ദാറുല്‍ഹുദാ ഇമാം ഡിപ്ലോമ കോഴ്‌സ്: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങി (സിപെറ്റ്)ന് കീഴില്‍ ഇമാം ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തീകരിച്ചവരുടെ ദ്വിദിന സഹവാസ ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

തത്മീം എന്ന പേരില്‍ വാഴ്‌സിറ്റി കാമ്പസില്‍ നടന്ന പരിപാടിയില്‍ വിത്യസ്ത സെഷുകളിലായി ഇസ്ഹാഖ് ബാഖവി ചെമ്മാട്, പികെ നാസര്‍ ഹുദവി കൈപ്പുറം, മുനീര്‍ ഹുദവി പേങ്ങാട്, നിസാം ചാവക്കാട് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

സമാപന ചടങ്ങില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച പണ്ഡിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിച്ചു. ജന.സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, എം.കെ.എം ജാബിര്‍ അലി ഹുദവി പടിഞ്ഞാറ്റുമുറി, ഇബ്‌റാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി എന്നിവര്‍ സംസാരിച്ചു, വി.കെ.എം ജലീല്‍ ഹുദവി സ്വാഗതവും ഹാശിം ഹുദവി കൂരിയാട് നന്ദിയും പറഞ്ഞു
- Darul Huda Islamic University