ഹിദായ നഗര്‍: പഠനകാലത്തെ ഗൃഹാതുര ഓര്‍മകളുമായി ആയിരത്തിലധികം പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബിനികളും വീണ്ടും കാമ്പസില്‍ ഒന്നിച്ചിരുന്നു.
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ 'ഹാദിയ'യാണ് സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി ഇന്‍സിജാം'
18 എന്ന പേരില്‍ ഈ അത്യപൂര്‍വ സംഗമം നടത്തിയത്.
ഒന്നു മുതല്‍ ഇരുപത്തിരണ്ടു ബാച്ചുകളിലായി പുറത്തിറങ്ങിയ ആയിരത്തിലധികം ഹുദവികളും അവരുടെ കുടുംബിനികളും ഇടക്കുവെച്ച് പഠം നിര്‍ത്തിയവരും വാഴ്‌സിറ്റിയുടെ വനിതാ കോളേജില്‍ നിന്നു പഠിച്ചിറങ്ങിയ സഹ്‌റാവിയ്യകളുമല്ലാം സംഗമിച്ച ഇന്‍സിജാം '18 ദാറുല്‍ഹുദാ ചരിത്രത്തിലെ പുതിയൊരു നാഴികകല്ലായി.
കുടുംബിനികള്‍ക്കും സഹ്‌റാവിയ്യകള്‍ക്കും പ്രത്യേക വേദിയിലായിരുന്നു പരിപാടി. മുതിര്‍ന്ന കുട്ടികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസും കൊച്ചുകുട്ടികള്‍ക്കായി കിഡ്‌സ് ഫണ്‍ പരിപാടിയും നടന്നു.
ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വീഡിയോ സന്ദേശം വഴി പരിപാടി ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ജന. സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനായി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി മുഖ്യപ്രഭാഷണം നടത്തി.
കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരി, അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, മീറാന്‍ ദാരിമി കാവനൂര്‍, റശീദ് ഫൈസി ചുങ്കത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഹുദവീ പ്രതിനിധികള്‍ സദസ്സുമായി സംവദിച്ചു.
ശരീഫ് ഹുദവി ചെമ്മാട് സ്വാഗതവും ടി. അബൂബക്ര്‍ ഹുദവി കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
രാവിലെ ഒമ്പതിന് നടന്ന സൈനുല്‍ ഉലമാ, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്‍റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.
Caption: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിച്ച ഇന്‍സിജാം'18 ഗ്ലോബല്‍ മീറ്റില്‍ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി മുഖ്യപ്രഭാഷണം നടത്തുന്നു.
- Darul Huda Islamic University