Showing posts with label Campaign. Show all posts
Showing posts with label Campaign. Show all posts

സസ്നേഹം സത്യധാര; സമര്‍പ്പണ കാമ്പയിന്‍ ആരംഭിച്ചു

മലപ്പുറം : SKSSF ന്റെ മുഖ പത്രമായ സത്യധാര ദ്വൈവാരികയുടെ സസ്നേഹം സത്യധാര സമര്‍പ്പണ കാമ്പയിന്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വായനാദിനമായ ജൂണ്‍ 19ന് എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യൂണിറ്റിലെ മദ്രസകളിലും ദർസ് അറബിക് കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സത്യധാര സമര്‍പ്പിക്കും.
താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എസ്‌. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാപ്രഭാഷണം നടത്തി. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഉമറുല്‍ ഫാറൂക്ക് ഫൈസി മണിമൂളി, ജലീല്‍ പട്ടര്‍കളം സംബന്ധിച്ചു. അനസ് ഹൈതമി കോയ്യോട് സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.

എസ്. കെ. എസ്. എസ്. എഫ് മദീന പാഷന്‍ കാഞ്ഞങ്ങാട്ട്. സ്വാഗത സംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ)' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന മദീന പാഷന്‍ (പ്രവാചക പ്രകീര്‍ത്തന സദസ്സ് ) സെപ്തംപര്‍ 28 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ നടക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ താജുദ്ധീന്‍ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. മുഹ്‌യുദ്ധീന്‍ കുട്ടി യമാനി വയനാട് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, വൈസ് പ്രസിഡണ്ട് സഈദ് അസ്അദി പുഞ്ചാവി, എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ സി കെ കെ മാണിയൂര്‍, ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, അതിഞ്ഞാല്‍ ജമാഅത്ത് മുദരിസ് ശറഫുദ്ധീന്‍ ബാഖവി, പ്രസിഡണ്ട് സി ഇബ്‌റാഹീം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈന്‍, ട്രഷറര്‍ തെരുവത്ത് മൂസ ഹാജി, ബശീര്‍ വെള്ളിക്കോത്ത്, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, പി ഇസ്മായില്‍ മൗലവി, സി മുഹമ്മദ് കുഞ്ഞി, കെ ബി കുട്ടി ഹാജി, എം കെ അബൂബക്കര്‍ ഹാജി, ഹബീബ് കൂളിക്കാട്, അബ്ദുള്ള ദാരിമി, റഹ്മാന്‍ മുട്ടുന്തല, പി പി അബ്ദുല്‍ റഹ്മാന്‍, ഖാലിദ് അറബിക്കടത്ത്, ബി മുഹമ്മദ്, റമീസ് മട്ടന്‍, റിയാസ് അതിഞ്ഞാല്‍, ബിപി ഫാറൂഖ്, പി എം ഫൈസല്‍, ശരീഫ് മാസ്റ്റര്‍ ബാവ നഗര്‍, അശ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ആരിഫ് അഹ്മദ് ഫൈസി, സിയാദ് പുഞ്ചാവി, സ്വദഖതുള്ള മൗലവി, ശരീഫ് മൗലവി, മിദ്‌ലാജ് കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.

സംഘാടക സമിതി:
മുഖ്യ രക്ഷാധികാരി: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ ടി അബ്ദുള്ള മൗലവി. ചെയര്‍മാന്‍: കുറ്റിക്കോല്‍ അബൂബക്കര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍: തെരുവത്ത് മൂസ ഹാജി, ജനറല്‍ കണ്‍വീനര്‍: താജുദ്ധീന്‍ ദാരിമി പടന്ന, വര്‍ക്കിംഗ് കണ്‍വീനര്‍: സഈദ് അസ്അദി പുഞ്ചാവി, ട്രഷറര്‍: സി കുഞ്ഞാമദ് ഹാജി പാലക്കി.

ഫൈനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: സി കെ കെ മാണിയൂര്‍, കണ്‍വീനര്‍: കെ ബി കുട്ടി ഹാജി.

പ്രചരണ കമ്മിറ്റി: ചെയര്‍മാന്‍: സുബൈര്‍ ദാരിമി പടന്ന, കണ്‍വീനര്‍: നാസര്‍ മാസ്റ്റര്‍ കല്ലൂരാവി.

സ്വീകരണ കമ്മിറ്റി: ചെയര്‍മാന്‍: പി ഇസ്മായില്‍ മൗലവി, കണ്‍വീനര്‍: റഹ്മാന്‍ മുട്ടുന്തല.

സ്റ്റേജ് & ഡക്കറേഷന്‍: ചെയര്‍മാന്‍: ഖാലിദ് അറബിക്കാടത്ത്, കണ്‍വീനര്‍: സി എച്ച് റിയാസ്.

ഫുഡ് & അക്കമഡേഷന്‍: ചെയര്‍മാന്‍: ബി മുഹമ്മദ്, കണ്‍വീനര്‍: റമീസ് മട്ടന്‍.

വൊളണ്ടിയര്‍: ക്യാപ്റ്റന്‍: ലത്തീഫ് തൈക്കടപ്പുറം, വൈസ് ക്യാപ്റ്റന്‍: മുസ്തഫ കൂളിക്കാട്
എന്നിവരേയും തെരെഞ്ഞെടുത്തു

- SKSSF STATE COMMITTEE

എസ്.എം.എഫ് സ്വദേശി ദര്‍സ് ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സ്വദേശി ദര്‍സുകള്‍ ജനകീയമാക്കുന്നതിനായി ശാക്തീകരണ കാമ്പയിന്‍ ആചരിക്കുന്നു. തഅദീബ് '22 എന്ന ശീര്‍ഷകത്തിലുള്ള ത്രൈമാസ കാമ്പയിനിന്റെ സംസ്ഥാനതല ഉല്‍ഘാടനം ജൂണ്‍ 25 ശനിയാഴ്ച കോഴിക്കോട് വരക്കല്‍ അല്‍ ബിര്‍റ് ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനാകും. പ്രമുഖര്‍ സംബന്ധിക്കും. കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ക്ക് പളളികള്‍ കേന്ദ്രീകരിച്ച് മത പഠനവും ധാര്‍മിക ബോധവും പ്രദാനം ചെയ്യുന്ന ത്രിവല്‍സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് സ്വദേശി ദര്‍സ്. കൃത്യമായ കരിക്കുലവും വ്യവസ്ഥാപിതമായ പഠന രീതികളും പരിശീലനങ്ങളും കേന്ദ്രീകൃത പരീക്ഷകളും കോഴ്‌സിന്റെ ഭാഗമായി ഉണ്ടാവും. ഈ കോഴ്‌സ് കൂടുതല്‍ വിപുലവും ജനകീയവുമാക്കുന്നതിനായാണ് ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 20 നകം ജില്ലാ കണ്‍വെന്‍ഷനുകളും ഓഗസ്റ്റ് 10 ന് മുമ്പായി മേഖലാ മണ്ഡലം കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാവും. ഓഗസ്റ്റ് അവസാനത്തില്‍ നടക്കുന്ന മഹല്ല് സംഗമങ്ങളിലൂടെ മുന്നൂറ് പഠന കേന്ദ്രങ്ങളിലായി മൂവ്വായിരത്തിലേറെ പഠിതാക്കളെ കോഴ്‌സിന്റെ ഭാഗമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം.

ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സ്വദേശി ദര്‍സ് സംസ്ഥാന സമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലാം ഫൈസി മുക്കം, എ.കെ.ആലിപ്പറമ്പ്, ഒ.എം.ശരീഫ് ദാരിമി കോട്ടയം, ഇസ്മാഈല്‍ ഹുദവി ചെമ്മാട്, ഇ.ടി.എ.അസീസ് ദാരിമി കോഴിക്കോട്, പി.കെ.എം.സ്വാദിഖലി ഹുദവി വേങ്ങര, ഖാജാ ഹുസൈന്‍ ഉലൂമി പാലക്കാട് സംബന്ധിച്ചു.
- SUNNI MAHALLU FEDERATION

'നേര്‍ വായനയുടെ കാല്‍ നൂറ്റാണ്ട്'; സത്യധാര പ്രചാരണ കാമ്പയിന്‍ ആരംഭിച്ചു

കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് മുഖ പത്രമായ സത്യധാര പ്രചരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വരിക്കാരനായി ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

2022 ജൂണ്‍ 15 മുതല്‍ 2022 ജൂലൈ 15 വരെയാണ്‌ സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുന്നത്. കാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ശില്‍പശാല ജൂണ്‍ 18 ന് കോഴിക്കോട് വെച്ച് നടക്കു൦. ജില്ലാതലങ്ങളിലും മേഖല തലങ്ങളിലും കാമ്പയിന്റെ ഭാഗമായി ശില്‍പശാലകള്‍ നടക്കു൦ . ജൂലൈ ഒന്നിന്‌ സത്യധാര സര്‍ക്കുലേഷന്‍ ഡേ ആചരിക്കും. പാണക്കാട് നടന്ന ചടങ്ങില്‍ ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുറശീദ് ശിഹാബ് തങ്ങള്‍, ഫാറൂഖ് ഫൈസി മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ കുന്നുംപുറം, നൂറുദ്ധീന്‍ യമാനി കിഴിശ്ശേരി, ശറഫുദ്ധീന്‍ ഒമാന്‍, സൈനുദ്ധീന്‍ ഒളവട്ടൂര്‍, ശാക്കിര്‍ ഫൈസി പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയതു.

'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം'; തീവ്ര നിലപാടുകളെയും ആത്മീയ ചൂഷണങ്ങളെയും ചെറുത്ത് തോല്‍പിക്കുക: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട്: ഫാസിസത്തിന് ശക്തി പകരാന്‍ മാത്രമേ തീവ്രവാദ ധാരകളുടെ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുവെന്നും തീവ്ര നിലപാടുകള്‍ ഇസ്‌ലാമികമല്ലെന്നും സമസ്ത മുശാവറ മെമ്പര്‍ ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. 'ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പീക്കേഴ്‌സ് ഡിബേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ തന്മയത്തത്തോടെ സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. സ്വപ്നം പറഞ്ഞും ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചും മഹത്വവത്കരിക്കുന്നത് ഇസ്‌ലാമികമോ അഹ്‌ലുസുന്നയുടെ ധാരയോ അല്ല. അത്തരം കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ സമൂഹം തയ്യാറാകണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍, മുജ്തബ ഫൈസി ആനക്കര നേതൃത്വം നല്‍കി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ആര്‍. വി അബൂബക്കര്‍ യമാനി, അലി അക്ബര്‍ മുക്കം, ശഫീഖ് പന്നൂര്‍ സംസാരിച്ചു. സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു

'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം' എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍

കോഴിക്കോട്: യഥാര്‍ത്ഥ ആമ്മീയതയുടെയും സൗഹൃദ രാഷ്ട്രീയത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ലീഡേഴ്‌സ് പാര്‍ലമെന്റ്, സ്പീക്കേഴ്‌സ് ഡിബേറ്റ്, സൗഹൃദ സമ്മേളനം, വീഡിയോ സന്ദേശം, ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിരോധ നിര, പൊതുസമ്മേളനം, മേഖലകളില്‍ പദയാത്ര, നേതൃ സംഗമം, ക്ലസ്റ്ററുകളില്‍ പ്രമേയ പ്രഭാഷണം, യുണിറ്റുകളില്‍ കുടുംബ സംഗമം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉല്‍ഘാടനം മേയ് 21 ന് മലപ്പുറം വെസ്റ്റ് ജില്ലയില്‍ അങ്ങാടിപ്പുറത്ത് വെച്ച് നടത്താനും തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ഇസ്മായില്‍ യമാനി മംഗലാപുരം, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ജലീല്‍ ഫൈസി അരിമ്പ്ര, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ത്വലബ തർബിയ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം : മതവിദ്യ നാളേക്ക് നന്മക്ക് എന്ന പ്രമേയത്തിൽ ഏപ്രിൽ പത്ത് മുതൽ മെയ് പത്ത് വരെ എസ്‌ കെ എസ്‌ എസ്‌ എഫ് ത്വലബാ വിങ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 'ത്വലബ തർബിയ' മതവിദ്യാഭ്യാസ കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

തർബിയ ഡെ ആചരണം, അഡ്മിഷൻ സഹായങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്കുകൾ, ''വേ റ്റു പാരഡൈസ് എന്ന പേരിൽ സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ഓറിയന്റേഷൻ ക്ലാസുകൾ, മഹല്ലുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികൾ കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. സെക്രട്ടറിയേറ്റ് ഇൻ ചാർജ് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സൈഫുൽ അമീൻ കിടങ്ങഴി, ഹാഫിള് ഇർഷാദ് ഉപ്പള, ഷഫീഖ് എടക്കനാട്, റാഫി മുവാറ്റുപുഴ, മുനവ്വിർ കല്ലൂരാവി, മുസ്തഫ മാണിയൂർ, സംജീദ് കാളാട്, മുസമ്മിൽ കരുനാഗപ്പള്ളി, ഫള്ലു റഹ്മാൻ തിരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.

ആത്മ സംസ്കരണത്തിലൂടെ മതവിശുദ്ധി കാത്തുസൂക്ഷിക്കുക: പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ

എറണാകുളം: ആത്മ സംസ്കരണത്തിലൂടെ മതവിശുദ്ധി കാത്തുസൂക്ഷിക്കമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ. 'സത്യം, സമർപ്പണം, സാക്ഷാത് കാരം' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വ മൂല്യങ്ങൾ വർഗീയ ഫാസിസ്റ്റ് ശക്തികളാൽ ലംഘിക്കപ്പെടുന്ന കാലത്ത് മതവിശ്വാസത്തെയും രാജ്യത്തിന്റെ മതേതര മൂല്യങ്ങളെയും ഒരുപോലെ ചേർത്ത് പിടിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കളമശ്ശേരി ഇല്ലിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ സയ്യിദ് ഫക്രുദീൻ തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു. ഷാഫി ഫൈസി ഓടക്കാലി പ്രാർത്ഥന നിർവഹിച്ചു. കാലടി ശ്രീ ശങ്കരാചാര്യ സർവ്വകലാശാല മുൻ വി. സി ഡോ. എം. സി ദിലീപ് കുമാർ മുഖ്യാതിഥിയായി. അൻവർ മൂഹിയുദ്ധീൻ ഹുദവി ആലുവ പ്രമേയേ പ്രഭാഷണം നടത്തി. റഷീദ് ഫൈസി വെള്ളായിക്കോട് കാമ്പയിൻ വിശദീകരണം നടത്തി.

എ. എം പരീത് സാഹിബ്, എൻ. കെ മുഹമ്മദ് ഫൈസി, കബീർ മുട്ടം, ടി. എ ബഷീർ, സിയാദ് ചെമ്പറക്കി, നിയാസ് മുണ്ടമ്പാലം, അജാസ് കങ്ങരപ്പടി, ഷിയാസ് മരോട്ടിക്കൽ, ഫൈസൽ കങ്ങരപ്പടി എന്നിവർ സംബന്ധിച്ചു. അബ്ദുൽ ഖാദിർ ഹുദവി സ്വാഗതവും അയ്യൂബ് മാസ്റ്റർ മുട്ടിൽ നന്ദിയും പറഞ്ഞു. ശാഖാ - മേഖല - ജില്ലാ തലങ്ങളിലായി സഹചാരി ഫണ്ട് ശേഖരണം, ഫിഖ്ഹ് ക്ലാസ്, ഖുർആൻ പാഠശാല, ഇഅത്തികാഫ് ജൽസ, തർബ്ബിയത്ത് ക്യാമ്പും ഇഫ്ത്താർ വിരുന്നും, ഓൺലൈൻ ഖുർആൻ വിജ്ഞാന പരീക്ഷ, ഇഫ്ത്താർ ടെന്റ്, പെരുന്നാളൊരുമ, ബദറൊളി എന്നീ പരിപാടികൾ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്നു.

ആത്മീയ സദസ്സുകളിൽ വിശുദ്ധി കാത്തു സൂക്ഷിക്കണം: S K S S F

കോഴിക്കോട്: വിശ്വാസികളെ ഒരുമിച്ച് ചേർത്ത് നടത്തുന്ന ആത്മീയ സദസ്സുകളിൽ മത നിയമങ്ങൾ പാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. വിവിധങ്ങളായ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് നിഷ്കളങ്കരായ വിശ്വാസി സമൂഹം ആത്മീയ സദസ്സുകളിലെത്തുന്നത്. അത്തരം വേദികളും അവിടുത്തെ ഉപദേശങ്ങളും ഇസ് ലാമിക മര്യാദകൾ പൂർണമായും പാലിക്കുകയും മാതൃകാപരവുമായിരിക്കണം. ഇതിന് വിഘാതം സൃഷ്ടിക്കുന്ന സദസ്സുകളിൽ നിന്നു സമുദായം വിട്ടുനില്ക്കണം. സംഘടനാ പ്രവർത്തകരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമൂഹത്തിൽ ഉണ്ടാകുന്ന ഇത്തരം വിഷയങ്ങളിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എടുക്കുന്ന അന്തിമ തീരുമാനം വരുന്നത് വരെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

ഇവ്വിഷയകമായി കാമ്പയിൻ നടത്താൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് അധ്യക്ഷത വഹിച്ചു.
- SKSSF STATE COMMITTEE

സത്യം സമര്‍പ്പണം സാക്ഷാത്കാരം; SKSSF റമളാന്‍ കാമ്പയിന്‍ സംസ്ഥാന ഉദ്ഘാടനം എപ്രില്‍ 1 ന്

കോഴിക്കൊട്: സത്യം സമര്‍പ്പണം സാക്ഷാത്കാരം എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന റമളാന്‍ കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ ഒന്നി ന് കളമശ്ശേരിയില്‍ വെച്ച് നടക്കും സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി തങ്ങൾ ഉൽഘാടനം ചെയ്യും ഹൈബി ഈഡൻ എം പി മുഖ്യാഥിതിയായിരിക്കും. അൻവർ മുഹ്യ യിദ്ധീൻ ഹുദവി പ്രമേയ പ്രഭാഷണം നടത്തും സയ്യിദ് ഫഖ്റു ദ്ധീൻ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും. ഐബി ഉസ്മാന്‍ ഫൈസി, ഇ എസ് ഹസന്‍ ഫൈസി, എ എം പരീത്, ശംസുദ്ദീന്‍ ഫൈസി, എന്‍ കെ മുഹമ്മദ് ഫൈസി, ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, ഷാഫി ഫൈസി ഓടക്കാലി, ബക്കര്‍ ഹാജി പെരിങ്ങാല, സിയാദ് ചെമ്പറക്കി, സവാദ് കളമശ്ശേരി, തുടങ്ങിയവര്‍ പങ്കെടുക്കും. കാമ്പയിന്റെ ഭാഗമായി തത്വഹീര്‍, ഫിഖ്ഹ് ക്ലാസ്സ്, ഖുര്‍ആന്‍ പാഠശാല, ഇ അ്തിഖാഫ് ജില്‍സ, ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിഞ്ജാന പരീക്ഷ, തര്‍ബിയ ക്യാമ്പ്, ഇഫ്താര്‍ വിരുന്ന്, ബദറൊളി, സഹചാരി ഫണ്ട് ശേഖരണം, പെരന്നാളൊരുമ എന്നിവ ജില്ലാ, മേഖല, ക്ലസ്റ്റര്‍, ശാഖ തലങ്ങളില്‍ നടക്കും
- SKSSF STATE COMMITTEE

SKSSF മനസ്സൊരുക്കം ശാഖാ തല കാമ്പയിന് ഉജ്ജല തുടക്കം

പുത്തനാശയങ്ങളോടുള്ള സമീപനം പ്രസക്തം: ജിഫ്രി തങ്ങൾ

കൊണ്ടോട്ടി : മതത്തിൽ പുത്തനാശയങ്ങളുമായി കടന്ന് വരുന്നവരോട് അകലം പാലിക്കണമെന്ന സമസ്ത സ്ഥാപക കാലം മുതൽ നിലനിർത്തി വരുന്ന സമീപനം എന്നും പ്രസക്തമാണെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സംഘടനാ ശാക്തീകരണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മനസ്സൊരുക്കം ദൈവാര കാംപയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നീറാട് അൽ ഗസ്സാലി ഹെറിറ്റേജിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. മതവിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ട് ജീവിക്കുന്ന പുതു തലമുറയെ വാർത്തെടുക്കാൻ ശ്രദ്ധിക്കണമെന്നും നിസ്വാർത്ഥ സേവകർക്കായിരിക്കും അന്തിമ വിജയമെന്നും അദ്ധേഹം ഉദ്ബോധിപ്പിച്ചു.

സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി സത്താർ പന്തലൂർ, സലാം ഫൈസി ഒളവട്ടൂർ വിഷയാവതരണം നടത്തി. മോയിൻ കുട്ടി മാസ്റ്റർ, സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ സയ്യിദ് മുബഷീർ ജമലുല്ലൈലി തങ്ങൾ, അയ്യൂബ് മാസ്റ്റർ മുട്ടിൽ, അലവി കുട്ടി ഹാജി ഒ.പി അഷ്റഫ് കുറ്റിക്കടവ്, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സി.ടി ജലീൽ മാസ്റ്റർ, അനീസ് ഫൈസി, കെ .ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബൂബക്കർ യമാനി, യൂനുസ് ഫൈസി സംസാരിച്ചു.
- SKSSF STATE COMMITTEE

SKSSF ഹിസ്റ്ററി കോൺഗ്രസ് ഞായറാഴ്ച

കെ. സുധാകരൻ എം. പി ഉദ്ഘാനം ചെയ്യും

കോഴിക്കോട് : മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ ഹിസ്റ്ററി കോൺഗ്രസ് സമാപന സമ്മേളനം 16 ന് ഞായറാഴ്ച മലപ്പുറത്ത് നടക്കും. സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ നടന്ന മലബാർ സമരത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുകയാണ് മലബാർ ഹിസ്റ്ററി കോൺഗ്രസ്സ്. എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷമായി നടന്നു വന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയാണിത്.

മലബാറിൽ നടന്ന സമര നായകന്മാരെക്കുറിച്ചുള്ള പഠനങ്ങൾ, കലാപ - പലായന പഠനങ്ങൾ, കലാപാനന്തര മലബാർ ചരിത്ര നിർമാണം, നവോത്ഥാനം; ഉലമാക്കളുടെ പങ്ക്, മലബാര്‍ സമരങ്ങളുടെ അനന്തരവും ആഘാതവും, ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ശ്രമങ്ങള്‍, ജയിൽ അനുഭവങ്ങൾ, മാപ്പിള ബൗദ്ധികതയുടെ ഉയര്‍ച്ചയും താഴ്ചയും, സ്വാതന്ത്ര്യാനന്തരം: മാപ്പിളയുടെ അതിജീവനം, ബഹുസ്വരതയെ കാത്ത നേതൃത്വം, കാഴ്ചപ്പാട്, സ്വാധീനം, സാമ്പത്തികം; ഗള്‍ഫ് പലായനം, അനന്തരം, സാംസ്‌കാരം, വിമര്‍ശനങ്ങള്‍, നിരൂപണങ്ങള്‍, പുതിയ കാലം, പുതിയ കുതിപ്പ് തുടങ്ങി നാല്പത് പ്രബന്ധങ്ങൾ സെമിനാറിൽ അവതരിപ്പിക്കും.

രാവിലെ 9 മണി മുതൽ മലപ്പുറം സുന്നി മഹലിൽ സജ്ജമാക്കുന്ന ഏറനാട്, വള്ളുവനാട് എന്നീ രണ്ട് വേദികളിൽ ഗവേഷണ പ്രബന്ധാവതരണങ്ങൾ നടക്കും. അധ്യാപകർ, ഗവേഷകർ, മാധ്യമ രംഗത്തെ പ്രമുഖർ, ചരിത്ര വിദ്യാർത്ഥികൾ എന്നിവരാണ് വിവിധ വിഷയങ്ങളെ അധികരിച്ച പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, അബൂബക്കർ സിദ്ധീഖ് ഐ. എ. എസ്, ഡോ. എം. എച്ച് ഇല്യാസ് തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ സംബന്ധിക്കും.

വൈകിട്ട് 4 മണിക്ക് മലപ്പുറം കുന്നുമ്മൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി സ്മാരക ടൗൺ ഹാളിൽ സമാപന സമ്മേളനം നടക്കും. കെ. പി. സി. സി പ്രസിഡൻ്റ് കെ. സുധാകരൻ എം. പി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE

രാജിയാകാത്ത ആത്മാഭിമാനം; SKSSF അംഗത്വ പ്രചാരണം നാളെ (ബുധന്‍) മുതല്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണ പരിപാടികള്‍ക്ക് നാളെ തുടക്കമാവും. ഡിസംബര്‍ 15 വരെ നടക്കുന്ന അംഗത്വ പ്രചാരണം ഓണ്‍ലൈന്‍ മുഖേനയാണ് സംവിധാനിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സംഘടനാ അദാലത്ത് പൂര്‍ത്തിയായി. അദാലത്തില്‍ പങ്കെടുത്ത അംഗീകൃത ശാഖകള്‍ക്ക് മാത്രമാണ് അംഗത്വപ്രചാരണത്തില്‍ പങ്കെടുക്കാന്‍ അവസരം. ഡിസംബര്‍ 16 മുതല്‍ പുതിയ ശാഖാ കമ്മിറ്റികള്‍ നിലവില്‍ വരും. ജനുവരി 15ന് മുമ്പ് ക്ലസ്റ്റര്‍ കമ്മിറ്റികളും 30 ന് മുമ്പ് മേഖലാ കമ്മിറ്റികളും ഫെബ്രുവരി ആദ്യവാരത്തില്‍ ജില്ലാ കമ്മിറ്റികളും നിലവില്‍ വരും. സംഘടനയുടെ സ്ഥാപകദിനമായ ഫെബ്രുവരി 19 ന് പുതിയ സംസ്ഥാന കമ്മിറ്റി നിലവില്‍ വരും.

അംഗത്വ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മേഖലാതല ഐ ടി കോ ഓഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സമാപിച്ചു. ഡിസംബര്‍ നാലിന് റിട്ടേര്‍ണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം കോഴിക്കോട്ട് നടക്കും. ഈ വര്‍ഷത്തെ അംഗത്വ പ്രചാരണ പരിപാടി വന്‍വിജയമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും താജുദ്ധീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSSF ഓര്‍ഗാനെറ്റ് അദാലത്ത് നവം. 3 മുതല്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ അദാലത്ത് നവംബര്‍ മൂന്നിന് തിരുവനന്തപുരത്ത് ആരംഭിക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങള്‍ക്ക് പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അദാലത്ത് നടക്കും. ഇരുപത്തി ഏഴ് കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടിക്ക് ഓരോ കേന്ദ്രങ്ങളിലും രണ്ട് വീതം സംസ്ഥാന ഭാരവാഹികളുടെ കാര്‍മികത്വത്തില്‍ ഇരുപതംഗ സംഘമാണ് നേതൃത്വം നല്‍കുക. ഒരു കേന്ദ്രത്തില്‍ ഒരേ സമയം പതിനഞ്ച് ശാഖാ കമ്മിറ്റികളുമായി ഭാരവാഹികള്‍ അഭിമുഖം നടത്തും. പ്രവര്‍ത്തന അവലോകനം, സംഘടന കലണ്ടര്‍ വിതരണം, സോഷ്യല്‍ സര്‍വ്വേ , റിപ്പോര്‍ട്ടിംഗ്, മെമ്പര്‍ഷിപ്പ് കിറ്റ് വിതരണം തുടങ്ങിയവ ഓരോ കേന്ദ്രത്തിലും നടക്കും.

സംഘടനയുടെ പരിശീലന വിഭാഗമായ ഓര്‍ഗാനെറ്റ് ഭാരവാഹികളും ജില്ലാ, മേഖലാ ഭാരവാഹികളും അദാലത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഓര്‍ഗാനെറ്റ് അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ രണ്ടിന് വൈകിട്ട് 5 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് നിര്‍വ്വഹിക്കും.

യോഗത്തില്‍ താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, ശഹീര്‍ പാപ്പിനിശ്ശേരി, ശഹീര്‍ ദേശമംഗലം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശഹീര്‍ അന്‍വരി പുറങ്ങ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSSF മദീനാ പാഷൻ ഇന്ന് അഞ്ചരക്കണ്ടിയിൽ

കോഴിക്കോട്: പ്രവാചക പ്രകീർത്തനത്തിന്റെ ഇശലുകളും ആത്മീയ സന്ദേശങ്ങളും പെയ്തിറങ്ങുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ ഇന്ന് (ഒക്ടോബർ 15) കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വൈകിട്ട് മൂന്നിന് മൗലിദ് മജ്ലിസോടെ ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ് ലിയാർ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കാടേരി മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, സയ്യിദ് സഫ് വാൻ കോയ തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും.

ബുർദ , ഖവാലി, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയും നടക്കും. രാത്രി 9.30 വരെ നടക്കുന്ന പരിപാടിയിൽ അല്ലാഹു പ്രണയിച്ച മുത്ത്നബി(സ),ഖലീഫമാർ പ്രണയിച്ച റസൂൽ, കവിതകളിലെ പുണ്യ നബി(സ, സുന്നത്തുകളെ ശീലമാക്കാം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യും.
- SKSSF STATE COMMITTEE

SKSSF മദീനാ പാഷൻ 15 ന് അഞ്ചരക്കണ്ടിയിൽ

കോഴിക്കോട്: ഈ വർഷത്തെ നബിദിനാഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ മദീനാ പാഷൻ വെള്ളിയാഴ്ച (ഒക്ടോബർ 15) കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ നടക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, കൊയ്യോട് ഉമർ മുസ് ലിയാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, കാടേരി മുഹമ്മദ് മുസ് ലിയാർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ് മത്തുല്ലാഹ് ഖാസിമി മൂത്തേടം, സയ്യിദ് സഫ് വാൻ കോയ തങ്ങൾ, മുസ്തഫ ഹുദവി ആക്കോട് പ്രസംഗിക്കും. ബുർദ , ഖവാലി, പ്രവാചക പ്രകീർത്തനങ്ങൾ തുടങ്ങിയവയും നടക്കും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

തിരുനബി(സ്വ): സത്യം, സ്നേഹം, സദ് വിചാരം എന്ന പ്രമേയവുമായി ഒരു മാസക്കാലം സംഘടിപ്പിക്കുന്ന കാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ നടക്കും. പ്രമേയ വിശകലനവും, സ്നേഹ സദസ്സും ഇതിന്റെ ഭാഗമായി നടക്കും. ജില്ലാ, മേഖല, ക്ലസ്റ്റർ തലങ്ങളിൽ മദീനാ പാഷൻ, ഇശ്ഖ് മജ്ലിസ്, ത്വലബാ വിംഗ് ജില്ലാ സമിതികളുടെ നേതൃത്വത്തിൽ 'ഞാൻ അറിഞ്ഞ പ്രവാചകൻ' എന്ന വിഷയത്തിൽ സൗഹൃദ സംഗമങ്ങൾ നടക്കും.

ക്യാമ്പസ് വിംഗ് താജ് ദാരെ ഹറം റബീഉൽ അവ്വൽ 1 മുതൽ 12 വരെ ഓൺലൈൻ ഇശ്ഖ് മജ്ലിസ് ലഘുലേഖ,മധുരവിതരണം എന്നിവ നടക്കും. ശാഖ തല മദീനാ പാഷൻ ''മൻഖുൽ മിൻ മദ്ഹി റസൂൽ" എന്ന കെ.ടി മാനു മുസ്ലിയാരുടെ മൗലിദ് കൃതിയുടെ പഠനം, പാരായണം തുടങ്ങിയവയും കാമ്പയിന്റെ ഭാഗമായി നടക്കും.
- SKSSF STATE COMMITTEE

''സമസ്ത: ബോധന യത്നം''; ജില്ലാതല യോഗങ്ങള്‍ ഒക്ടോബര്‍ 9 മുതല്‍ തുടങ്ങും

ചേളാരി : ''ജിഹാദ്:വിമര്‍ശനവും യാഥാത്ഥ്യവും'' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സമസ്ത ബോധനയത്ന' പരിപാടികളുടെ ഭാഗമായി ജില്ലാ തല ഏകോപന സമിതി യോഗങ്ങള്‍ക്ക് ഒക്ടോബര്‍ 9ന് തുടക്കമാവും. ഒക്ടോബര്‍ 09ന് പാലക്കാട്, കോട്ടയം, ഒക്ടോബര്‍ 10ന് ഇടുക്കി, ഒക്ടോബര്‍ 11ന് ത്യശൂര്‍,കോഴിക്കോട്, ഒക്ടോബര്‍ 12ന് കണ്ണൂര്‍, കാസര്‍ഗോഡ്, ഒക്ടോബര്‍ 13ന് മലപ്പുറം,തിരുവനന്തപുരം, ഒക്ടോബര്‍ 15ന് പത്തനംതിട്ട, വയനാട്, ഒക്ടോബര്‍ 16ന് കൊല്ലം, ഒക്ടോബര്‍ 20ന് ആലപ്പുഴ എന്നിവിടങ്ങളില്‍ നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളാണ് യോഗങ്ങളില്‍ സംബന്ധിക്കുക. ബോധനയത്നത്തിന്റെ ഭാഗമായി ജില്ലകളില്‍ നടക്കേണ്ട പരിപാടികള്‍ക്ക് യോഗത്തില്‍ വെച്ച് സംഘാടക സമിതി രൂപം നല്‍കും. ജില്ലാതല യോഗങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

SKSSF സൈബർ സുരക്ഷാ കാംപയിന് തുടക്കം

കോഴിക്കോട്: സുരക്ഷിത സൈബർ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർഥികൾ, കൗമാരപ്രായക്കാർ തുടങ്ങിയവരെ ബോധവൽക്കരിക്കാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഓൺലൈൻ ബോധവത്ക്കരണ പരിപാടികളുടെ ഉദ്ഘാടനം എ. ഡി. ജി. പി മനോജ് എബ്രഹാം ഐ. പി. എസ് നിർവ്വഹിച്ചു. സമൂഹത്തിൽ സൈബർ സുരക്ഷ വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം കാംപയിൻ അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ മുഹമ്മദ് അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങ് എസ്. കെ. ഐ. സി. ആർ യുട്യൂബ് ചാനലിലും സംഘടനയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും സംപ്രേഷണം ചെയ്തു.

ഓൺലൈൻ പഠന രീതി ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. "സ്പളൻഡിഡ്" കരുത്തരാകാൻ കരുതിയിരിക്കാം എന്നതാണ് കാംപയിനിന്റെ സന്ദേശം. നെറ്റ് അഡിക്ഷൻ, ഓൺലൈൻ ചൂഷണങ്ങൾ, സൈബർ നിയമങ്ങൾ, നിയന്ത്രണ രീതികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ, വെബിനാർ, ചർച്ചകൾ, ഓൺലൈൻ അഡിക്ഷൻ സർവ്വേ, സാമൂഹ്യ മാധ്യമ ഇടപെടലുകൾ, കൗൺസിലിംഗ്, ക്യാമ്പുകൾ, സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗൺസിലിംഗ്, ലൈഫ് സ്കിൽ ട്രെയിനിങ്, ആത്മീയവബോധനം, മാനസികാരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

സംഘടനയുടെ സംസ്ഥാന സമിതിക്ക് കീഴിൽ ജില്ല, മേഖല, കസ്റ്റർ, ശാഖ കമ്മിറ്റികളും വിവിധ ഉപസമിതികളും മറ്റു ബഹുജന കൂട്ടായ്മകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കാംപയിൻ സെപ്തംബറിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ എ. സ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും കാംപയിൻ സമിതി കണ്‍വീനര്‍ ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ആത്മാന്വേഷണത്തിന്റെ റമളാന്‍; SKSSF കാമ്പയിന്‍

കോഴിക്കോട്: ആത്മ സംസ്‌കരണത്തിന്റെ വിവിധ തലങ്ങളെ സമൂഹത്തിന് കൈമാറുന്നതിനായി എസ് കെ എസ് എസ് എഫ് റമളാന്‍ കാംപയിന്റെ ഭാഗമായി വ്യാപകമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ആത്മാന്വേഷണത്തിന്റെ റമളാന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി ഗള്‍ഫ് നാടുകളില്‍ ഉള്‍പ്പടെ ആത്മീയ, വൈജ്ഞാനിക സദസ്സുകള്‍ സംഘടിപ്പിക്കും. വിശുദ്ധ റമളാന്‍ മാസത്തിന്റെ മുന്നോടിയായി ശാഖാതലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടക്കും. സംഘടനയുടെ വിവിധ ഘടകങ്ങളുടെയും വിംഗുകളുടെയും നേതൃത്വത്തില്‍ റമളാന്‍ പ്രഭാഷണങ്ങള്‍, സര്‍ഗലയ ഹിഫ്‌ള് മത്സരം, ത്വലബ വിംഗ് സകാത്ത് സെമിനാര്‍, ഫത് ഹു മക്ക ക്വിസ്, ഇഫ്ത്വാര്‍ ടെന്റുകള്‍, തസ്‌കിയത്ത് ക്യാമ്പുകള്‍, ബദ്ര്‍ അനുസ്മരണങ്ങള്‍, സിയാറത്ത്, ഈദ് മിലന്‍, ഐ ഫ് സി വിജ്ഞാന പരീക്ഷ, മീം ടാബ്ള്‍ ടോക്ക്, എം പവര്‍ മീറ്റ് തുടങ്ങിയവ നടക്കും. കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനവും സകാത്ത് സെമിനാറും ഏപ്രില്‍ 11 ന് തൃക്കരിപ്പൂരില്‍ നടക്കും.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

SKSBV ജലസംരക്ഷണ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ (28-02-2021) തൃശൂരില്‍

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ജലദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ (28-02-2021 ഞായര്‍) രാവിലെ 9.30ന് തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി മുനീറുല്‍ ഇസ്‌ലാം മദ്‌റസയില്‍ വെച്ച് നടക്കും. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും.

'കരുതിവെക്കാം ജീവന്റെ തുള്ളികള്‍; നാളേക്കായ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിനില്‍ സഹജീവികള്‍ക്കൊരു നീര്‍ക്കുടം, പോസ്റ്റര്‍ പ്രദര്‍ശനം, ചിത്രപ്രദര്‍ശനം, വാട്ടര്‍ ബഡ്ജറ്റിങ് & അവാര്‍ഡ്, തണ്ണീര്‍പന്തല്‍, ജലദിനപ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടക്കും.

2021 മാര്‍ച്ച് 1 മുതല്‍ തുടങ്ങുന്ന കാമ്പയിന്‍ ഏപ്രില്‍ 30ന് സമാപിക്കും. ജലസംരക്ഷണ കാമ്പയിന്‍ ജില്ലാ-റെയ്ഞ്ച്-യൂണിറ്റ് തലങ്ങളില്‍ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി റബീഉദ്ദീന്‍ വെന്നിയൂര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen