കാഞ്ഞങ്ങാട്: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരു നബി (സ)' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന റബീഅ് കാമ്പയിനിന്റെ ഭാഗമായി നടത്തപ്പെടുന്ന മദീന പാഷന്‍ (പ്രവാചക പ്രകീര്‍ത്തന സദസ്സ് ) സെപ്തംപര്‍ 28 ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 10 വരെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ നടക്കും.
പരിപാടിയുടെ വിജയത്തിന് വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇസ്ലാം മദ്‌റസ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ താജുദ്ധീന്‍ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ എം മൊയ്തു മൗലവി പുഞ്ചാവി ഉദ്ഘാടനം ചെയ്തു. മുഹ്‌യുദ്ധീന്‍ കുട്ടി യമാനി വയനാട് സ്വാഗതം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ട്രഷറര്‍ യൂനുസ് ഫൈസി കാക്കടവ്, വൈസ് പ്രസിഡണ്ട് സഈദ് അസ്അദി പുഞ്ചാവി, എസ് വൈ എസ് സംസ്ഥാന ഉപാദ്യക്ഷന്‍ സി കെ കെ മാണിയൂര്‍, ജില്ലാ ട്രഷറര്‍ മുബാറക് ഹസൈനാര്‍ ഹാജി, അതിഞ്ഞാല്‍ ജമാഅത്ത് മുദരിസ് ശറഫുദ്ധീന്‍ ബാഖവി, പ്രസിഡണ്ട് സി ഇബ്‌റാഹീം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈന്‍, ട്രഷറര്‍ തെരുവത്ത് മൂസ ഹാജി, ബശീര്‍ വെള്ളിക്കോത്ത്, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി, പി ഇസ്മായില്‍ മൗലവി, സി മുഹമ്മദ് കുഞ്ഞി, കെ ബി കുട്ടി ഹാജി, എം കെ അബൂബക്കര്‍ ഹാജി, ഹബീബ് കൂളിക്കാട്, അബ്ദുള്ള ദാരിമി, റഹ്മാന്‍ മുട്ടുന്തല, പി പി അബ്ദുല്‍ റഹ്മാന്‍, ഖാലിദ് അറബിക്കടത്ത്, ബി മുഹമ്മദ്, റമീസ് മട്ടന്‍, റിയാസ് അതിഞ്ഞാല്‍, ബിപി ഫാറൂഖ്, പി എം ഫൈസല്‍, ശരീഫ് മാസ്റ്റര്‍ ബാവ നഗര്‍, അശ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, ആരിഫ് അഹ്മദ് ഫൈസി, സിയാദ് പുഞ്ചാവി, സ്വദഖതുള്ള മൗലവി, ശരീഫ് മൗലവി, മിദ്‌ലാജ് കല്ലൂരാവി എന്നിവര്‍ സംബന്ധിച്ചു.
സംഘാടക സമിതി:
മുഖ്യ രക്ഷാധികാരി: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, യു എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ത്വാഖ അഹ്മദ് മൗലവി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, കെ ടി അബ്ദുള്ള മൗലവി. ചെയര്‍മാന്‍: കുറ്റിക്കോല്‍ അബൂബക്കര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍: തെരുവത്ത് മൂസ ഹാജി, ജനറല്‍ കണ്‍വീനര്‍: താജുദ്ധീന്‍ ദാരിമി പടന്ന, വര്‍ക്കിംഗ് കണ്‍വീനര്‍: സഈദ് അസ്അദി പുഞ്ചാവി, ട്രഷറര്‍: സി കുഞ്ഞാമദ് ഹാജി പാലക്കി.
ഫൈനാന്‍സ് കമ്മിറ്റി: ചെയര്‍മാന്‍: സി കെ കെ മാണിയൂര്‍, കണ്‍വീനര്‍: കെ ബി കുട്ടി ഹാജി.
പ്രചരണ കമ്മിറ്റി: ചെയര്‍മാന്‍: സുബൈര്‍ ദാരിമി പടന്ന, കണ്‍വീനര്‍: നാസര്‍ മാസ്റ്റര്‍ കല്ലൂരാവി.
സ്വീകരണ കമ്മിറ്റി: ചെയര്‍മാന്‍: പി ഇസ്മായില്‍ മൗലവി, കണ്‍വീനര്‍: റഹ്മാന്‍ മുട്ടുന്തല.
സ്റ്റേജ് & ഡക്കറേഷന്‍: ചെയര്‍മാന്‍: ഖാലിദ് അറബിക്കാടത്ത്, കണ്‍വീനര്‍: സി എച്ച് റിയാസ്.
ഫുഡ് & അക്കമഡേഷന്‍: ചെയര്‍മാന്‍: ബി മുഹമ്മദ്, കണ്‍വീനര്‍: റമീസ് മട്ടന്‍.
വൊളണ്ടിയര്‍: ക്യാപ്റ്റന്‍: ലത്തീഫ് തൈക്കടപ്പുറം, വൈസ് ക്യാപ്റ്റന്‍: മുസ്തഫ കൂളിക്കാട്
എന്നിവരേയും തെരെഞ്ഞെടുത്തു
- SKSSF STATE COMMITTEE
കാസര്‍കോട്: 'എന്റെ യൂണിറ്റ് എന്റെ അഭിമാനം' എന്ന 'കോഫി വിത്ത് ലീഡര്‍' എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജില്ലയിലുള്ള 250-ഓളം ശാഖകളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ജില്ലാ നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന രീതിയിലാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പാറില്‍ ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. തീവ്രവാദ പ്രചരണങ്ങളെ അതിജീവിക്കാനും മതത്തിന്റെ പൈതൃകം നിലനിര്‍ത്താനും ധര്‍മപാതയില്‍ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇസ്മാഈല്‍ അസ്ഹരി ബാളിയൂര്‍ അധ്യക്ഷനായി, ജില്ലാ ജന. സെക്രട്ടറി മുഷ്താഖ് ദാരിമി വിഷയാവതരണം നടത്തി. ശാഖകള്‍ക്കുള്ള കൈപുസ്‌കതം സംസ്ഥാന നിരീക്ഷകന്‍ കജെ മുഹമ്മദ് ഫൈസി വിതരണം ചെയ്തു. ഇസ്മാഈല്‍ അസ്ഹരി, റസാഖ് അസ്ഹരി, ഫാറൂഖ് മൗലവി, റഊഫ് ഫൈസി, സ്വാലിഹ് ഹുദവി, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അദ്ദു ഹാജി, ജാസിം അല്‍ബറക്ക, അബൂബക്കര്‍ ഹാജി, സിദ്ദീഖ് ചക്കന്റടി, ഇസ്മാഈല്‍ മില്ല്, ജാഫര്‍ കടമ്പാര്‍, നിസാര്‍ മച്ചമ്പാടി, മുഹമ്മദ് മതങ്കള, മുത്തലിബ് കെദുമ്പാടി, ലത്തീഫ് അന്‍സാരി, അലി കടമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.
കാസര്‍ഗോഡ്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം നൂറുല്‍ ഹുദയില്‍ വെച്ച് നടക്കും. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പ് എസ്. കെ. എസ്. ബി. വി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
തിരൂരങ്ങാടി/ തളങ്കര: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ദേശീയ കലോത്സവം സിബാഖ് 19 ന്റെ പ്രചാരണാര്‍ത്ഥം സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന സിബാഖ് കാരവന് കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ തുടക്കം.
ബദിയഡുക്ക: എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല വിഷൻ 18 " കാലം കൊതിക്കുന്നു ; നാഥൻ വിളിക്കുന്നു എന്ന പ്രമേയത്തിൽ നടന്നുവരുന്ന നൂറ് ഇന കർമ്മ പദ്ധതിയുടെ സമാപന മഹാ സമ്മേളനം ബദിയടുക്ക ബോൾക്കട്ട ഗ്രൗണ്ടിൽ ഹുദൈബിയ്യയിൽ ആയിരങ്ങളുടെ സംഗമത്തോടെ സമാപിച്ചു. സമാപന സമ്മേളനം സമസ്ത ദക്ഷിണ കന്നഡ
കുമ്പള: ''നന്മകൊണ്ട് നാടൊരുക്കാം വിദ്യകൊണ്ട് കൂടൊരുക്കാം'' എന്ന പ്രമേയത്തില്‍ എസ് കെ എസ് ബി വി കുമ്പള റൈഞ്ച് സംഘടിപ്പിച്ച ''ഒരുമ-18''
പ്രതിനിധി ക്യാമ്പ് സമാപിച്ചു.
കക്കളംകുന്ന് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ക്യാമ്പ് കുമ്പള ഗ്രാമ പഞ്ഞായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ. കെ ആരിഫ് ഉല്‍ഘാടനം ചെയ്തു. ബാസ്സിം ഖസ്സാലി
തേഞ്ഞിപ്പലം: മദ്‌റസാ അധ്യാപന, അധ്യയന രംഗവും, റെയ്ഞ്ച് ജില്ലാ പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സാരഥീസംഗമം ജൂലൈ 18-ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോഡ് ജില്ലയിലെ ചെര്‍ക്കള ഹൈമാക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. സാരഥീസംഗമത്തിലും പഠനക്യാമ്പിലും റെയ്ഞ്ച് പ്രസിഡണ്ട്, സെക്രട്ടറി, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ട്രഷറര്‍, റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കൗണ്‍സില്‍യോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു.
ചേളാരി മുഅല്ലിം പ്രസ്സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, എം.എ. ചേളാരി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോഡ്, അബ്ദുസ്സമദ് മുട്ടം കണ്ണൂര്‍, എ.എം. ശരീഫ് ദാരിമി നീലഗിരി, പി. ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, കെ.എല്‍.ഉമര്‍ ദാരിമി മംഗലാപുരം, എ.ആര്‍. ശറഫുദ്ദീന്‍ ബാഖവി തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം, ഹുസൈന്‍കുട്ടി പുളിയാട്ടുകുളം, സി.മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, അബ്ദുസ്വമദ് ദാരിമി എറണാകുളം, പി.ഇ.മുഹമ്മദ് ഫൈസി തൊടുപുഴ സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen
മധൂര്‍: എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ഉളിയത്തടുക്ക സണ്‍ഫളവര്‍ ഓഡിറ്റോറിയത്തില്‍ തുടക്കമായി, എസ് വൈ എസ് ജില്ലാ സെക്രട്ടറി യു. സഹദ് ഹാജി ഉദ്ഘാടനം ചെയ്തു, ക്ലസ്റ്റര്‍ പ്രസിഡന്റ് റഷീദ് മൗലവി അറന്തോട് അധ്യക്ഷത വഹിച്ചു. എം എസ് എ പൂക്കോയ തങ്ങള്‍ മുട്ടത്തോടി പ്രാര്‍ത്ഥന നടത്തി, സയ്യിദ് എസ് പി എസ് അബൂബക്കര്‍ തങ്ങള്‍ മാഹിന്‍ നഗര്‍, എസ് വൈ എസ് മണ്ഡലം ജന സെക്രട്ടറി എം എ ഖലീല്‍, എസ് കെ എസ് എസ് എഫ് മേഖല വൈസ് പ്രസിഡന്റ് പി.എ അഷ്‌റഫ്, ക്ലസ്റ്റര്‍ ജന.സെക്രട്ടറി പി.എ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് 22.5.2018 രാവിലെ 9.30 ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും നാളെ മജ്‌ലിസുന്നൂര്‍ സദസ്സോടെ സമാപിക്കും. സയ്യിദ് പൂക്കോയ തങ്ങള്‍ നേതൃത്ത്വം നല്‍കും. അബ്ദുല്‍ മജീദ് ബാഖവി കൊടിവള്ളി പ്രഭാഷണം നടത്തും.
- yakoob Niram
കാസര്‍കോട് : സുന്നി യുവജന സംഘം സംഘടനാ ശാക്തീരകണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തുന്ന അദാലത്ത് കാസര്‍കോട് മണ്ഡലത്തില്‍ 26.05.2018 രാവിലെ 10മണി മുതല്‍ 2 മണി വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ചേരൂര്‍ കോംപ്ലക്‌സില്‍ വെച്ച് നടക്കും. ശാഖ, മുന്‍സിപ്പല്‍, പഞ്ചായത്ത് പ്രതിനിധികള്‍ അദാലത്തിന് എത്തിച്ചേരണമെന്ന് മണ്ഡലം ജന.സെക്രട്ടറി എം എ ഖലീല്‍ അറിയിച്ചു.
- yakoob Niram
മധൂര്‍ : എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം 21, 22, 23 തിയ്യതികളില്‍ ഉളിയത്തടുക്ക സണ്‍ഫളവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9. 30 മുതല്‍ 12 മണി വരെ നടക്കും. നാളെ ഉമ്മര്‍ ഹുദവി പൂളപ്പാടും 22ന് ഷൗഖത്തലി മൗലവി വെള്ളമുണ്ടയും 23ന് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളിയും പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സെക്രട്ടറി യു. സഹദ് ഹാജി, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സയ്യിദ് എസ് പി എസ് അബൂബക്കര്‍ തങ്ങള്‍, സയ്യിദ് എം എസ് എ പൂക്കോയ തങ്ങള്‍, എം. എ ഖലീല്‍ അബ്ദുല്‍ ഹമീദ് ഹാജി ചൂരി, ഹനീഫ് മൗലവി, ഇര്‍ഷാദ് ഹുദവി ബെദിര, പി. എ അഷ്‌റഫ് ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- yakoob Niram
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ജ്ഞാനതീരം ടാലന്റ് സേര്‍ച്ച് സംസ്ഥാനതല ടാലന്റ്‌ഷോ സീസണ്‍ 6 മെയ് 12,13 തിയ്യതികളില്‍ കാസര്‍കോഡ് ഉദിനൂരില്‍ നടക്കും. 12-ന് വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ സംസ്ഥാനത്തെ നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 13-ന് വൈകിട്ട് മൂന്ന് വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് അസീല്‍അലി ശിഹാബ് തങ്ങള്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, അബ്ദുറസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹാജി സി.ബഷീര്‍, സത്താര്‍ പന്തല്ലൂര്‍, എസ്.കെ.ജെ.എം.സി.സി. മാനേജര്‍ എം.എ. ചേളാരി, എസ്.കെ.ഐ.എം.വി.ബോര്‍ഡ് മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി.ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സയ്യിദ് പൂക്കോയ തങ്ങള്‍ ചന്ദേര, ടി.പി. അലി ഫൈസി, അബ്ദുസ്വമദ് മുട്ടം, അബൂബക്കര്‍ സാലൂദ് നിസാമി, ശഫീഖ് മണ്ണഞ്ചേരി, അഫ്‌സല്‍ രാമന്തളി, സയ്യിദ് സ്വദഖത്തുല്ല തങ്ങള്‍ അരിമ്പ്ര തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen
ദേളി: എസ് കെ എസ് എസ് എഫ് ദേളി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൗക്കി നാച്ചുറൽ ഹെൽത്ത് കേറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രകൃതി ദത്ത അക്കുപങ്ക്ചർ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മാറാ രോഗനത്തിൽ പകച്ചു നിൽക്കുന്ന ആധുനിക ലോകത്തെ പുത്തൻ പ്രതീക്ഷയായ ഈ ചികിത്സാ രീതി ആംഗലേയ ചികിത്സ കഴിഞ്ഞാൽ ലോകത്തെമ്പാടും ആളുകൾ സ്വീകരിക്കുന്ന ചികിത്സാരീതിയാണ് അക്കുപങ്ക്ചർ, പ്രവാചക സ്രേഷ്ടർ പഠിപ്പിച്ച ചികിത്സാരീതിയാണ് ഇ ചികിത്സ അനുവർത്തിച്ചു പോകുന്നത്. പ്രതേക തരം കപ്പുകൾ ഉപയോഗിച്ച് കൊണ്ട് കൊമ്പ് വെച്ച് ദുഷിച്ച രക്തം കുറച്ചു ശരീരത്തിലെ പ്രധാന ആന്തരിക അവയവങ്ങളുടെ പ്രവർത്തന ഭാരം കുറച്ചു പ്രധിരോധ ശേഷിയും ആരോഗ്യവും നിലനിർത്തുന്ന അക്കുപങ്ക്ചർ ചികിത്സയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് വളരെ ഉപകാരപ്രദമായി. അക്കുപങ്ക്ചർ തെറാപ്പിസ്റ്റുമാരായ അബ്ദുറഷീദ് എം ഡി, ശാഹുൽ ഹമീദ് എം ഡി, ധനജയൻ എം ഡി, നാദിർഷ എം ഡി, ആമിന ഷാജഹാൻ എം ഡി നേതൃത്വം നൽകി. മെഹ്മൂദ് ദേളിയുടെ അധ്യക്ഷതയിൽ ദേളി ബദർ ജമാഅത്ത് ഖത്തീബ് അബ്ദുൽ റഹ്‌മാൻ ബാഖവി ഉദ്‌ഘാടനം ചെയ്തു. ക്‌ളാസ്സുകൾക്കു സുനീർ മുക്കവും അഷ്‌റഫ് പൂവിലും നേതൃത്വം നൽകി.
- Abdul Samad Deli
തളങ്കര: മാലിക് ദീനാര്‍ ഇസ് ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ വരുന്ന രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന സമിതിയെ തെരെഞ്ഞെടുത്തു. ഖലീല്‍ ഹുദവി കല്ലായം പ്രസിഡന്റായും സ്വാദിഖ് ഹുദവി ആലംപാടിയെ ജനറല്‍ സെക്രട്ടറി ആയും തെരെഞ്ഞെടുക്കപ്പെട്ടു, അഫ്‌സല്‍ എം എസ് ഹുദവി ട്രഷററും, സയ്യിദ് മുഹന്നദ് ഹുദവി കോഡിനേറ്ററുമാണ്.
മറ്റു ഭാരവാഹികള്‍: മന്‍സൂര്‍ ഹുദവി മുള്ളേരിയ(സീനിയര്‍ വൈസ് പ്രസിഡന്‍്), മുനീര്‍ ഹുദവി തോടാര്‍,സുഹൈല്‍ ഹുദവി ബെളിഞ്ചം (വൈസ് പ്രിസിഡന്റ്), സനദ് ഹുദവി അഡൂര്‍, ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക (ജോ.സെക്രട്ടറി)ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക, ഇബ്‌റാഹീം ഹുദവി ബെളിഞ്ചം (ഫൈനാന്‍ഷ്യല്‍ സെക്രട്ടറി). ഇന്നലെ അക്കാദമി ക്യാമ്പസില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.
- imama mdia
ബദിയടുക്ക: എസ്. കെ. എസ്. എസ്. എഫ് ബദിയടുക്ക മേഖല "കാലം കൊതിക്കുന്നു; നാഥൻ വിളിക്കുന്നു" എന്ന പ്രമേയത്തിൽ നടപ്പിലാക്കുന്ന വിഷൻ 18 നൂറ് ഇന കർമ്മ പദ്ധതിയുടെ ഭാഗമായി തലമ കുരുന്നു കൂട്ടം പരിപാടി പള്ളത്തടുക്കയിൽ സമാപിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ ലത്തിഫ് മൗലവി ചെർക്കള ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. കൂട്ടുകൂടാം കരുത്ത് കൂട്ടം എന്ന വിഷയം ഹാശിം അരിയിൽ, ന്യൂജനറേഷൻ കാലത്തെ നമ്മൾ എ. ബി കുട്ടിയാനം എന്നിവർ അവതരിപ്പിച്ചു. വിഷൻ'18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി മീലാദ് നഗർ, ജില്ലാ വൈസ് പ്രസിഡന്റ് സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് ഫൈസി, ഹസൈനാർ സഖാഫി, ഹമീദ് ബാറക്ക, മൂസ മൗലവി ഉമ്പ്രങ്കള, റസാഖ് അർഷദി കുമ്പഡാജ, ജാഫർ മീലാദ് നഗർ, അസിസ് പാടലടുക്ക, ബഷീർ പൈക്ക, ഇബ്റാഹീം ഹനീഫി മാവിനകട്ട, ഖലീൽ ആലങ്കോൽ, ശഫീഖ് മൗലവി ചർളടുക, ലത്തിഫ് പുണ്ടൂർ, നിസാം പള്ളത്തടുക്ക, ത്വയ്യിബ് പള്ളത്തടുക്ക, സിറാജ് പള്ളത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊ: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള തലമ കുരുന്നും കൂട്ടം പരിപാടി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ട്രഷറർ ലത്തീഫ് മൗലവി ചെർക്കള ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam
കേരളത്തിൽ മതേതരത്വത്തിന്റെ പേരിൽ പശ്ചാത്യ സംസ്കാരം വളർത്താൻ ശ്രമിക്കുന്നു: SKSSF

അണങ്കൂർ: കേരളത്തിൽ മതേതരത്വത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേരിൽ പാശ്ചാത്യ സംസ്ക്കാരവും നീരീശ്വര വാദവും അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി അണങ്കൂരിൽ സംഘടിപ്പിച്ച ധാർമ്മിക സദസ്സ് അഭിപ്രായപ്പെട്ടു. ഫാറുഖ് കോളേജ് അധ്യാപകന് ഐക്യധാർഡ്യ പ്രഖ്യാപിച്ച് അണങ്കൂരിൽ നടത്തിയ സംഗമം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു. കാമ്പസുകളിലെ വസ്ത്ര സ്വാതന്ത്ര്യ അരാജത്വത്തിലേക്ക് വഴിമാറുന്നെന്നും, കേരളത്തിലെ ധാർമ്മിക പാരമ്പര്യത്തെ ഇല്ലാതാക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. മേഖല പ്രസിഡന്റ് ഇർഷാദ് ഹുദവി ബെദിര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി മുഖ്യ പ്രഭാഷണം നടത്തി. എസ് പി സലാഹുദ്ധീൻ മൊഗ്രാൽപുത്തൂർ, എം. എ ഖലീൽ, സത്താർ ഹാജി അണങ്കൂർ, ബഷീർ ഹാജി ഉളിയത്തടുക്ക, ഹമീദ് പറപ്പാടി, ഹനീഫ് കമ്പാർ, മുനീർ അണങ്കൂർ, സലാം മൗലവി ചുടു വളപ്പിൽ, മുഹമ്മദ് ചീഫ്, ശാഫി തുരുത്തി, സുഹൈൽ ഫൈസി കമ്പാർ, മുനീർ ബഹ്റൈൻ, അഷ്റഫ് ഹിദായത്ത് നഗർ, ജംഷീർ കടവത്ത്, ശിഹാബ് അണങ്കൂർ, അജാസ് കുന്നിൽ, അർശാദ് മൊഗ്രാൽപുത്തൂർ, റാശീദ് ഫൈസി, ശബീർ കണ്ടത്തിൽ, അബൂബക്കർ ബാഖവി, റഫീഖ് ഹാജി കോട്ടക്കുന്ന്, സമദ് മൗലവി, സലാഹുദ്ധീൻ ബെദിര, സലാം പള്ളങ്കോട്, ഫൈസൽ പച്ചക്കാട്, റശഖ് ഹുദവി തളങ്കര, ജലീൽ ഹിദായത്ത് നഗർ, അബ്ദുൽ ഖാദർ കടവത്ത്, കുഞ്ഞാലി കൊല്ലമ്പാടി, 'മുഹമ്മദ് കുഞ്ഞി ചീഫ്, ഖാദർ മൗലവി അറന്തോട്, ഡി. പി. എം. ഹനീഫ്, എ. കെ. മുഹമ്മദ് കുഞ്ഞി, ഹക്കിം അറന്തോട്, എം. കെ. അബദുൽ റഹിമാൻ, ശറഫുദ്ധീൻ കൊല്ലമ്പാടി, സമദ് മൗലവി പച്ചക്കാട്, എം. എസ് മുഹമ്മദ് പട്ല, ബി. എസ് സുലൈമാൻ, അർശാദ് കെ. എം, കബീർ കൊല്ലമ്പാടി, മുസ്തഫ പള്ളം, അനസ് കെ. പി, അബ്ദുൽ റഹ്മാൻ പി. എ, മൻസൂർ, ഖലീൽ എ, തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊ: ഫാറൂഖ് കോളേജ് അധ്യാപകൻ ഐക്യ ധാർഡ്യം പ്രക്യാപിച്ച് എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി അണങ്കൂരിൽ സംഘടിപ്പിച്ച ധർമ്മരക്ഷാ സംഗമം എസ് കെ എസ് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്യുന്നു.
- irshad irshadba

ബദിയഡുക്ക: ആധുനിക യുഗത്തിൽ മുസ്ലിം മഹല്ലുകളിൽ ജീർണ്ണതകൾ വർദ്ധിച്ചു കൊണ്ടിരികയാണെന്നും അതിന് അടിയന്തര പരിഹാരം കാണണമെന്നും അത് ഉലമ - ഉമറ ഐക്യത്തിലൂടെ മാത്രമെ മഹല്ലുകളിൽ നടപ്പിലാക്കാൻ സാധിക്കുകയുള്ളു എന്നും സമസ്ത വിദ്യാഭ്യസ ബോർഡ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശൈഖുന എം. എ. ഖാസിം മുസ്ലിയാർ അഭിപ്രായപ്പെട്ടു. ബദിയഡുക്ക റൈഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച മഅല്ലിം - മാനേജ് മെന്റ് സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രസിഡണ്ട് അൻവർ ഓസോൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ച ആമുഖ ഭാഷണം നടത്തി. സമസ്ത മുദരിബ് അബ്ദു ലത്തീഫ് നിസാമി വിഷയാവതരണവും ഇർഷാദ് ഹുദവി ബന്തിയോട് ലൈറ്റ് ഓഫ് മദീന വിശദീകരണവും നടത്തി. അഹ്മദ് മുസ്ലിയാർ ചെർക്കള, സുബൈർ ദാരിമി പൈക്ക, അബു ഫിദ മൗലവി അൽ അൻസാരി, ഫസലുറഹ്മാൻ ദാരിമി, റസാഖ് അർശദി കുമ്പഡാജ, ബേർക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഹുസൈൻ കുഞ്ഞി ഹാജി ബേർക്ക, അബ്ദുറഹിമാൻ അന്നടുക്ക, അശ്റഫ് പള്ളിക്കണ്ടം, മഹ്മൂദ് ചെങ്കള, മുഹമ്മദ് ഹാജി എരിയപ്പാടി, ഹനീഫ് കരിങ്ങപ്പള്ളം, ശാഫി പള്ളത്തടുക്ക, ഹസൈനാർ ഫൈസി പുണ്ടൂർ, അബ്ദുൽ ഖാദർ ബാറഡുക്ക, ലത്തീഫ് ഹാജി മാർപ്പിനടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊ: ബദിയഡുക്ക റൈഞ്ച് സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച മുഅല്ലിം - മനേജ്മെൻറ് സംഗമം സമസ്ത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ശൈഖുന എം. എ. ഖാസിം മുസ്ലിയാർ ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam
കുമ്പള: ഇമാം ശാഫി ഇസ്ലാമിക്ക് അക്കാദമിയുടെ പത്താം വാർഷിക ഒന്നാം സനദ് ദാന മഹാസമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം കുമ്പോൽ സയ്യിദ് ജാഫർ സ്വാദിഖ് തങ്ങൾ നിർവ്വഹിച്ചു. സമസ്ത ജന:സെക്രട്ടറി ശൈഖുൽ ജാമിഅ: ഖാസി ആലിക്കുട്ടി മുസ്ലിയാർ പ്രാർത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി പരിപാടി ഉൽഘാടനം ചെയ്തു. ശൈഖുനാ എംഎ ഖാസിം മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ഖാസി വി കെ അബൂബക്കർ മുസ്ലിയാർ, സയ്യിദ് ശമീം തങ്ങൾ കുമ്പോൽ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, കെഎൽ അബ്ദുൽ ഖാദർ അൽ ഖാസിമി, ഉമർ ഹുദവി, ബശീർ ദാരിമി തളങ്കര, അറബി ഹാജി കുമ്പള, ഒമാൻ മുഹമ്മദ് ഹാജി, വി പി എ ഖാദർ ഹാജി, ഐ കെ അബ്ദുല്ലക്കുഞ്ഞി, പി വി സുബൈർ നിസാമി, ഉമർ അൽ ഖാസിമി, സാലൂദ് നിസാമി തുടങ്ങിയവർ പ്രസംഗിച്ചു.
- Imam Shafi Academy
കുമ്പള; ആരിക്കാടി കുന്നില്‍ എസ്. വൈ. എസ്, എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മജ്ലിസുന്നൂറും, അനുസ്മരണ മഹാ സമ്മേളനവും, സംസ്ഥാന ജില്ല നേതാക്കള്‍ക്കുള്ള
സ്വീകരണവും ഇന്ന് നാല് മണിക്ക് അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തലോടു കൂടി ആരംഭിക്കും. മഗ്രിബ് നിസ്ക്കാരാനന്തരം മജ്ലിസുന്നൂറും അനുസ്മരണ സമ്മേളനവും നടക്കും പരിപാടിയില്‍ സയ്യിദ് ഹാദി തങ്ങള്‍ അല്‍ മശ്ഹൂര്‍ മൊഗ്രാല്‍, പ്രമുഗ പ്രഭാഷകന്‍ സിദ്ധീഖ് വാഫി ആലിന്തറ, എസ്. വൈ. എസ് ജില്ല ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ല പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍സെക്രട്ടറി മുഹമ്മദ് ഫൈസി കജെ, ട്രഷറര്‍ ഷറഫുദ്ധീന്‍ കുണിയ, വൈസ് പ്രസിഡന്റ് സുബൈര്‍ നിസാമി, ഓര്‍ഗനൈസിങ് സെക്രട്ടറി പി. എച്ച് അസ്ഹരി ആദൂര്‍, മേഖല ജനറല്‍സെക്രട്ടറി കബീര്‍ ഫൈസി പെരിങ്കടി, ജുനൈദ് ഫൈസി, സിനാന്‍ അസ്ഹരി, നാസര്‍ ഫൈസി, അബ്ദുള്ള റബ്ബാനി, ഇസ്മായീല്‍ മുസ്ലിയാര്‍, എ. കെ മുഹമ്മദ്, ബി. എ റഹ്മാന്‍, അഹമ്മദ് കുട്ടി, മുഹമ്മദ് ഫൈസി, എ. കെ ഉമ്മര്‍, സിദ്ദീഖ് മൗലവി, എ. കെ ആരിഫ്, ഹുസൈന്‍ ഉളുവാര്‍, ബി. ട്ടി മൊയ്തു, ബി. എ അസീസ്, ഉനൈസ് ആരിക്കാടി, നിസാം വടകര
സംബന്ധിക്കും.
- achu adhur
ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി മുതല്‍ മെയ് വരെ നടത്തുന്ന ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ആലപ്പുഴയിലും മലപ്പുറത്തും കണ്ണൂരും കാസര്‍കോഡും മേഖലാ തല പ്രവര്‍ത്തക സംഗമങ്ങള്‍ നടക്കും.
കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാക്കുളം ഉള്‍പെടുന്ന ദക്ഷിണ മേഖലാ സംഗമം ഏപ്രില്‍ 21 ന് ആലപ്പുഴയിലും മലപ്പുറം, ത്യശൂര്‍, പാലക്കാട്, നീലഗിരി ജില്ലകള്‍ ഉള്‍പെടുന്ന മധ്യമേഖലാ സംഗമം ഏപ്രില്‍ 18ന് മലപ്പുറത്തും കോഴിക്കോട്, വയനാട്, കുടക്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പെടുന്ന ഉത്തര മേഖലാ സംഗമം കണ്ണൂരിലും കാസര്‍കോഡ്, കര്‍ണാടക എന്നിവ ഉര്‍പ്പെടുന്ന ഇന്റര്‍ സോണ്‍ സംഗമം ഏപ്രില്‍ 17 ന് കാസര്‍കോഡും നടക്കും.
സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ, മണ്ഡലം, മേഖലാ, പഞ്ചായത്ത്, മഹല്ല് തല ഭാരവാഹികളാണ് പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംഗമത്തില്‍ സംബന്ധിക്കും. ആദര്‍ശ വിശുദ്ധിയോടെ 100-ാം വാര്‍ഷികത്തിനൊരുങ്ങുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിശുദ്ദ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പുക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജരാക്കാനും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തക സംഗമങ്ങള്‍ നടത്തുന്നത്. ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി സ്ഥാപന മേധാവികളുടെ കൂട്ടായ്മ, വിദ്യാര്‍ത്ഥി-പൂര്‍വ്വ വിദ്യാര്‍ത്ഥി, മീറ്റ് 200 മേഖലകളില്‍ സമ്മേളനങ്ങള്‍, മഹല്ല് തല കുടുംബസംഗമങ്ങള്‍, സിഡി പ്രഭാഷണം, പുസ്തക കിറ്റ് വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
- Samasthalayam Chelari