പൊന്നാനി SKSSF വിഖായ അംഗങ്ങളെ ആദരിച്ചു

പൊന്നാനി: പൊന്നാനി മേഖലയിലെ എസ്. കെ. എസ്. എസ്. എഫ് സന്നദ്ധ പ്രവർത്തക വിഭാഗമായ വിഖായക്കു കീഴിൽ പ്രളയ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയവരെ പൊന്നാനി മേഖല എസ്. കെ. എസ്. എസ്. എഫ് സർടിഫിക്കറ്റും മൊമന്റോയും നൽകി അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് നസീർ അഹ്മദ് ഹുദവി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ മുസ് ലിയാർ വെളിയങ്കോട്, ട്രഷറർ സ്വാലിഹ് അൻവരി തവനൂർ, വി അബ്ദുൽ ഗഫൂർ പൊന്നാനി, വിഖായ സെക്രട്ടറി ശാഹുൽ ഹമീദ് തവനൂർ, എ. എം. ശൗഖത്ത് മരക്കടവ്, ശമീം പുറങ്ങ് പ്രസംഗിച്ചു.

ഫോട്ടോ: പൊന്നാനി മേഖല എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി സംഘടിപ്പിച്ച വിഖായ അനുമോദന സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്യുന്നു.
- CK Rafeeq