എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ്ങ്‌ ട്രാവന്‍ കൂര്‍ കാമ്പസ് കാള്‍ ഇന്ന് ആരംഭിക്കും


കൊല്ലം : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ്ങ്‌ സംസ്ഥാന സമിതിയുടെ ആഭി മുഖ്യത്തില്‍ 2013 ല്‍ നടക്കാനിരിക്കുന്ന നാഷണല്‍ കാമ്പസ്‌ കാളിനോടനുബന്ധിച്ച്‌ നടക്കുന്ന ട്രാവന്‍കൂര്‍ കാമ്പസ്‌ കാള്‍ ഇന്ന് കൊല്ലത്ത് ആരംഭിക്കും.
ഇതിന്‍റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളേജ്‌ വിദ്യാര്‍ഥി ആബിദിന്റെ പേരു എന്റര്‍ ചെയ്‌ത്‌ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു
മലബാര്‍, കൊച്ചി മേഖലകള്‍ക്ക്‌ ശേഷം നടക്കുന്ന മൂന്നാമത്‌ മിനി കാമ്പസ്‌ കാളായ ട്രാവന്‍ കൂര്‍ കാമ്പസ്‌ കാളില്‍ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണു പങ്കെടുക്കുക.
www.skssfcampazone.org എന്ന കാമ്പസ്‌ വിങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റി ലാണു രജിസ്‌ട്രേഷന്‍ സൌകര്യം ഒരുക്കിയിട്ടുള്ളത്‌.
പരിപാടിയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാമ്പസ്‌ വിങ്ങ്‌ ആക്‌റ്റിങ്ങ്‌ ചെയര്‍മാന്‍ ഷാജിദ്‌ തിരൂര്‍, വൈസ്‌ ചെയര്‍മാന്‍ ജെൌഹര്‍ കുസാറ്റ്‌, ജോയിന്റ്‌ കണ്‍വീനര്‍ ജാബിര്‍ എടപ്പാള്‍, മുഹമ്മദ്‌ നിസാമുദ്ധീന്‍ സി.ഇ.ടി, ഷിഹാബുദ്ധീന്‍ , അബ്ദുല്‍ റഹീം, അഷ്‌റഫ്‌, ജാവേദ്‌ ഹുസ്സൈന്‍, മുഹമ്മദ്‌ റാഫി എന്നിവര്‍ പങ്കെടുത്തു.

കുവൈത്ത് സുന്നി കൌണ്‍സില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍



വെള്ളിയാഴ്ച പള്ളികളില്‍ പ്രവാചക പ്രകീര്‍ത്തന പ്രഭാഷണങ്ങള്‍ നടത്തും : എസ്.എം.എഫ്

'പ്രവാചക നിന്ദക്കെതിരെ പ്രതിഷേധകൂട്ടായ്മ' ഒക്ടോബര്‍ 2ന് കോഴിക്കോട്ട് 
ചേളാരി: വിശുദ്ധ പ്രവാചകനെ ഇകഴ്ത്തുന്നതിന് സിനിമ നിര്‍മിക്കുകയും സൈബര്‍ സംവിധാനം ഉപയോഗപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന പാശ്ചാത്യശക്തികളുടെ നിഗൂഢതക്കെതിരില്‍ 28ന് വെള്ളിയാഴ്ച എല്ലാ പള്ളികളിലും ജുമുഅക്ക് ശേഷം പ്രവാചക പ്രകീര്‍ത്തന പ്രഭാഷണം നടത്താന്‍ എസ്.എം.എഫ്. സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മഹാനായ പ്രവാചകന്‍ കളങ്കിത നേതാവല്ലെന്നും പ്രവാചകനെയോ വിശ്വാസികളെയോ അപകീര്‍ത്തിപ്പെടുത്താനുള്ള ഏത് നീക്കവും പ്രതിരോധിക്കാന്‍ വിശ്വാസികള്‍ പ്രതിജ്ഞാബദ്ധമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

2013 ജനുവരിയില്‍ 180 മേഖലകളില്‍ നേതൃനിര്‍മാണ-പരിശീലനക്കളരി നടത്താന്‍ യോഗം തീരുമാനിച്ചു. എസ്.എം.എഫില്‍ രജിസ്തര്‍ ചെയ്ത മഹല്ലുകളില്‍ നിന്ന് 5 വീതം പ്രതിനിധികളെ തെരഞ്ഞെടുത്താണ് പരിശീലനം നല്‍കുക. ജനുവരിയില്‍ പുതിയ സംസ്ഥാന പ്രവര്‍ത്തക സമിതി നിലവില്‍ വരും. ഡല്‍ഹി ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഋതുമതിയാവലാണെന്ന നിയമം പാസാക്കി ഇപ്പോള്‍ നിലവിലുള്ള 18 വയസ്സ് വ്യവസ്ഥ മാറ്റി ഇസ്‌ലാമിക ശരീഅത്തും ഇന്ത്യന്‍ ശരീഅത്ത് ആക്ട് അനുശാസിക്കുന്ന പരിരക്ഷ മുസ്‌ലിംകള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു.

മദ്രസാധ്യപക ക്ഷേമനിധി പുനഃക്രമീകരിച്ചു അധ്യാപകര്‍ക്ക് ഉപകാരപ്പെടുന്ന വിധമാക്കുന്നതിനും നഗരങ്ങളില്‍ മത-ട്രസ്റ്റുകള്‍ നടത്തുന്ന കെട്ടിടങ്ങളെ പുതുക്കിയ പിഴ വ്യവസ്ഥയില്‍ നിന്നൊഴിവാക്കുവാന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടാനും തീരുമാനിച്ചു. പ്രവാചക നിന്ദയടങ്ങിയ 14 മിനുട്ട് ചിത്രം യൂട്യൂബ് വഴി ലഭ്യമാകുന്നതില്‍ നിന്നും ഇന്റര്‍നെറ്റില്‍ നിരോധനമേര്‍പെടുത്തി മതേതരത്വം കാത്തുസൂക്ഷിക്കുകയും വിശ്വാസികളെ ബഹുമാനിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചു.

2012 ഒക്ടോബര്‍ 2ന് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിക്കുന്ന 'പ്രവാചക നിന്ദക്കെതിരെ പ്രതിഷേധകൂട്ടായ്മ' വന്‍വിജയമാക്കാന്‍ എല്ലാ മഹല്ല് ഭാരവാഹികളോടും യോഗം ആവശ്യപ്പെട്ടു. പുതിയതായി മുപ്പത്തിഒമ്പത് മഹല്ലുകള്‍ക്ക് അംഗീകാരം നല്‍കി. മുക്കം ഉമര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എം.ആലി വയനാട്, കെ.എം. സൈതലവി ഹാജി കോട്ടക്കല്‍, കാടാമ്പുഴ മൂസഹാജി, ഇ.കെ.കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെ.പി.ചെറീദ് ഹാജി, കെ.ഇബ്രാഹീം മുസ്‌ലിയാര്‍, പി.എം.സി.കോയ മുസ്‌ലിയാര്‍, ഒ.സി.മുഹമ്മദ് കോയ ഹാജി, കെ.എം.കുഞ്ഞമ്മദ് മുസ്‌ലിയാര്‍(വടകര), എഞ്ചിനീയര്‍ മാമുകോയ ഹാജി, കെ.പി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉഗ്രപുരം, പുവ്വാട്ടു മൊയ്തീന്‍ ഹാജി, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, ടി.കെ.പരീകുട്ടി ഹാജി, എ.കെ.ആലിപറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രവാചക ദര്‍ശനങ്ങളെ കുപ്രചരണങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയില്ല: അലവി കുട്ടി ഹുദവി

സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഹമദ്‌ ടൌണ്‍ ഏരിയ
കമ്മിറ്റി നടത്തിയ സ്വലാത്‌ വാര്‍ഷികത്തില്‍ അലവി കുട്ടി 
ഹുദവി(ദുബായ്‌) )മുഖ്യ പ്രഭാഷണം നടത്തുന്നു
ബഹ്‌റൈന്‍ : അന്ധകാരം മൂടിയ ലോക സമൂഹത്തെ സത്യത്തിന്റെ പാത യിലേക്ക് നയിച്ച പുണ്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മഹ ത്വത്തെ കാര്‍ട്ടൂണു കളിലൂടെയും സിനിമക ളിലൂടെയും തകര്‍ക്കാ മെന്ന് സയന്റിസ്റ്റ് ശക്തികള്‍ കരുതേണ്ടെന്ന് ദുബായ് സുന്നി സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ അലവി കുട്ടി ഹുദവി പറഞ്ഞു. 
സമസ്ത കേരള സുന്നി ജമാഅത്ത് ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റി നടത്തിയ സ്വലാത് വാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകനെ അപമാനിക്കാന്‍ സിനിമ ഇറക്കിയതിന്റെ പേരില്‍ അക്രമം കാണിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല , ലോക മുസ്ലിംകള്‍ പരിശുദ്ധ പ്രവാചകന്റെ ജീവിതചര്യ പിന്‍പറ്റി യഥാര്‍ത്ഥ ഇസ്ലാം എന്താണെന്നു ലോകത്തിനു കാട്ടി കൊടുക്കുകയാണ് ചെയ്യേണ്ടത് ,അതിലൂടെ മാത്രമേ ഇത്തരം ഛിദ്ര ശക്തികള്‍ക്ക് മറുപടി നല്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക സമ്മേളനം ബഹറിന്‍ സമസ്ത കോര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂക്ക് ഹുദവി ഉദ്ഘാടനം ചെയ്തു ,ഹമദ് ടൗണ്‍ ഏരിയ സമസ്ത പ്രസിഡന്റ് കാവനൂര്‍ മുഹമ്മദ് മൌലവി അധ്യക്ഷധ വഹിച്ചു.അബ്ദുല്‍ വാഹി ദ് , സൈദലവി ഉസ്താദ് ,സലിം ഫൈസി എന്നിവര്‍ പ്രസംഗിച്ചു ,അബ്ദുല്‍ കരീം ഹാജി റോണ സ്വാഗതവും എംപി ഷഹീര്‍ എടച്ചേരി നന്ദി യും പറഞ്ഞു .

ദമ്മാം ഇസ്‌ലാമിക് സെന്‍റെര്‍ പലിശ വിരുദ്ധ കാമ്പയിന്‍ ഉദ്ഘാടനം ഇന്ന്

ദമ്മാം :''പലിശ നീരാളിയുടെ ആലിംഗനം ''എന്ന പ്രമേയവുമായി ദമ്മാം ഇസ്‌ലാമിക് സെന്‍റെര്‍ കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി സെപ്റ്റെമ്പര്‍ 27 മുതല്‍ നവംബര്‍ 30 വരെ ആചരിക്കുന്ന ദ്വൈമാസ പലിശ വിരുദ്ധ കാമ്പയിയിന്റ്റെ ഉദ്ഘാടനം ഇന്ന് രാത്രി പത്തു മണിക്ക് ദമ്മാം സഫ ഓ ഡി റ്റോ രിയത്തില്‍ നടക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

താജുദ്ധീന്‍ ദാരിമി പടന്നക്ക് SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി

കാസര്‍കോട് : ഹജ്ജ് കര്‍മ്മത്തിന് പോകുന്ന എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഉപാധ്യക്ഷന്‍ താജുദ്ധീന്‍ ദാരിമി പടന്നക്ക് സ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി യാത്രയപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, കെ.എം. ശറഫുദ്ദീന്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ശരീഫ് നിസാമി മുഗു, മുനീര്‍ ഫൈസി ഇടിയടുക്ക, ആലികുഞ്ഞി ദാരിമി, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംങ്കാര്‍, ഹമീദ് ഫൈസി കൊല്ലമ്പാടി,ശമീര്‍ മൗലവി കുന്നുങ്കൈ, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. താജുദ്ധീന്‍ ദാരിമി പടന്ന യാത്രയപ്പിന് നന്ദി പറഞ്ഞു.

ഹജ്ജ് യാത്രാ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു; 34 പേര്‍ക്ക്‌ കൂടി അവസരം, ഹജ്ജ് ക്യാമ്പ് 5ന്

14 മണിക്കൂര്‍ മുമ്പ് തീര്‍ഥാടകര്‍ ക്യാമ്പിലെത്തണം.
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ഹജ്ജ് യാത്രാ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ ആറിനാണ് ആദ്യ വിമാനം. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം ഏഴിന് ആരംഭിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം തീരുമാനിച്ചു. 
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 10.20നാണ് ആദ്യ ഹജ്ജ് വിമാനം. കേന്ദ്ര മന്ത്രി ഇ. അഹമ്മദ് ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ ദിവസം രണ്ട് വിമാനം സര്‍വീസ് നടത്തും. വിമാനം പുറപ്പെടുന്നതിന് 14 മണിക്കൂര്‍ മുമ്പ് തീര്‍ഥാടകര്‍ ക്യാമ്പിലെത്തണം. പകല്‍ സമയത്താണ് വിമാന സര്‍വീസ്. തീര്‍ഥാടകര്‍ക്കുള്ള മൊബൈല്‍ സിം കാര്‍ഡ്, എ.ടി.എം കാര്‍ഡ് എന്നിവ ഹജ്ജ് ക്യാമ്പില്‍ നിന്നാണ് വിതരണം ചെയ്യുക. സിം കാര്‍ഡ് ഹജ്ജ് സെല്ലില്‍ നിന്ന് നല്‍കും. എ.ടി.എം കാര്‍ഡ് വിതരണം ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൗണ്ടര്‍ പ്രവര്‍ത്തിക്കും. തീര്‍ഥാടകരുടെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ വിമാനത്താവളത്തിലാണ് നടത്തുക. എന്നാല്‍, പാസ്പോര്‍ട്ടുകളുടെ പരിശോധന നേരത്തെ പൂര്‍ത്തിയാക്കുമെന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് വിമാനത്താവളത്തില്‍ നീണ്ട കാത്തിരിപ്പ് ഒഴിവാക്കാനാകും. അന്താരാഷ്ട്ര ടെര്‍മിനലിനും ആഭ്യന്തര ടെര്‍മിനലിനും ഇടയിലെ ഭാഗത്താണ് ഹജ്ജ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുക. ടെര്‍മിനലിനകത്ത് തീര്‍ഥാടകരെ സഹായിക്കാന്‍ വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കരിപ്പൂര്‍ ഹജ്ജ് ഹൗസിന് മുന്നില്‍ പണിയുന്ന കവാടം ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
ഷെഡ്യൂള്‍
34 പേര്‍ക്ക്‌ കൂടി അവസരം
കൊണേ്‌ടാട്ടി: സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി മുഖേന ഹജ്ജിന്‌ പോവാനായി 34 പേര്‍ക്കു കൂടി അവസരം. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റിയുടെ കൈവശമുണ്‌ടായിരുന്ന 400 ഹജ്ജ്‌ സീറ്റുകള്‍ സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനങ്ങള്‍ക്ക്‌ വീതംവച്ചപ്പോഴാണ്‌ കേരളത്തിന്‌ 34 സീറ്റുകള്‍ ലഭിച്ചത്‌..
(വിമാന നമ്പര്‍, തീയതി, സമയം, മടക്കയാത്രാ വിമാന നമ്പര്‍, മടക്ക തീയതി, കവര്‍ നമ്പര്‍ എന്ന ക്രമത്തില്‍ )

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; കോട്ടുമല ഉസതാദ് ഉറൂസ് ഒക്‌ടോബര്‍ 20ന്

മലപ്പുറം: ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനുമായിരുന്ന മര്‍ഹൂം കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ഉറൂസ് മുബാറക് ഒക്‌ടോബര്‍ 20 ശനിയാഴ്ച വിപുലമായി നടത്താന്‍ തീരുമാനിച്ചു. ജാമിഅഃ നൂരിയ്യയുടെ പ്രഥമ അദ്ധ്യാപകനും ദീര്‍ഘ കാലം പ്രിന്‍സിപ്പലുമായിരുന്നു കോട്ടുമല ഉസ്താദ്.
ഉറൂസിനോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം, മൗലിദ്, കൂട്ടപ്രാര്‍ത്ഥന, സിയാറത്ത്, അന്നദാനം, ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഗമം തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. യോഗത്തില്‍ അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ തങ്ങള്‍ വേങ്ങൂര്‍, മുഹമ്മദലി ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം സിദ്ധീഖി, അശ്‌റഫ് ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.

കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ക്ക് കോഴിക്കോട്ട് പൗരാവലിയുടെ സ്വീകരണം


എസ്.വൈ.എസ് ഹജജ് സംഘം മക്കയിലെത്തി

My Photoജിദ്ദ: മലപ്പുറം സുന്നി മഹല്‍ നിന്നുള്ള എസ്.വൈ.എസ് ഹജ് സംഘം മക്കയിലെത്തി. 206 തീര്‍ത്ഥാടകരുമായിയുള്ള ആദ്യ സംഘത്തില്‍ ചീഫ് അമീര്‍ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിനു പുറമേ, അബ്ദുല്‍ ലത്തീഫ് ഫൈസി മേല്‍മുറി, സലീം എടക്കര, അബ്ദുല്‍ മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവര്‍ അസിസ്ന്റന്റ് അമീറുമാരുമാണ്. 
കരിപ്പൂരില്‍ നിന്ന് സഊദി എയര്‍ലൈന്‍ വിമാനത്തില്‍ ജിദ്ദ ഹജജ് ടെര്‍മിനലിലെത്തിയ സംഘത്തെ ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി അംഗം മജീദ് പുകയൂര്‍, ജിദ്ദ എസ്.വൈ.എസ് വളണ്ടിയര്‍ ക്യാപ്റ്റന്‍ ടി.എച്ച് അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ.എം.സി.സി ഹജജ് സെല്‍ വളണ്ടിയര്‍മാര്‍ ചേര്‍ന്ന് സ്വീകരിച്ചു. മക്ക അജിയാദിലുള്ള റമദാ ഫൈയിസ് സ്റ്റാര്‍ ഹോട്ടലിലാണ് സംഘം താമസിക്കുന്നത്.

റിസര്‍വ്ഡ് ഹാജിമാര്‍ക്ക് മുഴുവന്‍ അവസരമുണ്ടാക്കാനുള്ള നിര്‍ദേശം സമര്‍പ്പിക്കും: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

മലപ്പുറം: രാജ്യത്ത് ഹജ്ജിന് അപേക്ഷിച്ച റിസര്‍വ്വ് കാറ്റഗറിയിലുള്ളവരെ മുഴുവന്‍ ഒരു പട്ടികയിലുള്‍പ്പെടുത്തി അവര്‍ക്കെല്ലാം അവസരം ഉറപ്പാക്കണമെന്നതടക്കം ഏതാനും പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയത്തിനും ഹജ്ജ് കമ്മിറ്റിക്കും സമര്‍പ്പിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍. മലപ്പുറം പ്രസ് ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.
ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത് കാരണം ഇപ്പോള്‍ കേരളത്തിലെ റിസര്‍വ്വ് കാറ്റഗറിയിലുള്ളവര്‍ക്ക് മുഴുവന്‍ ഹജ്ജിന് പോകാന്‍ അവസരം ലഭിക്കുന്നില്ല. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ കേരളത്തില്‍ റിസര്‍വ് കാറ്റഗറിയിലുള്ളവര്‍ക്ക് നറുക്കെടുപ്പ് നടത്തേണ്ടി വന്നു. തെരഞ്ഞെടുക്കപ്പെടാത്തവര്‍ വീണ്ടും വെയ്റ്റില്‍ ലിസ്റ്റില്‍ വന്നു. ഇത് ഒഴിവാക്കാന്‍ ജനസംഖ്യാനുപാതിക ക്വാട്ട നിശ്ചയിക്കുന്ന രീതി ഉപേക്ഷിച്ച് ഓരോ സംസ്ഥാനത്തെയും ഹജ്ജ് അപേക്ഷക്കനുസരിച്ച് ക്വാട്ട നിശ്ചയിക്കുകയോ ഏറ്റവും ചുരുങ്ങിയത് റിസര്‍വ്വ് കാറ്റഗറിയില്‍ വരുന്ന 70 വയസ്സിന് മുകളിലുള്ളവര്‍ക്കും നാല് തവണ ഹജ്ജിന് അപേക്ഷിച്ച് പോകാന്‍ അവസരം ലഭിക്കാത്തവര്‍ക്കും മുഴുവനായും ഹജ്ജിന് അവസരം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ഹജ്ജ് അപേക്ഷ സമര്‍പ്പിക്കപ്പെടുന്നത് മുതല്‍ തെരഞ്ഞെടുക്കപ്പെടുന്നതിലും ഹജ്ജിന് കൊണ്ടുപോയി തിരിച്ചെത്തിക്കുന്നത് വരെയും ഹാജിമാര്‍ക്ക് പല പ്രയാസങ്ങളും നേരിടുന്നുണ്ട്. അപേക്ഷകളിലെ ചെറിയ തെറ്റുകള്‍ക്ക് വരെ അവ നിരസിക്കപ്പെടുന്നുണ്ട്. ഇതിന് പരിഹാരം കാണണം. തിരുത്തി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമോ അപേക്ഷ പൂരിപ്പിക്കാനുള്ള പരിശീലനമോ നല്കണം. ഹജ്ജ് അപേക്ഷിച്ച് തെരഞ്ഞെടുക്കപ്പെട്ട ശേഷം രോഗം മൂലമോ മറ്റു അനിവാര്യ കാരണങ്ങളാലോ ഹജ്ജിന് പോകാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും ഹജ്ജിന് അപേക്ഷിക്കാനാകില്ലെന്ന നിബന്ധന ഏറെ ക്രൂരമാണെന്നും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. ഇതുപോലെ എഴുപത് വയസ്സായ ഹാജിമാരുടെ കൂടെ അവരുടെ മക്കളോ ഭാര്യ/ ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവര്‍ക്ക് മാത്രമേ ഇപ്പോള്‍ സഹായികളായി പോകാന്‍ അനുമതിയുള്ളൂ. എന്നാല്‍ പലപ്പോഴും ഇവരില്‍ പലരുമില്ലാത്ത സാഹചര്യമുണ്ടാകാറുണ്ട്. അതുകൊണ്ട് പേരമക്കള്‍, സഹോദരമക്കള്‍ എന്നിവരെ കൂടി സഹായികളുടെ ലിസ്റ്റിലുള്‍പ്പെടുത്തണമെന്ന നിര്‍ദേശവും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിക്കും.
കേരളത്തില്‍ നിന്ന് ഇത്തവണ ആകെ അപേക്ഷികരായി 49403 പേരാണുണ്ടായിരുന്നത്. ഇതില്‍ 70വയസിനും അതിന് മുകളിലുമുള്ള റിസര്‍വ് എ കാറ്റഗറിയില്‍ പെട്ട 33120 പേരും നാല് തവണ അപേക്ഷിച്ച 4,987പേരുമുണ്ടായിരുന്നു. ജനറല്‍ കാറ്റഗറിയില്‍ പെട്ടവര്‍ 41296പേരാണ്. ഇതില്‍ ഇതുവരെ ഹജ്ജിന് അവസരം ലഭിച്ചത് 8279 പേര്‍ക്ക് മാത്രമാണ്. ജനറല്‍ കാറ്റഗറിയില്‍ നിന്ന് ആകെ ഇരുന്നൂറോളം പേര്‍ക്കാണ് അവസരം കിട്ടിയത്. ബാക്കിയുള്ള 41124 പേരും വെയിറ്റിംഗ് ലിസ്റ്റിലാണുള്ളത്.

എസ്.കെ.എസ്.എസ്.എഫ് ഇബാദ് അടിയന്തിര യോഗം ഇന്ന്‍ നാലിന്

എസ്.കെ.എസ്.എസ്.എഫ് ഇബാദ് സംസ്ഥാന ഭാരവാഹികളുടെ അടിയന്തിര  യോഗം ഇന്ന്‍   (തിങ്കള്‍))വൈകുന്നേരം നാലിന് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരുമെന്ന്‍ കവീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ അറിയിച്ചു.

ഹാജിമാരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

ജിദ്ദ: വിദേശങ്ങൡനിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ വരവ് ആരംഭിച് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഒന്നരലക്ഷം പേര്‍ മക്കയിലും മദീനയിലും എത്തിയതായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം വെൡപ്പെടുത്തി. ആദ്യ അഞ്ചുദിവസങ്ങള്‍ക്കകം ജിദ്ദവഴി മക്കയില്‍ മാത്രം എത്തിയത് 1,09,670 പേരാണെന്ന് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സാലിം മുഹമ്മദ് അല്‍ ബുലൈഹിദ് വിവരിചു. ഇതില്‍ 54 പേര്‍ കരമാര്‍ഗവും 10 പേര്‍ കടല്‍മാര്‍ഗവുമാണെത്തിയത്. മറ്റുള്ളവരെല്ലാം ആകാശമാര്‍ഗമാണ് എത്തിയത്. ഇൗ ദിവസങ്ങൡ മക്കയെക്കാള്‍ അധികം മദീനയില ാണ് ഹാജിമാര്‍ എത്തുന്നത്. വിവിധ രാജ്യങ്ങൡനിന്നുള്ള ഹജ്ജ് അധികൃതരുമായി സൗദി അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ അതാതിടങ്ങില്‍നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും രൂപരേഖ തയ്യാറാക്കി.
ഇറാന്‍, ജോര്‍ജിയ, സിംഗപ്പുര്‍ എന്നീ രാജ്യങ്ങൡനിന്നുള്ള സൗദിയിലെ അംബാസഡര്‍മാര്‍, ഫ്രാന്‍സ്, ഗിനി എന്നിവയുടെ കോണ്‍സല്‍മാര്‍, യമന്‍ വഖഫ് മന്ത്രി എന്നിവരുമായി കഴിഞ്ഞ ദിവസം സൗദി ഹജ്ജ്മന്ത്രി ഡോ.ബന്ദര്‍ ഹജ്ജാര്‍ നടത്തിയ ചര്‍ച്ചയില്‍ അവിടങ്ങൡനിന്നുള്ള ഹാജിമാരുടെ യാത്രയും താമസവും സഞ്ചാരവും സംബന്ധിച്ച കാര്യങ്ങൡലും അന്തിമ രൂപമായി.

എസ്.എം.എഫ് മലപ്പുറം ജില്ലാ സമ്മേളനം മാര്ച്ച് അവസാന വാരത്തില്


തിരൂരങ്ങാടി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ സമ്മേളനം 2013 മാര്‍ച്ച് അവസാന വാരത്തില്‍ നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമകാലിക സാഹചര്യത്തില്‍ കൂടുതല്‍ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായി മഹല്ലു സംവിധാനം ചിട്ടപ്പെടു ത്തേണ്ടത് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇതിനായി എസ്.എം.എഫ് തയ്യാറാ ക്കിയ മഹല്ല് ശാക്തീകരണ പദ്ധതിക്ക് യോഗം അംഗീകാരം നല്‍കുകയും പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് അവസാന വാരത്തില്‍ വിപുലമായ ജില്ലാ സമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. മഹല്ലു പദ്ധതിയുടെ പ്രധമ ഘട്ടമായി മേഖല,പഞ്ചായത്ത് കണ്‍വെന്‍ഷന്‍, ഖത്തീബ് സംഗമങ്ങള്‍, മഹല്ല് നേതൃ പരിശീലന ശില്‍പശാലകള്‍,വിവധ ബോധവല്‍കരണ പരിപാടികള്‍ എന്നിവ നടത്താനും മേഖല,പഞ്ചായത്ത്,മഹല്ല് തലങ്ങളില്‍ പ്രത്യേകം പരിശീലനം നല്‍കിയ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കാനും തീരുമാനിച്ചു.
സമ്മേളനത്തിന്റെയും പദ്ധതിയുടെയും വിജയത്തിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി സബ് കമ്മിറ്റി രൂപീകരിച്ചു. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി മീറ്റിംഗ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു, ജലീല്‍ ഫൈസി പുല്ലങ്കോട്,ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി,യു. മുഹമ്മദ് ശാഫി ഹാജി,കാളാവ് സൈതലവി മുസ്ലിയാര്‍,വി. കുഞ്ഞുട്ടി മുസ്ലിയാര്‍,കെ.വി അബൂട്ടി ഹാജി,അമ്പായത്തിങ്ങല്‍ അബൂബക്കര്‍,കെ.എം കുട്ടി എടക്കുളം തുടങ്ങിയവര്‍ സംസാരിച്ചു. ഏ.കെ ആലിപ്പറമ്പ് സ്വാഗതവും ജാഫര്‍ ഹുദവി നന്ദിയും പറഞ്ഞു.

തൃപ്പനച്ചി ഉസ്താദ് സ്മാരക ദര്‍സ് തുടങ്ങി

മഞ്ചേരി: തൃപ്പനച്ചി ഉസ്താദ് സ്മാരക ജാമിഅ ജൂനിയര്‍ കോളേജും ദര്‍സും പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് കെ.കെ.എസ്. ബാപ്പുതങ്ങള്‍ അധ്യക്ഷതവഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, കെ.മമ്മദ് ഫൈസി, സി.എം.കുട്ടി സഖാഫി, ആര്‍.വി.കുട്ടിഹസന്‍ ദാരിമി, അബ്ദുള്ള ദാരിമി, സി.എ.അസീസ് പുല്‍പ്പറ്റ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഒ.പി.കുഞ്ഞാപ്പുഹാജി, എ.എം.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

ഇസ്‌ലാം വിരുദ്ധ പ്രചാരണം: കലാകാരന്മാര്‍ രംഗത്തിറങ്ങണമെന്ന് ഖാസീസ് അസോസിയേഷന്‍

കരുവാരകുണ്ട്: കലാ മാധ്യമങ്ങള്‍ ഇസ്‌ലാമിനെതിരെയുള്ള പ്രചാരണയുധമാകുന്ന പ്രവണതയ്‌ക്കെതിരെ കലാകാരന്മാര്‍തന്നെ രംഗത്തിറങ്ങണമെന്ന് കരുവാരകുണ്ട് മേഖലാ ഖാസീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കരുവാരകുണ്ട്, തുവ്വൂര്‍, മേലാറ്റൂര്‍, എടപ്പറ്റ പഞ്ചായത്തുകളിലെ അറുപതിലധികം മഹല്ലുകളിലെ ഖാസി, ഖതീബ് അസോസിയേഷന്‍ രൂപവത്കരണ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജലീല്‍ ഫൈസി പുല്ലങ്കോട് അധ്യക്ഷതവഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സൈതാലി മുസ്‌ലിയാര്‍ , ഒ.ടി.മൂസ മുസ്‌ലിയാര്‍, ടി.മുഹമ്മദ് ദാരിമി, ഉസ്മാന്‍ ഫൈസി ഏറിയാട് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: പി.കുഞ്ഞാണി മുസ്‌ലിയാര്‍, പി.സൈതാലി മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മൊയ്തീന്‍ ഫൈസി പുത്തനഴി, അഹമ്മദ് മുസ്‌ലിയാര്‍ എടപ്പറ്റ, കുഞ്ഞാപ്പതങ്ങള്‍ (ഉപദേശക സമിതി), അബ്ദുള്‍ ലത്തീഫ് ഫൈസി പാതിരമണ്ണ (ചെയര്‍മാന്‍), ഒ.ടി.മൂസ മുസ്‌ലിയാര്‍, ഉമര്‍ ബാഖവി എപ്പിക്കാട്, കുഞ്ഞിമുഹമ്മദ് ബാഖവി, സുബൈര്‍ അന്‍വരി, ഉമര്‍ ബാഖവി പുത്തനഴി (വൈസ് ചെയര്‍മാന്‍), ഉസ്മാന്‍ ഫൈസി എറിയാട് (ജനറല്‍ കണ്‍വീനര്‍), ടി.മുഹമ്മദ് ദാരിമി (വര്‍ക്കിങ് കണ്‍വീനര്‍), കെ.കെ.അബൂബക്കര്‍ ഫൈസി, മജീദ് ദാരിമി, ഉമര്‍ ഫൈസി, സി.അബൂബക്കര്‍ ദാരിമി, അബ്ദുല്ല ഫൈസി (ജോ.കണ്‍), ടി.കെ.ഹംസഹാജി (ട്രഷ)

മുജാഹിദ് പ്രസ്ഥാനം പ്രമാണങ്ങളിലേക്ക് മടങ്ങണം - SKSSF ആദര്‍ശ സമ്മേളനം

മഞ്ചേരി: വിശുദ്ധ പ്രമാണങ്ങള്‍ മു ന്കാമികളുടെ വ്യാ ഖ്യാനങ്ങള്‍ക്ക് വിരു ദ്ധമായി സ്വയം വ്യാ ഖ്യാനവും വിഷകലനവും നടത്തി യതാണ് മുജാഹിദ് പ്രസ്താനം ഇന്ന് അനുഭ വിക്കുന്ന പ്രധിസന്ധിക്ക് കാരണമെന്നും , സംഘടനാ പിള്ര്പ്പുകള്‍ക്ക് ഉപരി ആശയരംഗത്തെ ഭിന്നതകള്‍ സംഘടനയെ പല ഗ്രൂപ്പുകളാക്കിയിരിക്കുകയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച "മുജാഹിദ് : പരിണാമങ്ങളുടെ നൂറ്റാണ്ട് " എന്ന പ്രമേയത്തില്‍ ആദര്‍ശ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സമ്മേളനത്തില്‍ എം.റ്റി അബൂബക്കര്‍ ദാരിമി, മുസ്തഫ അഷ് റഫി കക്കുപടി, ജാബിര്‍ ഹുദവി ത്രിക്കരിപ്പൂര്‍,ഉമ്മര്‍ ദര്‍സി തച്ചണ്ണ എന്നിവര്‍ സംബന്ധിച്ചു. സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ അദ്യക്ഷതയില്‍ സമീര്‍ ഫൈസി ഒടമല സ്വാഗതവും , റഫീഖ് അഹ് മദ് നന്ദിയും പറഞ്ഞു.

SKSSF മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഡിസംബര്‍ 26,27 തിയ്യതികളില്‍; ലോഗോ പുറത്തിറക്കി

എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ 
സമ്മേളനത്തിന്റെ ലോഗൊ വിദ്യഭ്യാസ 
മന്ത്രി പി.കെ അബ്ദു റബ്ബ് പ്രകാശനം ചെയ്യുന്നു
മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം 2012 ഡിസംബര്‍ 26,27 തിയ്യതികളില്‍ താനൂരില്‍ വെച്ച് നടത്താന്‍ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു. 
മെംബെര്‍ഷിപ്പ് ആദിസ്താനത്തില്‍ തിരഞ്ഞെടുത്ത ശാഖ, ക്ലസ്റ്റര്‍, മേഖല പ്രധിനിധികളായിരിക്കും സമ്മേലനത്തില്‍ പങ്കെടുക്കുക. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്യക്ഷത വഹിച്ചു. റഫീഖ് അഹ്മദ് സ്വാഗതവും സമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു. 
എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളന  ലോഗോ 

ദിശ ഭാരവാഹികളെ തിരഞ്ഞെടുത്തു; സയന്സ് ക്ലബ്ബ് ഉദ്ഘാടനം ഇന്ന്‍

മാഹിനാബാദ്: ദാറുല്‍ ഇര്‍ശാദ് അക്കാദമി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ദിശ യുടെ കീഴ്ഘടകമായ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ന്‍ കാലത്ത് 7.30ന് കാസര്‍കോട് ജില്ലാ മുശാവറ മെമ്പര്‍ ശംസുദ്ദീന്‍ ഫൈസി നിര്‍വ്വഹിക്കും. 
ശേഷം 9.00മണിക്ക് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കോഡിനേഷന്‍ അഡ്മിനിസ്റ്റേറ്റര്‍ ശിയാസ് ഹുദവി ഫ്‌ലാഗ് ഓണ്‍ ചെയ്യും. 11.00 മണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പോട്ട് ക്വിസ്സ് മത്സരവും 4.00മണിക്ക് സയന്റിഫിക് എക്‌സ്‌പോയും രാത്രി 9.00മണിക്ക് ഇര്‍ശാദ് നടുവില്‍ ഇസ്‌ലാം ആന്റ് സയന്‍സ് എന്ന വിശയത്തില്‍ എല്‍ സി ഡി ക്ലിപ്പിംഗ് സഹിതം ക്ലാസ്സെടുക്കും.
പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ഉദുമ മേഖലാ പ്രസിഡന്റ് ഹമീദലി നദ്‌വി, ത്വലബാ ജില്ലാ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍, ദിശ സെക്രട്ടറി മന്‍സൂര്‍ ചെങ്കള തുടങ്ങിയവര്‍ പങ്കെടുക്കും. 
ദിശ ഭാരവാഹികളെ തിരഞ്ഞെടുത്തു 
എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയായ ദിശ 2012-13 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ശമ്മാസ് അണങ്കൂര്‍ (പ്രസിഡന്റ്) റാശിദ് പൂമംഗലം. കരീം കൊട്ടോടി (വൈസ് പ്രസി) മന്‍സൂര്‍ ചെങ്കള (ജനറല്‍ സെക്രട്ടറി) ഇര്‍ശാദ് നടുവില്‍ ബാശിദ് ബംബ്രാണി (ജോ: സെക്രട്ടറി) അറഫാത്ത് പൂച്ചക്കാട് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ ദാറുല്‍ ഇര്‍ശാദ് അക്കാദമി പ്രിന്‍സിപ്പാള്‍ അന്‍വര്‍ ഹൂദവി മാവൂര്‍, നൗഫല്‍ ഹൂദവി, സയ്യിദ് ബുര്‍ഹാന്‍ ഹൂദവി, എസ്.കെ.എസ്.എസ്.എഫ് ത്വലബാ ജില്ലാ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ എന്നിവര്‍ പങ്കടുത്തു

ജാമിഅഃ നൂരിയ്യഃ വിദ്യാര്‍ത്ഥി സംഘടന നൂറുല് ഉലമക്ക് പുതിയ സാരഥികള്

പട്ടിക്കാട് : ജാമിഅഃ നൂരിയ്യഃ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. 
എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പുത്തൂര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം ഫൈസി ഇര്‍ഫാനി പൊറോറ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുദ്ദസിര്‍ മലയമ്മ സ്വാഗതവും ശബീര്‍ ഉദിരം പൊയില്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (പ്രസിഡണ്ട്), ഫൈസല്‍ മുനീര്‍, സയ്യിദ് മുര്‍ഷിദ് തങ്ങള്‍ (വൈ.പ്രസിഡണ്ട്), മുദ്ദസിര്‍ മലയമ്മ (ജ.സെക്രട്ടറി), ശബീര്‍ ഉദിരം പൊയില്‍, ഉമറുല്‍ ഫാറൂഖ് (ജോ.സെക്രട്ടറി), ഫൈറൂസ് ഒറുവമ്പ്രം (വര്‍. സെക്രട്ടിറി) ഹസന്‍ കൊളപ്പറമ്പ് എന്നിവരെ തെരഞ്ഞെടുത്തു.

ഹാജിമാര്‍ സമൂഹത്തിന്റെ നിവേദകസംഘം - ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ഹാജിമാര്‍ സമൂഹത്തിന്റെ നിവേദകസംഘമാണെന്നും സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥന നിര്‍വഹിക്കാന്‍ ഹാജിമാര്‍ മറക്കരുതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.വൈ.എസ് ഹജ്ജ് സംഘത്തിന് മലബാര്‍ മുസാഫിര്‍ഖാനയില്‍ നല്‍കിയ യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ ഏറെയാണ്. അവരെല്ലാവരും നമ്മുടെ സഹോദരന്‍മാരാണ്. സഹോദരന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനുംവേണ്ടി ആഗ്രഹിക്കലും പ്രവര്‍ത്തിക്കലും വിശ്വാസിയുടെ ബാധ്യതയാണ്. ഈ ബാധ്യത നിറവേറ്റാന്‍ ഹജ്ജ് വേളയില്‍ വിശ്വാസികള്‍ ശ്രമിക്കണമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു. 
ചടങ്ങില്‍ കേരള ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍, ഹാജി കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, യു. മുഹമ്മദ്ഷാഫി, കെ.കെ.എസ്. തങ്ങള്‍, കെ.എം. കുട്ടി എടക്കുളം, സി.എം. കുട്ടി സഖാഫി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സലീം എടക്കര, പി.കെ. ലത്തീഫ് ഫൈസി, മജീദ് ഫൈസി ഇന്ത്യനൂര്‍, അബ്ദുല്‍ അസീസ് പുല്‍പ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

ഹജ്ജ്: മാനിഫെസ്റ്റോ ഇന്ന്‍) പ്രസിദ്ധീകരിക്കും

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകരുടെ യാത്രാവിശദാംശങ്ങള്‍ സംബന്ധിച്ച മാനിഫെസ്റ്റോ തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. യാത്രയുടെ വിശദാംശങ്ങള്‍ സൗദി എയര്‍ലൈന്‍സ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നതോടെ തീര്‍ഥാടകര്‍ക്ക് യാത്രപുറപ്പെടുന്ന ദിവസവും വിമാനസമയങ്ങളും വ്യക്തമാകും. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി രണ്ടാഴ്ചമുമ്പേ മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കാനായത് തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. തീര്‍ഥാടകര്‍ക്ക് ബന്ധുക്കളോട് യാത്രപറയാനും പുണ്യയാത്രക്കൊരുങ്ങാനും സമയം ലഭിക്കും. മുന്‍കാലങ്ങളില്‍ ഹജ്ജിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിരുന്നത്.
സൗദി എയര്‍ലൈന്‍സ് അധികൃതര്‍ പരിമിതമായ സമയത്തിനുള്ളില്‍ മാനിഫെസ്റ്റോ കൈമാറിയത് ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ക്കും ആശ്വാസമായി. ഒരാഴ്ച മുമ്പാണ് എയര്‍ ഇന്ത്യയെ മാറ്റി സൗദി എയര്‍ലൈന്‍സിന് ഹജ്ജ്‌യാത്രയുടെ ചുമതല നല്‍കിയത്. ഒക്ടോബര്‍ ആറിനാണ് ആദ്യവിമാനം പുറപ്പെടുന്നത്. നേരത്തെ പ്രഖ്യാപിച്ച സമയങ്ങളില്‍ തന്നെയാണ് വിമാനങ്ങള്‍ പുറപ്പെടുക.





റാങ്ക് ജേതാവ് മുഹമ്മദ് അല്‍ത്താഫിന് SKSSF മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം

മുഹമ്മദ് അല്‍ത്താഫിന് എസ്.കെ.എസ്.എസ്. 
എഫ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം വിദ്യാ 
ഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നല്‍കു്ന്നു
മലപ്പുറം: അഖിലേന്ത്യാ കോസ്റ്റ് ആന്റ് വര്‍ക്ക് അക്കൗണ്ടന്റ് പരീക്ഷയില്‍ കേരളത്തിലും മുസ്‌ലിം, ന്യൂനപക്ഷ വിഭാഗങ്ങളിലും ഒന്നാം റാങ്ക് നേടിയ മുഹമ്മദ് അല്‍ത്താഫിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി. അഖിലേന്ത്യാ തലത്തില്‍ 27-ാം റാങ്ക് നേടിയ അല്‍ത്താഫ് മോങ്ങം വാലഞ്ചേരി സ്വദേശിയാണ്.മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യയില്‍ നട ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉപഹാരം നല്‍കി. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്ര'റി പി.എം. റഫീഖ് അഹ്മദ്, അഡ്വ. എം. ഉമര്‍ എം.എല്‍.എ, ശാഹുല്‍ ഹമീദ് മേല്‍മുറി, ആശിഖ് കുഴിപ്പുറം, ജലീല്‍ പ'ര്‍കുളം, കെ.കെ. ഇല്യാസ് വെ'ം, കുഞ്ഞാപ്പു'ി ഹാജി, ഹുസൈന്‍ തലക്കടത്തൂര്‍, സി.സി. മൊയ്തു സംബന്ധിച്ചു.

സുപ്രഭാതം ദിനപത്രം; മലയാള അച്ചടി മാധ്യമലോകത്തേക്ക് ഒരു പത്രം കൂടി ..

സുപ്രഭാതം ട്രയല്‍ കോപ്പി
കോഴിക്കോട്: നിരവധി  ദ്രിശ്യ -ശ്രാവ്യ -അച്ചടി മാധ്യമങ്ങളും വായനക്കാരും  നിലവിലുള്ള മലയാള മാധ്യമ കൈരളിയില്‍  പക്ഷഭേദം കൂടാതെയുള്ള വാര്‍ത്തകളുടെ സുപ്രഭാതങ്ങള്‍ പകര്‍ന്ന്  മറ്റൊരു ദിനപത്രം കൂടി രംഗപ്രവേശനത്തിനൊങ്ങുന്നു ...
മുസ്‌ലിം കേരളത്തിന്‍റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശീര്‍വാദത്തോടെ ഇഖ്റഅ് പബ്ലിക്കേഷന്‍സിന്റെ കീഴിലാണ്  ‘സുപ്രഭാതം’ എന്നു പേരിട്ടിരിക്കുന്ന പുതിയ പത്രം പുറത്തിറങ്ങാനിരിക്കുന്നത് .
ഇതിനകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പത്രത്തിന്‍റെ  ഫണ്ട്‌ ഉദ്ഘാടനവും  
ട്രയല്‍ വേര്‍ഷന്റെ  പ്രകാശനവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.
‘സമസ്ത’ പ്രസിഡന്‍റ് ശൈഖുനാ  റഈസുല്‍ ഉലമ  കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാരാണു  പത്രത്തിന്റെ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തത്‌ . ‘സമസ്ത’ വൈസ്‌ പ്രസിഡണ്ടു കൂടിയായ   പാണക്കാട് സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ പത്രത്തിന്റെ ഫണ്ട് ഉദ്ഘാടനവും നിര്‍വഹിച്ചു. അടുത്ത വര്‍ഷം (2013) കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പത്രം പുറത്തിറങ്ങുമെന്നാണ്പ്രതീക്ഷിക്കുന്നത്.
നിലവില്‍ അഞ്ചു ദിനപത്രങ്ങലാണ് മുസ്‌ലിം മാനേജ്മെന്റ്കള്‍ക്ക്‌ കീഴില്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നത് . മുസ്‌ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ ഐഡിയല്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന മാധ്യമവും പോപ്പുലര്‍ ഫ്രണ്ടിന്റെ തേജസും മുജാഹിദ്‌ മടവൂര്‍ വിഭാഗത്തിന്റെ വര്‍ത്തമാനവും വിഘടിതവിഭാഗത്തിന്റെ സിറാജുമാണവ.
ഈയിടെയായി ദൃശ്യ മാധ്യമരംഗത്തും വെബ് ലോകത്തും ശ്രദ്ധേയമായ ചലനങ്ങള്‍  സൃഷ്ടിച്ചു മുന്നേറുന്ന  സുന്നീ പ്രസ്ഥാനം ശ ക്തമായ കിട മത്സരം നിലനില്‍ക്കുന്ന അച്ചടി മാധ്യമ ലോകത്തേക്ക്‌ കൂടി കാലെടുത്തുവെക്കുന്നതോടെ മലയാളത്തില്‍ ധാര്‍മികതയുടെ നൂതന വിപ്ലവത്തിനതു വഴിവെക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഇപ്രകാരമുള്ള പ്രമുഖരുടെ വിലയിരുത്തലുകളും ആശംസകളും അടങ്ങുന്ന ട്രയല്‍ കോപ്പികള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. (ട്രയല്‍ കോപ്പികള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

പ്രവാചക നിന്ദ സിനിമ: തട്ടിപ്പ് തിരിച്ചറിയുക : എസ്.കെ.എസ്.എസ്.എഫ്


കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇതിവൃത്തമടങ്ങിയ ‘ഇന്നസെന്റ്‌സ് ഓഫ് മുസ്്‌ലിം’ പോലെയുള്ള സിനിമകളും മറ്റു ലേഖനങ്ങളു മുസ്്‌ലിം ലോകത്തെ വിറളിപിടിപ്പിക്കാനുള്ള തട്ടിപ്പാണെന്ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. നബി യുടെ സ്്‌നേഹം മൂലം മുസ്്‌ലിം ലോകത്ത് നടക്കുന്ന വികാര പ്രകടന ങ്ങള്‍ ഒരര്‍ഥത്തില്‍ പാശ്ചാത്യലോകം ആഗ്രഹിക്കുന്നത് തന്നെയാണ്. ആരോഗ്യപരമായ സംവാദങ്ങളും ബൗദ്ധിക പ്രതിരോധ ങ്ങളും ഒരുക്കി ഇത്തരം ചതിക്കുഴികള്‍ നേരിടാന്‍ മുസ്്‌ലിംകള്‍ പ്രാപ്തരാവണം.
ആക്രമത്തിന്റെ ശൈലിയിലുള്ള വികാരപ്രകടനങ്ങള്‍ പടിഞ്ഞാറിനെ സന്തോഷിപ്പിക്കുകയാണ്. വിവാദ സിനിമ ഇന്ത്യയില്‍ നിരോധിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ജാമിഅഃ ഗോള്ഡന് ജൂബിലി; മഹല്ല് സംഗമങ്ങള് നടത്തും

പട്ടിക്കാട്: ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മഹല്ലുകളിലും സംഗമങ്ങള്‍ നടത്താന്‍ ജാമിഅയില്‍ ചേര്‍ന്ന ഗോള്‍ഡന്‍ ജൂബിലി സംഘാടക സമിതി തീരുമാനിച്ചു. ഇസ്‌ലാമിക പ്രബോധന പ്രചാരണ രംഗത്ത് അരനൂറ്റാണ്ട് തികച്ച ജാമിഅഃ നൂരിയ്യയുടെ സന്ദേശം പൊതു സമൂഹത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് മഹല്ല് സംഗമങ്ങള്‍ നടത്തുന്നത്. യോഗം ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

പി.പി മുഹമ്മദ് ഫൈസി, പി മുത്തുകോയ തങ്ങള്‍, എ.മുഹമ്മദ്കുട്ടി, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഒ.എം.എസ് തങ്ങള്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, എം.എസ് അലവി, പി ഹനീഫ, എ. ഉമറുല്‍ ഫാറൂഖ്, സൈനുദ്ദീന്‍ കെ, പ്രസംഗിച്ചു. ഹാജി കെ. മമ്മദ് ഫൈസി സ്വാഗതവും എ.ടി മുഹമ്മദലി നന്ദിയും പറഞ്ഞു.

ചീക്കോട് മദ്രസ കെട്ടിടോദ്ഘാടന സമ്മേളനം നാളെ

മലപ്പുറം:കഴിഞ്ഞ ദിവസം ആരംഭിച്ച ചീക്കോട് ശിആറുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസ കെട്ടിടോദ്ഘാടന സമ്മേളനം പൊതു സമ്മേളനത്തോടെ നാളെ സമാപിക്കും.
ഇന്ന് രാവിലെ ഏഴിന് ദിക്‌റ് ദുആ സമ്മേളനം. 23ന് എട്ടിന് കുരുന്നുകൂട്ടമുണ്ടാകും. 11 മണിക്ക് നടക്കുന്ന പ്രവാസി സംഗമം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനംചെയ്യും. ഏഴിന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.
ഐ.ടി ലാബ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ലൈബ്രറി ഉദ്ഘാടനം മന്ത്രി പി.കെ. അബ്ദുറബ്ബും നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ എ. നാസിറുദ്ദീന്‍ ദാരിമി, കെ. ബീരാന്‍ ഹാജി, കെ. മുഹമ്മദ്, റഹ്മാന്‍ വെട്ടുപാറ എന്നിവര്‍ പങ്കെടുത്തു

അലവിക്കുട്ടി ഹുദവിക്ക്‌ ബഹ്റൈനില്‍ ഉജ്ജ്വല സ്വീകരണം

അലവിക്കുട്ടി ഹുദവിക്കു ബഹ്‌റൈന്‍
എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണം
മനാമ: സമസ്‌ത കേരള  സുന്നി ജമാഅത്ത്‌ ഹമദ്‌ ടൌണ്‍  ഏരിയയുടെ സ്വലാ ത്ത്‌ വര്‌ഷി കതോടനു ബന്ധിച്‌  ഇന്നു പുലര്‍ച്ചെ ബഹ്‌റൈനില്‍ എത്തിയ ദുബൈ സുന്നിസെന്റര്‍ റിസോഴ്സ്‌ പേഴ്സണും പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ ഉസ്‌താദ്‌ അലവിക്കുട്ടി ഹുദവിക്കു ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ ഏരിയാ കമ്മറ്റി ഉജ്ജ്വല സ്വീകരണം നല്‍കി.
സമസ്‌ത കേരള സുന്നി ജമാഅത്തിന്റെയും എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും കേന്ദ്ര ഏരിയാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. 
ഇന്നു (വെള്ളി)രാത്രി 8 മണിക്കുള്ള കുടുംബ സദസ്സ്‌, തുടര്‍ന്ന്‌ 10:30 ആരംഭിക്കുന്ന സ്വലാത്ത്‌ വാര്‍ഷിക സമ്മേളനം എന്നിവയാണ്‌ ഹമദ്‌ ടൌണില്‍ അദ്ധേഹം പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍
പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ വര്‍ത്തമാന മുസ്ലിം സമൂഹം ഖുര്‍ആന്റെ വെളിച്ചത്തില്‍ എന്ന വിഷയത്തില്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തും. 
ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ നിന്നുള്ള സമസ്‌ത, എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നേതാക്കളും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും

എസ്.വൈ.എസ്. നേതൃസംഗമം നാളെ വെങ്ങപ്പള്ളിയില്‍

My Photoകല്പറ്റ: എസ്.വൈ.എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി ശനിയാഴ്ച പത്തുമണിക്ക് വെങ്ങപ്പള്ളിയില്‍ നടക്കുന്ന നേതൃസംഗമം കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തും.നാളെ 

എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ 2012- 2014 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ ഹകീം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. നാഷനല്‍ കമ്മിറ്റി പ്രസിഡï് സയ്യിദ് ശുഐബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. അസ്ഹറലി തങ്ങള്‍, അബ്ദുല്‍ ജലീð ദാരിമി, ഖലീലുര്‍റഹ്മാന്‍ കാശിഫി, ശൗക്കത്തലി ഹുദവി, ഹൈദരലി ഹുദവി, കരീം എടപ്പാള്‍ എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുര്‍റസാഖ് വളാഞ്ചേരി റിട്ടേണിംഗ് ഓഫീസറും, ശിയാസ് അബൂബക്കര്‍ നിരീക്ഷകനുമായിരുóു. അഡ്വ.ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും, മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി അബ്ദുð ഹകീം ഫൈസി (പ്രസിഡï്), ഹുസൈന്‍ ദാരിമി, അഡ്വ.ശറഫുദ്ദീന്‍, അബ്ദുല്‍ റഹ്മാനി, മുസ്തഫ മൗലവി ഞാങ്ങാ'ിരി (വൈസ് പ്രസിഡïുമാര്‍), മന്‍സൂര്‍ മൂപ്പന്‍ (ജന.സെക്ര'റി), കബീര്‍ അസ്അദി, മുസ്തഫ മുതുതല, സുലൈമാന്‍ കര്‍ണാടക, അബ്ദുല്‍ നൊച്ചിയാട്, ഹാഫിസ് ശുക്കൂര്‍ വെമയനാട് (ജോ.സെക്ര'റിമാര്‍), ഫാസിð തൃക്കരിപ്പൂര്‍ (ഓര്‍ഗ.സെക്ര'റി), യൂസുഫ് കാലടി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ബഹ്‌റൈന്‍ സമസ്ത,SKSSF സംയുക്ത ആദര്‍ശ കാമ്പയിന്‍ ഇന്ന് മനാമയില്‍

മനാമ: സമസ്ത കേരള സുന്നി ജമാഅത്തും ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മറ്റിയും സംയുക്തമായി ബഹ്‌റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടത്താനിരിക്കു ആദര്‍ശ സംഗമങ്ങളുടെ പ്രചരണോദ്ഘാടനം ഇന്ന് (വെള്ളിയാഴ്ച്ച) വൈകിട്ട് 4.30 ന് മനാമ ഗോള്‍ഡ് സിറ്റിക്ക് സമീപമുള്ള സമസ്താലയത്തില്‍ നടക്കും. പ്രമുഖ യുവ പണ്ഢിതനും വാഗ്മിയും ദുബൈ സുി സെന്റര്‍ റിസോഴ്‌സ് പേഴ്‌സണുമായ ഉസ്താദ് അലവികുട്ടി ഹുദവി മുണ്ടം പറമ്പ്(ദുബൈ) കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.
മുസ്ലിം നവോത്ഥാനം അവകാശികളും അവകാശ വാദവും എ പ്രമേയത്തില്‍ നവംബര്‍ ഒിന് കോഴിക്കോ'് നടക്കാനിരിക്കു എസ്.വൈ.എസ് നവേത്ഥാന സമ്മേളത്തിന്റെ അനുബന്ധമായാണ് ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുത്. ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ നിന്നുള്ള സമസ്ത, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും

ഹജ്ജ് കമ്മിറ്റി ചെയര്മാന് നൂറുല് ഉലമ സ്റ്റുഡന്സ് അസോസിയേഷന് സ്വീകരണം

പട്ടിക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ക്ക് ജാമിഅഃ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രൗഢോജ്വല സ്വീകരണം നല്‍കി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന് ഷാള്‍ അണിയിച്ചു. നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും മാതൃ സ്ഥാപനത്തിലെ സ്വീകരണം ധന്യമായ ഒത്തുകൂടലും മറക്കാനാവാത്ത അനുഭവവുമാണെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരം പുത്തൂര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം ഫൈസി ഇര്‍ഫാനി പൊറോറ എന്നിവര്‍ സംസാരിച്ചു. മുദ്ദസിര്‍ മലയമ്മ സ്വാഗതവും ശബീര്‍ ഉദിരം പൊയില്‍ നന്ദിയും പറഞ്ഞു.

സുപ്രഭാതം ദിനപത്രം ഫണ്ട് ഉദ്ഘാടനം ചെയ്തു


ചെമ്മാട്: ഇഖ്‌റഅ് പബ്ലിക്കേഷന്റെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങുന്ന സുപ്രഭാതം ദിനപത്ര ത്തിന്റെ ഫണ്ട് ഉദ്ഘാടനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഫണ്ട് ഏറ്റുവാങ്ങി. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എ.മരക്കാര്‍ മുസ്‌ലിയാര്‍, പി.എസ്.കെ.തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍,കെ.മമ്മദ് ഫൈസി, മുക്കം ഉമര്‍ ഫൈസി, നാസര്‍ഫൈസി കൂടത്തായി, ശാഫി ഹാജി ചെമ്മാട്, പുറങ്ങ് അബ്ദല്ല മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി ഹാജി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പുത്തനഴി മൊയ്തീന്‍ഫൈസി, ശാഹുല്‍ഹമീദ് മാസ്റ്റര്‍, കെ.ടി.അബ്ദുല്ല മൗലവി, ശരീഫ് ദാരിമി കോട്ടയം, എം.എ.ചേളാരി, എഞ്ചിനീയര്‍ മാമുക്കോയ, കമാല്‍ ഹാജി, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

'തദ്‌രീബ്' പഠനപദ്ധതി; ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം സംഘടിപ്പിച്ചു

വിജ്ഞാന വ്യാപനത്തിലൂടെ നവ സാമൂഹ്യ സംസ്കൃതി രൂപപ്പെടുത്തണം : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ചെമ്മാട്: വിജ്ഞാന വ്യാപനവും അതിലൂടെ ലഭ്യമാകുന്ന നവസാമൂഹിക സംസ്‌കൃതിയുമാണ് ഇന്നത്തെ മനുഷ്യര്‍ക്ക് ആവശ്യമെന്നും സമൂഹത്തിന് ഉപകാരപ്പെടാത്ത വിജ്ഞാനം കൊണ്ട് ഒന്നും നേടാനാകില്ലെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. നേടിയ വിജ്ഞാനങ്ങള്‍ പ്രയോജനപ്പെടുത്താനാവാത്ത അങ്കലാപ്പിലാണ് ഇന്നുളളവര്‍. നല്ലജീവിതം പ്രയോഗ വല്‍ക്കിക്ക പ്പെടുന്നതില്‍ പലരും പരാജയപ്പെടുകയും ചെയ്യുന്നു. അതിന്റെ കാര്യകാരണങ്ങളെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരാകണമെന്നും തങ്ങള്‍ സൂചിപ്പിച്ചു. ചെമ്മാട് താജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച സാരഥീ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിനകത്തും പുറത്തു നിന്നുമുളള 405 റെയ്ഞ്ച് കമ്മറ്റികളില്‍ നിന്ന് 6 വീതം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുത്തു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരെ സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. അഹ്മദ് ഹാജി.എ.പി. അരൂര്‍, എം.ടി.അബ്ദുസ്സലാം മുസ്‌ലിയാര്‍ ചേലക്കാട് എന്നിവര്‍ക്ക് 50 വര്‍ഷത്തെ അദ്ധ്യാപന സേവനത്തിന് സുവര്‍ണ സേവന അവാര്‍ഡ് നല്‍കി. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, എ.മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ.എസ്. തങ്ങള്‍ വല്ലപ്പുഴ, പിണങ്ങോട് അബൂബക്കര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മുക്കം ഉമര്‍ ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, ശാഫി ഹാജി ചെമ്മാട്, ടി.കെ.പരീകുട്ടി ഹാജി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കാസര്‍ഗോഡ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, എം.എ.ചേളാരി, കമാല്‍ ഹാജി കണ്ണൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പുക്കോട്ടൂര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, അലി.കെ വയനാട്, മൊയ്തീന്‍ ഫൈസി പുത്തനഴി, തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ സമ്മേളനം (20ന്) ഇന്ന് മഞ്ചേരിയില്‍

കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ തല്‍സമയ സംപ്രേഷണം 
മലപ്പുറം: പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്ത മതപരിഷ്‌കരണ വാദികളുടെ അപചയം സമകാലിക സാഹചര്യത്തില്‍ തുറന്നു കാട്ടുന്നതിനായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി (20ന്) ഇന്ന് രാവിലെ 10ന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിക്കും. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജിന്ന് വിവാദം, മുസ്‌ലിം നവോത്ഥാനം തുടങ്ങിയ വിഷയങ്ങള്‍ പ്രമുഖര്‍ അവതരിപ്പിക്കും. നവോത്ഥാനത്തിന്റെ പേരില്‍ സമുദായത്തില്‍ നടത്തുന്ന വ്യതിചലന പ്രവര്‍ത്തനങ്ങളുടെ പ്രാമാണികത തുറന്നു കാട്ടുന്നതിനൊപ്പം ഇത്തരം പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ എത്തിപ്പെട്ടിട്ടുള്ള സങ്കീര്‍ണ്ണമായ വൈരുദ്ധ്യങ്ങള്‍ കൂടി ചര്‍ച്ചയാക്കും.
മഞ്ചേരിയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, ആശിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, വി.കെ.എച്ച്. റഷീദ്, കെ.കെ. ഇല്യാസ് വെട്ടം, ജലീല്‍ ഫൈസി അരിമ്പ്ര, മജീദ് ഫൈസി ഇന്ത്യനൂര്‍, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജഅ്ഫര്‍ ബാഖവി മാരിയാട്(ചെയര്‍മാന്‍), സുബൈര്‍ മുഹ്‌സിന്‍(വൈസ് ചെയര്‍), കെ. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍(ജന. കണ്‍വീനര്‍), ടി.പി. അബ്ദുറഹ്മാന്‍(ജോ. കണ്‍.), സി.ടി. അബ്ദുല്‍ ജലീല്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടക സമിതിക്ക് രൂപം നല്‍കി.

ദുബൈ-കാസര്‍ഗോഡ് ജില്ലാSKSSF 'തന്‍വീര്‍ - 2012' നാളെ അല്‍ ബാറാഹയില്‍

ദുബൈ : ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍‍ 21 വെള്ളിയാഴ്ച്ച കെ.എം.സി.സി(അല്‍ ബാറാഹ) ഹാളില്‍ വെച്ച് നടത്തുന്ന തന്‍വീര്‍ - 2012 ല്‍ പ്രമുഖ മത പണ്ഡിതന്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും. ബഹു: സയ്യിദ് അസ്ഹര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.ദുബൈ സുന്നി സെന്റര്‍,കെ.എം.സി.സി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 055 1390735 , 055 3065495

ബഹ്‌റൈന്‍ SKSSF ആദര്‍ശ കാമ്പയിന്‍ ഉദ്‌ഘാടനം നാളെ

അലവികുട്ടി ഹുദവി മുണ്ടം പറമ്പ്‌( നാളെ ബഹ്‌റൈനിലെത്തും 
മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ കമ്മറ്റിയും സംയുക്തമായി നടത്തുന്ന ആദര്‍ശ കാമ്പയിന്റെ പ്രചരണോദ്‌ഘാടനം നാളെ(വെള്ളി) വൈകുന്നേരം 4 മണിക്ക്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്ക്‌ സമീപമുള്ള സമസ്‌താലയത്തില്‍ നടക്കും.
മുസ്ലിം നവോത്ഥാനം അവകാശികളും അവകാശ വാദവും എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന്‌ കോഴിക്കോട്ട്‌ നടക്കാനിരിക്കുന്ന എസ്‌.വൈ.എസ്‌ നവേത്ഥാന സമ്മേളത്തിന്റെ അനുബന്ധമായാണ്‌ ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്‌. 
പ്രമുഖ യുവ പണ്‌ഢിതനും വാഗ്മിയും ദുബൈ സുന്നി സെന്റര്‍ റിസോഴ്സ്‌ പേഴ്സണുമായ ഉസ്‌താദ്‌ അലവികുട്ടി ഹുദവി മുണ്ടം പറമ്പ്‌(ദുബൈ) കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്യും. ബഹ്‌റൈനിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തുന്ന അദ്ധേഹത്തിന്‌ നാളെ(വെള്ളി) 3 മണിക്ക്‌ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും.
തുടര്‍ന്നു നടക്കുന്ന ഏരിയാ പരിപാടികളും ഹമദ്‌ടൌണിലെ സ്വലാത്ത്‌ വാര്‍ഷികവും വിജയിപ്പിക്കാന്‍ മുഴുവന്‍ ഏരിയാകമ്മറ്റികളോടും പ്രസ്ഥാന ബന്ധുക്കളോടും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ , സമസ്ത നേതാക്കള്‍ അഭ്യര്‍ഥിച്ചു

ഇരിങ്ങാലകുട ഏരിയ ദുബായ് SKSSF രൂപികരണം നാളെ

പാണക്കാട് സ്വാദിഖലി തങ്ങളും ബഹാഉദ്ദീന് നദ്‌വിയും തുര്ക്കിയിലേക്ക്

തിരൂരങ്ങാടി: പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ആഗോള മതപണ്ഡിത സഭാംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും തുര്‍ക്കിയിലേക്ക്. തുര്‍ക്കി എജുക്കേഷണല്‍ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിന്റെ അതിഥികളായാണ് ഇരുവരും തുര്‍ക്കി സന്ദര്‍ശിക്കുന്നത്.
ഇസ്താംബൂളിലെ അല്‍ ഫാതിഹ് യൂണിവേഴ്‌സിറ്റി, സമാനിയോലു ടി.വി സെന്റര്‍, ഇസ്താംബൂള്‍ അക്കാദമി, സമാന്‍ ദിനപത്രം ഓഫീസ്, തോപ്കാപി പാലസ് മ്യൂസിയം, ഖൂനിയ സിറ്റിയിലെ ഇമാം ജലാലുദ്ദീന്‍ റൂമി മഖ്ബറ, മൗലാനാ യൂനിവേഴ്‌സിറ്റി, തലസ്ഥാന നഗരിയായ അങ്കാറ, ഹ. ഇബ്രാഹീം നബിയുടെ ജന്മ നാടായ ഉര്‍ഫ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.
ഇതിനു മുമ്പ് 2003 ലും 2011 ലും ഡോ. നദ്‌വി തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഭാരവാഹികളും വിദ്യാര്‍ത്ഥികളും യാത്രയയപ്പ് നല്‍കി.

മുജാഹിദ് 'ജിന്നൂരി' മൌലവി ശംസുദ്ധീന്‍ പാലത്ത് സ്ത്രീ പീഡന കേസില്‍ അറസ്റ്റില്‍

മുജാഹിദ് ജിന്നൂരി വിഭാഗം മൌലവി ശംസുദ്ധീന്‍ പാലത്തിനെ കുറിച്ച് ഇന്ന് പുറത്തിറങ്ങിയ പത്ര വാര്‍ത്തകളില്‍ ഒന്ന്

വിഘടിതരുടെ 'വ്യാജ പരമ്പര'; ‘അല്‍ഭുത ബാലനും’ വ്യാജന്‍(?

ആഫ്രിക്കയിലെ യഥാര്‍ത്ഥ
അത്ഭുത ബാലന്‍ (ഫയല്‍ ) 
കോഴിക്കോട്‌: അഡ്വ. അരവിന്ദാക്ഷ മേനോന്റെ ഉപദേശത്തില്‍പിറവിയെടുത്ത വ്യാജ സമസ്‌ത മുതല്‍ അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി(സ) തങ്ങളുടെ പേരിലിറക്കുമതി ചെയ്‌ത വ്യാജകേശം വരെ നീണ്ട വിഘടിത വ്യാജ പരമ്പരയുടെ പട്ടികയിലേക്ക്‌ മറ്റൊരു 
വ്യാജനും കൂടി സ്ഥാനം പിടിക്കുന്നു. ആ ഫ്രിക്ക യിലെ അത്ഭുത ‘വ്യാജന്‍’.
കഴിഞ്ഞ രണ്ടു ദിവസ ങ്ങളിലായി ആഫ്രിക്ക യിലെ അത്ഭുത ബാലന്‍ കേരളത്തിലെത്തിയെന്ന പ്രചാരണം നടത്തി ആളെ കൂട്ടുകയും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ തന്നെ പണപിരിവ്‌ നടത്തുകയും ചെയ്‌തു വരുന്നതിനിടെയാണ്‌ പ്രസ്‌തുത ബാലനല്ല ഒറിജിനല്‍ അത്ഭുതബാലനെന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്‌. 
ഓണ്‍ലൈനിലെ ബൈലക്‌സ്‌ മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമാണ്‌ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
യഥാര്‍ത്ഥ അല്‍ഭുത ബാലന്‍ 1986 ഒക്‌ടോബര്‍ 10ന്‌ ആഫ്രിക്കയിലെ കത്തോലിക്കാ ഫാമിലിയില്‍ ജനിച്ച ശൈഖ്‌ ശരീഫുദ്ധീന്‍ അല്‍ഖലീഫയാണെന്നാണ്‌ ഓണ്‍ലൈനിലൂടെ ലഭ്യമാകുന്ന വിവര ങ്ങളും വിഘടിത നേതാവ്‌ കൂടിയായ അബ്‌ദുല്‍ ഹകീം സഖാഫി വര്‍ഷങ്ങള്‍ക്കു മുമ്പ് യൂടൂബില്‍ അപ്‌ ലോഡ്‌ ചെയ്‌ത സിഡിയിലുമുള്ളത്‌. കൂടാതെ പ്രസ്‌തുത ബാലനെ തിരിച്ചറിയുന്നതിനുള്ള ബാലന്റെ മുക്കിന്റെ ഒരു ഭാഗത്തുള്‌ള ഉണ്ണിയും(മറുക്‌) ക്ലാസ്സ്‌ റൂം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാല്‍ വിഘടിതര്‍ ഇറക്കുമതി ചെയ്‌ത ബാലന്‌പ്രസ്തുത അടയാളങ്ങളിലെന്നു മാത്രമല്ല, അദ്ധേഹത്തിന്റെ പേര്‌ അവരുടെ എല്ലാ പ്രോഗ്രാമുകളിലും നല്‍കിവന്നത്‌ സഈദ് ഹസ്സന്‍ എന്നുമാണ്‌ . ഇത് സംബന്ധിച്ച അധിക വായനക്കും ഫോട്ടോ സിനുംhttp://pravarthakan.blogspot.com സന്ദര്‍ശിക്കുക.

ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുന്നു


“നവോത്ഥാനം; അവകാശികളും അവകാശ വാദവും” എന്നതാണ് പ്രമേയം 
മനാമ: ഇസ്ലാമിക വിശ്വാസവും ആചാരങ്ങളും പ്രമാണബന്ധിതമായി വിവരിക്കുന്ന ആദര്‍ശ കാമ്പയിന്‍ ബഹ്‌റൈനില്‍ സംഘടിപ്പിക്കാന്‍ ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌  നാഷണല്‍ കമ്മറ്റി പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
മുസ്ലിം നവോത്ഥാനം അവകാശികളും അവകാശ വാദവും എന്ന പ്രമേയത്തില്‍ നവംബര്‍ ഒന്നിന്‌ കോഴിക്കോട്ട്‌ നടക്കാനിരിക്കുന്ന എസ്‌.വൈ.എസ്‌ നവേത്ഥാന സമ്മേളത്തിന്റെ അനുബന്ധമായാണ്‌ ആദര്‍ശ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്‌. 
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച്‌ നടക്കുന്ന കാമ്പയിന്റെ ഉദ്‌ഘാടനം വെള്ളിയാഴ്‌ച നടക്കും. കാമ്പയിന്‍ ഉദ്‌ഘാടനചടങ്ങിലും മറ്റും സംബന്ധിക്കാന്‍ പ്രമുഖ വാഗ്മികളും യുവപണ്‌ഢിതരും ബഹ്‌റൈനിലെത്തും  തുടര്‍ന്ന്‌ വിവിധ ഏരിയകളില്‍ കാമ്പയിന്‍ പരിപാടികളും പ്രചാരണപ്രവര്‍ത്തനങ്ങളും നടക്കും.
ചടങ്ങില്‍ മുഹമ്മദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. ശഹീര്‍ കാട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉസ്‌താദ്‌ ഉമറുല്‍ ഫാറൂഖ്‌ ഹുദവി, സമസ്‌ത ജന.സെക്രട്ടറി എസ്‌. എം . അബ്‌ദുല്‍ വാഹിദ്‌, സമസ്‌ത ട്രഷറര്‍ വി.കെ കുഞ്ഞഹമ്മദാജി എന്നീ ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പങ്കെടുത്തു. 
ചടങ്ങില്‍ ജനറല്‍ സെക്രാടരി ഉബൈദുല്ലാ റഹ്‌ മാനി സ്വാഗതവും നൌഷാദ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.  

ഹജ്ജ്; കേരളത്തില്‍ നിന്നുള്ള ആദ്യ വിമാനം ഒക്ടോബര് 6 ന് പുറപ്പെടും

 ആദ്യ ദിവസം 652 തീര്‍ത്ഥാടകര്‍; ഹജ്ജ് മാനിഫെസ്റ്റോ ഒരാഴ്ചയ്ക്കുള്ളില്‍ 

കൊണേ്ടാട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകര്‍ ഒക്‌ടോബര്‍ 6 മുതല്‍ കരിപ്പൂരില്‍ നിന്നു പുറപ്പെടും. 20 വരെയായി 15 ദിവസങ്ങളിലായി 32 വിമാനങ്ങളാണ് തീര്‍ത്ഥാടകരെ കൊണ്ടുപോവാനായി സൗദി എയര്‍വെയ്‌സ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. രണ്ടു വിമാനങ്ങളിലായി 652 തീര്‍ത്ഥാടകര്‍ ആദ്യ ദിവസം പുറപ്പെടും. ആദ്യ വിമാനം 6നു 10.20നും രണ്ടാമത്തെ വിമാനം ഉച്ചക്കു 1.20നുമാണു പുറപ്പെടുക.
മുഴുവന്‍ വിമാനങ്ങളും പകല്‍സമയത്തു പുറപ്പെടുന്ന രീതിയിലാണു ക്രമീകരിച്ചിട്ടുള്ളത്. 350, 302, 206 വീതം തീര്‍ത്ഥാടകര്‍ക്കു സഞ്ചരിക്കാവുന്ന മൂന്നു വ്യത്യസ്ത വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 6, 7, 16, 19 തിയ്യതികളില്‍ രണ്ടു വിമാനങ്ങളുണ്ടാവും. 8, 9, 11, 18, 20 തിയ്യതികളില്‍ മൂന്നു വിമാനങ്ങളും സര്‍വീസ് നടത്തും. കൂടുതല്‍ വിമാനങ്ങളുള്ളത് 13നാണ്. നാലു വിമാനങ്ങളാണ് സര്‍വീസ് നടത്തുക. 10, 12, 14, 15, 17 തിയ്യതികളില്‍ ഓരോ വിമാനങ്ങളാണു സര്‍വീസ് നടത്തുക.
കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്കാണു തീര്‍ത്ഥാടകരെ ആദ്യം എത്തിക്കുക. ജിദ്ദയില്‍ നിന്നു റോഡ്മാര്‍ഗം മക്കയിലെത്തിക്കുന്ന തീര്‍ത്ഥാടകരെ ഹജ്ജ് കര്‍മങ്ങള്‍ക്കു ശേഷം റോഡ്മാര്‍ഗം മദീനയിലേക്കു കൊണ്ടുപോവും. മദീനയില്‍ നിന്നാണു നാട്ടിലേക്കുള്ള മടക്കം. മടക്ക സര്‍വീസുകള്‍ നവംബര്‍ 16ന് ആരംഭിച്ച് 29ന് അവസാനിക്കും. തീര്‍ത്ഥാടകര്‍ ഹജ്ജ്‌വേളയില്‍ ധരിക്കുന്ന ഇഹ്‌റാം വേഷത്തിലായിരിക്കും കരിപ്പൂരില്‍ നിന്നു പുറപ്പെടുക.
വിമാനം പുറപ്പെടുന്നതിന്റെ മൂന്നു മണിക്കൂര്‍ മുമ്പ് ഹാജിമാരെ വിമാനത്താവളത്തിലെത്തിക്കും. ഹജ്ജ് മാനിഫെസ്റ്റോ ഷെഡ്യൂള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രസിദ്ധീകരിക്കും.

മദ്റസാ അധ്യാപക ക്ഷേമനിധി: ലഘുലേഖാ വിലാസങ്ങളില് തിരുത്തല്

തിരുവനന്തപുരം: മദ്രസാ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍ ലഘുലേഖാ വിലാസങ്ങളില്‍ തിരുത്തലുകള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. ഡയറക്ടര്‍ ന്യൂനപക്ഷക്ഷേമ വകുപ്പ്,ടി.സി.28/1066, എം.ഇ.എസ്.സെന്റര്‍,അധ്യാപകഭവന്‍ ലെയ്ന്‍, സെക്രട്ടേറി യറ്റിന് കിഴക്കുവശം, തിരുവനന്തപുരം എന്നതാണ് ഡയറക്ടറുടെ പുതിയ മേല്‍വിലാസം. ഫോണ്‍: 04712320253. ഫാക്‌സ്- 2332090. ഇ-മെയില്‍: director.mwd@gmail.com മദ്രസാ അധ്യാപക ക്ഷേമനിധി ഓഫീസ്‌വിലാസം: മാനേജര്‍, കേരള മദ്രസാ അധ്യാപക ക്ഷേമനിധി ഓഫീസ്,പുതിയറ, കോഴിക്കോട്- 673 004 എന്നതാണ്.
ജില്ലാ കളക്ടറേറ്റുകളിലെന്യൂനപക്ഷ സെക്ഷനിലെ ഉദ്യോഗസ്ഥരുടെ പേരും നമ്പരും ചുവടെ. രാജ്‌മോഹന്‍ ആര്‍ വിതിരുവനന്തപുരം 9495270038, 0471-2731200,ബാസ്റ്റന്‍കൊല്ലം9995963596, 0474-2793473, നസീര്‍ പത്തനംതിട്ട 9447562690, 0468-2222515, മിനികുമാരി ആലപ്പുഴ 9495242641, 0477-2251676, ഷിഹാബ് കോട്ടയം 8089638560, 0481-2562201,സ്മിതഇടുക്കി8089185837, 0486-2232242,ശരണ്യഎറണാകുളം9447458984, 0484-2422292,ഫിനിതൃശൂര്‍9496005706, 0487-2360130, സതീഷ്പാലക്കാട്9387092816, 0491-2505566,നസ്‌റത്ത്‌കെഎസ്മലപ്പുറം9495241588, 0483-2734922, ജിജു കെ കോഴിക്കോട് 9544938879, 0495-2370518, ഷഫീക്ക്‌വയനാട്9446972734, 0493-6202251,വിന്ധ്യകണ്ണൂര്‍9747449425, 0497-2700645, അനുരാജ് സി.—ആര്‍.കാസര്‍കോട് 9495606499, 0499-4255010.