സത്യം പറയുന്നത് പൊന്‍മളയോ രാമന്തളിയോ? കാന്തപുരം ആരെ തിരുത്തും? ആരെ പുറത്താക്കും?

ഒരാഴ്‌ചക്കകം വിഘടിത പാളയത്തില്‍ നടക്കാനിരിക്കുന്നത് വലിയ പൊട്ടിത്തറി-സത്താര്‍ പന്തല്ലൂര്‍ 
കഴിഞ്ഞ ദിവസം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ നടന്ന ചര്ച്ചയുടെ മുന്നോടിയായി SKSSF 
സംസ്ഥാന വർക്കിംഗ്‌ സെക്രട്ടറി ബഹു. സത്താര്‍ പന്തല്ലൂര്‍ സാഹിബ്‌  നൽകിയ വിശദീകരണം . ചർച്ചകൾ ഇന്നും തുടരും. കൂടുതൽ ക്ലാസ്സ്‌ റൂം റെക്കോർഡുകൾക്കും  ലൈവിനും ഇവിടെ ക്ലിക്ക് ചെയ്യുക 

വ്യാജ കേശത്തെ ചൊല്ലി കാന്തപുരം ഗ്രൂപ്പിൽ ഭിന്നത രൂക്ഷം; പൊന്‍മള പുറത്തേക്ക്..

പൊന്‍മളയെ തള്ളിപ്പറഞ്ഞ് മുഹമ്മദ്‌ രാമന്തളിയും യുവ നേതാക്കളും പരസ്യമായി രംഗത്ത് 
വാഗ്‌ദാനങ്ങളുമായി കാന്തപുരം പിറകെ; ഒടുവില്‍ പൊന്‍മളയുടെ പേരിൽ നിഷേധ കുറിപ്പും  
പൊന്‍മള അബ്‌ദുല്‍
ഖാദിര്‍ മുസ്ലിയാർ 
കോഴിക്കോട്; വ്യാജ കേശ വിവാദത്തില്‍ കാന്തപുരം വിഭാഗത്തില്‍ ഭിന്നത രൂക്ഷമായി. കേരള ഹൈക്കോടതിക്ക് മുമ്പിലെത്തിയ വ്യാജ കേശ വിവാദത്തില്‍ ഹൈക്കോടതിവിധി വരാനിരിക്കെയാണ് കാന്തപുരം വിഭാഗത്തിലെ ഇരു ഗ്രൂപ്പുകള്‍ക്കിടയില്‍ വളരെ മുമ്പെ നിലവിലുണ്ടായിരുന്ന ആശയ പോരാട്ടം ഇപ്പോൾ രൂക്ഷമായിരിക്കുന്നത്.കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കൊണ്ടുവന്ന വ്യാജ കേശം നബി(സ)തങ്ങളുടെ തിരുകേശമാണെന്ന്‌ സ്ഥാപിച്ച്‌ വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ശ്രമം കാന്തപുരത്തിന്റെ കൂടെ നില്‍ക്കുന്ന മിക്ക പണ്‌ഢിതരും നേരത്തെ മനസ്സിലാക്കിയിരുന്നു. 
അതു കൊണ്ടുതന്നെ ആരോപണ–പ്രത്യാരോപണങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും  "മുടിയുടെ നിജസ്ഥിതി ബോധ്യപ്പെടും വരെ വിശ്വാസികള്‍ വഞ്ചിതരാകരുതെന്ന" ഔദ്യോഗിക സമസ്‌തയുടെ ആഹ്വാനം  വന്നപ്പോഴും പ്രസ്‌തുത കേശം യാഥാര്‍ത്ഥ്യമാണെന്ന്‌ പ്രസ്‌താവിക്കാന്‍ കാന്തപുരത്തിന്റെ നേത്ർ ത്വത്തിലുള്ള (സമാന്തര)മുശാവറ അംഗങ്ങള്‍ തയ്യാറായിരുന്നില്ല.
വ്യാജകേശ ശേഖര
ത്തിൽ നിന്ന് 
എങ്കിലും കാന്തപുരത്തിന്റെ സഹായങ്ങള്‍ സ്വീകരിച്ച്‌ മൌനികളായി തുടര്‍ന്ന ചില (ഒരു വിഭാഗം ) മുശാവറാംഗങ്ങള്‍ പ്രസ്‌തുത കേശം വ്യാജമാണെന്നും അതിട്ട വെള്ളമോ മറ്റോ ഉപയോഗിക്കരുതെന്നും തങ്ങളുടെ കുടുംബത്തോടും മറ്റും ഉപദേശിച്ചിരുന്നു.
ഇത്തരത്തിലുള്ള ചില നേതാക്കളുടെയും അണികളുടെയും നീക്കമാണിപ്പോള്‍ വിവാദമായിരിക്കുന്നത്‌. ഇത്‌ കാന്തപുരത്തിനെതിരെയുള്ള നീക്കമായി കണ്ട ചിലര്‍(രണ്ടാം ഗ്രൂപ്പ്‌) വ്യാജ മുടിക്കു വേണ്ടി വാദിക്കാനും കാന്തപുരത്തിന്റെ പ്രീതി നേടിയെടുക്കാനും ശ്രമിച്ചു വരികയായിരുന്നു.
എന്നാൽ സംഘടനാ ഭദ്രതയോര്‍ത്ത്‌ മറ്റുള്ളവരും അഭിപ്രായ വിത്യാസം പ്രകടമാക്കാതെ മുന്നോട്ടു പോകുന്നതിനിടയിലാണ്‌ വ്യാജ കേശത്തെ കുറിച്ച്‌ കുടുംബത്തിനു പുറത്തുള്ളവരോടും ഉപദേശിക്കാന്‍ പൊന്മള അബ്‌ദുല്‍ ഖാദര്‍ മുസ്ല്യാരുടെ നേത്രത്തിൽ ചിലര് ശ്രമിക്കുന്നതായി പ്രവര്‍ത്തകര്‍ക്കിടയില്‍പരസ്യമായത്.. "ഇതു വരെ താന്‍ ആ മുടി കണ്ടിട്ടുമില്ല, അതിനു പോയിട്ടുമില്ല.. അതു വളരെ റോങ്ങായ പരിപാടിയാണ്" എന്ന ഒരു പ്രവര്‍ത്തകന്റെ ചോദ്യത്തോടുള്ള അദ്ധേഹത്തിന്റെ ഉത്തരമാണിപ്പോള്‍ അണികള്‍ക്കിയില്‍ ചര്‍ച്ചയായിരിക്കുന്നത്‌. നേരത്തെകാന്തപുരത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മുടി വിവാദത്തെ തുടര്‍ന്നുള്ള പത്രസമ്മേളനങ്ങളിലടക്കം നിരവധി വേദികളില്‍ പങ്കെടുത്തിരുന്നെങ്കിലും വ്യാജമുടിയിലുള്ള അവിശ്വാസം അദ്ധേഹം പരസ്യമാക്കിയിരുന്നില്ല.
ഇതോടെ പ്രതിരോധത്തിലായ വ്യാജകേശത്തെ പിന്തുണക്കുന്ന രണ്ടാം ഗ്രൂപ്പ്‌ ഇതോടെ പൊന്‍മളക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. ഇന്ന്‌ പുറത്ത്‌ വിട്ട ഒരു ചാനല്‍ റിപ്പോര്‍ട്ടിലാണ്‌ പൊന്‍മള അബ്‌ദുല്‍ ഖാദിര്‍ മുസ്ല്യാരെ സുന്നികള്‍ വിശ്വസിക്കാന്‍ പാടില്ലെന്ന്‌ രണ്ടാം ഗ്രൂപ്പിനെ പിന്തുണക്കുന്ന മുഹമ്മദ്‌ രാമന്തളി പറഞ്ഞിരിക്കുന്നത്. ഈ വ്യാജകേശം അംഗീകരിക്കാത്ത പൊന്‍മളയെ പുറത്താക്കണമെന്ന്‌ രാമന്തളിക്കുപുറമെ മറ്റു നിരവധി യുവ സംഘടനാ നേതാക്കളും ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയയാണ്‌.(പ്രസ്തുത ചാനൽ ന്യൂസ്‌ താഴെ)
പോസ്റ്റിനു മുമ്പേ: (ഒടുവില്‍ കേട്ടത്‌) സംഘടനാ ഭദ്രതയോര്‍ത്ത്‌ പരസ്യനിലപാട്‌ തിരുത്താനും ചാനല്‍ ന്യൂസ്‌  നിഷേധിക്കാനും പൊന്‍മളയോട്‌ കാന്തപുരം ആവശ്യപ്പെട്ടിരിക്കുന്നുവത്രെ  പകരം ധാരാളം വാഗ്‌ദാനങ്ങളുമുന്ടത്രെ!  (പൊന്‍മളക്ക്‌ വേണമെങ്കില്‍ പൊന്‍മല തന്നെയാവാമെന്നാണ് ക്ലാസ്സ്‌ റൂം സംസാരം). ഏതായാലും വ്യാജ കേശത്തിന്റെ നിജ സ്തിഥി മനസ്സിലാക്കിയ പൊന്‍മള മുസ്ല്യാരും സംഘവും ഇനിയും നബി(സ)തങ്ങള്‍ക്കെതിരില്‍ കാന്തപുരത്തിനൊപ്പം നില്‍ക്കുമോ. അതോ കാന്തപുരത്തിനെതിരില്‍ നബി(സ)തങ്ങള്‍ക്കൊപ്പം നില്‍ക്കുമോ എന്ന് നമുക്ക്‌ കാത്തിരുന്നു കാണാം.. 

അറബിക്കല്യാണം; യു.എ.ഇ. പൌരനെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം : KSMOOSA

തൃശൂര്‍ : കോഴിക്കോട് സിയസ്കോ യത്തീംഖാനയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്ത് പീഡിപ്പിച്ച യു... പൌരനെ ഉടന്‍ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത് നിയമ നടപടിക്ക് വിധേയമാക്കാന്‍ സര്‍ക്കാരും സാമൂഹിക നീതി വകുപ്പും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. അനാഥാലയങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ സാമൂഹിക വകുപ്പിന്‍റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെയും മുന്‍കൂര്‍ അനുമതി വാങ്ങി മാത്രമേ നടത്താവൂ എന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കമം. യത്തീംഖാന അധികൃതരുടെ ജാഗ്രതക്കുറവു മൂലം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുന്നത് അംഗീകരിക്കാനാകില്ലെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ അസോസിയേഷന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും സാമൂഹിക നീതി വകുപ്പും കര്‍ശന നടപടികള്‍ എടുക്കണമെന്നും കേരള സ്റ്റേറ്റ് മുസ്‍ലിം ഓര്‍ഫനേജസ് ഓര്‍ഡ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബശീര്‍ കല്ലേപ്പാടം ആവശ്യപ്പെട്ടു.
- Muhammed Basheer

SKSSF സഹചാരി ആംബുലന്‍സും ആക്‌സിഡന്റ്‌ കെയര്‍ യൂണിറ്റും സമര്‍പ്പിച്ചു

മഞ്ചേരി : SKSSF ജില്ലാ കമ്മറ്റിയുടെ ആതുര സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സഹചാരി സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ആക്‌സിഡന്റ് കെയര്‍ യൂണിറ്റിന്റെ ലോഞ്ചിംഗും മസ്‌ക്കറ്റ് സുന്നി സെന്റര്‍ സഹകരണത്തോടെയുള്ള ആംബുലന്‍സും മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലേക്കുള്ള വീല്‍ ചെയറുകള്‍ അഡ്വ. എം ഉമ്മര്‍ എം.എല്‍.എ സമര്‍പ്പിച്ചു. അലര്‍ട്ട് ആക്‌സിഡന്റ് കെയര്‍ ലോഗോ ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍ പ്രകാശനം ചെയ്തു. മക്ക ഇസ്ലാമിക് സെന്ററിന്റെ രോഗികള്‍ക്കുള്ള സഹായ വിതരണം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ജില്ലാ സഹചാരി ഫണ്ടുല്‍ഘാടനം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ആക്‌സിഡണ്ട് കെയര്‍ വളണ്ടിയര്‍ ഐ.ഡി കാര്‍ഡ് വിതരണം മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി നിര്‍വ്വഹിച്ചു. ആക്‌സിഡണ്ട് കെയര്‍ വളണ്ടിയര്‍ സമര്‍പ്പണ പ്രഭാഷണം ഓണംപിള്ളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. പൊതുസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ഗുരിക്കള്‍ , കെ.എ റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ , സയ്യിദ് കെ.കെ.എസ്. തങ്ങള്‍ , കെ. മമ്മദ് ഫൈസി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഹബീബ് ഫൈസി കോട്ടോപാടം, ഡോ. ബിശ്‌റുല്‍ ഹാഫി, സത്താര്‍ പന്തലൂര്‍ , ശമീര്‍ ഫൈസി ഒടമല, പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ , റസാഖ് പുതുപ്പാടി, സി.ടി ജലീല്‍ മാസ്റ്റര്‍ , ശഹീര്‍ അന്‍വരി, ഇബ്രാഹീം ഫൈസി ഉഗ്രപുരം, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ , ശിഹാബ് കുഴിഞ്ഞോളം, പി. അബ്ദുല്‍ മജീദ് മാസ്റ്റര്‍ , വി.കെ ഹാറൂണ്‍ റഷീദ്, ജലീല്‍ ഫൈസി അരിമ്പ്ര പ്രസംഗിച്ചു.
- SKSSF STATE COMMITTEE

SKSSF ഡല്‍ഹി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന കാമ്പസ് കൌണ്‍സിലിയം സെപ്തംബര്‍ 1 ന് ജാമിഅ നഗറില്‍

- skssf delhi

SKSSF സംഘടനാ കാമ്പയിന്‍ സെപ്തംബര്‍ 1 മുതല്‍ ഒക്ടോബര്‍ 30 വരെ | കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം സെപ്തംബര്‍ രണ്ടാം വാരം

കാസറകോട് : SKSSF സംസ്ഥാന വ്യാപകമായി സെപ്റ്റമ്പര്‍ ഒന്ന് മുതല്‍ ഒക്‌ടോബര്‍ 30 വരെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന സംഘടനാ കാമ്പയിന്‍ നടക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ തലത്തില്‍ നടക്കുന്ന കാമ്പയിന്റെ കാസറകോട് ജില്ലാ തല ഉല്‍ഘാടനം സെപ്റ്റംബര്‍ രണ്ടാം വാരം വിദ്യാനഗറില്‍ വെച്ച് സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉമറാ മീറ്റ് സംഘടിപ്പിക്കും. മേഖലാ തലത്തില്‍ റാലിയും സമ്മേളനവും ക്ലസ്റ്റര്‍ തലത്തില്‍ പഠന ക്യാമ്പും ശാഖ തലത്തില്‍ കുടുംബ സംഗമവും ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാഷിം ദാരിമി ദേലമ്പാടി, ഹമീദ് ഫൈസി കൊല്ലമ്പാടി, ഹാരിസ്ദാരിമി ബെദിര, സിദ്ദീഖ് അസ്ഹരി പാത്തൂര്‍ , മുനീര്‍ ഫൈസി ഇടിയടുക്ക, യൂനുസ് ഹസനി, സലാം ഫൈസി പേരാല്‍ , കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ , റഷീദ് ഫൈസി ആറങ്ങാടി, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ശമീര്‍ മൗലവി കുന്നുങ്കൈ, യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ ബെളിഞ്ചം, യൂസുഫ് ആമത്തല, സുബൈര്‍ നിസാമി കളത്തൂര്‍ , ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee

ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പ് നാളെ (01 ഞായര്‍ )

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ഹജ്ജ് ക്യാമ്പ് നാളെ (01 ഞായര്‍) 10 മണി മുതല്‍ 4 മണി വരെ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുംസമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ മുസ്‌ലിയാര്‍ , മൂസ ബാഖവി, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പറും SYS സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്യാമ്പിന് നേതൃത്വം നല്‍കുംവെങ്ങപ്പള്ളി അക്കാദമിക്കു കീഴില്‍ നടക്കുന്ന 13-ാമത് ഹജ്ജ് ക്യാമ്പാണിത്. ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്ന അറുന്നൂറോളം ഹാജിമാര്‍ക്കു പുറമെ അയല്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികളും ക്യാമ്പില്‍ പങ്കെടുക്കും.
- Thahir P C

നിര്‍ധന വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനു പ്രവാസി കൂട്ടയ്മകള്‍ അനിവാര്യം : പുന്നയൂര്‍കുളം സൈനുദ്ധീന്‍

അബുദാബി : നിര്‍ധന വിദ്യാര്‍ത്ഥികളുടെയും അശരണരുടെയും ഉന്നമനത്തിനു പ്രാവാസി കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളുടെ അനിവാര്യത ഈ കാലഘട്ടത്തില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് കഥാകൃത്ത് പുന്നയൂര്‍കുളം സൈനുദ്ധീന്‍ അഭിപ്രായപെട്ടു. പ്രസാധക രംഗത്തേക്ക് SKSSF അബുദാബി കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കാല്‍വെപ്പ്; വായന മരിക്കുന്നു എന്ന് വിലപിക്കുന്ന ആധുനിക കാലഘട്ടത്തില്‍ പ്രതീക്ഷയുടെ നേര്‍ കിരണങ്ങള്‍ നല്കുന്നതാണ്. SKSSF അബുദാബി കണ്ണൂര്‍ ജില്ല കമ്മിറ്റി പ്രസിദ്ധീകരിച്ച എസ് വി മുഹമ്മദ്‌ അലി മാസ്റ്ററുടെ "സംഘാടകന്‍റെ ചിരി" എന്ന പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലറ ഗ്രുപ് എം ഡി ഷംസു നെല്ലറ ആദ്യ കോപ്പി ഏറ്റു വാങ്ങി ജില്ല പ്രസിഡണ്ട്‌ സാബിര്‍ മാട്ടുലിന്റെ അധ്യക്ഷധയില്‍ സയ്യിദ് ഷുഹൈബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിംസാറുല്‍ ഹഖ് ഹുദവി വായനയുടെ മാഹാത്മ്യം എന്ന വിഷയത്തില്‍ ക്ലാസ്സ്‌ എടുത്തു. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ , ഹാരിസ് ബാഖവി, റഫീക്ക്തിരുവല്ലൂര്‍ , വി പി കെ അബ്ദുല്ല, പി കെ മുഹിയുധീന്‍ , അഷ്‌റഫ്‌ പി വാരം, അബ്ബാസ്‌ മൗലവി എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സജീര്‍ ഇരിവേരി സ്വാഗതവും സിയാദ് കരിംബം നന്ദിയും പറഞ്ഞു.
- SHAJEER IRIVERI

ഖാസി സി എം മെമ്മോറിയല്‍ കെട്ടിടത്തിന് ശിലാ സ്ഥാപനം നടത്തി

കാസറകോട് : ചെമ്പരിക്ക ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടേയും, ചെമ്പിരിക്ക- മംഗലാപുരം ഉള്‍പ്പെടെ നൂറിലധികം മഹല്ലുകളുടെ ഖാസിയായിരുന്നു ശഹീദ് സി.എം. അബ്ദുള്ള മൗലവിയുടെയും പേരിലുള്ള മെമ്മോറിയല്‍ ട്രസ്റ്റിന്റെ കെട്ടിടത്തിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ശിലാ സ്ഥാപനം നടത്തിചെമ്പിരിക്ക ജുമാ മസ്ജിദിന് സമീപത്തായി ശഹിദ് ഖാസി, സി.എം.അബ്ദുള്ള മൗലവിയുടെ പേരിലുണ്ടായിരുന്ന സ്ഥലത്താണ് ട്രസ്റ്റിന് വേണ്ടി കെട്ടിടം നിര്‍മ്മിക്കുന്നത്കീഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത്, ദക്ഷിണ കനറ ജില്ലാ ഖാസി ത്വാഖ അഹമ്മദ് അല്‍-അസ്ഹരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിലാസ്ഥാപന ചടങ്ങ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് ശാഫി സി.. സ്വാഗതം പറഞ്ഞു. എസ്.കെ.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അന്‍വര്‍ ഹുദവി മാവൂര്‍ , നൗഫല്‍ ഹുദവി കൊടവള്ളി, സി.എം. ഉബൈദ് മുസ്ല്യാര്‍ , കുഞ്ഞഹമ്മദ് സഅദി, സി..അബ്ദുള്ള മൗലവി, അഹമ്മദ് ശാഫി ദേളി, കുഞ്ഞബ്ദുള്ള ചേറ്റ് കുണ്ട്, എസ്.വൈ.എസ് ഉദുമ മണ്ഢലം ഭാരവാഹികളായ ഖത്തര്‍ ഇബ്രാഹിം ഹാജി, ഹമീദ് കുണിയ, താജുദ്ദീന്‍ ചെമ്പിരിക്ക, കല്ലട അബദുള്‍ ഖാദര്‍ , ശംസുദ്ദീന്‍ ചെമ്പിരിക്ക, അബ്ദുള്‍ ഖാദര്‍ സഅദി, മജീദ് ചെമ്പിരിക്ക, ഇംദാദ് പള്ളിക്കര തുടങ്ങിയവര്‍ സംസാരിച്ചു. സുലൈമാന്‍ ദാരിമി നന്ദിയും പറഞ്ഞു.
- HAMEED KUNIYA Vadakkupuram

കണ്ണൂര്‍ - ഓണപ്പറമ്പിലെ അക്രമം ജനങ്ങളുടെ സ്വാഭാവിക പ്രതികരണം : SKSSF | ഓണപ്പറമ്പില്‍ സംഭവിച്ചതെന്ത്? കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വിശദീകരണം ഇവിടെ കേൾക്കാം

പള്ളി നിര്‍മിക്കില്ലെന്ന്‌ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിക്കു നൽകിയ ഉറപ്പ്‌ അവര്‍ ലംഘിച്ചതും കാരണമായി
 കണ്ണൂര്‍: പരിയാരം ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സലാമത്തുല്‍ ഈമാന്‍ മദ്‌്‌റസയ്ക്കും മസ്‌്‌ജിദു സലാമയ്ക്കും നേരെയുണ്‌ടായ അക്രമം മഹല്ലിലെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഇതിനു സംഘടനാ വര്‍ണങ്ങളില്ല. അക്രമം അപലപനീയവുമാണ്‌. 
നാലുവര്‍ഷം മുമ്പാണ്‌ ഓണപ്പറമ്പില്‍ കാന്തപുരം വിഭാഗം സുന്നി സെന്റര്‍ സ്ഥാപിച്ചത്‌. പള്ളി നിര്‍മിക്കില്ലെന്നായിരുന്നു അവര്‍ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികള്‍ക്കു നല്‍കിയ ഉറപ്പ്‌. എന്നാല്‍, ഇതിനു വിരുദ്ധമായി മഹല്ലിനു വെളിയില്‍നിന്നുള്ള ചിലരുടെ സഹായത്തോടെ പള്ളിയും മദ്‌റസയും സ്ഥാപിക്കുകയായിരുന്നു. ഇതു മഹല്ലിലെ ജനങ്ങളുടെ പൊതുവികാരത്തിനെതിരാണ്‌. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ചെന്ന സംഘത്തിലെ ഒരാളെ കാന്തപുരം വിഭാഗം ബന്ദിയാക്കി. ഇതാണ്‌ അനിഷ്ടസംഭവങ്ങളില്‍ കലാശിച്ചത്‌. 
വിശ്വാസികള്‍ തമ്മിലുള്ള സൌഹാര്‍ദ്ദം തകര്‍ക്കുകയാണ്‌ ഇക്കൂട്ടരുടെ ലക്ഷ്യം. കേരളത്തിലെ മിക്ക മഹല്ലുകളിലും കാന്തപുരം വിഭാഗം ഇതേ തന്ത്രമാണു പയറ്റുന്നത്‌. ഓണപ്പറമ്പില്‍ ഇവര്‍ സ്ഥാപിച്ചത്‌ ഔദ്യോഗികമായി പള്ളി അല്ല. മഹല്ലിന്റെ താല്‍പ്പര്യത്തിനു വിരുദ്ധമായി സ്ഥാപിച്ച ഒന്നാണ്‌. ചിത്താരി ഹംസ മുസ്‌ല്യാരുടെ സ്ഥാപിത താല്‍പ്പര്യമാണ്‌ ഇതിനു പിന്നില്‍. ഇദ്ദേഹത്തെ സംയുക്ത ഖാസിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു കാന്തപുരം വിഭാഗം. ഒരു മഹല്ലില്‍ പള്ളികള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച്‌ ഇസ്‌ലാമിക കര്‍മശാസ്‌ത്രപരമായി ചില വ്യവസ്ഥകളുണ്‌ട്‌. ഇതെല്ലാം ലംഘിക്കുകയായിരുന്നു മറുവിഭാഗം. അതിനാല്‍, അക്രമം ആസൂത്രിതമല്ല. സ്വാഭാവിക പ്രതികരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സംസ്ഥാന സെക്രട്ടറി സത്താ ര്‍ പന്തല്ലൂര്‍, വൈസ്‌ പ്രസിഡന്റ്‌ സിദ്ദീഖ്‌ ഫൈസി വെണ്‍മണല്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്‌ അബ്ദുസ്സലാം ദാരിമി കിണവക്കല്‍, എസ്‌.വൈ.എസ്‌. കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഹമ്മദ്‌ തേര്‍ളായി, കെ എന്‍ എസ്‌ മൌലവി, ശഹീര്‍ പാപ്പിനിശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. നേതാക്കള്‍ രാവിലെ ഓണപ്പറമ്പിലെത്തി മഹല്‍ നിവാസികളില്‍നിന്ന്‌ തെളിവെടുത്തിരുന്നു.(അവ:web portel -കണ്ണൂര്‍ എഡിഷൻ).

STEP സിവില്‍ സര്‍വീസ് ക്യാമ്പ്‌ 14, 15, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണയില്‍

കോഴിക്കോട് : SKSSF വിദ്യാഭ്യാസ വിഭാഗമായ TREND ന്‍റെ കീഴില്‍ നടത്തപ്പെടുന്ന "STEP" സിവില്‍ സര്‍വീസ് ഓറിയന്‍റേഷന്‍ പ്രോജക്ടിന്റെ ഷാര്‍ജ സ്റ്റേറ്റ് SKSSF ന്‍റെ സഹകരണത്തോടെ ആരംഭിച്ച ഒന്നാം ബാച്ചിന്റെ അഞ്ചാമതും, അബൂദാബി സ്റ്റേറ്റ് SKSSF ന്‍റെ സഹകരണത്തോടെ ആരംഭിച്ച രണ്ടാം ബാച്ചിന്റെ ആദ്യ ക്യാമ്പും സെപ്റ്റംബര്‍ 14, 15, 16 തിയ്യതികളിള്‍ പെരിന്തല്‍മണ്ണ എം..എ എന്ജിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നായി 250 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുക്കും. ക്യാമ്പ്‌ സെപ്റ്റംബര്‍ 14ന് 10 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. അദീല ഐ..എസ്, ഡോ.മുഹമ്മദ്‌ ഹനീഷ്, ബഷീര്‍ ഫൈസി ദേശമംഗലം, സി.ഹംസ സാഹിബ്‌, എസ്.വി മുഹമ്മദലി എന്നിവര്‍ പങ്കെടുക്കും. സിവില്‍ സര്‍വീസ് ട്രൈനര്‍മാരായ ജിജോ മാത്യു, കെ.പി ആഷിഫ്‌, സി.കെ അബൂബക്കര്‍ സിദ്ധീഖ്, ജിതേഷ് കണ്ണൂര്‍ , ജാഫര്‍ താനൂര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സെടുക്കും. മെന്റെഴ്സിനും ഒഫീഷ്യല്‍സിനും ഉള്ള ട്രെയിനിംഗ് സെപ്റ്റംബര്‍ 13ന് 2 മണി മുതല്‍ നടക്കും. സാലിം ഫൈസി കൊളത്തൂര്‍ , ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുക്കും. കൃത്യ സമയത്ത് എത്തിച്ചേരണമെന്നു കോഡിനേറ്റര്‍ റഷീദ് കോടിയൂറ അറിയിച്ചു.
- SKSSFstep

SKSSF തിരൂരങ്ങാടി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ് 31 ന്

തിരൂരങ്ങാടി : SKSSF ത്വലബാവിംഗ് തിരൂരങ്ങാടി ഏരിയ കമ്മറ്റി സംഘടിപ്പിക്കുന്ന തസ്‌നീം ഏകദിന പഠന ക്യാമ്പ് ആഗസ്റ്റ് 31 ശനി രാവിലെ 9 മണി മുതല്‍ ചേളാരി ഇസ്‌ലാമിക് സെന്ററില്‍ നടക്കും. തിരൂരങ്ങാടി, യൂണിവാഴ്‌സിറ്റി, കുന്നുംപുറം, പരപപനങ്ങാടി മേഖലകളിലെ മതവിദ്യാര്‍ത്ഥി പ്രതിനിധികള്‍ പങ്കെടുക്കുംകോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഫൈസി വടക്കുംമുറി, മുനീര്‍ ഹുദവി കരുവന്‍തിരുത്തി, സി.കെ മൊയ്തീന്‍ ഫൈസി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സി പി ബാസിത് ചെമ്പ്ര, സയ്യിദ് ഫാരിസ് തങ്ങള്‍ മേല്‍മുറി, ജുറൈജ് കണിയാപുരം, റാശിദ് വി.ടി വേങ്ങര, റാസി ബാഖവി ഉള്ളണം, നൗഷാദ് ചെട്ടിപ്പടി തുടങ്ങി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. യോഗത്തില്‍ സയ്യിദ് ത്വാഹാ തങ്ങള്‍ ആധ്യക്ഷം വഹിച്ചു. റഫീഖ് മാമ്പുഴ, ഹക്കിം മമ്പുറം, റഹിം ചേലേമ്പ്ര പ്രസംഗിച്ചു.
- twalabastate wing

SKSSF ഓര്‍ഗാനെറ്റ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു

കോഴിക്കോട് നന്തിയില്‍ നടന്ന SKSSF ഓര്‍ഗനൈറ്റ് ട്രൈനിംഗ് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ വി അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്യുന്നു
കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ , ഒക്‌ടോബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ബഹുജന കാമ്പയിന്റെ മുന്നോടിയായി ജില്ലാ കൗണ്‍സിലര്‍മാര്‍ക്കായി ഓര്‍ഗാനെറ്റ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മംഗലാപുരം, മഞ്ചേരി, നന്തി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടന്നത്. നന്തി ദാറുസ്സലാം അറബിക് കോളേജില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുസ്തഫ മുണ്ടുപാറ, അബ്ദുറഹീം ചുഴലി, അഹ്മദ് ഫൈസി കക്കാട് സിദ്ദീഖ് ഫൈസി വെണ്‍മണല്‍ , മമ്മുട്ടി മാസ്റ്റര്‍ വയനാട് , സലാം ദാരിമി കിണവക്കല്‍ , ശഹിര്‍ കണ്ണൂര്‍ , ഇസ്മായില്‍ ഹാജി എടച്ചേരി, സുബുലുസ്സലാം വടകര, കുഞ്ഞാലന്‍കുട്ടി ഫൈസി, ഖാസിം ദാരിമി വയനാട്, പി സി ത്വാഹിര്‍ വയനാട് എന്നിവര്‍ പ്രസംഗിച്ചു. കെ എന്‍ എസ് മൗലവി സ്വാഗതവും ടി പി സുബൈര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മഞ്ചേരി ജാമിഅ ഇസ്‌ലാമിയ്യയില്‍ നടന്ന ഓര്‍ഗാനെറ്റ് ക്യാമ്പില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. ശാഹുല്‍ ഹമീദ് മേല്‍മുറി, സിദ്ധിഖ് ചെമ്മാട് , ശംസുദ്ധീന്‍ ഒഴുകൂര്‍, ഒ എം എസ് തങ്ങള്‍ , ആശിഖ് കുഴിപ്പുറം, റഫീഖ് അഹമ്മദ് തിരൂര്‍, സുഹൈബ് നിസാമി നീലഗിരി, വി കെ എച്ച് റഷീദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. മംഗലാപുരം ബന്‍ഗേരി സഭാ ഭവനില്‍ നടന്ന ക്യാമ്പില്‍ അബ്ദുല്‍ ലത്തീഫ് കണ്ടക്ക ഉദ്ഘാടനം ചെയ്തു. അബ്ബാസ് ദാരിമി മംഗലാപുരം അദ്ധ്യക്ഷത വഹിച്ചു. ഡോ. സുബൈര്‍ ഹുദവി , റശീദ് കൊടിയോറ എന്നിവര്‍ ക്ലാസെടുത്തു. സ്വദഖത്തുല്ല ഫൈസി സ്വാഗതവും സലീം അണ്ടോല നന്ദിയും പറഞ്ഞു. കാമ്പയിന്റെ സംസ്ഥാന തല ഉല്‍ഘാടനം സെപ്തംബര്‍ 5 ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കെ എം എ ഹാളില്‍ നടക്കും.
- SKSSF STATE COMMITTEE
Related post : 

SKIC യാത്രയയപ്പ് നല്‍കി

ദമ്മാം : പതിനെട്ട് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന പ്രമുഖ പ്രഭാഷകനും സുന്നി യുവജന സംഘം ദമ്മാം സെന്റ്രല്‍ കമ്മിറ്റി പ്രസിഡണ്ടുമായ ഷാജഹാന്‍ ദാരിമി പനവൂരിന് സമസ്ത കേരള ഇസ്‌ലാമിക്സെന്റര്‍ , എസ്.വൈ.എസ് കമ്മിറ്റികള്‍ സംയുക്തമായി യാത്രയയപ്പ് നല്‍കി. SKIC സൌദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹ് മാന്‍ മൌലവി ഉല്‍ഘാടനം ചെയ്തു. ശെരീഫ് റഹ്മാനി, കബീര്‍ ഫൈസി പുവ്വത്താണി, ബഷീര്‍ ബാഖവി, റഷീദ് ദാരിമി, അബ്ദുറഹ്മാന്‍ മലയമ്മ, ഹമീദ് വടകര എന്നിവര്‍ പ്രസംഗിച്ചു. ഹംസ മണ്ണാര്‍ക്കാട്അദ്ധ്യക്ഷത വഹിച്ചു. സകരിയ്യ ഫൈസി സ്വാഗതവും മുനവ്വര്‍ നന്ദിയും പറഞ്ഞു.
- abdurahman.T.M

പശ്ചിമേഷ്യ കത്തുന്നു ദിശയറിയാതെ അറബ് ലോകം

ത്യപൂര്‍വവും അതീവ ഗുരുതരവുമായ പ്രതിസന്ധി നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. പ്രശ്‌ന പരിഹാരത്തിന് ഒന്നിച്ച് നിന്ന് പോരാടേണ്ടുന്ന 'ഫലസ്തീന്‍' വിഷയത്തെ അവഗണിച്ച് തമ്മിലടിക്കുകയാണ് അറബ് ലോകം! സിറിയയില്‍ രാസായുധ പ്രയോഗത്തിലൂടെ നൂറുക്കണക്കിന് സ്ത്രീകളും പിഞ്ചോമനകളും ക്രൂരമായി വധിക്കപ്പെട്ട, നടുക്കുന്ന വാര്‍ത്തകള്‍ക്കിടയിലും സ്വജനതയെ കൊന്നൊടുക്കി ഭീകരതക്ക് പുതിയ മാനം തേടുകയാണ് ഈജിപ്തിലെ സൈനികര്‍. ലബനാനില്‍ സ്‌ഫോടനം, ഇറാഖില്‍ വെടിയൊച്ചയും ബോംബ് സ്‌ഫോടനവും കേള്‍ക്കാത്ത ദിവസങ്ങള്‍ വിരളവും!! ബാഹ്യശക്തികളുടെ ചരട് വലിയില്‍ പാവകളായി. അങ്കംവെട്ടുന്ന അറബ് ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ബാധ്യസ്ഥരായ അറബ്‌ലീഗും ബന്ദനസ്ഥര്‍ .
ഈജിപ്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ ഭരിക്കാന്‍ അനുവദിക്കാതെ സൈനിക അട്ടിമറിയിലൂടെ

സിറിയയിലെ അമേരിക്കന്‍ തീക്കളിയില്‍ നേട്ടം ആര്‍ക്ക്‌

സ്‌ലാമിക നാഗരികതയുടേയും സംസ്‌കാരത്തിന്റെയും മറ്റൊരു കേന്ദ്രം കൂടി ഭൂതലത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ അമേരിക്കയും സഖ്യകക്ഷികളും തീരുമാനിച്ചിരിക്കുന്നു. ഇറാഖില്‍ സദ്ദാമിന്റെ വീരവാദം അതിന് കാരണമായെങ്കില്‍ സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ നരമേധമാണ് ഹേതു.
സ്വന്തം ജനതയെ നിഷ്‌ക്കരുണം കൊന്നൊടുക്കിയ ബശ്ശാര്‍, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരികളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. സിറിയയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ ഗൗത്തയില്‍ വിഷം തളിച്ച് പറക്കമുറ്റാത്ത പൈതങ്ങളെയും വൃദ്ധരെയും കൊന്നൊടുക്കുകയോ അതിന് കാരണമുണ്ടാക്കുകയോ ചെയ്ത ബശ്ശാറും സൈന്യവും അവരെ അന്ധമായി സഹായിക്കുന്ന ഹിസ്ബുല്ലയും

ഇനി നാം പടിഞ്ഞാറിനെ കുറ്റപ്പെടുത്തരുത്

മുസ്‌ലിം ലോകത്ത്‌ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് സാധാരണയായി ആദ്യമായി പഴി കേള്‍ക്കെണ്ടിവരുന്നത് അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളുമാണ്. അതിനു പലപ്പോഴും ന്യായമായ കാരണങ്ങളുണ്ട് താനും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മധ്യപൂര്‍വ്വ ദേശത്ത് നടക്കുന്ന മാറ്റങ്ങളിലും ഇരുഭാഗത്തും പടിഞ്ഞാറിനെ കുറ്റപ്പെടുത്തുന്ന കാഴ്ചയുണ്ടായിരുന്നു. അറബ് വസന്തമെന്നു വിളിക്കപ്പെട്ട രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് പിന്നില്‍ പടിഞ്ഞാറാണെന്ന വിലയിരുത്തലും കേട്ടിരുന്നു ചില കോണുകളില്‍ നിന്നെങ്കിലും. തങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത പ്രവൃത്തികളെ വിദേശശക്തികളുടെ കറുത്ത കരങ്ങള്‍ കണ്ടെത്തുന്നത് ലോകത്ത്‌ പൊതുവേ കാണുന്ന ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. അതില്‍ അമേരിക്കയും ഇറാനും ഈജ്പിതും സിറിയയും തമ്മില്‍ ഒരു വ്യതാസമില്ല.

പള്ളി ദര്‍സിന്റെ നിലനില്‍പ്പ് കാലത്തിന്റെ ആവശ്യം : റഷീദലി ശിഹാബ് തങ്ങള്‍ | മലപ്പുറത്ത് 17 മേഖലകളിലും മേഖലാ സംഗമങ്ങള്‍ സെപ്തംബര്‍ 09 മുതല്‍ 18 വരെ

മലപ്പുറം : കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന പള്ളി ദര്‍സുകള്‍ സജീവമാക്കല്‍ കാലത്തിന്റെ അനിവാര്യതയാണെന്ന് റഷീദലി ശിഹാബ് തങ്ങള്‍. സുന്നി മഹല്ല് ഫെഡ്‌റേഷന്റെ 36 ാം വാര്‍ഷിക കൗണ്‍സിലില്‍ അദ്ധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി. കുഞ്ഞാണി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. യു. മുഹമ്മദ് ശാഫി ഹാജി വിഷയം അവതരിപ്പിച്ചു സംസാരിച്ചുജില്ലയിലെ മുഴുവന്‍ മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ഖത്തീബ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് പതിനേഴ് മേഖലകളിലും മേഖലാ സംഗമങ്ങള്‍ നടത്താനും എസ്.വൈ.സ് അറുപതാം വാര്‍ഷികം വിജയിപ്പിക്കുവാനും തീരുമാനിച്ചു. സപ്തംബര്‍ ഒമ്പതിന് കോട്ടക്കല്‍(ടൗണ്‍ മദ്‌റസ), പത്തിന് തിരൂരങ്ങാടി(ചെമ്മാട് ദാറുല്‍ ഹുദാ), ചേളാരി(സമസ്താലയം), പതിനൊന്നിന് പെരിന്തല്‍മണ്ണ മേലാറ്റൂര്‍ ,(സുന്നിമഹല്ലല്ല്, പെരിന്തല്‍മണ്ണ), വളവന്നൂര്‍(ഇസ്‌ലാമിക് സെന്റര്‍ , പുത്തനത്താണി), പതിമൂന്നിന് മലപ്പുറം(സുന്നിമഹല്ല്, മലപ്പുറം), താനൂര്‍ (ഇസ്‌ലാഹുല്‍ ഉലൂം, താനൂര്‍), പതിനാലിന് എടക്കര(പൂവ്വത്തിങ്കല്‍ മദ്‌റസ), നിലമ്പൂര്‍(മര്‍ക്കസ്, ചന്തക്കുന്ന്), പതിനഞ്ചിന് തിരൂര്‍ (കൈതവളപ്പ് മദ്‌റസ), വളാഞ്ചേരി (ടൗണ്‍ മദ്‌റസ) പതിനാറിന് അരീക്കോട്(ജ്യോതി ഓഡിറ്റോറിയം), കൊണ്ടോട്ടി(ഖാസിയാരകം മസ്ജിദ്) പതിനേഴിന് മഞ്ചേരി(മേലാക്കം മസ്ജിദ്),പൊന്നാനി(ദാറുല്‍ ഹിദായ, എടപ്പാള്‍) പതിനെട്ടിന് കാളികാവ്(യഅ്ഖൂബിയ്യ മസ്ജിദ്) എന്നിവിടങ്ങളില്‍ മേഖലാ സംഗമങ്ങള്‍ നടത്തപ്പെടും. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, കെ.കെ.എസ് തങ്ങള്‍, ബി ജഅ്ഫര്‍ ഹുദവി, കെ സൈതുട്ടി ഹാജി, ഹംസ ഹാജി, ഏലം കുളം ബാപ്പു മുസ്‌ലിയാര്‍ , സി. എച്ച്. ത്വയ്യിബ് ഫൈസി, കെ.എം കുട്ടി ഏടക്കുളം, പി.പി.എം അലി ഫൈസി കൊടുമുടി, കെ.. റഹ്‍മാന്‍ ഫൈസി, സി.കെ മൊയ്തീന്‍ ഫൈസി എം.ടി, കുഞ്ഞുട്ടി ഹാജി, .ടി. മൂസ മുസ്‌ലിയാര്‍ , ഫസല്‍ പൂക്കോയ തങ്ങള്‍ , കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, കെ.ടി മൊയ്തീന്‍ ഫൈസി, പി. സി മുസ്ഥഫ ഹാജി, ഉമ്മര്‍ ദര്‍സി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ , പി.കെ ശംസാദ് സലീം, എസ്.കെ.പി.എം തങ്ങള്‍ , ജബ്ബാര്‍ ഹാജി എളമരം തുടങ്ങിയവര്‍ സംസാരിച്ചു. .കെ ആലിപ്പറമ്പു സ്വാഗതവും ടി.എച്ച് അബ്ദുല്‍ അസീസ് ബഖവി നന്ദിയും പറഞ്ഞു.
- smf Malappuram

SKSBV ജ്ഞാനതീരം 2013 സംസ്ഥാന വിജയികള്‍

- Abdul Majeed / majeed master

ദുബായ് SKSSF മലപ്പുറം ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികള്‍

- ishaqkunnakkavu

പത്രവാര്‍ത്ത വാസ്‌തവവിരുദ്ധം: നേതാക്കൾ

കോഴിക്കോട്‌: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയും കീഴ്‌ഘടകങ്ങളുമായി ബന്ധപ്പെട്ട്‌ ഇന്നലെ ഒരു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്‌തവവിരുദ്ധമാണെന്നു സമസ്‌ത നേതാക്കളായ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, എം ടി അബ്ദുല്ലമുസ്‌ല്യാര്‍, കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, SKSSF ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി എന്നിവര്‍ അറിയിച്ചു.
"കേരളത്തിലെ വിവിധ മഹല്ലുകളിലും മദ്‌റസകളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാന്തപുരം വിഭാഗത്തിന് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളുടെ നീക്കത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം രാഷ്ട്രീയ നേതാക്കളെ നിയന്ത്രിക്കാന്‍ അതത് പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ യുക്തമായ നിലപാട് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കാൻ തങ്ങൾ നിർബന്ധിതമാകുമെന്നു യോഗം അംഗീകരിച്ച പ്രമേയത്തില്‍ മുന്നറിയിപ്പും നല്കിയിരുന്നു ഇതിന്റെ മറ പിടിച്ചാണ് കഴിഞ്ഞ ദിവസം ഒരു തീവ്രവാദി പത്രം വാസ്തവ വിരുദ്ധമായ കഥകൾ ചേർത്ത് വാർത്ത‍ മെനഞ്ഞത്.

ശംസുല്‍ ഉലമ അക്കാദമി ഹജ്ജ് ക്യാമ്പ് സെപ്തംബര്‍ 1 ന്; അബ്ബാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 1 ന് ഞായറാഴ്ച നടക്കുന്ന ഹജ്ജ് ക്യാമ്പ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ അബ്ദുസ്സമദ് പൂക്കോട്ടൂരാണ് ക്യാമ്പിന് നേതൃത്വം നല്‍കുക. ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്ന അറുന്നൂറോളം പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഹജ്ജിന്റെ അമലിന്റെ പ്രായോഗിക രൂപം പ്രദര്‍ശിപ്പിക്കുന്ന പരിശീലന ക്ലാസ്സ് ആദ്യമായി വിശുദ്ധ കര്‍മ്മത്തിനു പോകുന്ന ഹജ്ജാജിമാര്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ഹാഫിളുകളുടേയും മുതഅല്ലിമീങ്ങളുടേയും സാന്നിദ്ധ്യത്തില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയോടെ ക്യാമ്പ് സമാപിക്കും
- Shamsul Ulama Islamic Academy VEngappally

മലയാള സര്വകലാശാലയില് അറബിമലയാളത്തിന് പഠന കേന്ദ്രം അനുവദിക്കണം; ഹാദിയ

തിരൂരങ്ങാടി: മലയാള ഭാഷയുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ച മലയാള സര്‍വകലാശാല യില്‍ അറബി മലയാളത്തിന് പഠന കേന്ദ്രം അനുവദിക്കണമെന്ന് ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ആവശ്യപ്പെട്ടു. മലയാളത്തില്‍ ലിപിയും വ്യാകരണവും ഉണ്ടാകുന്നതിന് മുന്‍പേ കേരളത്തില്‍ രൂപം കൊണ്ട അറബി മലയാളത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും യാതൊരു പരിഗണനയും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാറിന് കീഴില്‍ അറബിമലയാളത്തെ സംരക്ഷിക്കുന്ന തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മലയാള സര്‍വകലാശാലയില്‍ അറബി മലയാളത്തിനായി പ്രത്യേക പഠന കേന്ദ്രം അനുവദിക്കണമെന്നും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ഹാദിയ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, അന്‍വര്‍ സാദാത്ത് ഹുദവി, റഫീഖ് ഹുദവി കാട്ടുമുണ്ട. പി.കെ നാസര്‍ ഹുദവി കൈപ്പുറം, ഡോ. ജാബിര്‍ ഹുദവി, ജഅ്ഫര്‍ ഹുദവി കുളത്തൂര്‍, ജാബിര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.

വടക്കെ ഇന്ത്യന്‍ പ്രതിനിധികള്‍ സമസ്ത ഓഫീസ് സന്ദര്‍ശിച്ചു

സമസ്താലയം: മേഘാലയ മുഖ്യമന്തിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടരി സയ്യിദുല്ലാ നങമിയുടെ നേത്രത്വത്തില്‍ വടക്കെ ഇന്ത്യന്‍ പ്രതിനിധി സംഘം ചേളാരി സമസ്ത കേരള വിദ്യഭ്യാസ ബോര്‍ഡ് ഓഫീസ് സന്ദര്‍ശിച്ചു.
ഫോട്ടോ: പ്രതിനിധി സംഘ തിലുൽപ്പെട്ട മുംതാസുദ്ധീന്‍ അഹ്മദ്ദ് , അബ്ദുല്‍ ഹക്കം , മുഹമ്മദ് മുഖദ്ദസ് ,തവാദുല്‍ ഹഖ് എന്നിവര്‍ സമസ്ത മേനേജര്‍ പിണങോട് അബൂബക്കറുമായി ചര്‍ച്ച നടത്തുന്നു.

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‍ലാമിക് അക്കാദമിയില്‍ ഹിസ്ബ് ക്ലാസ്സ് ആരംഭിച്ചു

ഹിസ്ബ് ക്ലാസ്സിന് ഹാഫിള് അബ്ദുല്‍ ഖാദര്‍ മൗലവി
നേതൃത്വം നല്‍കുന്നു
വെങ്ങപ്പള്ളി : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ 40 ദിവസം നീണ്ടു നില്‍ക്കുന്ന ഹിസ്ബ് ക്ലാസ്സ് ആരംഭിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് ഹനീഫല്‍ ഫൈസി, മൂസ ബാഖവി, മുഹമ്മദ്കുട്ടി ഹൈത്തമി, മിഹ്‌റാന്‍ ബാഖവി, കുഞ്ഞിമുഹമ്മദ് ദാരിമി സംസാരിച്ചു. സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഹാഫിള് അബ്ദുല്‍ ഖാദര്‍ മൗലവി ക്ലാസ്സെടുത്തു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

സമസ്ത കൊടുവള്ളി മണ്ഡലം സംഗമം നടത്തി

കൊടുവള്ളി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപനങ്ങള്‍ കൈയേറാനും പിടിച്ചെടുക്കാനുമുള്ള ശ്രമം അപലപനീയമാണെന്ന് സമസ്ത കൊടുവള്ളി മണ്ഡലം സംഗമം അഭിപ്രായപ്പെട്ടു. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. വാവാട് സി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍. അബ്ദുല്ല മുസ്‌ല്യാര്‍, സി.എം.കെ. തങ്ങള്‍ പാലക്കുറ്റി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., വി.എം. ഉമര്‍ എം.എല്‍.എ., മാമിയില്‍ ഹംസ ഹാജി, അബ്ദുല്‍ മജീദ് ദാരിമി, ബാവ ജീറാനി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ബാരി ബാഖവി സ്വാഗതവും എ.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.

രണ്ടര കൊല്ലത്തിനിടയില്‍ ദുബൈയില്‍ ഇസ്‍ലാമാശ്ലേഷിച്ചത് ആറായിരം പേര്‍

ദുബൈ : കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ദുബൈയില്‍ വെച്ച് ഇസ്‍ലാമികാശ്ലേഷം പ്രഖ്യാപിച്ചത് 6045 ആളുകളാണെന്ന് കണക്ക്. ദുബൈ ഇസ്‍ലാമിക വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരമാണ് വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് വന്ന് ദുബൈയില്‍ താമസമാക്കിയ ആറായിരത്തിലധികം പേര്‍ ഇസ്‍ലാമിലേക്ക് കടന്നുവന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ യുഎഇയില്‍ പൊതുവെയും ദുബൈയില്‍ പ്രത്യേകിച്ചും ഇസ്‍ലാമികാഗമനം കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്. ഇസ്‍ലാമിക സന്ദേശങ്ങള്‍ ഇതര വിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും പുതുമുസ്‍ലിംകളുടെ ജീവിത-പഠന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ദുബൈ ഭരണകൂടം നടത്തുന്ന നടപടികള്‍ ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പുതുതായി ഇസ്‍ലാമിലേക്ക് കടന്നുവന്ന നവമുസ്‍ലിംകള്‍

ഖുര്‍ആന്‍ കോളേജ് രണ്ടാം ബാച്ച് തുടങ്ങി

പെരിന്തല്‍മണ്ണ: എസ്.വൈ.എസ് മണ്ഡലം കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം സയ്യിദ് പി.കെ. മുഹമ്മദ് കോയതങ്ങള്‍ പാതായ്ക്കര നിര്‍വഹിച്ചു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു. എം.ടി. മൊയ്തീന്‍കുട്ടി ദാരിമി, ഡോ. നാട്ടിക മുഹമ്മദാലി, എ.ടി.എം. ഫൈസി വേങ്ങൂര്‍, ഫൈസല്‍ റഹ്മാനി കാവനൂര്‍, എന്‍.ടി.സി. മജീദ്, പി.എ. അസീസ്, റിയാസ് ഫൈസി പാതായ്ക്കര, പി.ടി. അസീസ് ഹാജി, സി.എം. അബ്ദുള്ള ഹാജി, എ.ടി.കെ. കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു.

അലി മണിക്ഫാന്‍ രാജിവെച്ചു; ഹിജ്‌റ കമ്മറ്റി ഓഫ് ഇന്ത്യ പിളര്‍പ്പിലേക്ക്

 കോഴിക്കോട്: മാസപ്പിറവി വിഷയത്തില്‍ മുസ്‌ലിം മുഖ്യധാരയില്‍ നിന്ന് വേറിട്ട് പോയ ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ പിളര്‍പ്പിലേക്ക്.ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയര്‍മാനും അഡൈ്വസറുമായ അലിമണിക്ഫാന്‍ ഹിജ്‌റ കമ്മിറ്റിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്നാണ് സംഘടനയില്‍ പ്രതിസന്ധി രൂക്ഷമായത്. സമുദായത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് രാജി.
1993ലാണ് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ രൂപീകരിച്ചത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഹിലാല്‍ കമ്മിറ്റിയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഹിജ്‌റ ഹിലാല്‍ കമ്മിറ്റി എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന വിഭാഗത്തെ ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ എന്ന പേരില്‍ പുനസംഘടിപ്പിക്കുകയും ഹിജ്‌റ കലണ്ടര്‍ പ്രസിദ്ധപ്പെടുത്തി പ്രചരിപ്പിക്കുകയും ചെയ്തത് അലി മണിക്ഫാനാണ്. ഹിജ്‌റ ഹിലാല്‍ കമ്മറ്റി വളരെ മുമ്പ് തന്നെ സ്വന്തം നിലയില്‍ നോമ്പും പെരുന്നാളും നിജപ്പെടുത്തുകയും ഈദുഗാഹുകള്‍ സംഘടിപ്പിക്കുകയും

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌; പി.കെ.പി പ്രസിഡണ്ട്, കോട്ടുമല ജന.സെക്രട്ടറി, ഹൈദരലി തങ്ങള്‍ ട്രഷറർ

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. 18,35,49,640 രൂപ വരവും 34,26,10,331 രൂപ ചെലവും 15,90,60,691 രൂപ കമ്മിയും കാണിക്കുന്ന വാര്‍ഷികബജറ്റ് പിണങ്ങോട് അബൂബക്കര്‍ അവതരിപ്പിച്ചു. 2013-2014 വര്‍ഷത്തെ ഭാരവാഹികളായി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ (പ്രസിഡണ്ട്), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (വൈസ് പ്രസിഡണ്ട്), പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ തിരൂര്‍ക്കാട് (വൈസ് പ്രസിഡണ്ട്), കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ (ജന.സെക്രട്ടറി), ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ ചേളാരി (സെക്രട്ടറി), എം.എ.ഖാസിം മുസ്‌ലിയാര്‍ (സെക്രട്ടറി), പി.എം.എസ്. ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ (ഖജാഞ്ചി), മെമ്പര്‍മാരായി എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൊഴിയൂര്‍, സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍ പുല്ലിശേരി, വി. മോയിമോന്‍ ഹാജി മുക്കം, എം.പി. ഹസ്സന്‍ ശരീഫ് കുരിക്കള്‍ മഞ്ചേരി, ടി.കെ. പരീക്കുട്ടി ഹാജി കോഴിക്കോട്, എം.സി. മായിന്‍ ഹാജി നല്ലളം, ഹാജി കെ.മമ്മദ് ഫൈസി തിരൂര്‍ക്കാട്, ടി.കെ. ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ കൊല്ലം, പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി ചെമ്മാട്, കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എം. മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, കെ.ടി. ഹംസ മുസ്‌ലിയാര്‍ കാലിക്കുനി, ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തെരഞ്ഞെടുത്തു. സമസ്ത ബുക്ക് ഡിപ്പോ & പ്രസ്സ്, പരീക്ഷാ ബോര്‍ഡ്, വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ, പാഠ പുസ്തക കമ്മിറ്റി, തസ്ഹീഹ്, അക്കാഡമിക് കൗണ്‍സില്‍, പരിശോധനാ കമ്മിറ്റി, തിരുവനന്തപുരം ബില്‍ഡിംഗ് കമ്മിറ്റി, എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജ് എന്നീ സബ് കമ്മിറ്റികളും തെരെഞ്ഞെടുത്തു. കേരളത്തിലെ വിവിധ മഹല്ലുകളിലും മദ്‌റസകളിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന കാന്തപുരം വിഭാഗത്തിന് ഒത്താശ ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കളുടെ നീക്കത്തില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും അത്തരം നേതാക്കളെ നിയന്ത്രിക്കാന്‍ അതത് പാര്‍ട്ടി നേതൃത്വം തയ്യാറായില്ലെങ്കില്‍ യുക്തമായ നിലപാട് തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്ന താണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.

കിഡ്നി രോഗികളെ സഹായിക്കുന്നതിന് : സമസ്ത പത്തു ലക്ഷംരൂപ നല്‍കി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല് ഉലമ കിഡ്‌നി രോഗികളെ സഹായിക്കുന്നതിന് മഹല്ലുകളില് നിന്ന് സ്വരൂപിച്ച പത്തു ലക്ഷംരൂപ മലപ്പുറം ജില്ലാ പഞ്ചായത്തിനു കൈമാറി. ജില്ലാ പഞ്ചായത്തിനു കീഴില് പ്രവര്ത്തിക്കുന്ന കിഡ്‌നി പേഷ്യന്റ്‌സ് വെല്ഫയര് സൊസൈറ്റിയുടെ പ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കി സമസ്ത നേതാക്കളുടെ ആഹ്വാനമനുസരിച്ച് മഹല്ലു തലങ്ങളില് നടത്തിയ വിഭവ സമാഹരണത്തിന്റെ ആദ്യഗഡുവാണ് ഇന്നലെ സുന്നി മഹലില് ചേര്ന്ന ചടങ്ങില് കൈമാറിയത്. ജില്ലാ പഞ്ചായത്തിനു വേണ്ടി വൈസ്പ്രസിഡന്റ് പി.കെ. കുഞ്ഞു, ഉമ്മര് അറക്കല്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. അബ്ദുലത്തീഫ് സംഖ്യ ഏറ്റുവാങ്ങി. സുന്നി യുവജന സംഘം ജില്ലാ നേതാക്കളായ പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, കെ.എ. റഹ്മാന് ഫൈസി, മുസ്തഫല് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്, അബ്ദുല്ഹമീദ് ഫൈസി, വാക്കോട് മൊയ്തീന്കുട്ടിഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങള്, പി.ടി. അലി മുസ്‌ല്യാര്, സലീം എടക്കര, സി.എം. കുട്ടിസഖാഫി, പി.പി. മൊയ്തുട്ടി ഹാജി, കരീം ദാരിമി ഓമാനൂര്,കെ.എം. കുട്ടി എടക്കുളം, മൂസഹാജി കാടാമ്പുഴ, സയ്യിദ് ഫഖ്‌റുദ്ദീന് തങ്ങള്, കെ.കെ.എസ്.ബി തങ്ങള്, ശാഫി മാസ്റ്റര് ആലത്തിയൂര്, കെ. അബൂബക്കര് ഹാജി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, പി.കെ. ലത്തീഫ് ഫൈസി, മൂസക്കുട്ടി ഹാജി, വി.കെ. ഹാറൂണ് റശീദ്, റഫീഖ് അഹമ്മദ് സംബന്ധിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍: ശൈഖുനാ കോട്ടുമല പ്രസിഡണ്ട്, കെ.എച്ച്.കോട്ടപ്പുഴ ജനറല്‍ സെക്രട്ടറി, വി.കെ.എസ്. തങ്ങള്‍ ട്രഷറർ

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ ഭാരവാഹികളായി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെ പ്രസിഡണ്ടായും കെ.എച്ച്.കോട്ടപ്പുഴയെ ജനറല്‍ സെക്രട്ടറിയായും വി.കെ.എസ്. തങ്ങളെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി പുത്തലം അബ്ദുറസാഖ് മുസ്‌ലിയാര്‍, ടി.കെ. മുഹമ്മദ് മുസ്‌ലിയാര്‍, ജോ. സെക്രട്ടറിമാരായി കെ. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, അഹ്മദ് തെര്‍ളായി, ക്ഷേമനിധി കണ്‍വീനറായി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരെയും ജോ. കണ്‍വീനററായി ടി.പി.അബൂബക്കര്‍ മുസ്‌ലിയാരെയും തിരഞ്ഞെടുത്തു.

സമസ്ത നേതാക്കളുടെ വീടാക്രമം അപലപനീയം : ദുബൈ SKSSF കണ്ണൂര്‍ ജില്ല

ദുബൈ : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പാലതുങ്കരയില്‍ ഒരു പറ്റം എ.പി. സുന്നികള്‍ SYS സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഹ്മദ് തേര്‍ളായി, ശാഖ SYS പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി എന്നിവരുടെ വീടിന് നേരെ നടത്തിയ ആക്രമം അപലപനീയവും മാപ്പര്‍ഹിക്കാത്തതുമാണെന്ന് SKSSF ദുബൈ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സ്വന്തം സംഘടനയില്‍ നടക്കുന്ന വിശ്വാസ വഞ്ചനയും ആദര്‍ശ ചൂഷണവും കൊണ്ട് സമൂഹത്തിലും മഹല്ലിലും ഒറ്റപെട്ട് പോകുന്നതില്‍ വിളറി പൂണ്ട് ഇത്തരം സാമൂഹ്യ ദ്രോഹികള്‍ നടത്തുന്ന പരാക്രമം അവസാനിപ്പിക്കുവാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും പോലിസ് തയ്യാറാവണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. നാസര്‍ മൗലവി, ഇബ്രാഹിം ഫൈസി പെരുമളാബാദ്, ഷക്കീര്‍ കോളയാട്, കെ.ടി.അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുള്ള നുച്ചിയാട്, റഫീക്ക് പുളിങ്ങോം, യുസുഫ് കാലടി, അനീസ്‌ തട്ടുമ്മല്‍ , യഹ് യ അസ്-അദി, ഹമീദ് മിസ്ബാഹി, ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു.
- Muhammed Sabir

സമസ്ത കേരള ഇസ്ലാമിക് സെന്റര്‍ യാമ്പു മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കും

യാമ്പു : സമസ്ത കേരള ഇസ്ലാമിക് സെന്‍റര്‍ യാമ്പു കമ്മിറ്റി പാവപ്പെട്ട മദ്രസ അധ്യാപകരെ സഹായിക്കാനായി ഏര്‍പ്പെടുത്തിയ റിലീഫിന്‍റെ ഭാഗമായി ഈ വര്‍ഷം 21 മദ്രസ അധ്യാപകര്‍ക്ക് ധന സഹായം നല്‍കാന്‍ തീരുമാനിച്ചു. സമസ്ത കേരള കേരള ഇസ്ലാമത വിദ്യാഭ്യാസബോര്‍ഡ് അംഗീകൃത മദ്രസയില്‍ ജോലി ചെയ്യുന്നവരും MSR ഉള്ളവരും സ്വന്തം മഹല്ലിലെ സമസ്തയുടെയോ SYS, SKSSF പോഷക സംഘടനയുടെയോ ക്ലിയറന്‍സ്‌ അംഗീകാരം ഉള്ളവരുമായ നിര്‍ദ്ധരരും പാവപ്പെട്ടവരുമായ മദ്രസാ അധ്യാപകരുടെ വീട് നിര്‍മ്മാണം, ചികിത്സ, മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചായിരിക്കും ധനസഹായം നല്‍കുക. 20 മദ്രസാ അധ്യാപകര്‍ക്ക് പതിനായിരം ഉറുപ്പിക വീതവും, കഴിഞ്ഞ വര്‍ഷം സ്ഥലം വാങ്ങാന്‍ ധന സഹായം നല്‍കിയ മജീദ്‌ ദാരിമിക്ക് വീണ്ടും വീട് നിര്‍മ്മാണത്തിനു ഒന്നര ലക്ഷം രൂപ നല്‍കാനുമാണ് തീരുമാനം. മേല്‍യോഗ്യതയുള്ള മദ്രസ അധ്യാപകര്‍ക്ക് ചേളാരിയിലെ സമസ്ത കേരള കേരള ഇസ്ലാമത വിദ്യാഭ്യാസബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ടു അപേക്ഷ നല്‍കാവുന്നതാണ്. ഫൈനല്‍ തീരുമാനം ബോര്‍ഡിന്‍റെതായിരിക്കും. കഴിഞ്ഞദിവസം കൂടിയ SKIC യാമ്പു കമ്മിറ്റിയാണ് ധനസഹായം പ്രഖ്യാപിച്ചത്. യോഗത്തില്‍ കുഞ്ഞാപ്പു ഹാജി ക്ലാരി പ്രസിഡന്റ്, മുസ്തഫമുറയൂര്‍ , റഹീംമൌലവി കരുവന്‍ തിരുത്തി സി, കെ,എം ഫൈസി, കരിപ്പൂര്‍ നൂര്‍ ദാരിമി നിലമ്പൂര്‍ ഹസന്‍ കുറ്റിപ്പുറം, സുബൈര്‍ മന്നാനി കുന്നുംപുറം, ശംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. അഹമ്മദ് കബീര്‍ കുന്നുംപുറം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ടി മുഹമ്മദലി സ്വാഗതവും നന്ദിയും പറഞ്ഞു.
- Zubair Pc

SKSSF വേങ്ങര മേഖല സംഘടിപ്പിക്കുന്ന പി.പി. ഉസ്താദ് അനുസ്മരണവും സമസ്ത സമ്മേളനവും സെപ്ത. 6 ന്

- haseeb odakkal

കളങ്ക രഹിതമായ വിശാസത്തിലൂടെ മാത്രമേ ശാശ്വത വിജയം നേടാനാവൂ : SKIC ദമ്മാം

ദമ്മാം : കളങ്ക രഹിതവും അചഞ്ചലവുമായ വിശ്വാസത്തിലൂടെയും സൂക്ഷമതയോടെയുള്ള വ്യക്തി ജീവിതത്തിലൂടെയും മാത്രമേ ഇഹപര വിജയം നേടിയെടുക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് സമസ്ത കേരള ഇസ് ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ചെയര്‍മാനും പ്രമുഖ പണ്ഡിതനുമായ ഓമാനൂര്‍ അബ്ദുറഹ് മാന്‍ മൗലവി പറഞ്ഞു. എസ്.കെ..സി ദമ്മാം ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇസ് ലാമിന്റെ വിധിവിലക്കുകളും അടിസ്ഥാനതത്വങ്ങളും പാലിക്കാതെ സമ്പത്തും യശസ്സും നേടാന്‍ ശ്രമിക്കുന്നതിനെതൊട്ട് പ്രവാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അത്തരക്കാരുടെ അന്ത്യം ശാശ്വതമായ നഷ്ടങ്ങളായിരിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി. മുസ്തഫ റഹ് മാനി അദ്ധ്യക്ഷത വഹിച്ചു. അഷ് റഫ് ബാഖവി താഴേക്കോട്, ശെരീഫ് റഹ്മാനി എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ..സി. ജനറല്‍ സെക്രട്ടറി റഷീദ് ദാരിമി വാളാട് സ്വാഗതവുംമാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- abdurahman.T.M

'സമര്‍പ്പിതരാവുക സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' ; SKSSF കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം സെപ്തംബര്‍ 5 ന്

കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ , ഒക്ടോബര്‍ മാസത്തില്‍ നടത്തുന്ന ബഹുജന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം സെപ്തംബര്‍ 5 വ്യാഴാഴ്ച കോഴിക്കോട് കെ.എം.എ ഹാളില്‍ നടക്കും. 'സമര്‍പ്പിതരാവുക സുകൃതങ്ങളുടെ സമുദ്ധാരണത്തിന്' എന്ന പ്രമേവുമായി നടക്കുന്ന കാമ്പയിന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീ‍ന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. കാന്പയിന്റെ ഭാഗമായി മേഖലാ റാലികള്‍ പഠന ക്യാമ്പുകള്‍ , സെമിനാറുകള്‍ , കുടുംബ സദസ്സുകള്‍ , ഡോക്യുമെന്‍ററി പ്രദര്‍ശനം തുടങ്ങിയവ നടക്കും. കാന്പയിന്റെ മുന്നോടിയായി 28, 30 തിയ്യതികളില്‍ മംഗലാപുരം, നന്തി, മഞ്ചേരി, പട്ടാമ്പി, ആലപ്പുഴ, എന്നിവിടങ്ങളില്‍ ജില്ലാ കൌണ്‍സിലര്‍മാര്‍ക്ക് പരിശീലന ക്ലാസുകള്‍ നടക്കും.
- SKSSF STATE COMMITTEE

കെ.ടി. മാനു മുസ്‍ലിയാരുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ ഉടന്‍ പുറത്തിറങ്ങുന്നു. പ്രീ പബ്ലിക്കേഷന്‍ വില 500 രൂപ

- Mahboob Maliyakkal

തജ്‌രിബ; ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിച്ചു | മഹല്ല്തല മതശാക്തീകരണ പദ്ധതിയുമായി SKSSF

മലപ്പുറം : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി ആവിഷ്‌ക്കരിച്ച തജ്‌രിബ മഹല്ല് തല മത ശാക്തീകരണ പദ്ധതിയുടെ പ്രഖ്യാപനം പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതിയുടെ വിജയത്തിനായി മഹല്ലുകമ്മറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ പറഞ്ഞു. കാസര്‍കോഡ്, കണ്ണൂര്‍ , കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, വയനാട്, നീലഗിരി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന 100 മഹല്ലുകളിലാണ് പ്രഥമ ഘട്ടത്തില്‍ പദ്ധതി നടപ്പില്‍ വരുത്തുക. മഹല്ല് സര്‍വേ, ഗൃഹ സന്ദര്‍ശനം, ലീഡേഴ്‌സ് മീറ്റ്, കുരുന്നുകൂട്ടം, ടീനേജേഴ്‌സ് കാമ്പസ്, യൂത്ത് മീറ്റ്, വനിതാസംഗമം തുടങ്ങിയ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി മഹല്ലുകളില്‍ നടക്കുന്നത്. സമ്പൂര്‍ണ്ണ പരിശീലനം നേടിയ നാലംഗ ടീമാണ് മതശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. താല്‍പര്യമുള്ള മഹല്ലുകള്‍ക്ക് സെപ്തംബര്‍ 15 നകം അപേക്ഷിക്കാവുന്നതാണ്. ചടങ്ങില്‍ റശീദ് ഫൈസി വെള്ളായിക്കോട് ആധ്യക്ഷം വഹിച്ചു. റാജിഹ് അലി ശാഹാബ് തങ്ങള്‍ , ആസിഫ് ദാരിമി പുളിക്കല്‍ , റിയാസ് പാപ്ലശ്ശേരി, സി പി ബാസിത് ചെമ്പ്ര, സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി, സയ്യിദ് ഫാരിസ് തങ്ങള്‍ മേല്‍മുറി, മുഹമ്മദ് റാഫി മുണ്ടം പറമ്പ് സംബന്ധിച്ചു.
- twalabastate wing / C.P. Bashith

രാഷ്ട്രീയ-ഭരണ പക്ഷത്തിന്റെ നിലപാട് പ്രത്യാഘാതം ഉണ്ടാക്കും : SKSSF കോഴിക്കോട്

SKSSF കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഗരണം 2013 ഏകദിന ക്യാംപ് എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നുഎം.എ റസാക്ക് മാസ്റ്റര്‍ എന്‍ അബ്ദുല്ല ഫൈസിമുസ്തഫ മാസ്റ്റര്‍ മുണ്ടുപാറഅബൂബക്കര്‍ ഫൈസി മലയമ്മഅയ്യൂബ് കൂളിമാട്സലാം ഫൈസി മുക്കംആര്‍.വി.എ സലാം.പി.എംഅഷ്‌റഫ്ടി.പി സുബൈര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സമീപം.  
കോഴിക്കോട് : ജനാധിപത്യ ഇന്ത്യയില്‍ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സംഘടനാ സംവിധാനങ്ങളും സ്ഥാപനങ്ങളും സ്ഥാപിച്ച് നിലനിര്‍ത്തുകയും ചെയ്യുന്നതിന്ന് ഭരണ നിര്‍മ്മാണ നിര്‍വ്വഹണ മേഖലകളിലെ സഹായം അനിവാര്യമായതിനാല്‍ ഇത് നിഷേധിക്കുന്നവരെ തിരിച്ചറിയണമെന്ന് SKSSF കോഴിക്കോട് ജില്ലാ മേഖലാ ക്ലസ്റ്റര്‍ സാരഥികളുടെ സംഗമം ആവശ്യപ്പെട്ടു. മുറംപാത്തിയിലെ പള്ളിയും മദ്‌റസ്സയും സമസ്തക്ക് അനുകൂലമായി കോടതി വിധികള്‍ വന്നിട്ടും അത് തിരിച്ചു വാങ്ങിത്തരാന്‍ തയ്യാറാകാത്ത രാഷ്ട്രീയ ഭരണ വര്‍ഗ്ഗത്തിന്റെ നിലപാട് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇത്തരക്കാരെ ജനകീയ കോടതികളില്‍ വിചാരണ ചെയ്യുമെന്നും സംഗമം മുന്നറിയിപ്പു നല്‍കി.
ആത്മീയതയുടെ ശുദ്ധമായ വഴി തെളിയിച്ച സൂഫീ വര്യന്‍മാരുടെ ആശയ കര്‍മ രീതികള്‍ക്കു വിരുദ്ധമായി ശത്രുതാ മനോഭാവത്തോടെ പെരുമാറുകയും ശരീഅത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ട് നിക്ഷിപ്ത താല്‍പര്യത്തോടെയും രാഷ്ട്രീയ ലക്ഷ്യത്തോടെയും രംഗത്തു വന്ന പുതിയ ത്വരീഖത്തുകളെ കരുതിയിരിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു. SYS സ്റ്റേറ്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍കുട്ടി ഫൈസി ആധ്യക്ഷം വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാക്ക് മാസ്റ്റര്‍ അതിഥിയായി പങ്കെടുത്തു. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ആത്മീയം, സംഘടന, വിഘടനം, നിലപാട്, കര്‍മ്മ പദ്ധതി എന്നിവ യഥാക്രമം അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി, അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, .പി.എം. അഷ്‌റഫ് എന്നിവര്‍ അവതരിപ്പിച്ചു.
എന്‍ അബ്ദുല്ല ഫൈസി, മജീദ് ദാരിമി ചളിക്കോട്, അയ്യൂബ് കൂളിമാട്, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ്. മൗലവി, സലാം ഫൈസി മുക്കം, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ആര്‍.വി.എ സലാം, മുജീബ് ഫൈസി പുലോട്, കരീം ഫൈസി, താജുദ്ദീന്‍ ബാഖവി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, കബീര്‍ റഹ്മാനി, കാസിം നിസാമി, നൂറുദ്ദീര്‍ ഫൈസി, റാഷിദ് അശ്അരി, മിദ്‌ലാജ്, തുടങ്ങിയവര്‍ സംസാരിച്ചുജനറല്‍ സെക്രട്ടറി ടി.പി സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ശര്‍ഹബീല്‍ മഅ്‌റൂഫ് നന്ദിയും പറഞ്ഞു.
- opmashraf ashraf