ബുക്പ്ലസ് എന്റെ നബി ക്വിസ് ഗ്രാന്റ് ഫിനാലെ നാളെ

കൊരട്ടിക്കര: ചെമ്മാട് ബുക്പ്ലസും കൊരട്ടിക്കര ഖദീജ ബിൻത് ബുഖാരി ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന എന്റെ നബി ക്വിസ് ടാലന്റ് ഷോയുടെ ഗ്രാന്റ് ഫിനാലെ കൊരട്ടിക്കര മജ്‌ലിസുൽ ഫുർഖാനിൽ നാളെ രാവിലെ 9 മണി മുതൽ ആരംഭിക്കും. ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് നൂർ ഫൈസി ആനക്കര ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പന്ത്രണ്ട് സെന്ററുകളിലായി നടന്ന ഒന്നാം റൗണ്ട് മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത നാൽപതു പേരാണ് ഗ്രാന്റ് ഫിനാലെയിൽ മാറ്റുരക്കുന്നത്. 25000 രൂപയാണ് ഒന്നാം സമ്മാനം. ഡോ. ബഹാഉദ്ദീന് മുഹമ്മദ് നദ് വി സമ്മാനദാനം നിർവഹിക്കും. അമീൻ കൊരട്ടിക്കര, ശരീഫ് ഹുദവി ചെമ്മാട് പ്രസംഗിക്കും.
- Darul Huda Islamic University