ഒരു ദിനം ഒരു തിരുവചനംപെരുന്നാള്‍ ദിനത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഭക്ഷണവുമായി SKSSF

- Ajas PH

SKSSF പേങ്ങാട്ടുശേരി യൂണിറ്റ് കോണ്‍വെസ്‌ക്‌സ് മിറര്‍ സ്ഥാപിച്ചു

എറണാകുളം: SKSSF പേങ്ങാട്ടുശേരി ശാഖാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 'കോൺവെക്സ് മിററിന്റെ' ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സയ്യിദ് ഷഫീഖ് തങ്ങൾ നിർവഹിക്കുന്നു. 6 സ്ഥലങ്ങളിലായിട്ടാണ് കോൺവെക്സ് മിററുകൾ സ്ഥാപിച്ചിട്ടുള്ളത്.
- Faisal PM

പ്രവാചക പ്രേമത്തിന്റെ അലയൊലി തീർത്ത് റമസാൻ പ്രഭാഷണം സമാപിച്ചു

പൊന്നാനി: റമളാൻ ശരീഫിലൂടെ റൗളാ ശരീഫിലേക്ക് എന്ന വിഷയത്തിലൂടെ പ്രാവചകാനുരാഗത്തിന്റെ അലയടി തീർത്ത് എസ് കെ എസ് എസ് എഫ് സത്യധാര റീഡേഴ്സ് ഫോറം ഉമറുൽ ഫാറൂഖ് ജുമാ മസ്ജിദിൽ സംഘടിപ്പിച്ച അബ്ദുൽ ജലീൽ റഹ്മാനിയുടെ റമസാൻ പ്രഭാഷണം സമാപിച്ചു. സി.എം. അശ്റഫ് മൗലവി പ്രാർത്ഥന നടത്തി. സി കെ. അബ്ദുറസാഖ്, അഹമ്മദുണ്ണി കാളാച്ചാൽ, വി.എ. ഗഫൂർ, നൗഫൽ ഹുദവി, സി. ഹബീബ്, സി.പി. റാസിഖ് സംബന്ധിച്ചു.
- Rafeeq CK

ശവ്വാല്‍ മാസപ്പിറവി അറിയിക്കുക

കോഴിക്കോട്: ഇന്ന് (റമളാന്‍ 29  തിങ്കള്‍) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI

ഒരു ദിനം ഒരു തിരുവചനംഈദുല്‍ ഫിത്തറിന് മൂന്ന് ദിവസത്തെ അവധിവേണം: SKSSF

കോഴിക്കോട്: ഈദുല്‍ ഫിത്തറിന് മൂന്ന് ദിവസം സര്‍ക്കാര്‍ അവധി അനുവദിക്കണമെന്ന് എസ് കെ എസ് എസ് എഫ്സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി സത്താര്‍പന്തലൂരും സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രഭല സമുദായമായ മുസ്‌ലീംകളുടെസുപ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഈദുല്‍ ഫിത്തറിന് നിലവില്‍ അനുവദിക്കപ്പെടുന്ന ഒരു ദിവസത്തെ അവധിയുംനിയന്ത്രിതഅവധിയുമെല്ലാം മുസ്‌ലീം ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപര്യാപ്തമാണ്. എല്ലാമത വിഭാഗങ്ങളുടേയും ആഘോഷങ്ങള്‍ സാമുദായിക സൗഹാര്‍ദ്ദത്തിന്റെകൂടിമാതൃകകളായി മാറിയ കേരളത്തില്‍ ഈദുല്‍ ഫിത്തറിന് കൂടി ആവശ്യമായ തോതില്‍ അവധി നല്‍കുന്നത് മതേതര സമൂഹത്തിന് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതാണ്. ആയിരക്കണക്കിന്സര്‍ക്കാര്‍ ജീവനക്കാരുടേയും വിദാര്‍ത്ഥികളുടേയും കാലങ്ങളായുള്ള ഈ ആവശ്യം ഈ വര്‍ഷം മുതല്‍ പരിഗണിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് അവര്‍ സംയുക്ത പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE

ഒരു ദിനം ഒരു തിരുവചനംSKSSF സ്‌നേഹ തണല്‍ ഉല്‍ഘാടനം ചെയ്തു

തൃശൂര്‍: അനാഥ അഗതികളായ കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം വിതരണം ചെയ്യുന്ന പദ്ധതി 'സ്‌നേഹ തണല്‍' തൃശൂര്‍ എം ഐ സിയില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ജില്ലയിലെ മുന്നൂറോളം അനാഥകള്‍ക്ക് വസ്ത്രം വിതരണം ചെയ്യുന്നതിനുളള ഫണ്ട് അദ്ദേഹം മേഖലാ കമ്മിറ്റികള്‍ക്ക് കൈമാറി.
സമസ്ത കേന്ദ്ര മുശാവറ അംഗവും സ്‌നേഹ തണല്‍ രക്ഷാധികാരിയുമായ ശൈഖുനാ ചെറുവാളൂര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സ്ദ്ധീഖ് ബദ്‌രി ആമുഖ പ്രഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം സ്വാഗത പ്രഭാഷണം നടത്തി. സ്‌നേഹ തണല്‍ ചെയര്‍മാന്‍ ഓണമ്പിളളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ദുബൈ എസ് കെ എസ് എസ് എഫ് മുഅല്ലിംകള്‍ക്ക് ആദരവായി നല്‍കുന്ന തുക എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട് കൈമാറി.
വി കെ ഹംസ ലേക്‌ഷോര്‍, അബുഹാജി ആറ്റൂര്‍, ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സി എ റഷീദ്, നാസര്‍ ഫൈസി തിരുവത്ര, സി എ ഷംസുദ്ധീന്‍, അബൂബക്കര്‍ സിദ്ധീഖ് ഖത്തര്‍, അഡ്വ: ഹാഫിള് അബൂബക്കര്‍, ഷാഹിദ് കോയ തങ്ങള്‍, സത്താര്‍ ദാരിമി, കബീര്‍ ഫൈസി പുത്തന്‍ചിറ, സിദ്ധീഖ് ഫൈസി മങ്കര, സൈനുദ്ധീന്‍ ഹാജി കൂര്‍ക്കഞ്ചേരി, ഹാരിസ് തൈക്കാട്, ജാബിര്‍ യമാനി, ഷാഹുല്‍ പഴുന്നാന, ഷറഫുദ്ധീന്‍ കൂട്ടുപാത, സിറാജുദ്ധീന്‍ തെന്നല്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ് കെ എസ് എസ് എഫ് ദമാം കമ്മിറ്റി നല്‍കുന്ന പെന്‍ഷന്‍ ജില്ലാ ദാഇക്കുളള തുകയും പരിപാടിയില്‍ വിതരണം ചെയ്തു. ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി നന്ദി പറഞ്ഞു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

പുതു തലമുറയില്‍ റോള്‍ മോഡലുകള്‍ വളര്‍ന്നു വരണം: ഹമീദലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം: മാതൃകാപരമായ ജീവിതം നയിക്കുന്നതിലൂടെ മതപ്രബോധനം നിര്‍വഹിച്ച പൂര്‍വ സൂരികളെ പിന്തുടര്‍ന്ന് പുതുതലമുറക്ക് റോള്‍ മോഡലുകളായി വളര്‍ന്നു വരാന്‍ സാധിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം എം ഇ എസ് ഓഡിറ്റോറിയത്തില്‍ നടന്ന എസ് കെ എസ് എസ് എഫ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോഫറന്‍സിന്റെ പ്രചാരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 2016 ആഗസ്റ്റ് 13, 14 തിയ്യതികളില്‍ തൊടുപുഴയില്‍ നടക്കുന്ന പരിപാടിയില്‍ ദക്ഷിണ മേഖലയിലെ വിദ്യാഭ്യാസ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സൗത്ത് കേരള ഡെലിഗേറ്റ്‌സ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. നസീര്‍ ഖാന്‍ ഫൈസി, തോക്കല്‍ ജമാല്‍, ഫഖുറുദ്ദീന്‍ ബാഖവി, ഷറഫുദ്ദീന്‍ ബാഖവി, അഹ്മദ് റഷാദി, നൗഫല്‍ കുട്ടമശ്ശേരി, ഷനവാസ് കണിയാപുരം, അബ്ദുസലാം വേളി, അബ്ദുള്ള മഹ്‌ളരി, അഡ്വ. ഹസീം മുഹമ്മദ് പ്രസംഗിച്ചു.
- SKSSF STATE COMMITTEE

അക്കാദമിക്‌ അവധി ദിനങ്ങൾ മതേതരമായി വിഭജിക്കണം: ഷബിൻ മുഹമ്മദ്‌

"പെരുന്നാളിനു അവധി നൽകാൻ തടസ്സമാകുന്നത്‌, അക്കാദമിക്‌ ലീവ്‌ കൂടും എന്ന കാരണമാണെങ്കിൽ അക്കാദമിക്‌ അവധി ദിവസങ്ങൾ മതേതരമായി വിഭജിച്ച്‌ തുല്യ നീതി നടപ്പാക്കാൻ ഈ ഗവൺമന്റ്‌ തയ്യാറാകണം."

സി.എച്ച്‌ അടക്കമുള്ള നവോത്ഥാന നായകർ നേതൃത്വം നൽകിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഫലമായി ഇന്ന് ധാരാളം കുട്ടികൾ ദീർഘ ദൂരങ്ങൾ താണ്ടി മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ തേടി പോകുന്നു. പെരുന്നാൾ പോലുള്ള അവധി ദിനങ്ങൾ നേരത്തെ നിശ്ചയിക്കാൻ സാധ്യമല്ലാത്തതിനാൽ ഗവൺമന്റ്‌ കനിയുന്ന ഒരു ദിവസത്തെ കലണ്ടർ ലീവ്‌ കൊണ്ട്‌ ഈ വിദ്യാർഥികൾക്ക്‌ സ്വന്തം നാട്ടിലേക്ക്‌, തന്റെ ഉറ്റവരോടൊപ്പം, വീട്ടുകാരോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ വരാൻ കഴിയാതെ പോകുന്നുണ്ട്‌. ഉദ്യോഗസ്ഥരും ഈ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നു.
കലണ്ടർ പ്രകാരം നിശ്ചയിക്കപ്പെടുന്ന പെരുന്നാൾ ദിനത്തിനു 2 ദിവസം പിറകിലും, 1 ദിവസം ശേഷവുമായി, ആകെ 4 ദിവസമെങ്കിലും ചുരുങ്ങിയത്‌ ചെറിയ പെരുന്നാൾ സന്തോഷം കുടുംബത്തോടൊപ്പം പങ്കിടാൻ ഗവൺമന്റ്‌ കനിയേണ്ടതുണ്ട്‌. അങ്ങനെ ഔദാര്യം കാണിച്ചാൽ, ബസ്സിലും ട്രെയിനിലും തൂങ്ങിപ്പിടിച്ചെങ്കിലും ഇവർക്ക്‌ തന്റെ വീടെത്താനാവും. ഓണത്തിനും കൃസ്തുമസിനും അനുവദിക്കുന്ന ലീവ്‌ താരതമ്യപ്പെടുത്തുമ്പോൾ ഇസ്ലാം മത വിശ്വാസികൾക്ക്‌ ഇതിനു അവകാശവും ഉണ്ട്‌. അക്കാദമിക്‌ ഇയറിൽ ലീവ്‌ ദിനങ്ങൾ കൂടുന്നതാണു ഇത്‌ കൊണ്ട്‌ ഉണ്ടാകുന്ന പ്രയാസമെങ്കിൽ അക്കാദമിക്‌ അവധി ദിവസങ്ങൾ മതേതരമായി വിഭജിച്ച്‌ തുല്യ നീതി നടപ്പാക്കാൻ ഈ ഗവൺമന്റ്‌ തയ്യാറാകണമെന്ന് എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ക്യാമ്പസ്‌ വിംഗ്‌ മുൻ സംസ്ഥാന ജനറൽ കൺവീനർ ഷബിൻ മുഹമ്മദ്‌ പ്രസ്താവിച്ചു.
- shabin muhammed