സംതൃപ്തിയോടെ മമ്പുറം നിവാസികള്‍

ഒരാഴ്ച്ചക്കാലം നീണ്ടു നിന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങുമ്പോള്‍ മമ്പുറം നിവാസികള്‍ പൂര്‍ണ്ണ സംതൃപ്തിയിലാണ്. ഒരാഴ്ചക്കാലം നീണ്ടു നിന്ന നേര്‍ച്ചയുടെ വിവിധ പരിപാടികളില്‍ സംഗമിക്കാനെത്തിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് സര്‍വ്വ സൗകര്യങ്ങളും ഒരുക്കാനായതിന്റെ ആത്മ സംതൃപ്തിയിലാണ് മമ്പുറത്തുകാര്‍. നേര്‍ച്ചക്ക് കൊടികയറ്റിയത് മുതല്‍ അവസാന ഖത്മ് ദുആ മജ്‌ലിസ് വരെ വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ സേവന നിരതരായിരുന്നു. ഗതാഗത നിയന്ത്രണം, അന്നദാനം തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ സന്നദ്ധ സേവനമൊരുക്കി ഇഹ്‌സാസുല്‍ ഇസ്ലാം സംഗവും പ്രാദേശിക സ്വാഗത സംഗവും വിശ്വാസികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനായതിന്റെ സന്തോഷത്തിലാണ്.
- Mamburam Andunercha