'എന്റെ യൂണിറ്റ്, എന്റെ അഭിമാനം'; SKSSF സംഘടനാ ശാക്തീകരണ കാമ്പയിന് കാസര്‍കോട് ജില്ലയില്‍ ഉജ്ജ്വല തുടക്കം

കാസര്‍കോട്: 'എന്റെ യൂണിറ്റ് എന്റെ അഭിമാനം' എന്ന 'കോഫി വിത്ത് ലീഡര്‍' എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജില്ലയിലുള്ള 250-ഓളം ശാഖകളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ജില്ലാ നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന രീതിയിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പാറില്‍ ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. തീവ്രവാദ പ്രചരണങ്ങളെ അതിജീവിക്കാനും മതത്തിന്റെ പൈതൃകം നിലനിര്‍ത്താനും ധര്‍മപാതയില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

ഇസ്മാഈല്‍ അസ്ഹരി ബാളിയൂര്‍ അധ്യക്ഷനായി, ജില്ലാ ജന. സെക്രട്ടറി മുഷ്താഖ് ദാരിമി വിഷയാവതരണം നടത്തി. ശാഖകള്‍ക്കുള്ള കൈപുസ്‌കതം സംസ്ഥാന നിരീക്ഷകന്‍ കജെ മുഹമ്മദ് ഫൈസി വിതരണം ചെയ്തു. ഇസ്മാഈല്‍ അസ്ഹരി, റസാഖ് അസ്ഹരി, ഫാറൂഖ് മൗലവി, റഊഫ് ഫൈസി, സ്വാലിഹ് ഹുദവി, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അദ്ദു ഹാജി, ജാസിം അല്‍ബറക്ക, അബൂബക്കര്‍ ഹാജി, സിദ്ദീഖ് ചക്കന്റടി, ഇസ്മാഈല്‍ മില്ല്, ജാഫര്‍ കടമ്പാര്‍, നിസാര്‍ മച്ചമ്പാടി, മുഹമ്മദ് മതങ്കള, മുത്തലിബ് കെദുമ്പാടി, ലത്തീഫ് അന്‍സാരി, അലി കടമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.

മഹല്ലുകള്‍ ദീര്‍ഘവീക്ഷണത്തോടെ കര്‍മ രംഗത്തിറങ്ങുക: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: മഹല്ലുകള്‍ ദീര്‍ഘവീക്ഷണത്തോടെ കര്‍മ രംഗത്തിറങ്ങണമെന്നും കൃത്യമായ കാഴ്ചപ്പാടും ലഭ്യമായ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി തയ്യാറാക്കുന്ന കാലിക പ്രസക്തമായ പദ്ധതികളുമാണ് സമുദായ പുരോഗതിക്കും രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വേണ്ടതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സീമാപ് പദ്ധതി ലക്ഷ്യമാക്കുന്നതെന്നും എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആഹ്വാനം ചെയ്തു. എസ്.എം.എഫ് സീ മാപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാന ശില്‍പശാല ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ തെരെഞ്ഞെടുത്ത നൂറു മഹല്ലുകളിലായി നടത്തുന്ന പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള പരിശീലന ശില്‍പശാലയില്‍ എ.കെ. ആലിപറമ്പ് , സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ , ശരീഫ് ദാരിമി കോട്ടയം, പി.സി. ഉമര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. സംഘാടകന്റെ രീതി ശാസ്ത്രം അബ്ദു റഹീം ചുഴലി വിഷയാവതരണം നടത്തി.

ത്രൈമാസ കര്‍മപദ്ധതി, വിശദമായി ചര്‍ച്ച ചെയ്ത് അവസാന രൂപം കണ്ടെത്തി. എസ്.എം.എഫിനു കീഴില്‍ മഹല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള പൊതു വേദിയായി സിമാപ് പ്രവര്‍ത്തിക്കുന്നതിനും അതിനാവശ്യമായ പ്രവര്‍ത്തന കലണ്ടര്‍ സംഗമം ആസൂത്രണം ചെയ്തു.
- SUNNI MAHALLU FEDERATION

വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ താക്കീതായി SKSSF മനുഷ്യജാലിക

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതലൊരുക്കി 75 കേന്ദ്രങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്നു

കോഴിക്കോട്: വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ താക്കീതായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയില്‍ 75 കേന്ദ്രങ്ങളിലായി പതിനായിരങ്ങള്‍ അണിനിരന്നു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നടന്നു വരുന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ഥി യുവജന പരിപാടിയായ മനുഷ്യജാലികയില്‍ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ 22 കേന്ദ്രങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തകര്‍ അണിനിരന്നു. ഭരണഘടന നിലവില്‍ വന്ന ദിവസമെന്ന നിലയില്‍ രാജ്യത്തെ പൗരാവകാശ ബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പൊതുജന ശ്രദ്ധ ക്ഷണിക്കുകയുമാണ് മനുഷ്യ ജാലികയിലൂടെ ലക്ഷ്യമാക്കുന്നത്.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കൊയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലി കുട്ടി മുസ്ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി കെ ഇമ്പിച്ചി കോയ തങ്ങള്‍ പഴയ ലക്കിടി, സയ്യിദ് ഹദിയത്തുള്ള തങ്ങള്‍ അല്‍ ഹൈദ്രോസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂകോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ജി എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സത്താര്‍ പന്തലുര്‍, ശൗക്കത്തലി മൗലവി വെള്ളമുണ്ട, അല്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, നാസര്‍ മാസ്റ്റര്‍ കരുളായി, സ്വാദിഖ് ഫൈസി താനൂര്‍, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടി, മുജ്തബ ഫൈസി ആനക്കര, സയ്യിദ് മൂഈനലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം പി മാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമ ചന്ദ്രന്‍, കെ സുധാകരന്‍, എം എല്‍ എ മാരായ രാജ ഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, ഡോ.എം.കെ മുനീര്‍, പാറക്കല്‍ അബ്ദുള്ള, പി ഉബൈദുള്ള, പി വി ഇബ്രാഹീം, അഡ്വ.എന്‍ ശംസുദ്ധീന്‍, സി മമ്മുട്ടി, വി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

ഡല്‍ഹി ജാമിയ മില്ലിയയില്‍ ഡോ.ജാഫറലി അറക്കല്‍, ബിഹാറിലെ കൊര്‍ദോബ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ.സുബൈര്‍ ഹുദവി, മണിപ്പൂരിലെ ക്രിയേറ്റീവ് സ്‌കൂളില്‍ മുഹമ്മദ് അനീസ് മണിപ്പൂരി, ആന്ധ്രാപ്രദേശിലെ ദാറുല്‍ ഹുദാ പുഗാനൂര്‍ കാംപസില്‍ ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാടും സംസാരിച്ചു.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ജില്ലയിലെ അനന്തപൂര്‍, ധര്‍മവരം, ടാദിപത്രി, കടപ്പ ജില്ലയിലെ കടപ്പ, പ്രോദാത്തൂര്‍, ചിറ്റൂര്‍ ജില്ലയിലെ പുങ്ങാനൂര്‍, പാലംനേര്‍, മാടാനപ്പള്ളി, ഓങ്കോള്‍, തെലങ്കാനയിലെ സെവന്‍ ടോമ്പ്‌സ്, ഹൈദരാബാദ്, ജാര്‍ഖഢിലെ റാഞ്ചി, പശ്ചിമ ബംഗാളിലെ ദാറുല്‍ഹുദാ ബംഗാള്‍ സെന്റര്‍, കര്‍ണാടകയിലെ ദാറുല്‍ ഹുദാ ഹംഗേല്‍ സെന്റര്‍, ബംഗുളൂരുവിലെ ഹെബ്ബല്‍, ദക്ഷിണ കന്നടയിലെ കില്‍കാംബ, ഉടുപ്പിയിലെ പാലിമര്‍, മഹാരാഷ്ട്രയില്‍ മുംബൈയിലെ ഖുവ്വത്തുല്‍ ഇസ്്‌ലാം സെന്റര്‍, ദാറുല്‍ ഹുദാ അസം കാംപസിലും മനുഷ്യജാലികയില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു.

ഇന്ത്യക്ക് പുറത്ത് സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും മനുഷ്യ ജാലിക തീര്‍ത്തു.
- SKSSF STATE COMMITTEE

മാനവ സൗഹൃദം പ്രവാചകാധ്യാപനം: പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ

ദേശമംഗലം: വ്യത്യസ്ത മതങ്ങളെയും അവരുടെ ആചാരാനുഷ്ടാനങ്ങളെയും ഉൾകൊള്ളാനും മാനവ സൗഹാർദ്ദം നിലനിർത്താനും നാമെല്ലാം ഒത്തൊരുമിച്ച് നിൽക്കണമെന്നും അതാണ് പ്രവാചകൻ പഠിപ്പിച്ച മാതൃകയെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി റിപബ്ലിക് ദിനത്തിൽ ദേശമംഗലത്ത് സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദേശിക സാമ്രാജ്യത്വം അവസാനിച്ചിട്ടും രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര സാമ്രാജ്യത്വ മനോഭാവമാണ് മതേതരത്വത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. മതേതരമൂല്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ സാമ്രാജ്യത്വ നീക്കങ്ങളെ തിരിച്ചറിയണം. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കങ്ങളറിഞ്ഞ് മനുഷ്യരെ ചേർത്ത് നിർത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ ബഷീർ ഫൈസി ദേശമംഗലം അധ്യക്ഷനായി. സാദിഖ് ഫൈസി താനൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സത്താർ ദാരിമി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജോ. സെക്രട്ടറി ഷഹീർ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ജയരാജ്, പ്രതിപക്ഷ നേതാവ് വി. എസ്. ലക്ഷ്മണന്‍, കെ. എം. സലീം ഹാജി കടുങ്ങോട്, മലബാര്‍ എഞ്ചിനീയറിങ്ങ് കോളേജ് ചെയര്‍മാന്‍ കെ. എസ്. ഹംസ, എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്വാഗതസംഘം ട്രഷറര്‍ സി. എം. മുഹമ്മദ് കാസിം ഉപഹാര സമര്‍പ്പണം നടത്തി. സുലൈമാൻ ദാരിമി ഏലംകുളം, നാസർ ഫൈസി തിരുവത്ര, ഹംസ ബിൻ ജമാൽ റംലി, അബൂബക്കർ ഫൈസി ചെങ്ങമനാട്, സുലൈമാൻ അൻവരി, സയ്യിദ് സി. കെ. എം കുഞ്ഞി തങ്ങൾ, സയ്യിദ് എം. പി കുഞ്ഞി കോയ തങ്ങൾ, സയ്യിദ് അബ്ദുള്ള കോയ തങ്ങൾ, അബ്ദുൾ കാദർ ഫൈസി തലക്കശ്ശേരി, അൻവർ മുഹ്യിദ്ദീൻ ഹുദവി, സിദ്ദീഖ് ബദ് രി, ഷെഫീഖ് ഫൈസി കൊടുങ്ങലൂർ, സൈഫുദ്ദീൻ പാലപ്പിള്ളി, വാഹിദ് വെള്ളാങ്ങല്ലൂർ, കെ. ഇ. ഇസ്മയിൽ, സിറാജ് തെന്നൽ, അബ്ദുറഹ്മാൻ ചിറമനേങ്ങാട്, ഷെഫീക്ക് കരുതക്കാട്, സുധീർ നാട്ടിക, സിദ്ദീഖ് ഫൈസി മങ്കര, ഗഫൂർ അണ്ടത്തോട്, ഷിയാസലി വാഫി, ടി. എസ്. മമ്മി, പി. എം. അബ്ദുൾ റഷീദ്, ബാദുഷ അൻവരി, ഹംസ അൻവരി മോളൂർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മഹറൂഫ് വാഫി സ്വാഗതവും മേഖല സെക്രട്ടറി മാലിക് ചെറുതുരുത്തി നന്ദിയും പറഞ്ഞു.

തുടർന്ന് 'അസ്ഥിത്വം അവകാശം ഇന്ത്യ തേടുന്നു' എന്ന വിഷയത്തില്‍ നടന്ന സൗഹാര്‍ദ്ദ സംവാദത്തിന് ഡോ:ഹാരിസ് ഹുദവി കുറ്റിപ്പുറം അവതാരകനായി. ബഷീർ ഫൈസി ദേശമംഗലം, സി. ആര്‍. നീലകണ്ഠന്‍, അൻവർ സാദത്ത്, അഡ്വ. വി. ആര്‍. അനൂപ് തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെത്തു.

റിപ്പബ്ലിക് ദിനത്തില്‍ ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്ത്‌ SKSSF കാന്തപുരം യൂണിറ്റ്

കാന്തപുരം: കാന്തപുരം യൂണിറ്റ് SKSSF നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം, റിപ്പബ്ലിക് ദിന സമ്മാനമായി നാടിന്‌ സമർപ്പിച്ചു. ജില്ലാ പഞ്ചായത്തു മെമ്പർ ഐ. പി രാജേഷ് ഉദ്ഘാടന കർമം നിര്‍വ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ. കെ അബ്ദുല്ല മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഒ. വി മൂസ മാസ്റ്റർ, എം. കെ മുഹമ്മദലി, കെ. സി മുഹമ്മദ്, കെ. ജമാൽ, എൻ. കെ വാരിസ്, മുഹമ്മദ് മടവൂർ, ഹംസ. പി. കെ, ജംഷിദ്, സിനാൻ, സാദിഖുൽ ഹഖ്, സലീം. കെ, അൻവർ കെ. കെ, ഹാരിസ് എം. കെ, സഫീർ ഇ. കെ, ശമീജ് പി. കെ. സി, ഉനൈസ്, ഹാരിസ് പി. കെ, മുഹമ്മദ് അശ്ഹൽ പങ്കെടുത്തു. എൻ. കെ സുബൈർ, ഒ. വി ഫസലുറഹ്മാൻ, ഷബീർ പി. കെ. സി, ആബിദ്, പി. പി നൗഫൽ, ജസീൽ തുടങ്ങിയവർ നേതൃത്വം നൽകി. മഹല്ല് ഖത്തീബ് സാലിം ഫൈസി പ്രാർത്ഥന നടത്തി.

സുന്നി ബാലവേദി ബാല ഇന്ത്യ ഇന്ന് 518 കേന്ദ്രങ്ങളില്‍

സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത്

ചേളാരി: ''സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍'' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാല ഇന്ത്യയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് എറണാകുളം പെരുമ്പാവൂര്‍ വടക്കാട്ടുപ്പടി മദ്‌റസത്തുല്‍ ഇസ്ലാമിയ്യയില്‍ വെച്ചു നടക്കും. എസ്.കെ.ജെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. എസ്.കെ.എസ്.ബി.വി സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജി അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനാകും. ചാലക്കുടി മണ്ഡലം എം.പി ബെന്നി ബെഹന്നാന്‍, പെരുമ്പാവൂര്‍ നിയോജകമണ്ഡലം എം.എല്‍.എ എല്‍ദോസ് കുന്നംപ്പിള്ളി, പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, ഓണംപ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, എം.എ ഉസ്താദ് ചേളാരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക്, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, എം.യു ഇസ്മായില്‍ ഫൈസി വണ്ണപ്പുറം, അബ്ദുസമദ് ദാരിമി, റബീഉദ്ദീന്‍ വെന്നിയൂര്‍, അഫ്‌സല്‍ രാമന്തളി, അസ്‌ലഹ് മുതുവല്ലൂര്‍, റിസാല്‍ദര്‍ അലി ആലുവ, കെ.കെ ഇബ്രാഹിം കുട്ടി ഹാജി, ടി.എ ബഷീര്‍, സിയാദ് ചെമ്പറക്കി, എന്‍.കെ മുഹമ്മദ് ഫൈസി, അബ്ദുല്‍ ഖാദര്‍ ഹുദവി, ഉസ്താദ് ഷംസുദ്ദീന്‍ ഫൈസി, ഹാജി കെ.പി അബൂബക്കര്‍ കാണാപ്പുറം, അഡ്വ.കെ.എ ഫാഹിദ്, അബൂബക്കര്‍ ബാഖവി, എം.എച്ച് ഇസ്മായില്‍ ഫൈസി, കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍, റബീഹ് ഹുദവി, സുഫൈല്‍ ബാഖവി, അബ്ദുല്‍ ഹമീദ് കമാലി, അമീര്‍ ടി.എസ്, സുഹൈല്‍ പെരിങ്ങാല, സവാദ് പുതുവായില്‍ സംബന്ധിക്കും.

വിവിധ ജില്ലകളിലായി നടക്കുന്ന ബാല ഇന്ത്യയുടെ ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ ജില്ല തല ഉദ്ഘാടനം ഇര്‍ഷാദുല്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ പൂതപ്പാറ, കോഴിക്കോട് ജില്ല ദാറുസ്സ്വലാഹ് ക്യാമ്പസ്‌കരാമൂല മുക്കം, വയനാട് ജില്ല കാട്ടിചിറക്കല്‍ ജമാലുല്‍ ഇസ്ലാം മദ്‌റസ, മലപ്പുറം ഈസ്റ്റ് ജില്ല ആലത്തൂര്‍പ്പടി, മലപ്പുറം വെസ്റ്റ് ടൗണ്‍ ഹാള്‍ തിരൂര്‍, പാലക്കാട് കുമരംപ്പുത്തൂര്‍, ത്രിശൂര്‍ വേമ്പനാട് പാലാഴി, ആലപ്പുഴ ഐ.എം.എ മദ്‌റസ വലിയ മരം എന്നിവിടങ്ങളില്‍ നടക്കും.
- Samastha Kerala Jam-iyyathul Muallimeen

SKSSF വിഖായ ആക്റ്റീവ് വിങ് നാലാം ബാച്ച് രജിസ്‌ട്രേഷന് ആരംഭിച്ചു

കോഴിക്കോട്: സന്നദ്ധ സേവനത്തൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് എസ് കെ എസ് എസ് എഫ് വിഖായയുടെ 25000 വരുന്ന പ്രവര്‍ത്തകരില്‍ നിന്നും വിദഗ്ദ്ധ പരിശീലനം കൊടുത്തു കൊണ്ട് തയ്യാറാക്കുന്ന ആക്റ്റീവ് വിങ് നാലാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന് ആരംഭിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഡോക്ടര്‍ തിഫലുറഹ്മാനെ ചേര്‍ത്തു കൊണ്ട് ഉല്‍ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ വിഖായ സെക്രട്ടറി ജലീല്‍ ഫൈസി അരിമ്പ്ര, ചെയര്‍മാന്‍ സലാം ഫറോക്ക്, മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഫാറൂഖ് ഫൈസി മണിമൂളി, ജില്ലാ കോര്‍ഡിനേറ്റര്‍ ശബീര്‍ പാണ്ടികശാല എന്നിവര്‍ പങ്കെടുത്തു. 18 വയസ്സ് തികഞ്ഞ 35 വയസ്സ് കവിയാത്ത എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കാണ് നാലാം ബാച്ചില്‍ രെജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുക. രജിസ്‌ട്രേഷന് കാലാവധി ജനുവരി 30ന് അവസാനിക്കും. http://organet.skssf.in/viqaya എന്ന സൈറ്റിലൂടെ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തു

ചേളാരി: സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ചെയ്തു. ചേളാരി സമസ്താലയം കെട്ടിടത്തിലാണ് ഓഫീസ് സംവിധാനിച്ചത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ കാടാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എസ്.കെ ഹംസ ഹാജി കണ്ണൂര്‍, ഡോ. അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു. മൂന്നിയൂര്‍ ഹംസ ഹാജി സ്വാഗതവും, ഒ.കെ.എം കുട്ടി ഉമരി നന്ദിയും പറഞ്ഞു.

ദാറുല്‍ഹുദാ ഇമാം ഡിപ്ലോമ കോഴ്‌സ്: സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങി (സിപെറ്റ്)ന് കീഴില്‍ ഇമാം ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തീകരിച്ചവരുടെ ദ്വിദിന സഹവാസ ക്യാമ്പും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

തത്മീം എന്ന പേരില്‍ വാഴ്‌സിറ്റി കാമ്പസില്‍ നടന്ന പരിപാടിയില്‍ വിത്യസ്ത സെഷുകളിലായി ഇസ്ഹാഖ് ബാഖവി ചെമ്മാട്, പികെ നാസര്‍ ഹുദവി കൈപ്പുറം, മുനീര്‍ ഹുദവി പേങ്ങാട്, നിസാം ചാവക്കാട് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

സമാപന ചടങ്ങില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച പണ്ഡിതര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിച്ചു. ജന.സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, എം.കെ.എം ജാബിര്‍ അലി ഹുദവി പടിഞ്ഞാറ്റുമുറി, ഇബ്‌റാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി എന്നിവര്‍ സംസാരിച്ചു, വി.കെ.എം ജലീല്‍ ഹുദവി സ്വാഗതവും ഹാശിം ഹുദവി കൂരിയാട് നന്ദിയും പറഞ്ഞു
- Darul Huda Islamic University

SKSSF മനുഷ്യ ജാലിക ജനു. 26 ന്

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യ ജാലിക ഈ വര്‍ഷം എഴുപത്തി അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി നടത്തിവരുന്ന പരിപാടി സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന നഗരങ്ങളിലും നടക്കും. സഊദി അറേബ്യ, യു. എ. ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിലും പരിപാടി നടക്കും.

വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടായി നടന്നു വരുന്ന രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ അണിനിരക്കുന്ന റിപ്പബ്ലിക് ദിനാഘോഷമാണ് മനുഷ്യ ജാലിക. ഭരണഘടന നിലവില്‍ വന്ന ദിവസമെന്ന നിലയില്‍ രാജ്യത്തെ പൗരാവകാശ ബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പൊതുജന ശ്രദ്ധ ക്ഷണിക്കുകയുമാണ് മനുഷ്യ ജാലിക ലക്ഷ്യമാക്കുന്നത്.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

മദ്‌റസാ പഠനശാക്തീകരണം; മുദരിബുമാര്‍ കര്‍മരംഗത്തേക്ക്

ചേളാരി: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മദ്‌റസാ പഠനം ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ച സാഹചര്യത്തില്‍ കോവിഡാനന്തര മദ്‌റസാ വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിനായി അദ്ധ്യാപകര്‍ക്ക് റെയ്ഞ്ച് തലങ്ങളില്‍ കോച്ചിങ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 150 മുദരിബുമാരെ കര്‍മരംഗത്തിറക്കി. ഫെബ്രുവരി മുതല്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 518 റെയ്ഞ്ചുകളില്‍ നടക്കുന്ന പാഠശാലകള്‍ക്ക് മുദരിബുമാര്‍ നേതൃത്വം നല്‍കും.

ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ മുദരിബുമാര്‍ക്ക് നടത്തിയ ശില്‍പശാല എസ്.കെ.ജെ.എം.സി.സി. പ്രസിഡണ്ട് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. തദ്‌രീബ് കോര്‍കമ്മിറ്റി ചെയര്‍മാന്‍ കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. എസ്.കെ.ജെ.എം.സി.സി. ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കെ.എഛ്.കോട്ടപ്പുഴ, റഹീം മാസ്റ്റര്‍ ചുഴലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, എം.എ ചേളാരി, പി.ഹസൈനാര്‍ ഫൈസി ഫറോക്ക്, അബ്ദുല്‍ ഖാദിര്‍ ഖാസിമി വെന്നിയൂര്‍, ഇസ്മാഈല്‍ ഫൈസി വണ്ണപുരം സംസാരിച്ചു. സെക്രട്ടറി കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും കണ്‍വീനര്‍ കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.

ദാറുല്‍ഹുദാ ബിരുദദാനം മാര്‍ച്ച് 10 ന്

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങും മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സദസ്സും മാര്‍ച്ച് 10 ന് ബുധനാഴ്ച നടത്താന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങൾക്ക് വിധേയമായി പൊതുജനപങ്കാളിത്തത്തോടെ ആയിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുക..

പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു.ശാഫി ഹാജി ചെമ്മാട്, സൈദലവി ഹാജി കോട്ടക്കൽ, ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് മുഹമ്മദ്‌ ത്വയ്യിബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

SMF തര്‍ത്തീബ്-2021; സൗത്ത് സോണ്‍ വര്‍ക്ക്‌ഷോപ്പ് നാളെ (20-01-2021)

ചേളാരി -മുസ്‌ലിം സമുദായത്തിന്റെ കരുത്തും കരുതലുമായ മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി 2021 ഫെബ്രുവരി മാസത്തില്‍ നടത്തുന്ന അദാലത്തിന്റെ ഭാഗമായ എസ്.എം.എഫ് തര്‍ത്തീബ്-2021 ന്റെ സൗത്ത് സോണ്‍ വര്‍ക്ക്‌ഷോപ്പ് നാളെ ആലപ്പുഴയില്‍ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന അദാലത്തുകളില്‍ ക്ലാസ് നടത്തുന്ന ആര്‍.പിമാര്‍ ഹെല്‍പ് ഡെസ്‌ക് ടേബിള്‍ ടോക്ക് എന്നിവക്ക് നേതൃത്വം നല്‍കുന്ന പഞ്ചായത്ത്, മേഖലാ സെക്രട്ടറിമാര്‍ എന്നിവര്‍ക്കുള്ള ട്രൈനിംഗ് വര്‍ക്ക്‌ഷോപ്പില്‍ നടക്കും.

ആലപ്പുഴ ശംസുല്‍ ഉലമാ സ്മാരക സമസ്ത ജില്ലാ സൗധത്തില്‍ SMF ജില്ലാ പ്രസിഡണ്ട് മജീദ് കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ 2021 ജനുവരി 20 രാവിലെ 10-ന് ആരംഭിക്കുന്ന വര്‍ക്ക്‌ഷോപ്പ് സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഹദിയത്തല്ല തങ്ങള്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും, പ്രശസ്ത ട്രൈയ്‌നര്‍ ഷാജിഹു ശെമീര്‍ അസ്ഹരി ക്ലാസ് നടത്തും. അബ്ദു റഹ്മാന്‍ അല്‍ ഖാസിമി, മഹ്മൂദ് മുസ്‌ലിയാര്‍, നൗശാദ് കൊക്കാട്ട്തറ, പ്രൊഫ. തോന്നക്കല്‍ ജമാല്‍, ടങഖ ബക്കര്‍ ഹാജി, എ.കെ ആലിപ്പറമ്പ്, ശരീഫ് ദാരിമി കോട്ടയം, പി.സി ഉമര്‍ മൗലവി വയനാട് എന്നിവര്‍ സംബന്ധിക്കും.
- SUNNI MAHALLU FEDERATION

SKSSF പൊന്നാനി പ്രവാസി കൂട്ടായ്മ അനുമോദന സംഗമം സംഘടിപ്പിച്ചു

പൊന്നാനി: എസ്.കെ.എസ്.എസ്.എഫ് പ്രവാസി കൂട്ടായ്മ അനുമോദന സംഗമവും ഫണ്ട് കൈമാറ്റവും സംഘടിപ്പിച്ചു. അറബിക് സാഹിത്യത്തിൽ നെറ്റ് കരസ്ഥമാക്കിയ പൊന്നാനി മേഖല ഇബാദ് ചെയർമാൻ നൗഫൽ ഹുദവിക്കും വിശുദ്ധ ഖുർആൻ മുഴുവൻ മന:പാഠമാക്കിയ ദാറുൽ ഹിഫ്ള് ഖുർആൻ കോളേജ് പുറങ്ങ് വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് അൻസിഫിനും എസ്.കെ.എസ്.എസ്.എഫ് പ്രവാസി കൂട്ടായ്മയുടെ സ്നേഹോപഹാരം സമർപ്പിച്ചു. പ്രവാസി കൂട്ടായ്മ ചെയർമാൻ ഉസ്താദ് മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ടി.എ.റഷീദ് ഫൈസി ഉദ്ഘാടനം ചെയ്തു. പി.പി.അബ്ദുൽ ഗഫൂർ, സൈദ് ഹാജി, സി.കെ റഫീഖ്, കുഞ്ഞിമുഹമ്മദ് കടവനാട്, ടി അശ്റഫ്, എ.യു.ശറഫുദ്ദീൻ, വി.എ ഗഫൂർ, പി.പി.എ ജലീൽ, സി.എം അശ്റഫ് മൗലവി പ്രസംഗിച്ചു. സ്നേഹോപഹാരങ്ങൾ സൈദ്‌ ഹാജിയും എ.എം ഹസ്സൻ ബാവഹാജിയും പി.പി.അബ്ദുൽ ഗഫൂറും സമ്മാനിച്ചു. സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് മുഹമ്മദ് കുട്ടി തെക്കേപ്പുറം ഇ.കെ ജുനൈദിന് കൈമാറി.
- Chandrika Ponnani Bureau

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പുതിയ ഭാരവാഹികള്‍

പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ (പ്രസിഡന്റ്)
എം.ടി അബ്ദുല്ല മുസ്ലിയാര്‍ (ജനറല്‍ സെക്രട്ടറി)
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍)

വെളിമുക്ക്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരും, ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും, ട്രഷററായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവരാണ് വൈസ് പ്രസിന്റുമാര്‍. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, വി മോയിമോന്‍ ഹാജി മുക്കം, ടി.കെ പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ടി.എസ് ഇബ്രാഹീം മുസ്ലിയാര്‍, കെ. ഹൈദര്‍ മുസ്ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ടി.പി അബ്ദുല്ല മുസ്ലിയാര്‍, ഡോ. യു.വി.കെ മുഹമ്മദ്, ടി.എസ് മൂസ ഹാജി, എം.ടി ഹംസ മാസ്റ്റര്‍, മാണിയൂര്‍ അഹ്മദ് മൗലവി, പി മാമുകോയ ഹാജി, സി.എഛ് മഹ്മൂദ് സഅദി, എം സുബൈര്‍, പി.എസ് അബ്ദുല്‍ ജബ്ബാര്‍, എം.പി അബ്ദുല്‍ ഖാദിര്‍, കെപി മുഹമ്മദ് ഹാജി, യു മുഹമ്മദ് ശാഫി ഹാജി, ആര്‍ വി കുട്ടി ഹസന്‍ ദാരിമി, കെ.ടി കുഞ്ഞിമോന്‍ ഹാജി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ ഹംസ ഹാജി, കെ.ടി അബ്ദുല്ല മുസ്ലിയാര്‍, എം ഇമ്പിച്ചിക്കോയ മുസലിയാര്‍, സി.കെ.കെ മാണിയൂര്‍, അബ്ദുറഹിമാന്‍ കല്ലായി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, കെ എസ് ഇസ്മാഈല്‍ ഹാജി, ജി അബൂബക്കര്‍ ഹാജി, ലിയാഖത്തലി ഹാജി, പാലത്തായി മൊയ്തു ഹാജി, കെ.ടി കുഞ്ഞാന്‍, കെ.പി കോയ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ അബ്ദുല്‍ ഖാദിര്‍ ഫൈസി, ഓണംപിള്ളി മുഹമ്മദ് ഫൈസി, എസ്.വി മുഹമ്മദലി മാസ്റ്റര്‍, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, സി.കെ അബ്ദുറഹിമാന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, അബ്ദുറശീദ് ഹാജി പുത്തൂര്‍, വൈ.എം ഉമര്‍ ഫൈസി, ഇ അലവി ഫൈസി കുളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, ഇ.കെ അബ്ദുസ്സലാം ഹാജി എന്ന ബക്കര്‍ ഹാജി, സത്താര്‍ പന്തല്ലൂര്‍, സി.എഛ് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.കെ ഇബ്രാഹീം മുസ്ലിയാര്‍, മുഹമ്മദ് ശരീഫ് ഫൈസി കടബ, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, സയ്യിദ് മുഹ്സിന്‍ കോയ തങ്ങള്‍ കൊല്ലം, ഹസ്സന്‍ ആലംകോട്, യഹ്യ തളങ്കര എന്നിവരെ ജനറല്‍ബോഡി അംഗങ്ങളായും തെരഞ്ഞെടുത്തു.

വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 69-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കുക, പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദ്ദേശം ഒഴിവാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ പ്രമേയം പാസാക്കി.

സഹചാരി അപേക്ഷകൾ ഓൺലൈനിൽ സ്വീകരിക്കും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിൽ നിന്നുള്ള ധനസഹായത്തിനുള്ള അപേക്ഷകൾ ഇനി മുതൽ ഓൺലൈനിൽ സ്വീകരിക്കും. രോഗിയുടെ തിരിച്ചറിയൽ കാർഡ്, ഡോക്ടറുടെ സാഷ്യപത്രം എന്നിവ സഹിതം ശാഖാ എസ് കെ എസ് എസ് എഫ് ജനറൻ സെക്രട്ടറിമാർ മുഖേനയാണ് അപേക്ഷിക്കേണ്ടത്. രോഗികൾക്ക് അനുവദിക്കുന്ന ധനസഹായം അവരുടെ ബാങ്ക് എക്കൗണ്ടിൽ ലഭിക്കും.

SMF തര്‍ത്തീബ്-2021 ഹെല്‍പ് ഡെസ്‌ക്; ഓഫീസര്‍ ശില്‍പശാലക്ക് തുടക്കമായി: സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ല് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിനും ഏകോപനത്തിനും വേണ്ടി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ തെരെഞ്ഞെടുത്ത നൂറ്റിപ്പത്ത് കേന്ദ്രങ്ങളില്‍വെച്ച് 2021 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന എസ്.എം.എഫ് തര്‍ത്തീബ് - 2021 സംഗമത്തിലെ ഹെല്‍പ് ഡെസ്‌ക്ക് ഓഫീസര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാല 2021 ജനുവരി 16 മുതല്‍ 31 വരെ നടക്കും. തര്‍ത്തീബ് - 2021 മേഖലാ സംഗമത്തിന്റെ ഭാഗമായ പഞ്ചായത്ത്തല ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ക്കും ടേബ്ള്‍ ടോക്കിനും നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭാരവാഹികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

2021 ജനുവരി 16-ന് കാസര്‍ഗോഡ് (മേല്‍പറമ്പ് ജമാഅത്ത് കോണ്‍ഫറന്‍സ് ഹാള്‍), മലപ്പുറം ഈസ്റ്റ് (മലപ്പുറം സുന്നിമഹല്‍), 18-ന് കോഴിക്കോട് (കോഴിക്കോട് സമസ്ത കാര്യാലയം), മലപ്പുറം വെസ്റ്റ് (ദാറുല്‍ ഹുദാ ചെമ്മാട്), 20-ന് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകള്‍ (ആലപ്പുഴ ശംസുല്‍ ഉലമാ സ്മാരക സമസ്ത ജില്ലാ സൗധത്തില്‍) വെച്ചും, 21-ന് വയനാട് (കല്‍പ്പറ്റ സമസ്ത കാര്യാലയം), 23-ന് തൃശൂര്‍ (തൊഴിയൂര്‍ ദാറുല്‍ റഹ്മ), 31 പാലക്കാട് (ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ ഓഫീസ്), കണ്ണൂര്‍ (കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍) എന്നീ ജില്ലകളിലും നടക്കുന്നതാണ്.
- SUNNI MAHALLU FEDERATION

ദാറുല്‍ഹുദാ: വനിതാ കാമ്പസ് അനുവദിക്കും

ഹിദായ നഗര്‍: വിവിധ ഗേള്‍സ് സ്ഥാപനങ്ങളുടെ അപേക്ഷകള്‍ പരിഗണിച്ച്, ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലക്കു കീഴിലുള്ള ഫാഥിമാ സഹ്റാ വനിതാ കാമ്പസിനു അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ വാഴ്‌സിറ്റിയുടെ സെനറ്റ് യോഗത്തില്‍ ധാരണയായി. വാഴ്സിറ്റി നിഷ്‌കര്‍ഷിക്കു മാനദണ്ഡങ്ങളും സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും അനുമതി നല്‍കുക. നിലവിലെ അഞ്ച് വര്‍ഷത്തെ വനിതാ കോഴ്ഡ്, ഡിഗ്രി പഠനത്തോടൊപ്പം എട്ട് വര്‍ഷ കോഴ്സാക്കി പുനഃസംവിധാനിക്കാനും തീരുമാനിച്ചു.

ഡിഗ്രി തലത്തില്‍ കൂടുതല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും രൂപരേഖയായി. കുല്ലിയ്യ ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സുന്നഃയിലെ ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, കുല്ലിയ്യ ഓഫ് ശരീഅഃയിലെ ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, കുല്ലിയ്യ ഓഫ് ഉസ്വൂലുദ്ദീനിലെ അഖീദ ആന്‍ഡ് ഫിലോസഫി, കുല്ലിയ്യ ഓഫ് സോഷ്യല്‍ സയന്‍സസിലെ സിവിലൈസേഷണല്‍ സ്റ്റഡീസ്, കുല്ലിയ്യ ഓഫ് ലാന്‍ഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിലെ അറബിക് ലാന്‍ഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറു ഡിപ്പാര്‍ട്ട്മെന്റുകളുടെ ഡിഗ്രി കോഴ്‌സാണ് അടുത്ത വര്‍ഷം ആരംഭിക്കുക. ദാറുല്‍ഹുദാ-അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ക്കിടയില്‍ നടത്തിയ അക്രഡിറ്റേഷനില്‍ ബി പ്ലസ്,പ്ലസ് ഗ്രെയ്ഡ് എങ്കിലും ലഭിച്ചവര്‍ക്ക് മാത്രം അനുമതി നല്‍കിയാല്‍ മതിയെും തീരുമാനിച്ചു.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. 43 അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു.
- Darul Huda Islamic University

എസ്.എം.എഫ് തര്‍ത്തീബ്-2021 നൂറ്റിപ്പത്ത് മേഖലകളില്‍: സുന്നി മഹല്ല് ഫെഡറേഷന്‍ (SMF)

ചേളാരി: മഹല്ല് പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുന്നതിനും ഏകോപനം ഉറപ്പ് വരുത്തുന്നതിനുമായി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പതിനേഴ് ജില്ലകളിലെ തെരെഞ്ഞെടുത്ത നൂറ്റിപ്പത്ത് മേഖലാ കേന്ദ്രങ്ങളില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ ''തര്‍ത്തീബ് - 2021'' സംഗമങ്ങള്‍ നടത്തുന്നു. 2021 ഫെബ്രുവരി 3 മുതല്‍ മാര്‍ച്ച് 15 വരെ നടക്കുന്ന തര്‍ത്തീബ് - 2021 സംഗമങ്ങളില്‍ ഓരോ മഹല്ലില്‍നിന്നും പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ അഞ്ച് പ്രതിനിധികളാണ് പങ്കെടുക്കേണ്ടത്.

സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രജിസ്‌ട്രേഷനുകള്‍, വഖഫ് സ്വത്തുക്കളുടെയും മറ്റ് വസ്തു വഹകളുടെയും പ്രമാണങ്ങള്‍, രേഖകള്‍, രജിസ്റ്ററുകള്‍ തുടങ്ങിയവ സൂക്ഷിക്കേണ്ട രീതി, വിവിധ നികുതികള്‍, നിര്‍ബന്ധ വിഹിതങ്ങള്‍, വാര്‍ഷിക റിട്ടേണുകള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം, കാലികമായി മഹല്ല് തലങ്ങളില്‍ ഉണ്ടാകാവുന്ന ഭരണപരവും സര്‍ക്കാര്‍, സര്‍ക്കാരേതര മേഖലയിലെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള പ്രായോഗിക സമീപനങ്ങള്‍, മഹല്ല് ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമായി സൂക്ഷിക്കേണ്ട റിക്കോര്‍ഡുകളുടെയും രേഖകളുടെയും ഏകോപനം, മഹല്ല് ഭരണ രംഗത്ത് നേരിടുന്ന നിയമപരവും സംഘടന തലത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള കൂട്ടായ പരിഹാരം കണ്ടെത്തുക എന്നിവ എസ്.എം.എഫ് തര്‍ത്തീബ്-2021 വഴി സാധ്യമാക്കുന്നു.

മേഖലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ച തിയ്യതികളില്‍ നടക്കുന്ന സംഗമത്തിന് സംസ്ഥാന കമ്മിറ്റി പരിശീലനം നല്‍കിയ പരിശീലകര്‍ വിഷയാവതരണം നടത്തും. അതത് ജില്ലാ, മേഖലാ, മണ്ഡലം സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമങ്ങളില്‍ പഞ്ചായത്ത്, റെയ്ഞ്ച് ഭാരവാഹികളില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രത്യേക കോ-ഓര്‍ഡിനേറ്റര്‍മാര്‍ മഹല്ല് ഭാരവാഹികളുമായി അഭിമുഖ ചര്‍ച്ച - ടേബിള്‍ടോക്ക് നടത്തുന്നതാണ്. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീന ശില്‍പശാകള്‍ 2021 ജനുവരി 16 മുതല്‍ ജില്ലാ തലങ്ങളില്‍ നടക്കുന്നു.
- SUNNI MAHALLU FEDERATION

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ‍് വാര്‍ഷിക ജനറല്‍ബോഡി യോഗം 16ന്

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗം ജനുവരി 16ന് ശനിയാഴ്ച രാവിലെ 11 മണിക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേരുന്നതാണ്.
- Samasthalayam Chelari

ആറ് മദ്റസകള്‍ക്ക് കൂടി പുതുതായി അംഗീകാരം; സമസ്ത മദ്റസകള്‍ 10,283

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി അംഗീകൃത മദ്റസകളുടെ എണ്ണം 10,283 ആയി. റൗളത്തുല്‍ ഉലൂം മദ്റസ മേരമജല്‍, ബഡൂര്‍ (ദക്ഷിണ കന്നഡ), സിറാജുല്‍ ഇസ്ലാം മദ്റസ തണ്ണിക്കടവ് കുന്നുമ്മല്‍പൊട്ടി, എടക്കര (മലപ്പുറം), നൂറുല്‍ ഉഹുദാ മദ്റസ ഉളിയില്‍, ഇരിട്ടി (കണ്ണൂര്‍), മദ്റസ: അല്‍ ഉസ്മാനിയ്യ മങ്കൊമ്പ് കുട്ടനാട് (ആലപ്പുഴ), മനാറുല്‍ ഹുദാ മദ്റസ, മഞ്ചാടിമുക്ക്, മെഡിക്കല്‍ കോളേജ്, മദീനത്തുല്‍ മുനവ്വറ മദ്റസ, മണ്‍വിളമുകള്‍ (തിരുവനന്തപുരം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 69-ാമത് വാര്‍ഷിക ജനറല്‍ബോഡി യോഗം 2021 ജനുവരി 16ന് 11 മണിക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേരാന്‍ തീരുമാനിച്ചു. പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം. മൊയ്തീന്‍കുട്ടി ഫൈസി, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍. ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, ഇസ്മാഈര്‍ കുഞ്ഞുഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

ഫിഖ്ഹ് ഗ്രന്ഥ രചനാ മത്സരം

തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കുല്ലിയ്യ ഓഫ്ശരീഅ: സംസ്ഥാന തലത്തില്‍ കര്‍മശാസ്ത്ര സംബന്ധിയായ ഗ്രന്ഥരചനാ മത്സരം സംഘടിപ്പിക്കുന്നു. 'ആധുനിക സാമ്പത്തിക ഇടപാടുകള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത മത്സരത്തില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാം. മത്സരത്തില്‍ വിജയിയായി പ്രഖ്യാപിക്കപ്പെടുന്ന ഗ്രന്ഥകര്‍ത്താവിന് സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ ഉസ്താദിന്റെ പേരിലുള്ള പുരസ്‌കാര ഫലകവും 25000 രൂപയും സമ്മാനിക്കപ്പെടും.

2021 ജുലൈ 31 ന് മുമ്പ് ടൈപ്പ് ചെയ്‌തോ വൃത്തിയുള്ള കൈയ്യക്ഷരത്തില്‍ എഴുതിയോ ആണ് കൃതികള്‍ സമര്‍പ്പിക്കേണ്ടത്. നൂറ് പേജില്‍ കുറയാത്ത, വിഷയ സംബന്ധിയായ ആധികാരികവും വസ്തുനിഷ്ഠവുമായ പഠനങ്ങള്‍ മാത്രമേ മൂല്യനിര്‍ണയത്തിനായി പരിഗണിക്കപ്പെടുകയുള്ളൂ. ജൂറികള്‍ തിരഞ്ഞെടുക്കുന്ന മികവുറ്റ കൃതികള്‍ കുല്ലിയ്യയുടെ കീഴില്‍ പ്രസിദ്ധീകരിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്താണ് മത്സരത്തില്‍ പ്രവേശിക്കേണ്ടത്. ഗൂഗ്ൾ ഫോം ലിങ്ക് : https://forms.gle/oc2i2Rgia5dpS4u88 കൂടുതല്‍ വിവരങ്ങള്‍ക്ക് 8943002386, 9567279548 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. website: www.dhiu.in.
- Darul Huda Islamic University

സൈനുല്‍ ഉലമാ സ്മാരക മന്ദിരം; ശിലാസ്ഥാപനം നിര്‍വഹിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിര്‍മിക്കുന്ന സൈനുല്‍ ഉലമാ സ്മാരക-ദാറുല്‍ഹിക്മ മന്ദിരത്തിന്റെ ശിലാസ്ഥാപനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആയിരങ്ങള്‍ക്ക് മതവിജ്ഞാനം പകര്‍ന്ന്, കര്‍മശാസ്ത്ര രംഗത്തെ അവസാന വാക്കായി സമൂഹത്തില്‍ പ്രോജ്ജ്വലിച്ച് നിന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനമാതൃകകള്‍ പുതുതലമുറകള്‍ക്കു കൂടി കൈമാറേണ്ടതാണെന്നും അറിവും വായനയും കൈമുതലാക്കി, പൂര്‍വികപാത തുടരുന്ന പണ്ഡിത സമൂഹത്തെ നാം വാര്‍ത്തെടുക്കേതുണ്ടെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നിര്‍മാണ ചെലവിലേക്ക് സൈനുല്‍ ഉലമായുടെ കുടുംബം നല്‍കുന്ന വിഹിതം അദ്ദേഹത്തിന്റെ മകന്‍ ചെറുശ്ശേരി റഫീഖ് സയ്യിദ് ഹൈദരലി തങ്ങളെ ഏല്‍പിച്ചു. രണ്ടു പതിറ്റാണ്ടിലേറെക്കാലംസമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദീര്‍ഘകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാല പ്രോ.ചാന്‍സലറുമായിസേവനമനുഷ്ഠിച്ച സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം വാഴ്‌സിറ്റിയുടെ ഡിഗ്രി കാമ്പസിലാണ് മന്ദിരം നിര്‍മിക്കുന്നത്.ഡിജിറ്റല്‍-റഫറന്‍സ് ലൈബ്രററി, റീഡിംഗ് റൂം, സൈമിനാര്‍ ഹാള്‍ എന്നിവയാണ് ഇരു നില മന്ദിരത്തില്‍ സജ്ജീകരിക്കുന്നത്. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ.യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, പി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി തുടങ്ങിയവര്‍സംബന്ധിച്ചു. ദാറുൽ ഹുദ ജനറൽ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും ഡിഗ്രി പ്രിൻസിപ്പാൾ സി യൂസുഫ് ഫൈസി മേൽമുറി നന്ദിയും പറഞ്ഞു.

ദാറുല്‍ ഹിക്മ: സൈനുല്‍ ഉലമാ സ്മാരക മന്ദിരം: ശിലാസ്ഥാപനം നാളെ (04 ജനുവരി തിങ്കള്‍)

ഹിദായ നഗര്‍: സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ സ്മരണാര്‍ത്ഥം ദാറുല്‍ഹുദായില്‍ നിര്‍മിക്കുന്ന സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നാളെ വൈകുന്നേരം 3.30 ന് ( 04 ജനു. തിങ്കള്‍) ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

രണ്ട് പതിറ്റാണ്ടു കാലം സമസ്ത കേരള ജംയ്യത്തുല്‍ ഉലമായുടെ സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് യൂണിവേഴ്‌സിറ്റി പ്രോ ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ പേരില്‍ ദാറുല്‍ഹുദാ ഡിഗ്രി കാമ്പസിലാണ് സ്മാരകം നിര്‍മിക്കുന്നത്. സൈനുല്‍ ഉലമാ മെമ്മോറിയല്‍ ദാറുല്‍ ഹിക്മ മന്ദിരത്തില്‍ സെമിനാര്‍ ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി, റഫറന്‍സ് ലൈബ്രറി, റീഡിംഗ് റൂം എന്നിവയാണ് സജ്ജീകരിക്കുന്നത്.
- Darul Huda Islamic University

സമസ്ത മദ്‌റസകള്‍ ജനുവരി 11 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ 2021 ജനുവരി 11 മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകളാണ് പ്രവര്‍ത്തിക്കുക. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചും നിയന്ത്രണങ്ങള്‍ക്കു വിധേയമായുമായിരിക്കും മദ്‌റസകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിനകത്തും പുറത്തുമായി 10279 മദ്‌റസകളാണ് സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ്-19 മൂലം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്‌റസകളാണ് 10 മാസത്തെ ഇടവേളകള്‍ക്കുശേഷം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്. 2020 ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ മുഖേനയായിരുന്നു മദ്‌റസ പഠനം നന്നിരുന്നത്. മദ്‌റസകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാനാവുന്നത് വരെ ഓണ്‍ലൈന്‍ പഠനം തുടരും. മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് മുമ്പ് ക്ലാസുകളും പരിസരവും ശുചീകരണം നടത്തിയും അണുവിമുക്തമാക്കിയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ശ്രദ്ധിക്കണം. അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചുമായിരിക്കണം ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari