- Samastha Kerala Jam-iyyathul Muallimeen
SKSBV സില്‍വര്‍ ജൂബിലി പോസ്റ്റര്‍ പ്രകാശനം ചെയ്തു
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സില്‍വര്‍ ജൂബിലി സമ്മേളന പ്രചാരണാര്‍ത്ഥം പുറത്തിറക്കിയ ജൂബിലി പ്രചാരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. എസ്. കെ. എസ്. ബി. വി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫര്‍ഹാ ന്‍ മില്ലത്ത് ആദ്യ കോപ്പി ഏറ്റു വാങ്ങി. എസ്. കെ. ജെ. എം. സി. സി മാനേജര്‍ എം. എ ചേളാരി, ഡോ. എന്‍. എ. എം അബ്ദുല്‍ ഖാദര്‍, കെ. ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, പുറങ്ങ് മൊയ്തീന്‍ മുസ്ലിയാര്‍, കെ. കെ ഇബ്രാഹിം മുസ്ലിയാര്‍, അസൈനാര്‍ ഫൈസി ഫറോഖ്, സയ്യിദ് സ്വദഖത്തുള്ള തങ്ങള്‍ അരിമ്പ്ര, ശഫീഖ് മണ്ണഞ്ചേരി, അഫ്‌സല്‍ രാമന്തളി, ഫുആദ് വെള്ളിമാട്കുന്ന് റബീഉദ്ദീന്‍ വെന്നിയൂര്‍, റിസാല്‍ ദര്‍ അലി ആലുവ, ഫര്‍ഹാന്‍ കൊടക്, സുഹൈല്‍ കൊടക് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen