ട്രെന്റ് അവധിക്കാല കാമ്പയിന്‍; പ്രവര്‍ത്തന മികവിന് എക്‌സലന്‍സി അവാര്‍ഡ്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ അവധിക്കാല പ്രവര്‍ത്തന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച് റാങ്കിംഗില്‍ മുന്നിലെത്തിയ ജില്ലാ കമ്മിറ്റികള്‍ക്ക് ഇന്ന് (08-09-2018) നടക്കുന്ന രണ്ടാമത് ട്രെന്റ് സംസ്ഥാന റിസോഴ്‌സ് ബാങ്ക് ട്രൈനിംഗ് വേദിയില്‍ വെച്ച് അവാര്‍ഡ് നല്‍കും. വേനലവധിക്കാലത്ത് ജില്ല കമ്മിറ്റിക്ക് കീഴില്‍ നടത്തിയ പദ്ധതി മികവിനാണ് അവാര്‍ഡ്. സംസ്ഥാന സമിതിക്ക് കീഴിലെ പ്രത്യേക ജൂറിയാണ് ജേതാക്കളെ തീരുമാനിച്ചത്. മലപ്പുറം വെസ്റ്റ് ജില്ലക്കാണ് ഒന്നാം സ്ഥാനം. കോഴിക്കോടും മലപ്പുറം ഈസ്റ്റും രണ്ടാം സ്ഥാനം പങ്കിട്ടു. പാലക്കാടിനും ആലപ്പുഴക്കാണുമാണ് മൂന്നാം സ്ഥാനം. ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് കിങ്ങ് ഫോര്‍ട്ട് ഹോട്ടലില്‍ വെച്ചാണ് ചടങ്ങ്. ഡോ. എബി ഡാനിയേല്‍, സത്താര്‍ പന്തല്ലൂര്‍, അലി. കെ വയനാട് പങ്കെടുക്കും.
- SKSSF STATE COMMITTEE