SKSSF വിഖായ ആക്റ്റീവ് വിങ് നാലാം ബാച്ച് രജിസ്‌ട്രേഷന് ആരംഭിച്ചു

കോഴിക്കോട്: സന്നദ്ധ സേവനത്തൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എസ് കെ എസ് എസ് എഫ് വിഖായയുടെ 25000 വരുന്ന പ്രവര്‍ത്തകരില്‍ നിന്നും വിദഗ്ദ്ധ പരിശീലനം കൊടുത്തു കൊണ്ട് തയ്യാറാക്കുന്ന ആക്റ്റീവ് വിങ് നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന് ആരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഡോക്ടര്‍ തിഫലുറഹ്മാനെ ചേര്‍ത്തു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ വിഖായ സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, ചെയര്‍മാന്‍ സലാം ഫറോക്ക്, മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഫാറൂഖ് ഫൈസി മണിമൂളി, ജില്ലാ കോര്‍ഡിനേറ്റര്‍ ശബീര്‍ പാണ്ടികശാല എന്നിവര്‍ പങ്കെടുത്തു. 18 വയസ്സ് തികഞ്ഞ 35 വയസ്സ് കവിയാത്ത എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കാണ് നാലാം ബാച്ചില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. രജിസ്‌ട്രേഷന് കാലാവധി ജനുവരി 30ന് അവസാനിക്കും. http://organet.skssf.in/viqaya എന്ന സൈറ്റിലൂടെ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.


ഫോട്ടോ അടിക്കുറിപ്പ്: വിഖായ ആക്റ്റീവ് വിങ് നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഡോക്ടര്‍ തിഫലുറഹ്മാനെ ചേര്‍ത്തു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിക്കുന്നു.
- SKSSF STATE COMMITTEE