വിഖായ ദിനം ഒക്ടോബര്‍ രണ്ടിന്

ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ ദുരന്ത നിവാരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒക്ടോബര്‍ രണ്ടിനു വിഖായ ദിനമായി ആചരിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഖായ ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഇരുന്നൂറ്റി അമ്പതോളം വരുന്ന സഹചാരി സെന്‍സറുകളില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കും. വിഖായ ദിനത്തിന്റെ ഭാഗമായി സഹചാരി സെന്ററുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, മരുന്നു വിതരണം, ആശുപത്രികളില്‍ വളണ്ടിയര്‍ സമര്‍പ്പണം, രോഗീപരിചരണം തുടങ്ങിയവ നടക്കും. ജില്ലാതലങ്ങളില്‍ ആരംഭിക്കുന്ന ദുരന്ത നിവാരണ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകിട്ട് നാല് മണിക്ക് വയനാട് ജില്ലയിലെ വെങ്ങപ്പള്ളി നടക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, ഐ. സി ബാലകൃഷ്ണന്‍ എം. എല്‍. എ, ഇബ്രാഹിം ഫൈസി പേരാല്‍, ഇമ്പിച്ചിക്കോയ മുസ്ലാര്‍, പിണങ്ങോട് അബൂബക്കര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, നൗഫല്‍ വാകേരി, വയനാട് ഡെപ്യൂട്ടി കലക്ടര്‍ എന്‍ എസ് കെ ഉമേഷ് ഐ എ എസ്, വിഖായ സംസ്ഥാന ഭാരവാഹികളായ ജലീല്‍ ഫൈസി അരിമ്പ്ര, സലാം ഫറൂഖ്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട് സംബന്ധിക്കും.
- SKSSF STATE COMMITTEE