സഹചാരി റിലീഫ് സെല്‍ - അപേക്ഷാ ഫോറം


റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി



റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അല്‍ഹുദ സ്കൂളില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി. പരിപാടിയില്‍ എഴുന്നൂറില്‍ പരം ആളുകള്‍ പങ്കെടുത്തു.


റമളാനിന്‍റെ പവിത്രത കാത്തു സൂക്ഷിക്കുവാനും പ്രവാചകന്‍റെയും സഹാബത്തിന്‍റെയും അതുപോലെ നമുക്ക് മുന്പ് മണ്‍മറഞ്ഞ നേതാക്കളുടെയും പാത പിന്‍പറ്റുവാനും പൂക്കോട്ടൂര്‍ ഉദ്ബോധിപ്പിച്ചു.


മര്‍ഹൂം ശിഹാബ് തങ്ങളുടെ വേര്‍പ്പാട് മുസ്‍ലിം കേരളത്തിനു ഒരു തീരാനഷ്ടം തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നും തങ്ങളുടെ പാത പിന്‍പറ്റുവാനും അതുപോലെ പിന്‍ഗാമികയായി വന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കീഴില്‍ എല്ലാവരും അണിനിരന്നു മുസ്‍ലിം കേരളത്തെ ഐക്യത്തില്‍ മുന്നോട്ടു പോകുവാന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സര്‍വ്വശക്തന്‍ തൌഫീഖ് നല്‍കട്ടെയെന്നും പൂക്കോട്ടൂര്‍ ഉദ്ബോധിപ്പിച്ചു.


മത സൗഹാര്‍ദ്ദം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി കേരളത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ശിഹാബ് തങ്ങള്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു. അതിന് ഉദാഹരണമാണ് എല്ലാതുറയിലുമുള്ള നേതാക്കളും മരണ വാര്‍ത്തയറിഞ്ഞ് പാണക്കാട് അനുശോചനം നേരാന്‍ എത്തിയിട്ടുള്ളത് എന്നും പൂക്കോട്ടൂര്‍ ഓര്‍മ്മിപ്പിച്ചു.


പരിപാടിയില്‍ ബഷീര്‍ ഫൈസി ചുങ്കത്തറ പ്രാര്‍ത്ഥന നടത്തി. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും എന്‍ .സി. മുഹമ്മദ് കണ്ണൂര്‍ അധ്യക്ഷതയും വഹിച്ചു. അബ്ദുറസാക്ക് വളക്കൈ നന്ദിയും പറഞ്ഞു.


ഇസ്‍ലാമിക് സെന്‍ററിന്‍റെ മൊമ്മന്‍റോ ഉപഹാരം പ്രസിഡന്‍റ് എന്‍ . സി. മുഹമ്മദും കോഴിക്കോടു ജില്ലാ സുന്നി സെന്‍ററിന്‍റെ ഉപഹാരം സെക്രട്ടറി അസീസ് പുള്ളാവൂരും, പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉപഹാരം മുഹമ്മദാലി ഹാജിയും പൂക്കോട്ടൂരിന് നല്‍കി.


കോഴിക്കോടു ജില്ലാ സുന്നി സെന്‍റര്‍ സ്വരൂപിക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ റിലീഫ് സെല്ലായ സഹചാരി റിലീഫ് സെല്ലിന്‍റെ ആദ്യ സംഖ്യ അബ്ദുസ്സമദ് പൂക്കോട്ടൂരിന് സയ്യിദ് അബ്ദുറഹ്‍മാന്‍ ബാഫഖി തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അതുപോലെ പാലക്കാട് ജില്ലാ ഇസ്‍ലാമിക് സെന്‍ററിന്‍റെ മെന്പര്‍ഷിപ്പ് ഉദ്ഘാടനം അബ്ദുസ്സമദ് പൂക്കോട്ടൂരില്‍ നിന്നും ഹംസ മുസ്‍ലിയാര്‍ ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു.


ഇഫ്താര്‍ പരിപാടി അബ്ദുറസാക് വളക്കൈ, ഹംസ മൂപ്പന്‍ , മുഹമ്മദ് മാസ്റ്റര്‍ മണ്ണാര്‍ക്കാട്, നാസര്‍ ഗ്രീന്‍ലാന്‍റ്, ഹംസ കോയ പെരുമുഖം, അബ്ദുസ്സമദ് പെരുമുഖം, അബ്ദുസ്സമദ് ഓമാനൂര്‍ , അഷ്റഫ് ഓമാനൂര്‍ , മുഹമ്മദ് അലി ഹാജി, ബഷീര്‍ ചേലേംബ്ര , അബ്ദുറഹിമാന്‍ കൊയ്യോട്, മുഹമ്മദ് മാസ്റ്റര്‍ വളക്കൈ, അസീസ് പുള്ളാവൂര്‍ , ബഷീര്‍ താമരശ്ശേരി, ഹനീഫ, മൊയ്തീന്‍ കോയ പെരുമുഖം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ടെലിവിഷനിലെ റംസാന്‍ രാവുകള്‍

--അമീന്‍ പുറത്തീല്‍

ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന പ്രത്യേക റംസാന്‍ പരിപാടികളിലധികവും റമസാന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ്. ഖുര്‍ആന്‍ , ദിക്റ്, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവകൊണ്ട് റമസാന്‍ ദിനരാത്രങ്ങളെ ധന്യമാക്കിയിരുന്ന വീടുകളില്‍ റമസാന്‍ പ്രോഗ്രാമുകള്‍ വന്നതോടെ, റമസാന്‍റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന ആരാധനാകര്‍മ്മങ്ങള്‍ അപ്രത്യക്ഷമാവുകയാണ്. റംസാന്‍ രാവ്, റംസാന്‍ നിലാവ്, പെരുന്നാള്‍ ചന്ദ്രിക തുടങ്ങിയ ഇന്പമാര്‍ന്ന പേരുകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നതെല്ലാം കേവലം വിനോദ പരിപാടികള്‍ മാത്രമാണ്. റമസാനല്ലാത്ത കാലങ്ങളിലെ ഫോണ്‍ ഇന്‍ പരിപാടിയുടെയും സോംഗ് ഓണ്‍ ഡിമാന്‍റിന്‍റെയും മറ്റു പതിപ്പുകളാണ് ഇവയെല്ലാം.

അല്ലാഹു, റസൂല്‍ , മക്ക, മദീന, ഫാത്തിമ, ഹാജറ, ബദ്റ്, ഉഹ്ദ്, തുടങ്ങിയ വിശുദ്ധ നാമങ്ങളെ സമന്വയിപ്പിച്ച് സംഗീത പിന്‍ബലത്തോടെ അവതരിപ്പിച്ചാല്‍ , അല്ലെങ്കില്‍ ആലപിച്ചാല്‍ ഭക്തിഗാനമായി എന്നാണ് ടെലിവിഷന്‍ പഠിപ്പിക്കുന്നത്. ഒരു മതങ്ങളിലും വിശ്വാസമില്ലാത്ത മതങ്ങളെ കുറിച്ചറിയാത്ത അവതാരകരുടെയും ഗായകരുടെയും പാട്ടുകള്‍ ഭക്തിഗാനമെന്ന് വിശേഷിപ്പിച്ചവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധ പദങ്ങള്‍ ഉരുവിട്ടതുകൊണ്ട് മാത്രം പരിപാടികള്‍ ഭക്തിസാന്ദ്രമാകുന്നില്ല.

കഅബയുടെയും റൌളാ ശരീഫിന്‍റെയും പടത്തിനു നേരെ നിറുത്തി ഷൂട്ട് ചെയ്തുകൊണ്ടും ഷോ ബിസിനസുകാരായ യുവതികള്‍ക്ക് ഭക്തി അവതരിപ്പിക്കാനാവുകയില്ല. ഇക്കിളിപ്പെടുത്തുന്ന സല്ലാപങ്ങളാണ് അവരില്‍ നിന്നുണ്ടാകുന്നത്. റമളാനെ കുറിച്ചോ മതത്തെ കുറിച്ചോ വിജ്ഞാനപ്രദമായ മറ്റു കാര്യങ്ങളെ കുറിച്ചോ സംസാരിക്കാന്‍ അവര്‍ക്കാകില്ല. നോന്പുതുറ പലഹാരങ്ങളെ കുറിച്ചും നോന്പു തുറക്കാന്‍ വന്ന വിരുന്നുകാരെ കുറിച്ചും നോന്പു തുറക്കാന്‍ ചെന്ന വീടുകളെ കുറിച്ചുമൊക്കെയാണ് അവര്‍ വാചാലരാകുന്നത്. വിനോദ ചേതനകളെ പരിപോഷിപ്പിക്കുന്ന ഗോസിപ്പ് നിറഞ്ഞ സംസാരങ്ങളാണവയത്രയും.

അപ്രകാരം തന്നെയാണ് മത സംഘടനകളുടെ ബാനറില്‍ റിലീസ് ചെയ്യപ്പെടുന്ന പ്രോഗ്രാമുകളും ഖുര്‍ആന്‍ ഹദീസ് പാഠങ്ങളും ഉദ്ബോധനപരമായ മതപ്രസംഗങ്ങളും ഉള്‍പ്പെടുന്ന ഉപകാരപ്രദമായ പരിപാടികള്‍ക്കു പകരം വിനോദ പരിപാടികളാണ് അവരും താല്‍പര്യപ്പെടുന്നത്.. മതപ്രബോധനമോ ധാര്‍മ്മികമായ സന്ദേശമോ ഇസ്‍ലാമിനെ പരിചയപ്പെടുത്തലോ അല്ല, ധനാഗമന മാര്‍ഗമാണ് ഇത്തരം പ്രോഗ്രാമുകളുടെ മുഖ്യലക്ഷ്യം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരെ, പ്രത്യേകിച്ചും സ്ത്രീകളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പരിപാടികള്‍ തയ്യാറാക്കുന്നു. സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുള്ള ഇസ്‍ലാമിക ക്വിസ് പരിപാടികളും പലപ്പോഴും ഇസ്‍ലാമുമായി ബന്ധമില്ലാത്തവയാണ്. മാപ്പിളപ്പാട്ടിന്‍റെ രചയിതാവ്, ആല്‍ബത്തിന്‍റെ സംഗീത സംവിധായകന്‍ , ഗായിക തുടങ്ങിയ കാര്യങ്ങളാണ് ഇസ്‍ലാമിക ക്വിസ്.

വഴിവിളക്ക്, പ്രകാശരേഖ, ധര്‍മ്മവീഥി പോലുള്ള പേരുകളില്‍ അവതരിപ്പിക്കുന്ന പരിപാടികളും നാട്ടിലെ മങ്ങിയ തെരുവുവുളക്കിന്‍റെ പ്രയോജനം പോലുമില്ലാത്തവയാണ്. മാത്രമല്ല, നന്മയുടെ പേരിലുള്ള ചില പരിപാടികള്‍ നന്മയേക്കാള്‍ കൂടുതല്‍ തിന്മ പ്രദാനം ചെയ്യുന്നവയാണ്. സ്ക്രീനില്‍ പച്ചനിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും പ്രദര്‍ശിപ്പിച്ചതു കൊണ്ട് പരിപാടി ഇസ്‍ലാമികമാകില്ല. ലൈലത്തുല്‍ ഖദ്ര്‍ പോലുള്ള സംഗീത ആല്‍ബത്തിന് റമസാനിലെ ലൈലത്തുല്‍ ഖദ്റുമായി ഒരു ബന്ധവുമില്ലാത്തതു പോലെ.

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു പ്രമുഖചാനല്‍ ഒരു മുസ്‍ലിം വിശേഷദിവസം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്കാരിക സാമൂഹ്യ നായകരിലധികവും അഭിപ്രായപ്പെട്ടത് പര്‍ദ അസ്വാതന്ത്ര്യത്തിന്‍റെയും യഥാസ്ഥിതികതയുടെയും പ്രതീകമെന്നാണ്. പര്‍ദ വിരോധികളായ ഇസ്‍ലാമിക മതവിരോധികളായ നായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ തന്നെ മുസ്‍ലിം സ്ത്രീ സമൂഹത്തില്‍ ഒരു നെഗറ്റീവ് മെസേജ് നല്‍കാന്‍ വേണ്ടിയാണ്. ആ പരിപാടിയില്‍ പര്‍ദയെ അനുകൂലിച്ചു സംസാരിക്കുന്നയാള്‍ക്ക് വളരെ കുറഞ്ഞ സമയം മാത്രമെ അനുവദിച്ചിരുന്നുള്ളൂ. ഇസ്‍ലാമിന്‍റെ തനതായ സംസ്കാരത്തെയും വിശുദ്ധിയെയും കളങ്കപ്പെടുത്തുകയും മതത്തെ വികലമായി ചിത്രീകരിക്കുക എന്ന ഹിഡന്‍ അജണ്ട ഇത്തരം ടി.വി. പരിപാടികള്‍ക്കു പിന്നിലുണ്ട്. ഇസ്‍ലാമിന്‍റെ പേരിലുള്ള ഒട്ടുമിക്ക പരിപാടികളും ദുരുദ്ദേശ്യപരവും തെറ്റായ സന്ദേശം നല്‍കുന്നവയുമാണ്.

ആദ്യകാലങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ ശബ്ദം മാത്രമായിരുന്നു. ഇന്നത് ഹോളിവുഡ് ഗാനങ്ങളെ വെല്ലുന്ന ആല്‍ബങ്ങളാണ്. ബെല്ലിഡാന്‍സുകളെ വെല്ലുന്ന നൃത്തങ്ങളാണ്. കുടുംബത്തിന് ഒന്നിച്ചിരുന്ന് കാണാന്‍ പറ്റാത്തവ.

നോന്പുതുറ വിഭവങ്ങള്‍ സ്വാദിഷ്ടമായി ഉണ്ടാക്കാനുള്ള പഠന ക്ലാസുകളാണ് ടെലിവിഷന്‍ പ്രോഗ്രാമിലെ മറ്റൊരു ഇനം. കുത്തക മുതലാളിമാരുടെ ഭക്ഷണക്കന്പനികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഈ പരിപാടികള്‍ വീട്ടുകാരികളുടെ സമയം പാഴാക്കുകയാണ് ചെയ്യുന്നത്. വീട്ടുകാരികളെ മടിയത്തികളാക്കിയാലെ അവരുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ ചെലവാക്കുകയുള്ളൂ. ക്രമേണ കേരളത്തിലെ പത്തിരിക്കും കഞ്ഞിക്കും പകരം നൂഡില്‍സിലേക്കും സോഫ്ട് ഡ്രിങ്ക്സിലേക്കും നോന്പുതുറ വഴിമാറുന്നു. അല്ലെങ്കില്‍ വടയുണ്ടാക്കുന്നതും പഴംപൊരിക്കുന്നതും പഠിപ്പിക്കാനെന്തിരിക്കുന്നു?.

ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാനുള്ള വീട്ടുകാരികളുടെയും ചെറുപ്പക്കാരുടെയും ആഗ്രഹത്തെ ചൂഷണം ചെയ്ത് ടി.വി. ക്യാമറകള്‍ വീടിന്‍റെ അകത്തളത്തിലേക്കും നോന്പുതുറയിലേക്കും ചെന്നെത്താറുണ്ട്. തീന്‍മേശയിലെ തളികകളിലേക്കും വീട്ടുകാരിയുടെ മുഖസൌന്ദര്യത്തിലേക്കുമാണ് ക്യാമറക്കണ്ണുകളുടെ നോട്ടം. അതിനാല്‍ തന്നെ ഇവ ഭംഗിയായി പ്രദര്‍ശിപ്പിക്കാന്‍ വീട്ടുകാരികളും തയ്യാറാവുന്നു. പഴവര്‍ഗങ്ങള്‍ കൊണ്ടും പലഹാരങ്ങള്‍ കൊണ്ടും പഴച്ചാറുകള്‍ കൊണ്ടും തീന്‍മേശകള്‍ സമൃദ്ധമായി അലങ്കരിക്കുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ തീന്‍മേശ അലങ്കരിക്കാനുപയോഗിച്ച ഈ ഭക്ഷണങ്ങളൊക്കെയും കാലിത്തൊഴുത്തിലേക്കോ കച്ചറത്തൊട്ടിയിലേക്കോ വലിച്ചെറിയപ്പെടുകയാണ്. നോന്പു നോറ്റും നോന്പു തുറപ്പിച്ചും പുണ്യം നേടുന്നതിന് പകരം നോന്പു തുറയും ഭക്ഷണവും പാഴാക്കി പാപം പെയ്യിക്കുകയാണ് ടി.വി.യുടെ ക്യാമറക്കണ്ണുകള്‍ ചെയ്യിക്കുന്നത്. കച്ചവട മനഃസ്ഥിതിക്കാര്‍ക്ക് അത്താഴമുണ്ണാത്തവരുടെയും നോന്പുതുറക്കാത്തവരുടെയും ദുരന്തങ്ങള്‍ കാണാനാവില്ലല്ലോ. ഭക്ഷണങ്ങള്‍ അലങ്കാരത്തിനല്ലെന്ന സത്യം ഇവിടെ വിസ്മരിക്കപ്പെടുന്നു.

ഒരുമയുടെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ സമൂഹനോന്പുതുറയും പ്രദര്‍ശനപരതയാല്‍ ദുര്‍വ്യയത്തിന്‍റെയും ആര്‍ഭാടത്തിന്‍റെയും സദസ്സുകളായി മാറുകയാണ്. അത്തരം സദസ്സുകള്‍ നന്മയുടെ മാലാഖകള്‍ക്ക് പകരം തിന്മയുടെ പിശാചുകള്‍ കയ്യടക്കുന്നു. അനുഷ്ഠിച്ച വ്രതങ്ങള്‍ നിഷ്ഫലമാക്കുന്ന പ്രത്തികളാണിതൊക്കെയും. ഗള്‍ഫിലുള്ളവര്‍ക്ക് നാട്ടിലുള്ളവരെയും നാട്ടിലുള്ളവര്‍ക്ക് ഗള്‍ഫിലുള്ളവരെയും കാണാം എന്ന പ്രലോഭനത്തിന് വശംവദരായി ഇരുകൂട്ടരും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടാന്‍ വെന്പല്‍ കൊള്ളുന്പോള്‍ റമസാനിലെ പരിശുദ്ധമായ ദിനരാത്രങ്ങളാണ് പാഴാകുന്നതെന്ന വസ്തുത മറക്കപ്പെടുന്നു. ഗള്‍ഫിലുള്ളവരെ കാണാന്‍ ഒരുപക്ഷെ രാത്രികാലങ്ങളിലെ നിസ്കാരങ്ങള്‍ പോലും മുഴുമിക്കാതെ ടെലിവിഷന് മുന്പിലേക്ക് ഓടേണ്ടി വരുന്നു. ശംസാന്‍ മാസത്തില്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്ന ടെലിവിഷന്‍ വീണ്ടും ഓണ്‍ ചെയ്യാന്‍ ഇത്തരം പ്രോഗ്രാമുകള്‍ പ്രേരിപ്പിക്കുന്നു. ഖുര്‍ആനിലും ആരാധനയിലും ഏര്‍പ്പെടുന്ന കുടുംബിനികള്‍ ടി.വിയിലേക്ക് വീണ്ടും തിരിയുന്നു. എന്നാല്‍ പരിപാടികളാവട്ടെ ഗുണകരമല്ലാത്തതും. മാത്രമല്ല, പരിപാടി വിരസമാകുന്പോള്‍ റിമോട്ടിന്‍റെ ബട്ടണുകള്‍ അടുത്ത ചാനലുകളിലെ നയന മനോഹര ദൃശ്യങ്ങളിലേക്ക് തന്നെ തിരിയുകയാണ്.

സംഘര്‍ഷഭരിതമായ മനസ്സുകള്‍ക്ക് ശാന്തി നല്‍കുന്ന ഖുര്‍ആന്‍ പാരായണം, ദിക്റ്, സ്വലാത്ത്, മറ്റു പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചും മുഴുകിയും റമളാന്‍റെ പുണ്യം കൈവരിക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ഒരു സാമൂഹ്യനന്മയായി കണക്കിലെടുത്ത് ടെലിവിഷന്‍ പ്രോഗ്രാമുകള്‍ കാണുന്നത് തടയുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

ധര്‍മ്മപ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്

ഫൈസല്‍ നിയാസ് ഹുദവി (സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്. - യു.എ.ഇ)

ഇസ്‍ലാം ദൈവിക മതമാണ്. ദൈവിക വിധിക്ക് കീഴ്പെട്ട് ജീവിക്കുന്നവന്‍ മുസ്‍ലിമും. ആ അര്‍ത്ഥത്തില്‍ പ്രപഞ്ചം മുഴുവന്‍ മുസ്‍ലിമാണ്. ദൈവിക വിധിയെ മറികടക്കാന്‍ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും സാധിക്കില്ല. വൈവിധ്യത്തിലും പ്രപഞ്ചം പുലര്‍ത്തുന്ന ഈ ഏകത്വത്തെ നാം പ്രകൃതി നിയമമെന്ന് വിളിക്കുന്നു. അതിനാല്‍ തന്നെ ഇസ്‍ലാം പ്രകൃതി മതമാണ്. പ്രകൃതി വിരുദ്ധമായ നിയമനിര്‍മ്മിതികള്‍ അതിലില്ല. മനുഷ്യന് നല്‍കിയിട്ടുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ദൈവിക വിധിക്ക് അനുസൃതമായി ചലിപ്പിക്കാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. ഖുര്‍ആന്‍ അവതീര്‍ണ്ണമായ പുണ്യ മാസമാണ് റംസാന്‍ . മനുഷ്യര്‍ക്കാകമാനം മാര്‍ഗ്ഗദര്‍ശകമായും സത്യവും അസത്യവും വിവേചിക്കാനും സന്മാര്‍ഗ്ഗം കാണിച്ചു തരുന്നതിനുമായ തെളിഞ്ഞ പ്രമാണങ്ങളായും ഖുര്‍ആന്‍ അവതരിച്ച മാസമാകുന്നു റമസാന്‍ (അല്‍ബഖറ/185). ഖുര്‍ആന്‍ മാത്രമല്ല, മുന്‍കഴിഞ്ഞ ദൈവിക ഗ്രന്ഥങ്ങളും അവതീര്‍ണ്ണമായത് ഈ മാസത്തില്‍ തന്നെ. ഇമാം അഹ്‍മദ് ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ഇബ്റാഹീം നബിക്ക് ഏടുകള്‍ നല്‍കപ്പെട്ടത് റമസാനിലെ ആദ്യ രാത്രിയിലാണ്. തൌറാത്ത് (തോറ) റമസാന്‍ ആറിനും ഇഞ്ചീല്‍ (ബൈബിള്‍ പുതിയ നിയമം) റമസാന്‍ പതിമൂന്നിനും.

ദൈവിക ഗ്രന്ഥം മുന്നോട്ട് വെക്കുന്ന ആശയത്തിന്‍റെ പ്രായോഗിക പ്രശ്നമാണ് റമസാന്‍ . ധര്‍മാധര്‍മ്മങ്ങളിലേക്ക് മനുഷ്യത്തെ വഴി നടത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്നത് മനുഷ്യന്‍റെ ആഗ്രഹങ്ങളും ഇച്ഛകളുമാണ്. അവയെ കയറൂരി വിട്ടാല്‍ അത് എല്ലാ അതിരുകളും ഭേദിച്ച് സര്‍വ നാശത്തിന് വഴി തുറക്കും. ആഗ്രഹങ്ങളുടെയും ഇച്ഛകളുടെയും നിയന്ത്രണത്തിലൂടെ മാത്രമെ ധര്‍മ്മത്തിലധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ. ഇത്തരം നിയന്ത്രണങ്ങളിലൂടെ മനുഷ്യ മനസ്സിനെ വിമലീകരിക്കുന്ന പ്രക്രിയയെയാണ് ഏറ്റവും വലിയ ധര്‍മ സമരമെന്ന് പ്രവാചകന്‍ മുഹമ്മദ് (സ) വിശേഷിപ്പിച്ചത്. അതാണ് റമസാനിലെ വ്രതാനുഷ്ഠാനത്തിലൂടെ ലക്ഷീകരിക്കപ്പെടുന്നതെന്ന് നോന്പ് നിര്‍ബന്ധമാക്കിക്കൊണ്ട് അവതരിച്ച ഖുര്‍ആനിക സൂക്തം വ്യക്തമാക്കുന്നു. ജന്തു സഹജമായ എല്ലാ സ്വഭാവങ്ങളും ഉള്ളപ്പോള്‍ തന്നെ മനുഷ്യന് അവയെ നിയന്ത്രിച്ച് മാലാഖമാരുടെ സവിശേഷ ഗുണങ്ങളിലേക്ക് ഉയരാന്‍ കഴിയും. അന്നപാനീയങ്ങളും ലൈംഗീകതയും ഉള്‍പ്പെടെ ജന്തുസഹജ സ്വഭാവങ്ങളെ നിയന്ത്രിക്കാനാണ് ഇസ്‍ലാം ആവശ്യപ്പെടുന്നത്. അവയെ പൂര്‍ണ്ണമായി അടിച്ചമര്‍ത്തുന്നത് മനുഷ്യ പ്രകൃതിക്ക് വിരുദ്ധമാണ്. മനുഷ്യന്‍റെ വികാര വിചാരങ്ങളെ, ആഗ്രഹങ്ങളെ, ഭൌതിക സുഖങ്ങളെ നോന്പ്, നമസ്കാരം, സക്കാത്ത് തുടങ്ങിയ ആരാധനകളിലൂടെയും വിവാഹം പോലുള്ള സാമൂഹിക സ്ഥാപനങ്ങളിലൂടെയും സക്രിയമായി ഇടപെട്ട് ധര്‍മ്മ നിഷ്ഠമാക്കുകയാണ്ഇസ്‍ലാം. ഇച്ഛകള്‍ക്ക് അടിമപ്പെട്ട് തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവര്‍ ധര്‍മ്മത്തിന്‍റെ അതിര്‍ വരന്പുകള്‍ ലംഘിച്ചു നീങ്ങുന്പോഴാണ് സമൂഹത്തില്‍ അരാജകത്വം രൂപപ്പെടുന്നത്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് സമീപകാലത്ത് സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ആക്രോശങ്ങള്‍ , തോന്നുന്നതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ഇവര്‍ എല്ലാത്തരം മാനുഷിക മൂല്യങ്ങളും ചവിട്ടി മെതിക്കുന്നു. അത്തരക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനാമൂര്‍ത്തി സ്വന്തം ഇച്ഛകളത്രെ. ഖുര്‍ആന്‍ സൂറത്തുല്‍ ജാസിയാത്തിലെ സൂക്തത്തില്‍ ചോദിക്കുന്നു. -സ്വന്തം ഇച്ഛകളെ ആരാധനയാക്കിയവരെ നീ കണ്ടുവോ, മനുഷ്യന്‍റെ വികാര വിചാരങ്ങളും പ്രവര്‍ത്തനങ്ങളും നാമെങ്ങനെയാണോ അതിനെ പരിശീലിപ്പിക്കുന്നത് ആ വിധത്തിലാണ് രൂപപ്പെടുന്നത്. മഹാനായ ഇമാം ബൂസൂരി ഇത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. -മനുഷ്യ ശരീരം മുല കുടിക്കുന്ന ഒരു കുട്ടിയെ പോലെയാണ്. മുലകുടിക്ക് അറുതി വരുത്താത്ത പക്ഷം വളര്‍ന്നു വരുംതോറും അവന്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അതേ സമയം മുലകുടി നിയന്ത്രിക്കുന്ന പക്ഷം അവന്‍ അതില്‍ നിന്ന് പിന്തിരിയുകയും ചെയ്യും. നമ്മുടെ ശരീരത്തെയും മനസ്സിനെയും ധര്‍മ്മനിഷ്ഠമായി പരസ്യപ്പെടുത്തണമെന്ന് സാരം. പക്ഷെ, അതിനുള്ള ഇച്ഛാ ശക്തി ആഗ്രഹിക്കുന്ന സുഖ സൌകര്യങ്ങള്‍ ലഭ്യമായിരിക്കെ അതില്‍ നിന്ന് മാറി നില്‍ക്കാനുള്ള ശക്തി. അതാണ് ഏറ്റവും വലിയ ധര്‍മ്മ സമരം. അതിനുള്ള പരിശീലന കളരിയാണ് റമസാന്‍ . നബി(സ) പഠിപ്പിക്കുന്നു. -വല്ല നോന്പുകാരനും തെറ്റായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അള്ളാഹുവിന് യാതൊരു താല്‍പര്യവുമില്ല (ഇമാം ബുഖാരി)

രണ്ട് ബന്ധങ്ങളെ കുറിച്ചാണ് ഖുര്‍ആന്‍ പ്രധാനമായും സംസാരിക്കുന്നത്. സൃഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധവും സൃഷ്ടികള്‍ തമ്മിലുള്ള ബന്ധവും. ഈ രണ്ട് ബന്ധങ്ങളും സുദൃഢമാക്കുന്നതിനും ശ്കിതപ്പെടുത്തുന്നതിനുമുള്ള സുവര്‍ണാവസരമാണ് റമസാന്‍ . തന്‍റെ ശാരീരികേച്ഛകളെ ദൈവിക നിയന്ത്രണത്തിനു വിധേയമാക്കുക വഴി അല്ലാഹുവുമായുള്ള ബന്ധം ദൃഢപ്പെടുത്തുന്പോള്‍ റമസാന്‍ വിഭാവനം ചെയ്യുന്ന സമഭാവനയുടെയും സാഹോദര്യത്തിന്‍റെയും സഹാനുകന്പയുടെയും ഭാവം മനുഷ്യ മനസ്സുകളില്‍ അങ്കുരിപ്പിക്കാനും അതുവഴി മാനുഷിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും സാധിക്കും. പരസ്പര സഹായത്തിന്‍റെയും കാരുണ്യത്തിന്‍റെയും നന്മകള്‍ നീട്ടുക വഴി സമൂഹത്തിന്‍റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാവങ്ങള്‍ക്ക് സാന്തനമേകാനും അതു വഴിയൊരുക്കും. ഇമാം ബുഖാരിയും മുസ്‍ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ റമസാനില്‍ പ്രവാചകന്‍ സര്‍വ്വത്ര അടിച്ചുവിശുന്ന കാറ്റിനെക്കാള്‍ ഉദാരശീലനായിരുന്നുവെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്ന ആഗോളീകരണ കാലത്ത് ഇതിന്‍റെ പ്രസക്തി പ്രത്യേകം പറയേണ്ടതില്ലല്ലോ. മനുഷ്യ ബന്ധങ്ങില്‍ പ്രതിബന്ധം സൃഷ്ടിക്കുന്ന അസൂയ, അഹങ്കാരം, ആര്‍ത്തി, പരദൂഷണം, തെറ്റിദ്ധാരണ തുടങ്ങി ഒട്ടേറെ സ്വഭാവങ്ങളെ ക്കുറിച്ച് ഖുര്‍ആനും പ്രവാചക വചനങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളെ അടര്‍ത്തിമാറ്റി യഥാര്‍ത്ഥ മനുഷ്യനാകാന്‍ ഖുര്‍ആനിക ധര്‍മ്മത്തിന്‍റെ വാഹകരാവാന്‍ കരുത്ത് പകരുന്നതാവട്ടെ നമ്മുടെ ഈ റമസാന്‍ ...

ബഹു അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന് സ്വീകരണം നല്‍കി



റിയാദ് : റിയാദ് എയര്‍പോര്‍ട്ടില്‍ അലവിക്കുട്ടി ഒളവട്ടൂര്‍ , അബൂബക്കര്‍ ദാരിമി പൂക്കോട്ടൂര്‍ , അസീസ് പുള്ളാവൂര്‍ , ഷാഫി ദാരിമി, നൌഷാദ് അന്‍വരി, അലവിക്കുട്ടി പൂല്ലാര, മുഹമ്മദ് ഷാഫി ദാരിമി പൂക്കോട്ടൂര്‍ , സലീം അലവി സാംസങ്ങ്, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

ദാറുല്‍ ഹുദാ ഇസ്‍‍ലാമിക് അക്കാദമി വെബ്സൈറ്റ്

നോന്പിന്‍റെ മഹത്വം, നോന്പിന് അറിഞ്ഞിരിക്കേണ്ട മസ്അലകള്‍ , രോഗിയുടെയും യാത്രക്കാരന്‍റെയും നോന്പ്, തറാവീഹ് ഒരു വിഷകലനം, ബദര്‍ ദിനം, ബദ്‍രീങ്ങളുടെ മഹത്വം, ലൈലത്തുല്‍ ഖദര്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇപ്പോള്‍ നമ്മുടെ ദാറുല്‍ ഹുദയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.

ഇപ്പോള്‍ തന്നെ സന്ദര്‍ശിക്കുക

www.islamonsite.com/

ഡോ. ബഹാഉദ്ദീന്‍ നദ്‍വി പ്രസംഗിക്കുന്നു.

അബൂദാബി : ദാറുല്‍ ഹുദാ പ്രിന്‍സിപ്പാള്‍ ബഹാഉദ്ദീന്‍ നദ്‍വിയുടെ പ്രസംഗം ഇന്ന് രാത്രി (27/08/2009) തറാവീഹ് നിസ്കാരത്തിന് ശേഷം (9.45pm) അബൂദാബി നാഷണല്‍ തീയേറ്ററില്‍ വെച്ച് നടക്കുന്നതാണ്.

അരിവിതരണം ചെയ്‌തു : മലപ്പുറം

കാളികാവ്‌: പള്ളിശ്ശേരി മഹല്ല്‌ എസ്‌.വൈ.എസിന്‍െയും എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക്‌ സൗജന്യമായി അരി വിതരണം ചെയ്‌തു. എം. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.പി. മുഹമ്മദലി, കെ. കുഞ്ഞിമുഹമ്മദ്‌, കെ. ഉസ്‌മാന്‍ കുന്നത്ത്‌, അസ്‌ഗറലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.

ദാറുല്‍ ഹുദാ 2008 -2009 വര്‍ഷത്തെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ദാറുല്‍ ഹുദാ 2008 -2009 വര്‍ഷത്തെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക

www.dhiu.info,

www.islamonsite.com

കരുവാരക്കുണ്ട് ദാറുന്നജാത്തിലെ അന്തേവാസികള്‍ക്ക് പെരുന്നാള്‍ പുടവ






ജിദ്ദ : കരുവാരക്കുണ്ട് ദാറുന്നജാത്തിലെ അന്തേവാസികളായ അഗതി അനാഥ കുട്ടികള്‍ക്ക് 'നമ്മുടെ കുട്ടികളുടേതു പോലുള്ള പെരുന്നാള്‍ പുടവ' പദ്ധതിയുടെ സഹായ സമാഹരണത്തിന്‍റെ ഉദ്ഘാടനം ആലുങ്ങല്‍ അബ്ദുട്ടിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചുകൊണ്ട് ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ നിര്‍വ്വഹിച്ചു.



പ്രമുഖ പണ്ഡിതനായിരുന്ന കെ.ടി. മാനു മുസ്ലിയാര്‍ 1976 ല്‍ സ്ഥാപിച്ച ദാറുന്നജാത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഈ പദ്ധതിയിലൂടെ 350 അന്തേവാസികള്‍ക്കും അവരെ പരിപാലിക്കുന്നവര്‍ക്കുമാണ് പുതു വസ്ത്രം നല്‍കുക.



ഇതു സംബന്ധമായി ചേര്‍ന്ന യോഗം സയ്യിദ് ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. അഗതി അനാഥ സംരക്ഷണത്തിനും അവരുടെ സന്തോഷത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതും സഹായിക്കുന്നതും പ്രവാചക സാന്നിധ്യമെന്ന വലിയ സൗഭാഗ്യം ലഭ്യമാവുന്ന മഹത് കര്‍മ്മമാണെന്നും നടു വിരലും ചൂണ്ടു വിരലും ഉയര്‍ത്തിക്കാട്ടി ഞാനും അനാഥകളെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇപ്രകാരമായിരിക്കുമെന്ന തിരുവചനം ഇതാണ് അര്‍ഥമാക്കുന്നതെന്നും ഉബൈദുല്ല തങ്ങള്‍ പറഞ്ഞു. സംരക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം നല്‍കല്‍ മാത്രമല്ല. വസ്ത്രം ധരിപ്പിക്കലും വിദ്യാഭ്യാസം നല്‍കി ഉത്തമ പൗരന്മാരാക്കി അവരെ വളര്‍ത്തിക്കൊണ്ടു വരലും കൂടിയാണ്. പുണ്യങ്ങള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമദാനില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നത് ഏറ്റവും നല്ല ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.



പ്രസിഡന്‍റ് കെ.കെ. അബ്ദു ഹാജി മാന്പുഴ അധ്യക്ഷത വഹിച്ചു. പടിപ്പുറ ഉസ്മാന്‍ , ആലുങ്ങല്‍ നാണി, മുസ്ഥഫ റഹ്‍മാനി, എന്‍ .കെ. ഷാജഹാന്‍ , ബഷീര്‍ വാക്കോട്, അബ്ദു കൊറ്റം കോടന്‍ എന്നിവര്‍ സംസാരിച്ചു. വര്‍ക്കിംഗ് സെക്രട്ടറി സൈതലവി എന്ന കുഞ്ഞുട്ടി സ്വാഗതവും ട്രഷറര്‍ ഇ.കെ. യൂസുഫ് നന്ദിയും പറഞ്ഞു.

റംസാന്‍ പ്രഭാഷണത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : എസ്.കെ.എസ്.എസ്.എഫ്. മുണ്ടുപറന്പ് മഹല്ല് കമ്മിറ്റി നടത്തുന്ന റംസാന്‍ പ്രഭാഷണത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 26 (ഇന്ന്) മുതല്‍ എട്ട് ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണം മഹല്ല് പ്രസിഡന്‍റ് കെ.പി. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്പതരക്ക് മുണ്ടുപറന്പ് ഖിദ്മത്തുല്‍ ഇസ്‍ലാം മദ്റസയിലാണ് പ്രഭാഷണം നടക്കുക.

ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ , മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, അഹമ്മദ് ബാഖവി എടപ്പറ്റ, മുസ്തഫ അശ്റഫി കക്കുപടി, മുസ്തഫ വടക്കും മുറി, യൂനുസ് ദാരിമി താണിക്കുത്ത് എന്നിവര്‍ പ്രഭാഷണം നടത്തും. സെപ്തംബര്‍ മൂന്നിന് നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റമളാന്‍ ക്വിസ്



ദുബൈ :


നിബന്ധനകള്‍

(1). പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന ഒറിജിനല്‍ എന്‍ട്രികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫാക്സ്, ഫോട്ടോ കോപ്പി തുടങ്ങിയവ സ്വീകാര്യമല്ല. (2). ഒരാഴ്ചത്തെ എന്‍ട്രികള്‍ അതാത് വ്യാഴാഴ്ച രാത്രി പത്തു പണിക്ക് മുന്പായി ഓരോ എമിറേറ്റുകളിലുമുള്ള പ്രത്യേകം നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിലെ ബോക്സുകളില്‍ നിക്ഷേപിക്കേണ്ടതാണ്. (3). ഓരോ ആഴ്ചയിലെയും ഫലം തുടര്‍ന്നു വരുന്ന ഞായറാഴ്ചയിലെ ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. (4). ഓരോ ആഴ്ചയിലും ഏറ്റവും കൂടുതല്‍ ശരിയുത്തരം അയച്ചവര്‍ക്കായിരിക്കും ആ ആഴ്ചയിലെ സമ്മാനം., മാസത്തില്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം അയച്ചവര്‍ക്കായിരിക്കും ഗ്രാന്‍റ് പ്രൈസ്. (5). ഒന്നിലധികം പേര്‍ കൂടുതല്‍ ശരിയുത്തരം അയച്ചാല്‍ നറുക്കെടുപ്പിലൂടെ സമ്മാനാര്‍ഹരെ തീരുമാനിക്കും. (6). സമ്മാനാര്‍ഹരെ സംബന്ധിച്ച ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. (7). എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ , ചന്ദ്രിക ദിനപത്രം ജീവനക്കാര്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.

എന്‍ട്രികള്‍ സ്വീകരിക്കുന്ന കേന്ദ്രങ്ങള്‍

ദുബൈ : ദുബൈ സുന്നീ സെന്‍റര്‍ , ദുബൈ കെ.എം.സി.സി., റാശിദിയ്യ മദ്റസ, ബര്‍ദുബൈ സുന്നി സെന്‍റര്‍ , അവീര്‍ സുന്നീ സെന്‍റര്‍ , (04 2724797); അബൂദാബി : ഇസ്‍ലാമിക് സെന്‍റര്‍ , കെ.എം.സി.സി., സുന്നി സെന്‍റര്‍ , (050 5807896); അല്‍ഐന്‍ : സുന്നീ യൂത്ത് സെന്‍റര്‍ (055 6831314); ഷാര്‍ജ : ദഅ്വാ സെന്‍റര്‍ , തുര്‍മുദി മദ്‍റസ (050 3915828); അജ്മാന്‍ : അജ്മാന്‍ കെ.എം.സി.സി., എസ്.കെ.എസ്.എസ്.എഫ് ഓഫീസ്, നാസര്‍ സുവൈദി മദ്റസ (055 6138589); റാസല്‍ഖൈമ : ജംഇയ്യത്ത് ഇമാമില്‍ ബുഖാരി (0507793989); ഫുജൈറ : സുന്നീ സെന്‍റര്‍ (0559488275); ഉമ്മുല്‍ഖുവൈന്‍ : കെ.എം.സി.സി.; ദിബ്ബ : സുന്നി സെന്‍റര്‍ (0503937675); ദൈദ് : 050 6795539; മദാം : 0557418189; കല്‍ബ : 055 9488275

ശിഹാബ്‌തങ്ങള്‍ സ്‌മാരക ഇസ്‌ലാമിക്‌ സെന്റര്‍ തുടങ്ങി

കൊണ്ടോട്ടി: പെരുവള്ളൂര്‍ നടുക്കരയില്‍ എസ്‌.വൈ.എസ്‌, എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റികള്‍ സ്ഥാപിച്ച സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സ്‌മാരക ഇസ്‌ലാമിക്‌ സെന്ററും ലൈബ്രറിയും സയ്യിദ്‌ അബ്ബാസലി ശിഹാബ്‌തങ്ങള്‍ ഉദ്‌ഘാടനംചെയ്‌തു. ടി.പി. അസൈന്‍ അധ്യക്ഷതവഹിച്ചു. മഅ്‌മൂല്‍ ഹുദവി വണ്ടൂര്‍, ഇ. മുഹമ്മദ്‌ ഫൈസി, കെ.സി. മുഹമ്മദ്‌ ബാഖവി, കെ. നാസര്‍, ഇ. അബ്ദുറഹിമാന്‍ ഫൈസി, എം. അബ്ബാസ്‌, സി.പി. മൊയ്‌തീന്‍കുട്ടി ഹാജി, കെ. മുഹമ്മദ്‌ഹാജി, പി. മുഹമ്മദ്‌ഹാജി, എല്‍. ഷറഫുദ്ദീന്‍ ദാരിമി, കെ. സിറാജ്‌ എന്നിവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ് ഫണ്ട് ശേഖരണം 28ന്

കോഴിക്കോട് : 'കരുണയുടെ നോട്ടം കനിവിന്‍റെ സന്ദേശം' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ആതുര സേവനത്തിനായി സഹചാരി റിലീഫ് സെല്ലിലേക്ക് കഴിഞ്ഞ വര്‍ഷം നടത്തിയ പോലെ ഈ വര്‍ഷവും റമസാനില്‍ ആദ്യത്തെ വെള്ളിയാഴ്ച (ഓഗസ്റ്റ് 28) എല്ലാ പള്ളികളിലും മറ്റു കേന്ദ്രങ്ങളിലും ഫണ്ട് ശേഖണം നടത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഫണ്ട് ശേഖരണത്തിനായി ഗൃഹസന്പര്‍ക്ക പരിപാടിയും ലഘുലേഖ വിതരണവും നടത്തും. 29 ന് ശനിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ശാഖാ കമ്മിറ്റികള്‍ ഫണ്ട് ഏല്‍പ്പിക്കും. ഞായറാഴ്ച സംസ്ഥാന ഓഫീസില്‍ നേതാക്കള്‍ ഫണ്ട് സ്വീകരിക്കും.

ഫണ്ട് സ്വീകരിക്കുന്ന ജില്ലാ കേന്ദ്രങ്ങളും സ്വീകരിക്കുന്ന നേതാക്കളും : കാസര്‍ഗോഡ് - സമസ്ത ഓഫീസ് (അബ്ദുല്ല ദാരിമി കൊട്ടില), കണ്ണൂര്‍ - ഇസ്ലാമിക് സെന്‍റര്‍ (റഷീദ് ഫൈസി വെള്ളായിക്കോട്), കോഴിക്കോട് - ഇസ്‍ലാമിക് സെന്‍റര്‍ (സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ), മലപ്പുറം - സുന്നിമഹല്‍ (ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി), ദാറുല്‍ഹുദാ ചെമ്മാട് (സത്താര്‍ പന്തല്ലൂര്‍ ), പാലക്കാട് - സമസ്ത കാര്യാലയം (സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ), തൃശൂര്‍ - എം.ഐ.സി. മസ്ജിദ് (ഓണന്പിള്ളി മുഹമ്മദ് ഫൈസി), എറണാകുളം - ഇസ്‍ലാമിക് സെന്‍റര്‍ പെരുന്പാവൂര്‍ (ഹബീബ് ഫൈസി കോട്ടോപ്പാടം), ആലപ്പുഴ - ജില്ലാ ഓഫീസ് അന്പലപ്പുഴ (ബഷീര്‍ പനങ്ങാങ്ങര), കൊല്ലം - റസ്റ്റ് ഹൌസ് (ഷാനവാസ് കണിയാപുരം), തിരുവന്തപുരം - നിബ്രാസുല്‍ ഇസ്‍ലാം മദ്റസ കണിയാപുരം (ജവാദ് ബാഖവി), നീലഗിരി - ജുമുഅ മസ്ജിദ് ഗൂഢല്ലൂര്‍ (അലി കെ. വയനാട്), ദക്ഷിണ കന്നഡ - മസ്ജിദ് ബില്‍ഡിംഗ് കല്ലടുക്ക (ഉമ്മര്‍ ദാരിമി), കൊടക് - മുസ്‍ലിം ഓര്‍ഫനേജ് സിദ്ധാപുരം (ആരിഫ് ഫൈസി).

സെക്രട്ടറിയേറ്റ് യോഗത്തില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മഗ്ഫിറത്തിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. സത്യധാരയുടെ പ്രചരണത്തിനായി യു.എ.ഇ.യിലേക്ക് പുറപ്പെടുന്ന കെ.എന്‍.എസ്. മൗലവിക്ക് യാത്രയയപ്പ് നല്‍കി. ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ബഷീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.

ശിഹാബ് തങ്ങള്‍ : നിലവിളികളിലേക്ക് തുറന്നു പിടിച്ച ആര്‍ദ്രത



ജിദ്ദ : മറ്റാരായാലും ശ്രദ്ധിക്കപ്പെടാതെ പോവുന്ന നിലവിളികളിലേക്ക് തുറന്നു പിടിച്ച ആര്‍ദ്രതയായിരുന്നു ശിഹാബ് തങ്ങളെന്നും ഹൃദയങ്ങളില്‍ നിന്ന് ഹൃദയത്തിലേക്ക് തീര്‍ത്ത സ്നേഹത്തിന്‍റെ ഒറ്റത്തടിപ്പാലമായിരുന്നു ആ ജീവിതമെന്നും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചന്ദ്രിക മലപ്പുറം ജില്ലാ ബ്യൂറോ ചീഫുമായ സി.പി. സൈതലവി പറഞ്ഞു.


ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേറിട്ടു പോകുമായിരുന്ന അനേകം കുടുംബ ബന്ധങ്ങളാണ് ശിഹാബ് തങ്ങള്‍ വിളക്കിച്ചേര്‍ത്തത്. മറ്റൊരു കോടതിയിലും തീര്‍പ്പാകാതെ പോയ പകയുടെ വൈരാഗ്യത്തിന്‍റെ അകലങ്ങള്‍ ആ സാന്നിധ്യത്തില്‍ നിമിഷങ്ങള്‍ കൊണ്ട് ഒന്നാകുന്നതും വിദ്വേഷത്തിന്‍റെ രണ്ടു ധ്രുവങ്ങളില്‍ ആ കോടതിയിലേക്ക് കോറിപ്പോയി പരസ്പരം ചേര്‍ത്തു പിടിച്ച് കൊണ്ട് കൈകോര്‍ത്ത് ഇറങ്ങിപ്പോരുന്നതുമായ ആയിരക്കണക്കിന് രംഗങ്ങള്‍ക്കാണ് കൊടപ്പനക്കല്‍ തറവാട് മൂകസാക്ഷിയായതെന്നും അദ്ദേഹം പറഞ്ഞു.


ക്ഷുഭിത യൌവ്വനങ്ങള്‍ പോലും ആ ഖബറിടത്തില്‍ പോയി കണ്ണീര്‍ വാര്‍ക്കുന്നത് കണ്ടിട്ടുണ്ട്. സങ്കടങ്ങള്‍ തീര്‍ക്കാനും കേള്‍ക്കാനും രാവോ പകലോ രോഗാവസ്ഥയോ കാലാവസ്ഥയോ തങ്ങള്‍ക്ക് പ്രശ്നമായിരുന്നില്ല. ചൂടുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയിലും വാതിലിനപ്പുറത്ത് നിന്ന് ഉയരുന്ന നിലവിളിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശിഹാബ് തങ്ങള്‍ ഇസ്‍ലാമിക സംസ്ക്കാരത്തിന്‍റെ ജീവിക്കുന്ന ദര്‍ശനവുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. നാസര്‍ അനുസ്മരണ ഗാനം ആലപിച്ചു. ഉസ്മാന്‍ ഇരിങ്ങാട്ടിരി സ്വാഗതവും മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസും സംഘടിപ്പിച്ചു







കുവൈത്ത് സിറ്റി : മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടി കുവൈറ്റ് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദിക്റ് മജ്‍ലിസും ഖത്‍മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സും അനുശോചന യോഗവും സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഹാളില്‍ നടന്ന പരിപാടിയില്‍ പണ്ഡിത പ്രമുഖരും സംഘടനാ നേതാക്കളുമുള്‍പ്പെടെ നിരവധി ആളുകള്‍ സംബന്ധിച്ചു.




ദിക്റ് ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസിനും പ്രാര്‍ത്ഥനക്കും ശംസുദ്ദീന്‍ ഫൈസി മേലാറ്റൂര്‍ , മന്‍സൂര്‍ ഫൈസി, മുസ്ഥഫ ദാരിമി, അബ്ദുന്നാസിര്‍ മൗലവി, ഉസ്‍മാന്‍ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




തുടര്‍ന്ന് നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.




ഇസ്‍ലാമിക് സെന്‍റര്‍ പുറത്തിറക്കിയ മഹബ്ബത്തെ റസൂല്‍ സി.ഡി. യുടെ പ്രകാശനം ശൈഖ് ബാദ്ഷാക്ക് നല്‍കി ശംസുദ്ദീന്‍ ഫൈസി നിര്‍വ്വഹിച്ചു.




കെ.എം.സി.സി. പ്രസിഡന്‍റ് റഫീഖ് കോട്ടപ്പുറം, ബഷീര്‍ ബാത്ത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. രായിന്‍ കുട്ടി ഹാജി, അയ്യൂബ്, റാഫി, ഇ.എസ്. അബ്ദുറഹ്‍മാന്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. ഇല്ല്യാസ് മൗലവി സ്വാഗതവും മന്‍സൂര്‍ ഫൈസി നന്ദിയും പറഞ്ഞു.

റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ നോന്പ് തുറയും റമളാന്‍ പ്രഭാഷണവും

റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ നോന്പ് തുറയും റമളാന്‍ പ്രഭാഷണവും

മുഖ്യ പ്രഭാഷണം : അബ്ദുസ്സമദ് പൂക്കോട്ടൂര്‍

സ്ഥലം : അല്‍ഹുദാ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ , മലാസ്

സമയം : 28/08/2009 വെള്ളിയാഴ്ച വൈകീട്ട് 4.30 ന്

പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്,

പ്രസിഡന്‍റ് : എന്‍ . സി. മുഹമ്മദ്

സെക്രട്ടറി : അലവിക്കുട്ടി ഒളവട്ടൂര്‍

വിവാഹമോചനം കൂടുതല്‍ സ്വവര്‍ഗരതി നിയമമാക്കിയ രാജ്യങ്ങളില്‍ -റഹ്‌മത്തുല്ലാ ഖാസിമി

കോഴിക്കോട്‌: വിവാഹമോചനം കൂടുതല്‍ നടക്കുന്നത്‌ സ്വവര്‍ഗരതി നിയമവിധേയമാക്കിയ രാജ്യങ്ങളിലാണെന്ന്‌ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ റഹ്‌മത്തുല്ലാ ഖാസിമി മൂത്തേടം പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അരയിടത്ത്‌പാലത്ത്‌ നടക്കുന്ന ഖുര്‍ആന്‍ പഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ അമ്പത്‌ ശതമാനത്തിനു മുകളിലാണ്‌ വിവാഹമോചനം നടക്കുന്നത്‌. ഇന്ത്യയില്‍ ഇതു വളരെ കുറവാണ്‌. ഭാരതത്തിന്റെ ധാര്‍മിക സംസ്‌കൃതി തകര്‍ക്കുംവിധം സ്വവര്‍ഗരതി നിയമമാക്കാനുള്ള ശ്രമത്തില്‍ നിന്ന്‌ ഭരണകേന്ദ്രങ്ങള്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാംദിന പ്രഭാഷണം എം.പി. അബ്ദുസ്സമദ്‌ സമദാനി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസല്യാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറസാഖ്‌ ബുസ്‌താനി സ്വാഗതവും ആര്‍.വി.എ. സലീം നന്ദിയും പറഞ്ഞു.

ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ പരീക്ഷാ ഫലം അബ്ദുല്‍ വാഹിദ് നാലാങ്കേരിക്ക് ഒന്നാം റാങ്ക്



പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് 2008-2009 അധ്യയന വര്‍ഷത്തെ അല്‍ അസ്അദി ഫൈനല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. മട്ടന്നൂര്‍ നാലാങ്കേരി സ്വദേശി ടി.പി. അബ്ദുല്‍ വാഹിദിനാണ് ഒന്നാം റാങ്ക്. കാസര്‍ഗോഡ് ജില്ലയിലെ മൗക്കോട് സ്വദേശി എ.സി. അബ്ദുസ്സമദ് രണ്ടാം റാങ്കും കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശി എം. മുബാറക് മൂന്നാം റാങ്കും കരസ്ഥമാക്കി.


മട്ടന്നൂര്‍ നാലാങ്കേരി റിട്ടഃ അറബിക് അദ്ധ്യാപകന്‍ പി. മമ്മദിന്‍റെയും ടി.പി. സാറയുടെയും മകനാണ് അബ്ദുല്‍ വാഹിദ്. കാസര്‍ഗോഡ് മുക്കണ്ണൂര്‍ മൈതാനപ്പള്ളിയിലെ ഹമീദിന്‍റെയും കോര്‍ളായിലെ മംതാസിന്‍റെയും മകനാണ് മുബാറക്


ഖുര്‍ആന്‍ , ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, അറബി സാഹിത്യം, മന്‍തിഖ്, ഗോളശാസ്ത്രം തുടങ്ങിയ മത വിഷയങ്ങളില്‍ അവഗാഹം നേടുന്നതോടൊപ്പം സര്‍വ്വകലാശാല വിദ്യാഭ്യാസവും ഐ.ടി. രംഗത്ത് മികച്ച പരിശീലനവും നേടിയാണ് അല്‍ അസ്അദി ബിരുദ ദാരികള്‍ പുറത്തിറങ്ങുന്നത്.

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാന്പയിന്‍ തുടങ്ങി



ഷാര്‍ജ്ജ : 'ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാന്പയിനിന് തുടക്കമായി. ഷാര്‍ജ്ജ ഇന്ത്യന്‍ ഇസ്‍ലാമിക് ദഅവാ സെന്‍ററില്‍ നടന്ന പരിപാടി എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്‍റ് ശൗക്കത്ത് മൗലവി അധ്യക്ഷത വഹിച്ചു.


ദുബൈ സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി ത്വാഹാ സുബൈര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. ദഅവാ സെന്‍റര്‍ പ്രസിഡന്‍റ് അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ , ജനറല്‍ സെക്രട്ടറി അബ്ദുല്ല ചേലേരി, സുലൈമാന്‍ ഫൈസി ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു.


എസ്.കെ.എസ്.എസ്.എഫ്. സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി സ്വാഗതവും റസ്സാഖ് വളാഞ്ചേരി നന്ദിയും പറഞ്ഞു. കാന്പയിന്‍റെ ഭാഗമായി ഖുര്‍ആന്‍ പാരായണ വേദികള്‍ , വിജ്ഞാന പരീക്ഷകള്‍ , പ്രഭാഷണങ്ങള്‍ , തസ്കിയ്യത്ത് ക്യാന്പുകള്‍ എന്നിവ നടത്തും.

റമദാന്‍ കാന്പയിന്‍ : കുവൈത്ത് സിറ്റി



കുവൈറ്റ് സിറ്റി : ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന റമദാന്‍ കാന്പയിന്‍റെ ഉദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സി.കെ.കെ. മാണിയൂര്‍ നിര്‍വ്വഹിച്ചു. പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസി അദ്ധ്യക്ഷം വഹിച്ചു. കാന്പയിന്‍റെ ഭാഗമായി പ്രഭാഷണങ്ങള്‍ , സെമിനാറുകള്‍ , കുടുംബ സദസ്സുകള്‍ , റിലീഫ്, ഇഫ്താര്‍ മീറ്റുകള്‍ വിജ്ഞാന പരീക്ഷകള്‍ എന്നിവ സംഘടിപ്പിക്കും. സിറ്റി സംഘം റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ അഷ്റഫ് ദാരിമി പ്രമേയ പ്രഭാഷണം നടത്തി. ഇല്‍യാസ് മൗലവി സ്വാഗതവും ഇ.എസ്.അബ്ദുറഹ്‍മാന്‍ നന്ദിയും പറഞ്ഞു.

സയ്യിദ് ഹാശിം തങ്ങള്‍ അന്തരിച്ചു.

ദുബൈ : വടകര താലൂക്ക് ജംഇയ്യത്തുല്‍ ഖുളാത്ത് പ്രസിഡന്‍റും കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് പ്രസിഡന്‍റുമായ സയ്യിദ് ഹാശിം തങ്ങള്‍ നാദാപുരം നിര്യാതനായി. നിരവധി സ്ഥാപനങ്ങളുടെ സാരഥിയും മത സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറഞ്ഞ സാന്നിധ്യവുമായിരുന്ന തങ്ങളുടെ വേര്‍പാടില്‍ ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളും ജനറല്‍ സെക്രട്ടറി സിദ്ധീഖ് നദ്‍വിയും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

റഹ്‍മാനിയ്യ അറബിക് കോളേജിന്‍റെ അജയ്യ നേതൃത്വത്തിലൂടെ സ്ഥാപനത്തെ മഹാ പ്രസ്ഥാനമാക്കി മാറ്റിയ തങ്ങളുടെ വിയോഗം സമൂഹത്തിനും സ്ഥാപനത്തിനും കനത്ത നഷ്ടമാണ് വരുത്തിവെച്ചതെന്ന് കടമേരി റഹ്‍മാനിയ്യ യു.എ.ഇ. ഉത്തര മേഖല കമ്മിറ്റി ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കോളേജിലെ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജിനെ കേരളക്കരിയിലെ വ്യത്യസ്ഥ വിദ്യാഭ്യാസ കേന്ദ്രമായി മാറ്റുന്നതില്‍ നേതൃത്വം നല്‍കിയ തങ്ങളുടെ വേര്‍പാടില്‍ കനത്ത ആഗാധമാണ് സൃഷ്ടിച്ചതെന്ന് റഹ്‍മാനീസ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ യു.എ.ഇ. ചാപ്റ്റര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദുബൈ SKSSF സ്റ്റേറ്റ് കമ്മിറ്റിയും കോഴിക്കോട് ജില്ലാ SKSSF ഉം തങ്ങളുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

തങ്ങള്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും ഇന്ന് (20/08/2009 വ്യാഴാഴ്ച) ഇശാ നിസ്കാരത്തിന്ന് ശേഷം ദേര ദല്‍മൂഖ് മസ്ജിദിലും രാത്രി പതിനൊന്ന് മണിക്ക് നായിഫ് സൂഖിനടുത്തുള്ള അല്‍ഗുറൈര്‍ മസ്ജിദിലും നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

انا لله وانا اليه راجعون

കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് പ്രസിഡന്‍റ് ടി.കെ. ഹാശിം കോയ തങ്ങള്‍ മരണപ്പെട്ടു.

انا لله وانا اليه راجعون

ഇസ്റാഉം മിഅ്റാജും

വിരഹ വേദനയും മനപ്രയാസവുമായി കഴിഞ്ഞുകൂടിയിരുന്ന ഇക്കാലയളവില് പ്രവാചകരുടെ ജീവിത്തില് നടന്ന അല്ഭുതസംഭവങ്ങളിലൊന്നാണ് ഇസ്റാഉം മിഅ്റാജും. ഒരു രാത്രി ഉമ്മു ഹാനിഇന്റെ വീട്ടില് ഉറങ്ങിക്കിടക്കുമ്പോള് ജിബ്രീല് പ്രവാചകരെ മസ്ജിദുല് ഹറാമില് നിന്ന് ഫലസ്ഥീനിലെ ബൈതുല് മുഖ്ദിസിലേക്ക് കൊണ്ടുപോയ സംഭവമാണ് ഇസ്റാഅ് (നിശാപ്രയാണം) എന്നറിയപ്പെടുന്നത്. ബുറാഖെന്ന സ്വര്ഗീയ വാഹനപ്പുറത്തായിരുന്നു യാത്ര. അവിടെ ചെന്ന് രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം ഏഴാകാശവും തുടര്ന്ന് അല്ലാഹുവിന്റെ സന്നിധിയിലേക്കും അവിടുന്ന് യാത്ര ചെയ്തു. ഇതാണ മിഅ്റാജ് എന്ന പേരില് അറിയപ്പെടുന്നത്. ആകാശയാത്രയില് ഓരോ ആകാശത്തുവെച്ചും യഥാക്രമം ആദം, യഹ്, ഇബ്റാഹീം, യൂസുഫ്, ഇദ്രീസ്, ഹാറൂണ്, മൂസാ, ഈസാ തുടങ്ങിയ നബിമാരുമായി സന്ധിക്കുവാനും അല്ലാഹുവുമായി സംഭാഷണത്തിലേര്പ്പെടാനും നബി(സ്വ) തങ്ങള്ക്ക് സാധിച്ചു. തിരിച്ചു വരുമ്പോള് അല്ലാഹു പ്രവാചകര്ക്കു നല്കിയ സമ്മാനമായിരുന്നു അന്പത് നേരമുള്ള നിസ്കാരം. തിരിച്ചു വരുമ്പോള് മൂസാ നബി () നെ കാണുകയും അദ്ദേഹത്തിന്റെ പ്രേരണയാല് നബി (സ്വ) അല്ലാഹുവോട് ചുരുക്കിത്തിരാന് ആവശ്യപ്പെടുകയും അവാസാനം അഞ്ചായി ചുരുക്കുകയും ചെയ്തു.

പ്രവാചകത്വം

നാല്പതാം വയസ്സിലാണ് മുഹമ്മദ് ()ക്ക് പ്രവാചകത്വം ലഭിക്കുന്നത്. അക്കാലത്ത് മക്കക്കാര്ക്കിടയിലുണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നു തങ്ങളുടെ ഏതെങ്കിലും പ്രത്യേക കാലയളവില് എവിടെയെങ്കിലും പോയിരുന്ന് ഏകാന്ത ധ്യാന നിമഗ്നനാകല്. മുഹമ്മദ് () തെരഞ്ഞെടുത്തത് ജബലുന്നുറിലെ ഹിറാഗുഹയാണ്. ആദ്യമാദ്യം റമളാനില് മാത്രമായിരുന്നു തന്റെ ധാന്യമെങ്കിലും പ്രായം നാല്പതോടടുത്തപ്പോള് അവിടന്ന് മുഴുസമയവും സന്യാസത്തില് ലയിച്ചിരുന്നു.

ദിവ്യ വെളിപാട്.

ഒരിക്കലവിടന്ന് ഹിറാഗുഹയില് ധ്യാനനിമഗ്നനായിരിക്കുമ്പോള് ഒരു ഭീകര രൂപം വന്ന് കൊണ്ട് പറഞ്ഞു: വായിക്കുക. നിരക്ഷരനായിരുന്നതിനാല് മുഹമ്മദ് ()പ്രതികരിച്ചു: ഞാന് വായിക്കുനറിയുന്നവനല്ല. ഏതാനും പ്രാവിശ്യം ഇതാവര്ത്തിച്ച ശേഷം മുഹമ്മദ് ()യെ ആശ്ലേഷിച്ച് കൊണ്ട് ആരൂപം പ്രവാചകരെ ഓതിക്കേള്പിച്ചു. സൃഷ്ടികര്മം നടത്തിയ നിന്റെ നാഥന്റെനാമഥേയത്തില് നീ വായിക്കുക. അവന് മനുഷ്യനെ മാംസപുണ്ഡത്തില് നിന്ന് പടച്ചു. നീ വായിക്കുക. പേന കൊണ്ട് (എഴുതാന്) പഠിപ്പിച്ച നിന്റെ നാഥന് അത്യുത്തമനാണ്. അവന് മനുഷ്യനെ അറിയാത്ത കാര്യങ്ങള് പഠിപ്പിച്ചവനാണ്.(അലഖ് 1-5). മുഹമ്മദ് ()യുടെ പ്രവാചകത്വത്തിന്റെ പ്രാരംഭമായിരുന്നു സംഭവം.

അനന്തരം പരിഭ്രമ ചിത്തനായി വീട്ടില് മടങ്ങിയത്തിയ മുഹമ്മദ് ()യെ ഖദീജ ബീവി ആശ്വസിപ്പിച്ചു. മഹതി പറഞ്ഞു: കുടുംബ ബന്ധം പുലര്തത്തുകയും അശരണരെ സഹായിക്കുകയും ചെയ്യുന്ന അങ്ങയെ ദൈവം ഒരിക്കലും കൈവിടുകയില്ല. ഇരുവരും വേദ പണ്ഡിതനായ വറഖതുബ്നുനൗഫലിന്റെ യടുത്ത് ചെന്ന് ആന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: പ്രവാചകത്വവമായി മുമ്പ് മൂസാ() യെ സമീപിച്ച അതേ ജീബ്രീല് തന്നെയാണ് മുഹമ്മദി ()നും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നീട് സുറത്തുമുസ്സമ്മിലിലെ ഏതാനും സൂക്തങ്ങളോടുകൂടി ഇറങ്ങിയപ്പോള് പ്രവാചകര് സ്വകുടുംബത്തില് പ്രബോധനമാരംഭിച്ചു. ഭാര്യ ഖദീജ, സഹചാരി അബൂബക്ര്, ഭൃത്യന് സൈദ്, വളര്ത്തുമാതാവ് ഉമ്മുഐമന്, ഉമ്മുറുമാന്, ഉമ്മിഖൈറ് തുടങ്ങിയവര് പ്രവാചകരില് വിശ്വസിച്ചു. ശേഷം അല്പകാലത്തേക്ക് ദി വ്യബോധനം മുടങ്ങിയതിനാല് അവിടത്തേക്ക് ഏറെ മനപ്രയാസംമുണ്ടായങ്കിലും സൂറത്തുളുഹായിലുടെ അല്ലാഹു പ്രഖ്യാപിച്ചു; താങ്കളുടെ നാഥന് താങ്കളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ല. സൂക്താവതരണത്തില് ഏറെ ആഹ്ളാദവാനായിരുന്നു മുഹമ്മദി ().

അബു ഹുറയ്റ(റ)യ്ക്ക് എങ്ങനെ ആ പേരു കിട്ടി?

അബു ഹുറയ്റ(റ)യ്ക്ക് അല്ലാഹുവിനെ കാണുവാനുള്ള ആഗ്രഹം വളരെയധികം വര്‍ധിച്ചു. അദ്ദേഹത്തിന്‍റ്റെ സന്ദര്‍ഷകര്‍ അദ്ദേഹത്തിന്‍റ്റെ അസുഖം മാറുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. പക്ഷേ അദ്ദേഹം അല്ലാഹുവിനോട് ഇപ്പ്രകാരം അപേക്ഷി ച്ചു, "ഓ അല്ലാഹ്, ഞാന്‍ നിന്നെ കാണുവാന്‍ വളരെയധികം ഇഷ്ടപെടുന്നു. എന്നെ കാണുവാനും നീ വളരെയധികം ഇഷ്ടപ്പെടണേ".

ഹിജ്ര അന്‍പത്തിഒന്‍പതാം വര്‍ഷം, തന്‍റ്റെ എഴുപത്തിഎട്ടാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ കബറടക്കിയത് അനുഗ്രഹീത സ്ഥലമായ 'അല്‍ ബഖീ' യിലാണ്. കബറടക്കത്തിനു ശേഷം തിരികെ പോകും വഴി ആളുകള്‍, അദ്ദേഹം പ്രവാചകനെ(സ്വ) കുറിച്ചു പഠിപ്പിച്ചു കൊടുത്ത ഹദീസുകള്‍ ഉരുവിട്ടുകൊണ്ടിരുന്നു.

അക്കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു, "അദ്ദേഹത്തിന് എങ്ങനെ അബു ഹുറയ്റ എന്ന് പേര്' കിട്ടി?". ഇതു കേട്ട അബു ഹുറയ്റ(റ)യുടെ ഒരു സുഹൃത്ത് പറഞ്ഞു, "ഇസ്ലാമില്‍ വരുന്നതിന്മുന്‍പ് അദ്ദേഹത്തിന്‍റ്റെ പേര് 'അബ്ദ് ഷംസ്' എന്നായിരുന്നു. ഇസ്ലാം സ്വീകരിച്ചതിനുശേഷം പ്രവാചകന്‍ അദ്ദേഹത്തെ 'അബ്ദ് അര്‍റഹ്മാന്‍' എന്ന് വിളിച്ചു. അദ്ദേഹത്തിന് മൃഗങ്ങളോട് വളരെയധികം കാരുണ്യമായിരുന്നു. അദ്ദേഹത്തിന് ഒരു പൂച്ചയുണ്ടായിരുന്നു. എന്നും അതിന് ഭക്ഷണം കൊടുക്കുകയും, കൂടെ കൊണ്ട് നടക്കുകയും, കൂടെ താമസിപ്പിക്കുകയും ചെയ്തു. ആ പൂച്ച അദ്ദേഹത്തിന്‍റ്റെ നിഴല്‍ പോലെ എപ്പോഴും അദ്ദേഹത്തിന്‍റ്റെ കൂടെ നടന്നു. അങ്ങനെ അദ്ദേഹത്തിന്‍റ്റെ പേര്' അബു ഹുറയ്റ എന്നായി. അബുഹുറയ്റ എന്നു വെച്ചാല്‍ 'പൂച്ചകുഞ്ഞിന്‍റ്റെ പിതാവ്' എന്നാണര്‍ത്ഥം. അല്ലാഹു അദ്ദേഹത്തോട് സംതൃപ്തനാകട്ടെ."

മാസപ്പിറവി: ഇസ്‌ലാമിക്‌ സെന്ററില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍

കോഴിക്കോട്‌: റമളാന്‍ മാസപ്പിറവി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിന്‌ ഇസ്‌ലാമിക്‌ സെന്ററില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഫോണ്‍: 0495 - 2700177, 2700751, 9895757751

നിയോഗത്തിന്റെ ആവശ്യം

മുഹമ്മദ് നബി ()യുടെ ആഗമനകാലത്തെ അറേബ്യരുടെ ഭീതതവും ബീഭത്സവുമായ ധര്മശോഷണത്തെയായിരുന്നു അഭിമുകീകരിച്ചിരുന്നത്. യുദ്ധം,മദ്യം,കൊള്ള,കൊല,വ്യഭിചാരം,ശിശുഹത്യ എന്നു വേണ്ട അധാര്മികമെന്നുപറയാവുന്ന മിക്ക ആസ്വാദനങ്ങളിലും അഭിരമിച്ചു കഴിയുകയാരിന്നു അവിടത്തെ ജനങ്ങള്. ബഹുദൈവാരാധനയും സാര്വത്രികമായിരുന്നു. ക്രിസ്ത്യാനിസത്തിന്റെ പുഷ്കലഭുമിയായിരുന്ന യൂറോപ്പ് പ്രാചീന നാഗരികതയുടെ മടിത്തട്ടുകളായ പേര്ഷ്യ,റോം,ആദര് സംസകാരത്തിന്റെ ശ്രീകോകിലമായിരുന്ന ഭാരതം തുടങ്ങിയവയൊന്നും അത്തരം തിയില് നിന്നോ ബഹുദൈവാരാധനയില് നിന്നോ മുക്തമായിരുന്നില്ല. പ്രവാചകരായ മുഹമ്മദ് നബി () ചരിത്രത്തിന്റെ കേവല നിയോഗമോ യാദൃശ്ചികതയോ മാത്രമല്ല, ലോകത്തിന്റെ ആവിശ്യം കൂടിയായിരുന്നുവെന്ന് ചുരുക്കം.

സ്ഥാപകരല്ല

പക്ഷേ, തങ്ങളുടെ നിയുക്തയുഗം ചൂണ്ടിക്കാണിച്ച് പ്രവാചകര് തൗഹീദിന്റെ വിധാതാവോ മനു ഷ്യകത്തിന്റെ മഹാചാര്യനോ ആയിരുന്നില്ലെന്ന് ചിലര് അവിടത്തെ വിമര്ശിക്കാറുണ്ട്. മുഹമ്മദ് നബി () ആഗതമാകുന്നതിനു മുമ്പ്തന്നെ മക്കയുലും പരിസര പ്രദേശങ്ങളിലും ഏകദൈവവിശ്വാസത്തിന്റ കിരണങ്ങളുണ്ടായിരുന്നു എന്നതാണ് വിമര്ശകരുടെ ന്യായം. എന്നാല് പ്ര വാചകരുടെ നിയോഗമന ലക്ഷ്യവും അവകാശവാദവും എന്തായിരുന്നുവെന്ന്പോലും മനസ്സിലാക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി ഇസ്ലാമിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. കാരണം, മുഹമ്മദ് നബി () ഒരിക്ക്ലും ഇസ്ലാമിന്റെയോ തൗഹീദിന്റെയോ സ്ഥാപകരല്ല. മറിച്ച് അവിടന്ന് ഇസ്ലാമില് കഴിഞ്ഞ്പോയ ഒരുലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരുടെ അന്തിമകണ്ണിമാത്രമാണ്. അവരുടെ മുമ്പ് വന്ന ആദം, നൂഹ്(നോഹ), ഇബ്രാഹീം(എബ്രഹാം), സുലൈമാന്(സോളമന്), ദാവൂദ്(ദാവീദ്), മൂസ(മോസസ്), ഈസാ(യേശു) തുടങ്ങിയ പ്ര വാചകാരല്ലാം മുഹമ്മദ് നബി ()യെപ്പോലെ ഏകദൈവ വിശ്വാസികളും മുസ്ലുംകളുമായിരുന്നു. വി:ഖു പറയുന്നു: നബിയേ താങ്കള് പറയുക, അല്ലാഹുവിനെക്കൊണ്ടും നമ്മുടെ ഇബ്രഹീം, ഇസ്മാഈല്, യഅ്കൂബ്, അദ്ദേഹത്തിന്റെ സന്താനങ്ങള് എന്നിവരുടെയും മേല് ഇറക്കപ്പട്ടത് കൊണ്ടും തങ്ങളുടെ രക്ഷിതാവിങ്കല് നിന്ന് മൂസാ, ഈസാ, മറ്റു പ്രവാചകാര് എന്നിവര്ക്ക് നല്കപ്പെട്ടത് കൊണ്ടും ഞാന് വിശ്വസിച്ചു(ആലു ഇംറാന് 84). നാം ബോധനം ചെയതതും ഇബ്രാഹീം മൂസാ, ഈസാ എന്നിവരെ ഉപദേശിച്ചതുമായ മതമാണ് നിങ്ങള്ക്ക് നാം നിശ്ചയിച്ച് തന്നിരിക്കുന്നത്(ശൂറാ 13).

ഇനി മക്കയുടെ കാര്യം. ഇവിടെ നിയോഗിക്കപ്പെട്ട അവസാത്തെ പ്രവാചകന് ഇസ്മാഈലും അദ്ദേഹത്തിന്റെ ശരീഅത്ത് പിതാവായ ഇബ്രാഹീം() ന്റെതുമാണ്. ഇരുവരുടെയും നിര്യാണ ശേഷം കാലാന്തരെഅറേബ്യന് നിവാസികള് തങ്ങളുടെ പ്രവാചകന്മാരുടെ പ്രമാണങ്ങളില്നിന്ന് വ്യതിചലിക്കാന് തുടങ്ങി. ദിനരാത്രങ്ങള് പിന്നെയും കഴിഞ്ഞപ്പോള് അവരുടെ ശരീഅത്ത് തന്നെ നാമാവിശേഷമാവുകയും തൗഹീദിനെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും ബോധമുള്ളവര് ചുരിങ്ങിവരികയും ചെയ്തു. അംറുബ്നുലുഹയ്യ് എന്നയാള് ശാമില് നിന്ന് ബിംബ്ങ്ങളെ കൊണ്ട് വരിക കൂടി ചെയ്തപ്പോള് അവിടെ ബഹുദൈവാരാധനയും സാര്വത്രികമായി. അവസ്ഥ ഇപ്രകാരമായിരിക്കെ, ഏതാനും ഏകദൈവ വിശ്വാസികളെല്ലാം അറേബ്യയിലുണ്ടാവുക സ്വാഭാവികമാണ്. എന്നാല് ഏതൊരു ഗ്രന്ഥവും, ശിക്ഷണ രീതിയുമായിരുന്നുവോ അറബികളെ ആമൂലാഗ്രം പരിവര്ത്തിപ്പിച്ചത് ആഗ്രന്ഥവും ശിക്ഷണരീതിയും പ്രവാചകരുടെ മുമ്പ് ലോകത്തെവിടെയും നിലവില്ലായിരുന്നതിനാല് ആറാം നൂറ്റാണ്ടിനു ശേഷം മനുഷ്യകുലത്തിലരങ്ങേറിയ ധാര്മ്മിക വിപ്ലവത്തിന്റെ യതാര്ത്ഥ ഉത്തരവാദി ഖുര്ആനും ഇസ്ലാമിക ശരീഅത്തും അവതരിപ്പിച്ച് തന്ന മുഹമ്മദ് നബി() തന്നെയാണ്.