Thursday, December 31, 2009

SKSSF ത്വലബാ മീറ്റ് മട്ടന്നൂരില്‍

കണ്ണൂര്‍ : SKSSF മജ്‍ലിസ് ഇന്‍ത്വിസാബിന്‍റെ ഭാഗമായി അടുത്ത മാസം രണ്ട്, മൂന്ന്, തീയതികളില്‍ മട്ടന്നൂരില്‍ ത്വലബാ മീറ്റ് നടത്തുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും നാസര്‍ ഫൈസി കൂടത്തായിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കലുഷമായ വര്‍ത്തമാനകാല മത-സമൂഹിക സാഹചര്യങ്ങളില്‍ പണ്ഡിത സമൂഹത്തിന് ആവശ്യമായ വ്യക്തിത്വ വികാസം, സംഘടനാ വൈഭവം, നേതൃപാടവം എന്നിവ ലഭ്യമാക്കാനും ഇസ്‍ലാമിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പണ്ഡിത തലമുറക്ക് ആര്‍ജവം നല്‍കുകയുമാണ് മീറ്റിന്‍റെ ലക്ഷ്യം.

രണ്ടിന് രാവിലെ പത്ത് മണിക്ക് പാലോട്ടു പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ. സുധാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. വിവിധ സെഷനുകളില്‍ നടക്കുന്ന സെമിനാറുകള്‍ മാണിയൂര്‍ അഹമ്മദ് മുസ്‍ലിയാര്‍ , അബ്ദുറഹ്‍മാന്‍ കല്ലായി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് വൈകീട്ട് സമാപന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്‍റെ ഭാഗമായി കരിയര്‍ ക്ലിനിക്ക്, തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ബോധവത്കരണം, ക്ലിനിക്കല്‍ ലാബ്, ആര്‍ട്ട് ഗാലറി, പുസ്തകമേള എന്നിവ നടക്കും. ഏപ്രില്‍ 23, 24, 25 തീയതികളില്‍ കോഴിക്കോട്ടാണ് മജ്‍ലിസ് ഇന്‍തിസ്വാബ്.

വാര്‍ത്താസമ്മേളനത്തില്‍ എ.കെ. കമാല്‍ ഹാജി പറവൂര്‍ , അബ്ദുല്ല ദാരിമി കൊട്ടില, സിദ്ദീഖ് ഫൈസി വെണ്‍മണല്‍ , ഇബ്റാഹീം എടവച്ചാല്‍ , സത്താര്‍ കൂടാളി എന്നിവര്‍ പങ്കെടുത്തു.

Monday, December 28, 2009

എസ്. വൈ. എസ് ഓഫീസ് ഉദ്ഘാടനം ചെയ്തുറിയാദ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടന സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബഹു: അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടി ഉസ്താദ്‌ എം. കെ. കോടശ്ശേരി ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിനു വേണ്ടി ഓരോ പ്രവര്‍ത്തകരും ഈ പ്രവാസ ജീവിതത്തിലും സമയം കണ്ടെത്തണമെന്നും ഇഖലാസ്സോടെയും പരലോക വിജയലക്‌ഷ്യം മുന്‍നിറുത്തിയുള്ള താവണം നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


വി.കെ.മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ലിയാഉധീന്‍ ഫൈസി മേല്‍മുറി , അബൂബക്കര്‍ ഫൈസി വെള്ളില, കരീം ഫൈസി ചേരൂര്‍ ,മൊയ്ദീന്‍ കുട്ടി തെന്നല, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫിദാരിമി പാങ്ങ്‌, മുസ്തഫ ബാഖവി ,ജലലുധീന്‍ അന്‍വരി കൊല്ലം, ബഷീര്‍ താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. ഇബ്രാഹിം വാവൂര്‍ സ്വാഗതവും ഷാഫി ഹാജി ഒമാച്ചപ്പുഴ നന്ദിയും പറഞ്ഞു.

- Noushad moloor -

online classroom


Wednesday, December 23, 2009

മമ്പുറത്ത് മൗലീദില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ തിരക്ക്


തിരൂരങ്ങാടി : മമ്പുറം നേര്‍ച്ചയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന മൗലീദ് പാരായണത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ വന്‍ തിരക്ക്.

അബ്ദുള്‍ഖാദര്‍ ഫൈസി, ഇബ്രാഹിം ഫൈസി എന്നിവരുടെ നേതൃത്വത്തിലാണ് മൗലീദ് പാരായണം നടന്നത്. അബ്ദുസമദ് പൂക്കോട്ടൂരിന്റെ മതപ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം.സൈതലവിഹാജി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, യു.ശാഫിഹാജി എന്നിവര്‍ പങ്കെടുത്തു.

ദാറുല്‍ഹുദയിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരുമടങ്ങുന്ന വളണ്ടിയര്‍മാരാണ് തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുള്ളത്.

Thursday, December 17, 2009

Online Class room

ഫിഖ്ഹ് ക്ലാസ്, ആദര്‍ശ പഠന ക്ലാസ്, തജ്‍വീദ് ക്ലാസ്, ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്, ആത്മീയ ക്ലാസ്, ചരിത്ര പഠന ക്ലാസ്, ക്വിസ് മത്സര വേദി, തുറന്ന ചര്‍ച്ചാ വേദി തുടങ്ങിയവ നമ്മുടെ ക്ലാസ്റൂമില്‍ ലഭ്യമാണ്.

ക്ലാസ്‌ റൂമില്‍ കയറാന്‍ നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങളുടെ സിസ്റ്റത്തില്‍ Belylux messenger download ചെയ്തു install ചെയ്യുക തുടര്‍ന്ന് user & password നിര്‍മിക്കുക login ചെയ്ത ശേഷം വരുന്ന വിന്‍ഡോയില്‍ action - join chat room- എന്നതില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്ന് Asia,pasific,oceania എന്ന വിഭാഗം തിരഞ്ഞെടുക്കുക അപ്പോള്‍ നിങ്ങള്ക്ക് നമ്മുടെ ഓണ്‍ലൈന്‍ റൂം കാണാം kerala-islamic-class-room®©

Beylux messenger download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക [http://www.beyluxe.com/Download/Beyluxe_Setup2115.exe]

Friday, December 11, 2009

കോടതിയുടെ സംഘ്പരിവാര്‍ ഭാക്ഷ്യം അനുചിതം - SKSSF

കോഴിക്കോട് : രണ്ട് വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് മതം മാറ്റിയെന്ന കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതിലുപരി നീതിപീഠത്തിലിരുന്ന് സംഘ്പരിവാര്‍ ഭാഷ്യത്തില്‍ ജസ്റ്റിസ് ശങ്കരന്‍ സംസാരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് നിരക്കാത്തതാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. പ്രണയം നടിച്ച മതപരിവര്‍ത്തനം നടത്തുന്ന പ്രവണതക്കെതിരെ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന കോടതി പറഞ്ഞ് വന്നത് പ്രതിപ്പട്ടികയില്‍ മൊത്തം മുസ്‍ലിം സംഘടനകളെ കൊണ്ടുവരാനാണ് ശ്രമം നടത്തിയത്. രണ്ടു സമുദായത്തില്‍ നിന്നും ഒരു പ്രത്യേക സമുദായത്തിലേക്ക് മതം മാറ്റം നടത്തുന്നുണ്ടെന്ന് 1996 മുതല്‍ മുസ്‍ലിം സംഘടനകള്‍ ഇത് തുടരുന്നുണ്ടെന്നും കോടതി പറഞ്ഞത് പക്ഷപാതവും ഒരു സമുദായത്തെ മൊത്തം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ പ്രതിപ്പട്ടികയില്‍ പെടുത്താനുള്ള നീക്കമാണ്. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നത് എതിര്‍ക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു തീവ്രവാദ സംഘടനയുടെ വ്യത്യസ്ത പേരുകള്‍ നിരത്തി മുസ്‍ലിം സമുദായത്തില്‍ വ്യാപകമായ ഇത്തരം പ്രവണതകളുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത് അപകടകരമാണ്. കാന്പസ് പ്രണയത്തില്‍ മതം മാറ്റല്‍ നടത്തുന്നത് രക്ഷിതാക്കള്‍ മുസ്‍ലിംകളായിരിക്കുന്പോള്‍ അവരുടെ അവകാശത്തെ കുറിച്ചും അഭിപ്രായപ്പെട്ടു കാണുന്നില്ല. കാന്പസിലും അല്ലാതെയും പ്രണയത്തില്‍ പെട്ട മുസ്‍ലിം കുട്ടികള്‍ ഇതര മതത്തിലേക്ക് മാറുന്നതും ഹിന്ദു കുട്ടികള്‍ പ്രലോഭനങ്ങളാല്‍ കൃസ്തുമതത്തിലേക്ക് മാറുന്നതും വ്യാപകമായിട്ടും അതിനെക്കുറിച്ചൊന്നും കണക്കു നിരത്താന്‍ ബന്ധപ്പെട്ടവര്‍ മിനക്കെടുന്നില്ല. മതപരിവര്‍ത്തനം സ്വമേധയാ നടത്തിയവര്‍ തുടര്‍പഠനത്തിന് കേരളത്തില്‍ രണ്ട് കേന്ദ്രം മാത്രം മുസ്‍ലിംകള്‍ നടത്തുന്പോള്‍ അഞ്ചിലധികം സ്ഥാപനങ്ങളാണ് മതപരിവര്‍ത്തനത്തിന് ഹിന്ദുസമുദായം നടത്തുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥയുടെ തികഞ്ഞ അംഗീകാരത്തോടെ നടത്തുന്ന സ്ഥാപനങ്ങളെപ്പോലും സംശയദൃഷ്ടിയോടെയാണ് കോടതി നോക്കിക്കാണുന്നത്. സംഘ്പരിവാറിന്‍റെ കുപ്രചാരണത്തെ ശക്തിപ്പെടുത്താനാണ് കോടതിയുടെ ഇത്തരം പരാമര്‍ശം കാരണമാവുക. ഹൈക്കോടതിയുടെ അഭിപ്രായം പൊക്കിപ്പിടിച്ച് സമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വര്‍ഗീയ സംഘടനകള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെ അവസരം നല്‍കിക്കൂടാ. യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്കര്‍ ഫൈസി മലയമ്മ, അലി. കെ. വയനാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, അബ്ദുല്ല ദാരിമി കൊട്ടില, അയ്യൂബ് കൂളിമാട്, ഷാനവാസ് കണിയാപുരം, സാലിം ഫൈസി കൊളത്തൂര്‍ , റഷീദ് ഫൈസി വെള്ളായിക്കോട്, റഹീം ചുഴലി, കെ.എന്‍ . എസ്. മൗലവി, സ്വിദ്ദീഖ് ഫൈസി വെണ്മണല്‍ , സൈദലവി റഹ്‍മാനി ഗുഡല്ലൂര്‍ , ജവാദ് ബാഖവി കൊല്ലം സംസാരിച്ചു. വര്‍ . സെക്ര. ബഷീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.

ത്വലബാ മീറ്റിന് സ്വാഗതസംഘമായി


ഓണ്‍ലൈന്‍ ക്ലാസ് റൂമില്‍ മുഹമ്മദ് ടി.എഛ്. ദാരിമി ക്ലാസെടുക്കുന്നു.


Thursday, December 10, 2009

ആത്മീയമായി പിന്തള്ളപ്പെടുന്നത് ഗൗരവമായി കാണണം - സാദിഖലി ശിഹാബ്തങ്ങള്‍

മലപ്പുറം : സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഉന്നതി കൈവരിക്കുമ്പോളും സമൂഹം ആത്മീയമായി പിന്തള്ളപ്പെടുന്നത് ഗൗരവമായി കാണണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ആത്മീയബോധം നഷ്ടപ്പെട്ട സമൂഹത്തിന് ധാര്‍മികമായി ഉയരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നി യുവജനസംഘം (എസ്.വൈ.എസ്) ജില്ലാകൗണ്‍സില്‍ ക്യാമ്പില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സാദിഖലി ശിഹാബ്തങ്ങള്‍.

എസ്.വൈ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, കുഞ്ഞാണിമുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ഫൈസി, കെ.കെ.എസ് തങ്ങള്‍, മൊയ്തീന്‍ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടിഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, ജലീല്‍ഫൈസി പുല്ലങ്കോട്, പി.പി. മുഹമ്മദ്‌ഫൈസി, ഹസ്സന്‍സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമസ്തകേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സാദിഖ്മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

Monday, December 07, 2009

അബ്ദുറഹ്‍മാന്‍ ഹാജിക്ക് യാത്രയയപ്പ് നല്‍കികുവൈത്ത് സിറ്റി : പ്രവാസ ജീവിതം മതിയാക്കി സ്വദേശത്ത് പോകുന്ന കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സ്ഥാപക നേതാവും മുന്‍ വൈസ് പ്രസിഡന്‍റും ഉപദേശക സമിതി അംഗവുമായിരുന്ന ഒ. അബ്ദുറഹ്‍മാന്‍ ഹാജിക്ക് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡന്‍റ് സിദ്ദീഖ് ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉപകാരം നല്‍കി. ബഷീര്‍ ഹാജി, ഇല്‍യാസ് മൗലവി, രായിന്‍ കുട്ടി ഹാജി, മുഹമ്മദ് കോടൂര്‍ , മന്‍സൂര്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.

Sunday, December 06, 2009

ജെ.ഐ.സി. സായാഹ്ന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വിഹിച്ചു.ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യന്‍റെ നിസ്സഹായതകളെയാണെന്നും ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് പ്രാദേശികമോ പ്രാസ്ഥാനികമോ ആയ വിവേചനമില്ലാതെ സഹായ ഹസ്തമായി വര്‍ത്തിക്കാന്‍ പ്രവാസി സമൂഹം സന്നദ്ധമാകണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ബഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍ .


പ്രവാചകന്മാരിലൂടെ നല്‍കപ്പെട്ട ധാര്‍മ്മികതയുടെ ജീവിത വ്യവസ്ഥയാണ് ഇസ്‍ലാം, മനുഷ്യനെ മനുഷ്യനാക്കുന്നതിനും മാതൃകാ യോഗ്യരാക്കുന്നതിനും വേണ്ടി വിശുദ്ധ ഖുര്‍ആന്‍ കാണിച്ചു തരുന്ന വൈജ്ഞാനിക വെളിച്ചത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ സാധ്യമാകൂ. വൈയക്തിക സുഖ സൗകര്യങ്ങള്‍ക്കപ്പുറം സാമൂഹ്യ നന്മക്കും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കുന്നതാവണം ജീവിതം. വൈകാരിക ക്ഷോഭങ്ങള്‍ക്കടിമപ്പെടാതെ സമാധാനത്തിന്‍റെ വാക്താക്കളാകാനും, ഖുര്‍ആന്‍ വിശേഷിപ്പിച്ച ഉത്തമ സമൂഹമായി നിലകൊള്ളാനും സമൂഹത്തെ പ്രാപ്തമാക്കാന്‍ വൈജ്ഞാനിക രംഗത്ത് അദ്വിതീയമായ സേവനങ്ങളര്‍പ്പിക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും വിധം, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും, പുസ്തക പ്രസാധക രംഗത്തും ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന വിപ്ലവകരമായ മുന്നേറ്റം ശ്ലാഘനീയമാണെന്നും തങ്ങള്‍ പറഞ്ഞു.


ജെ.ഐ.സി., എസ്.വൈ.എസ്. ജിദ്ദ ഘടകം, ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ജിദ്ദാ കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന സംഗമത്തില്‍ എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. സൌദി കെ.എം.സി.സി. ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഇസ്‍മാഈല്‍ ഹുദവി രണ്ടത്താണി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ടി.എഛ് ദാരിമി സ്വാഗതമാശംസിച്ചു.


- Usman Edathil -

അസ്അദിയ്യ കോളെജില്‍ ഹിസ്ബ് ക്ലാസ് ആരംഭിച്ചു.പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജില്‍ ആരംഭിക്കുന്ന ഹിസ്ബ് ക്ലാസ് ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് അബ്ദുല്‍ ഖാദര്‍ മൗലവി, സയ്യിദ് മശ്ഹൂര്‍ ഉമര്‍ കോയ തങ്ങള്‍ , മൊയ്തു മൗലവി മക്കിയാട്, യൂസുഫ് ബാഖവി മൊറയൂര്‍ , ഇ.കെ. അഹ്‍മദ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ. ഹംസ ഹാജി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

Saturday, December 05, 2009

SKSSF campus call update

SKSSF CAMPUS CALL updates ന് ഇവിടെ ക്ലിക്ക് ചെയ്യുക.
അല്ലെങ്കില്‍
http://www.truepath.in/ എന്ന അഡ്രസ്സില്‍ കയറുക

മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ

തിരൂരങ്ങാടി : 171-ാമത്‌ മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ നടത്താന്‍ ചെമ്മാട്‌ ദാറുല്‍ഹുദയില്‍ ചേര്‍ന്ന മാനേജിങ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ദാറുല്‍ഹുദാ പ്രൊ ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പാണക്കാട്‌ സയിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Friday, December 04, 2009

കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിനു പുതിയ ഭാരവാഹികള്‍കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിന്‍റെ 2009 – 2011 വര്‍ഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ശംസുദ്ദീന്‍ ഫൈസി (ഉപദേശക സമിതി ചെയര്‍മാന്‍ ), ബഷീര്‍ അഹമ്മദ് ഹാജി, ശൈഖ് ബാദുഷ, അബ്ദു റഹ്‍മാന്‍ ഹാജി, രായിന്‍ കുട്ടി ഹാജി, ഹംസ ഹാജി, ആലിക്കുട്ടി ഹാജി, മുഹമ്മദ് കോടൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍ ), സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് (പ്രസിഡന്‍റ്), മുഹമ്മദലി പുതുപ്പറന്പ് (ജന. സെക്രട്ടറി), ഇ.എസ്. അബ്ദു റഹ്‍മാന്‍ ഹാജി (ട്രഷറര്‍ ), ഇയാസ് മൗലവി, മുസ്തഫ ദാരിമി, നാസര്‍ മൗലവി, ഉസ്‍മാന്‍ ദാരിമി (വൈസ്. പ്രസി.), അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള (വര്‍ക്കിംഗ് സെക്രട്ടറി), മന്‍സൂര്‍ ഫൈസി, ഇഖ്ബാല്‍ മാവിലാടം, മൊയ്തീന്‍ ഷാ, അബ്ദുല്‍ ഷൂക്കൂര്‍ (ജോ.സെക്രട്ടറി), അബൂബക്കര്‍ മയ്യേരി (ഓഡിറ്റര്‍ ) എന്നിവരാണ് ഭാരവാഹികള്‍ . റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് എടയൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശംസുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം സിദ്ദീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി, നാസര്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇയാസ് മൗലവി സ്വാഗതവും മുഹമ്മദലി പുതുപ്പറന്പ് നന്ദിയും പറഞ്ഞു.

Friday, November 27, 2009

കേരളീയം പുരസ്കാരം കടമേരി റഹ്‍മാനിയ്യ അറബിക് കോളെജ് വിദ്യാര്‍ത്ഥി അബ്ദുസ്സലാമിന്

നാദാപുരം : യുവ എവുത്തുകാരെ കണ്ടെത്തുന്നതിന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളീയം സാംസ്കാരിക മാസിക നടത്തിയ കേരളീയം യുവ പ്രതിഭ പുരസ്കാരത്തിന് കടമേരി റഹ്‍മാനിയ്യ അറബിക് കേളേജ് വിദ്യാത്ഥി എം. അബ്ദുസ്സലാം അര്‍ഹനായി.

ജനസംഖ്യാ വളര്‍ച്ച പ്രകൃതി യാഥാര്‍ഥ്യങ്ങളും സമീപന രേഖകളും എന്ന വിഷയത്തില്‍ നടന്ന ലേഖനത്തിനാണ് പുരസ്കാരം. സി. രാധാകൃഷ്ണന്‍ , കെ.എം. റോയ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡിനര്‍ഹമായ ലേഖനം തെരഞ്ഞെടുത്തത്. റഹ്‍മാനിയ്യ അറബിക് കോളേജില്‍ എം.എ. ഇംഗ്ലീഷ് സാഹിത്യത്തിന് പഠിക്കുന്ന അബ്ദുസ്സലാം നിവരധി തവള കോളെജ് തല മത്സരങ്ങളില്‍ അവര്‍ഡ് നേടിയിട്ടുണ്ട്.

മലപ്പുറം കൂട്ടാലുങ്ങല്‍ അഹമ്മദ് ഹാജിയുടെയും സൈനബയുടെയും മകനാണ്.

- chu.rahmani -ജിദ്ദ : കുളിര്‍മ്മ കുടുംബ വേദി, ജെ.ഐ.സി ഹജ്ജ് ഖാഫില സംയുക്ത ആഭിമുഖ്യത്തില്‍ ഹാജിമാര്‍ക്കായി സംഘടിപ്പിക്കപ്പെട്ട പ്രത്യേക ഹജ്ജ് പരിശീലന ക്ലാസ് ശ്രദ്ധേയമായി. അല്‍നൂര്‍ ഇന്‍റര്‍ നാഷണല്‍ സ്കൂളില്‍ നടന്ന പഠന വേദിയില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , ഹജ്ജ് ഉദ്ദേശിച്ചവര്‍ നടത്തേണ്ടുന്ന മുന്നൊരുക്കങ്ങളും പുറപ്പെടുന്ന നിമിഷം മുതല്‍ പരിപൂര്‍ണ്ണമായും തഹല്ലുല്‍ ആയി തിരിക്കുന്നതു വരെയുള്ള ഓരോ ഘട്ടങ്ങളിലും അനുവര്‍ത്തിക്കേണ്ടുന്ന കര്‍മ്മങ്ങളുടെ അതി സൂക്ഷ്മവും പ്രായോഗികവുമായ വിശകലനം പഠിതാക്കളില്‍ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു.


കുളിര്‍മ്മ കുടുംബ വേദി ഭാരവാഹികളായി സയ്യിദ് സീതി കോയ തങ്ങള്‍ , അബ്ദുറഹ്‍മാന്‍ ഗൂഡല്ലൂര്‍ , ഉമ്മര്‍ കുട്ടി, അബ്ദുല്‍ ഗഫൂര്‍ പട്ടിക്കാട്, ഷൌക്കത്ത് വണ്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സംഗമത്തില്‍ ഖാഫില അംഗങ്ങള്‍ക്കു പുറമെ ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബങ്ങളും പങ്കെടുത്തു. കര്‍മ്മശാസ്ത്ര അവബോധം താരതമ്യേന കുറവായ ശരാശരി പ്രവാസികള്‍ക്ക് ഇത് വേറിട്ടൊരനുഭവമായി എന്നും ഇതിനു വേദിയൊരുക്കിയ ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ഖാഫില, കുളിര്‍മമ കുടുംബ വേദി ഭാരവാഹികള്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ക്ലാസില്‍ പങ്കെടുത്ത ഖാഫില അംഗങ്ങള്‍ അറിയിച്ചു.


- ഉസ്‍മാന്‍ എടത്തില്‍ 0966566152579 -

ജെ.ഐ.സി. ഉലമാ ജല്‍സ
ജിദ്ദ : വിജ്ഞാന സന്പാദനം വിശ്വാസിയുടെ നിര്‍ബന്ധ കടമയാണെന്നത് പോലെ തന്നെ ആര്‍ജ്ജിച്ച അറിവുകള്‍ സമൂഹത്തിന് പകര്‍ന്നു കൊടുക്കുക എന്നത് പണ്ഡിതരുടെയും ബാധ്യതയാണെന്ന് ജെ.ഐ.സി. ഉലമാ ജല്‍സ വിശദമാക്കി. പ്രവാസ ജീവിതം നയിക്കുന്നതോ ജീവിത പരിതസ്ഥിതികളില്‍ വരുന്ന മറ്റേതെങ്കിലും മാറ്റങ്ങളോ, ഈ ദൗത്യത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പണ്ഡിത സമൂഹത്തിന് ഇളവനുവദിക്കുമെന്നു കരുതാന്‍ വയ്യ. ഓരോരുത്തരും അതതു കാലത്ത് ജീവിക്കുന്ന പ്രാന്ഥസ്ഥ ദേസം തന്നെയാണ് അവരുടെ കര്‍മ്മ മണ്ഡലം എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനും, കാലിക പ്രശസ്തമായ വിഷയങ്ങളില്‍ പഠന, ഗവേഷണങ്ങള്‍ക്കും ദീനീ ദഅവത്തിനും സമയം കണ്ടെത്താനും പണ്ഡിത സമൂഹത്തോട് ജല്‍സ ആവശ്യപ്പെട്ടു. കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ സമകാലിക സമസ്യകള്‍ക്കുത്തരം കണ്ടെത്താനും സമൂഹത്തിന്‍റെ മുന്പിലുള്ള ഏതു സങ്കീര്‍ണ്ണമായ വിഷയങ്ങളിലും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനും ഉതകുന്ന തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതര്‍ അടങ്ങുന്ന ഫിഖ്ഹ് കൗണ്‍സില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും, ഇസ്‍ലാമിക സരണിയുടെ മഹദ് പൈതൃകം സമൂഹത്തിനു മുന്പില്‍ വിശദമായി സമര്‍പ്പിക്കപ്പെടാന്‍ , അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്ന വ്യത്യസ്ഥ വിഷയങ്ങളില്‍ ആശയ സംവാദങ്ങളും ഗ്രന്ഥ വിശകലനങ്ങളുമടങ്ങുന്ന വ്യത്യസ്ഥ പരിപാടികള്‍ക്കും രൂപം നല്‍കിയതായും, ഉന്നത പണ്ഡിതര്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി വിപുലമായ ഗവേഷണ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജെ.ഐ.സി. ഉലമാ വിംഗ് കണ്‍വീനര്‍ അബ്ദുല്‍ ബാരി ഹുദവി പറഞ്ഞു.

ജെ.ഐ.സി. സാരഥികളായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , മുഹമ്മദ് ടി.എഛ്. ദാരിമി എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച ഒന്നാം സെക്ഷനിലും ജുമുഅക്ക് ശേഷം തുടര്‍ന്ന രണ്ടാം സെക്ഷനിലുമായി അഷ്റഫ് ഫൈസി മുണ്ടന്പ്ര, ഹസന്‍ ഹുദവി, ഹാഫിള് ജഅഫര്‍ വാഫി, സിദ്ധീഖ് ബാഖവി തുടങ്ങിയ നിരവധി പണ്ഡിതര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

- ഉസ്‍മാന്‍ എടത്തില്‍ 0966566152579 -

Friday, November 20, 2009

ലൗ ജിഹാദ് SKSSF സെമിനാര്‍

21/11/2009 ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് കോഴിക്കോട് മലയമ്മയില്‍

MK RAGAVAN MP,KODATHAI,T T ISMAIL,C T RAHEEM.PANKEDUKKUM.

എം.കെ. രാഘവന്‍ എം.പി. കൂടത്തായി, ടി.ടി. ഇസ്‍മാഈല്‍ , സി.ടി. റഹീം തുടങ്ങിയവര്‍ പങ്കെടുക്കും

- SKSSFNEt -

SYS ആദര്‍ശ സമ്മേളനം തിരുവനന്തപുരം

21/11/2009 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക്

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍, Vallakkadavu Junction, തിരുവനന്തപുരം

കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

തിരുവനന്തപുരം ജില്ല ഏകദിന ഉലമാ കോണ്‍ഫറന്‍സ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തിരുവനന്തപുരം ജില്ല ഏകദിന ഉലമാ കോണ്‍ഫറന്‍സ് 21/11/2009 രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് നാല് മണ് വരെ

Mele Thempanoor, തിരുവനന്തപുരം

കോട്ടുമല ടി.എം. ബാപ്പു മുസ്‍ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ്, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹസാവിയ ബ്രാഞ്ച് പുതിയ ഭാരവാഹികള്‍കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹസാവിയ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി അശ്റഫ് ദാരിമി (പ്രസിഡന്‍റ്), മുഹമ്മദ് ദാരിമി, അബ്ദുല്‍ ഗഫൂര്‍ വേങ്ങര (വൈ. പ്രസിഡന്‍റ്), സിദ്ധീഖ് ലത്തീഫി (ജന. സെക്രട്ടറി), റിഷാദ്, ആബിദ് (ജോ. സെക്രട്ടറി), അശ്റഫ് സൈനി (ട്രഷറര്‍ ) അനീസ് (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഗഫൂര്‍ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശംസുദ്ധീന്‍ ഫൈസി, റസാഖ് ദാരിമി, നൌഷാദ് യമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് പുതിയ ഭാരവാഹികള്‍കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് അബ്ദുല്‍ റസാഖ് ദാരിമിയുടെ അധ്യക്ഷതയില്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി മുജീബ് റഹ്‍മാന്‍ ഹൈതമി (പ്രസിഡന്‍റ്), അബ്ദുല്ല മുസ്‍ലിയാര്‍ എളമരം, ഹസ്സന്‍ കുട്ടി (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ ഹമീദ് അന്‍വരി (ജന. സെക്രട്ടറി), മുസ്ഥഫ ചട്ടിപ്പറന്പ്, മുസ്ഥഫ യൂണിവേഴ്സിറ്റി (ജോ. സെക്രട്ടറി) സിദ്ധീഖ് കുഴിപ്പുറം (ട്രഷറര്‍ ), മൂസു രായിന്‍ (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഗഫൂര്‍ ഫൈസി പൊന്മള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മന്‍സൂര്‍ ഫൈസി, രായിന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും മുസ്ഥഫ ചട്ടിപ്പറന്പ് നന്ദിയും പറഞ്ഞു.

Thursday, November 19, 2009

ഫണ്ട് ഉദ്ഘാടനംചെയ്തു

തിരൂര്‍ : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നിര്‍മിക്കുന്ന ഉമറലി ശിഹാബ്തങ്ങള്‍ സ്മാരക സൗധത്തിലേക്കുള്ള തിരൂര്‍ മേഖലയില്‍ നിന്നുള്ള ഫണ്ട് ഉദ്ഘാടനം ദുബായ്‌സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി കെ.കെ. നൗഫല്‍ വെട്ടത്തില്‍ നിന്ന് സ്വീകരിച്ച് പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ തറമ്മല്‍ അബുഹാജി അധ്യക്ഷതവഹിച്ചു. എം.പി. നുഅ്മാന്‍, പി.എം. റഫീഖ് അഹമ്മദ്, ഇ. സാജിത് മൗലവി, കെ.സി. നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Friday, November 13, 2009

മജ്‍ലിസ് ഇന്‍ത്വിസാബ് സ്വാഗതസംഘം രൂപീകരണ യോഗം

എസ്.കെ.എസ്.എസ്.എഫ്. മജ്‍ലിസ് ഇന്‍ത്വിസാബ് സ്വാഗതസംഘം രൂപീകരണ യോഗം 2009 നവംബര്‍ 14 ശനിയാഴ്ച ഉച്ചക്ക് 2.30ന് ഇസ്‍ലാമിക് സെന്‍ററില്‍

- SKSSFNEt -

ജാമിഅ മില്ലിയ്യയിലെ ഉര്‍ദു കറസ്പോണ്ടന്‍റ് കോഴ്സിന് അപേക്ഷിക്കാം

ഉര്‍ദു ഭാഷാ പരിപോഷണത്തിനായി കേന്ദ്രസര്‍വ്വകലാശാലയായ ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ (ന്യൂഡല്‍ഹി) യുടെ ഉര്‍ദു കറസ്പോണ്ടന്‍റ് കോഴ്സിനു അപേക്ഷിക്കാം. ഉര്‍ദു വായിക്കാനും എഴുതാനും മനസ്സിലാക്കാനും പ്രയോജനപ്പെടുന്ന ഈ കോഴ്സിനു അപേക്ഷിക്കുവാന്‍ പ്രത്യേക പ്രായപരിധിയോ പ്രവേശന യോഗ്യതയോ സമയമോ ബാധകമല്ല. പഠന മാധ്യമമെന്ന നിലയില്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള പരിജ്ഞാനം അനിവാര്യമാണ്.

ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള ഈ കോഴ്സിന്‍റെ പാഠ്യപദ്ധതി മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. പ്രാഥമിക ഘട്ടത്തില്‍ ഉര്‍ദു ലിപി പരിജ്ഞാനത്തിനും രണ്ടാം ഘട്ടത്തില്‍ ലളിതമായ കഥകള്‍ , കവിതകള്‍ , കത്തുകള്‍ , വാചക നിര്‍മ്മാണം എന്നിവക്കും പ്രാധാന്യം നല്‍കുന്നു. അവസാന ഘട്ടത്തിലെ പാഠ്യപദ്ധതിയില്‍ ആധുനിക പൗരാണിക സാഹിത്യ രചനകളാണ് പ്രധാനമായിട്ടും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കോഴ്സിനു വേണ്ട പഠന സാമഗ്രികള്‍ യൂണിവേഴ്സിറ്റി സൗജന്യമായി അയച്ചുതരുന്നതാണ്. പാഠ പുസ്തകത്തോടൊപ്പമുള്ള നിര്‍ദ്ദേശങ്ങളുടെ ഭാഗമായി തിരിച്ചയക്കുന്ന അസൈന്‍മെന്‍റുകളാണ് അടുത്ത ഘട്ടത്തിലുള്ള യോഗ്യതയായി പരിഗണിക്കുന്നത്

നിശ്ചിത അപേക്ഷയോടൊപ്പം ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ യുടെ പേരിലെടുത്ത നൂറു രൂപയോ പോസ്റ്റല്‍ ഓര്‍ഡറോ ബാങ്ക് ട്രാഫ്റ്റോ സഹിതം അപേക്ഷിക്കുക. വിലാസം Hony, Director, Urdu Correspondence Course, Arjun Singh Centre for distance and open learning, Jamia Millia, Islamia, Jamia Nagar, New Delhi 110025

അപേക്ഷകള്‍ ഇസ്‍ലാമിയ്യ സെന്‍ററിലും http://www.jmi.nic.in/cdol/Uccform.pdf എന്ന സൈറ്റിലും ലഭ്യമാണ്.

- trend skssf -

SKSSF National Campus Call, പ്രചരണോദ്ഘാടനം


കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റികുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി ഫൈസല്‍ ഫൈസി കിഴിശ്ശേരി (പ്രസിഡന്‍റ്) അബ്ദു റഊഫ് എം.വി., ഹൈദര്‍ ചപ്പാരപ്പടവ് (വൈ. പ്രസി.) അശ്റഫ് ഫൈസി (ജന. സെക്രട്ടറി), ഇഖ്ബാല്‍ ഫൈസി, ഫത്താഹ് മാലിവാടം (ജോ. സെക്രട്ടറി), ഫൈസല്‍ നാദാപുരം (ട്രഷറര്‍ ), സയ്യിദ് ശാഹുല്‍ ഹമീദ് (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ മുജീബ് റഹ്‍മാന്‍ ഹൈതമി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇല്‍യാസ് മൗലവി, മുഹമ്മദലി പുതുപ്പറന്പ്, അബ്ദുറഹ്‍മാന്‍ ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശുക്കൂര്‍ എടയാറ്റൂര്‍ സ്വാഗതവും അശ്റഫ് ഫൈസി നന്ദിയും പറഞ്ഞു.

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ blog


ആലക്കോട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ്. നിശാകാന്പ്

കണ്ണൂര്‍ : ആലക്കോട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ്. നിശാകാന്പ് നവംബര്‍ 29 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് മൂന്നാംകുന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ വെച്ച് നടക്കും. ലത്ത്വീഫ് മാസ്റ്റര്‍ Panniyoor, ഇബ്റാഹീം ബാഖവി Ponnyam തുടങ്ങിയവര്‍ ക്ലാസ് എടുക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി മുഹമ്മദ് ബിന്‍ ആദം കാന്പ് ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്‍റ് ഹസ്സന്‍ ദാരിമി, സെക്രട്ടറി ഹസൈനാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

- റസാഖ് -

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ ബ്രാഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞുടുത്തുകുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ ബ്രാഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം മുജീബ് റഹ്‍മാന്‍ ഹൈതമിയുടെ അധ്യക്ഷതയില്‍ ഇല്‍യാസ് മൗലവി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി അബ്ദുല്ല കുട്ടി ഫൈസി (പ്രസി.), ഇബ്റാഹിം അരിമില്‍ , അബ്ദു റഹിമാന്‍ കോയ ഏലത്തൂര്‍ , മൊയ്തു നന്തി (വൈസ് പ്രസി.), മുഹമ്മദ് ബാവ അല്ലൂര്‍ (ജന. സെക്രട്ടറി), ഹാരിസ് നന്തി, നൌഷാദ് (ജോ.സെക്രട്ടറി), ഹംസ രാമനാട്ടുകര (വര്‍ക്കിംഗ് സെക്രട്ടറി), അലി ചാവക്കാട് (ട്രഷറര്‍ ) ഷാജി മുണ്ടക്കയം (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ഒ. അബ്ദു റഹ്‍മാന്‍ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുഹമ്മദലി പുതുപ്പറന്പ്, രായിന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ബാവ സ്വാഗതവും ഹാരിസ് നന്തി നന്ദിയും പറഞ്ഞു.

ദാറുല്‍ഹുദയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചു - പ്രൊഫ. ഇസ്‍ഹാഖ് ബാഖവിജിദ്ദ : ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഇസ്‍ലാമിക പ്രബോധനം ലക്ഷ്യമാക്കി തുടക്കം കുറച്ച ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി അതിന്‍റെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചതായി ചെമ്മാട് ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയിലെ പ്രധാന അധ്യപകനായ പ്രൊഫ.. ഇസ്ഹാഖ് ബാഖവി അഭിപ്രായപ്പെട്ടു. കാല്‍ നൂറ്റാണ്ട് മുന്പ് ദീര്‍ഘവീക്ഷണമുള്ള നേതാക്കളുടെ പ്രവര്‍ത്തന ഫലമാണ് ഇത് ഇന്നുകാണുന്ന ആധുനിക വൈജ്ഞാനിക വിപ്ലവത്തിലെത്തിച്ചത്. ദാറുല്‍ഹുദക്ക് കീഴില്‍ കേരളത്തിന് അകത്തും പുറത്തുമായി ഇരുപതോളം സഹ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാറുല്‍ഹുദയുടെ പത്താം സനദ്‍ദാന സമ്മേളനത്തില്‍ വെച്ചാണ് അന്തരിച്ച മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സര്‍വകലാശാലയായി പ്രഖാപനം നടത്തിയത്.


ദാറുല്‍ഹുദാ ഇസ്‍ലാമിക് സര്‍വകലാശാല ജിദ്ദാ കമ്മിറ്റി പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനെത്തിയവര്‍ക്ക് ഏര്‍പ്പെടുത്തിയ സ്വീകരണവും, പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒ.കെ.എം. മൗലവിക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്‍റ് അബ്ദുല്ല ഫൈസി കൊളപ്പറന്പ് അധ്യക്ഷത വഹിച്ചു.


നിഷ്കാമ കര്‍മ്മികളായ നേതാക്കളുടെ ദീര്‍ഘ വീക്ഷണവും അര്‍പ്പണ ബോധമുള്ള അധ്യാപകരുടെ പരിശ്രമവുമാണ് ദാറുല്‍ ഹുദക്ക് കാലത്തിന്ന് മുന്പേ സഞ്ചരിക്കാനായതെന്ന് യാത്രയയപ്പില്‍ മറുപടി പ്രസംഗം നടത്തിയ ഒ.കെ.എം. മൗലവി പറഞ്ഞു. ഒ.കെ.എം. മൗലവിക്ക് ദാറുല്‍ഹുദാ സര്‍വകലാശാല ജിദ്ദാ കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ കൈമാറി.


ദാറുല്‍ഹുദാ കമ്മിറ്റി അംഗം ബഷീര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുല്‍ ബാരി ഹുദവി, ഒ.സി. ഹുസൈന്‍ ഹാജി, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍, കുഞ്ഞമ്മു ഹാജി അമ്മിനിക്കാട്, കെ.പി. മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം.എ. കോയ മുന്നിയൂര്‍ സ്വാഗതം പറഞ്ഞു.


- മജീദ് പുകയൂര്‍ , ജിദ്ദ -

Tuesday, November 10, 2009

എസ്.കെ.എസ്.എസ്.എഫ്. വയനാട് ജില്ലാ കാമ്പസ്‌കോള്‍

കല്പറ്റ : അടുത്ത മാസം പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ കാമ്പസ് കോളിന്റെ ഭാഗമായി കല്പറ്റ സമസ്ത ഓഫീസില്‍ നവംബര്‍ 14ന് ജില്ലാ കാമ്പസ് കോള്‍ നടത്തും. പരിപാടിയുടെ വിജയത്തിനായി കാമ്പസുകളില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തും.യോഗത്തില്‍ ചെയര്‍മാന്‍ എം.എം.താഹിര്‍ അധ്യക്ഷത വഹിച്ചു. പി.സി.താഹിര്‍, അബ്ദുസമദ്, ലുഖ്മാനുല്‍ ഹക്കീം, അജ്മല്‍ കല്പറ്റ, അയൂബ് മുട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Rahmatulla qasimi ustad visits UAE

Rahmatulla qasimi ustad visits UAE in between the journey from Tripoly Libiya to Kozhikode.

He will land in Dubai Ter. 3 on 09.11.09 @ 10.50 PM.

He will restart his journey to kozhikode from same airport on 12.11.09 @ 1 AM.

Fore more details please contact without hesitation. 050 782 92 66.

- Tayyib Hudawi -


Reception for Munawwirali Tangal & Rahmatulla Qasimi Ustad (today)

10.11.2009 Tuesday 08.00 PM ( After Isha Prayer).

In Malik Bin Anas Masjid ( Imam Abdussalam Baqawi Ustad) Frontside of Al Wasl Park, Satwa, Dubai.

Please convey this message to dears and nears in our organisation.

Please contact 050 782 92 66.

Friday, November 06, 2009

എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ കാന്പസ് കോള്‍സംസ്ഥാന നത കാന്പസ് കോള്‍ (സലാമ) ഉദ്ഘാടനം 2009 നവംബര്‍ 7 ശനിയാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഓഡിറ്റോറിയത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു.


കേരളീയ വിദ്യാര്‍ത്ഥി സമൂഹത്തില്‍ അറിവിന്‍റെയും ആദര്‍ശ ബോധത്തിന്‍റെയും ചിന്തകള്‍ വിതറി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചടുലമായ പടയണി എസ്.കെ.എസ്.എസ്.എഫ്. കര്‍മ്മരംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്.


ശ്രദ്ദേയവും വ്യത്യസ്തവുമായ മജ്‍ലിസ് ഇന്‍ത്വിസാബിന്‍റെ വൈവിധ്യങ്ങളില്‍ ഒന്നത്രെ നാഷണല്‍ കാന്പസ് കോള്‍ . പെരിന്തല്‍ മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് ഡിസംബര്‍ 5, 6 തിയ്യതികളില്‍നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയുടെ സംസ്ഥാന തല പ്രചരണോത്ഘാടനം 2009 നവംബര്‍ 7 ശനിയാഴ്ച രാവിലെ 10.30ന് തിരുവനന്തപുരം പ്രസ്ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ച് ജന: സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ പനങ്ങാങ്കര, അലി ഫൈസി പാറേല്‍ , പച്ചേരി നാസര്‍ , സിദ്ദീഖ് ഫൈസി അമ്മിണിക്കാട്, അഹ്‍മദ് തെര്‍ളായി തുടങ്ങിയവരും സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ നേതാക്കളും പങ്കെടുക്കും.


- ആരിഫ് അലി -

കലണ്ടര്‍ പ്രകാശനം ചെയ്തു.
കടമേരി റഹ്‍മാനിയ്യ അറബിക് കോളേജിന്‍റെ യു.എ.ഇ. തല കലണ്ടര്‍ പ്രകാശനം അഡ്വ. അഷ്റഫ് പുതിയൂട്ടിളിന്ന് കോപ്പി നല്‍കി കോളെജ് യു.എ.ഇ. ഉത്തര മേഖല കമ്മിറ്റി പ്രസിഡന്‍റ് അംബിലാട്ടില്‍ അബ്ദുല്ല ഹാജി നിര്‍വ്വഹിക്കുന്നു.

മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ

തിരൂരങ്ങാടി : 171-ാമത്‌ മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ നടത്താന്‍ ചെമ്മാട്‌ ദാറുല്‍ഹുദയില്‍ ചേര്‍ന്ന മാനേജിങ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ദാറുല്‍ഹുദാ പ്രൊ ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പാണക്കാട്‌ സയിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, ജിഫ്‌രി തങ്ങള്‍ കക്കാട്‌, പ്രൊഫ. ഇ. മുഹമ്മദ്‌, സൈതലവി ഹാജി, ഇല്ലത്ത്‌ മൊയ്‌തീന്‍ഹാജി, കെ. അബ്ദുള്‍ഖാദര്‍ മൗലവി, ശംസുദ്ദീന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി സ്വാഗതവും യു. ശാഫി ഹാജി ചെമ്മാട്‌ നന്ദിയും പറഞ്ഞു.

എസ്‌.വൈ.എസ്‌. കണ്‍വെന്‍ഷന്‍

തിരൂരങ്ങാടി : പെരുവള്ളൂര്‍ കാക്കത്തടം ഫാറൂഖാബാദ്‌ മഹല്ല്‌ എസ്‌.വൈ.എസ്‌., എസ്‌.കെ. എസ്‌.എസ്‌.എഫ്‌. കണ്‍വെന്‍ഷന്‍ പി.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. ചൊക്ലി മരക്കാര്‍ ഹാജി അധ്യക്ഷത വഹിച്ചു.

എസ്‌.വൈ.എസ്‌. ഭാരവാഹികള്‍: ചൊക്ലി മരക്കാര്‍ ഹാജി (പ്രസി.), അസൈന്‍ പി., കെ ഹംസ (വൈ.പ്രസി.), സൈതലവി കോയ തങ്ങള്‍ (ജന.സെക്ര.), പി.സി.ബീരാന്‍കുട്ടി, പി.കെ. മുസ്‌തഫ (ജോ.സെക്ര.), പി. മുഹമ്മദ്‌ കുട്ടി (ട്രഷ.).

ലൗ ജിഹാദ് : ആരോപണം ദുരുദ്ദേശപരം - കുവൈത്ത് റൈഞ്ച്

കുവൈത്ത് സിറ്റി : അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ വഴി മത പ്രചരണങ്ങള്‍ നടത്തല്‍ അനിസ്‍ലാമികമാണെന്നിരിക്കെ കേവലം കാന്പസ് പ്രണയങ്ങളെ ലൗ ജിഹാദെന്ന് പേരിട്ട് ഇസ്‍ലാമിനെ കരിവാരിത്തേക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുവൈത്ത് റൈഞ്ച് ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. അനാശ്യാസ പ്രവര്‍ത്തനങ്ങളിലേക്ക് വഴിതുറക്കുന്ന പ്രണയത്തെ ഇസ്‍ലാം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. ഇന്ത്യയില്‍ നടക്കുന്ന മിശ്ര വിഹാഹങ്ങളില്‍ എല്ലാ മതക്കാരുമുണ്ടെന്നിരിക്കെ ഇസ്‍ലാമിനെതിരെയുള്ള ആരോപണങ്ങള്‍ ആശങ്കാജനകമാണെന്ന് യോഗം വിലയിരുത്തി. മജീദ് ദാരിമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം മുഹമ്മദലി പുതുപ്പറന്പ് ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്‍മാന്‍ ഹൈതമി, ഹമീദ് അന്‍വരി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും അശ്റഫ് ദാരിമി നന്ദിയും പറഞ്ഞു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി ബ്രാഞ്ച് - പുതിയ ഭാരവാഹികള്‍കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി ബ്രാഞ്ച് കമ്മിറ്റി ജനറല്‍ ബോഡി യോഗം പ്രസിഡന്‍റ് സുബൈര്‍ മൗലവിയുടെ അധ്യക്ഷതയില്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സുബൈര്‍ മൗലവി (പ്രസിഡന്‍റ്) സയ്യിദ് ശുഐബ്, അശ്റഫ് ദാരിമി, സി.എച്ച്. മജീദ് (വൈസ്. പ്രസി.), അബ്ദുന്നാസര്‍ അസ്‍ലാമി വിളയൂര്‍ (ജ. സെക്രട്ടറി), പി.എ. നാസര്‍ , അബ്ദുസ്സലാം തിരൂര്‍ക്കാട് (ജോ. സെക്രട്ടറി), സുലൈമാന്‍ കെ.കെ. (വര്‍ക്കിംഗ് സെക്രട്ടറി, ഉസ്‍മാന്‍ (ട്രഷറര്‍ ), സി. കമറുദ്ദീന്‍ (ഓഡിറ്റര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണംഗ് ഓഫീസര്‍ മന്‍സൂര്‍ ഫൈസി ചെറുവാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശുഐബ് തങ്ങള്‍ , ഉസ്‍മാന്‍ , മുഹമ്മദലി പുതുപ്പറന്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും അബ്ദുന്നാസര്‍ അസ്‍ലമി നന്ദിയും പറഞ്ഞു.

എം.ഐ.സി. യതീംഖാന സൗദി നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു

ജിദ്ദ : വള്ളുവന്പ്രം അത്താണിക്കലിലെ മഖ്ദൂമിയ്യ ഇസ്‍ലാമിക് കോംപ്ലക്സ് (എം.ഐ.സി.) സൗദി നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. ശറഫിയ്യ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം യതീംഖാന ജനറല്‍ സെക്രട്ടറി ടി.വി. ഇബ്റാഹീം ഉദ്ഘാടനം ചെയ്തു. എന്‍ . മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.എച്ച്. ദാരിമി ഉദ്ബോധനം നടത്തി. പഴേരി കുഞ്ഞിമുഹമ്മദ്, മൊറയൂര്‍ അബ്ദു ഹാജി, മമ്മദ് ഈസകുട്ടി, ആറ്റശ്ശേരി ശൗക്കത്ത്, ലത്തീഫ് മുസ്‍ലിയാരങ്ങാടി, സി.കെ. സാക്കിര്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ അരിന്പ്ര സ്വാഗതവും പി.കെ. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.


ഭാരവാഹികള്‍അബ്ദുഹാജി മൊയറൂര്‍ ജിദ്ദ (പ്രസിഡന്‍റ്), മജീദ് പുകയൂര്‍ ജിദ്ദ, ഹുസൈന്‍ ഹാജി മക്ക, കെ.ടി. കുഞ്ഞാലന്‍ കുട്ടി തായിഫ്, എം.ടി. ഹനീഫ റിയാദ് എന്നിവര്‍ വൈസ് പ്രസിഡന്‍റുമാര്‍ , അബൂബക്കര്‍ അരിന്പ്ര ജിദ്ദ (ജനറല്‍ സെക്രട്ടറി), വട്ടോളി ശംസുദ്ദീന്‍ ജിസാന്‍ , ഹംസ മാളിയേക്കല്‍ റാബഗ്, മന്നതൊടി സലിം ഖമീസ് മുഷൈത്ത്, സി.പി. ശരീഫ് ദമാം എന്നിവര്‍ ജോ.സെക്രട്ടറിമാര്‍ , മുസ്തഫ മൊറയൂര്‍ യാന്പു (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

- മജീദ് പുകയൂര്‍ , ജിദ്ദ -

അന്ത:ഛിദ്രതകളകറ്റാന്‍ ഇടപെടലുകള്‍ ഉണ്ടാകണം - ഒ.കെ.എം. മൗലവി

ഒ.കെ.എം. മൗലവിക്ക് ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ യാത്രയയപ്പ്

സ്നേഹവും സാഹോദര്യവും അന്യമാകുന്ന സമകാലിക സമൂഹത്തില്‍ മഹല്ലുകളിലെയും സംഘടനകളിലെയും അന്ത:ഛിദ്രതകളകറ്റാനും അകന്നുപോയ കുടുംബ ബന്ധങ്ങള്‍ ഇണക്കിച്ചേര്‍ക്കാനും പ്രവാസി മലയാളികളുടെ കൂടുതല്‍ സജീവമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ജെ.ഐ.സി. ഫത്‍വാ ബോര്‍ഡ് അംഗവും എസ്.വൈ.എസ്. ചെയര്‍മാനുമായ ഒ.കെ.എം. മൗലവി അഭ്യര്‍ത്ഥിച്ചു. ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചത്തിലേക്കുള്ള കവാടമാണ് വായനയിലൂടെ തുറക്കപ്പെടുന്നതെന്നും പുസ്തകങ്ങള്‍ വൈജ്ഞാനിക രംഗത്തെ അമൂല്യ സംഭാവനകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ദിശാബോധത്തിന്‍റെ ദശാബ്ദം' എന്ന ജെ.ഐ.സി. ദശവാര്‍ഷികത്തിന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പത്തു പുസ്തകങ്ങള്‍ ഈ രംഗത്ത് ശ്ലാഘനീയമായ ചുവടുവെപ്പാണെന്നും ജെ.ഐ.സി. യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ദീര്‍ഘകാലം നേതൃപരമായ പങ്കു വഹിച്ച ഒ.കെ.എം. മൗലവി പറഞ്ഞു.

ജെ.ഐ.സി. ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ അറബിയില്‍ തയ്യാറാക്കിയ സന്ദേശം മുഹമ്മദ് ടി.എച്ച്. ദാരിമി വായിച്ചു. എല്‍ . സി. ഡി. പ്രദര്‍ശനത്തോടെ സമര്‍പ്പിക്കപ്പെട്ട, ഇലക്ട്രേണിക് ഇസ്‍ലാമിക ഗ്രന്ഥ ശേഖരവും ലാപ്ടോപ്പുമടങ്ങുന്ന ജെ.ഐ.സി. ഉപഹാരം വൈവിദ്ധ്യങ്ങളാല്‍ ശ്രദ്ധേയമായിരുന്നു.

സയ്യിദ് സീതിക്കോയ തങ്ങള്‍ , സയ്യിദ് സഹല്‍ തങ്ങള്‍ , കെ.സി. മൊയ്തീന്‍ കുട്ടി ഫൈസി, അബ്ദുല്ല ഫൈസി കൊളപ്പറന്പ്, അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ , ബാപ്പുട്ടി മുസ്‍ലിയാര്‍ കോടൂര്‍ , ഒ.സി. ഹുസൈന്‍ ഹാജി, കുഞ്ഞമ്മു ഹാജി, കുഞ്ഞിമുഹമ്മദ് പട്ടാന്പി, അബുബക്കര്‍ അരിന്പ്ര, അലി ഹസന്‍ സെയ്ത് മുഹമ്മദ് ആനമങ്ങാട്, കെ. മുഹമ്മദ് കുട്ടി, പി. കുഞ്ഞാനലന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. സിയ്യിദ് ഉബൈദുല്ലാ തങ്ങല്‍ സ്വാഗതമാശംസിച്ചു.

- Usman Edathil -

വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി : 'ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്' കാന്പയിന്‍റെ ഭാഗമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച 'ജ്ഞാന സമീക്ഷ 09' ഖുര്‍ആന്‍ പരീക്ഷയുടെ ഫൈനല്‍ മത്സരം അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടന്നു. ആയിശ മുഹമ്മദ് കുട്ടി ഒന്നാം സ്ഥാനവും സി.പി.എ. ഗഫൂര്‍ രണ്ടാം സ്ഥാനവും നേടി. ഗഫൂര്‍ ഫൈസി പൊന്മള, അബ്ദുന്നാസിര്‍ അസ്‍ലമി എന്നിവര്‍ പരീക്ഷക്ക് നേതൃത്വം നല്‍കി.

Friday, October 30, 2009

ലൗ ജിഹാദിന്‍റെ ഇസ്‍ലാമിക മാനം ഇന്ന് രാത്രി ജീവന്‍ ടിവിയില്‍ (ഖാഫില പ്രോഗ്രാമില്‍ )

ദുബൈ : സത്യധാര കമ്മ്യൂണിക്കേഷന്‍സ് ആഴ്ചതോറും ജീവന്‍ ടി.വി. യില്‍ അവതരിപ്പിച്ചു വരുന്ന ഖാഫില പ്രോഗ്രാമില്‍ ഇന്ന് (30/10/2009 വെള്ളിയാഴ്ച ) രാത്രി യു.എ.ഇ. സമയം 12 മണിക്ക് ലൗ ജിഹാദിന്‍റെ ഇസ്‍ലാമിക മാനം ചര്‍ച്ച ചെയ്യും.

എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഡയറക്ടര്‍ പ്രസാദ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചയില്‍ ലൗ ജിഹാദിന്നു പുറമെ ബഹു ഭാര്യത്വം , കുടുംബാസൂത്രണം, മിശ്രവിവാഹം തുടങ്ങിയ വിവാദ വിഷയങ്ങളിലെ ഇസ്‍ലാമിക മാനങ്ങളും പ്രതിപാദിക്കുന്നുണ്ട്

- ഉബൈദ് റഹ്‍മാനി -

Thursday, October 29, 2009

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ക്യാന്പ് സംഘടിപ്പിക്കുന്നു

കുവൈത്ത് സിറ്റി : പരിശുദ്ദ ഹജ്ജ് കര്‍മ്മത്തിന് കുവൈത്തില്‍ നിന്നും പുറപ്പെടുന്നവര്‍ക്കായി ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ഉംറ സെല്ലിനു കീഴില്‍ ഹജ്ജ് ക്യാന്പ് സംഘടിപ്പിക്കും. 30ന് (വെളളി) 7 മണി മുതല്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ശംസുദ്ദീന്‍ ഫൈസി പഠന ക്ലാസിന് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് 99241700, 66160955 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- അബ്ദുല്‍ ഗഫൂര്‍ ഫൈസി -

സ്നേഹവും സമര്‍പ്പണവും പരസ്പര പൂരകങ്ങളാകണം : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ജിദ്ദ : സച്ചരിതരായ മുന്‍ഗാമികളുടെ വഴി പിന്‍തുടരുക എന്നതാണ് പ്രവാചകന്‍മാര്‍ക്ക് പോലും നല്‍കപ്പെട്ട ദൈവിക ശാസന. മാതൃകാ യോഗ്യമായ ജീവിതത്തിലൂടെ ആ സല്‍സരണിയിലേക്ക് സമൂഹത്തെ നയിച്ച മഹാന്മാരായ റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്‍മദ് മുസ്‍ലിയാരും ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‍ലിയാരും അടങ്ങുന്ന പണ്ഡിതന്മാരും സാദാത്തുക്കളും കാണിച്ചു തന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പാതയില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ക്ക് യാഥാര്‍ഥ്യം കണ്ടെത്താന്‍ , പ്രകടന പരതയുടെ ക്ഷണികമായ കോലാഹലങ്ങള്‍ക്കു പിന്നാലെ പോകേണ്ടതില്ലെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ വ്യക്തമാക്കി.


സ്നേഹത്തിലധിഷ്ഠിതമായ വഴിപ്പെടലാണ് ഇസ്‍ലാം അനുശാസിക്കുന്നത്. സ്നേഹവും സമര്‍പ്പണവും പരസ്പര പൂരകങ്ങളാകുന്പോള്‍ മാത്രമേ ഈമാന്‍ പരിപൂര്‍ണ്ണമാകൂ. ഐഹിക ജീവിതത്തിന്‍റെ സുഖ സൗകര്യങ്ങളോ പ്രയാസങ്ങളോ ആയിരിക്കരുത് നമ്മുടെ ജീവിതത്തിന്‍റെ പരമമായ സ്വാധീന ശക്തി. ആത്യന്തിക ലക്ഷ്യം സദ്മരണവും ആഖിറത്തിലെ രക്ഷയുമായിരിക്കണം. രാജ്യ ഭരണവും ശ്രേഷ്ഠമായ അനുഗ്രഹങ്ങളും നല്‍കപ്പെട്ടിട്ടും പ്രവാചകനായ യൂസുഫ് നബി (അ) പ്രാര്‍ത്ഥിച്ചത് "നാഥാ നീ എന്നെ മുസ്‍ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ ശ്രേണിയില്‍ ചേര്‍ക്കുകയും ചെയ്യേണമേ" എന്നായിരുന്നു.


ജിദ്ദ ദാറുസ്സലാം ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ പ്രതിവാര പഠന ക്ലാസില്‍ സംസാരിക്കുകയായിരുന്നു അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍


- ഉസ്മാന്‍ എടത്തില്‍ -

മയ്യിത്ത് നിസ്കരിക്കുക

ഡോ. ബഹാഉദ്ദീന്‍ നദ്‍വിയുടെ പിതാവ് ജമാലുദ്ദീന്‍ മുസ്‍ലിയാര്‍ മരണപ്പെട്ടു. മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

യു.പി.എസ്‌.എ പരീക്ഷാപരിശീലനം

മലപ്പുറം : എസ്‌.കെ.എസ്‌.എസ്‌ എഫ്‌ വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ്‌ സെന്റര്‍ ഫോര്‍ എക്‌സലന്‍സിന്‌ കീഴില്‍, യു.പി.എസ്‌.എ പരീക്ഷയ്‌ക്കുള്ള തീവ്ര പരിശീലന (ക്രാഷ്‌ കോഴ്‌സ്‌) കുന്നുമ്മല്‍ എ.എം.എല്‍.പി സ്‌കൂളില്‍ ആരംഭിക്കും.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9847661504, 9496845843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Tuesday, October 27, 2009

തിന്മക്കെതിരെ യുവാക്കള്‍ പ്രതികരിക്കണം- റഹ്‌മത്തുള്ള ഖാസിമി

പരപ്പനങ്ങാടി : സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന തിന്മക്കെതിരെ യുവസമൂഹം സംഘടിക്കണമെന്ന്‌ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ റഹ്‌മത്തുള്ള ഖാസിമി മൂത്തേടം പറഞ്ഞു. അധാര്‍മ്മികതക്കെതിരെയും മദ്യത്തിനെതിരെയും യുവാക്കള്‍ നിലയുറപ്പിക്കണമെന്നും ലഹരിക്കടിമപ്പെട്ടവരോടുള്ള സഹവാസമാണ്‌ പലരെയും അതിനോടടുപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉള്ളണം ടൗണ്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

'സമസ്‌ത' ചീഫ്‌ ട്യൂട്ടര്‍ എ.ടി.എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ജഅ്‌ഫര്‍ ഫൈസി മേലാറ്റൂര്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്‍ മജീദ്‌ ദാരിമി, കെ.പി. റഫീഖ്‌ ലത്തീഫ്‌ താപ്പി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം : പട്ടിക്കാട്‌ ജാമിഅഃനൂരിയ്യ അറബിക്‌ കോളേജ്‌ പൂര്‍വ്വവിദ്യാര്‍ഥികളായ ഫൈസിമാരുടെ സംഘടന ഓസ്‌ഫോജ്‌ന(ഓള്‍ സ്റ്റുഡന്റസ്‌ ഫെഡറേഷന്‍ ഓഫ്‌ ജാമിഅ നൂരിയ) ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ ഫൈസി സംഗമത്തിലാണ്‌ ഭാരവാഹികളെ തിരഞ്ഞെടുത്തത്‌. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പി.പി. മുഹമ്മദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. ഹാജി കെ. മമ്മദ്‌ ഫൈസി നേതൃത്വം നല്‍കി. ഭാരവാഹികള്‍: പാതിരമണ്ണ അബ്ദുല്‍ റഹ്‌മാന്‍ ഫൈസി(പ്രസി.), സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍(ജന. സെക്ര.), അലി ഫൈസി പാറല്‍(ട്രഷ.), ഗഫൂര്‍ ഫൈസി കാട്ടുമുണ്ട, അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സുലൈമാന്‍ ഫൈസി ചുങ്കത്തറ(വൈസ്‌. പ്രസി.), ഖാസിം ഫൈസി പോത്തന്നൂര്‍, ഹംസ ഫൈസി പറങ്കിമൂച്ചിക്കല്‍, ബി.എസ്‌.കെ. തങ്ങള്‍ എടവണ്ണപ്പാറ, ശുഹൈബ്‌ ഫൈസി പൊന്മള(ജോ. സെക്ര.).

ലേണിങ്‌ സ്‌കൂള്‍ തുടങ്ങി

മലപ്പുറം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത്‌ ഹദീസ്‌ ലേണിങ്‌ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങി. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സാലിം ഫൈസി കുളത്തൂര്‍ നേതൃത്വം നല്‍കി. ശാഹിദ്‌ പാണക്കാട്‌, സയ്യിദ്‌ നിയാസലി തങ്ങള്‍, ശംസു കോണോംപാറ, റഹീം പട്ടര്‍കടവ്‌, നൗഷാദ്‌ മുണ്ടുപറമ്പ്‌, ശാഫി കുന്നുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, October 24, 2009

ജില്ലാ കൗണ്‍സില്‍ മീറ്റ്‌

മലപ്പുറം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാകൗണ്‍സില്‍ മീറ്റ്‌ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ രണ്ടിന്‌ മലപ്പുറം സുന്നിമഹലില്‍ ചേരും.

ഖാസി ബൈഅത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പെരിന്തല്‍മണ്ണ : നിയുക്ത ഖാസിയായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്ക്‌ പെരിന്തല്‍മണ്ണ താലൂക്കിലെ മഹല്ല്‌ ഭാരവാഹികള്‍ അര്‍പ്പിക്കുന്ന ബൈഅത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്‌ച വൈകീട്ട്‌ ടൗണിലെ ഹനഫി ജുമാ മസ്‌ജിദ്‌ പരിസരത്തുനിന്ന്‌ ഹൈദരലി ശിഹാബ്‌തങ്ങളെ സ്വീകരിച്ചാനയിച്ച്‌ ഊട്ടി റോഡിലെ ടൗണ്‍ ജുമാമസ്‌ജിദ്‌ അങ്കണത്തിലെത്തിക്കും. തുടര്‍ന്ന്‌ നടക്കുന്ന ചടങ്ങില്‍ കെ.കെ.സി.എം. തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുക്കും. ബൈഅത്തില്‍ പങ്കെടുക്കുന്ന എല്ലാ മഹല്ല്‌ ഭാരവാഹികളും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ സൈനുദ്ദീന്‍ ഫൈസി, കെ. സെയ്‌തുട്ടിഹാജി, മൊയ്‌തീന്‍കുട്ടി ദാരിമി, ശുക്കൂര്‍ മദനി, എന്‍.ടി.സി. മജീദ്‌, പി.എ. അസീസ്‌ പട്ടിക്കാട്‌, മുസ്‌തഫ അശറഫി എന്നിവര്‍ പ്രസംഗിച്ചു.

'സഹചാരി' വിവാഹ ധനസഹായം

എരമംഗലം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സഹചാരി റിലീഫ്‌ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന യുവതിയുടെ വിവാഹത്തിനായുള്ള ധനസഹായം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.എം. റാഫി ഹുദവി വിതരണം ചെയ്‌തു. ചെയര്‍മാന്‍ പി.പി.എ. ഗഫൂര്‍ അധ്യക്ഷതവഹിച്ചു. കെ.കുഞ്ഞിമോന്‍, സി.കെ.എ.റസാഖ്‌ പുതുപൊന്നാനി, പി.വി.ഇബ്രാഹിം ഖലീല്‍, പി.പി.എം.റഫീഖ്‌, സി.കെ.റഫീഖ്‌, വി.എ.ഗഫൂര്‍, ഹനീഫ, സി.പി.എ.റാസിഖ്‌, ഹബീബ്‌ എന്നിവര്‍ പ്രസംഗിച്ചു.

Friday, October 23, 2009

ബൈതുല്‍ മുഖദ്ദസിന്‍റെ പരിസര ഖനനത്തിന്നെതിരെ മുസ്‍ലിം ലോകം ഒന്നിച്ച് ശബ്ദമുയര്‍ത്തണം - റഹ്‍മാനീസ് അസോസിയേഷന്‍

ദുബൈ : മുസ്‍ലിം ലോകത്തിന്‍റെ ആദ്യ ഖിബ്‍ല (നമസ്കാര ദിശ) യും ഒട്ടനവധി ചരിത്ര സംഭവങ്ങളിലെ നാഴികക്കല്ലുമായ ബൈത്തുല്‍ മുഖദ്ദസിന്‍റെ ചുറ്റും ഇപ്പോള്‍ ഇസ്രാഈല്‍ നടത്തുന്ന ഖനനത്തിന്നെതിരെ മുസ്‍ലിം ലോകം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അത്തരം ശ്രമങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ പുരാതന ചരിത്ര പൈതൃക സ്നേഹികളായ മുഴുവനാളുകളും ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും യു.എ.ഇ. ചാപ്റ്റര്‍ റഹ്‍മാനീസ് അസോസിയേഷന്‍ ജനറല്‍ ബോഡി സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


മസ്ജിദിലെ ടണല്‍ വികസിപ്പിക്കാനെന്ന പേരില്‍ 2007 ല്‍ ഇസ്രാഈല്‍ തുടങ്ങിവെച്ച ഖനനം തദ്ദേശീയരുടെ പ്രതിഷേധം അവഗണിച്ച് ഇപ്പോള്‍ ബൈതുല്‍ മുഖദ്ദസിന്‍റെ നേരെ അടിയില്‍ എത്തിയിരിക്കുകയാണ്. ഇത് തീര്‍ച്ചയായും വിശുദ്ധ ഖുദ്സിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുന്പെ ആരോപണമുയര്‍ന്നിരുന്നു.


അതിന്നിടെ സന്ദര്‍ശക ബോഹുല്യം അസഹ്യമായകുന്നുവെന്നാരോപിച്ച് ഖുദ്സിനെ അവിടെ നിന്നും മക്കയിലേക്കോ മറ്റോ പൊളിച്ച് പണിയണമെന്ന് ജൂത തീവ്രവാദികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതായുള്ള വാര്‍ത്തയും ഏറെ ഗൗരവത്തോടെ കാണണമെന്നും ഖുദ്സിനെ തകര്‍ക്കാനുള്ള കുത്സിത നീക്കങ്ങളെ ബലപ്പെടുത്തുന്നവയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.


ദുബൈ മലബാര്‍ ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് അബ്ദുല്‍ ഹകീം ഫൈസി റഹ്‍മാനിയുടെ അധ്യക്ഷതയില്‍ ബഷീര്‍ റഹ്‍മാനി ഉദ്ഘാടനം ചെയ്തു. നാസര്‍ റഹ്‍മാനി തിരുവള്ളൂര്‍ പ്രാര്‍ത്ഥന നടത്തി. ശിഹാബ് റഹ്‍മാനി കണക്കവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ എമിറേറ്റുകളെ പ്രതിനിധീകരിച്ചുള്ള റഹ്‍മാനികളുടെ ചര്‍ച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.


മുഖ്യ ഭാരവാഹികള്‍മറ്റു പ്രധാന ഭാരവാഹികള്‍

അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി കന്പളക്കാട് (വര്‍ക്കിംഗ് പ്രസിഡന്‍റ്), അബ്ദുല്ല റഹ്‍മാനി വയനാട്, ബഷീര്‍ റഹ്‍മാനി കുറ്റിപ്പുറം (വൈ.പ്രസിഡന്‍റുമാര്‍ ), ശിഹാബുദ്ദീന്‍ റഹ്‍മാനി ചെന്പശ്ശേരി, റഫീഖ് റഹ്‍മാനി മണ്ണാര്‍ക്കാട് (ജോ. സെക്രട്ടറിമാര്‍ ), അബ്ദുസ്സലാം റഹ്‍മാനി ജീലാനി നഗര്‍ (ഓര്‍ഗ. സെക്ര), ഉബൈദുള്ള റഹ്‍മാനി കൊന്പംകല്ല് (മീഡിയ സെല്‍ )

ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ ശിലയിട്ടു

കുമ്പള : കുമ്പള ബദ്‌രിയ്യാ നഗറില്‍ സ്ഥാപിക്കുന്ന ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദിയുടെ വിവിധ സ്ഥാപനങ്ങള്‍ക്ക്‌ പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍ ശിലയിട്ടു. ചെയര്‍മാന്‍ ഹാജി കെ. മുഹമ്മദ്‌ അറബി പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ നടന്ന പൊതു സമ്മേളനം സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനംചെയ്‌തു. സമസ്‌ത ഉപാധ്യക്ഷന്‍ ഖാസി സി.എം.അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുല്ല, സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍. യു.എം.അബ്ദുറഹ്‌മാന്‍ മൗലവി, ഒമാന്‍ മുഹമ്മദ്‌ ഹാജി, ഹാജി കെ.മുഹമ്മദ്‌ അറബി, സയ്യിദ്‌ അലി തങ്ങള്‍, തളങ്കര ഇബ്രാഹിം ഖലീല്‍, പി.ബി.അബ്ദുറസാഖ്‌. ഹാജി ടി.എം.കുഞ്ഞി, എം.അബ്ബാസ്‌, സോനാബസാര്‍ മമ്മൂഞ്ഞി ഹാജി, കെ.എ.ഹമീദ്‌ ഹാജി, എം.സി.ഖമറുദ്ദീന്‍, വി.പി.അബ്ദുല്‍ഖാദിര്‍ ഹാജി, ഗോള്‍ഡന്‍ അബ്ദുല്‍ഖാദിര്‍ പ്രസംഗിച്ചു. എം.എ.കാസിം മുസ്‌ലിയാര്‍ സ്വാഗതവും കെ.എല്‍.അബ്ദുല്‍ഖാദിര്‍ അല്‍ ഖാസിമി നന്ദിയും പറഞ്ഞു.

പ്രാസ്ഥാനിക സമ്മേളനം സയ്യിദ്‌ കെ.എസ്‌.അലി തങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. യു.എം.അബ്ദുറഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ്‌ എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. ചെര്‍ക്കളം അബ്ദുല്ല, നാസര്‍ ഫൈസി കൂടത്തായി, എം.എ.ഖാസിം മുസ്‌ലിയാര്‍, ഒമാന്‍ മുഹമ്മദ്‌ ഹാജി പ്രസംഗിച്ചു. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ സ്വാഗതവും കെ.പി.ഹംസ നന്ദിയും പറഞ്ഞു.

Wednesday, October 21, 2009

ചങ്ങലയിലെ സഖാഫിക്കണ്ണി - റിയാസ് ടി. അലി


ഹജ്ജ്‌ ക്ലാസ്‌ നടത്തി

കരുവാരക്കുണ്ട്‌ : ദാറുന്നജാത്ത്‌ ഇസ്‌ലാമിക്‌ സെന്ററിന്‌ കീഴില്‍ ഹജ്ജാജിമാര്‍ക്ക്‌ ക്ലാസെടുത്തു. സമസ്‌ത ജില്ലാസെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ദാറുന്നജാത്ത്‌ സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, മൊയ്‌തീന്‍ ഫൈസി പുത്തനഴി. മൊയ്‌തിന്‍കുട്ടി ഫൈസി വാക്കോട്‌, സി. അബ്ദുല്ല മൗലവി എന്നിവര്‍ പ്രസംഗിച്ചു.

എസ്‌.എം.എഫ്‌ ജില്ലാകമ്മിറ്റി യോഗം

മലപ്പുറം : സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാകമ്മിറ്റി യോഗം കെ.എ. റഹ്‌മാന്‍
ഫൈസി ഉദ്‌ഘാടനംചെയ്‌തു. മഹല്ലുതല ദഅ്‌വാ പ്രവര്‍ത്തനം സജീവമാക്കാനും
സ്‌കൂള്‍തലത്തില്‍ സ്‌നേഹതീരം പരിപാടി നടത്താനും യോഗം തീരുമാനിച്ചു. കാളാവ്‌
സെയ്‌തലവി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.

പി.പി. മുഹമ്മദ്‌ ഫൈസി, ചെമ്മുക്കന്‍
കുഞ്ഞാപ്പുഹാജി, കെ.എം. സെയ്‌തലവിഹാജി, സി.എം. കുട്ടി സഖാഫി, സി.കെ. മുഹിയുദ്ദീന്‍
ഫൈസി, കെ.സി. ഹസന്‍കുട്ടി, ഒ.പി.കുഞ്ഞാപ്പുഹാജി, പി.ടി. ആലി മുസ്‌ലിയാര്‍, ഹംസഹാജി,
ടി.എച്ച്‌. അബ്ദുല്‍അസീസ്‌ ബാഖവി, പി. അബ്ദുറഹ്‌മാന്‍, ടി.പി. അസൈന്‍, തറമ്മല്‍
അബുഹാജി, കെ.എം. അബുട്ടിഹാജി, എന്‍. മൂസ്സക്കുട്ടിഹാജി, കെ. ബാവഹാജി, മച്ചിങ്ങല്‍
കുഞ്ഞു, അത്തിമണ്ണില്‍ അബുഹാജി, സി.എം. അബ്ദുസമദ്‌ ഫൈസി, മൂസ മുസ്‌ലിയാര്‍,
അമ്പായത്തിങ്ങല്‍ അബൂബക്കര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ.കെ.
ആലിപ്പറമ്പ്‌ സ്വാഗതവും മുഹമ്മദ്‌ ഷാഫി നന്ദിയും പറഞ്ഞു.

യാത്രയയപ്പ്‌ നല്‍കി

തിരൂര്‍ : ഈ വര്‍ഷം ഹജ്ജിന്‌ പോകുന്ന ഹജ്ജാജിമാര്‍ക്ക്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. തിരൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ്‌ നല്‍കി. സയ്യിദ്‌ കെ.കെ.എസ്‌. തങ്ങള്‍ വെട്ടിച്ചിറ ഉദ്‌ഘാടനംചെയ്‌തു. തറമ്മല്‍ അബുഹാജി അധ്യക്ഷതവഹിച്ചു. അബ്ദുസമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി.കെ. മൊയ്‌തീന്‍ ഫൈസി, എം. സൈനുദ്ദീന്‍, സി.പി. അബൂബക്കര്‍ ഫൈസി, ടി. സൈനുദ്ദീന്‍, എം. മന്‍സൂര്‍ മൂപ്പന്‍, ഇ. സാജിത്‌ മൗലവി എന്നിവര്‍ പ്രസംഗിച്ചു. അത്തിപ്പറ്റ മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്‌ക്ക്‌ നേതൃത്വംനല്‍കി

Sunday, October 18, 2009

അറബിക്‌ കോളേജ്‌ ജനറല്‍ബോഡി യോഗം

താനൂര്‍ : ഇസ്‌ലാഹുല്‍ ഉലും അറബിക്‌ കോളേജ്‌ താനൂരിന്റെ ജനറല്‍ബോഡി യോഗം നടന്നു. ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ (പ്രസി.), പി.പി.തങ്ങള്‍ കണ്ണന്തളി, എസ്‌.എം.ജിഫ്രി തങ്ങള്‍ കക്കാട്‌, കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാര്‍ (വൈസ്‌ പ്രസി), സി.കെ.എം.ബാപ്പുഹാജി (ജന. സെക്ര), സി.ഒ.അബൂബക്കര്‍ഹാജി, പി.പി.മൊയ്‌തീന്‍കുട്ടി ഹാജി (ജോ. സെക്ര), യു.ഷാഫിഹാജി (ട്രഷ), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (മാനേജര്‍).

ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം ചെയ്തു.ജിദ്ദ : എല്ലാ മുസ്‍ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‍ലിംകളാണഅ എന്നുള്ള രീതിയിലുള്ള പ്രചാരണം ഉണ്ടാക്കി എടുക്കാന്‍ മീഡിയകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ധാര്‍മ്മികതയില്‍ ഊന്നിയ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളുവെന്നും മുസ്‍ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി.വി. ഇബ്രാഹീം പറഞ്ഞു. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ദശ വര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നിര‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി.എച്ച്. ദാരിമി അധ്യക്ഷത വഹിച്ചു.


ആശയ പ്രചാരണ പ്രബോധന രംഗത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണെന്നും, ഇസ്‍ലാമിക നാഗരികതയും പടര്‍ന്ന് പന്തലിച്ചത് അക്ഷരങ്ങളി‍ല്‍ കൂടി തന്നെയാണെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ആധുനിക പത്രമാധ്യമങ്ങള്‍ സൃഷ്ടിച്ച് വിടുന്ന ലൌ ജിഹാദ് പോലെയുള്ള വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച എഴുത്തുകാരനായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. അനാരോഗ്യകരമായ മത്സര പ്രവണതകള്‍ മാധ്യമങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് മലയാളം ന്യൂസ് പത്രാധിപസമിതി അംഗവും ജെ.ഐ.സി. മീഡിയ അക്കാദമി ഡയറക്ടറുമായ സി.ഒ.ടി. അസീസ് പറഞ്ഞു.


ഇ.പി. ഉബൈദുല്ല വണ്ടൂര്‍ , ഉസ്‍മാന്‍ ഇരുന്പുഴി, ജാഫറലി പാലക്കോട്, പി.കെ. അബ്ദുസ്സലാം ഫൈസി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.


ജെ.ഐ.സി. മീഡിയ വിഭാഗം പുറത്തിറക്കിയ ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന സി.പി. സൈതലവിയുടെ പ്രഭാഷണത്തിന്‍റെ വീഡിയോ സി.ഡി. പ്രകാശനം അബൂബക്കര്‍ അരിന്പ്രക്ക് നല്‍കി കണ്‍വീനര്‍ മജീദ് ടി.വി. ഇബ്രാഹീം നിര്‍വ്വഹിച്ചു. ജെ.ഐ.സി. മീഡിയ വിംഗ് കണ്‍വീനര്‍ മജീദ് പുകയൂര്‍ സ്വാഗതവും ഉസ്‍മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു. ജഅ്ഫര്‍ വാഫി ഖിറാഅത്ത് നടത്തി. ജേണലിസം ക്ലാസ് അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്നതാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു.


- മജീദ് പുകയൂര്‍ & ഉസ്‍മാന്‍ എടത്തില്‍ -

Saturday, October 17, 2009

ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി: ഹൈദരലി ശിഹാബ്‌തങ്ങള്‍ ചാന്‍സലര്‍

മലപ്പുറം : ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ചാന്‍സലറായി ദാറുല്‍ഹുദാ പ്രസിഡന്റും സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങളെയും പ്രൊ. ചാന്‍സലറായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറിയും ദാറുല്‍ഹുദാ വൈസ്‌പ്രസിഡന്റുമായ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഉന്നതാധികാര സമിതി യോഗത്തിലാണ്‌ ഇവരെ തിരഞ്ഞെടുത്തത്‌.

യോഗത്തില്‍ വൈസ്‌പ്രസിഡന്റുമാരായ എസ്‌.എം. ജിഫ്‌രിതങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, സെക്രട്ടറിമാരായ യു. ശാഫിഹാജി, പ്രൊഫ. ഇ. മുഹമ്മദ്‌, ട്രഷറര്‍ കെ.എം. സെയ്‌തലവിഹാജി, സയ്യിദ്‌ മുനവ്വറലി ശിഹാബ്‌തങ്ങള്‍. ഡോ. യു.വി.കെ മുഹമ്മദ്‌, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി, പി.കെ. മുഹമ്മദ്‌ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു