ലിബറലിസം, യുക്തിവാദം, അരാജകത്വം: മനീഷ സെമിനാര്‍ നാളെ (ഞായര്‍) മലപ്പുറത്ത്

കോഴിക്കോട്: അപകടകരമാം വിധം സമൂഹത്തില്‍ വളര്‍ന്നു വരുന്ന അരാജകത്വ നിലപാടുകളെയും സ്വതന്ത്ര വാദങ്ങളെയും തുറന്നുകാട്ടി എസ്. കെ. എസ്. എസ്. എഫ് സാംസ്‌കാരിക വിഭാഗം മനീഷ സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ നാളെ (21-10-2018 ഞായര്‍) മലപ്പുറത്ത് നടക്കും. വര്‍ത്തമാന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 'ലിബറലിസം, യുക്തിവാദം, അരാജകത്വം' എന്ന ശീര്‍ഷകത്തിലാണ് സെമിനാര്‍. സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടി കെ. എന്‍. എ. ഖാദര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യും. മതം ഉപേക്ഷിച്ച് മനുഷ്യരാവാന്‍ പറയുന്നവരുടെ മതം' എന്ന വിഷയത്തില്‍ അദ്ദേഹം സംസാരിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, 'അച്ചടക്കമാണ്, അരാജകത്വമല്ല പ്രകൃതി മതം' എന്ന വിഷയത്തിലും ഡോ. വി. ഹിക്മതുല്ല 'ലിബറല്‍ യുക്തിയുടെ വരേണ്യതയും കാപട്യവും: കേരളീയ പരിസരം' എന്ന വിഷയത്തിലും ഇ. എം. സുഹൈല്‍ ഹുദവി 'ലിബറലിസവും മതവും ആശയ താരതമ്യം' എന്ന വിഷയത്തിലും, ശുഐബ് ഹൈത്തമി വാരാമ്പറ്റ 'നാസ്തിക യുക്തി: ഇസ്‌ലാമിക ഖണ്ഡനങ്ങളുടെ രീതിശാത്രം' എന്ന വിഷയത്തിലും സംസാരിക്കും. പരിപാടിയില്‍ സത്താര്‍ പന്തല്ലൂര്‍, സലാം ഫൈസി ഒളവട്ടുര്‍, അഡ്വ. ശഹ്ഷാദ് ഹുദവി, ശഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 9 മണിക്ക് തന്നെ മലപ്പുറം കിഴക്കേത്തല സുന്നീ മഹലില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.
- SKSSF STATE COMMITTEE