നീതി ബോധനയാത്ര; സമസ്ത പ്രസിഡന്റ് പതാക കൈമാറും

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചാരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതി ബോധന യാത്രയുടെ പതാക കൈമാറ്റം ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 9 മണിക്ക് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ വെച്ച് സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും. ജാഥാ നായകന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഏറ്റു വാങ്ങും. 2-ാം തിയ്യതി രാവിലെ 9 മണിക്ക് തിരുവനന്തപുരം ബീമാപളളിയില്‍ നടക്കുന്ന പ്രഥമ സ്വീകരണ സമ്മേളനം മന്ത്രി വി ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. യാത്രയില്‍ ഓണമ്പിളളി മുഹമ്മദ് ഫൈസി വൈസ് ക്യപ്റ്റനും സത്താര്‍ പന്തല്ലൂര്‍ ഡയറക്ടറും അയ്യൂബ് കൂളിമാട് കോ:ഓര്‍ഡിനേറ്ററുമാണ്. സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ സമസ്ത നേതാക്കള്‍ക്ക് പുറമെ മത സാംസ്‌കാരിക രാഷ്ടീയ മേഖലയിലെ പ്രമുഖര്‍ സൗഹാര്‍ദ്ദ പ്രതിനിധികളായി പങ്കെടുക്കും. സംഘടനയുടെ കലാ വിഭാഗമായ സര്‍ഗലയ പ്രവര്‍ത്തകരുടെ കലാ ട്രൂപ്പും യാത്രയെ അനുഗമിക്കും. പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് സാഹിത്യ അക്കാദമി ഒരുക്കുന്ന മൊബൈല്‍ ബുക്ക് ഫെയറും യാത്രയെ ശ്രദ്ധേയമാക്കും. ജാഥയിലെ സ്ഥിരാംഗങ്ങളും നേതാക്കളും വളന്‍ണ്ടിയര്‍മാരും വിഖായ ടീമും 1-ാം തിയ്യതി രാവിലെ 9 മണിക്ക് വരക്കല്‍ മഖാമില്‍ എത്തിച്ചേരണമെന്ന് ചെയര്‍മാന്‍ ഇബ്‌റാഹിം ഫൈസി പേരാലും കണ്‍വീനര്‍ കെ ന്‍ എസ് മൗലവിയും അറിയിച്ചു.
- SKSSF STATE COMMITTEE

ഇകെ അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണം ഇന്ന് (ശനി)

കോഴിക്കോട് : പ്രമുഖ പണ്ഡിതനും കേരള മുസ്‌ലിം നവോത്ഥാന മുന്നേറ്റത്തിന്റെ നായകനുമായ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അനുസ്മരണത്തോടനുബന്ധിച്ച്, 'ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നയനിലപാടുകളും ചിന്താധാരയും' എന്ന വിഷയത്തിലധിഷ്ഠിതമായി ഇന്ന് ശനി വൈകിട്ട് 3 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡ് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കുന്നു. കോഫീ ഇന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറില്‍ സി ഹംസ, ഒ.അബ്ദുല്ല, ഡോ.കെ.ടി ജലീല്‍ എം.എല്‍.എ, ഡോ. ഹുസൈന്‍ രണ്ടത്താണി, സാദിഖ് ഫൈസി താനൂര്‍ തുടങ്ങി ചിന്തകന്മാരും സാമൂഹിക വിചക്ഷണരും സംബന്ധിക്കും. ആത്മീയം, ജീവിതം, നയം, സാമൂഹികം, രാഷ്ട്രീയം, എന്നീ മേഖലകളില്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിക്കപ്പെടുന്ന സെമിനാര്‍ 'റിമമംബറിംഗ് ദി ഇസ്‌ലാമിക് സ്‌കോളേഴ്‌സ്' എന്ന പദ്ധതിയുടെ ഭാഗമായി സംഘടിക്കപ്പെടുന്നതാണ്.

റോസ് ഡേ, ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫിലിം സ്‌ക്രീനിംഗ്, പെന്‍ക്വീന്‍ ഗേള്‍സ് ഒണ്‍ലി മാഗസിന്‍, ഇന്ത്യന്‍ ചില്‍ഡ്രന്‍ മൂവ്‌മെന്റ് എന്നിവക്ക് ശേഷമുള്ള കോഫീ ഇന്‍ കമ്മൂണിറ്റിയുടെ അഞ്ചാമത് സംരംഭമാണിത്. ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ ചിന്തകളെ കേവലം ന്യൂനമായ വീക്ഷണത്തില്‍ ചര്‍ച്ച ചെയ്യുന്ന നിലവിലെ രീതികള്‍ക്ക് പകരം, അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ വിശാല തലത്തില്‍ പുനര്‍ വായനക്ക് വിധേയമാക്കുകയും, പുതു തലമുറയുമായി സംവേദനങ്ങള്‍ നടത്തുകയുമാണ് സെമിനാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഭാരാവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9895323984.
- shabin muhammed

ഹിമ സ്‌നേഹ സൗധങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നു

കാളികാവ് : തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് അഭയമായി കാളികാവ് അടക്കാക്കുണ്ടില്‍ ഉയര്‍ന്നു വരുന്ന സ്‌നേഹ സൗധങ്ങള്‍ക്ക് ഇന്ന് ശിലയിടും. ഹിമ ട്രസ്റ്റ് ആണ് സ്‌നേഹ സൗധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് നടക്കുന്ന ശിലാസ്ഥാപന സമ്മേളനം കോരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുമരംപുത്തൂര്‍ എപി മുഹമ്മദ് മുസ്ല്യാര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. ശൈഖുനാ കോട്ടുമല ടിഎം ബാപ്പു മുസ്ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഹിമ ചെയര്‍മാന്‍ എപി ബാപ്പു ഹാജി അധ്യക്ഷത വഹിക്കും. സുലൈമാന്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ല്യാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഫരീദ് റഹ്മാനി, സലീം മാസ്റ്റര്‍, ബഹാഉദീന്‍ ഫൈസി, ഒ. കുട്ടി മുസ്ല്യാര്‍, പി കുഞ്ഞാണി മുസ്ല്യാര്‍, പിവി അബ്ദുല്‍ വഹാബ്, പി എസ് എച് തങ്ങള്‍, കാളാവ് സൈതലവി മുസ്ല്യാര്‍, അബ്ദുല്‍ അസീസ് കാളിയാടന്‍, പികെ മുസ്തഫ ഹാജി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ സംസാരിക്കും.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യരക്ഷാധികാരിയും, ശൈഖുനാ ചെറുശേരി സൈനുദീന്‍ മുസ്യാര്‍, ശൈഖുനാ കോട്ടുമല ടിഎം ബാപ്പു മുസ്ല്യാര്‍ എന്നിവര്‍ രക്ഷാധികാരികളുമായ ഹിമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ എപി ബാപ്പു ഹാജിയാണ്. ഫരീദ് റഹ്മാനിയാണ് സെക്രട്ടറി. സുലൈമാന്‍ ഫൈസി, സലാം ഫൈസി, ബഹാുദീന്‍ ഫൈസി എന്നിവര്‍ ഡയറക്ടര്‍മാരാണ്.
ചെയര്‍മാന്‍ കൂടിയായ എപി ബാപ്പു ഹാജി നല്‍കിയ മൂന്ന് ഏക്കറിലാണ് സ്‌നേഹ സൗധങ്ങളും അനുബന്ധ സ്ഥാപനങ്ങളും ഉയര്‍ന്നു വരുന്നത്. പ്രാരംഭ ഘട്ടമായി 10 വീടുകളാണ് നിര്‍മിക്കുന്നത്. അതില്‍ മൂന്ന് വീടിന്റെ ശിലാസ്ഥാപനമാണ് ഇന്ന് നിര്‍വിക്കപ്പെടുന്നത്. നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളുടെ സംഭാവനയാണ് ഓരോ വീടുകളും. ശിഹാബ് തങ്ങളുടെ ഓര്‍മക്കായി ഖത്തര്‍ കെ എം സിസി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി, ഖത്തറിലെ അബ്ദുന്നാസിര്‍ ഗാനം, ഇരിങ്ങാട്ടിരിയിലെ പുത്തൂര്‍ ഉമര്‍ എന്നിവര്‍ നിര്‍മിച്ചു നല്‍കുന്ന മൂന്ന് വീടുകളാണ് ഇന്ന് ശിലാസ്ഥാപനം നിര്‍വഹിക്കപ്പെടുക.
- Saleem Ck

സാമൂഹിക മാറ്റത്തിന് യുവതലമുറ മുന്നിട്ടിറങ്ങണം : പാണക്കാട് ഹൈദരലി തങ്ങള്‍

കണ്ണൂര്‍ : വര്‍ഗീയതയുടെയും ഭീകരതയുടെയും ഭീഷണികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ യുവതലമുറ സാമൂഹിക മാറ്റത്തിന് മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കണ്ണാടിപ്പറമ്പ് ഹസനാത്ത് കോംപ്ലക്‌സിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് മര്‍ഹൂം ഹാശിം കുഞ്ഞി തങ്ങള്‍ സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു തങ്ങള്‍.

വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പുതിയ നവലോകം സൃഷ്ടിച്ചാലെ സമാധാന ജീവിതം സാധ്യമാകുകയുള്ളൂ എന്നും ദാറുല്‍ ഹസനാത്തിന് ഈ മേഖലകളില്‍ സക്രിയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ ഹസനാത്തിന് കീഴില്‍ നടന്നുവരുന്ന വനിത യതീംഖാന, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അഫിലിയേറ്റഡ് സ്ഥാപനം ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവ കണ്ണൂരിന്റെ മണ്ണില്‍ ചരിത്രപരമായ ദൗത്യമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇത്തരം നിസ്വാര്‍ത്മായ സേവനം അന്യമായി കൊണ്ടിരിക്കുന്ന ഇന്നിന്റെ സാഹചര്യത്തില്‍ കോംപ്ലക്‌സിന്റെ ധര്‍മ്മം തീര്‍ച്ചയായും അതുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അവര്‍കളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് എം. പി ഉദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എന്‍ മുസ്തഫ സ്വാഗതവും സെക്രട്ടറി കെ. പി അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, പി. പി ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ഹാശിം നദ്‌വി, വി. കെ അബ്ദുല്‍ ഖാദിര്‍ മൗലവി, കെ. എം. ഷാജി എം. എല്‍. എ, സയ്യിദ് ഗാലിബ് തങ്ങള്‍ അല്‍ മശ്ഹൂര്‍, അബ്ദുര്‍റഹ്മാന്‍ കല്ലായി, മലയമ്മ അബൂബക്കര്‍ ബാഖവി, അന്‍വര്‍ ഹുദവി പുല്ലൂര്‍, വി. പി വമ്പന്‍, അഡ്വ. പി. വി സൈനുദ്ദീന്‍, മൊയ്തു ഹാജി പാലത്തായി, അഡ്വ. സൈനുദ്ദീന്‍ മൂപ്പന്‍, കെ. എന്‍ ഫാസി മൗലവി, എസ്. കെ ഹംസ ഹാജി, എ. പി മേമി, കോടിപ്പൊയില്‍ മുസ്തഫ, കെ. ടി അബ്ദുള്ള ഹാജി, അബ്ദുര്‍റഹ്മാന്‍ ഫൈസി, കമാല്‍ ഹാജി മയ്യില്‍, കെ. വി ഹാരിസ്, മൊയ്തീന്‍ ഹാജി കമ്പില്‍, മൊയ്തു നിസാമി, അസീസ് ഹാജി ബദ്‌രിയ്യ, കെ. എസ് മുഹമ്മദലി ഹാജി, കബീര്‍ കണ്ണാടിപ്പറമ്പ്, കരീം ചേലേരി, സ്വഫ്‌വാന്‍ ഹുദവി കൊണ്ടോട്ടി, അഫ്‌സല്‍ ദാരിമി, പി. ടി മുഹമ്മദ് ബഷീര്‍ നദ്‌വി, ഹൈദരലി ഹുദവി കുമ്പിടി, റഫീഖ് ഹസ്‌നവി കുറ്റിയാടൂര്‍, ബിന്‍യാമീന്‍ ഹാദി പാലക്കാട്, അനസ് മാസ്റ്റര്‍ പടേന തുടങ്ങിയവര്‍ സംബന്ധിച്ചു. മഗ്‌രിബ് നമസ്‌കാരാനന്തരം പ്രമുഖ പണ്ഡിതനും ഉജ്വല പ്രസംഗകനുമായ ഉമര്‍ ഹുദവി പൂളപ്പാടം റബീഅ് പ്രഭാഷണം നടത്തി.
- Darul Hasanath Islamic Complex

സമസ്ത ബഹ്റൈന്‍ ജീലാനി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് (ശനി)

മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ജീലാനി അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് (31/1/15) രാത്രി 8.30ന്  സമസ്ത മദ്‌റസ ഹാളില്‍ നടക്കും. പ്രമുഖ വാഗ്മിയും സമസ്ത ജിദാലി ഏരിയ കോഡിനേറ്ററുമായ മന്‍സൂര്‍ ബാഖവി കരുളായി മുഖ്യപ്രഭാഷണം നടത്തും.
- Samastha Bahrain

മന്‍സില്‍ ത്വൈബയുടെ താക്കോല്‍ദാനം ഫെബ്രുവരി 5ന് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും

"പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് " എന്ന പ്രമേയത്തില്‍ 2014 ഫെബ്രുവരിയില്‍ കാസര്‍ഗോഡ്‌ വാദി ത്വൈബയില്‍ നടന്ന SYS അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്റെ ഉപഹാരമായി എസ് വൈ എസ് ഇടുക്കി ജില്ല കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന ‪മൻസില്‍‬ ‪‎ത്വൈബയുടെ‬ താക്കോല്‍ ദാനം ഫെബ്രുവരി 5 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
- skssf idukki

ബാംഗ്ലൂര്‍ SYS മജ്‍ലിസുന്നൂര്‍ സംഘടിപ്പിച്ചു

ദൈവ സ്മരണയിലൂടെ ദേഹേച്ഛകളെ വെടിയുക : അസീസ് ദാരിമി കെല്ലൂര്‍

ബാംഗ്ലൂര്‍ : ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന അനര്‍ഥങ്ങള്‍ക്കും രോഗാതുരമായ ചുറ്റുപാടുകള്‍ക്കും മുഖ്യ കാരണം ദൈവിക സ്മരണയുടെ അപചയമാണെന്ന് അസീസ് ദാരിമി കെല്ലൂര്‍ പറഞ്ഞു. ബാംഗ്ലൂര്‍ ജില്ലാ എസ്.വൈ.എസ് സംഘടിപ്പിച്ച മജ്‌ലിസുന്നൂര്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പറേറ്റ് കൗണ്‍സിലര്‍ എ.ബി ഖാദിര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക ഇജാസത്തോടു കൂടെ കേരളത്തില്‍ സജീവമായി നടന്ന കൊണ്ടിരിക്കുന്ന മജ്‌ലിസുന്നൂര്‍ പ്രോഗ്രാം എല്ലാ മാസവും ബാംഗ്ലൂരിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്താനും യോഗം തീരുമാനിച്ചു. എസ്.വൈ.എസ് പ്രസിഡണ്ട് യൂനുസ് ഫൈസി അധ്യക്ഷം വഹിച്ചു. സ്വാലിഹ് കോയ്യോട് സ്വാഗതം പറഞ്ഞു. റൈഞ്ച് പ്രസിഡണ്ട് ഖലീല്‍ ഫൈസി, സ്വാലിഹ് ഫൈസി, മൂജീബ് ദാരിമി, ലത്വീഫ് ഹാജി, നാസിര്‍ ഹാജി, ത്വാഹിര്‍ മിസ്ബാഹി, അയ്യൂബ് ഹസനി, സിദ്ദീഖ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9986072088.
- Muhammed vanimel, kodiyura

SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി നാടിന് സമര്‍പ്പിച്ച സഹചാരി റിലീഫ് സെല്‍ ആംബുലന്‍സ്

- Secretary, SKSSF Kasaragod Distict Committee
Related News : ആതുരസേവനത്തിന് ആംബുലന്‍സൊരുക്കി കാസര്‍കോട് ജില്ലാ SKSSF കമ്മിറ്റി

SKIC മക്ക കമ്മിറ്റി മനുഷ്യജാലിക സംഘടിപ്പിച്ചു

മക്ക : നാനാജാതി മതസ്ഥരും വളരെ സ്വാതന്ത്രമായി ജീവിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നും ജനങ്ങള്‍ സൗഹാര്‍ദ്ധപരമായി ജീവിക്കുകയാണ് രാജ്യത്തിനാവിശ്യമെന്നും പ്രമുഖ വാഗ്മി മുസ്തഫ ഹുദവി ആക്കോട് അഭിപ്രായപ്പെട്ടു. "രാഷ്ട്ര രക്ഷക്ക്‌ സൗഹൃതത്തിന്‍റെ കരുതല്‍" എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യജാലികയുടെ ഭാഗമായി എസ്. കെ. ഐ. സി മക്ക കമ്മറ്റി അസീസിയ റൈദാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മനുഷ്യജാലികയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതയും ഫാഷിസവും തീവ്രവാദവുമൊന്നും നമ്മുടെ മണ്ണില്‍ വളരാന്‍ അനുവദിക്കരുതെന്നും കാലോചിതമായി ജാഗ്രതയും ഉദ്ബോധനവും അധികരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് അമാനത്ത് മുഹമ്മദ്‌ ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ ബാഖവി കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ്‌ ബാഖവി കംബ്ലക്കാട്‌, ഓമാനൂര്‍ അബ്ദുറഹ്മാന്‍ മൌലവി, അബ്ദുല്‍ മുഹൈമിന്‍ ആലുങ്ങല്‍, സുലൈമാന്‍ മാളിയേക്കല്‍, തെറ്റത്ത്‌ മുഹമ്മദ്‌ കുട്ടി ഹാജി, മുജീബ്‌ പൂക്കോട്ടൂര്‍, ഷാനിയാസ് കുന്നിക്കോട്‌, അബ്ദുല്‍ വഹാബ് കൊല്ലം, നാസര്‍ കിന്‍സാറ, മജീദ്‌ കൊണ്ടോട്ടി, ഉമര്‍ ഫൈസി മണ്ണാര്‍മല, അബ്ദുല്‍ ഹമീദ്‌ ബാഖവി മംഗലാപുരം, മുജീബ്‌ കൈപ്പുറം, കുഞ്ഞാപ്പ പൂക്കോട്ടൂര്‍, ഇസ്മയില്‍ കുന്നുംപുറം, തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. സിദ്ധീഖ്‌ വളമംഗലം സ്വാഗതവും സ്വാലിഹ് ഫറോക്ക് നന്ദിയും പറഞ്ഞു.
- SKIC Makkah

കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച; ബദിയടുക്കയില്‍ ആയിരങ്ങള്‍ക്ക് അന്നദാനത്തോടുകൂടി സമാപിച്ചു

ബദിയടുക്ക : സമസ്ത കാസറകോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ സമാപിച്ചു. സമാപന പരിപാടി ഇ. പി. ഹംസത്തുസ്സഅദിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യദ് ജി്ര്രഫി മുത്തുക്കോയ തങ്ങള്‍ ഉദ്ഘടനം ചെയ്തു. സമസ്ത കേന്ദ്രമുശാവറ അംഗം യു. എം. അബ്ദുറഹ്മാന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. സിദ്ധീഖ് അസ്ഹരി പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ സുബൈര്‍ ദാരിമി പൈക്ക സ്വാഗതം പറഞ്ഞു. സയ്യദ് ഹനീഫ് തങ്ങള്‍ ചേരൂര്‍, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബി. എച്ച് അബ്ദുല്ലകുഞ്ഞി, മാഹിന്‍ കേളോട്ട്, റഷീദ് ബെളിഞ്ചം, ബദ്‌റുദ്ധീന്‍ താസിം, കെ. എസ്. അബ്ദുറസ്സാഖ് ദാരിമി, മൂസമൗലവി ഉബ്രങ്കള, ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, മളി അബ്ദുള്ള ഹാജി, ടി. പി. ഹനീഫ് ചൗക്കി, സുബൈര്‍ ഫൈസി അങ്കോല, അബ്ബാസ് ഫൈസി ചേരൂര്‍, അന്‍വര്‍ ഓസോണ്‍, കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മുനീര്‍ ഫൈസി ഇഡിയടുക്ക, സുബൈര്‍ ഫൈസി അങ്കോല, ഡിപ്പോ ഹസൈനാര്‍ ഹാജി, അബൂബക്കര്‍ ഹാജി ചെറൂണി, അബ്ദുറഹ്മാന്‍ അന്നടുക്ക, അബ്ദുല്‍ഖാദര്‍ മുഗു, മുഹമ്മദലി ഇര്‍ഫാനി ഫൈസി, ചിശ്തി ഹുദവി, ശരീഫ് ഹുദവി, ആദം ദാരിമി, കോട്ട അബ്ദുരഹ്മാന്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ. അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, ഹമീദ് ഹാജി ചര്‍ളടുക്ക, അഷ്‌റഫ് പള്ളിക്കണ്ടം, മജീദ് പൈക്ക, അബ്ദുല്ല ചാല്‍ക്കര, ശൈഖാലി ഹാജി തുപ്പക്കല്‍, ഹമീദ് കേളോട്ട്, ഹമീദ് ബാറക്ക, അബ്ദുല്ല കെദക്കാര്‍, ഹനീഫ് കുവ്വത്തോട്ടി, അബ്ദുല്‍ഖാദര്‍ ബദിയടുക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rasheed belinjam

SKSSF വിഭവസമാഹരണം ഇന്ന് (വെള്ളി)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് (വെള്ളി) ശാഖതലങ്ങളില്‍ നടക്കുന്ന വിഭവസമാഹരണം വന്‍ വിജയമാക്കണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE

SKSSF മേഖലാതല കോ- ഓര്‍ഡിനേറ്റര്‍ മാരുടെ യോഗം നാളെ (ശനി)

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ നേതൃത്വം നല്‍കുന്ന മേഖലാതല കോ- ഓഡിനേറ്റര്‍ മാരുടെ സുപ്രധാന യോഗം നാളെ (ശനി) വൈകിട്ട് 4 മണിക്ക് മുതല്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേരും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് തന്നെ സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.
- SKSSF STATE COMMITTEE

SKSSF സില്‍വര്‍ ജൂബിലി; പതാക ദിനം ഫെബ്രുവരി 1 ന്

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ മുന്നോടിയായുള്ള പതാക ദിനാചരണം ഫെബ്രുവരി ഒന്നിന് നടക്കും. ശാഖാ തലങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെയും സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. കൂടാതെ സംഘടനാ ഓഫീസുകളും മറ്റു പ്രധാന കേന്ദ്രങ്ങളും അലങ്കരിക്കും.
- SKSSF STATE COMMITTEE

ഹാദിയ ഹജ്ജ് ഹെല്‍പ് ഡെസ്‌ക് ഫെബ്രുവരി 2 മുതല്‍

തിരൂരങ്ങാടി : കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്നവര്‍ക്ക് ഫോം പൂരിപ്പിക്കുന്നതിനായി ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്ക് കീഴില്‍ വാഴ്‌സിറ്റിയില്‍ ഫെബ്രുവരി 2 മുതല്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് 3 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. വിശദ വിവരങ്ങള്‍ക്ക് 9744477555 എന്ന നമ്പറില്‍ വിളിക്കുക.
- Darul Huda Islamic University

ഖത്തര്‍ SKSSF യുവജന സമ്മേളനം ഇന്ന് (വെള്ളി)

ദോഹ : "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' യുടെ ഭാഗമായി SKSSF ഖത്തര്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 ജനുവരി 30 ന് വെള്ളിയാഴ്ച വൈകീട്ട്‌ 7 മണിക്ക് ഹിലാലിലെ കെ. എം. സി. സി ഹാളില്‍ വെച്ച് മനുഷ്യ ജലികയും, ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ ഐക്യ ദാര്‍ഡ്യ സമ്മേളനവും, സന്നദ്ധ സേവനത്തിനായി ഖത്തര്‍ SKSSFന്‍റെ നേതൃത്വത്തില്‍ പ്രത്യേകം സജ്ജരായ 101 അംഗ വിഖായ വോളണ്ടിയര്‍ വിംഗിന്റെ ലോഞ്ചിങ്ങും നടക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രാസ്ഥാനിക ബന്ദുക്കളും പൊതു ജനങ്ങളും അടങ്ങുന്ന നൂറുക്കണക്കിനു പേര്‍ ചേര്‍ന്ന് ജാലിക തീര്‍ക്കും. ഹുസൈന്‍ റഹ്മാനി ജാലിക പ്രതിജ്ഞചൊല്ലി കൊടുക്കും. കെ. ഐ. സി മദ്രസാ വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനം ആലപിക്കും. ഹാരിസ് മൗലവി & ടീം ജാലിക ഗാനവും അവതരിപ്പിക്കും. ഫൈസല്‍ ഹുദവി, അന്‍സാര്‍ റഹ്മാനി എന്നവരെ ചടങ്ങില്‍ ആദരിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തും. എ. വി അബൂബക്കര്‍ ഖാസിമി (കേരള ഇസ്ലാമിക് സെന്റര്‍), അബ്ദുല്‍ നാസര്‍ നാച്ചി, സലിം നാലകത്ത്, കരീം അബ്ദുള്ള, ഗിരീഷ്‌, ജലീല്‍ (സംസ്കൃതി) ആശംസകള്‍ നേരും. മുനീര്‍ നിസാമി കാളാവ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുനീര്‍ ഹുദവി സ്വാഗതം പറയും. സൈനുല്‍ ആബിദീന്‍ സഫാരി, ഇസ്മായില്‍ ഹുദവി, അസീസ്‌ പേരാല്‍, ഫൈസല്‍ നിയാസ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സ്റ്റേറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടു. പരിപാടിയുടെ ലൈവ് സംപ്രേഷണം കേരള ഇസ്‌ലാമിക് ക്ലാസ് റൂം - SKSSF (kicr-skssf) ഉണ്ടായിരിക്കുമെന്ന് ഐ. ടി വിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഇസ്മായില്‍ കൈപ്പമംഗലം അറിയിച്ചു.
- Aslam Muhammed

ഷാര്‍ജ SKSSF മനുഷ്യ ജാലിക ഇന്ന് റോളയില്‍

ഷാര്‍ജ : "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF ഷാര്‍ജ സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന 'മനുഷ്യജാലിക' ഇന്ന് (2015 ജനുവരി 30 ന് വെള്ളിയാഴ്ച) വൈകുന്നേരം ആറു മണിക്ക് ഷാര്‍ജ റോള്ളയിലുള്ള തലശ്ശേരി റസ്റ്റൊറന്റു ഓഡിറ്റൊറിയത്തില്‍ നടക്കും.
ഭാരതത്തിന്റെ മഹിതമായ പാരമ്പര്യങ്ങളുടെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ പോലും മറക്കാനുള്ള ശ്രമം നടത്തുന്ന വര്‍ത്തമാന സാമൂഹിക പരിസരത്ത് ദേശ സ്നേഹത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും ദൗത്യങ്ങളെ പരിചയപ്പെടുത്തുന്ന "മനുഷ്യ ജാലിക"യില്‍ ഉജ്ജ്വല വാഗ്മി നാസര്‍ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും. SKSSF യു എ ഇ ദേശീയ പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
അഡ്വ: വൈ. എ റഹീം (ജനറല്‍ സെക്രട്ടറി,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), അബ്ദുള്ള ചേലേരി (ജനറല്‍ സെക്രട്ടറി, ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅവ സെന്റര്‍), അബ്ദുള്ള മല്ലിച്ചേരി (സെക്രട്ടറി, ഷാര്‍ജ കെ എം സി സി), എസ്. വി. ജാബിര്‍ (പ്രസിഡന്റ്‌- ഒ. ഐ. സി സി - ഷാര്‍ജ) തുടങ്ങിയ പ്രമുഖര്‍ ജാലികയ്ക്ക് ആശംസകള്‍ നേരും. പിറന്ന നാടിന്റെ സുരക്ഷയ്ക്കും നന്മകളുടെ നിലനില്പ്പിനും വേണ്ടി സൗഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്നേഹികളും തയ്യാറാവണമെന്നു SKSSF സംസ്ഥാന ഭാരവാഹികള്‍ ആഭ്യര്‍ത്ഥിച്ചു.
- ishaqkunnakkavu

SKIC സൌദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് മനുഷ്യജാലിക ഇന്ന് (വെള്ളി)

ദമ്മാം : 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന കമ്മറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഘലകളിലുമായി നടത്തുന്ന മനഷ്യജാലിക എസ്.കെ.ഐ.സി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കമ്മറ്റിയുടെ കീഴില്‍ ജനുവരി 30 വെള്ളിയഴ്ച ജുമുഅക്ക് ശേഷം അല്‍കോബാര്‍ റഫ ഓഡിറ്റോറിയത്തില്‍ നടക്കും. മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലകളിലെ പ്രമുഖര്‍ സംബന്ധിക്കും. അധികാര കേന്ദ്രങ്ങളിലിരുന്ന് ഭാരതത്തിന്റെ മഹിതമായ മതേതര പാരമ്പര്യങ്ങള്‍ക്ക് പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്ന വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടി സൗഹദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്‌നേഹികളും തയ്യാറാവണമെന്ന് എസ്.കെ.ഐ.സി. ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0509813613 / 0534707762 / 0535543730 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

SKSSF സില്‍വര്‍ ജൂബിലി; കാസര്‍കോട് ജില്ലാ സന്ദേശ യാത്ര തുടങ്ങി; ഹൈദരലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കാസര്‍കോട് : ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ഥം കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന നയിക്കുന്ന ജൂബില സന്ദേശ യാത്ര പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖാ അഹ്്മദ് മുസ്‍‌ലിയാര്‍ ഖാസിയാറകം, എം.എ ഖാസിം മുസ്‍‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ മുസ്‍‌ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, എം.സി ഖമറുദ്ദീന്‍, ഡോ. സലീം നദ്‍‌വി, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.പി സലാവുദ്ദീന്‍, സിദ്ദീഖ് അസ്്ഹരി പാത്തൂര്‍, സി.പി മൊയ്തു മൗലവി ചെര്‍ക്കള, റഷീദ് ഫൈസി ആറങ്ങാടി, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ബഷീര്‍ ദാരിമി തളങ്കര, മഹ്‍മൂദ് ദേളി, സുബൈര്‍ നിസാമി, മൊയ്തീന്‍ ചെര്‍ക്കള, ഖലീല്‍ ഹസനി വയനാട് ലത്തീഫ് കൊല്ലംപാടി, ഉമര്‍ ഖാസിമി മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ ഹനീഫി, സൈനുദ്ദീന്‍ കൊല്ലംപാടി, യു.ബഷീര്‍ ഉളിയത്തടുക്ക, ടി.എം.എ റഹ്്മാന്‍ തുരുത്തി, ഹമീദ് ഹാജി പറപ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, ഫാറൂഖ് കൊല്ലംപാടി, പി.എച്ച് അസ്ഹരി ആദൂര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹാരിസ് ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര, ഹനീഫ് ദാരിമി, അബ്ദുല്‍ ഖാദര്‍ കൊമ്പോട്, ഹനീഫ് കമ്പാര്‍, ഹാരിസ് മൗലവി ഗാളിമുഖം തുടങ്ങിയവര്‍ സംബന്ധിച്ചു.

ജാഥയ്ക്ക് ചെങ്കളയില്‍ നല്‍കിയ സ്വീകരണത്തില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സി.ബി അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം ചെങ്കള അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. റഷീദ് മൗലവി ചാലക്കുന്ന് പ്രമേയ പ്രഭാഷണം നടത്തി. സന്ദേശ യാത്ര ഇന്ന് ആനക്കല്ലില്‍ നിന്നു തുടങ്ങി ബദിയടുക്ക മേഖലയിലെ നെല്ലിക്കട്ടയില്‍ സമാപിക്കും. കുമ്പള മേഖലയിലെ സീതാംഗോളിയില്‍ സ്വീകരണം നല്‍കും.
- Secretary, SKSSF Kasaragod Distict Committee

ബഹ്റൈന്‍ SKSSF മനുഷ്യ ജാലിക സ്‌നേഹ സൗഹാര്‍ദ്ദ വിളംബരമായി

ബഹ്റൈന്‍ : 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാകിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക സ്‌നേഹ സൗഹാര്‍ദ്ദ സന്ദേശത്തിന്റെ വിളംബരമായി. ഭരണ ഘടനാനുസൃതമായി എല്ലാ വിഭാഗങ്ങള്‍ക്കും ജീവിക്കാനുള്ള വിശ്വാസ ആചാരാനുഷ്ടാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ തുല്യ അവകാശമുണ്ടെന്ന ഇന്ത്യന്‍ പൈതൃകത്തെ കാത്തു സൂക്ഷിക്കാന്‍ ഓരോ ഭാരതീയനും തയ്യാറാവണമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഓര്‍മ്മപ്പെടുത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എം.പി സൈദലവി മുസലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ കമ്മിറ്റി പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് ഹുദവി പ്രതിജ്ഞ ചൊല്ലികൊടുത്തു. ബഹ്‌റൈന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി ഫാദര്‍ രഞ്ജീ വര്‍ഗീസ്, ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാന്‍ ഷാജി കാര്‍ത്തികേയന്‍, കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍, സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ ജലീല്‍ ബാഖവി, ഹംസ അന്‍വരി മോളൂര്‍, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.വി ജലീല്‍, മുസ്തഫ കളത്തില്‍, കെ.ടി സലിം, കെ.സി.എ ബക്കര്‍, ചെമ്പന്‍ ജലാല്‍, റഫീഖ് അബ്ദുള്ള, ടി. അന്തുമാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അജ്മല്‍ റോശന്‍, അലവി നാസിബ്, ഇസ്മാഈല്‍ ദേശീയോദ്ഗ്രഥന ഗാനവും അഫ്‌നാന്‍ ഓ.വി, ജംശീര്‍, നജാഹ് എന്നീ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനവും ആലപിച്ചു. ജനറല്‍ കണ്‍വീനര്‍ നൗഷാദ് വാണിമേല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു.
- Samastha Bahrain

SKSSF നീതിബോധന യാത്ര; പതാക കൈമാറല്‍ ഫെബ്രുവരി 1ന് വരക്കല്‍ മഖാമില്‍

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രയുടെ പതാക കൈമാറ്റം ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ 9 മണിക്ക് പുതിയങ്ങാടി വരക്കല്‍ മഖാമില്‍ വെച്ച് സമസ്ത പ്രസിഡന്റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‍ലിയാര്‍ നിര്‍വ്വഹിക്കും. ജാഥാനായകന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഏറ്റുവാങ്ങും.

2-ാം തിയ്യതി രാവിലെ 9.30ന് ബീമാപ്പള്ളിയില്‍ നിന്നും തുടങ്ങി 11.30ന് വര്‍ക്കല, 3 മണിക്ക് കേരളപുരം, 4.30ന് കരുനാഗപ്പള്ളി എന്നീ സ്വീകരണങ്ങക്ക് ശേഷം 5.30ന് തൃക്കുന്നപ്പുഴയില്‍ സമാപിക്കും.

3-ാം തിയ്യതി 9.30ന് അമ്പലപ്പുഴ, 11.30ന് ആലപ്പുഴ, 3 മണിക്ക് മണ്ണഞ്ചേരി, 4 മണിക്ക് ചങ്ങനാശ്ശേരി, 5.30ന് തൊടുപുഴയില്‍ സമാപിക്കും.

4-ാം തിയ്യതി 9.30ന് കോതമംഗലം, 11 മണിക്ക് ആലുവ, 3 മണിക്ക് കളമശ്ശേരി, 4.30ന് കൈപ്പമംഗലം, 5.30ന് ചാവക്കാട് സമാപിക്കും.

5-ാം തിയ്യതി 9.30ന് കുന്നംകുളം, 11 മണിക്ക് പഴയന്നൂര്‍, 3 മണിക്ക് ഒറ്റപ്പാലം, 4 മണിക്ക് പാലക്കാട്, 5 മണിക്ക് മണ്ണാര്‍ക്കാട് സമാപിക്കും.

6-ാം തിയ്യതി വൈകുന്നേരം 4 മണിക്ക് പട്ടാമ്പി, 5 മണിക്ക് എടപ്പാള്‍, 6 മണിക്ക് തിരൂര്‍ സമാപിക്കും.

7-ാം തിയ്യതി രാവിലെ 9.30ന് എടരിക്കോട്, 11.30ന് ചെമ്മാട്, 3.30ന് കൊണ്ടോട്ടി, 4.30ന് മഞ്ചേരി, 5.30ന് പെരിന്തല്‍മണ്ണയില്‍ സമാപിക്കും.

8-ാം തിയ്യതി രാവിലെ 9.30ന് വണ്ടൂര്‍, 11.30 ഗൂഡല്ലൂര്‍, 4 മണിക്ക് ബത്തേരി, 5 മണിക്ക് 4-ാം മൈല്‍, 6 മണിക്ക് കല്‍പ്പറ്റയില്‍ സമാപിക്കും.

9-ാം തിയ്യതി കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയില്‍ 9.30ന് തുടങ്ങി 11.30ന് കെട്ടാങ്ങല്‍, 3 മണിക്ക് കൊടുവള്ളി, 4 മണിക്ക് കോഴിക്കോട്, 5 മണിക്ക് വടകര സമാപിക്കും.

10-ാം തിയ്യതി രാവിലെ 9.30ന് കുറ്റ്യാടി, 11.30ന് തലശ്ശേരി, 3 മണിക്ക് കൂത്തുപറമ്പ്, 4 മണിക്ക് മട്ടന്നൂര്‍, 5 മണിക്ക് കണ്ണൂര്‍, 6 മണിക്ക് തളിപ്പറമ്പില്‍ സമാപിക്കും.

11-ാം തിയ്യതി പയ്യന്നൂരില്‍ നിന്നും തുടങ്ങി 11.30ന് തൃക്കരിപ്പൂര്‍, 3 മണിക്ക് കാഞ്ഞങ്ങാട്, 4 മണിക്ക് കാസര്‍ക്കോട്, 5 മണിക്ക് ഉപ്പള സമാപിക്കും.

ജാഥയിലെ സ്ഥിരാംഗങ്ങളും നേതാക്കളും വളണ്ടിയര്‍മാരും വിഖായ ടീമും 1-ാം തിയ്യതി രാവിലെ 8.30ന് വരക്കല്‍ മഖാമില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ കെ.എന്‍.എസ്. മൌലവി അറിയിച്ചു. ഫോണ്‍ : 9745568370.
- SKSSF STATE COMMITTEE

ദുബൈ SKSSF മനുഷ്യ ജാലിക നാളെ (വെള്ളി) ലാന്റ് മാര്‍ക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍

ദുബൈ : "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' യുടെ ഭാഗമായി SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2015 ജനുവരി 30 ന് വെള്ളിയാഴ്ച വൈകീട്ട്‌ ആറു മണിക്ക് ദേര ലാന്‍ഡ്‌ മാര്‍ക്ക്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മനുഷ്യ ജലികയും, ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ ഐക്യദാര്‍ഢ്യ സമ്മേളനവും നടക്കും. നാസര്‍ ഫൈസി കൂടത്തായി "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന വിഷയത്തില്‍ പ്രമേയ പ്രഭാഷണം നടത്തും. തുടര്‍ന്ന് എസ് കെ എസ് എസ് എഫ് ന്റെ 500 വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ജാലിക തീര്‍ത്ത് - ജാലിക പ്രതിജ്ഞയെടുക്കും. സഫവാന്‍ ആന്‍ഡ് പാര്‍ട്ടി ദേശീയ ഗാനം ആലപിക്കും. അബ്ദുസ്സലാം ബാഖവി (വൈസ് പ്രസിഡന്റ്‌, ദുബൈ സുന്നി സെന്റര്‍), പി. കെ . അന്‍വര്‍ നഹ (പ്രസിഡന്, ദുബൈ കെ എം സി സി), കെ . ബാലകൃഷ്ണന്‍ (പ്രസിഡന്റ്‌, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍), ജലീല്‍ പട്ടാമ്പി (എഡിറ്റര്‍, മിഡിലീസ്റ്റ് ചന്ദ്രിക), പി. പി. ശശീന്ദ്രന്‍ (എഡിറ്റര്‍, മാതൃഭൂമി), ഇബ്രാഹിം മുറിചാണ്ടി (സെക്രട്ടറി, ദുബൈ കെ എം സി സി), പി. മോഹന്‍കുമാര്‍, സയ്യിദ് ശുഹൈബ് തങ്ങള്‍ (പ്രസിഡന്റ്‌ എസ് കെ എസ് എസ് എഫ് യു. എ. ഇ . നാഷനല്‍ കമ്മിറ്റി), ഹുസൈന്‍ ദാരിമി, ഷൌക്കത്തലി ഹുദവി, നിഷ് മേലാറ്റൂര്‍ (ദര്‍ശന ടി വി), എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പ്രമുഖ വാഗ്മി സിറാജുദ്ധീന്‍ ദാരിമി കക്കാട് മുഖ്യ പ്രഭാഷണം നടത്തും. ഈ വര്‍ഷത്തേ പ്രവാസി ഭാരതിയ പുരസ്കാരം ലഭിച്ച അഷ്‌റഫ്‌ താമരശ്ശേരിയെ ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സ്റ്റേറ്റ് നേതാക്കള്‍ ആവശ്യപ്പെട്ടു.
- Sharafudheen Perumalabad

ആതുരസേവനത്തിന് ആംബുലന്‍സൊരുക്കി കാസര്‍കോട് ജില്ലാ SKSSF കമ്മിറ്റി

കാസര്‍കോട് : ആതുര സേവന മേഖലയില്‍ നടത്തുന്ന സഹചാരി റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനം വ്യാപിക്കുന്നതിനു വേണ്ടി എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഉപഹാരമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ചട്ടഞ്ചാലില്‍ നടന്ന മനുഷ്യജാലികയോടുനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഫ്ലാഗ് ഓഫ് ചെയ്തു.

സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി, അഹ്മ്മദ് വാഫി കക്കാട്, പയ്യക്കി അബ്ദുഖാദര്‍ മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, ചെയര്‍മാന്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, ടി.ഡി അഹ്മ്മദ് ഹാജി, കെ.കെ അബ്ദുല്ല ഹാജി, എം.സി ഖമറുദ്ദീന്‍, പി.ബി അബ്ദുറസ്സാഖ് എം എല്‍ എ, കെ. കുഞ്ഞിരാമന്‍ എം എല്‍ എ, പാദൂര്‍ കുഞ്ഞാമു ഹാജി, അബ്ദുസ്സലാം ദാരിമി ആലംപാടി, സിദ്ദീഖ് നദവി, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, പി.എസ് ഇബ്രാഹീം ഫൈസി, സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, ചെര്‍ക്കളം അഹ്മ്മദ് മുസ്‌ലിയാര്‍, ചെങ്കള അബ്ദുല്ല ഫൈസി, ഡോ. സലിം നദവി, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, നൗഫല്‍ ഹുദവി കൊടുവള്ളി, ജലീല്‍ കടവത്ത്, അബ്ബാസ് ഫൈസി ചേരൂര്‍, ഇബ്രാഹീം മുസ്‌ലിയാര്‍, ബഷീര്‍ വെള്ളിക്കോത്ത്, ഇസ്ഹാഖ് ഹാജി ചിത്താരി, ടി.പി അലി ഫൈസി, സൂബൈര്‍ ദാരിമി, താജുദ്ദീന്‍ ചെമ്പരിക്ക, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് കുണിയ, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അഷ്‌റഫ് മിസ്ബാഹി ചിത്താരി, എം.എ ഖലീല്‍, ജമാലൂദ്ദീന്‍ ദാരിമി, ഖാദര്‍ കണ്ണമ്പള്ളി, സലാം ബാഡൂര്‍, നിസാര്‍ പാദൂര്‍, റസ്സാഖ് ദാരിമി, ഹമീദ് കേളോട്ട്, ഫഖ്‌റൂദ്ദീന്‍ മേല്‍പ്പരമ്പ്, അബ്ദല്ല യമാനി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹമീദ് അര്‍ഷദി, ഇസ്മായില്‍ മൗലവി കാഞ്ഞങ്ങാട്, നാഫിഅ് അസ്അദി, യൂനുസ് ഫൈസി കാകടവ്, ഇസ്മായീല്‍ മച്ചംമ്പാടി, നിസാര്‍ പാദൂര്‍, ടി.ഡി അബ്ദുറഹ്മാന്‍ ഹാജി, മജീദ് ബെണ്ടീച്ചാല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ശാഫി കൊക്കടം സിറാര്‍ ബെണ്ടിച്ചാല്‍ നാസര്‍ പുത്തിരി, ശിഹാബ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE

മനുഷ്യജാലിക പൊതുസമൂഹത്തിന്റെ പ്രതീക്ഷ : മുനവ്വറലി ശിഹാബ് തങ്ങള്‍

മട്ടാഞ്ചേരി : മഹത്തായ പാരമ്പര്യമുള്ള ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയില്‍ ഏകത നിലനിര്‍ത്തുന്നതിലും സംരക്ഷിക്കുന്നതിലും എസ് കെ എസ് എസ് എഫ് രാജ്യത്തിനകത്തും പുറത്തും വര്‍ഷങ്ങളായി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മനുഷ്യജാലികക്കുള്ള പ്രാധാന്യം പൊതുസമൂഹത്തിന് ബോധ്യമായിട്ടുണ്ടെന്നും ഏറെ പ്രതീക്ഷയോടെയാണ് ജനുവരി 26ന്റെ സായാഹ്നത്തില്‍ ഇന്ത്യ ഇതിനെ എതിരേല്‍ക്കുന്നതെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി മട്ടാഞ്ചേരിയില്‍ സംഘടിപ്പിച്ച മനുഷ്യജാലിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. വര്‍ഗ്ഗീയ ഭീകരവാദി പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ സാമ്രാജ്യത്വ വിധ്വംസക ചിന്തകളെയും തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്ത് രാജ്യത്തിന് കാവല്‍ നല്‍കാന്‍ എസ് കെ എസ് എസ് എഫിന്റെ പ്രവര്‍ത്തകര്‍ സജ്ജരാണെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാരണഘടനയിലധിഷ്ഠിതമായ മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയും മനുഷ്യര്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ പണിയാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് ശക്തമായ താക്കീതാണ് മനുഷ്യജാലിക നല്‍കുന്നതെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. സ്വാഗതസംഘം ചെയര്‍മാന്‍ പി.എസ്. ശറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശഫീഖ് തങ്ങള്‍ മനുഷ്യജാലിക പ്രതിജ്ഞ ചെല്ലിക്കൊടുത്തു. സംസ്ഥാന സെക്രട്ടറി മമ്മുട്ടി മാസ്റ്റ്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. 
കൊച്ചി കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അശ്റഫ്, സി.ടി.ടി.യു വൈസ് പ്രസിഡന്റ് പി.എസ്. ആഷിഖ്, മുഹമ്മദ് ദാരിമി, എം.എം. അബൂബക്കര്‍ ഫൈസി, എന്‍.കെ. മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് ദാരിമി, കെ.എം. ബശീര്‍ ഫൈസി, ഷമീര്‍ ഫൈസി, എ.എം. പരീത്, പി.എ. പരീത്കുഞ്ഞ്, സിയാദ് ചെമ്പറക്കി, അലി പയിപ്ര, സി.എം. അബ്ദുറഹ്‍മാന്‍ കുട്ടി, ടി.എ. ബശീര്‍, പി.എസ്. ഹുസൈനാര്‍ മൌലവി, നൌഫല്‍ കുട്ടമശ്ശേരി, ഹുസൈന്‍ ഹാജി, എം.ബി. മുഹമ്മദ്, സഈദ് മുസ്‍ലിയാര്‍, മന്‍സൂര്‍ മാസ്റ്റര്‍, ടി.എം. അലി, അബ്ദുസ്സലാം ഹാജി, സെയ്തു ഹാജി, ഫവാസ് തങ്ങള്‍, എന്‍.എച്ച്. അബ്ബാസ്, മുനീര്‍ സി.എ., എം.ബി. ശഹീര്‍, എം.കെ. അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. ഫൈസല്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ടി.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു. നേരത്തെ ചെമ്പിട്ടപള്ളി മഖാം സിയാറത്തിന് ശേഷം ആരംഭിച്ചു ഐതിഹാസികമായി തീര്‍ന്ന ദേശീയോദ്ഗ്രഥന റാലി അക്ഷാര്‍ത്ഥത്തില്‍ മട്ടാഞ്ചേരിയെ അത്ഭുതപ്പെടുത്തി. റാലി ടി.എ. അഹ്‍മദ് കബീര്‍ എം.എല്‍.എ. ഫ്ലാഗ് ഓഫ് ചെയ്തു. എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകരും ജില്ലാ വിഖായ ടീമും ഇസ്‍ലാമിക കലാരൂപങ്ങളും അണിനിരന്ന റാലി വര്‍ഗ്ഗീയ തീവ്രവാദ സാമ്രാജ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ താക്കീതായി.
- Sirajudheen P S

SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ; കാസര്‍ഗോഡ് ജില്ലാ സന്ദേശ ജാഥ ഇന്ന് (വ്യാഴം) തുടങ്ങും

കാസര്‍ഗോഡ് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 19,20,21,22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി നയിക്കുന്ന ജൂബിലി സന്ദേശ യാത്രയും മേഖല സമ്മേളനവും ഇന്ന് (29-1-15 വ്യാഴം) ആരംഭിക്കും. വൈകുന്നേരം 3 മണിക്ക് കാസര്‍ഗോഡ് മേഖലയിലെ മൊഗ്രാല്‍ പുത്തൂറില്‍ വെച്ച് എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും 7 മണിക്ക് ചെര്‍ക്കള മേഖലയിലും ആലംപാടിയിലും 9മണിക്ക് മുള്ളേരിയ മേഖലയിലെ പള്ളത്തൂറിലെ സ്വീകരണത്തോടെ സമാപ്പിക്കും.

നാളെ മഞ്ചേശ്വരം മേഖലയിലെ ആനക്കല്ലില്‍ നിന്ന് തുടങ്ങി കുമ്പള മേഖലയിലെ സീതാംഗോളില്‍, ബദിയടുക്ക മേഖലയിലെ നെല്ലിക്കയില്‍ സമാപ്പിക്കും. 31 ശനി ഉദുമ മേഖലയിലെ പൊവ്വലില്‍ നിന്ന് തുടങ്ങി കാഞ്ഞങ്ങാട് മേഖല.യിലെ ആറങ്ങാടി സ്വീകരണ ശേഷം നീലേശ്വരം മേഖയിലെ പയ്യങ്കിയില്‍ സമാപിക്കും. 1ന് പെരുമ്പട്ട മേഖലയിലെ ഓട്ടപ്പടവില്‍ നിന്ന് തൃക്കരിപ്പൂര്‍ മേഖലയിലെ ഉടുമ്പുന്തലിയില്‍ സമാപിക്കും. സമാപനം സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്യും. യാത്രയില്‍ ജില്ലാ ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഡയറക്ടറും ഹശിം ദാരിമി ദേലംപാടി കോ- ഓഡിനേറ്ററുമായിരിക്കും. സുഹൈര്‍ അസ്ഹരി പള്ളങ്കോട്,സിദ്ദീഖ് അസ്‌രി പാത്തൂര്‍, സി.പി മൊയ്തു മൗലവി, ചെര്‍ക്കള അബ്ദു റശീദ് ഫൈസി ആറങ്ങാടി, ഉപനായകരുമാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ. സലീം നദ്‌വി, മുഹമ്മദ് രാമന്തള്ളി, നൗഫല്‍ ഹുദവി കൊടുവള്ളി, അബൂബക്കര്‍ സാലൂദ് നിസാമി, ഖലീല്‍ ഗസനി ചൂരി, ഹാശിം അരിയില്‍ പ്രഭാഷണവും സുബൈര്‍ ദാരിമി പൈക്ക, അഷാഫ് റഹമാനി ചൗക്കി, ഹനീഫ് ഹുദവി ദേലംപാടി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, സുബൈര്‍ ദാരമി പടന്ന, ഉമറുല്‍ ഫാറൂഖ് കൊല്ലമ്പാടി, ജംശീര്‍ തൃക്കരിപ്പൂര്‍, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും., മഹ്മൂദ് ദേളി, മുഹമ്മദലി നീലേശ്വരം, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഹാരിസ് ഹസനി, യൂനുസ് ഹസനി, മുഹമ്മദ് ഫൈസി കജെ, ഷറഫുദ്ദീന്‍ കുണിയ, സുബൈര്‍ നിസാമി, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍,ലത്തീഫ് കൊല്ലമ്പാടി, ഇസമായീല്‍ മച്ചംമ്പാടി, ശരീഫ് മുഗു, ജമാല്‍ ദാരിമി, ഹമീദ് അര്‍ഷദി, ഫക്രദ്ദീന്‍ സമേല്‍പ്പറമ്പ് , അബ്ദുല്ല യമാനി, ഇസ്മായില്‍ മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്, യൂനുസ് ഫൈസി, യൂസുഫ് ആമത്തല, നാഫിഹ് അസ്അദി, ഫൈസല്‍ പേരാല്‍ എന്നിവര്‍ ജാഥയില്‍ സംബന്ധിക്കും.
- Secretary, SKSSF Kasaragod Distict Committee

ചട്ടഞ്ചാലിനെ പാല്‍ കടലാക്കി റിപ്പബ്ലിക്ക് ദിനത്തില്‍ SKSSF മനുഷ്യജാലിക തീര്‍ത്തു

കാസര്‍കോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍ഗേഡ് ജില്ലാ കമ്മിറ്റി നടത്തിയ മനുഷ്യജാലിക അക്ഷരാര്‍ത്ഥത്തില്‍ ചട്ടഞ്ചാലിനെ പാല്‍ക്കടലാക്കി. ജില്ലയിലെ 300 ഓളം യൂണിറ്റുകളില്‍ നിന്നുമായി ആയിരങ്ങളാണ് ജാലിക റാലിയില്‍ അണിനിരന്നത് . പൊയ്‌നാച്ചിയില്‍ നിന്ന് എം. എസ്തങ്ങള്‍ മദനിയുടെ പ്രാര്‍ത്ഥനയോടു കൂടി എം. എ ഖാസിം മുസ്‌ലിയാര്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമിക്ക് പതാക കൈമാറി ആരംഭിച്ച റാലിയില്‍ തൂവെള്ള വസ്ത്ര ധാരികളായ ദേശീയ പതാക ആലേകനം ചെയ്ത കുങ്കുമം, വെള്ള, പുച്ച തൊപ്പി ധരിച്ച എസ്. കെ എസ് എസ് എഫ് പതാകയേന്തീയ ത്വലബ, ക്യമ്പസ്, വിഖായ വിഭാഗങ്ങള്‍ക്ക് പുറമെ ആയിരങ്ങളാണ് ജാലിക റാലിയില്‍ അണിനിരന്നത്. റോഡിന്റെ ഇരു വശങ്ങളിലും തടിച്ച കൂടിയവരെ ആവേശഭരിതവും ആകര്‍ശണീവുമാക്കിയ റാലിക്ക് സംസ്ഥാന സെക്രട്ടറി ഇബ്രാഹീം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ചെയര്‍മാന്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സി.പി മൊയതു മൗലവി, റഷീദ് ഫൈസി ആറംങ്ങാടി, മുഹമ്മദലി മൗലവി കോട്ടപ്പുറം, മഹ്മൂദ് ദേളി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഖലീല്‍ ഹസനി ചൂരി, ലത്തീഫ് കൊല്ലബാടി. സുബൈര്‍ നിസാമി, മുഹമ്മദ് ഫൈസി കജ, അഷറഫ് ഫൈസി, സിദ്ദീഖ് ബെളിഞ്ചം, ഹാരിസ് ഹസനി, യൂനുസ് ഹസനി നേത്യത്വം നല്‍കി. 

സമാപന സമ്മേളനം സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം അബ്ദുറഹ്മാന്‍ മൗലവി ഉല്‍ഘാടനം ചെയ്തു ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന പ്രതിജ്ഞ ചെല്ലി കൊടുത്തു, എം ഐ സി വിദ്യാര്‍ത്ഥികള്‍ ദേശീയോദ്ഗ്രഥനഗാനം ആലപിച്ചു, അഹ്മ്മദ് വാഫി കക്കാട് പ്രമേയ പ്രഭാഷണം നടത്തി, പയ്യക്കി അബ്ദുഖാദര്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി, എം. എ ഖാസിം മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, ചെയര്‍മാന്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, ടി.ഡി അഹ്മ്മദ് ഹാജി, കെ.കെ അബ്ദില്ല ഹാജി, എം.സി ഖമറുദ്ദീന്‍, പി.ബി അബ്ദുറസ്സാഖ് എം എല്‍ എ, കെ. കുഞ്ഞിരാമന്‍ എം എല്‍ എ,പാദൂര്‍ കുഞ്ഞാമു ഹാജി, അബ്ദുസ്സലാം ദാരിമി ആലംപാടി, സിദ്ദീഖ് നദവി, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, പി.എസ് ഇബ്രാഹീം ഫൈസി, സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, അബൂബക്കര്‍ സാലൂദ് നിസാമി, ചെര്‍ക്കളം അഹ്മ്മദ് മുസ്‌ലിയാര്‍, ചെങ്കള അബ്ദുല്ല ഫൈസി, ഡോ. സലിം നദവി, നൗഫല്‍ ഹുദവി കൊടുവള്ളി, ജലീല്‍ കടവത്ത്, അബ്ബാസ് ഫൈസി ചേരൂര്‍, ഇബ്രാഹീം മുസ്‌ലിയാര്‍, ബഷീര്‍ വെള്ളിക്കോത്ത്, ഇസ്ഹാഖ് ഹാജി ചിത്താരി, ടി.പി അലി ഫൈസി, സൂബൈര്‍ ദാരിമി, താജുദ്ദീന്‍ ചെമ്പരിക്ക, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് കുണിയ, അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍, അഷ്‌റഫ് മിസ്ബാഹി ചിത്താരി, എം.എ ഖലീല്‍, ജമാലൂദ്ദീന്‍ ദാരിമി, ഖാദര്‍ കണ്ണമ്പള്ളി, സലാം ബാഡൂര്‍, നിസാര്‍ പാദൂര്‍, റസ്സാഖ് ദാരിമി, ഹമീദ് കേളോട്ട്, ഫഖ്‌റൂദ്ദീന്‍ മേല്‍പ്പരമ്പ്, അബ്ദല്ല യമാനി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹമീദ് അര്‍ഷദി, ഇസ്മായില്‍ മൗലവി കാഞ്ഞങ്ങാട്, നാഫിഅ് അസ്അദി, യൂനുസ് ഫൈസി കാകടവ്, ഇസ്മായീല്‍ മച്ചംമ്പാടി, നിസാര്‍ പാദൂര്‍, ടി.ഡി അബ്ദുറഹ്മാന്‍ ഹാജി, മജീദ് ബെണ്ടീച്ചാല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ശാഫി കൊക്കടം സിറാര്‍ ബെണ്ടിച്ചാല്‍ നാസര്‍ പുത്തിരി, ശിഹാബ് ചട്ടഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

സൗഹൃദ സന്ദേശങ്ങളുടെ വിളംബരമായി SKSSF കണ്ണൂര്‍ ജില്ല മനുഷ്യജാലിക തീര്‍ത്തു

കണ്ണൂര്‍ : ഇന്ത്യാ മഹാ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് അഖണ്ഡതക്കും ജാതിമത വര്‍ഗ്ഗങ്ങള്‍ക്കും അതീതമായ സൗഹൃദമാണ് ആവശ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ട്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ കണ്ണൂര്‍ ജില്ല കമ്മിറ്റി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ മനുഷ്യ ജാലിക സംഘടിപ്പിച്ചു. രാഷ്ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി നടന്ന മനുഷ്യ ജാലിക ഭാരതതിന്റെ സൗഹൃദ പാരമ്പര്യത്തെ ഓര്‍മ്മപ്പെടുത്താനും വര്‍ഗ്ഗീയ തീവ്ര വാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ സമൂഹത്തെ ബോധ്യപ്പെടുത്താനും ഉതകുന്നതായിരുന്നു. രാവിലെ 9 മണിക്ക്‌ സ്വാഗത സംഘം ചെയര്‍മ്മാന്‍ എസ്‌ കെ ഹംസ ഹാജി ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടാനു ജലികക്ക്‌ തുടക്കമായത്‌. 3 മണിക്ക്‌ നടന്ന മഖാം സിയാറത്തിനു മലയമ്മ അബൂബക്കര്‍ ബാഖവി നേതൃത്വം നല്‍കി. 4 മണിക്ക്‌ പെരുമ്പ ലത്വീഫിയ ഗ്രൗണ്ടില്‍ നിന്നു ജാലിക സന്ദേശ റാലി ആരംഭിച്ചു. ജില്ല നേതാക്കള്‍ക്കു പിന്നില്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ തൊപ്പി ധരിച 313 വിഖായ വളണ്ടിയര്‍മാരും അതിനു പിന്നില്‍ ശുഭ്ര വസ്ത്ര ധാരികളായ പ്രവര്‍ത്തകരും അണി നിരന്ന റാലി പയ്യന്നൂരിനു പുത്തന്‍ അനുഭവമായി. മാര്‍ക്കറ്റ്‌ ബസാര്‍ പുതിയ ബസ്‌ സ്റ്റാന്റ്‌ ബിവ്‌ കെ എം ജങ്ങ്ഷന്‍ വഴി ഗാന്ധി പാര്‍ക്കില്‍ റാലി സമാപിച്ചു. 313 വിഖായ വളണ്ടിയര്‍മാര്‍ ദേശീയ പതാകയുടെ രൂപതില്‍ അണി നിരന്നും മറ്റുള്ളവര്‍ അതിന്റെ പിന്നിലും നിന്ന് കൊണ്ട്‌ പരസ്പരം കൈകള്‍ കോര്‍ത്ത്‌ പിടിച്ച്‌ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലി ജലിക തീര്‍ത്തു. ജില്ല പ്രസിഡന്റ് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ പ്രതിജ്ഞ്‌ ചൊല്ലിക്കൊടുത്തു. പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍ ജാലിക സമ്മേളനം ഉല്‍ഘാടനം ചെയ്തു. പാണക്കട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനി അപ്പുക്കുട്ടന്‍ പൊതുവാള്‍ എന്നിവര്‍ മുഖ്യാതിഥികളായി. മാണിയൂര്‍ അഹമദ്‌ മുസ്ലിയാര്‍, സയ്യിദ്‌ കെ പി പി തങ്ങള്‍, സിദ്ദീഖ്‌ ഫൈസി വെണ്മണല്‍, ശഹീര്‍ പാപ്പിനിശ്ശേരി, ബശീര്‍ അസദി, എ കെ അബ്ദുല്‍ ബാഖി, അഹമദ്‌ തേര്‍ളായി, സതാര്‍ വളക്കയ്‌, സയ്യിദ്‌ സഫ്വാന്‍ കോയ തങ്ങള്‍, സിറാജുദ്ദീന്‍ ദാരിമി കക്കാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുലതീഫ്‌ പന്നിയൂര്‍ സ്വാഗതവും ജുനൈദ്‌ ചാലാട്‌ നന്ദിയും പറഞ്ഞു.
- latheef panniyoor

ശംസുല്‍ ഉലമ ശരീഅത്തിന് സംരക്ഷണം നല്‍കിയ മഹാന്‍ : ജിഫ്രി തങ്ങള്‍

മുണ്ടക്കുളം : ശരീഅത്തിന്റെ യഥാര്‍ത്ഥ മാര്‍ഗ്ഗം ജനങ്ങള്‍ക്ക് പഠിപ്പിച്ച മഹാനാണ് ശൈഖുനാ ശംസുല്‍ ഉലമാ എന്ന് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശംസുല്‍ ഉലമാ ഉറൂസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. പാണക്കാട് സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി ദാരിമി ശ്രീകണ്ഡപുരം, സിഎ മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എം.ഐ.സി വിദ്യാര്‍ത്ഥികള്‍ രചിച്ച വഴിതെറ്റുന്ന സമൂഹവും വഴികാട്ടുന്ന ഇസ്ലാമും എന്ന കൃതി  ജിഫ്രി തങ്ങള്‍ പ്രകാശനം ചെയ്തു. ദിക്‌റ് ദുആ മജ്‌ലിസിന് മാനു തങ്ങള്‍ വെള്ളൂര് നേതൃത്വം നല്‍കി. അബ്ദുല്‍ ഗഫൂര്‍ ദാരിമ മുണ്ടക്കുളം, സഅദ് മദനി, കുഞ്ഞാന്‍ ദാരിമി കോടങ്ങട് കെ.പി ബാപ്പു, എഞ്ചിനീയര്‍ മാമുകോയ ഹാജി കെ.കെ മുനീര്‍ മാസ്റ്റര്‍, എന്നിവര്‍ സംബന്ധിച്ചു.
- SHAMSULULAMA COMPLEX - MUNDAKKULAM

ഉലമാഉം ഉമറാഉം നേതൃസ്ഥാനത്തിരുന്ന് പക്വത കാണിക്കണം : ഖാസി ത്വാഖ

ബദിയടുക്ക : ഉലമാഉം ഉമറാഉം നേതൃസ്ഥാനത്തിരുന്ന് പക്വത കാണിക്കണമെന്നും അല്ലാതെ അപക്വമായ തീരുമാനങ്ങളെടുത്ത് സമൂഹത്തെ തിന്‍മയിലേക്ക നയിക്കരുതെന്നും മംഗലാപുരം - കീഴൂര്‍ സംയുക്ത ഖാസിയും സമസ്ത ജില്ലാ പ്രസിഡണ്ടുമായ ത്വാഖാ അഹമ്മദ് മൗലവി അല്‍അസ്ഹരി പറഞ്ഞു. ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ ഉലമാ-ഉമറാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉലമാഉം ഉമറാഉം നന്നായാല്‍ സമൂഹം നന്നായെന്നും ഇക്കൂട്ടര്‍ മോശമായാല്‍ സമൂഹം മൊത്തം മോശമായെന്നും നബിവചനം സൂചിപ്പിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു.
- Rasheed belinjam

കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ച; മജ്‌ലിസ്സുന്നൂര്‍ ഇന്ന് (ബുധന്‍)

ബദിയടുക്ക : സമസ്ത കാസറകോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച വിപുലമായ പരിപാടികളോടെ ശഹീദെ മില്ലത്ത് സി. എം. ഉസ്താദ് നഗറില്‍ നാളെ സമാപിക്കും. ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണം, ഉമറാ-ഉലമാ സംഗമം, കുടുംബ സംഗമം, മജ്‌ലിസുന്നൂര്‍ തുടങ്ങിയവ നടന്നുവരുന്നു. അക്കാദമി കാമ്പസില്‍ പുതുതായി നിര്‍മ്മിച്ച മസ്ജിദിന്റെ ഉദ്ഘാടനം നാളെ അസര്‍ നിസ്‌കാരത്തിന്ന് നേതൃത്വം നല്‍കി സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കാസറകോട് സംയുക്ത ജമാഅത്ത് ഖാസി ഫ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ വഖഫ് കര്‍മ്മം നിര്‍വ്വഹിക്കും. പൊതുസമ്മേളനത്തില്‍ സമസ്ത ജില്ല ജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. മൂഡികര സംയുക്ത ജമാഅത്ത് ഖാസി എന്‍. പി. എം. സയ്യദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനയും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തും. ജില്ലാ പ്രസിഡണ്ട് എം. എ. ഖാസിം മുസ്ലിയാര്‍ പ്രസംഗിക്കും. മുന്‍ മന്ത്രി സി. ടി. അഹമ്മദലി, എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ, പി. ബി. അബ്ദുറസ്സാഖ് എം. എല്‍. എ, മെട്രൊ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി. പി. ഹനീഫ് ചൗക്കി, ഖത്തര്‍ അബ്ദുല്ല ഹാജി, എം. സി. ഖമറുദ്ധീന്‍, എന്‍. എ അബൂബക്കര്‍ ഹാജി, കരീം സിറ്റി ഗോള്‍ഡ്, പി. ബി അഷ്‌റഫ് നായന്‍മാര്‍മൂല, ഇബ്രാഹിം മദക്കം തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിക്ക് തുടക്കം കുറിച്ച് അക്കാദമി കാമ്പസില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു. എം. അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടക്കുന്ന ഉലമാ-ഉമറാ സംഗമം അക്കാദമി വൈസ് പ്രസിഡണ്ട് ചെര്‍ക്കളം അഹ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി വിഷയം അവതരിപ്പിച്ചു. അക്കാദമി സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇ. പി. ഹംസത്തുസ്സഅദി, ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ, സുബൈര്‍ ദാരിമി പൈക്ക, കെ. എസ്. അബ്ദുറസ്സാഖ് ദാരിമി, മൂസ മൗലവി ഉബ്രങ്കള, ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, മൂഹമ്മദലി മൗലവി ബെളിഞ്ച, കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സുബൈര്‍ ഫൈസി അങ്കോല, ചിശ്തി ഹുദവി, ശരീഫ് ഹുദവി, മുനീര്‍ ഫൈസി ഇഡിയടുക്ക, ആദം ദാരിമി, റസ്സാഖ് അര്‍ഷദി, കോട്ട അബ്ദുരഹ്മാന്‍ ഹാജി, മാഹിന്‍ കേളോട്ട്, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ. അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, പി. കെ. അബ്ദുല്ല കുഞ്ഞി, ഹമീദ് ഹാജി ചര്‍ളടുക്ക, അഷ്‌റഫ് പള്ളിക്കണ്ടം, മജീദ് പൈക്ക, ഹമീദ് കേളോട്ട്, സിദ്ധീഖ് ബെളിഞ്ചം, അബ്ബാസ് ഹാജി ബിര്‍മിനടുക്ക, കുഞ്ഞാമു പൈക്ക, ഹമീദ് ബാറക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രി നടന്ന മതപ്രഭാഷണ പരിപാടി ബി. എച്ച് അബ്ദുല്ലകുഞ്ഞിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യദ് കെ. എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശഫീഖ് റഹ്മാനി കൊല്ലം മതപ്രഭാഷണം നടത്തി. പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതം പറഞ്ഞു. ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന മജ്‌ലിസ്സുന്നൂറിന്ന് കോഴിക്കോട് വലിയ ഖാസി സയ്യദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. അബ്ദുസലാം ദാരിമി ആലമ്പാടി ഉത്‌ബോധനം നടത്തും. രാത്രി 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ബേര്‍ക്ക അബ്ദുല്ലകുഞ്ഞിയുടെ അധ്യക്ഷതയില്‍ ഓലമുണ്ട സയ്യദ് എം. എസ്. തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യും. ശൗക്കത്തലി മൗലവി വെള്ളമുണ്ട മതപ്രഭാഷനം നടത്തും. നാളെ വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യദ് ജി്ര്രഫി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മതപ്രഭാഷണം നടത്തും. 
- Rasheed belinjam

അബൂദാബി SKSSF മനുഷ്യ ജാലിക ജനു.29 ന് (വ്യഴം); നാസര്‍ ഫൈസി കൂടത്തായി ജാലിക സന്ദേശം നല്‍കും

അബൂദാബി : "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി SKSSF കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' SKSSF അബൂദാബി സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ 2015 ജനുവരി 29 ന് വ്യഴാഴ്ച വൈകീട്ട്‌ 7 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റെര്‍ ഓഡിറ്റൊറിയത്തില്‍ നടക്കും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന ജാലികയില്‍ ഉജ്ജ്വല വാഗ്മി നാസര്‍ ഫൈസി കൂടത്തായി ജാലിക സന്ദേശം നല്‍കും. അധികാര കേന്ദ്രങ്ങളിലിരുന്ന് ഭാരതത്തിന്റെ മഹിതമായ മതേതര പാരമ്പര്യങ്ങള്‍ക്ക് പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്ന വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്നേഹികളും തയ്യാറാവണമെന്നു എസ് കെ എസ് എസ് എഫ് അബുദാബി സ്റ്റേറ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
- Rasheed Faizy

SKSSF ഷാര്‍ജയുടെ മനുഷ്യ ജാലിക ജനു 30 വെള്ളിയാഴ്ച; നാസര്‍ ഫൈസി കൂടത്തായി ജാലിക സന്ദേശം നല്‍കും

ഷാര്‍ജ : "രാഷ്‌ട്ര രക്ഷയ്‌ക്ക്‌ സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് കേരള സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന 'മനുഷ്യജാലിക' എസ് കെ എസ് എസ് എഫ് ഷാര്‍ജ സ്റ്റേറ്റ് കമ്മിറ്റിയുടെ കീഴില്‍ 2015 ജനുവരി 30 ന് വെള്ളിയാഴ്ച വൈകീട്ട്‌ ആറു മണിക്ക് ഷാര്‍ജ റോളയിലുള്ള തലശ്ശേരി റസ്റ്റോറന്റ് ഓഡിറ്റൊറിയത്തില്‍ നടക്കും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന ജാലികയില്‍ ഉജ്ജ്വല വാഗ്മി നാസര്‍ ഫൈസി കൂടത്തായി ജാലിക സന്ദേശം നല്‍കും.
അധികാര കേന്ദ്രങ്ങളിലിരുന്ന് ഭാരതത്തിന്റെ മഹിതമായ മതേതര പാരമ്പര്യങ്ങള്‍ക്ക് പുതിയ ചരിത്രം രചിക്കാനൊരുങ്ങുന്ന വര്‍ത്തമാന സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ സുരക്ഷക്ക് വേണ്ടി സൗഹൃദത്തിന്റെ ജാലികയില്‍ കണ്ണികളാവാന്‍ മുഴുവന്‍ ദേശസ്നേഹികളും തയ്യാറാവണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
- ishaqkunnakkavu

'രാഷ്ട്ര രക്ഷക്ക് പ്രതിജ്ഞ പുതുക്കി അല്‍ഐന്‍ SKSSF മനുഷ്യജാലിക ശ്രദ്ധേയമായി

അല്‍ഐന്‍ : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തുമായി വര്‍ഷംതോറും എസ് കെ എസ് എസ് എഫ് നടത്തിവരാറുള്ള മനുഷ്യജാലിക അല്‍ഐനിലും ശ്രദ്ധേയമായി. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് അല്‍ ഐന്‍ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യ ജാലിക അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഡി റ്റൊറിയത്തില്‍ വെച്ചാണ് സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ ഐക്യത്തിനും അഖന്ധതക്കും വികസനത്തിനും പുരോഗതിക്കും വേണ്ടി ഒന്നിച്ചു നീങ്ങാന്‍ തയ്യാറാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങള്‍ക്കെതിരെ സദാ ജാഗരൂകരായിരിക്കുമെന്നും പ്രതിജ്ഞ പുതുക്കി രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗരബോധം ഉണര്‍ത്തിയാണ് ജാലിക തീര്‍ത്തത്.

ശേഷം നടന്ന സമ്മേളനം യു എ ഇ - കെ എം സി സി സീനിയര്‍ വൈസ് പ്രസിഡന്റും അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റുമായ അഷ്‌റഫ്‌ പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. സ്വരാജ്യസ്നേഹം സത്യവിശ്വാസിയുടെ കടമയാണെന്ന് പഠിപ്പിച്ച ഒരു മതത്തിന്‍റെ അനുയായികള്‍ക്ക് ദേശദ്രോഹികള്‍ ആകാന്‍ കഴിയില്ലെന്നും തീവ്രവാദികള്‍ മതത്തെ പ്രതിനിദാനം ചെയ്യുന്നില്ലെന്നും അദ്ധേഹം പ്രസ്താവിച്ചു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും മുസ്ലിംകള്‍ നാടിനു വേണ്ടി സഹിച്ച ത്യാഗങ്ങള്‍ അദ്ധേഹം അനുസ്മരിച്ചു.

ഇന്ത്യയിലെ മതേതരത്വവും മതസൗഹാര്‍ദ്ധവും കാത്തുസൂക്ഷിക്കാന്‍ മുന്‍ഗാമികള്‍ ചെയ്ത സേവനങ്ങള്‍ ആര്‍ക്കും മറക്കാന്‍ കഴിയില്ലെന്നും അത് നില നിരത്താന്‍ നാം സദാസന്നദ്ധരായിരിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഹാരിസ് ബാഖവി ഓര്‍മ്മിപ്പിച്ചു. ഗാന്ധിജിക്കും നെഹ്രുവിനുമൊപ്പം സ്വാതന്ത്ര്യസമരം നയിച്ച മൌലാന മുഹമ്മദലി കാണിച്ച പാത മതേതരത്വത്തിന്റേതായിരുന്നു. വരക്കല്‍ തങ്ങളും, ബാഫഖി തങ്ങളും പൂകോയ തങ്ങളും, ശിഹാബ് തങ്ങളും അവര്‍ നയിച്ച സമസ്തയും മതസൗഹാര്‍ദത്തിന് നല്കിയ സേവനങ്ങള്‍ വില മതിക്കാനാവാത്തതാന്. തീവ്രവാദവിത്തുകള്‍ മുളപ്പിക്കാനുള്ള ഗൂഢശ്രമം സമുദായത്തിനകത്തു നിന്നുതന്നെ കണ്ടപ്പോള്‍ അത് സമൂഹത്തോട് വിളിച്ചു പറഞ്ഞത് എസ് കെ എസ് എസ് എഫ് ആയിരുന്നു എന്നും അദ്ധേഹം പറഞ്ഞു. 

പ്രസിഡണ്ട്‌ സയ്യിദ് സൈദലവികോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ബാഅലവി അധ്യക്ഷം വഹിച്ചു. ജ. സെക്രട്ടറി അബ്ദു റഷീദ് അന്‍വരി ജാലിക പ്രതിജ്ഞ ചൊല്ലികൊടുത്തു. ഇ കെ ബക്കര്‍, അഷ്‌റഫ്‌ വളാഞ്ചേരി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ താഴേക്കോട്, ഷാഫി മാസ്റ്റര്‍, സൈനുദ്ധീന്‍ കുറുമ്പത്തൂര്‍, പങ്കെടുത്തു. ജ. കണ്‍വീനര്‍ കെ. വി. ഹുസൈന്‍ മൗലവി സ്വാഗതവും വൈ. പ്ര. ഹംസ നിസാമി നന്ദിയും പറഞ്ഞു. 
ഇതോടനുബന്ധിച്ച് നടന്ന സര്‍ഗലയം കലാമത്സരങ്ങള്‍ക്കു് മുജീബ് തങ്ങള്‍ കൊന്നാര്, ഇസ്'ഹാഖ് കാവുങ്ങല്‍, ഇ. കെ. അബ്ദുല്‍ മജീദ്‌ ഹുദവി, ലത്തീഫ് മാസ്റ്റര്‍, നൗഷാദ് തങ്ങള്‍, ഉമര്‍ വാഫി, മുഹ്'യദ്ധീന്‍ മാസ്റ്റര്‍, മുഹമ്മദ്‌ ഫൈസി അത്തിപ്പറ്റ, മുബഷിര്‍ തങ്ങള്‍, അബൂതാഹിര്‍ ഹുദവി എന്നിവര്‍ നേതൃത്വം നല്കി. സി. കുഞ്ഞിമരക്കര്‍ ഹാജി, കെ. കുഞ്ഞാലസ്സന്‍ ഹാജി, ശാഹുല്‍ ഹമീദ് ഹാജി, സമ്മാന വിതരണം നിര്‍വഹിച്ചു.
- sainu alain

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പെരിന്തല്‍മണ്ണ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മണലായ യൂണിറ്റ് കമ്മിറ്റി പെരിന്തല്‍മണ്ണ ഗവ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 25ന് രാവിലെ 9മുതല്‍ 12.30 വരെ മണലായ എച്ച്.എം.എം. ഹാളില്‍ നടന്ന ക്യാമ്പില്‍ 37 ഓളം യൂണിറ്റ് രക്തം ദാനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി. അബ്ദുറഹ്‍മാന്‍ മൌലവിയുടെ അധ്യക്ഷതയില്‍ ഖത്തീബ് ഹാഫിസ് അബ്ദുറഹ്‍മാന്‍ അന്‍വരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. മൊയ്തു മാസ്റ്റര്‍, എം.പി. മജീദ് മാസ്റ്റര്‍, ടി. ബശീര്‍, പി.കെ. മുഹമ്മദ് റസീം, എം.പി. അജ്‍മല്‍ എന്നിവര്‍ പ്രസംഗിച്ചു. ടി. റിയാസ് സ്വാഗതവും പി.ടി. അബൂസുഫിയാന്‍ നന്ദിയും പറഞ്ഞു.
- shihab MP

ബാല ഇന്ത്യ തീര്‍ത്ത് MIC മദ്രസാ വിദ്യാര്‍ത്ഥികള്‍

ചട്ടഞ്ചാല്‍ : റിപ്പബ്ലിക് ദിനത്തില്‍ സമസ്ത കേരള സുന്നി ബാലവേദി ചട്ടഞ്ചാല്‍ റെയ്ഞ്ചിന്റെ ആഭിമുഖ്യത്തില്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ ബാല ഇന്ത്യ തീര്‍ത്തു. മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഓര്‍ഫനേജ് മദ്രസയില്‍ നടന്ന പരിപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന റിപ്പബ്ലിക് പരിപാടി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.ഹനീഫ് ദാരിമി ആറങ്ങാടി അധ്യക്ഷത വഹിച്ചു.സിറാജ് ഹുദവി ബെദിമല ക്ലാസ്സെടുത്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, നിസാര്‍ ഫൈസി, ഹാഫിള് ഇബ്രാഹിം ഖലീല്‍ അന്നടുക്ക, മുഹമ്മദ് റഫീഖ് ഫൈസി, താജുദ്ദീന്‍ അസ്ഹരി, അബ്ദുല്ല ദാരിമി, സുബൈര്‍ വാഫി, മുഹമ്മദ് റിയാസ് മൗലവി, സിറാജുദ്ദീന്‍ മൗലവി ചെറുവത്തൂര്‍, മുഹമ്മദ് അനസ് മൗലവി, അബ്ദുല്‍ റഹ്മാന്‍ മൗലവി എന്നിവര്‍ സംബന്ധിച്ചു ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട് എന്നിവര്‍ പ്രസംഗിച്ചു.
- MIC Chattanchal Kasaragod

SKSSF നാഷണല്‍ സെമിനാര്‍ സമാപിച്ചു

ബാംഗ്ലൂര്‍ : സാമ്പത്തിക അസന്തുലിതാവസ്ഥ നിലനില്‍ക്കുകയും ജാതിയുടെയും മതത്തിന്റെയും പേരില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നിടത്തോളം സാമൂഹിക നീതി ഉറപ്പു വരുത്താന്‍ സാധിക്കില്ലെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ അഡ്വ. ജനറല്‍ അഡ്വ. സഫരിയാബ് ജീലാനി പറഞ്ഞു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സാമൂഹിക നീതി എന്ന വിഷയത്തില്‍ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് സാമൂഹിക നീതി ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടങ്ങള്‍ക്കുണ്ട്. മുസ്‍ലിംകളുടെ സാമൂഹികാവസ്ഥ വളരെ ശോചനീയമാണെന്ന് സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ രാഷ്ട്രീയ മാറ്റത്തില്‍ നിരാശരാകുന്നതിനു പകരം ഐക്യത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ മുസ്‍ലിംകള്‍ക്ക് ആവുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം അഹ്‍മദ് ഫൈസി കക്കാട്, മാധ്യമം സബ് എഡിറ്റര്‍ മുനീര്‍ ഹുദവി മാവൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ എം.കെ. നൌഷാദ് അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അസ്‍ലം ഫൈസി, സെക്രട്ടറി ജുനൈദ് കുണ്ണോത്ത്, എസ് വൈ എസ് ബാംഗ്ലൂര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്വാലിഹ് കൊയ്യൊട്, മറ്റു ഭാരവാഹികളായ ലത്തീഫ് ഹാജി, സിദ്ധീഖ് തങ്ങള്‍, നാസര്‍ ഹാജി, ത്വാഹിര്‍ മിസ്ബാഹി എന്നിവര്‍ പ്രസംഗിച്ചു.
സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- SKSSF STATE COMMITTEE

കാസര്‍കോട് ജില്ലാ SKSSF മനുഷ്യജാലിക ഇന്ന് ചട്ടംഞ്ചാലില്‍

കാസര്‍കോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ചട്ടംഞ്ചാലില്‍ ടൗണില്‍ നടത്തുന്ന മനുഷ്യജാലികയുടെ ഒരക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തിന്റെ ഭരണഘടനക്കും ജനാതിപത്യ സംവിധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ പൗര ബോധം ഉണര്‍ത്തുകയാണ് മനുഷ്യജാലിയുടെ മുഖ്യ സന്ദേശം. രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് നിര്‍ത്തുന്ന സാമൂദായിക സൗഹൃദം പരിരക്ഷിക്കപ്പെടുന്നതിനു വേണ്ടിയുള്ള സന്ദേശങ്ങളാണ് ജാലികയിലൂടെ ജനങ്ങള്‍ക്ക് കൈമാറുന്നത്. ജില്ലയിലെ പതിനൊന്ന് മേഖലകളില്‍ നിന്നും, 35 ക്ലസ്റ്റര്‍ നിന്നുമായി പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ ജാലികയില്‍ അണിനിരക്കും. രാവിലെ 9 മണിക്ക് സ്വാഗത സംഘ ചെയര്‍മാന്‍ കെ. മൊതീന്‍കുട്ടി ഹാജി ദേശീയ പതാക ഉയര്‍ത്തലോട് കൂടി പരിപാടിക്ക് തുടക്കം കുറിക്കും. ജാലിക റാലി, പ്രതിജ്ഞ, ദേശീയോദ്ഗ്രഥനഗാനം, പ്രമേയ പ്രഭാഷണം, മുഖ്യപ്രഭാഷണം എന്നിവ നടക്കും. വിവിധ മത രാഷ്രടീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും പ്രവര്‍ത്തകരും പര്‌സപരം കൈകോര്‍ത്ത് തീവ്രവാതത്തിനും ഭീകരവാത്തിനുമെതിരെ പ്രതിജ്ഞ ചെല്ലി ജാലിക തീര്‍ക്കും. മനുഷ്യജാലിക റാലി വൈകുന്നേരം 3 മണിക്ക് പൊയ്‌നാചിയില്‍ നിന്ന് ആരംഭിക്കും റാലിക്ക് മുന്‍ നിരയില്‍ യഥാ ക്രമം സമസ്ഥാന ജില്ലാ ഭാരവാഹികള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. തൂവെള്ള വസ്ത്ര ധാരികളായ ദേശീയ പതാകയുടെ കളര്‍ ആലേഗനം ചെയ്യുന്ന കുംങ്കുമം, വെള്ള, പച്ച തൊപ്പി ധരിച്ച എസ് കെ എസ് എസ് എഫ് പതാകയേന്തിയ വിഖായ ത്വലബ ക്യാമ്പസ് വിഭാഗങ്ങള്‍ക്ക് പുറമെ പൊതു പ്രവര്‍ത്തകരായ ആയിരങ്ങള്‍ റാലിയില്‍ അണിനിരക്കുമെന്നും റാലിയില്‍ അണിനിരക്കുന്ന പ്രവര്‍ത്തകര്‍ 3 മണിക്ക് മുമ്പായി പൊയിനാചിയില്‍ പ്രവര്‍ത്തകരെ ഇറക്കി ചട്ടംഞ്ചാലില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണണമെന്നും ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരമി പടന്ന ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee

നിഷാദിനെ കാണാന്‍ പാണക്കാട് തങ്ങളെത്തി

റിലീഫ് ഫണ്ട് അബ്ബാസലി തങ്ങള്‍ കൈമാറുന്നു
ചേര്‍പ്പ് : അപകടത്തില്‍ അകപ്പെട്ട് അവശതയില്‍ കഴിയുന്ന മുത്തുള്ളിയാല്‍ സ്വദേശി പണിക്കവീട്ടില്‍ നിഷാദിനെ കാണാന്‍ എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങളെത്തി. തങ്ങള്‍ നിഷാദിനെ സമാശ്വസിപ്പിക്കുകയും എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു. എസ് കെ എസ് എസ് എഫ് ചേര്‍പ്പ് യൂണിറ്റ് സമാഹരിച്ച അര ലക്ഷം രൂപയുടെ റിലീഫ് ഫണ്ട് അബ്ബാസലി തങ്ങള്‍ നിഷാദിന് കൈമാറി.

മൂന്ന് മാസം മുമ്പാണ് നിഷാദ് അപകടത്തിലകപ്പെട്ടത്. ഷാര്‍ജ്ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ വാഹനങ്ങളുടെ യത്രസാമഗ്രികള്‍ വില്‍ക്കുന്ന ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു നിഷാദ്. കമ്പിനിയില്‍ നിന്ന് സൈക്കിളില്‍ മടങ്ങവെ പിറകില്‍ നിന്ന് വന്ന കാര്‍ നിഷാദിനെ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ അദ്ദേഹം എഴുന്നേല്‍ക്കുന്നതിനിടയില്‍ പിറകെ വന്ന കൂറ്റന്‍ ലോറിയുടെ ടയറിനടിയില്‍ അകപ്പെട്ടു.
തൃശൂര്‍ മേഖലാ പ്രസിഡന്റ് സലീം അന്‍വരി, നാസര്‍ ഫൈസി, ചേര്‍പ്പ് യൂണിറ്റ് സെക്രട്ടറി ശിഹാബുദ്ദീന്‍, കമാലുദ്ദീന്‍ ശക്കീര്‍, നാസര്‍ മുസ്‍ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Munavar Fairoos

ഹൈദരാബാദ് SKSSF മനുഷ്യജാലിക ഇന്ന് (തിങ്കള്‍)

- ali BinMuhammed

മനുഷ്യജാലിക പ്രചരണ ജാഥ സമാപിച്ചു

സമാപന സമ്മേളനത്തില്‍ ജില്ലാ
പ്രസിഡണ്ട് ഖാസിം ദാരിമി മുഖ്യ പ്രഭാഷണം
 നടത്തുന്നു
വയനാട് : എസ് കെ എസ് എസ് എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലികയോടനുബന്ധിച്ച് ത്വലബാ വിംഗ് ജില്ലാ കമ്മറ്റി നടത്തിയ വാഹന പ്രചരണ ജാഥക്ക് പ്രൗഡോജ്ജ്വല സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രസ്തുത ജാഥ ഇന്നലെ രാവിലെ ഒന്‍പതിന് പനമരത്ത് കാട്ടി ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ആറാം മൈല്‍, കൂളിവയല്‍,അഞ്ചുകുന്ന് തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി തരുവണയില്‍ സമാപിച്ചു. സമാപന സംഗമം എസ് കെ എസ് എസ് എഫ് തരുവണ മേഖലാ പ്രസിഡണ്ട് മിഖ്ദാദ് അഹ്‌സനി ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ നവാസ് ദാരിമി അധ്യക്ഷനായിരുന്നു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഖാസിം ദാരിമി മുഖ്യ പ്രഭാഷണം നടത്തി. അലി യമാനി, സലാം ഫൈസി, മൊയ്തീന്‍കുട്ടി യമാനി, ശുഐബ് വാഫി, ജുബൈര്‍ മീനങ്ങാടി, ഇസ്മാഈല്‍ പടിഞ്ഞാറത്തറ, ഇസ്ഹാഖ് അഞ്ചാംമൈല്‍, ഇര്‍ഷാദ് ആറാംമൈല്‍, റാഷിദ് വില്ല്യാപ്പള്ളി, അനീസ് കിണറ്റിങ്ങല്‍, സ്വഫ്‌വാന്‍ കിണറ്റിങ്ങല്‍, അനസ് കമ്പളക്കാട്, അന്‍ഷാദ് അഞ്ചുകുന്ന് എന്നിവര്‍ സംസാരിച്ചു.
- Nasid K

വര്‍ണ്ണ വിസ്മയങ്ങളുമായി കണ്ണാടി പ്രദര്‍ശനത്തിന് ഉജ്ജ്വല തുടക്കം

കോഴിക്കോട് : അറിവിന്റെയും അന്വേഷണത്തിന്റെയും ചിന്തകളുണര്‍ത്തി കണ്ണാടി - വിഷ്വല്‍ ഇംപാക്ട് ഷോക്ക് വര്‍ണ്ണാഭമായ തുടക്കം. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്യശ്യ വിസ്മയം വര്‍ണ്ണ പ്രകാശങ്ങള്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണത്തിന്റെയും ഡിജിറ്റല്‍ ശബ്ദ സംവിധാനത്തിന്റെയും കലാരൂപങ്ങളുടെയും സമന്വയം കാണികളില്‍ കൗതുകവും ആവേശവും പകര്‍ത്തുന്നതായി മാറി. പ്രദര്‍ശനം അബ്ദുസമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക പ്രബോധനത്തിന് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഫലപ്രദമായ മാത്യകയാണ് 'കണ്ണാടി' പ്രദര്‍ശനമെന്ന് അദ്ദേഹം അഭിപ്രായപെട്ടു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ മുസ്തഫ മുണ്ടുപ്പാറ അദ്ധ്യക്ഷത വഹിച്ചു. പ്രദര്‍ശനത്തിനുള്ള ആദ്യ കൂപ്പണ്‍ എ.പി.പി തങ്ങള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങളില്‍ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, കെ പി കോയ, പി ഹസൈനാര്‍ ഫൈസി, ഇസ്മായില്‍ ഹാജി എടച്ചേരി, റഷീദ് ഫൈസി വെള്ളായിക്കോട്, മജീദ് കൊടക്കാട്, കെ.എന്‍.എസ് മൗലവി, ആര്‍.എം സുബുലുസ്സലാം, കുഞ്ഞാലന്‍ കുട്ടി ഫൈസി, സുബൈര്‍ മാസ്റ്റര്‍, ആബിദ് ഹുദവി തച്ചണ്ണ തുടങ്ങിയവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും ആര്‍.വി.എ സലാം നന്ദിയും പറഞ്ഞു. പ്രദര്‍ശനം ഇന്ന് രാവിലെ 11 മണി മുതല്‍ ആരംഭിക്കും.
- SKSSF STATE COMMITTEE

അന്താരാഷ്ട്ര ഫിഖ്ഹ് കോണ്‍ഫറന്‍സ് ഏപ്രില്‍ 12 ന്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ ഏപ്രില്‍ 12 ന് അന്താരാഷ്ട്ര ഫിഖ്ഹ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. കേരളീയ ഫിഖ്ഹീ പാരമ്പര്യം ചരിത്രവും പൈതൃകവും എന്ന പേരില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്‌സിറ്റികളിലെ ഗവേഷക വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളത്തിലെ കര്‍മശാസ്ത്ര ചരിത്രം, പഠനം, പണ്ഡിതര്‍, ഗ്രന്ഥങ്ങള്‍, കയ്യെഴുത്ത് പ്രതികള്‍ തുടങ്ങിയ വിവിധ വഷയങ്ങളില്‍ പ്രബന്ധമവതിരിപ്പിക്കാന്‍ താത്പര്യമുള്ള ഗവേഷക വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ക്ക് 8086454881 ‌നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

SKSSF മനുഷ്യജാലിക; ജില്ലാതല ബുര്‍ദ്ദ മത്സരം ഇന്ന് (ഞായര്‍)

കാസര്‍കോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യവുമായി ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ചട്ടംഞ്ചാലില്‍ ടൗണില്‍ നടത്തുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ചട്ടംഞ്ചാല്‍ ടൗണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല ബുര്‍ദ മത്സരം ഇന്ന് (25-01-2015 ഞായര്‍) വൈകുന്നേരം 5 മണി മുതല്‍ ചട്ടംഞ്ചാല്‍ നടക്കും. മര്‍ഹൂം പാദൂര്‍ കുഞ്ഞാമു ഹാജിയുടെ സ്മരണാര്‍ത്ഥം ഒന്നാം സമ്മാനം 10001 രണ്ടാം സമ്മാനം 5001 മറ്റു ടീമുകല്‍ക്ക് 1001 രൂപ ക്യാശ് അവാര്‍ഡ് നല്‍കും.
- Secretary, SKSSF Kasaragod Distict Committee

സ്വാദിഖലി ശിഹാബ് തങ്ങളും കോട്ടുമല ബാപ്പു മുസ്ലിയാരും ഇന്ന് ലക്ഷദ്വീപില്‍

കൊച്ചി : ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന ത്രിദിന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‍ലിയാരും ഇന്ന് കൊച്ചിയില്‍ നിന്നും രാവിലെ പുറപ്പെടുന്ന ഹൈസ്പീട് വെസ്സലില്‍ കല്‍പ്പേനി ദ്വീപിലേക്ക് തിരിക്കും. വൈകീട്ട് മൂന്ന് മണിക്ക് കല്‍പ്പേനി ദ്വീപില്‍ എത്തുന്ന ഇവര്‍ക്ക് പരമ്പരാഗത ശൈലിയിലുള്ള വന്‍ വരവേല്‍പ്പ് നല്‍കുവാന്‍ നാടൊരുങ്ങിയിരിക്കുന്നു. 25, 26, 27 തിയ്യതികളില്‍ നടക്കുന്ന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിലും 26 റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജാലികയിലും ഇവര്‍ പങ്കെടുക്കും. ഡോ. സാലിം ഫൈസി കൊളത്തൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, റഹീം ചുഴലി എന്നിവരും ഇവരെ അനുഗമിക്കും.
- Mohammed Suhaib CHP

സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന് ഇന്ന് (ഞായര്‍) തുടക്കം

കല്‍പ്പേനി : ലക്ഷദ്വീപിന്റെ ചരിത്രത്തില്‍ ഇതിഹാസമായി മാറാന്‍ പോകുന്ന സമസ്ത ലക്ഷദ്വീപ് സമ്മേളനത്തിന് പ്രത്യേകം സജ്ജമാക്കിയ മൂസോ മൊയ്തു മുസ്‍ലിയാര്‍ നഗറില്‍ ഇന്ന് തുടക്കം. സമ്മേളനത്തിന്റെ ഔദ്യോഗിക തുടക്കമായി ഇന്നലെ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ സൂഫി വര്യനുമായ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. സമസ്ത സഛരിതരുടെ പാതയാണ്. സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ വന്ന പ്രവാചകന്മാരാണ് സമസ്തയെ നയിക്കുന്ന്. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടുകളായി സമസ്ത നടത്തിവരുന്ന പരിപാടികള്‍ മാതൃകാപരമാണ്. അദ്ദേഹം ഉദ്ബോധിപ്പിച്ചു. ദേശീയം, ആരോഗ്യം, വിദ്യാഭ്യാസം, പ്രബോധനം, മുഅല്ലിം മീറ്റ്, സംസ്കാരം, മതേതരത്വം തുടങ്ങി 12 സെഷനുകളില്‍ നടക്കുന്ന സെമിനാറുകള്‍, സാംസ്കാരിക സമ്മേളനം, മനുഷ്യജാലിക എന്നീ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി 25, 26, 27 തിയ്യതികളില്‍ നടക്കും.

സമ്മേളന നഗരിയില്‍ ഇന്നലെ രാത്രി ശൈഖുനാ ശംസുല്‍ ഉലമ അനുസ്മരണവും മൌലിദ് സദസ്സും സംഘടിപ്പിച്ചു. സിദ്ധീഖ് മൌലാ അറബിക് കോളേജ് പ്രിന്‍സിപ്പള്‍ ഉസ്താദ് സിറാജുദ്ദീന്‍ നിസാമി, മുത്തുക്കോയ തങ്ങള്‍ കവരത്തി എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന് പ്രത്യേകം സജ്ജമാക്കിയ ഹൈസ്പീട് വെസലുകളില്‍ ഇന്ന് വൈകീട്ട് എത്തിച്ചേരുന്ന വിവിധ ദ്വീപുകളിലെ പ്രതിനിധികള്‍ക്ക് വമ്പിച്ച സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് സ്വാഗതസംഘം കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- Mohammed Suhaib CHP

കണ്ണിയത്ത് ഉസ്താദ് ആണ്ടുനേര്‍ച്ചയും മസ്ജിദ് ഉദ്ഘാടനവും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബദിയടുക്ക : സമസ്ത കാസറകോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച 2015 ജനുവരി 27, 28, 29 തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ ശഹീദെ മില്ലത്ത് സി. എം. ഉസ്താദ് നഗറില്‍ നടക്കും. ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണം, ഉമറാ-ഉലമാ സംഗമം, കുടുംബ സംഗമം, മജ്‌ലിസുന്നൂര്‍ തുടങ്ങിയവ വിവിധ ദിവസങ്ങളില്‍ സംഘടിപ്പിക്കും. അക്കാദമി കാമ്പസില്‍ പുതുതായി നിര്‍മ്മിച്ച മസ്ജിദിന്റെ ഉദ്ഘാടനം സമാപന ദിവസമായ 29ന് വ്യാഴാഴ്ച്ച അസര്‍ നിസ്‌കാരത്തിന്ന് നേതൃത്വം നല്‍കി സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. കാസറകോട് സംയുക്ത ജമാഅത്ത് ഖാസി ഫ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ വഖഫ് കര്‍മ്മം നിര്‍വ്വഹിക്കും. പൊതുസമ്മേളനത്തില്‍ സമസ്ത ജില്ല ജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിക്കും. മൂഡികര സംയുക്ത ജമാഅത്ത് ഖാസി എന്‍. പി. എം. സയ്യദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ പ്രാര്‍ത്ഥനയും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തും. ജില്ലാ പ്രസിഡണ്ട് എം. എ. ഖാസിം മുസ്ലിയാര്‍ പ്രസംഗിക്കും. ഫസലുറഹ്മാന്‍ ദാരിമി കുമ്പടാജ സ്വാഗതം പറയും. 

പരിപാടിക്ക് തുടക്കം കുറിച്ച് 27 ന് ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് പള്ളിക്കര-ബേക്കല്‍ സംയുക്ത ഖാസി പൈവളിഗ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ പെരഡാല മഖാം സിയാറത്തിന്ന് നേതൃത്വം നല്‍കും. തുടര്‍ന്ന് അക്കാദമി കാമ്പസില്‍ സ്വാഗതസംഘം ചെയര്‍മാന്‍ യു. എം. അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തും. 10 മണിക്ക് നടക്കുന്ന ഉലമാ-ഉമറാ സംഗമം ചെര്‍ക്കളം അഹ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി വിഷയം അവതരിപ്പിക്കും. റഷീദ് ബെളിഞ്ചം സ്വാഗതം പറയും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ബി. എച്ച് അബ്ദുല്ലകുഞ്ഞിയുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യദ് കെ. എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശഫീഖ് റഹ്മാനി കൊല്ലം മതപ്രഭാഷണം നടത്തും. പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് സ്വാഗതം പറയും. 

28 ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് നടക്കുന്ന കുടുംബസദസ്സ് എം. എസ്. മൊയ്തു ഗോളിയടുക്കയുടെ അധ്യക്ഷതയില്‍ മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി മൗലവി വെള്ളമുണ്ട വിഷയം അവതരിപ്പിക്കും. മുഹീനുദ്ധീന്‍ ചിശ്തി ഹുദവി സ്വാഗതം പരയും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന മജ്‌ലിസ്സുന്നൂറിന്ന് കോഴിക്കോട് ഖാസി സയ്യദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. അബ്ദുസലാം ദാരിമി ആലമ്പാടി ഉദ്ബോധനം നടത്തും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ പരിപാടി ബേര്‍ക്ക അബ്ദുല്ലകുഞ്ഞിയുടെ അധ്യക്ഷതയില്‍ ഓലമുണ്ട സയ്യദ് എം. എസ്. തങ്ങള്‍ മദനി ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി ദേശമംഗലം മതപ്രഭാഷനം നടത്തും. മാഹിന്‍ കേളോട്ട് സ്വാഗതം പറയും. 

29 ന് വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഇ. പി. ഹംസത്തുസ്സഅദിയുടെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യദ് ജി്ര്രഫി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മതപ്രഭാഷണം നടത്തും. സുബൈര്‍ ദാരിമി പൈക്ക സ്വാഗതം പറയും. വിവിധ പരിപാടികളില്‍ മുന്‍ മന്ത്രി സി. ടി. അഹമ്മദലി, എന്‍. എ. നെല്ലിക്കുന്ന് എം. എല്‍. എ, പി. ബി. അബ്ദുറസ്സാഖ് എം. എല്‍. എ, മെട്രൊ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര, മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍, ടി. പി. ഹനീഫ് ചൗക്കി, ഖത്തര്‍ അബ്ദുല്ല ഹാജി, എം. സി. ഖമറുദ്ധീന്‍, കരീം സിറ്റി ഗോള്‍ഡ്, പി. ബി അഷ്‌റഫ് നായന്‍മാര്‍മൂല, ഇബ്രാഹിം മദക്കം തുടങ്ങിയവര്‍ സംബന്ധിക്കും. 

പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ അക്കാദമി പ്രസിഡണ്ട് യു. എം. അബ്ദുറഹ്മാന്‍ മൗലവി, ചെര്‍ക്കളം അഹമ്മദ് മുസ്ല്യാര്‍, ഫസലുറഹ്മാന്‍ ദാരിമി, പി. എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബി. എച്ച് അബ്ദുല്ലക്കുഞ്ഞി, സുബൈര്‍ ദാരിമി പൈക്ക, റഷീദ് ബെളിഞ്ചം, മജീദ് പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod