SKSSF ലീഡേഴ്‌സ് വര്‍ക്ക്‌ഷോപ്പ് പുരോഗമിക്കുന്നു

തൃശൂര്‍: “അണിചേരുക നീതി കാക്കാന്‍” എന്ന പ്രമേയവുമായി ജൂണ്‍ മാസത്തില്‍ ആരംഭിച്ച SKSSF അംഗത്വ പ്രചരണ കാമ്പയിനിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നതിന് വേണ്ടിയുള്ള ലീഡേഴ്‌സ് വര്‍ക്ക് ഷോപ്പ് തൃശൂര്‍ MIC യില്‍ നടന്നു. സംഘടനയുടെ ഭരണഘടനക്കനുസൃതമായി കുറ്റമറ്റ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് വര്‍ക്ക്‌ഷോപ്പ് നടക്കുന്നത്. ജില്ലാതല റിട്ടേണിംഗ് ഓഫീസര്‍മാര്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ചുമതലക്കാര്‍, മേഖലാ/ ക്ലസ്റ്റര്‍ പ്രസിഡന്റ്, സെക്രട്ടറിമാര്‍, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് വേണ്ടിയാണ് വര്‍ക്ക്‌ഷോപ്പ് നടന്നത്. ടഗടടഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇബ്രാഹീം ഫൈസി പഴുന്നാന ഉല്‍ഘാടനം ചെയ്തു. ജില്ല വൈ. പ്രസിഡന്റ് ഷഫീഖ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി അബ്ദുല്‍ ഹമീദ് കുന്നുമ്മേല്‍ ക്ലാസെടുത്തു. ഷഹീര്‍ ദേശമംഗലം, സിദ്ധീഖ് ബദ്രി, അഡ്വ. ഹാഫിള് അബൂബക്കര്‍, ജാബിര്‍ യമാനി, ഹാരിസ് ചൊവ്വല്ലൂര്‍ പട, സുഹൈല്‍, മഹ്‌റൂഫ് വാഫി, ഷെബീര്‍ അകലാട് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജന. സെക്രട്ടറി ഷാഹിദ് കോയത്തങ്ങള്‍ സ്വാഗതവും ഇമ്പിച്ചിക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

ശിഹാബ് തങ്ങള്‍ അറബ് അക്കാഡമി; സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

പട്ടിക്കാട്: ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അറബ് അക്കാഡമി നടത്തിയ അറബിക് - ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ കോഴ്‌സിന്റെ പ്രഥമ ബാച്ചിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹാജി കെ മമ്മദ് ഫൈസി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ. പി. സി തങ്ങള്‍, അഡ്വ. എന്‍ സൂപ്പി, ടി. പി ഇപ്പ മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കാളാവ് സൈതലവി മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍, ഹകീം ഫൈസി ആദൃശ്ശേരി, പുത്തനഴി മൊയ്തീന്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹംസ ഫൈസി ഹൈതമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സംസാരിച്ചു.
- Secretary Jamia Nooriya

അറബിക് സര്‍വ്വകലാശാലക്ക് മതത്തിന്റെ നിറം നല്‍കരുത്: SMF

കോഴിക്കോട്: ലോക രാഷ്ട്രങ്ങളില്‍ അഗണ്യ നിലവാരം പുലര്‍ത്തുന്നതും നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതുമായ ഭാഷയാണ് അറബി ഭാഷ. ഈ ഭാഷ പഠിക്കുന്ന നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ നമ്മുടെ നാടുകളിലുണ്ട്. മുസ്‌ലിംകള്‍ അല്ലാത്തവരും ഇതില്‍ ധാരാളമുണ്ടെന്നിരിക്കെ അറബി ഭാഷ മുസ്‌ലിം ഭാഷയെന്ന് നിറംനല്‍കി നാട്ടില്‍ സ്ഥാപനങ്ങളുണ്ടാക്കുന്നതിന് തടസ്സം നില്‍ക്കുന്നത് സാംസ്‌കാരിക കേരളത്തില്‍ ഭൂഷണമല്ലെന്ന് സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ആരാധനാലയങ്ങളും, ശ്മശാനങ്ങളും അനുവദിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാണക്കാട് സെയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സി. കെ. എം സാദിഖ് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ജമലുല്ലൈലി തങ്ങള്‍, എ. ഹക്കീം മാസ്റ്റര്‍ കാസര്‍ഗോട്. എസ്. കെ ഹംസ ഹാജി കണ്ണൂര്‍, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കോഴിക്കോട്, ഉസ്മാന്‍ വയനാട്, യു. ശാഫി ഹാജി മലപ്പുറം, അബൂബക്കര്‍ മാസ്റ്റര്‍ പാലക്കാട്, ബഷീര്‍ കല്ലേപ്പാടം തൃശ്ശൂര്‍, കെ. കെ ഇബ്രാഹീം ഹാജി എറണാകുളം, അബ്ദുല്‍അസീസ് ഇടുക്കി, ത്വാഹ നെടുമങ്ങാട് തിരുവനന്തപുരം, ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈതലവി ഹാജി, ആര്‍. വി കുട്ടിഹസ്സന്‍ ദാരിമി, കെ. കെ. എസ് തങ്ങള്‍, കെ. എ റഹ്മാന്‍ ഫൈസി, ഹാജി കെ മമ്മദ് ഫൈസി, കെ. പി കോയ, മുഹമ്മദ് അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ. എം കുഞ്ഞമ്മദ് മാസ്റ്റര്‍, പി. എം കോയ മുസ്‌ലിയാര്‍, കെ. എം മൊയ്തു ഹാജി തൊടുപുഴ, കെ. ടി കുഞ്ഞിമോന്‍ ഹാജി, കെ. എന്‍. എസ് മൗലവി പ്രസംഗിച്ചു. ഉമര്‍ ഫൈസി സ്വാഗതവും എ. കെ ആലിപറമ്പ് നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari

അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല പ്രഖ്യാപിക്കുക: SKSSF

കോഴിക്കോട്: നിര്‍ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രഖ്യാപിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച അറബിക് സര്‍വ്വകലാശാല ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു. അറബിക് സര്‍വ്വകലാശാല രൂപീകരണം വര്‍ഗീയ വത്കരിക്കുന്നവിധം രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ഉദ്ദരിച്ച് വാര്‍ത്തകള്‍ പ്രചരിക്കുകയും വിവാദ മാവുകയും ചെയ്ത സാഹചര്യത്തില്‍ നിജസ്ഥിതിയും നിലപാടും വിശദീകരിക്കുവാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. സച്ചാര്‍ കമ്മിറ്റി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ നിശ്ചയിച്ച പാലോളി കമ്മീഷന്‍ നിര്‍ദേശിച്ച അറബിക് സര്‍വ്വകലാശാല സംബന്ധിച്ച് ഇടത് നേതാക്കള്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. സര്‍വ്വകലാശാല ഒരു സമുദായത്തിന്റെ ആവശ്യമായി ചുരുക്കി കൊണ്ടുവരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. സര്‍വ്വകലാശാലയുടെ ഘടന സുതാര്യമാക്കുകയും ആശങ്കകള്‍ ദൂരീകരിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. നേരത്തെ പൊതു തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നരേന്ദ്രന്‍ കമ്മീഷന്‍ പാക്കേജ് പ്രഖ്യാപിച്ച് തുടര്‍ നടപടികള്‍ മരവിപ്പിക്കാന്‍ അവസരമൊരുക്കിയ അവസ്ഥ അറബിക് സര്‍വ്വകലാശാലയുടെ കാര്യത്തിലുണ്ടാവരുതെന്നും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്ത് വരുമെന്നും ജാഗ്രതാ സദസ്സ് മുന്നറിയിപ്പ് നല്‍കി. . വിഷയത്തിന്റെ ഗൗരവം അധികൃതരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി സെപ്തംബര്‍ ഒന്ന് മുഖ്യമന്ത്രിക്ക് “Sir, Make International Arabic University of Kerala a Reality - SKSSF” എന്ന സന്ദേശം ഒരു ലക്ഷം ഇ-മെയില്‍ അല്ലെങ്കില്‍ എസ്. എം. എസ് മുഖേന അയക്കും.

അറബിക് സര്‍വകലാശാലാ ജാഗ്രതാ സമിതി രൂപീകരിച്ചു


ഭാരവാഹികള്‍: സയ്യിദ് അബ്ബാസലി തങ്ങള്‍ ചെയര്‍മാന്‍, പ്രൊഫ: മജീദ് കൊടക്കാട് കണ്‍വീന്‍, സത്താര്‍ പന്തല്ലൂര്‍ കോര്‍ഡിനേറ്റര്‍, ഡോ: അലി നൗഫല്‍, പ്രൊഫ: നജ്മുദ്ദീന്‍ വയനാട്, ത്വയ്യിബ് ഹുദവി, മുസ്തഫ മുണ്ടുപാറ, മോയിന്‍കുട്ടി മാസ്റ്റര്‍, ഓണമ്പിളി മുഹമ്മദ് ഫൈസി, ഡോ: സുബൈര്‍ ഹുദവി, പ്രൊഫ: റഹീം കോടശ്ശേരി, സലീം എടക്കര, പി. ഷൗക്കത്ത്, ഡോ: വി. സുലൈമാന്‍. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വി. സി ഡോ: എം അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു, ഡോ: പി. അന്‍വര്‍, പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍, ഡോ: സൈനുല്‍ ആബിദ് കോട്ട, ഡോ: അലി നൗഫല്‍, മുസ്തഫ മുണ്ടുപാറ, കെ മോയിന്‍ കുട്ടി, ഡോ: വി. സുലൈമാന്‍, എം. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ജി മുഹമ്മദ്. സത്താര്‍ പന്തല്ലൂര്‍, പ്രൊഫ: മജീദ് കൊടക്കാട്, സലീം എടക്കര, പി. ഷൗക്കത്ത്, സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

മുശാവറ ക്ലിപ്പ് - കാന്തപുരം വിഭാഗം വീണ്ടും അപഹാസ്യരായി- SKICR ഓണ്‍ലൈന്‍ ചര്‍ച്ച (Record)

വിഘടിത നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജിശാന്‍ മാഹിയും മുഹമ്മദ് യാമന്തളിയും വീണ്ടും രംഗത്ത്
കാന്തപുരം വിഭാഗം ഔദ്യോഗികമായി പുറത്താക്കി എന്നറിഞ്ഞിട്ടും കുരുവ‍ട്ടൂര്‍ ഹാഫിളിനു പിന്നില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെ, ദിവസങ്ങള്‍ക്കു മുന്പ് സ്വന്തം മുശാവറയുടെ ക്ലിപ്പെന്ന പേരില്‍ നേതൃത്വം പുറത്തിറക്കിയ 'നാടക'ത്തിലൂടെ വിഘടിതര്‍ വീണ്ടും അപഹാസ്യരായി.. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ നടന്ന ചര്‍ച്ചയുടെ 
റെക്കോര്‍ഡ് ഇവിടെ കേള്‍ക്കാം.. നൗഷാദ് താഴെക്കോട്(സുന്നിസം), മുഹമ്മദ് യാമന്തളി, ജിശാന്‍ മാഹി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ സൈനുല്‍ ഉലമ നാളെ(വ്യാഴം) ബഹ്റൈനിൽ

മനാമ:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ നാളെ(വ്യാഴം) ബഹ്റൈനിലെത്തും.
സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയായ മനാമ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്റസയുടെ 20 ാം വാര്‍ഷികാഘോഷമായ തസ്ബീത്ത്-2015 ന്‍റെ സമാപന സമ്മേളനത്തില്‍ സംബന്ധിക്കാനാണ് സമസ്ത ജനറല്‍ സെക്രട്ടറി പ്രധാനമായും ഇന്ന് ബഹ്റൈനിലെത്തുന്നത്. 
സമസ്തയുടെ പ്രമുഖ സ്ഥാപനമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ്ചാണ്‍സിലറും പ്രമുഖ പണ്ഢിതനും ഗ്രന്ഥകാരനുമായ ഡോ.ബഹാഉദ്ധീന്‍ നദ് വി കൂരിയാടും അദ്ധേഹത്തെ അനുഗമിച്ച് ഇന്ന് ബഹ്റൈനിലെത്തും. 
മുസ്ലിം കേരളത്തിന്‍റെ ആധികാരിക പരമോന്നത പണ്ഡിത സഭയായ സമസ്ത 90 ആം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന അവസരത്തിലാണ് സമസ്ത ജനറല്‍ സെക്രട്ടറിയുടെ ബഹ്റൈന്‍ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. വെള്ളിയാഴ്ച മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന പ്രഭാഷണത്തില്‍ ഗള്‍ഫ് പ്രവാസികളെ ശൈഖുനാ അഭിസംബോധന ചെയ്യും. 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ വെച്ചാണ് സമസ്തയുടെ 90 ാം വാര്‍ഷികം പ്രഖ്യാപിച്ചിരിക്കുന്നത്.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ ജന.സെക്രട്ടറിയായിരുന്ന ശൈഖുനാ ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ വിയോഗത്തിന് ശേഷം 1996 മുതല്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജന:സെക്രട്ടറി യാണ് സൈനുല്‍ ഉലമ

ദാറുല്‍ ഹുദായും മലേഷ്യയിലെ മര്‍സയും തമ്മില്‍ അക്കാദമിക് സഹകരണത്തിനു ധാരണ

ക്വാലാലംപൂര്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും മലേഷ്യയിലെ ഉന്നത ഇസ്‌ലാമിക പഠന കേന്ദ്രമായ മര്‍സ ഇന്‍സ്റ്റിറ്റിയൂട്ടും തമ്മില്‍ അക്കാദമിക് സഹകരണത്തിനു ധാരണ. മലേഷ്യയിലെ ജോഹോര്‍ നഗരത്തിലെ മര്‍സ കാമ്പസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും മര്‍സ സി.ഇ.ഒ പ്രഫ. ഡോ. മുഹമ്മദ് ബിന്‍ സജിമൂനും നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധമായ ധാരണയായത്. 
അക്കാദമിക ധാരണ പ്രകാരം അധ്യാപക വിദ്യാര്‍ഥി കൈമാറ്റത്തിലും ഗവേഷണ രംഗത്തും ഇരുസ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. മലേഷ്യയിലെ ജോഹോര്‍ സംസ്ഥാനത്തിലെ ഔഖാഫ് മന്ത്രാലയം നേരിട്ടു നടത്തുന്ന കല്‍പിത സര്‍വകലാശാലയാണ് മര്‍സ. ഇസ്‌ലാമിക് സ്റ്റഡീസ്, അറബിക്, ഇസ്‌ലാമിക് ഫൈനാന്‍സ് മേഖലകളില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സര്‍വകലാശാലയുമായി സഹകരണത്തിനു ധാരണയാവുന്നത്. 
മര്‍സ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ പ്രഫ. ഡോ. മുഹമ്മദ് ബിന്‍ സജിമൂന്‍, രജിസ്ട്രാര്‍ ഡോ. സനൂസി മുഹമ്മദ് നൂഹ്, ഇസ്‌ലാമിക് സ്റ്റഡീസ് ഡിപാര്‍ട്‌മെന്റ് മേധാവി ഡോ. ഉസ്മാന്‍ സഹ്‌ലാന്‍, തഹ്ഫീസ് വിഭാഗം മേധാവി ഉസ്താദ് ഉമര്‍ ബിന്‍ അബ്ദുല്‍ മുക്തി, ഭാഷാവിഭാഗം മേധാവി നിസാം അബ്ദുശ്ശുകൂര്‍, ഇസ്‌ലാമിക് ഫൈനാന്‍സ് മേധാവി ഡോ. ഖൈറുല്‍ അബ്ദുസ്സത്താര്‍, സ്‌പെഷ്യല്‍ ഓഫീര്‍ മുഹമ്മദ് റാഫി അബ്ദുര്‍റഹ്മാന്‍ എന്നിവരും ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഡോ. ശഫീഖ് ഹുസൈന്‍ ഹുദവി, സുഹൈല്‍ ഹിദായ ഹുദവി, ജഅ്ഫര്‍ ഹുദവി, അന്‍വര്‍ സ്വാദിഖ് ഹുദവി, യൂസുഫ് അലി മുഹമ്മദ് എന്നിവരും സംബന്ധിച്ചു. 
- Darul Huda Islamic University

SKSSF മെമ്പര്‍ഷിപ്പ് കാമ്പയിന്‍; കാസര്‍കോട് ജില്ലാ ഇലക്ഷന്‍ വര്‍ക്ക്‌ഷോപ്പ് ചെര്‍ക്കളയില്‍

കാസര്‍കോട്: അണിചേരുക നീതികാക്കാന്‍ എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് നടത്തിവരുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ജില്ലാ ഇലക്ഷന്‍ വര്‍ക്ക്‌ഷോപ്പ് 24ന് നടക്കും. ഉച്ചയ്ക്കു രണ്ടു മണി മുതല്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയിലാണ് പരിപാടി. യൂണിറ്റ് മുതല്‍ ജില്ലാതല ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള പരിശീലനം വര്‍ക്ക്‌ഷോപ്പില്‍ നടക്കും. ഇലക്ഷന്‍ കമ്മിഷണര്‍, ക്ലസ്റ്റര്‍, മേഖല, ജില്ലാ ഭാരവാഹികള്‍, റിട്ടേണിംഗ് ഓഫിസര്‍മാര്‍, നിരീക്ഷകന്മാര്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുക്കും. 
ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദേരിമി ദേലംപാടി, സുഹൈര്‍ അസ്്ഹരി പള്ളങ്കോട്, സിദ്ദീഖ് അസ്്ഹരി പാത്തൂര്‍, മുഹമ്മദലി, സുബൈര്‍ നിസാമി, ശറഫുദ്ദീന്‍ കുണിയ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് ഫൈസി, അഷ്‌റഫ് ഫൈസി, സിദ്ദീഖ് ബെളിഞ്ചം, യൂനുസ് ഹസനി, ഫക്രുദ്ദീന്‍ മേല്‍പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

തൊഴിയൂർ ഉസ്താദ് അനുസ്മരണം നടത്തി

ദോഹ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായിരുന്ന ശൈഖുനാ തൊഴിയൂർ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാർ അനുസ്മരണവും മജ്ലിസുന്നൂറും സംഘടിപ്പിച്ചു. ഖത്തർ നാഷണൽ എസ്. കെ. എസ്. എസ്. എഫ് സംഘടിപ്പിച്ച ചടങ്ങിൽ മുനീർ നിസാമി കാളാവ് അദ്ധ്യക്ഷത വഹിച്ചു. മജ്ലിസുന്നൂറിനും പ്രാർത്ഥനാ സംഗമത്തിനും സയ്യിദ് ഫസൽ ശിഹാബ് തങ്ങൾ ആലത്തൂർപ്പടി നേതൃത്വം നൽകി. സുബൈർ ഫൈസി കട്ടുപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. മുനീർ ഹുദവി, ഹുസൈൻ റഹ്മാനി, അസീസ്‌ പേരാൽ നേതൃത്വം നൽകി.
- Aslam Muhammed

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

രാമപുരം: അൻവാറുൽ ഹുദാ ജാമിഅ ജൂനിയർ അറബിക് കോളേജ് കമ്പ്യൂട്ടർ ലാബ് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങൾ വടക്കാങ്ങര ഉദ്ഘാടനം ചെയ്തു. കാളാവ് സൈതലവി മുസ്ലിയാർ സ്വാഗതം ആശംസിച്ച യോഗം ബഹു ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാൽ ഉദ്ഘാടനം ചെയ്തു. യന്ത്രവൽക്കരണം ഉൽപാദന മേഖലയിൽ ഉണ്ടാക്കിയ വിപ്ലവത്തെക്കാൾ വലിയ വളർച്ചയാണ് വിവര വിനിമയ രംഗത്തെ സാങ്കേതിക വിദ്യയുടെ അരങ്ങേറ്റം ഉണ്ടാക്കിയിട്ടുള്ളത്. അതിനാൽ വഴിപിഴപ്പിക്കുന്ന അശ്ലീല ആസ്വാദനത്തിന് ഐടി ഉപയോഗത്തുമ്പോഴുണ്ടാകുന്ന നാശത്തിൻറെ തോത് ഭീകരമാണെന്നും ഐടി നിത്യ ജീവിതത്തിൻറെ ഭാഗമായി മാറിയ ഈ ജനറേഷന് ശക്തമായ ധിശാ ബോധം നൽകണമെന്നും അദ്ധേഹം ഉണർത്തി.
സമസ്തയുടി ഉപാദ്ധ്യക്ഷനും സ്ഥാപനത്തിൻറെ മുഖ്യ കാര്യധർഷികൂടിയായ എംടി അബ്ദുള്ള മുസ്ലിയാർ അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് ബഖവി മേൽമുറി, അബ്ദുൽ അസീസ്‌  ഫൈസി പങ്കെടുത്തു.
- Najeeb yamani Panangangara

ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ റിലീഫ് സെല്‍; ലോഗോ പ്രകാശനം ചെയ്തു

ചാപ്പനങ്ങാടി: ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ റിലീഫ് സെല്ലിന്റെ ലോഗോ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ കരീം ഫൈസി, വി. കുഞ്ഞുട്ടി മുസ്‌ലിയാര്‍, വി. അഹ്മദ് കബീര്‍, സിദ്ദീഖ് വടക്കന്‍, ഫയിസ് ടി, റാശിദ് വടക്കന്‍, മുഹമ്മദലി വി, വി.എ. വഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Ahammed Kabeer.V

സമസ്ത ലീഗല്‍ സെല്‍ ശില്‍പശാല നാളെ (22-08-2015)

കോഴിക്കോട്: സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ശില്‍പശാല നാളെ (22-08-2015) രാവിലെ 10 മണിക്ക് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ ഹാജി കെ.മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ പി.എ.ജബ്ബാര്‍ ഹാജി സ്വാഗതം പറയും. എ.വി.അബ്ദുറഹിമാന്‍, എം.സി.മായിന്‍ഹാജി, പിണങ്ങോട് അബൂബക്കര്‍, അബ്ദുറഹിമാന്‍ കല്ലായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി പ്രസംഗിക്കും. വിവിധ വിഷയങ്ങളില്‍ അഡ്വ: പി.വി. സൈനുദ്ദീന്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അഡ്വ. യു.എ.ലത്തീഫ് എന്നിവര്‍  ക്ലാസെടുക്കും. കെ. ഉമര്‍ ഫൈസി മുക്കം കര്‍മപദ്ധതി അവതരിപ്പിക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഗ്രൂപ്പ് ചര്‍ച്ചകളുടെ ക്രോഡീകരണം നടത്തും. വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സെഷന്‍ ഉദ്ഘാടനവും ഐഡന്റിറ്റി കാര്‍ഡ് വിതരണവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ടി.കെ. പരീക്കുട്ടി ഹാജി അദ്ധ്യക്ഷതവഹിക്കും. ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, എസ്.കെ. ഹംസ ഹാജി, പി.കെ. മുഹമ്മദ്, പി. മാമുക്കോയ ഹാജി, ടി.അലി ബാവ പ്രസംഗിക്കും. മഹല്ല് സംവിധാനം കാര്യക്ഷമമാക്കല്‍, വഖഫ് ആക്ട്, സൊസൈറ്റീസ് രജിസ്‌ത്രേഷന്‍ നടപടികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന ശില്‍പശാലയില്‍ സമസ്തയുടെ കീഴ്ഘടകങ്ങളുടെ ഭാരവാഹികളും ലീഗല്‍സെല്‍ എസ്.എം.എഫ്. എന്നിവയുടെ സംസ്ഥാന കൗണ്‍സിലര്‍മാരുമാണ് പങ്കെടുക്കുക.
- SKIMVBoardSamasthalayam Chelari

സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം ഇന്ന് ബഹ്‌റൈന്‍ പാകിസ്ഥാന്‍ ക്ലബ്ബില്‍

മനാമ: സമസ്ത ബഹ്‌റൈന്‍ മദ്‌റസകളുടെ കേന്ദ്രമായ മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയുടെ 20ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' ന്റെ ഭാഗമായി സമസ്ത കേരള സുന്നീ ജമാഅത്ത് ഇന്ന് (21/08) രാത്രി 8:30ന്  പാകിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന മത വിജ്ഞാന സദസ്സില്‍ യുവപ്രഭാഷകനും പണ്ഡിതനുമായ ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
പ്രഭാഷണ കലയില്‍ വേറിട്ട ശൈലികൊണ്ടും ആഴത്തിലിറങ്ങിയ വിഷയാവതരണം കൊണ്ടും ശ്രദ്ധേയമായ നിരവധി പഠന ക്ലാസ്സുകളും പ്രഭാഷണങ്ങളുമാണ് സിംസാറുല്‍ ഹഖ് ഹുദവി കേരളത്തിനകത്തും പുറത്തുമായി നടത്തിയിട്ടുള്ളത്. കേരളത്തിലെ അത്യുന്നത വൈജ്ഞാനിക കേന്ദ്രമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അബൂദാബി ബ്രിട്ടീഷ് സ്‌കൂളിലെ ഇസ്‌ലാമിക പഠന വിഭാഗം തലവനായിട്ടാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ചകളിലും അബൂദാബി ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഖുര്‍ആന്‍ പഠന ക്ലാസുകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ സ്ഥിരം പഠിതാക്കളാണ്.
ഇന്ന് ബഹ്‌റൈനില്‍ നടത്തുന്ന പ്രഭാഷണം ശ്രവിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സമസ്തയുടെ നേതൃത്വത്തില്‍ എസ്.കെ.എസ്.എസ്.എഫ് 'വിഖായ' പാകിസ്ഥാന്‍ ക്ലബ്ബില്‍ ഒരുക്കിയിട്ടുള്ളത്. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ നിര്‍വ്വഹിക്കും.
- Samastha Bahrain

സമകാലിക വെല്ലുവിളികളെ നേരിടാന്‍ പണ്ഡിതന്മാരെ സജ്ജരാക്കുക: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

പട്ടിക്കാട്: ശാസ്ത്ര-സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടവും പുതിയ ഉപയോഗ സംസ്‌കാരത്തിന്റെ കടുത്ത സ്വാധീനവും വ്യാപകമായി കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഉയര്‍ന്നു വരുന്ന കാലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും നേര്‍വഴി കാണിക്കാനും എല്ലാ മേഖലകളിലും പ്രാപ്തരായ പണ്ഡിതന്മാര്‍ ആവശ്യമാണെന്നും ജാമിഅഃ നൂരിയ്യക്കു കീഴില്‍ വളര്‍ന്നുവരുന്ന സ്ഥാപനങ്ങള്‍ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅഃ ജൂനിയര്‍ കോളേജുകളുടെ കോഡിനേഷന്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാജി കെ മമ്മദ് ഫൈസി, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍, എന്‍ സൂപ്പി, ടി.പി ഇപ്പ മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കാളാവ് സൈതലവി മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹംസ ഫൈസി ഹൈതമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സംസാരിച്ചു.
ഫോട്ടോ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന ജൂനിയര്‍ കോളേജുകളുടെ സെനറ്റ് മീറ്റിംഗ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. എന്‍.സൂപ്പി, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഹാജി കെ മമ്മദ് ഫൈസി സമീപം.
- Secretary Jamia Nooriya

സി.എം. ഉസ്ദാദ് ബഹുജന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കും: SKSSF ബെദിര

ബെദിര: സമസ്ത ഉപാധ്യക്ഷനായിരുന്ന സി എം ഉസ്ദാദിന്റെ കൊലയാളിയെ പുറത്ത് കൊണ്ട് വരണമെന്ന്  ആവിശ്യപ്പെട്ട് സി.എം. ഉസ്ദാദ് ആക്ഷന്‍ കമ്മിറ്റി ആഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 3 മണിക്ക് മുന്‍സില്‍പ്പല്‍ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടത്തുന്ന ബഹുജന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ എസ്. കെ. എസ് .എസ്. എഫ്. ബെദിര യൂണിറ്റ് ജനറല്‍ സെക്രട്ടറി ഇര്‍ശാദ് ഹുദവി ബെദിരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സാലിം ചുടുവളപ്പില്‍, സലാഹുദ്ധീന്‍ വലിയ വളപ്പില്‍, ശാക്കിര്‍ ഇര്‍ശാദിബെദിര, ശരീഫ് കരിപ്പൊടി, മുനീര്‍ബെദിര, സഹിര്‍ അബ്ബാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ പ്രചരണാര്‍ത്ഥം 21 ന് ബെദിരയില്‍ എസ്. കെ. എസ്. എസ്. എഫ്. വിദ്യാര്‍ത്ഥി സംഗമം നടത്തും.
- skssfbedira skssfbedira

മമ്പുറം ആണ്ടുനേര്‍ച്ച ഒക്‌ടോബര്‍ 15 മുതല്‍

തിരൂരങ്ങാടി: ദക്ഷിണണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 177-ാമത് ആണ്ടുനേര്‍ച്ച ഒക്‌ടോബര്‍  15 മുതല്‍ 22 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കൂട്ട സിയാറത്ത്, കൊടികയറ്റം, ഉദ്ഘാടന സമ്മേളനം,  മത പ്രഭാഷണ പരമ്പര, സ്വലാത്ത് മജ്‌ലിസ്, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധയിനം പരിപാടികള്‍ ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കും.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക് സംസാരിച്ചു.
- Darul Huda Islamic University

സമസ്ത 90-ാം വാര്‍ഷിക സമ്മേളനം ആലപ്പുഴയില്‍

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനം 2016 ഫെബ്രു: 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ഇതാദ്യമായാണ് ആലപ്പുഴയില്‍. സമസ്തയുടെ സംസ്ഥാന സമ്മേളനം നടക്കുന്നത്. സപ്തംബര്‍ 5 ന് വൈകു: 3 മണിക്ക് ദക്ഷിണ മേഖല സ്വാഗതസംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ആലപ്പുഴ വലിയമരം ഇര്‍ഷാദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പ്രചരണ സമ്മേളനം ഒക്‌ടോബറില്‍ മംഗലാപുരത്ത് വെച്ച് നടത്താനും നിശ്ചയിച്ചു. സപ്തംബര്‍ 30 നകം ജില്ലാതല സ്വാഗതസംഘം രൂപീകരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈ.പ്രസിഡണ്ട് എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. 
എസ്.കെ.ജെ.എം.സി.സി പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. കെ.ടി. ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, പി. മുഹമ്മദ് എന്ന കുഞ്ഞാണി മുസ്‌ലിയാര്‍, എം.പി. കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍, കെ. മരക്കാര്‍ ഫൈസി, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, ഒ. കുട്ടി മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്മാന്‍ ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.എം. അബ്ദുള്ള മാസ്റ്റര്‍ കൊട്ടപ്പുറം, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.എ. ചേളാരി, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.കെ. മുഹമ്മദാജി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ.ടി. ഹുസയിന്‍ കുട്ടി, സത്താര്‍ പന്തല്ലൂര്‍, സലീം എടക്കര, സി.എച്ച്. മുഹമൂദ് സഅദി, അഡ്വ. പി.പി. ആരിഫ്, അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി, മുഹമ്മദ് ഹനീഫ ബാഖവി, പി.എ. ഷിഹാബുദ്ദീന്‍ മുസ്‌ലിയാര്‍, അഹ്മദ് തെര്‍ളായി, മൂന്നിയൂര്‍ ഹംസ ഹാജി, കെ.കെ.എസ്. തങ്ങള്‍, കാടാമ്പുഴ മൂസ ഹാജി, റഹീം ചുഴലി, നിസാര്‍ പറമ്പന്‍, സി. സഈദ് മുസ്‌ലിയാര്‍, കെ.എച്ച്. നസീര്‍ ഖാന്‍ ഫൈസി, സി.പി. ഇഖ്ബാല്‍, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി, സി. മുഹമ്മദലി ഫൈസി, ടി.മൊയ്തീന്‍ ഫൈസി, മുഹമ്മദ് രാമന്തളി  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- SKIMVBoardSamasthalayam Chelari

വര്‍ത്തമാനകാല സമസ്യകള്‍ക്ക് ചരിത്രത്തിലൂടെ പരിഹാരം കണ്ടെത്തണം: ഡോ.കെ.കെ.എന്‍ കുറുപ്പ്

തളങ്കര: ചരിത്രത്തിലെ ഇന്നലകളെ തിരിച്ചു പിടിക്കുന്നതിലൂടെ സമൂഹത്തില്‍ പരസ്പര സൗഹാര്‍ദ്ദവും  സ്‌നേഹവും  വീണ്ടെടുക്കാനാവുമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. 'തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സമൂഹത്തിന് നഷ്ടപ്പെട്ടുപോയ ചരിത്രപൈതൃകം തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതര ജനാധിപത്യ സങ്കല്‍പ്പത്തിന് പൂര്‍ണ്ണത ലഭിക്കുകയുള്ളുവെന്നും സത്യസന്ധമായ ചരിത്ര നിര്‍മ്മിതിക്ക് വിദ്യാര്‍ത്ഥി സമൂഹം ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്ത് മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആദ്യ സെഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.

''കിത്താബുല്‍ മനാളിര്‍ - പ്രകാശത്തിന്റെ ആയിരം വര്‍ഷം'' SKSSF TREND - അന്താരാഷ്ട്ര സെമിനാര്‍ ഒക്‌ടോബര്‍ ആദ്യവാരം

കോഴിക്കോട്: അന്താരാഷ്ട്ര പ്രകാശവര്‍ഷം 2015ന്റെ ഭാഗമായി എസ്. കെ. എസ്. എസ്. എഫ് വിദ്യാഭ്യാസ വിഭാഗം ട്രന്റ് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗവുമായി സഹകരിച്ച് നടത്തുന്ന സെമിനാര്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഒക്‌ടോബര്‍ ആദ്യവാരത്തിലാണ് നടക്കുന്നത്. പ്രസിദ്ധ അറബ് ശാസ്ത്രജ്ഞന്‍ ഇബ്‌നുല്‍ ഹൈസം 1015ല്‍ രചിച്ച കിത്താബുല്‍ മനാളിര്‍ (ബുക് ഓഫ് ഓപ്റ്റിക്‌സ്) ന്റെ ആയിരം വര്‍ഷം പൂര്‍ത്തിയാവുന്നതുമായി ബന്ധപ്പെട്ടാണ് യുനെസ്‌കോ 2015 പ്രകാശവര്‍ഷമായി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത്. 
പ്രകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന രേഖയായാണ് ബുക്ക് ഓഫ് ഓപ്റ്റിക്‌സിനെ പരിഗണിക്കുന്നത്. പ്രകാശത്തിന്റെ സ്വഭാവം നേര്‍രേഖാ പ്രസരണം തുടങ്ങി അനേകം കണ്ടുപിടുത്തങ്ങള്‍ ഇബ്‌നുല്‍ ഹൈസം നടത്തിയിട്ടുണ്ട്. നവോദ്ധാന കാലഘട്ടത്തില്‍ യുറോപ്യന്‍ കലാശാലകളില്‍ ബുക് ഓഫ് ഓപ്റ്റിക്‌സ് പ്രധാന പാഠ്യവിഷയമായിരുന്നു. 965ല്‍ ബസറയില്‍ ജനിച്ച് 1038 ല്‍ കൈറോയില്‍ മരണപ്പെട്ട ഇബ്‌നുല്‍ ഹൈസം ടോളമി രണ്ടാമന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭൗതിക ശാസ്ത്രത്തിലേതെന്ന പോലെ ഗണിതശാസ്ത്രം, തത്വചിന്ത, വൈദ്യശാസ്ത്രം എന്നിവയില്‍ 70 ലധികം കനപ്പെട്ട ഗ്രന്ഥങ്ങള്‍ അദ്ധേഹം ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്. 
ദര്‍ശന ശാസ്ത്രം - ലെന്‍സ്, കണ്ണാടി തുടങ്ങിയവയില്‍ ഇബ്‌നുല്‍ ഹൈസം നടത്തിയ പഠനങ്ങളാണ് പിന്‍ഹോള്‍ ക്യാമറയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. മേല്‍ കണ്ടുപിടുത്തങ്ങളും ഉപരിപഠനങ്ങളും കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രന്റ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. അധ്യാപകര്‍ക്കും ഗവേഷക വിദ്യാര്‍ഥികള്‍ക്കും സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744041989
യോഗത്തില്‍ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി അധ്യക്ഷത വഹിച്ചു. എസ്. വി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, െക. അലി മാസ്റ്റര്‍ വയനാട്, റഹീം മാസ്റ്റര്‍ ചുഴലി, സത്താര്‍ പന്തലൂര്‍, പ്രൊഫസര്‍ ടി അബ്ദുല്‍ മജീദ് കൊടക്കാട്, റിയാസ് നരിക്കുനി, ഖയ്യൂം മാസ്റ്റര്‍ കടമ്പോട്, ശംസുദ്ധീന്‍ ഒഴുകൂര്‍, റഷീദ് കമ്പളക്കാട് സംസാരിച്ചു. 
- SKSSF STATE COMMITTEE

ഹജ്ജാജിമാര്‍ക്ക് സേവനം ചെയ്യാന്‍ വിഖായ വളണ്ടിയര്‍മാര്‍

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാന്‍ എത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ എസ്. കെ. എസ്. എസ്. എഫ് സേവന വിഭാഗമായ വിഖായയുടെ വളണ്ടിയര്‍മാര്‍ സജ്ജരാകുന്നു. ജിദ്ദ, മക്ക, ദമ്മാം, റിയാദ്, എന്നീ പ്രവിശ്യകളില്‍ നിന്നുള്ള എസ്. കെ. ഐ സിയുടെയും എസ്. വൈ. എസിന്റെയും പ്രവര്‍ത്തകരായിരിക്കും വിഖായയില്‍ അണിനിരക്കുക ഹാജിമാര്‍ കൂടുതല്‍ ബദ്ധിമുട്ടനുഭവിക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളില്‍ കൂടുതല്‍ സന്നദ്ധ സേവകരെ സേവനസമര്പ്പണത്തിനായി വ്യന്യസിപ്പിക്കും. ഹജ്ജ് സേവനത്തിന് സന്നദ്ധരായ പ്രവര്‍ത്തകര്‍ക്ക് ഹജ്ജ് കര്‍മങ്ങളിലും വഴിയടയാളങ്ങളിലും ശരിയായ വിധം ഹാജിമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനായി് ജിദ്ദാ പ്രവിശ്യയിലെ വളണ്ടിയര്‍മാര്‍ക്കുള്ള ട്രൈനിംഗ് ക്യാമ്പ് പ്രമുഖ പരിശീലകന്‍ റഫീഖ് ചെറുശ്ശേരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ജിദ്ദാ ഇസ് ലാമിക് സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. സയ്യിദ് സഹല്‍ തങ്ങള്‍, മുസ്തഫ ബാഖവി ഊരകം, കരീം ഫൈസി, അലി മൗലവി, മുസ്തഫ ചെമ്പന്‍ എന്നിവര്‍ സംസാരിച്ചു. സവാദ് പേരാമ്പ്ര സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ മുണ്ടക്കുളം നന്ദിയും പറഞ്ഞു. 
- noushad anwari

അടുത്ത സ്വാതന്ത്ര്യ സമരം ചരിത്രത്തെ തിരിച്ചെടുക്കാൻ: ബഷീർ ഫൈസി ദേശമംഗലം

വാടാനപ്പള്ളി: ചരിത്രത്തെയും മഹൽ വ്യക്തിത്വങ്ങളെയും അവഗണിച്ച് രാഷ്ട്രീയ പ്രേരിതമായി നിർമിക്കപെടുന്ന പാഠ പുസ്തകങ്ങളിലും, ചരിത്ര നിർമിതിയിലൂടെയും സമകാലിക ജനതയെ തെറ്റിധരിപ്പിക്കുന്നതിലൂടെ നഷ്ടമാകുന്നത് നാളെയുടെ സൗഹാർദ്ധ  അന്തരീക്ഷമാകുമെന്നും അതിനാൽ വക്രീകരിക്കപെടുന്ന ചരിത്രത്തെ നേരായ ദിശയിലേക്ക് തിരിക്കാൻ മത-രാഷ്ട്രീയ-സംഘടനാ വ്യത്യാസമില്ലാതെ ഏവരും ഒന്നിക്കണമെന്ന് വാടാനപ്പള്ളി ശംസുൽ ഹുദ ഇസ്ലാമിക് അക്കാദമിയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന മനീഷ ചെയർമാൻ  ബഷീർ ഫൈസി ദേശമംഗലം അഭിപ്രായപെട്ടു 
വാടാനപ്പള്ളി സബ് ഇൻസ്പെക്റ്റർ എസ് അഭിലാഷ് പതാക ഉയർത്തുകയും, നാളെയുടെ നന്മയുടെ വാഹകരാകാൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. ശംസുൽ ഹുദ വർകിങ്ങ് ചെയർമാൻ  ഹാജി പി എ മുഹമ്മദ്‌ മോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാടാനപ്പള്ളി മഹല്ല് പ്രസിഡന്റ്‌ ഹനീഫ ഹാജി ഉൽഘാടനം ചെയ്തു. ശംസുദ്ധീൻ ഖത്തർ, ഹനീഫ ഹാജി,നൂറുദ്ധീൻ യമാനി, ശിഹാബുദ്ധീൻ മുസ്ലിയാർ,അബുൽ ഫസൽ വാഫി,സിറാജുദ്ധീൻ മുസ്ലിയാർ അഡ്വ;ശാഹുൽ  കെ പഴുന്നാന എന്നിവർ പങ്കെടുത്തു. വാഫി കോളേജ് പ്രിൻസിപൽ മുസ്തഫ വാഫി ആമുഖ പ്രഭാഷണവും നടത്തി. ചടങ്ങിൽ സുഹൈൽ കടവല്ലൂർ സ്വാഗതവും  ഫൈസൽ വാഫി ലക്കിടി നന്ദിയും പറഞ്ഞു.
- Shamsul Huda Islamic & Arts College (Wafy)

ദാറുല്‍ ഹുദാ ബംഗാള്‍ ഓഫ് കാമ്പസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കേരളീയ വിദ്യാഭ്യാസ സംവിധാനം രാജ്യവ്യാപകമാക്കണം: സ്വാദിഖലി ശിഹാബ് തങ്ങള്‍


ബീംപൂര്‍: കേരളത്തില്‍ സാധിച്ചെടുത്ത വിദ്യാഭ്യാസ സംവിധാനങ്ങളാണ് സംസ്ഥാനത്തെ മുസ്‌ലിം മുന്നേറ്റത്തിന്റെയും സാംസ്‌കാരിക പുരോഗമനങ്ങളുടെയും അടിക്കല്ലെന്നും ഇത്തര വിദ്യാഭ്യാസരീതികളെ രാജ്യവ്യാപകമാക്കണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ വെസ്റ്റ് ബംഗാളിലെ ഓഫ് കാമ്പസിന്റെ കെട്ടിടോദ്ഘാടന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കേരളേതര സംസ്ഥാനങ്ങളിലെ വ്യവസ്ഥാപിത വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ദാറുല്‍ ഹുദായുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. മുസ്‌ലിം മുന്നേറ്റത്തിന് വിദ്യാഭ്യാസ ഉത്ഥാനമാണ് പരിഹാരമെന്നും രാജ്യവ്യാപകമായി ഇത്തരം സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍  മുസ്‌ലിം മുന്നേറ്റം സാധ്യമാകൂയെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. 
പുതിയ അധ്യായന വര്‍ഷം ഓഫ് കാമ്പസിലെ സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു. വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 80 വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ വര്‍ഷം പ്രവേശനം നല്‍കിയത്.
മുഫ്തി ഗുലാം സമദാനി ഇസ്‌ലാംപൂര്‍, മുഫ്തി നൂറുല്‍ ഹുദാ നെല്‍ഹട്ടി, അനസ് ഹുദവി അരിപ്ര, യു.ശാഫി ഹാജി ചെമ്മാട്, എന്‍.സി റശീദ് ഹാജി ഫറോക്ക്, കെ. മമ്മദ് ഫൈസി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, മുഹമ്മദ് കുട്ടി പാലത്തിങ്ങല്‍, ഇബ്രാഹീം ഹാജി തയ്യിലക്കടവ്, ജാസിം ഓമച്ചപ്പുഴ, എം.കെ ശാഫി ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

SKSSF പ്രവാസി സംഗമം ഇന്ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനാ പ്രതിനിധികളുടെസംസ്ഥാന തല സംഗമം 17 ന് തിങ്കളാഴ്ച കാലത്ത് 11 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ഖത്തര്‍, സഊദി അറേബ്യ, യു എ ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഇസ്‌ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എസ് കെ എസ് എസ് എഫ് എന്നീ സംഘടനകളുടെ നാട്ടിലുള്ള പ്രതിനിധികള്‍ സംബന്ധിക്കണമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, ജന:സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു.
- SKSSF STATE COMMITTEE

തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി; ചരിത്ര സെമിനാര്‍ 17ന്

തളങ്കര: വിഖ്യാത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദും രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി ചര്‍ച്ച ചെയ്യുന്ന ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന സെമിനാര്‍ ഓഗസ്റ്റ് പതിനേഴ് തിങ്കളാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. കാസര്‍കോടിന്റെ ചരിത്ര പാരമ്പര്യം, തുഹ്ഫത്തുല്‍ മുജാഹിദീനും സൈനുദ്ദീന്‍ മഖ്ദൂമും എന്നിങ്ങനെ രണ്ട് സെഷനുകളായാണ് സെമിനാര്‍ നടക്കുക. രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. ആദ്യ സെഷനില്‍ ഖാദി അബ്ദുല്ല ഹാജിയും കാസര്‍കോടിന്റെ ഖാദി പാരമ്പര്യവും, വാണിജ്യ സാംസ്‌കാരിക രംഗത്തെ കാസര്‍കോടന്‍ പെരുമ, കലാ- സാഹിത്യ പാരമ്പര്യം എന്നീ വിഷയങ്ങളില്‍ മംഗലാപുരം ചെമ്പരിക്ക ഖാസി ത്വാഖ അഹ്മദ് മൗലവി, റഹ്മാന്‍ തായലങ്ങാടി, ഡോ.എം.എസ് നായര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന രണ്ടാം സെഷന്‍ മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രാര്‍ത്ഥനിയോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വെസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ.കെ.എന്‍ കുറുപ്പ് ഉല്‍ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിക്കും. തുഹ്ഫയുടെ സമകാലിക പ്രസക്തി, തുഹ്ഫയുടെ രചനാ പശ്ചാത്തലം, തുഹ്ഫയുടെ സാഹിത്യ മൂല്യം എന്നീ വിഷയങ്ങളില്‍ ഡോ.കെ.കെ കുറുപ്പ്, പ്രൊഫ.ഇ.ഇസ്മായീല്‍, ഡോ.എന്‍.എ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. പരിപാടിയില്‍ എ.അബ്ദുറഹ്മാന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, മുക്രി ഇബ്‌റാഹീം ഹാജി, കെ.എം ബഷീര്‍ വോളിബോള്‍, ടി.എ ഷാഫി, കെ.എം അബ്ദുറഹ്മാന്‍, കെ.എച്ച് അശ്‌റഫ്, എന്‍.കെ അമാനുല്ല, അസ്‌ലം ഹാജി പടിഞ്ഞാര്‍, ടി.എ ഖാലിദ്, ജമാല്‍ ഹുസൈന്‍ ഹാജി, മുഈനുദ്ദീന്‍ ഹാജി കെ.കെ പുറം, ഹസൈനാര്‍ ഹാജി തളങ്കര, കെ.എ മുഹമ്മദ് ഹാജി വെല്‍ക്കം, ടി.ഇ മുഖ്താര്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ബാസ് ബാങ്കോട്, അബ്ദുറഹ്മാന്‍ ബാങ്കോട്, എം. ഹസൈന്‍, മുജീബ് കെ.കെ പുറം തുടങ്ങിയവര്‍ സംബന്ധിക്കും.
- malikdeenarislamic academy

ബഷീർ ഫൈസി ദേശമംഗലത്തിന്റെ സ്വാതന്ത്ര്യ ദിന പ്രഭാഷണം വാടാനപ്പള്ളിയിൽ

വാടാനപ്പള്ളി: എസ് കെ എസ് എസ് എഫ് സംസ്ഥാന കൌണ്‍സിൽ അംഗവും ഡോ.അംബേദ്‌കർ ദേശീയ അവാർഡ്‌ ജേതാവുമായ ബഷീർ ഫൈസി ദേശമംഗലത്തിന്റെ സ്വാതന്ത്ര്യ ദിന പ്രഭാഷണം വാടാനപ്പള്ളി ശംസുൽ ഹുദ ഇസ്ലാമിക് അക്കാദമിയി(വാഫി)ൽ വെച്ച് 15/ 08/ 15 ശനിയാഴ്ച രാവിലെ 8മണിക്ക്  നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. തുടർന്ന് വഫീ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന പരിപാടികളും നടക്കും. 15,16 തീയതികളിലായി നടക്കുന്ന ആർട്ട്‌ ഫിയസ്റ്റ 2015 വാടാനപ്പള്ളി പോലീസ് എസ് ഐ ജോസ്  ഉൽഘാടനം ചെയ്യും.
- Shamsul Huda Islamic & Arts College (Wafy)

28 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത: മദ്‌റസകളുടെ എണ്ണം 9541 ആയി

കോഴിക്കോട്:  സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം 28 മദ്‌റസകള്‍ക്ക്  കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9541 ആയി ഉയര്‍ന്നു.
ശംസുല്‍ ഉലമാ മദ്‌റസ - ബദ്‌യാര്‍, ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് മദ്‌റസ - എളിയാര്‍പടവ് (ദക്ഷിണ കന്നഡ), ദാറുന്നജാത്ത് മദ്‌റസ - സാലത്തടുക്ക, നൂറുല്‍ഹുദാ  മദ്‌റസ - എരിഞ്ഞിപ്പുഴ (കാസര്‍ഗോഡ്), റഹ്മാനിയ്യ മദ്‌റസ - വാഴയില്‍, മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ - പെരുമാളാബാദ്, തര്‍ബിയത്തുല്‍ ഇസ്‌ലാം മദ്‌റസ - കൊഗ്രാടി (കണ്ണൂര്‍), നൂറുല്‍ ഇസ്‌ലാം മദ്‌റസ - മാങ്ങോട്, മദ്‌റസത്തു തഅ്‌ലീമില്‍ ഇസ്‌ലാമി - പാറന്നൂര്, ശാദുലി മദ്‌റസ - പള്ളിത്താഴം മാങ്കാവ്, മര്‍ക്കസുല്‍ ഉലൂം ഹയര്‍സെക്കന്ററി മദ്‌റസ - താത്തൂര്‍ (കോഴിക്കോട്), ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ബ്രാഞ്ച് മദ്‌റസ - വലിയപറമ്പ്, ദാറുല്‍ ഉലൂം മദ്‌റസ - വെളിമുക്ക് ഈസ്റ്റ്, മഅ്ദനുല്‍ ഉലൂം മദ്‌റസ - മീഞ്ചിറ, അല്‍മദ്‌റസത്തുല്‍ മുഹമ്മദിയ്യ ബ്രാഞ്ച് - കൊങ്ങംപറമ്പ്,  അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ - അട്ടക്കുളം, ദാറുസ്സലാം മദ്‌റസ ബ്രാഞ്ച് - കഞ്ഞിപ്പടി (മലപ്പുറം), സബീലുല്‍ഹുദാ മദ്‌റസ - പണിക്കുളമ്പ്, തര്‍ബിയത്തുസ്വിബ്‌യാന്‍ മദ്‌റസ - ചൂര്‍ക്കുന്ന്, മുനവ്വറുല്‍ ഇസ്‌ലാം മദ്‌റസ - ചേങ്ങോട്, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - വലുപറമ്പ് (പാലക്കാട്),  നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ - വലപ്പാട് ബീച്ച്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ - കാരക്കാട് (തൃശൂര്‍), മിഫ്താഹുല്‍ജന്ന മദ്‌റസ - പുത്തന്‍തോപ്പ് (തിരുവനന്തപുരം), അല്‍മദ്‌റസത്തുല്‍ ഹസനാത്തുല്‍ ജാരിയ - സെല്‍വ്വപുരം (കോയമ്പത്തൂര്‍), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - തബൂക്ക് (സഊദി അറേബ്യ), മിസ്ബാഹുല്‍ അനാം മദ്‌റസ - തര്‍മദ്, ഹുബ്ബുറസൂല്‍ മദ്‌റസ - അല്‍ഹൈല്‍ (ഒമാന്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് സ്വാദിഖ്അലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ: എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, എം.സി. മായിന്‍ ഹാജി, കെ.മമ്മദ് ഫൈസി, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം. അബ്ദുല്ല മാസ്റ്റര്‍, എം.എം. മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari

മുത്തു തങ്ങള്‍ അനുസ്മരണവും തഹ്‌ലീലും ഇന്ന് (ചൊവ്വ)

പട്ടിക്കാട്: ജാമിഅഃ നൂരിയ്യയുടെ സ്ഥാപിത കാലം മുതല്‍ ജാമിഅഃ മസ്ജിദില്‍ ഇമാമായിരുന്ന സയ്യിദ് മുത്തുക്കോയ തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് ഉച്ച്ക്ക് 12 മണിക്ക് ജാമിഅഃ മസ്ജിദില്‍ നടക്കും. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, ഹംസ ഫൈസി ഹൈതമി, ശിഹാബ് ഫൈസി, സുലൈമാന്‍ ഫൈസി പങ്കെടുക്കും.
- Secretary Jamia Nooriya

കൊലക്കയറിന്റെ മതവും രാഷ്ട്രീയവും; SYS സെമിനാര്‍ 11ന് കോഴിക്കോട്ട്

കോഴിക്കോട്: ഭീകര വിരുദ്ധ ശിക്ഷാ നടപടികളില്‍ വിവേചനം തുടരുകയും മറുഭാഗത്ത് ഭീകരതക്ക് ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കൊലക്കയറിന്റെ മതവും രാഷ്ട്രീയവും എന്ന വിഷയത്തില്‍ സുന്നീ യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 11 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കോഴിക്കോട് മാനാഞ്ചിറയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സെമിനാര്‍ നടക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ അധ്യക്ഷതയില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (എസ്.വൈ.എസ്.), അഡ്വ. ശ്രീധരന്‍പിള്ള (ബി.ജെ.പി), കെ.എം. ഷാജി എം.എല്‍.എ (മുസ്ലിം ലീഗ്), അഡ്വ. ടി. സിദ്ദീഖ് (കോണ്‍ഗ്രസ്), പി.കെ. പ്രേംനാഥ് (സി.പി.ഐ.എം), പി. സുരേന്ദ്രന്‍ (കഥാകൃത്ത്) പ്രസംഗിക്കും. അബൂബക്കര്‍ ഫൈസി മലയമ്മ മോഡറേറ്ററായിരിക്കും. എസ്.വൈ.എസ്. സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്. മഹ്മൂദ് സഅദി അധ്യക്ഷത വഹിച്ചു.
- SKSSF STATE COMMITTEE

'സമസ്ത' സാരഥീ സംഗമം കണ്ണൂരില്‍

തേഞ്ഞിപ്പലം: തദ്‌രീബ്; അധ്യാപന, അധ്യയന രംഗവും മദ്‌റസാ-റെയ്ഞ്ച് ജില്ലാ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ (2015-16) സംഘടിപ്പിക്കുന്ന സാരഥീസംഗമം കണ്ണൂര്‍ ജില്ലയിലെ ചാലാട് ഇല്‍ഫത്തുല്‍ ഇസ്‌ലാം കാമ്പസില്‍വെച്ച് നടത്താന്‍ തീരുമാനിച്ചു. 
സാരഥീസംഗമത്തിലും പഠനക്യാമ്പിലും റെയ്ഞ്ച് സെക്രട്ടറി, പ്രസിഡണ്ട്, ചെയര്‍മാന്‍, ട്രഷറര്‍. റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കൗണ്‍സില്‍യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. 
ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ സി. കെ. എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. എം. എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ഒ. എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, എം. എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ. കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, എ. എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, എ. ആര്‍. ശറഫുദ്ദീന്‍ ബാഖവി തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, എസ്. എം. ഹംസ മുസ്‌ലിയാര്‍ ചിക്മഗുളുരു, അബ്ദുല്‍ ഖാദര്‍ ദാരിമി ആലപ്പുഴ, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോഡ്, എം. എസ്. ഹാശിം ബാഖവി ഇടുക്കി, വി. എം. ഇല്യാസ് ഫൈസി തൃശൂര്‍, സംസാരിച്ചു. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് സ്വാഗതവും എം. എ. ചേളാരി നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

സമസ്ത 'സേ' പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മെയ് 30, 31 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം  പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 121 ഡിവിഷന്‍ കേന്ദ്രങ്ങില്‍  ആഗസ്റ്റ് 2 നടത്തിയ സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.samastha.info എന്ന സൈറ്റില്‍ പരീക്ഷാ ഫലം ലഭിക്കുന്നതാണ്. മാര്‍ക്ക് ലിസ്റ്റ് ബന്ധപ്പെട്ട മദ്‌റസയിലേക്ക് അയച്ചിട്ടുണ്ട്.
- SKIMVBoardSamasthalayam Chelari

ഖാസിയുടെ മരണം; 20 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും

കാസര്‍കോട്: ചെമ്പിരിക്ക- മംഗളൂരു ഖാസിയായിരുന്ന സി. എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തുന്നതിനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് മളി ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന ബന്ധുക്കളുടെയും വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും യോഗം തീരുമാനിച്ചു. യോഗത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി 20 പേരടങ്ങുന്ന കോര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ മാസം തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹ്യ പ്രവര്‍ത്തകരെയും മത പണ്ഡിതന്മാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ബഹുജന കണ്‍വെന്‍ഷന്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച ചേരുന്ന എക്‌സിക്യൂട്ടീവ് യോഗം തീയതി നിശ്ചയിക്കും. 
സി എം അബ്ദുല്ലക്കുഞ്ഞി ഹാജി, മൊയ്തീന്‍ കുഞ്ഞി ഹാജി കോളിയടുക്കം, ഖാസിയുടെ മരുമകന്‍ ഷാഫി ദേളി, സെയ്യിദ് ചേരൂര്‍, കോ-ഓര്‍ഡിനേറ്റര്‍ ഇ. അബ്ദുല്ലക്കുഞ്ഞി എന്നിവരടങ്ങുന്ന അഞ്ചംഗ രക്ഷാധികാരികളുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനം. പി എച്ച് അസ്ഹരി ആദൂര്‍, ഫസല്‍ റഹ് മാന്‍ ചെര്‍ക്കള, ബാസിത്ത് ചെമ്പിരിക്ക, സഹദ് അംഗടിമുഗര്‍, ഇര്‍ഷാദ് ഹുദവി ബെദിര, അസീസ് പാടലടുക്ക, നവാസ് ചെമ്പിരിക്ക, ഹാരിസ് മൗലവി ഗാളിമുകം, എ സുലൈമാന്‍ ചെമ്പിരിക്ക, ഹാരിസ് കാഞ്ഞങ്ങാട്, മുസ്തഫ എതിര്‍തോട്, ജാഷിക് ചെമ്പിരിക്ക, ഹമീദ് കേളോട്ട്, മുസ്താഖ് മേനങ്കോട് തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 
യോഗം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്തു. ഇർഷാദ് ഹുദവി ബെദിര, അബ്ബാസ് ഹുദവി ബേക്കൽ പ്രസംഗിച്ചു സമരപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും നിയമപോരാട്ടം നടത്തുന്നതിനും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് യോഗത്തിലുണ്ടായ തീരുമാനം.
- irshad irshadba

SKSSF മെട്ടമ്മൽ യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു

മെട്ടമ്മൽ: എസ്. കെ. എസ്. എസ്. എഫ് മെട്ടമ്മൽ ശാഖ ഓഫീസ് ഉദ്ഘാടനവും തസ് ലിയ പലിശ രഹിത വായ് പ പദ്ധതിയും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പലിശയെന്ന മഹാമാരിയിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനം ശ്ലാഘനീയമാണെന്ന് തങ്ങൾ പ്രസ് താവിച്ചു. തസ് ലിയ പദ്ധതിയുടെ ഫണ്ട് സയ്യിദ് ഹുസൈൻ തങ്ങൾ പട്ടാമ്പിയിൽ നിന്നും സ്വീകരിച്ചു. തസ് ലിയ ചെയർമാൻ അബ് ദുൽ ജബ്ബാർ ഹാജി അധ്യക്ഷനായി. എസ്. കെ. ഹംസ ഹാജി, എസ്. ശാഹുൽ ഹമീദ് ഹാജി, ഹാരിസ് അൽ ഹസനി, സിറാജുദ്ധീൻ ദാരിമി കക്കാട്, താജുദ്ധീൻ ദാരിമി, വി. വി അബ് ദുല്ല ഹാജി, എം. ഇബ് റാഹീം, എ. പി. ടി. അബ്ദുൽ ഖാദിർ, കെ. ശഹ് റുൽ മുനീർ, എം. ടി. പി. അബ്ദുല്ലത്തീഫ് , എം ഇസ് മാഈൽ, യു. പി കുഞ്ഞാമു, ജാബിർ. എ. പി, ഹാശിർ. എം. ടി. പി, ഇജാസ് വി. വി തുടങ്ങിയവർ സംസാരിച്ചു.
- HARIS AL HASANI Ac

SMF സ്വദേശി ദര്‍സിലേക്കുള്ള പാഠപുസ്തക വിതരണം ആരംഭിച്ചു

തേഞ്ഞിപ്പലം: സുന്നിമഹല്ല് ഫെഡറേഷന്‍ കൗമാരപ്രായക്കാര്‍ക്ക് വേണ്ടി പള്ളികളില്‍ ആരംഭിച്ച സ്വദേശി ദര്‍സുകള്‍ക്ക് ആവിഷ്‌കരിച്ച പാഠ്യപദ്ധതിയും, സിലബസും, പാഠപുസ്തകങ്ങളും തയ്യാറായിരിക്കുന്നു. ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍വെച്ച് വിതരണം ആരംഭിച്ചിരിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. (9961081443, 9961735498).
- SKIMVBoardSamasthalayam Chelari

SMF മേഖലാ ശില്‍പശാലകള്‍ നടത്തും

സമസ്ത കേരള സുന്നിമഹല്ല് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയോഗം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവോഴ്‌സിറ്റിയില്‍ നടന്നു. പ്രീമാരിറ്റല്‍ കോഴ്‌സ്, പാരങ്ങിംഗ് കോഴ്‌സ്, സ്വദേശി ദര്‍സുകളുടെയും വിളംബരവുമായി ആഗസ്റ്റ് മാസത്തില്‍ മേഖല ശില്‍പശാലകള്‍ നടത്താന്‍ തീരുമാനിച്ചു. 8-ാം തിയ്യതി (ശനി) എടക്കര, 11-ന് തിരൂരങ്ങാടി, നിലമ്പൂര്‍, 12-ന് (ബുധന്‍) മലപ്പുറം, വേങ്ങര, 17-ന് (തിങ്കള്‍) പെരിന്തല്‍മണ്ണ മേലാറ്റൂര്‍, 18-ന് (ചൊവ്വ) വളവന്നൂര്‍, അരീക്കോട്, 19-ന് (ബുധന്‍) തിരൂര്‍, 24-ന് (തിങ്കള്‍) വളാഞ്ചേരി, എടവണ്ണപ്പാറ, 25-ന് (ചൊവ്വ) കോട്ടക്കല്‍, കൊണ്ടോട്ടി, 26-ന് (ബുധന്‍) മഞ്ചേരി, ചേളാരി, 28-ന് (വെള്ളി) താനൂര്‍, 30-ന് (ഞായര്‍) പൊന്നാനി, 31-ന് (തിങ്കള്‍) കാളികാവിലും നടക്കും.
സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സ്റ്റേറ്റ് ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് വിഷയം അവതരിപ്പിച്ചു. ചെമ്മുക്കല്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, എസ്.കെ.പി.എം തങ്ങള്‍, ബി.എസ്.കെ തങ്ങള്‍, കോപിലാന്‍ അബുഹാജി, കെ.ടി കുഞ്ഞാന്‍ ഹാജി വാണിയമ്പലം, പി.കെ രായിന്‍ ഹാജി പാങ്ങ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, അബ്ദുസമദ് ഫൈസി താനൂര്‍, എന്‍ അബ്ദുല്ല ഫൈസി, സി.എം അബ്ദുറസാഖ് മൗലവി, മോയുട്ടി മൗലവി കോട്ടപ്പുറം, പറമ്പില്‍ ബാവ, ഒ.പി കുഞ്ഞാപ്പു ഹാജി, കാപ്പില്‍ ഹംസ ഹാജി, ഇ.കെ കുഞ്ഞമ്മദു മുസ്‌ലിയാര്‍ കല്‍പുറത്ത് മുഹമ്മദ് കുട്ടി മൗലവി, കെ.വി അബുട്ടി ഹാജി ചമ്രവട്ടം, ഉണ്ണ്യാമ്പത്ത് ഹംസ ഹാജി, പി.സി മുസ്ഥഫ ഹാജി വെട്ടത്തൂര്‍, കെ.എം കുട്ടി എടക്കുളം, ബി. ജഅ്ഫര്‍ ഹുദവി, യു. മുഹമ്മദ് ശാഫി ഹാജി, ടി.എച്ച് അബ്ദുല്‍അസീസ് ബാഖവി, കെ.പി അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍, കെ.വി ബീരാന്‍ മാസ്റ്റര്‍, പി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കോഡൂര്‍, അസൈനാര്‍ മാസ്റ്റര്‍ പെരുവള്ളൂര്‍ എന്നിവര്‍ പങ്കെടുത്തു.
- SKIMVBoardSamasthalayam Chelari

മുത്തുക്കോയ തങ്ങള്‍ നിര്യാതനായി

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ സ്ഥാപിതകാലം മുതല്‍ ജാമിഅഃ മസ്ജിദ് ഇമാമായിരുന്ന പനയത്തില്‍ മുത്തുക്കോയ തങ്ങള്‍ വേങ്ങൂര്‍ (71) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗം കാരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍ തുടങ്ങിയ ആദ്യകാല നേതാക്കള്‍ക്കൊപ്പം ജാമിഅ നൂരിയ്യയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന തങ്ങള്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോട് വളരെ അടുത്തിടപഴകിയ വ്യക്തിത്വമായിരുന്നു.
പട്ടിക്കാട് പനയത്തില്‍ മാനു തങ്ങളുടെ മകനായി 1945ല്‍ ജനിച്ച തങ്ങള്‍ പട്ടിക്കാട് ജുമാ മസ്ജിദില്‍ നിന്നാണ് മതപഠനം നടത്തിയത്. അമാനത്ത് കോയണ്ണി മുസ്‌ലിയാര്‍, പേരയില്‍ ഇസ്മായില്‍ മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് പ്രധാന ഉസ്താദുമാര്‍.
ശരീഫ ബീവിയാണ് ഭാര്യ. ശിഹാബുദ്ദീന്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഉമറലി തങ്ങള്‍, സുബൈര്‍ തങ്ങള്‍ ഫൈസി മക്കളാണ്. ശാഹിന ബീവി, ഹബീബ ബീവി, സുഹ്‌റ ബീവി, ശമീമ ബീവി മരുമക്കളാണ്. സഹോദരങ്ങള്‍ കുഞ്ഞിതങ്ങള്‍ എന്ന കുഞ്ഞാപ്പ തങ്ങള്‍, ഇമ്പിച്ചി ബീവി എന്ന കുഞ്ഞി ബീവി, ആയിശ ബീവി, ബീകുഞ്ഞി ബീവി. 
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ് ഫൈസി, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, മാരായമംഗലം കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ, ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം, പി. ഹമീദ് മസ്റ്റര്‍, ഇപ്പ മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പ ഹാജി, വി മോയിമോന്‍ ഹാജി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. വേങ്ങൂര്‍ ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കി.
- Secretary Jamia Nooriya

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ സാമൂഹിക ശാക്തീകരണം സാധ്യമാക്കണം: ഹൈദരലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: രാജ്യത്തെ സാമൂഹിക പിന്നാക്കാവസ്ഥക്ക്  പരിഹാരമുണ്ടാകണമെങ്കില്‍ വിദ്യാബോധമുള്ള തലമുറയെ വളര്‍ത്തിയെടുക്കണമെന്നും പുതിയ കാലത്തെ വിദ്യാഭ്യാസ രീതികളോട് സംവദിക്കാന്‍ പ്രാപ്തരായ പണ്ഡിതരെയാണ് രാജ്യത്തിനാവശ്യമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. 
ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ സെക്കണ്ടറി വിഭാഗത്തിലേക്ക് പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു സംസാരിക്കുകയായിരുന്നു  അദ്ദേഹം.
കേരളത്തില്‍ സാധിച്ചെടുത്ത ദാറുല്‍ഹുദാ മോഡല്‍ വിദ്യാഭ്യാസ സംവിധാനത്തെ മുഴുവന്‍  സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അതുവഴി രാജ്യത്ത് മുസ്‌ലിം ശാക്തീകരണവും വിദ്യാഭ്യാസ മുന്നേറ്റവും സാധ്യമാകുമെന്നും സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദാറുല്‍ ഹുദാ കാമ്പസിലെ സെക്കണ്ടറി വിഭാഗത്തിലേക്ക്  87 മലയാളി വിദ്യാര്‍ത്ഥികള്‍ക്കും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ  സെക്കണ്ടറിയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 ഉര്‍ദു വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുതിയ അധ്യയന വര്‍ഷം പ്രവേശനം നല്‍കിയത്.
പ്രോ.ചാന്‍സലറും സമസ്ത കേരള ജംഇയ്യുത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രഥമ ക്ലാസിന് നേതൃത്വം നല്‍കി. വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സി.യൂസുഫ് ഫൈസി മേല്‍മുറി,  മുഹമ്മദ് ഇസ്ഹാഖ് ബാഖവി ചെമ്മാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം സൈദലവി ഹാജി , ഹസന്‍ കുട്ടി ബാഖവി,  യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, എം.കെ ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, സുബൈര്‍ ഹുദവി ചേളാരി സംസാരിച്ചു. 
- Darul Huda Islamic University

സമസ്ത ബഹ്‌റൈന്‍ ആരോഗ്യ പഠന ക്ലാസ്സ് ഇന്ന് (വെള്ളി) മനാമ മദ്‌റസയില്‍

മനാമ: പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് നേടിയ യുവ പണ്ഢിതനും എസ് കെ എസ് എസ് എഫ് ഇബാദ് സ്റ്റേറ്റ് ഡയറക്ടരുമായ പ്രമുഖ വാഗ്മി ഡോ. സാലിം ഫൈസി കൊളത്തൂര്‍ ബഹ്‌റൈനിലെത്തി. ഇന്ന് (വെള്ളി) ജുമുഅക്ക് ശേഷം 2.30 ന് മനാമയിലെ സമസ്ത മദ്‌റസാ ഹാളില്‍ 'ആരോഗ്യത്തിന്റെ നബി ദര്‍ശനം' എന്ന വിഷയത്തില്‍ ക്ലാസ്സടുക്കും. ആരോഗ്യ കാര്യത്തില്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രവാചക വൈദ്യത്തില്‍ നിന്നും വിശ്വാസികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും അദ്ധേഹം വിശദീകരിക്കും. 
സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ മനാമയിലെ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയുടെ 20ാം വാര്‍ഷികാഘോഷ ത്രൈമാസ കാമ്പയിനായ 'തസ്ബീത്ത് 2015' ന്റെ ഭാഗമായാണ് ഡോ.സാലിംഫൈസി കൊളത്തൂര്‍ ബഹ്‌റൈനിലെത്തിയത്. 
'തസ്ബീത്ത് 2015'ന്റെ ഭാഗമായി ബഹ്‌റൈനിലുടനീളം വിവിധ പരിപാടികളില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് അദ്ധേഹം സംസാരിക്കും. ഇന്ന് (വെള്ളി) മഗ്‌രിബിന് ശേഷം പ്രവര്‍ത്തകര്‍ക്കുള്ള പഠന ക്ലാസ്സ് സമസ്ത ആസ്ഥാനത്ത് നടക്കും.
നാളെ (ശനി) കാലത്ത് 9.30 ന് 'സന്താനങ്ങള്‍ നമ്മുടെ സമ്പത്ത്' എന്ന വിഷയത്തില്‍ വനിതാ പഠന ക്ലാസ്സ്, വൈകിട്ട് 5 മണിക്ക് സ്റ്റുഡന്‍സ് മോട്ടിവേഷന്‍ ക്ലാസ്സ്, തുടര്‍ന്ന് രാത്രി 8.30 ന് 'ജന്നാത്തുല്‍ ഫിര്‍ദൗസ്' എന്ന വിഷയത്തില്‍ പാക്കിസ്ഥാന്‍ ക്ലബ്ബിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
തന്റെ പഠന ക്ലാസ്സുകളിലെല്ലാം സംശയ നിവാരണത്തിന് തുറന്ന അവസരം നല്‍കുന്നതും ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക് മത ഗ്രന്ഥങ്ങളും ശാസ്ത്ര സത്യങ്ങളും സമന്വയിപ്പിച്ച് മറുപടി നല്‍കുന്നതും ഇദ്ധേഹത്തിന്റെ പ്രത്യേകതയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദവും തുടര്‍ന്ന് ഭൗതിക ബിരുദങ്ങളും കരസ്ഥമാക്കിയ സാലിം ഫൈസിക്ക് ഈയിടെയാണ് പ്രവാചക വൈദ്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചത്. ശ്രീലങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നടന്ന റിസര്‍ച്ചിനെ തുടര്‍ന്നായിരുന്നു ഡോക്ടറേറ്റ്.
വ്യാഴാഴ്ച കാലത്ത് ബഹ്‌റൈന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ അദ്ധേഹത്തിന് ബഹ്‌റൈന്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൂടുതല്‍ വിവരങ്ങള്‍ക്ക് 17227975, 33248017, 34090450.
ഫോട്ടോ: പ്രമുഖ വാഗ്മി ഡോ.സാലിം ഫൈസി കൊളത്തൂരിന് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
- samastha news

മജ്‌ലിസുന്നൂര്‍ ഇന്ന് ഇശാ നിസ്‌കാരത്തിന് ശേഷം അബൂദാബിയില്‍

- PM Shafi Vettikkattiri

മതപ്രബോധകര്‍ ജാഗ്രത പാലിക്കണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

തളങ്കര: മതപ്രബോധകര്‍ കാലഘട്ടത്തിന്റെ സവിശേഷതകളും സങ്കീര്‍ണതകളും മനസ്സിലാക്കി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പതിനാറാം ബാച്ചിന്റെ ക്ലാസുദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍ ആമുഖ പ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ട്രഷറര്‍ കെ.എ ഇബ്രാഹീം ഹാജി, കെ.എം ബഷീര്‍ വോളിബോള്‍, കെ. എം അബ്ദുല്‍ റഹ്മാന്‍, ടി.എ ശാഫി, യൂനുസ് അലി ഹുദവി പ്രസംഗിച്ചു. ജമാല്‍ ഹുസൈന്‍ ഹാജി, വി. എച്ച് മുഹമ്മദ് അസ്‌ലം, കെ. മുഹമ്മദ് ഹാജി വെല്‍ക്കം, ടി.എ. ഖാലിദ്, അസ്‌ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ.കെ പുറം, എന്‍.കെ അമാനുള്ള, യൂസുഫ് ഹൈദര്‍, ടി. എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, എം.ഹുസൈന്‍, മുജീബ് കെ.കെ പുറം, സലീം തളങ്കര,ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുറഹ്മാന്‍ ബാങ്കോട്, എം.ഹസൈന്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും അക്കാദമി മാനേജര്‍ കെ.എച്ച്. അശ്‌റഫ് നന്ദിയും പറഞ്ഞു.
- malikdeenarislamic academy

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സാരഥീ സംഗമം 25ന്‌

- Samastha Kerala Jam-iyyathul Muallimeen

മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി ക്ലാസുദ്ഘാടനം ഇന്ന്

തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പതിനാറാം ബാച്ചിന്റെ ക്ലാസുദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മംഗലാപുരം- കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവി പ്രാര്‍ത്ഥന നടത്തും. അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദവി ചേരൂര്‍ ആമുഖ ഭാഷണം നിര്‍വഹിക്കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തും. അക്കാദമി കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്മാന്‍, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, അസി. മാനേജര്‍ എന്‍.എം അമാനുള്ളാ സംബന്ധിക്കും.
- malikdeenarislamic academy

യാചന നിരുല്‍സാഹപ്പെടുത്തുക: ഖതീബ് സംഗമം

പട്ടിക്കാട്: ഇസ്‌ലാം നിരുല്‍സാഹപ്പെടുത്തിയ യാചന മലബാര്‍ മേഖലയില്‍ വര്‍ദ്ദിച്ച് വരുന്ന സാഹചര്യത്തില്‍ മഹല്ല്തല റിലീഫ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും മറ്റും മഹല്ല് ജമാഅത്തുകള്‍ ജാഗ്രത പാലിക്കണമെന്ന് പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടന്ന ഖത്തീബ് സംഗമം ആഹ്വാനം ചെയ്തു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് നേടിയ ഖതീബ്മാരാണ് സംഗമത്തില്‍ പങ്കെടുത്തത്.
മഹല്ല് ജമാഅത്തുകള്‍ സാധുക്കള്‍ക്ക് നാടുനീളെ പിരിവ് നടത്തുന്നതിന് കത്തു നല്‍കുന്ന സമ്പ്രദായം പരമാവധി അവസാനിപ്പിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് മഹല്ല് ജമാഅത്തുകള്‍ തന്നെ നേരിട്ട് നേതൃത്വം നല്‍കുകയുംവേണം. അന്യ മഹല്ലുകളില്‍ നിന്ന് വരുന്ന കത്തുകളുടെ ആധികാരികത ഉറപ്പുവരുത്താന്‍ ഖതീബുമാര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇസ്‌ലാമിലെ സാമ്പത്തിക വ്യവസ്ഥ, സകാത്ത്, അനുവദിക്കപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ മഹല്ല്തല ബോധവല്‍ക്കരണ പരിപാടികളും നടത്തണം. അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി പലിശരഹിത വായ്പാ നിധി എല്ലാ മഹല്ലുകളിലും നടപ്പില്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇ ഹംസ ഫൈസി നെല്ലൂര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.
- Secretary Jamia Nooriya

വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുവാന്‍

2011, 2012 വര്‍ഷങ്ങളില്‍ സബ്‌സ്‌ക്രൈബ് ചെയ്ത എല്ലാ മെയില്‍ ഐഡികളും ലിസ്റ്റില്‍ നിന്ന് ഡെലിറ്റ് ചെയ്തിട്ടുണ്ട്. വീണ്ടും ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വീണ്ടും സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ ബ്ലോഗിലെ വാര്‍ത്തകള്‍ മെയിലില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്‌സ്‌ക്രൈബ് ചെയ്യുക.

https://feedburner.google.com/fb/a/mailverify?uri=skssfnews

കണ്ണൂര്‍ SKSSF പാനൂര്‍ മേഖല സംഘടിപ്പിക്കുന്ന നൗഷാദ് ബാഖവിയുടെ ദ്വദിന പ്രഭാഷണം ആഗസ്റ്റ് 30, 31

- muhammed sadiue

മദ്‌റസ മഹല്ല് കയ്യേറ്റം; അധികാരികള്‍ കണ്ണടക്കുന്നു: സുന്നി ബാലവേദി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്കും മഹല്ലുകള്‍ക്കും നേരെ വിഘടിതര്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ തുടര്‍ച്ചയായി കണ്ടില്ലാ എന്ന് നടിക്കുന്ന അധികാരികളുടെ നയം അപലപനീയമാണന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
സമാധാനപരമായി മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി സമസ്ത നടത്തുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം അക്രമങ്ങള്‍ നീതികരിക്കാനാവില്ലെന്നും ഇത്തരക്കാര്‍ക്കെതിരില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ഉപാധ്യക്ഷന്‍ അനസ് മാരായമംഗലം അധ്യക്ഷത വഹിച്ചു. എസ്.കെ.ജെ.എം.സി.സി മാനേജര്‍ എം.എ ചേളാരി യോഗം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഒളവട്ടൂര്‍, ഫുആദ് വെള്ളിമാട്കുന്ന്, മുനാഫര്‍ ഒറ്റപ്പാലം, സാജിര്‍ കൂരിയാട്, റിസാല്‍ ദര്‍ ആലുവ, സജീര്‍ കാടാച്ചിറ, ദുല്‍ക്കിഫില്‍ പുളിയാട്ട്കുളം, മനാഫ് കോട്ടോപ്പാടം, ശമീര്‍ ചെര്‍ക്കള, ഇസ്മാഈല്‍ കൂരിയാട്, യാസര്‍ അറഫാത്ത് ചെര്‍ക്കള തുടങ്ങിയവര്‍ സംസാരിച്ചു. ജന: സെക്രട്ടറി ശഫീഖ് മണ്ണഞ്ചേരി സ്വാഗതവും ട്രഷറര്‍ അമീന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

എംഐസി പൂര്‍വ്വ വിദ്യാര്‍ത്ഥി ഹനീഫ് ഇര്‍ശാദിക്ക് തുര്‍ക്കിയില്‍ പിഎച്ച്ഡി പഠനത്തിന് അപൂര്‍വ്വ അവസരം

കാസര്‍ഗോഡ്: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹനീഫ് ഇര്‍ശാദി ഹുദവി തൊട്ടിക്ക് തുര്‍ക്കിയില്‍ പിഎച്ച്ഡി ഗവേഷണ പഠനത്തിന് അപൂര്‍വ്വ അവസരം ലഭിച്ചു. തുര്‍ക്കി ഇസ്താംബൂള്‍ ബോസ്പറസ് കടലിടുക്കിലെ താഴ് വരയിലുള്ള മര്‍മറ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മര്‍മറ യൂണിവേഴ്‌സിറ്റിയിലേക്കാണ് അങ്കാറയില്‍ നടന്ന ഒരു ലക്ഷത്തോളം വരുന്ന അപേക്ഷകരില്‍ നിന്ന് ഇന്റര്‍വ്യൂലൂടെ ഇര്‍ശാദി യുവ പണ്ഡിതന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിലോസഫി ആന്റ് റിലീജിയസ് സയന്‍സില്‍ പഠിതാവായി അടുത്ത് ആഴ്ച ഗവേഷണം തുടങ്ങും. തുര്‍ക്കി ഗവര്‍ണ്‍മെന്റിന്റെ ഡോക്ടറല്‍ സ്‌കോളര്‍ഷിപ്പിനും ഹനീഫ് ഇര്‍ശാദി അര്‍ഹനായി. 
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര തൊട്ടി ബെതില മന്‍സിലിലെ അബ്ദുല്‍ ഖാദര്‍-സുഹ്‌റ ദമ്പതികളുടെ മകനാണ് ഹനീഫ് ഇര്‍ശാദി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്ന് ഇസ്ലാമിക് ആന്റ് കണ്ടംപററി സ്റ്റഡീസിലും ഇന്ദിരഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലും തുര്‍ക്കി കൊനിയ മൗലാനാ റൂമി യൂണിവേഴ്‌സിറ്റിയില്‍ ടര്‍ക്കിഷ് ഭാഷയിലും ബിരുദം നേടിയിട്ടുണ്ട്. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക് ഫിലോസഫിയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയ ഹനീഫ് ഇര്‍ശാദി തുര്‍ക്കി ആഗോള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക വിദ്യാഭ്യാസ സാംസ്‌കാരിക സംരംഭകരായ ഹിസ്മത്ത് പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ നടത്തിയ ടെസ്റ്റിലൂടെ തുര്‍ക്കിയിലെ ഉപരിപഠനത്തിന് അവസരം നേടുകയായിരുന്നു.
ഡല്‍ഹിയില്‍ നടക്കുന്ന ടര്‍ക്കിഷ് ക്യാമ്പിലേക്ക് പുറപ്പെട്ട ഹനീഫ് ഇര്‍ശാദി ഹുദവിക്ക് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ യാത്രയയപ്പ് നല്‍കി. എം ഐസി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഖാസിയാരകം, ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ദാറുല്‍ ഇര്‍ശാദ് അക്കാദമി മാനേജര്‍ കെ കെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം ഐസി ദാറുല്‍ ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുമ്‌നി ഓഫ് ദാറുല്‍ ഇര്‍ശാദ് (ഇമാദ്) ഭാരവാഹികള്‍ ഹനീഫ് ഇര്‍ശാദിയെ അഭിനന്ദിച്ചു. സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി മാസ്തിക്കുണ്ട്, അഡ്വ. ഹനീഫ് ഇര്‍ശാദി ദേലംപാടി, സിറാജ് ഇര്‍ശാദി ബെദിമല, അസ്മതുല്ലാഹ് ഇര്‍ശാദി കടബ, ഖലീല്‍ ഇര്‍ശാദി കൊമ്പോട്, ശൗഖുല്ലാഹ് ഇര്‍ശാദി സല്‍മാറ, ഇര്‍ശാദ് ഇര്‍ശാദി കുണിയ, ഫൈസല്‍ ഇര്‍ശാദി ബെദിര, മന്‍സൂര്‍ ഇര്‍ശാദി കളനാട് എന്നിവര്‍ പ്രസംഗിച്ചു.
- MIC Chattanchal Kasaragod

സമസ്ത ബഹ്‌റൈന്‍ മജ്‌ലിസുന്നൂര്‍ സദസ്സ് സംഘടിപ്പിച്ചു

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര മദ്‌റസയായ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയുടെ 20-ാം വാര്‍ഷികാഘോഷ ത്രൈമാസ കാമ്പയിന്‍ 'തസ്ബീത്ത് 2015' ന്റെ ഭാഗമായി മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച 'മജ്‌ലിസുന്നൂര്‍' ആത്മീയസംഗമം ശ്രദ്ധേയമായി. ആത്മീയാനുഭൂതി പകര്‍ന്ന സമസ്ത സംഗമത്തിന് ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികളാണ് പാക്കിസ്ഥാന്‍ ക്ലബ്ബിലെത്തിയത്. നിറഞ്ഞ സദസ്സിന്റെ അധരങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ബദ്ര്‍ ബൈത്ത് പാരായണവും ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനയും വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ കുളിര് പകരുന്നതായിരുന്നു. ചടങ്ങ്‌ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ്‌ സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇരുലോക വിജയത്തിന് ആത്മീയത അനിവാര്യമാണെന്നും ഇതിനാണ്‌ സമസ്ത പ്രവര്‍ത്തിക്കുന്നതെന്നും അത് ഉപയോഗപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. കൊച്ചുകുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും മത പഠനത്തിന് സമസ്തയില്‍ സൌകര്യമുണ്ടെന്നും ഈ മാസം (ഓഗസ്റ്റ്) 5 മുതല്‍ പുതിയ ബാച്ചിനുള്ള ക്ലാസ്സുകള്‍ ആരംഭിക്കുമെന്നും തങ്ങള്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സമയം നിശ്ചയിച്ചാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതെന്നും താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും തങ്ങള്‍ അറിയിച്ചു. 
ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ ജിദാലിഏരിയ കോഡിനേറ്റര്‍ ഉസ്താദ് മന്‍സൂര്‍ ബാഖവിഉദ്‌ബോധന പ്രഭാഷണം നടത്തി. ബദ്‌റില്‍ പങ്കെടുത്ത മഹാന്‍മാര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറെ ഔന്നിത്യമുള്ളവരാണെന്നും അവരെ തവസ്സുലാക്കി ചെയ്യുന്ന കര്‍മ്മങ്ങള്‍ ഫലപ്രദമാണെന്നും ചരിത്രത്തില്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നും അദ്ധേഹം വിശദീകരിച്ചു. പൂര്‍വ്വകാലത്ത്‌ കേരളത്തില്‍ വസൂരി പോലുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപിച്ചപ്പോള്‍ മൌലിദ് പാരായണത്തിലൂടെയാണ് പൂര്‍വ്വീകര്‍ അതിനെ നേരിട്ടത്. ഇന്നും വ്യാപകമായികൊണ്ടിരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായാണ് ബഹുമാനപ്പെട്ട പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ മജ്‌ലിസുന്നൂര്‍ ചിട്ടപ്പെടുത്തിതന്നിരിക്കുന്നതെന്നും വീടുകള്‍തോറും ഇത് പാരായണം ചെയ്യണമെന്നും അദ്ധേഹം ഉപദേശിച്ചു. 
മജ്‌ലിസുന്നൂര്‍ പാരായണ ചടങ്ങിന് സമസ്ത ബഹ്‌റൈന്‍ റഫ ഏരിയ പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഖതമുല്‍ ഖുര്‍ആനിന് സമസ്ത ബഹ്‌റൈന്‍ കോഡിനേറ്റര്‍ മൂസ മൗലവി വണ്ടൂര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റുമാരായ സലിം ഫൈസി പന്തീരിക്കര, സൈദ് മുഹമ്മദ് വഹബി, ജനറല്‍ സെക്രട്ടറിഎസ്. എം അബ്ദുല്‍ വാഹിദ്, സെക്രട്ടറി ഷഹീര്‍ കാട്ടാമ്പള്ളി, തുടങ്ങിയ കേന്ദ്ര, ഏരിയ നേതാക്കളും പണ്ഡിതന്‍മാരും, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത വിഷന്‍, എസ്. കെ. എസ്. എസ്. എഫ് നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. പരിപാടിയില്‍ എസ്. കെ. എസ്. എസ്. എഫ് 'വിഖായ' വിങ്ങിന്റെ സേവനം ശ്രദ്ധേയമായി. 
- Samastha Bahrain

സമസ്ത: ''സേ പരീക്ഷ'' ആഗസ്ത് 2 ഞായറാഴ്ച

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2015 മെയ് 30, 31 തിയ്യതികളില്‍ നടത്തിയ 5, 7, 10, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാചയപ്പെട്ടവര്‍ക്ക് ആഗസ്ത് 2ന് ഞായറാഴ്ച രാവിലെ 11 മണിക്ക് 127 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് സേ പരീക്ഷ നടക്കും. പരീക്ഷാര്‍ത്ഥികള്‍ കൃത്യസമയത്ത് ഹാജരാവേണ്ടതാണെന്ന് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari

കോഴിക്കോട് കെ.എം.ഒ. ഇസ്ലാമിക് അക്കാദമി ഹുദവി കോഴ്‌സ് ഉദ്ഘാടനം ഇന്ന്‌

- Musthafa Hudawi