കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ ഹിജ്‌റ അനുസ്മരണം സംഘടിപ്പിച്ചു

കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതു വര്‍ഷാരംഭത്തോടനുബന്ധിച്ച് മുഹമ്മദ് നബി (സ)യുടെ യസ്‌രിബ് (മദീനാ) പാലായനത്തിന്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്‌ലാമിക് കൗൺസിൽ വൈസ് ചെയര്മാന് ഉസ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മക്കാ മുശ്രിക്കുകളുടെ അക്രമത്തിത്തിൽ നിന്നും രക്ഷ തേടി സ്വന്തം നാടും വീടും സമ്പാദ്യങ്ങളും ബന്ധു മിത്രാദികളെയെല്ലാം ഒഴിവാക്കി മറ്റൊരു നാട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു നബിയും സഹാബത്തും ചെയ്തതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇസ്‌ലാമിന്റെ പ്രചാരണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഇസ്‌ലാമിന് വേണ്ടി എന്തും ത്യജിക്കാൻ മുസ്ലിം തയ്യാറാകണം എന്ന മഹത്തായ സന്ദേശമാണ് ഹിജ്‌റ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദലി ഫൈസി പ്രാർത്ഥന നടത്തി. അബ്ദുൽ കരീം ഫൈസി സ്വാഗതവും നാസർ കോഡൂർ നന്ദിയും പറഞ്ഞു.
- Media Wing - KIC Kuwait