈസി കജ, മൊയ്തീൻകുഞ്ഞി ചെർക്കള, ഇബ്രാഹിം മാവ്വൽ, അഹമ്മദ് ഷാഫി ദേളി, അബ്ദുൽ ഖാദർ സഅദി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
- Secretary, SKSSF Kasaragod Distict Committee.

ഖാസിയുടെ കൊലപാതകം: ബഹുജന സംഗമത്തില്‍ പ്രതിഷേധമിരമ്പി

 കാസര്‍കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.എം ഉസ്താദ് ജനകീയ സമര സമിതി നടത്തിയ സമര പ്രഖ്യാപന സംഗമത്തില്‍ പ്രതിഷേധമിരമ്പി. പുലിക്കുന്നു നഗരസഭാ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു.
2010 ഫെബ്രുവരി 15 നാണ് നൂറോളം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ധനുമായിരുന്ന അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ സ്വവസതിക്കു ഒരു കിലോമീറ്ററോളം അകലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയെങ്കിലും അന്വേഷണത്തില്‍ നിര്‍ണായക ഘട്ടം വന്നതോടെ സി.ബി.ഐയും അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരേ അഞ്ചോളം ഹരജികള്‍ ഹൈക്കോടതിയില്‍ വാദത്തിനായി കാത്തു നില്‍ക്കുകയാണ്.
'കൊലയാളികളെ പുറത്തു കൊണ്ടു വരുന്നതു വരെ സമരം നടത്തും'
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും ഗോള ശാസ്ത്ര വിദഗ്ദനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ പുറത്തുകൊണ്ടു വരുന്നതു വരെ ജനകീയ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. പി.എ പൗരന്‍ പറഞ്ഞു. സി.എം ഉസ്താദ് ജനകീയ സമര സമിതി നടത്തിയ സമര പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എം ഉസ്താദ്: ഓര്‍മകള്‍ക്ക് ജീവിതത്തേക്കാള്‍ ശക്തിയേറുമ്പോള്‍...

ഖാസി കേസിനായി എന്തു കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങുന്നില്ല?
പ്രതീക്ഷയുടെ കിരണങ്ങള്‍ക്ക് ചിറക് നല്‍കി കൊണ്ട് ജില്ലയില്‍ സി.എം ഉസ്താദിന്റെ കൊലപാതകം വിഷയം വീണ്ടും ഉയര്‍ന്നു വരികയാണ്. അടുത്തിടെ നടന്ന ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് തോന്നുന്നു. സത്യം പുറത്തു വരാന്‍ ആഗ്രഹിക്കുന്നവരാണ് പൊതുസമൂഹമെന്ന് അവ വിളിച്ചു പറയുന്നുണ്ട്. 
ഒരു തരം വികാരമായിരുന്നു കണ്‍വെന്‍ഷനില്‍ ഉയര്‍ന്നത്. പങ്കെടുത്തവര്‍ക്കെല്ലാം നീതി പുലരുമെന്ന് ആശ പകര്‍ന്നു. രാഷ്ട്രീയ നേതാക്കള്‍ പതിവുപോലെ വാഗ്ദാനങ്ങള്‍ നല്‍കി. സമൂഹ്യ പ്രവര്‍ത്തകന്‍മാര്‍ അനുഭവ യഥാര്‍ത്ഥ്യങ്ങള്‍ തുറന്നു പറഞ്ഞു. പണ്ഡിതന്മാര്‍ മഹത്വങ്ങളോതി പിന്തുണയും പ്രഖ്യാപിച്ചു. പക്ഷെ, എവിടെയോ ഒരു ചോദ്യം ബാക്കിയായിരുന്നു. കെട്ടടങ്ങാതെ ആര് സംരക്ഷിക്കും ഈയൊരു ആവേശത്തെ? ആക്ഷന്‍ കമ്മിറ്റിയുടെ ഭാരവാഹികള്‍ ദൗത്യം ധൈര്യപൂര്‍വ്വം ഏറ്റടുത്തത് ചെറുതല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.
ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. ഡോ.സുരേന്ദ്രനാഥ് നടത്തിയ ഉദ്ഘാടന പ്രസംഗം അത്യന്തം പ്രസക്തമായിരുന്നു. ഈ കേസ് ആരാണ് കടലില്‍ മുക്കാന്‍ ശ്രമിക്കുന്നത് അവരെ കടലില്‍ മുക്കുമെന്ന് ആമുഖമായി അദ്ദേഹം പറഞ്ഞു വെച്ചു. പൗരന്റെ സുരക്ഷിതത്വമാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.ഒരു മഹാ പണ്ഡിതനെ കൊന്നുകളയാന്‍ മടിക്കാത്തവര്‍ സാധാരണ പൗരരെ എന്ത് ചെയ്യും? അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ഡോ.സുരേന്ദ്രനാഥ് സദസ്സിനോട് തറപ്പിച്ചു പറഞ്ഞു.
നീതിയുക്തമായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ല അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം പോലും അത്യന്തം ദുരൂഹമാണ്. അതിനാല്‍ ഇതിനു പിന്നിലുള്ള സമ്മര്‍ദ്ദ ശക്തി വളരെ വലുതാണെന്നും അദ്ദേഹം സംശയലേശമന്യേ ഉറക്കെ പറഞ്ഞു.ജീവിക്കാനുള്ള അവകാശമില്ലാതാകുമ്പോള്‍ സമൂഹമാണ് പ്രതികരിക്കേണ്ടത്.

സി.എം. ഉസ്ദാദ് ബഹുജന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കും: SKSSF ബെദിര

ബെദിര: സമസ്ത ഉപാധ്യക്ഷനായിരുന്ന സി എം ഉസ്ദാദിന്റെ കൊലയാളിയെ പുറത്ത് കൊണ്ട് വരണമെന്ന്  ആവിശ്യപ്പെട്ട് സി.എം. ഉസ്ദാദ് ആക്ഷന്‍ കമ്മിറ്റി ആഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 3 മണിക്ക് മുന്‍സില്‍പ്പല്‍ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടത്തുന്ന ബഹുജന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ എസ്. കെ. എസ് .എസ്. എഫ്. ബെദിര യൂണിറ്റ് ജനറല്‍ സെക്രട്ടറി ഇര്‍ശാദ് ഹുദവി ബെദിരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സാലിം ചുടുവളപ്പില്‍, സലാഹുദ്ധീന്‍ വലിയ വളപ്പില്‍, ശാക്കിര്‍ ഇര്‍ശാദിബെദിര, ശരീഫ് കരിപ്പൊടി, മുനീര്‍ബെദിര, സഹിര്‍ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ പ്രചരണാര്‍ത്ഥം 21 ന് ബെദിരയില്‍ എസ്. കെ. എസ്. എസ്. എഫ്. വിദ്യാര്‍ത്ഥി സംഗമം നടത്തും.
- skssfbedira skssfbedira

ഖാസിയുടെ മരണം; 20 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും

കാസര്‍കോട്: ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി. എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് മളി ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന ബന്ധുക്കളുടെയും വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി 20 പേരടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ മാസം തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും മത പണ്ഡിതന്മാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ബഹുജന കണ്‍വെന്‍ഷന്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീയതി നിശ്ചയിക്കും. 
സി എം അബ്ദുല്ലക്കുഞ്ഞി ഹാജി, മൊയ്തീന്‍ കുഞ്ഞി ഹാജി കോളിയടുക്കം, ഖാസിയുടെ മരുമകന്‍ ഷാഫി ദേളി, സെയ്യിദ് ചേരൂര്‍, കോ-ഓര്‍ഡിനേറ്റര്‍ ഇ. അബ്ദുല്ലക്കുഞ്ഞി എന്നിവരടങ്ങുന്ന അഞ്ചംഗ രക്ഷാധികാരികളുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനം. പി എച്ച് അസ്ഹരി ആദൂര്‍, ഫസല്‍ റഹ് മാന്‍ ചെര്‍ക്കള, ബാസിത്ത് ചെമ്പിരിക്ക, സഹദ് അംഗടിമുഗര്‍, ഇര്‍ഷാദ് ഹുദവി ബെദിര, അസീസ് പാടലടുക്ക, നവാസ് ചെമ്പിരിക്ക, ഹാരിസ് മൗലവി ഗാളിമുകം, എ സുലൈമാന്‍ ചെമ്പിരിക്ക, ഹാരിസ് കാഞ്ഞങ്ങാട്, മുസ്തഫ എതിര്‍തോട്, ജാഷിക് ചെമ്പിരിക്ക, ഹമീദ് കേളോട്ട്, മുസ്താഖ് മേനങ്കോട് തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 
യോഗം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഇർഷാദ് ഹുദവി ബെദിര, അബ്ബാസ് ഹുദവി ബേക്കൽ പ്രസംഗിച്ചു സമരപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും നിയമപോരാട്ടം നടത്തുന്നതിനും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് യോഗത്തിലുണ്ടായ തീരുമാനം.
- irshad irshadba

ഖാസി കേസ്; പുനരന്വേഷണം ആവശ്യപ്പെട്ടു ചെമ്പരിക്ക ജമാഅത്ത് പോസ്റ്റ്‌ ഓഫീസ് ധര്‍ണ്ണ നടത്തി

കാസറഗോഡ് : ചെമ്പരിക്ക മംഗലാപുരം ഖാസിയും പ്രമുഖ പണ്ഡിതനുമായ സി എം അബ്ദുള്ള മൗലവിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം പുതിയ വിംഗിനെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി കാസറഗോഡ് പോസ്റ്റ്‌ ഓഫീസ് ധര്‍ണ്ണ നടത്തി. കേസ് അന്വേഷണം തൃപ്തികരമല്ല, സി ബി ഐ യുടേത് നാടകം മാത്രമായിരുന്നു എന്ന് ധര്‍ണ്ണ ആവശ്യപ്പെട്ടു. ചെമ്പരിക്ക മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡണ്ട്‌ ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. ചെമ്പരിക്ക മുദരിസ് സുലൈമാന്‍ ദാരിമി മലപ്പുറം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുന്‍ എം എല്‍ എ സി ടി അഹ്മദ്അലി, യുനുസ് തളങ്കര, ഷംസുദ്ദീന്‍ ചെമ്പരിക്ക, ടി എം എ റഹ്മാന്‍ തുരുത്തി, താജുദ്ദീന്‍ ചെമ്പരിക്ക, ഷാഫി ചെമ്പരിക്ക, മുഹമ്മദ്‌ കുഞ്ഞി നാലപ്പാട്, ഹമിദ് ഹാജി കണ്ടത്തില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Abdul Samad

സി.എം അബ്ദുള്ള മൗലവി അനുസ്മരണം സംഘടിപ്പിച്ചു

അബൂദാബി : എസ് കെ എസ് എസ് എഫ് അബൂദാബി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്‍ സംസ്ഥാന ഉപാധ്യക്ഷനും ചെമ്പരിക്ക, മംഗലാപുരം ഖാസിയും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്സ്‌, ജാമിഅഃ സഅദിയ്യ അറബിയ്യ എന്നിവയുടെ സ്ഥാപകനുമായിരുന്ന സി.എം അബ്ദുള്ള മൗലവിയുടെ വാര്‍ഷിക അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍ പരപ്പയുടെ അധ്യക്ഷതയില്‍ പരിപാടി മൊയ്തു ഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
പ്രഗത്ഭ യുവ വാഗ്മി അഡ്വ.ഹനീഫ് ഇര്‍ഷാദി ഹുദവി ദേലംപാടി സി.എം അബ്ദുള്ള മൗലവി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. സി.എം ഉസ്താദിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ സമരരംഗത്ത്‌ നിന്ന് സമസ്തയും പോഷക സംഘടനകളും പിന്നോട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിബിഐയിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷണം പുനരാരംഭിക്കുമെന്ന മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്‌ലാമിക് സെന്‍റര്‍, സുന്നീ സെന്‍റര്‍, എസ് കെ എസ് എസ് എഫ്, കെ.എം.സി.സി നേതാക്കളായ സഅദ് ഫൈസി ചുങ്കത്തറ, ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, അബ്ദുറഹ്മാന്‍ പൊവ്വല്‍, അഷ്‌റഫ്‌ കൊത്തിക്കാല്‍, എം.ബി.എ ഖാദര്‍ ചന്തേര, താഹിര്‍ മുഗു, അബ്ദുള്ള ഫൈസി കുന്നുംപുറം, സാബിര്‍ പി മാട്ടൂല്‍, സത്താര്‍ കുന്നുംകൈ എന്നിവര്‍ സംബന്ധിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് ഖുര്‍ആന്‍ പാരായണ പ്രാര്‍ഥനാ സദസ്സും അന്നദാനവും നടത്തി. കമാല്‍ മല്ലം ചെര്‍ക്കള സ്വാഗതവും മുബാറക് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
- Muhammed Shameer

ഖാസി കേസ്; ആം ആദ്മിയുടെ പ്രവര്‍ത്തനം അഭിനന്തനാര്‍ഹം : ജസ്റ്റിസ് ഫോര്‍ സി എം ഉസ്താദ് ഫോറം

പ്രവര്‍തിക്കുന്നവരെ ചെറുതായി കാണിക്കുന്നത് ഖേദകരം : ജസ്റ്റിസ് ഫോര്‍ സി എം ഉസ്താദ് ഫോറം
കാസറഗോഡ് : ചെമ്പരിക്ക മംഗലാപുരം ഖാസി സി എം ഉസ്താദ് ന്റെ മരണം സംബന്ധിച്ച കേസില്‍ നിയമ പോരാട്ടം നടത്തുന്ന എ എ പി യുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്തനാര്‍ഹവും ആണെന്ന് ജസ്റ്റിസ് ഫോര്‍ സി എം ഉസ്താദ് സോഷ്യല്‍ മീഡിയ ഫോറം അഭിപ്രായപ്പെട്ടു. പ്രവര്‍ത്തിക്കുന്നവരെ കൊച്ചാക്കുന്ന വാര്‍ത്തകളും പ്രസ്താവനകളും ഖേദകരമാണ്. അങ്ങനെ ആരോപിക്കുന്നവര്‍ പ്രവര്‍ത്തിച്ചു തെളിയിക്കട്ടെ, അതാണ് വേണ്ടത്. അല്ലാതെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ല. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും സി ബി ഐ വരെ വിറപ്പിച്ച  മുതിര്‍ന്ന വക്കീല്‍ ഇതില്‍ താല്‍പര്യം അറിയിച്ചാല്‍ അത് തീര്‍ത്തും ഗുണകരം തന്നെയാണെന്നും ഫോറം യോഗം കൂട്ടി ചേര്‍ത്തു. മുഹമ്മദ്‌ എ അധ്യക്ഷത വഹിച്ചു.
- Abdul Samad

സി.എം ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജ്‍ലിസും ഇന്ന് (വെള്ളി) അബൂദാബിയില്‍

അബൂദാബി : സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗലാപുരം, ചെമ്പരിക്ക സംയുക്ത മുസ്‌ലിം ​ജമാഅത്തുകളുടെ ഖാസിയുമായിരുന്ന മര്‍ഹൂം.ഖാസി സി.എം അബ്ദുള്ള മൗലവി അനുസ്മരണവും പ്രതിമാസ സ്വലാത്ത് മജ്‍ലിസും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഇന്ന് (09-01-2015 വെള്ളി) നടത്താന്‍ എസ് കെ എസ് എസ് എഫ് അബൂദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വൈകുന്നേരം 6.00 ന് സ്വലാത്ത് ഖുര്‍ആന്‍ പാരായണ സദസ്സോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മൊയ്തുഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി ഹനീഫ് ഇര്‍ഷാദി ഹുദവി ദേലംപാടി സി.എം ഉസ്താദ്‌ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. അബുദാബി സുന്നീ സെന്‍റര്‍, എസ് കെ എസ് എസ് എഫ്, കെ എം സി സി നേതാക്കള്‍ സംബന്ധിക്കും. പരിപാടി അന്നദാനത്തോടെ സമാപിക്കും. കാസറഗോഡ്, മംഗലാപുരം ഭാഗത്തുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തീരുമാന യോഗത്തില്‍ ഇസ്മായില്‍ ഉദിനൂര്‍ സ്വാഗതം പറഞ്ഞു. സി.എച് ഷമീര്‍ മാസ്റ്റര്‍ പരപ്പ അധ്യക്ഷത വഹിച്ചു. സത്താര്‍ കുന്നുംകൈ, റഫീഖ് കാക്കടവ്, അബ്ദുള്ള പള്ളങ്കോട് , ഓ.ടി അഹ്മദ് ചന്തേര, അന്‍സാരി ചെമ്പരിക്ക, കമ്മല്‍ മല്ലം ചെര്‍ക്കള, അബൂബക്കര്‍ തിരുത്തി എന്നിവര്‍ സംസാരിച്ചു.
- Muhammed Shameer

ഖാസി കേസ് അട്ടിമറിക്കാന്‍ സംഘടിത സ്വാധീന ശക്തി പ്രവര്‍‍ത്തിക്കുന്നു : സത്താര്‍ പന്തല്ലൂര്‍

സി എം ഉസ്താദ് അനുസ്മരണ വിശദീകരണ
 പ്രഭാഷണം സത്താര്‍ പന്തല്ലൂര്‍ നിര്‍വഹിക്കുന്നു
ദേളി : സമസ്ത വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയും ആയിരുന്ന സി എം അബ്ദുള്ള മൗലവി വധ കേസ് അട്ടിമറിക്കാന്‍ നിഗൂഢമായി ഒരു സ്വാധീന ശക്തി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ദേളി യൂണിറ്റ് എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സി എം ഉസ്താദ് അനുസ്മരണത്തില്‍ വിശദീകരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേസ് നിര്‍ണായകമായ ഒരു അവസ്ഥയില്‍ എത്തിയപ്പോള്‍ സി ബി ഐ ഉദ്യോഗസ്ഥനെ അടിയന്തിരമായി സ്ഥലം മാറ്റുകയും, അദ്ദേഹത്തിന്റെ വസ്ത്രം അടങ്ങിയ ബാഗ്‌ പോലും എടുക്കാന്‍ അനുവദിക്കാതെ മറ്റൊരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത് നിയമിച്ചു കേസ് അട്ടിമറിക്കപ്പെടുകയായിരുന്നു. സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് ഒരു ദേശിയ മലയാള പത്രത്തിന് വാര്‍ത്ത‍ നല്കിയത് ഇതിന്റെ ഭാഗമായിരുന്നു. സാധാരണ ഗതിയില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്ന്റെ പകര്‍പ്പ് വക്കീലന്മാര്‍ മുഖാന്തരമാണ് പുറത്തു വിടാറുള്ളത്‌. ഇത് അട്ടിമറിയുടെ ഒരു രീതിയാണ്‌. മാത്രമല്ല ഈ കേസിന് വേണ്ടി പ്രവര്‍തിക്കാതിരിക്കാന്‍ കൊലയുടെ ഗൂഢാലോചനയുടെ വക്താക്കള്‍ എല്ലാ കോണുകളിലും ഒരു കുടുക്ക് ഇട്ടിരിക്കുകയാണ്. ഒരു രീതിയല്ലെങ്കില്‍ മറ്റൊരു രീതിലുള്ള കുടുക്ക് കൊണ്ട് രാഷ്ട്രീയ കോണുകളില്‍ നിന്ന് ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. സ്വാദീന ശക്തികള്‍ ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓരോ നീക്കങ്ങളും രഹസ്യമായി ശ്രദ്ദിച്ചു കൊണ്ടിരിക്കുന്നു എന്ന് സംശയം ഉള്ളതായി അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഉള്ള കേസ് ആയതിനാല്‍ ഇതിന്റെ പിന്നാമ്പുറത്തെ കുറിച്ച് കൂടുതല്‍ പറയാനാകില്ല. ഇന്ത്യന്‍ നിയമ വ്യവസ്തയിലും കോടതിയിലും വിശ്വാസം നഷ്ട്ടപ്പെട്ടില്ല, ഇന്ത്യ ഭരിക്കുന്ന പ്രധാന മന്ത്രിയുടെ അരുതയ്മ പോലും കോടതികള്‍ പുറത്തു കൊണ്ട് വരുമ്പോള്‍ കോടതിയുടെ ഇടപെടലുകള്‍ക്ക് വേണ്ടി നാം കാത്തിരിക്കുന്നു. അതിനു വേണ്ടി സ്റ്റെജും പേജും ഉപയോഗിക്കണമെന്നും, കോടതിയിലുള്ള ഈ കേസിന് വേണ്ടി ശക്തി പകരണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമ്മേളനത്തില്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അദ്യക്ഷത വഹിച്ചു. സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ കുമ്പുല്‍ ഉദ്ഘാടനം ചെയ്തു. സലിം നദ്‍വി വെലംബ്ര അനുസ്മരണ പ്രഭാഷണം നടത്തി. സാമുഹിക രാഷ്ടീയ നേതാക്കള്‍ പ്രസംഗിച്ചു. റാഷിദ്‌ ഇര്‍ഷാദി സ്വാഗതവും മഹ്മൂദ് ദേളി നന്ദിയും പറഞ്ഞു. 
- Abdul Samad

സി എം ഉസ്താദ്‌ പണ്ഡിത ജ്യോതിര്‍ഗോളത്തിലെ സൂര്യ തേജസ്‌ : കുമ്പുല്‍ സയ്യിദ് എ പി എസ് തങ്ങള്‍

അനുസ്മരണ സമ്മേളനം സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ദേളി : നൂറു കണക്കിന് മഹല്ലുകള്‍ നിയന്ത്രിക്കുകയും മത നേതൃത്വത്തിന്റെ ഉന്നത സ്ഥാനത്ത് വിരാജിക്കുകയും ചെയ്ത ഷഹീദെ മില്ലത്ത് സി എം ഉസ്താദ് പണ്ഡിത ജ്യോതിര്‍ഗോളത്തിലെ തുല്യതയില്ലാത്ത പണ്ഡിത തേജസ്‌ ആയിരുന്നുവെന്നു സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ കുമ്പുല്‍ പറഞ്ഞു. ദേളി ശാഖ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സി എം ഉസ്താദ് അഞ്ചാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1974 ല്‍ ഖാസി യായി സി എം ഉസ്താദ് തുടക്കം കുറിച്ച അതെ സ്ഥലത്ത് അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ വിസ്മയം തുളുമ്പുന്ന അനുസ്മരണ വേദി അദ്ദേഹത്തെ സ്നേഹിക്കുന്ന ബഹു ജന വിശ്വാസികള്‍ക്ക് കുളിരണിയിക്കുന്ന നവ്യാനുഭുതിയായി. ഗോള ശാസ്ത്രത്തിലും ഇസ്ലാമിക കര്‍മ മണ്ഡലങ്ങില്‍ നിന്ന് മുതല്‍ ഭാഷ ശാസ്ത്രത്തിലും ആഘാത പാണ്ടിത്യം ഉള്ള ഉസ്താദ് ആത്മീയ - പൊതു രംഗത്തെ തുല്യത ഇല്ലാത്ത മഹാനുഭാവന്‍ ആയിരുന്നു എന്നും സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രയോഗികവല്കരിച്ച പ്രഥമ പണ്ഡിതനായിരുന്നു സി എം ഉസ്താദ്, മുസ്ലിം കാസറഗോഡിന്റെ വിശ്വനായ വിദ്യാഭ്യാസ നവോത്ഥാന അദ്ദേഹം എന്നും അദ്ദേഹത്തെ പാതിരാവിന്റെ കൂരുരിട്ടില്‍ ഇല്ലായ്മ ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ എല്ലാ ശ്രമങ്ങളും ബന്ധപെട്ടവര്‍ നടത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

ദേളി ബദര്‍ ജമാഅത്ത് പ്രസിഡണ്ട്‌ കല്ലട്ര അബ്ദുല്‍ കാദര്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രടറി സത്താര്‍ പന്തലൂര്‍ ചില കോണുകളില്‍ നിന്ന് പുറപ്പെട്ട വെളിപ്പെടുത്തലുകളെ പരാമര്‍ശിച്ചു കൊണ്ട് കേസ് കാര്യം, ആനുകാലിക വിശദീകരണ പ്രഭാഷണം നടത്തി. ഡോ സലിം നദ്‍വി വെളിയംബ്ര അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ ബാഖവി, റഷീദ് മാസ്റര്‍, ഹമീദ് കുണിയ, സി ബി ബാവ ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക ശഹുല്‍ ഹമീദ് മൗലവി, അബ്ദുള്ള കുഞ്ഞി ദേളിവളപ്പ്, മൊയ്തു മുസ്ലിയാര്‍, അബ്ദുള്ള കുഞ്ഞി ഉലൂജി, മൂസ പള്ളിപ്പുഴ, ഖാലിദ്‌ പൊവ്വല്‍, ടി കണ്ണന്‍, ടി നാരായണന്‍, അബ്ദുല്‍ കാദര്‍ കളനാട്, അബ്ദുള്ള സഅദി, ഷാഫി ചെമ്പരിക്ക, ഹനീഫ് ഹാജി, അബ്ദുള്ള യമാനി, സാബിര്ദേളി, തസ്ലിംദേളി, ഫൈസല്‍ ഡി എ, മഹ്മൂദ് ദേളി, റാഷിദ്‌ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
- Abdul Samad

ചെമ്പരിക്ക സി.എം ഉസ്താദ്; നീതി തേടി സോഷ്യല്‍മീഡിയ സമര രംഗത്ത്

കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവും പ്രമുഖ പണ്ഡിതനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയ സമര രംഗത്ത്.

നീതി നിഷേധത്തിന്റെ അഞ്ചാണ്ട് തികയാനിരിക്കെ സി.എം ഉസ്താദിനെ ഇല്ലാതാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ സമര രംഗത്ത് ഉറച്ച് നില്‍ക്കുമെന്ന ആഹ്വാനവുമായിട്ടാണ് ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും ജസ്റ്റിസ് ഫോര്‍ സി എം ഉസ്താദ് എന്ന പേരില്‍ സമരം തുടങ്ങിയത്.

'സോഷ്യല്‍ മീഡിയയില്‍ മറ്റൊരു പോരാട്ടത്തിന് തുടക്കം കുറിക്കുന്നു... ഇതില്‍ പങ്കാളികളാവുക', സി.എം അബ്ദുള്ള മൗലവിയെ കൊല ചെയ്തവര്‍ക്കുണ്ടണ്ടായ നേട്ടം എന്താണ് ? ആ കറുത്ത കരങ്ങള്‍ ആരുടെതാണ്? നിയമപാലകരും വേണ്ടണ്ടപ്പെട്ടവരും ഭയക്കുന്നത് ആരെയാണ് ? തുടങ്ങിയ സമരവാക്യങ്ങളും സജീവമാണ്.

സമരപരിപാടിയുടെ ഭാഗമായി ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. പേജ് തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ നാലായിരത്തിലധികം ലൈക്കും നേടിയിട്ടുണ്ട്. നിരവധി പോസ്റ്റുകളും കമന്റുകളും ഈ പേജില്‍ നിറയുന്നു.

വാട്‌സ്ആപ്പിലും ഇതിന്റെ ഭാഗമായി വന്‍ പ്രതിഷേധം നടക്കുന്നുണ്ട്. തങ്ങളുടെ പ്രെഫൈല്‍ പിക്ചറുകള്‍ മാറ്റി, സി.എം ഉസ്താദിന്റെ ചിത്രം പതിച്ചും പ്രതിഷേധിക്കുന്നവരുണ്ട്. ഗ്രൂപ്പ് ഐക്കണുകളും ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട്.

- Yoonus MP

ഖാസിയുടെ കൊലപാതകം; ഹബീബ് റഹ്മാന്റെ പ്രസ്താവന വാസ്തവ വിരുദ്ധം : ഖാസി സംയുക്ത സമരസമിതി

കാസർകോട് : പ്രമുഖ മത പണ്ഡിതനും, സമസ്ത സീനിയർ ഉപാധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഉൾപ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയും, ഗോള ശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന സി. എം. ഉസ്താദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സർവീസിൽ നിന്നും വിരമിച്ച അന്നത്തെ ഡി. വൈ. എസ്. പി ഹബീബു റഹ്മാന്റെ ഇപ്പോളത്തെ വെളിപ്പെടുത്തലുകൾ വൈരുധ്യങ്ങൾ നിറഞ്ഞതാണെന്ന് ഖാസി സംയുക്ത സമര സമിതി ഭാരവാഹികൾ പറഞ്ഞു. 

ഖാസിയുടെ മരണം ആത്മഹത്യ ആണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, 13 ദിവസത്തെ ലോക്കൽ പോലീസ് അന്വേഷണത്തിൽ താൻ ഇടപ്പെട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഖാസി മരണപ്പെട്ട ദിവസം അദ്ദേഹത്തിന്റെ റൂമിലെ മേശക്കു മുകളിലെ ഒരു ഡയറിയിൽ നിന്നും ബുർദ കാവ്യ ശകലത്തിലെ ഒരു വരിയുടെ അർഥം മലയാളത്തിൽ ഖാസി എഴുതി വെച്ചത് അന്നത്തെ ആർ. ഡി. ഒക്ക് കാണിക്കുന്നത് ചിത്ര സഹിതം ഒരു സായാഹ്ന പത്രം പ്രസിദ്ധീകരിച്ചു. അതിന്റെ കൂടെ യുണ്ടായിരുന്ന വാർത്തയിൽ ഖാസിയുടെ മരണത്തെ മറ്റൊരു തരത്തിൽ ചിത്രീകരിക്കുന്ന രീതിയിൽ മറ്റു ശംശയങ്ങൾ ഒന്നും തന്നെ ഇല്ലായെന്ന് ഹബീബു റഹ്മാൻ പറഞ്ഞതായി പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നതോടെയാണ് അന്ന് സംയുക്ത സമര സമിതി കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. ഓഫീസിലേക്ക് ഈ വിഷയം മുൻനിർത്തി ആദ്യമായി ബഹുജന മാർച്ച് സങ്കടിപ്പിച്ചത്. എന്ത് കൊണ്ട് ഹബീബു റഹ്മാൻ പത്രക്കാരൻ വെറുതെ എഴുതിയതാണെങ്കിൽ പത്രക്കരാനെതിരെ നടപടി സ്വീകരിച്ചില്ല. 

സമസ്തയുടെ ഒരു നേതാവിനെയും അറിയില്ലാ എന്നും ആരും തന്നെ സമീപ്പിച്ചിട്ടില്ലായെന്നും പോസ്റ്റു മോർട്ടം ചെയ്യാൻ താനാണ് എല്ലാവരോടും നിർദ്ധേശിച്ചതെന്നും അദ്ദേഹം പറയുമ്പോൾ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു. എം. അബ്ദുൽ റഹിമാൻ മൌലവിയാണ് ഖാസിയുടെ മരണത്തിൽ സംശയം ഉണ്ടെന്നും വിദഗ്ധ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോകണമെന്നും നിർബന്ധിച്ച കാര്യം വിസ്മരിക്കുന്നു. 

കൂടുതൽ ശാസ്ത്രീയ തെളിവെടുപ്പുകൾ എടുക്കണമെന്നും മറ്റും പറഞ്ഞ ആൾ കീഴുധ്യോഗസ്തനായ സി. ഐ. ക്ക് തെളിവുകൾ ശേഖരിക്കാൻ നിർദ്ധേഷമോ, ഉപദേശമോ നല്കിയില്ല. സംഭവ സ്ഥലത്ത് തടിച്ചു കൂടിയ ആയിരങ്ങളുടെ വാക്കുകൾക്കും, സംശയങ്ങൾക്കും അന്ന് വില കൽപ്പിക്കാതിരുന്ന ആൾ സമരസമിതിയുടെ നിഗമനങ്ങൾക്ക് ബലമേകുന്ന തരത്തിൽ നടത്തിയ ഇപ്പോഴത്തെ അഭിപ്രായത്തിൽ (ഖാസിയുടെ മരണം ആത്മഹത്യ അല്ല) സംതൃപ്തി രേഖപ്പെടുത്തുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങളെ നീതിപീടത്തിന്റെ മുന്നിൽ കൊണ്ട് വന്നു ഖാസിയുടെ കുടുംബത്തിനു നീതി ലഭ്യമാക്കി കൊടുക്കാൻ ഭരണകൂടവും, അധികൃതരും തയ്യാറാവണമെന്ന് സംയുക്ത സമര സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 
- HAMEED KUNIYA Vadakkupuram