SMF സ്വദേശി ദര്‍സ് അര്‍ദ്ധ വാര്‍ഷിക പരീക്ഷ 2019 ജനുവരി 19, 20 തിയ്യതികളില്‍

ചേളാരി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ദര്‍സുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷ 2019 ജനുവരി 19, 20 (ശനി, ഞായര്‍) തിയ്യതികളില്‍ നടക്കും. 2019 ജനുവരി 17-ന് ചോദ്യപേപ്പറുകള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വൈകുന്നേരം 3 മണിക്ക് വിതരണം നടക്കുന്നതാണ്. മുദരിസുമാര്‍ പ്രസ്തുത കേന്ദ്രങ്ങളില്‍നിന്നും ചോദ്യപേപ്പര്‍ ഏറ്റു വാങ്ങേണ്ടതാണ്. സ്വദേശി ദര്‍സ് അക്കാദമിക് യോഗം ചെയര്‍മാന്‍ കെ ഉമര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേളാരി സമസ്താലയത്തില്‍ വെച്ച് ചേര്‍ന്നു. അര്‍ദ്ധ വാര്‍ഷിക പരീക്ഷക്ക് മുമ്പായി മുഴുവന്‍ ദര്‍സുകളിലും എസ്.എം.എഫ് ഓര്‍ഗനൈസര്‍മാര്‍ വിസിറ്റ് നടത്തുവാന്‍ തീരുമാനിച്ചു. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, എ. കെ ആലിപ്പറമ്പ്, ശരീഫ് ദാരിമി കോട്ടയം, പി. സി ഉമര്‍ മൗലവി വയനാട്, ടി. എച്ച് അസീസ് ബാഖവി, സിറാജുദ്ദീന്‍ ഫൈസി, ഇസ്മാഈല്‍ ഹുദവി ചെമ്മാട് എന്നിവര്‍ സംസാരിച്ചു. കാസര്‍ഗോഡ് ജില്ല : കാര്‍ഗോഡ് എസ്.എം.എഫ് ജില്ലാ ഓഫീസ് കണ്ണൂര്‍ ജില്ല : കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍ കോഴിക്കോട് ജില്ല : കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ തൃശൂര്‍ ജില്ല : സുപ്രഭാതം ഓഫീസ് തൃശൂര്‍ മലപ്പുറം ജില്ല : 1. ദാറുല്‍ ഹിദായ എടപ്പാള്‍ 2. മലപ്പുറം സുന്നീ മഹല്‍ 3. ദാറുല്‍ ഹുദ ചെമ്മാട് 4. പെരിന്തല്‍മണ്ണ ജുമാ മസ്ജിദ് 5. മഞ്ചേരി മേലാക്കം ജുമാ മസ്ജിദ് പാലക്കാട് ജില്ല : പെരിന്തല്‍മണ്ണ ജുമാ മസ്ജിദ് സെന്റര്‍
- SUNNI MAHALLU FEDERATION